Fri, 18 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Conductor

ഗ​ർ​ഭി​ണി ബ​സി​ൽ​നി​ന്നു വീ​ണ സം​ഭ​വം: ഡ്രൈ​വ​റും ക​ണ്ട​ക്ടറും അ​റ​സ്റ്റി​ൽ

ചാ​​​വ​​​ക്കാ​​​ട്: ഗ​​​ർ​​​ഭി​​​ണി​ ബ​​​സി​​​ൽ​​​നി​​​ന്നു വീ​​​ണു പ​​​രി​​​ക്കേ​​​റ്റ സം​​​ഭ​​​വ​​​ത്തി​​​ൽ ഡ്രൈ​​​വ​​​റും ക​​​ണ്ട​​​ക്ട​​​റും പി​​​ടി​​​യി​​​ൽ. പാ​​​ല​​​യൂ​​​ർ എ​​​ന്ന ബ​​​സി​​​ന്‍റെ ഡ്രൈ​​​വ​​​ർ പ്ര​​​കാ​​​ശ​​​ൻ, ക​​​ണ്ട​​​ക്്ട​​​ർ കാ​​​ളി​​​ദാ​​​സ​​​ൻ എ​​​ന്നി​​​വ​​​രെ​​​യാ​​​ണ് ചാ​​​വ​​​ക്കാ​​​ട് എ​​​സ്ഐ പ്രീ​​​ത ബാ​​​ബു​​​വി​​​ന്‍റെ നേ​​​തൃ​​​ത്വ​​​ത്തി​​​ൽ അ​​​റ​​​സ്റ്റ് ചെ​​​യ്ത​​​ത്.

ഗു​​​രു​​​വാ​​​യൂ​​​ർ അ​​​ന്പ​​​ല​​​ത്തു​​​വീ​​​ട്ടി​​​ൽ ഷ​​​ദി​​​ലി​​​ന്‍റെ ഭാ​​​ര്യ ഫാ​​​ത്തി​​​മ (21) ആ​​​ണ് ബു​​​ധ​​​നാ​​​ഴ്ച രാ​​​വി​​​ലെ ചാ​​​വ​​​ക്കാ​​​ട്-​​​കു​​​ന്നം​​​കു​​​ളം റൂ​​​ട്ടി​​​ൽ സ​​​ർ​​​വീ​​​സ് ന​​​ട​​​ത്തു​​​ന്ന ബ​​​സി​​​ൽ​​​നി​​​ന്നു പി​​​ൻ​​​വ​​​ശ​​​ത്തെ തു​​​റ​​​ന്നി​​​ട്ട വാ​​​തി​​​ലിലൂ​​​ടെ പു​​​റ​​​ത്തേ​​​ക്കു തെ​​​റി​​​ച്ചു​​​വീ​​​ണ​​​ത്.

എ​​​ൽ​​​എ​​​ഫ് കോ​​​ള​​​ജ് വി​​​ദ്യാ​​​ർ​​​ഥി​​​യാ​​​യ ഫാ​​​ത്തി​​​മ കോ​​​ള​​​ജി​​​ൽ പോ​​​കു​​​ന്ന​​​തി​​​നാ​​​യി ബ​​​സി​​​ൽ ക​​​യ​​​റി​​​യ​​​താ​​​യി​​​രു​​​ന്നു. തെ​​​ക്കേ ബൈ​​​പാ​​​സി​​​ലെ വ​​​ള​​​വി​​​ൽ ബ​​​സ് തി​​​രി​​​യു​​​ന്ന​​​തി​​​നി​​​ടെ ഫാ​​​ത്തി​​​മ പു​​​റ​​​ത്തേ​​​ക്കു വീ​​​ഴു​​​ക​​​യാ​​​യി​​​രു​​​ന്നു.

ആ​​​ശു​​​പ​​​ത്രി​​​യി​​​ൽ പ്ര​​​വേ​​​ശി​​​പ്പി​​​ച്ച യു​​​വ​​​തി വൈ​​​കു​​ന്നേ​​ര​​ത്തോ​​​ടെ ആ​​​ശു​​​പ​​​ത്രി വി​​​ട്ടു. ഇ​​​വ​​​രു​​​ടെ മൊ​​​ഴി​​​യു​​​ടെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ലാ​​​ണു പൊ​​​ലി​​​സ് ന​​​ട​​​പ​​​ടി.

