Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Comeback

സീക്വൽ ഹിറ്റ് ടൈംസ്; തിരിച്ചുവരവിന്‍റെ പാതയിൽ മലയാള സിനിമ

 മ​ല​യാ​ള സി​നി​മ വീ​ണ്ടും പ്ര​തീ​ക്ഷ​യു​ടെ പാ​ള​ത്തി​ൽ. 2026ന്‍റെ ആ​ദ്യപ​കു​തി പൂ​ർ​ത്തി​യാ​വു​ന്പോ​ൾ മ​ല​യാ​ള​ത്തി​ൽ റി​ലീ​സാ​യ​ത് 90 സി​നി​മ​കൾ. ഇ​വ​യി​ൽ ബ​ഹു​ഭൂ​രി​പ​ക്ഷ​വും പ​രാ​ജ​യ​പ്പെ​ട്ടെ​ങ്കി​ലും പ​രീ​ക്ഷ​ണ​ങ്ങ​ള്‍കൊ​ണ്ടും ബോ​ക്‌​സ് ഓ​ഫീ​സ് വി​ജ​യ​ങ്ങ​ള്‍കൊ​ണ്ടും ഈ ​വ​ർ​ഷം ആ​ദ്യ​പ​കു​തി മ​ല​യാ​ള സി​നി​മാ വ്യ​വ​സാ​യ​ത്തി​നു പ്ര​തീ​ക്ഷ ന​ൽ​കു​ന്നു. ക​ഴി​ഞ്ഞ വ​ർ​ഷ​ത്തെ അ​പേ​ക്ഷി​ച്ച് കൂ​ടു​ത​ൽ ചി​ത്ര​ങ്ങ​ൾ തി​യ​റ്റ​റി​ൽ വി​ജ​യി​ച്ചു. വ​രു​മാ​ന​വും കൂ​ടി. പ​ക്ഷേ, അ​പ്പോ​ഴും പ​രാ​ജ​യ​ചി​ത്ര​ങ്ങ​ളു​ടെ എ​ണ്ണം കു​റ​യ്ക്കാ​ന്‍ സാ​ധി​ച്ചി​ട്ടി​ല്ല. ആ​ദ്യപ​കു​തി പി​ന്നി​ടു​മ്പോ​ള്‍ സൂ​പ്പ​ര്‍താ​ര ചി​ത്ര​ങ്ങ​ളു​ടെ തി​രി​ച്ചു​വ​ര​വും ജ​ന​പ്രി​യ ചി​ത്ര​ങ്ങ​ളു​ടെ ര​ണ്ടാം ഭാ​ഗ​ങ്ങ​ളും വ്യ​ത്യ​സ്ത​മാ​യ പ്ര​മേ​യ​ങ്ങ​ളു​മാ​ണ് 2026ൽ ​മ​ല​യാ​ള സി​നി​മ​യെ വേ​റി​ട്ടു നി​ർ​ത്തു​ന്ന​ത്. 2026നെ ​മ​ല​യാ​ള സി​നി​മ​യി​ലെ ‘സീ​ക്വ​ലു​ക​ളു​ടെ വ​ര്‍ഷം’ എ​ന്നു വി​ശേ​ഷി​പ്പി​ക്കാം. മു​ന്‍പ് ഹി​റ്റാ​യ ചി​ത്ര​ങ്ങ​ളു​ടെ തു​ട​ര്‍ച്ച​യാ​യി വ​ന്ന സി​നി​മ​ക​ള്‍ ബോ​ക്‌​സ് ഓ​ഫീ​സി​ല്‍ വ​ലി​യ ച​ല​ന​ങ്ങ​ളാ​ണ് സൃ​ഷ്ടി​ച്ച​ത്.

