ന്യൂഡൽഹി: ക്രിമിനൽ കോടതിയലക്ഷ്യക്കേസിൽ വിശദീകരണം നൽകാൻ ആം ആദ്മി പാർട്ടി നേതാക്കളായ അരവിന്ദ് കേജരിവാൾ, മനീഷ് സിസോദിയ, സഞ്ജയ് സിങ് എന്നിവർക്ക് ഡൽഹി ഹൈക്കോടതി മൂന്നാഴ്ചകൂടി സമയം അനുവദിച്ചു.
ജസ്റ്റീസ് സ്വർണകാന്ത ശർമയ്ക്കെതിരായ സമൂഹമാധ്യമ പോസ്റ്റുകൾ അധിക്ഷേപകരമാണെന്ന ആരോപണത്തിൽ കോടതി സ്വമേധയാ ആരംഭിച്ച കേസിലാണു നടപടി.
നിശ്ചയിച്ച സമയപരിധിക്കുള്ളിൽ മറുപടി നൽകുന്നതിൽ വീണ്ടും വീഴ്ചവരുത്തിയാൽ വിശദീകരണം സമർപ്പിക്കാനുള്ള അവകാശം നഷ്ടപ്പെടുമെന്ന് ഹൈക്കോടതി നേതാക്കൾക്ക് മുന്നറിയിപ്പ് നൽകി.