National

മാസ്ക് ധരിച്ചെത്തി മന്ത്രി, ചില്ലറയില്ലെന്ന് പറഞ്ഞ് ഇറക്കിവിട്ട് കണ്ടക്ടർ; ഒടുവിൽ സസ്പെൻഷൻ

ബംഗളൂരു: ടിക്കറ്റിന് ചില്ലറ നൽകാത്തതിനു ഗതാഗത മന്ത്രി ബൈരതി സുരേഷിനെ ബസിൽ നിന്ന് ഇറക്കിവിട്ട കണ്ടക്ടറെ സസ്പെൻഡ് ചെയ്തു. കണ്ടക്ടർ ടി.ജി. രാമകൃഷ്ണയ്ക്ക് എതിരെയാണു ബിഎംടിസി നടപടി സ്വീകരിച്ചത്. മിന്നൽ പരിശോധനയുടെ ഭാഗമായി ജൂലൈ 11ന് രാത്രിയാണ് മന്ത്രി മാസ്ക് ധരിച്ച് ബസിൽ കയറിയത്. 

ഹെബ്ബാളിൽ നിന്ന് ഭൂപസന്ദ്ര വരെ പോകാൻ ടിക്കറ്റ് നിരക്കായ ആറ് രൂപയ്ക്ക് പകരം 100 രൂപ നൽകി. ബാക്കി നൽകാൻ ചില്ലറയില്ലെന്നും ബസിൽ നിന്ന് ഇറങ്ങിപ്പോകാനും കണ്ടക്ടർ ആവശ്യപ്പെട്ടതോടെ മന്ത്രി ഇറങ്ങിപ്പോയി. 

യാത്രക്കാരോട് മോശമായി പെരുമാറുന്ന ജീവനക്കാർക്കെതിരെ നടപടിയെടുക്കാൻ മന്ത്രി നിർദേശം നൽകിയതിനെ തുടർന്നാണ് സസ്പെൻഷൻ. ജീവനക്കാർക്കു ബോധവൽക്കരണം നൽകാനുള്ള നടപടികളും ആരംഭിച്ചു..

Kerala

പാ​ല​ക്കാ​ട് കെ​എ​സ്ആ​ർ​ടി​സി ബ​സി​ല്‍ നി​ന്ന് വീ​ണ് ക​ണ്ട​ക്ട​ര്‍​ക്ക് പ​രി​ക്ക്

പാ​ല​ക്കാ​ട്: കെ​എ​സ്ആ​ര്‍​ടി​സി പ്രി​യ​ദ​ര്‍​ശ​നി ബ​സി​ല്‍ നി​ന്നു തെ​റി​ച്ചു​വീ​ണ് ക​ണ്ട​ക്ട​ര്‍​ക്ക് പ​രി​ക്ക്. ആ​ല​ത്തൂ​ര്‍ വാ​നൂ​ര്‍ സ്വ​ദേ​ശി മു​ഹ​മ്മ​ദി​നാ​ണ് പ​രി​ക്കേ​റ്റ​ത്.

ഇ​ന്ന് രാ​വി​ലെ ഒ​മ്പ​തോ​ടെ​യാ​യി​രു​ന്നു സം​ഭ​വം. ഒ​റ്റ​പ്പാ​ല​ത്ത് നി​ന്നും വ​ട​ക്ക​ഞ്ചേ​രി വ​ഴി പാ​ണ്ടാം​കോ​ടേ​ക്ക് സ​ര്‍​വീ​സ് ന​ട​ത്തു​ന്ന ബ​സി​ലെ ക​ണ്ട​ക്ട​ർ​ക്കാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. ബ​സ് ആ​യ​ക്കാ​ട് മ​ന്ന​ത്ത് എ​ത്തി​യ​പ്പോ​ള്‍ ഡോ​ര്‍ തു​റ​ന്ന് മു​ഹ​മ്മ​ദ് പു​റ​ത്തേ​ക്ക് തെ​റി​ച്ചു വീ​ഴു​ക​യാ​യി​രു​ന്നു. സം​ഭ​വ സ​മ​യം ബ​സി​ല്‍ ഏ​ക​ദേ​ശം 130 അ​ധി​കം യാ​ത്ര​ക്കാ​ര്‍ ഉ​ണ്ടാ​യി​രു​ന്നു​വെ​ന്നാ​ണ് വി​വ​രം.