കാ​ഴ്ച​ക്കാ​രും സെ​ല​ക്ടീ​വാ​യി

കാ​ലം മാ​റു​ന്ന​തി​ന​നു​സ​രി​ച്ച് കാ​ഴ്ച​ക്കാ​രും മാ​റി​ത്തു​ട​ങ്ങി​യെ​ന്ന​താ​ണ് ഈ ​വ​ർ​ഷ​ത്തെ ഏ​റ്റ​വും പ്ര​ധാ​ന സ​വി​ശേ​ഷ​ത. കാ​ര്യം നേ​രേപ​റ​ഞ്ഞാ​ൽ പ്രേ​ക്ഷ​ക​ർ സെ​ല​ക്ടീ​വാ​യി. തി​യ​റ്റ​ർ വാ​ച്ച് ആ​വ​ശ്യ​മു​ള്ള സി​നി​മ​ക​ൾ തെ​ര​ഞ്ഞു​പി​ടി​ച്ചു കാ​ണു​ന്ന കാ​ഴ്ച​ക്കാ​രു​ടെ എ​ണ്ണം കൂ​ടി. ന​ല്ല സി​നി​മ​ക​ളെ സൂ​പ്പ​ർ ഹി​റ്റ് വി​ജ​യ​ത്തി​ലെ​ത്തി​ക്കാ​ൻ പ്രേ​ക്ഷക​ർ ത​യാ​റാ​യി. അ​തേ​സ​മ​യം, നി​ല​വാ​ര​മി​ല്ലാ​ത്ത ചി​ത്ര​ങ്ങ​ൾ ത​ക​ർ​ന്ന​ടി​യു​ന്ന കാ​ഴ്ച​യും ക​ണ്ടു. ആ​കെ 50,000 രൂ​പ​യി​ല്‍ താ​ഴെ ക​ള​ക്‌ഷ​ന്‍ ല​ഭി​ച്ച ചി​ത്ര​ങ്ങ​ളും ഇ​ക്കൂ​ട്ട​ത്തി​ലു​ണ്ട്. ഫാ​മി​ലി​യാ​യി സി​നി​മ​ കാ​ണാ​ൻ വ​രു​ന്ന​വ​രു​ടെ എ​ണ്ണം ക​ഴി​ഞ്ഞ വ​ർ​ഷ​ത്തെ അ​പേ​ക്ഷി​ച്ച് ഈ ​വ​ർ​ഷം കൂ​ടി​യി​ട്ടു​ണ്ട്.

ഞെ​ട്ടി​ച്ച് വാ​ഴ 2

ഈ ​വ​ര്‍ഷം ഇ​തു​വ​രെ റി​ലീ​സാ​യ​തി​ൽ ഏ​റ്റ​വും കൂ​ടു​ത​ല്‍ പ​ണം​വാ​രി​യ ചി​ത്രം ‘വാ​ഴ 2’ ആ​ണ്. 234 കോ​ടി രൂ​പ​യാ​ണ് ചി​ത്രം ആ​ഗോ​ള​ത​ല​ത്തി​ൽ നേ​ടി​യ​ത്. ഈ ​വ​ര്‍ഷ​ത്തി​ന്‍റെ തു​ട​ക്ക​ത്തി​ല്‍ ഹി​റ്റു​ക​ളൊ​ന്നും പി​റ​ക്കാ​തി​രു​ന്ന സ​മ​യ​ത്ത് തി​യ​റ്റ​റു​ക​ളെ ര​ക്ഷി​ച്ച​തും ‘വാ​ഴ 2’വി​ന്‍റെ അ​പ്ര​തീ​ക്ഷി​ത വി​ജ​യ​മാ​ണ്. 13 കോ​ടി​രൂ​പ ബ​ജ​റ്റി​ൽ പു​ത്ത​ൻ താ​ര​നി​ര​യെ അ​ണി​നി​ര​ത്തി​യ വാ​ഴ 2വി​ന്‍റെ വി​ജ​യം അ​ണി​യ​റ​പ്ര​വ​ർ​ത്ത​ക​രെ​പ്പോ​ലും ഞെ​ട്ടി​ച്ചു. ആ​ദ്യഭാ​ഗ​ത്തേ​ക്കാ​ള്‍ പ്രേ​ക്ഷ​ക​രെ ചി​രി​പ്പി​ക്കാ​നും തി​യ​റ്റ​റു​ക​ളി​ലേ​ക്ക് ആ​ക​ര്‍ഷി​ക്കാ​നും ചിത്രത്തിനു ​സാ​ധി​ച്ചു. പ്ര​ത്യേ​കി​ച്ച് 17 വ​യ​സി​നും 25 വ​യ​സി​നും ഇ​ട​യി​ൽ പ്രാ​യ​മു​ള്ള​വ​രു​ടെ ഇ​ഷ്ടചി​ത്ര​മാ​യി അ​തി​വേ​ഗം വാ​ഴ 2 മാ​റി. 13 കോ​ടി രൂ​പ​യ്ക്കാ​ണ് ചിത്രത്തിന്‍റെ ഒ​ടി​ടി അ​വ​കാ​ശം ജി​യോ ഹോ​ട്ട് സ്റ്റാ​ർ സ്വ​ന്ത​മാ​ക്കി​യ​ത്. ഒ​ടി​ടി​യി​ലും ചി​ത്രം മി​ക​ച്ച അ​ഭി​പ്രാ​യം നേ​ടി.

50 കോ​ടി ക​ട​ന്ന് ആ​റ് ചി​ത്ര​ങ്ങ​ൾ

ഇ​തു​വ​രെ ആ​റ് ചി​ത്ര​ങ്ങ​ള്‍ 50 കോ​ടി രൂ​പ​യ്ക്ക് മു​ക​ളി​ല്‍ തി​യ​റ്റ​ർ ക​ള​ക‌്ഷ​ന്‍ സ്വ​ന്ത​മാ​ക്കി​ക്ക​ഴി​ഞ്ഞു. ദൃ​ശ്യം 3 (ആ​ഗോ​ള ക​ള​ക‌്ഷ​ൻ 200 കോ​ടി), ആ​ട് 3 (120 കോ​ടി), പേ​ട്രി​യ​റ്റ് (82 കോ​ടി), അ​തി​ര​ടി (62 കോ​ടി). ഭ​ര​ത​നാ​ട്യം 2 മോ​ഹി​നി​യാ​ട്ടം (50 കോ​ടി) എ​ന്നീ ചി​ത്ര​ങ്ങ​ളാ​ണ് ക​ള​ക‌്ഷ​നി​ല്‍ മു​ന്നി​ലെ​ത്തി​യ​ത്. ഇ​വ​യി​ൽ ആ​ട് 3യും ​മ​മ്മൂ​ട്ടി​യും മോ​ഹ​ൻ​ലാ​ലും ഒ​ന്നി​ച്ച പേ​ട്രി​യ​ട്ടും വ​ലി​യ മു​ട​ക്കു​മു​ത​ലി​ൽ പു​റ​ത്തി​റ​ങ്ങി​യ ചി​ത്ര​ങ്ങ​ളാ​യ​തി​നാ​ൽ തി​യ​റ്റ​ർ ഷെ​യ​റു​കൊ​ണ്ടു ലാ​ഭം നേ​ടി​യി​ല്ല.
2026ന്‍റെ തു​ട​ക്ക​ത്തി​ൽ ഫോ​ര്‍ട്ട് കൊ​ച്ചി പ​ശ്ചാ​ത്ത​ല​മാ​ക്കി വ​ന്ന അ​ണ്ട​ര്‍ഗ്രൗ​ണ്ട് റെ​സ​ലിം​ഗ് കോ​മ​ഡി ചി​ത്ര​മാ​യ ച​ത്താ പ​ച്ച (35 കോ​ടി) പ്ര​മേ​യ​ത്തി​ലെ വ്യ​ത്യ​സ്ത​തകൊ​ണ്ട് ശ്ര​ദ്ധി​ക്ക​പ്പെ​ട്ടു. കോ​മ​ഡി ഹൊ​റ​ർ മൂ​ഡി​ൽ​ വ​ന്ന ‘പ്ര​ക​ന്പ​ന’​വും 25 കോ​ടി രൂ​പ ക​ള​ക്ഷ​ൻ നേ​ടി.

ഷാ​ജി പാ​പ്പ​നും സം​ഘ​വും വീ​ണ്ടു​മെ​ത്തി​യ ‘ആ​ട് 3’ ബോ​ക്‌​സ് ഓ​ഫീ​സി​ല്‍ മി​ക​ച്ച ക​ള​ക‌്ഷ​ന്‍ നേ​ടി​യെ​ങ്കി​ലും പ്രേ​ക്ഷ​ക​ര്‍ക്കി​ട​യി​ല്‍ ശ​രാ​ശ​രി അ​ഭി​പ്രാ​യ​മാ​ണ് ചി​ത്ര​ത്തി​നു നേ​ടാ​നാ​യ​ത്. ടൈം ​ട്രാ​വ​ല​ർ പ​രീ​ക്ഷി​ച്ച​തു ചി​ത്ര​ത്തെ കൂ​ടു​ത​ൽ സ​ങ്കീ​ർ​ണ​മാ​ക്കി​യെ​ന്ന നി​രീ​ക്ഷ​ണ​വു​മു​ണ്ടാ​യി.