തി​ര​ക്ക് മൂ​ലം ആ​യ​ക്കോ​ട് സ്റ്റോ​പ്പി​ല്‍ ബ​സ് നി​ര്‍​ത്തി​യി​രു​ന്നി​ല്ല. ഈ ​സ്റ്റോ​പ്പി​ല്‍ നി​ന്നും ഇ​രു​പ​ത് അ​ടി​മാ​റി​യാ​ണ് മു​ഹ​മ്മ​ദ് വീ​ണ​ത്. പ​രി​ക്കേ​റ്റ മു​ഹ​മ്മ​ദി​നെ ഇ​ര​ട്ട​ക്കു​ളം സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു.

ഇ​തി​ന് തൊ​ട്ടു​മു​ന്‍​പി​ലു​ള്ള പു​ളി​ങ്കു​ട്ടം ബ​സ്റ്റോ​പ്പി​ല്‍ നി​ന്നും ക​ണ്ട​ക്ട​ര്‍ മു​ന്‍​വ​ശ​ത്തെ ഡോ​റി​ലൂ​ടെ ഇ​റ​ങ്ങി പു​റ​കു​വ​ശ​ത്ത് ക​യ​റി ഡോ​ര്‍ അ​ട​ച്ച​താ​ണെ​ന്ന് യാ​ത്ര​ക്കാ​ർ പ​റ​യു​ന്നു. തി​ര​ക്ക് മൂ​ലം ഡോ​ര്‍ അ​റി​യാ​തെ തു​റ​ന്ന​താ​വാം ക​ണ്ട​ക്ട​ര്‍ താ​ഴെ വീ​ഴാ​ന്‍ കാ​ര​ണ​മെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം.

Kerala

വിദ്യാർഥികളെ കയറ്റാതെ സ്വകാര്യ ബസ് കണ്ടക്ടർ; യാചിച്ച് സ്കൂൾ കുട്ടികൾ

തൃശൂര്‍: വടക്കാഞ്ചേരിയില്‍ സ്‌കൂള്‍ വിദ്യാര്‍ഥികളെ ബസില്‍ കയറ്റാതെ സ്വകാര്യ ബസ് കണ്ടക്ടര്‍. ഇതോടെ ബസില്‍ കയറാന്‍ കണ്ടക്ടറോട് വിദ്യാർഥികൾ കൈകൂപ്പി യാചിക്കുന്ന ദൃശ്യങ്ങളും പുറത്തുവന്നു.

മൂന്ന് കുട്ടികള്‍ കയറിയപ്പോഴേക്കും മറ്റു കുട്ടികളെ ബസ് കണ്ടക്ടര്‍ തടയുകയായിരുന്നു. സംഭവത്തില്‍ മോട്ടോര്‍ വാഹന വകുപ്പ് അധികൃതര്‍ക്ക് എസ്എഫ്‌ഐ പരാതി നല്‍കി.

കുന്നംകുളം റൂട്ടില്‍ ഓടുന്ന ബസാണെന്നാണ് വിവരം. കഴിഞ്ഞ ദിവസം വൈകുന്നേരമാണ് സംഭവം. വടക്കാഞ്ചേരി നഗരത്തിലെ തന്നെ ഒരു സ്‌കൂളിലെ വിദ്യാര്‍ഥികളാണ് മാറ്റി നിർത്തപ്പെട്ടത്.

District News

വ​നി​താ ക​ണ്ട​ക്ട​റു​ടെ സ​ത്യ​സ​ന്ധ​ത ; യാ​ത്ര​ക്കാ​രി​ക്ക് സ്വ​ര്‍​ണ ​ലോ​ക്ക​റ്റ് തി​രി​കെ ലഭിച്ചു

നെ​യ്യാ​റ്റി​ൻ​ക​ര: ബ​സി​ല്‍​നി​ന്നും ക​ള​ഞ്ഞു​കി​ട്ടി​യ സ്വ​ര്‍​ണ​ലോ​ക്ക​റ്റ് ഉ​ട​മ​യെ ഏ​ല്‍​പ്പി​ക്കാ​നാ​യ​തി​ന്‍റെ ചാ​രി​താ​ര്‍​ഥ്യ​ത്തി​ല്‍ കെ​എ​സ്ആ​ര്‍​ടി​സി വ​നി​താ ക​ണ്ട​ക്ട​ര്‍.

നെ​യ്യാ​റ്റി​ൻ​ക​ര​യി​ൽ​നി​ന്ന് മ​ഞ്ച​വി​ളാ​കം വ​ഴി കാ​ര​ക്കോ​ണ​ത്തേ​ക്കു​ള്ള ബ​സി​ല്‍ നി​ന്നാ​ണ് ഡ്യൂ​ട്ടി​ക്കി​ട​യി​ല്‍ ക​ണ്ട​ക്ട​ര്‍ ബി.​എ​സ്. കു​മാ​രി സു​മ​യ്ക്ക് സ്വ​ർ​ണ ലോ​ക്ക​റ്റ് കി​ട്ടി​യ​ത്. തി​ര​ക്കേ​റി​യ ബ​സി​ല്‍ യാ​ത്ര​ക്കാ​രോ​ട് എ​ന്തെ​ങ്കി​ലും സാ​ധ​ന​സാ​മ​ഗ്രി​ക​ള്‍ ബ​സി​ല്‍ ന​ഷ്ട​പ്പെ​ട്ടോ​യെ​ന്നു ചോ​ദി​ച്ചെ​ങ്കി​ലും ആ​രും പ്ര​തി​ക​രി​ക്കാ​ത്ത​തി​നെ തു​ട​ർ​ന്നു ക​ണ്ട​ക്ട​ർ വി​വ​രം നെ​യ്യാ​റ്റി​ൻ​ക​ര ഡി​പ്പോ​യി​ലെ സ്റ്റേ​ഷ​ൻ മാ​സ്റ്റ​റെ അ​റി​യി​ക്കു​ക​യാ​യി​രു​ന്നു.

പി​ന്നീ​ട് ട്രി​പ്പ് പൂ​ർ​ത്തി​യാ​ക്കി ഡി​പ്പോ​യി​ൽ എ​ത്തി​യ​പ്പോ​ഴാ​ണ് യാ​ത്രാ​മ​ധ്യേ ന​ഷ്‌​ട​പ്പെ​ട്ട വി​വാ​ഹ​മാ​ല​യി​ലെ അ​ര​പ്പ​വ​ൻ തൂ​ക്ക​മു​ള്ള സ്വ​ർ​ണ​ലോ​ക്ക​റ്റ് അ​ന്വേ​ഷി​ച്ച് പ​ഴ​യ​ക​ട കു​ള​ത്തൂ​ർ സ്വ​ദേ​ശി​നി​യാ​യ ആ​ർ.​എ​ൽ. ആ​തി​ര​യും ഭ​ർ​ത്താ​വും സു​മ​യു​ടെ മു​ന്നി​ൽ വ​ന്ന​ത്. രാ​വി​ലെ ഓ​പ്പ​റേ​റ്റ് ചെ​യ്ത ട്രി​പ്പി​ലെ യാ​ത്ര​ക്കാ​രി​യെ ക​ണ്ട​ക്ട​ർ സു​മ തി​രി​ച്ച​റി​ഞ്ഞു.

എ​ടി​ഒ​യു​ടെ നി​ർ​ദേ​ശാ​നു​സ​ര​ണം ന​ട​ത്തി​യ ആ​ഭ​ര​ണ പ​രി​ശോ​ധ​ന​യി​ൽ ലോ​ക്ക​റ്റ് അ​ര​പ്പ​വ​ന്‍റെ​താ​ണെ​ന്നു സ്ഥി​രീ​ക​രി​ച്ചു. തു​ട​ർ​ന്ന് ക​ണ്ട​ക്ട​ർ കു​മാ​രി സു​മ, ഡ്രൈ​വ​ർ പ്ര​ദീ​പ് കു​മാ​ർ, ജ​ന​റ​ൽ ക​ൺ​ടോ​ളിം​ഗ് ഇ​ൻ​സ്പെ​ക്ട​ർ പി. ​വി​നോ​ദ് കു​മാ​ർ, സ്റ്റേ​ഷ​ൻ മാ​സ്റ്റ​ർ ബൈ​ജു, ബാ​രി​ഷ ബീ​വി എ​ന്നി​വ​രു​ടെ സാ​ന്നി​ധ്യ​ത്തി​ൽ നെ​യ്യാ​റ്റി​ൻ​ക​ര അ​സി​സ്റ്റ​ന്‍റ് ട്രാ​ൻ​സ്പോ​ർ​ട്ട് ഓ​ഫീ​സ​ർ കെ.​ജി. സൈ​ജു, ആ​ർ.​എ​ൽ. ആ​തി​ര​ക്ക് സ്വ​ർ​ണ​ലോ​ക്ക​റ്റ് കൈ​മാ​റി.