മ​ഹേ​ഷ് നാ​രാ​യ​ണ​ന്‍ സം​വി​ധാ​നം ചെ​യ്ത പേ​ട്രി​യ​ട്ടി​ലൂ​ടെ മ​മ്മൂ​ട്ടി​യും മോ​ഹ​ന്‍ലാ​ലും വ​ര്‍ഷ​ങ്ങ​ള്‍ക്കു ശേ​ഷം ഒ​ന്നി​ച്ചെ​ന്ന പ്ര​ത്യേ​ക​ത​യു​ണ്ടാ​യി​രു​ന്നു. ഫ​ഹ​ദ് ഫാ​സി​ല്‍, കു​ഞ്ചാ​ക്കോ ബോ​ബ​ന്‍, ന​യ​ന്‍താ​ര തു​ട​ങ്ങി​യ വ​മ്പ​ന്‍ താ​ര​നി​ര​യു​ണ്ടാ​യി​രു​ന്ന ചി​ത്രം ആ​ദ്യ ദി​ന​ങ്ങ​ളി​ല്‍ വ​ലി​യ ക​ള​ക‌്ഷ​ന്‍ നേ​ടി​യെ​ങ്കി​ലും പി​ന്നീ​ട് ബോ​ക്‌​സ് ഓ​ഫീ​സി​ല്‍ മ​ന്ദ​ഗ​തി​യി​ലാ​യി. മ​മ്മൂ​ട്ടി​യു​ടെ​യും മോ​ഹ​ൻ​ലാ​ലി​ന്‍റെ​യും മാ​സ് പ്ര​ക​ട​നം പ്ര​തീ​ക്ഷി​ച്ച ഫാ​ൻ​സി​നെ ചി​ത്രം നി​രാ​ശ​പ്പെ​ടു​ത്തി. എ​ങ്കി​ലും മ​ല​യാ​ള സി​നി​മ​യു​ടെ മേ​ക്കിം​ഗ് നി​ല​വാ​രം ഉ​യ​ര്‍ത്തി​യ ചി​ത്ര​മെ​ന്ന നി​ല​യി​ൽ ചി​ത്രം പ്ര​ശം​സി​ക്ക​പ്പെ​ട്ടു.

ടൊ​വി​നോ തോ​മ​സ്, ബേ​സി​ല്‍ ജോ​സ​ഫ്, വി​നീ​ത് ശ്രീ​നി​വാ​സ​ന്‍ എ​ന്നി​വ​ര്‍ ഒ​ന്നി​ച്ച അ​തി​ര​ടി കു​ടും​ബ​പ്രേ​ക്ഷ​ക​രെ ആ​ക​ര്‍ഷി​ച്ചു. തി​യ​റ്റ​റു​ക​ളി​ല്‍ 60 കോ​ടി​യി​ല​ധി​കം ക​ള​ക്ട് ചെ​യ്ത് ഈ ​വ​ര്‍ഷ​ത്തെ മി​ക​ച്ച വി​ജ​യ​ങ്ങ​ളി​ലൊ​ന്നാ​യി ഈ ​ചി​ത്രം മാ​റി.
സൈ​ജു കു​റു​പ്പ്, സു​രാ​ജ് വെ​ഞ്ഞാ​റ​മൂ​ട് എ​ന്നി​വ​ര്‍ പ്ര​ധാ​ന വേ​ഷ​ങ്ങ​ളി​ലെ​ത്തി​യ ഭ​ര​ത​നാ​ട്യം 2 മോ​ഹി​നി​യാ​ട്ടം ഡാ​ര്‍ക്ക് കോ​മ​ഡി വി​ഭാ​ഗ​ത്തി​ല്‍ വ​ലി​യ ക​യ്യ​ടി നേ​ടി. ആ​ദ്യ ഭാ​ഗ​ത്തേ​ക്കാ​ള്‍ മി​ക​ച്ച റി​പ്പീ​റ്റ് വാ​ല്യു​വു​ള്ള ചി​ത്ര​മെ​ന്നാ​ണ് പ്രേ​ക്ഷ​ക​ര്‍ ഇ​തി​നെ വി​ല​യി​രു​ത്തി​യ​ത്. ഒ​രു കൊ​ല​പാ​ത​കം ഒ​ളി​പ്പി​ക്കാ​ൻ ശ്ര​മി​ക്കു​ന്ന ദൃ​ശ്യം പോ​ലെ​ത​ന്നെ ഈ ​ചി​ത്ര​ത്തി​ന്‍റെ ഉ​ള്ള​ട​ക്ക​വും വി​മ​ർ​ശ​ന​വി​ധേ​മാ​യി.