Kerala

ബ​സി​ൽ നി​ന്നും തെ​റി​ച്ചു​വീ​ണ് ചി​കി​ത്സ​യി​ലി​രു​ന്ന ബ​സ് ക​ണ്ട​ക്ട​ർ മ​രി​ച്ചു

പാ​ല​ക്കാ​ട്: വ​ട​ക്ക​ഞ്ചേ​രി​യി​ൽ ഓ​ടു​ന്ന ബ​സി​ൽ നി​ന്നും തെ​റി​ച്ച് വീ​ണ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന ക​ണ്ട​ക്ട​ർ മ​രി​ച്ചു. മം​ഗ​ലം​ഡാം ഓ​ലിം​ക​ട​വ് ജി​ബി​ൻ (49) ആ​ണ് മ​രി​ച്ച​ത്.

ക​ഴി​ഞ്ഞ ഡി​സം​ബ​ർ 29ന് ​രാ​വി​ലെ 7.45 ഓ​ടെ​യാ​ണ് സം​ഭ​വം ഉ​ണ്ടാ​യ​ത്. ദേ​ശീ​യ​പാ​ത​യി​ലൂ​ടെ തൃ​ശൂ​രി​ലേ​ക്ക് പോ​കു​ന്ന സ്വ​കാ​ര്യ ബ​സ് ആ​ളെ ഇ​റ​ക്കാ​ൻ ബ​സ്റ്റോ​പ്പി​ൽ എ​ത്തു​മ്പോ​ഴേ​ക്കും മു​ൻ​ഭാ​ഗ​ത്തെ ഡോ​ർ തു​റ​ക്കു​ന്ന​തി​നി​ടെ ജി​ബി​ൻ പു​റ​ത്തേ​ക്ക് തെ​റി​ച്ചു വീ​ഴു​ക​യാ​യി​രു​ന്നു.

റോ​ഡി​ലേ​യ്ക്ക് വീ​ണ ജി​ബി​ന്‍റെ ത​ല​യ്ക്കാ​ണ് പ​രി​ക്കേ​റ്റ​ത്. ഉ​ട​ൻ​ത​ന്നെ ജീ​വ​ന​ക്കാ​ർ ചേ​ർ​ന്ന് ആം​ബു​ല​ൻ​സി​ൽ ഇ​ര​ട്ട​ക്കു​ള​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ഇ​വി​ടെ ചി​കി​ത്സ​യി​ലി​രി​ക്കെ ഇ​ന്ന് രാ​വി​ലെ​യാ​ണ് മ​രി​ച്ച​ത്.

District News

വി​ദ്യാ​ർ​ഥി​നി​യോ​ട് ലൈം​ഗി​കാ​തി​ക്ര​മം കാ​ട്ടി​യ ബ​സ് ക​ണ്ട​ക്ട​ര്‍ അ​റ​സ്റ്റി​ല്‍


പ​ത്ത​നം​തി​ട്ട: ബ​സ് യാ​ത്ര​യ്ക്കി​ടെ പ​രി​ച​യ​പ്പെ​ട്ട് അ​ടു​പ്പ​ത്തി​ലാ​യ പ്ല​സ് വ​ണ്‍ വി​ദ്യാ​ർ​ഥി​നി​യോ​ട് ലൈം​ഗി​കാ​തി​ക്ര​മം കാ​ട്ടി​യ സ്വ​കാ​ര്യ ബ​സ് ക​ണ്ട​ക്ട​ര്‍ അ​റ​സ്റ്റി​ൽ.


മാ​വേ​ലി​ക്ക​ര ത​ഴ​ക്ക​ര സ്വ​ദേ​ശി​യാ​യ പു​ത്ത​ന്‍​പ​റ​മ്പി​ല്‍ സു​ധി (26)നെ​യാ​ണ് ആ​റ​ന്മു​ള പോ​ലീ​സ് പോ​ക്‌​സോ ചു​മ​ത്തി അ​റ​സ്റ്റ് ചെ​യ്ത​ത്. കു​ട്ടി​യു​ടെ മൊ​ഴി പ്ര​കാ​ര​മാ​ണ് കേ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്ത​ത്. ആ​റ​ന്മു​ള പോ​ലീ​സ് സ​ബ് ഇ​ന്‍​സ്പെ​ക്ട​ര്‍ വി​ഷ്ണു അ​ന്വേ​ഷ​ണ​ത്തി​ന് നേ​തൃ​ത്വം ന​ല്‍​കി. കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ന്‍​ഡ് ചെ​യ്തു.

Latest News

Corehub Up