റി​ലീ​സി​നു മു​ന്പേ ക​ത്തി​ക്ക​യ​റി ദൃ​ശ്യം 3

റി​ലീ​സി​നു മു​മ്പ് വ​ലി​യ ബി​സി​ന​സ് ല​ഭി​ച്ച ചി​ത്ര​മാ​ണ് ജി​ത്തു ജോ​സ​ഫ് -മോ​ഹ​ൻ​ലാ​ൽ ചി​ത്ര​മാ​യ ദൃ​ശ്യം 3. മു​ൻ ഭാ​ഗ​ങ്ങ​ളെ അ​പേ​ക്ഷി​ച്ച് മൂ​ന്നാം​ഭാ​ഗ​ത്തി​നു മി​ക​വി​ല്ലെ​ന്ന പ്രേ​ക്ഷ​ക വി​ല​യി​രു​ത്ത​ൽ ചി​ത്ര​ത്തി​ന്‍റെ തി​യ​റ്റ​ർ ക​ള​ക‌്ഷ​നെ ബാ​ധി​ച്ചി​ട്ടു​ണ്ട്. റി​ലീ​സിം​ഗ് ഡേ​യി​ൽ 18 കോ​ടി​രൂ​പ ക​ള​ക്ട് ചെ​യ്ത ചി​ത്ര​ത്തി​ന് പ​ത്താം ദി​വ​സ​മാ​യ ഇ​ന്ന​ലെ ഏ​ഴു കോ​ടി​യി​ൽ​ താ​ഴെ​യാ​ണു ക​ള​ക‌്ഷ​ൻ. ആ​ദ്യ ര​ണ്ടു ഭാ​ഗ​ങ്ങ​ളു​ടെ​യും സ്ക്രി​പ്റ്റി​നെ അ​പേ​ക്ഷി​ച്ച തീ​ർ​ത്തും ദു​ർ​ബ​ല​മാ​യ സ്ക്രി​പ്റ്റാ​ണ് മൂ​ന്നാം ഭാ​ഗ​ത്തി​ന്‍റേ​തെ​ന്നാ​ണു പൊ​തു​വേ​യു​ള്ള വി​ല​യി​രു​ത്ത​ൽ. കൂ​ടാ​തെ ജി​ത്തു ജോ​സ​ഫി​ന്‍റെ മേ​ക്കിം​ഗ് ക്വാ​ളി​റ്റി​യും വി​മ​ർ​ശ​നവി​ധേ​യ​മാ​യി. ജി​ത്തു ജോ​സ​ഫി​ന്‍റെ ക​ഴി​ഞ്ഞ ചി​ത്ര​ങ്ങ​ളാ​യ ‘വ​ല​തു​വ​ശ​ത്തെ ക​ള്ള​നും’ ‘മി​റാ​ഷും’ സ​മാ​ന​മാ​യ വി​മ​ർ​ശ​ന​ത്തി​നു വി​ധേ​യ​മാ​യി​രു​ന്നു. പ്ര​തീ​ക്ഷി​ച്ച ക​ള​ക്‌ഷ​ന്‍ തിയ​റ്റ​റി​ല്‍നി​ന്ന് ല​ഭി​ക്കി​ല്ലെ​ങ്കി​ലും ഒ​ടി​ടി, ഓ​വ​ര്‍സീ​സ്, അ​ന്യ​ഭാ​ഷ റൈ​റ്റ്സ് അട​ക്കം 200 കോ​ടി​യി​ല​ധി​കം രൂ​പ ചി​ത്രം നേ​ടി​ക്ക​ഴി​ഞ്ഞ​താ​യാ​ണ് പു​റ​ത്തു​വ​രു​ന്ന വി​വ​രം.

വ​രും​മാ​സ​ങ്ങ​ളി​ല്‍ റി​ലീ​സ് ചെ​യ്യാ​നി​രി​ക്കു​ന്ന ജ​യ​സൂ​ര്യ​യു​ടെ ക​ത്ത​നാ​ര്‍, ദു​ൽ​ഖ​ർ സ​ൽ​മാ​ൻ നാ​യ​ക​നാ​യെ​ത്തു​ന്ന ഐ ​ആം ഗെ​യിം, പൃ​ഥ്വി​രാ​ജി​ന്‍റെ ഖ​ലീ​ഫ, നി​വി​ൻ പോ​ളി​യു​ടെ ബ​ത്‌​ല​ഹേം കു​ടും​ബ യൂ​ണി​റ്റ് തു​ട​ങ്ങി​യ ചി​ത്ര​ങ്ങ​ള്‍ ഈ ​വി​ജ​യ​ക്കു​തി​പ്പ് തു​ട​രു​മെ​ന്നാ​ണ് പ്ര​തീ​ക്ഷി​ക്കു​ന്ന​ത്.

Latest News

Corehub Up