x
ad
Tue, 9 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പാ​ല​ക്കാ​ട്ട് ഒ​മ്പ​ത് വ​യ​സു​കാ​രി​യു​ടെ കൈ ​മു​റി​ച്ചു​മാ​റ്റി​യ സം​ഭ​വം; ഡോ​ക്ട​ർ​മാ​ർ​ക്കെ​തി​രെ കേ​സെ​ടു​ക്കാ​ൻ കോ​ട​തി ഉ​ത്ത​ര​വ്


Published: October 31, 2025 08:02 PM IST | Updated: October 31, 2025 08:02 PM IST

പാ​ല​ക്കാ​ട്: പ​ല്ല​ശ​ന​യി​ലെ ഒ​മ്പ​തു വ​യ​സു​കാ​രി വി​നോ​ദി​നി​യു​ടെ കൈ ​മു​റി​ച്ചു​മാ​റ്റി​യ സം​ഭ​വ​ത്തി​ല്‍ ഡോ​ക്ട​ര്‍​മാ​ര്‍​ക്കെ​തി​രെ കേ​സെ​ടു​ക്കാ​ന്‍ കോ​ട​തി ഉ​ത്ത​ര​വ്.

പാ​ല​ക്കാ​ട് മൂ​ന്നാം ക്ലാ​സ് മ​ജി​സ്‌​ട്രേ​റ്റ് കോ​ട​തി​യാ​ണ് പാ​ല​ക്കാ​ട് ടൗ​ണ്‍ സൗ​ത്ത് പോ​ലീ​സി​ന് നി​ര്‍​ദേ​ശം ന​ല്‍​കി​യ​ത്. തൃ​ശൂ​ര്‍ സ്വ​ദേ​ശി പി.​ഡി. ജോ​സ​ഫാ​ണ് കോ​ട​തി​യെ സ​മീ​പി​ച്ച​ത്. ആ​ശു​പ​ത്രി സൂ​പ്ര​ണ്ട് അ​ട​ക്ക​മു​ള്ള​വ​ര്‍​ക്കെ​തി​രെ​യാ​യി​രു​ന്നു പ​രാ​തി.

സെ​പ്റ്റം​ബ​ര്‍ 24നാ​ണ് കു​ട്ടി​ക്ക് വീ​ണ് പ​രി​ക്കേ​റ്റ​ത്. ആ​രോ​ഗ്യ​വ​കു​പ്പ് ന​ട​ത്തി​യ പ്രാ​ഥ​മി​കാ​ന്വേ​ഷ​ണ​ത്തി​ല്‍ ചി​കി​ത്സ​യി​ല്‍ വീ​ഴ്ച വ​ന്നി​ട്ടി​ല്ലെ​ന്ന റി​പ്പോ​ര്‍​ട്ടാ​ണ് ന​ല്‍​കി​യി​രു​ന്ന​ത്. ജി​ല്ല ആ​ശു​പ​ത്രി​യി​ൽ ആ​വ​ശ്യ​മാ​യ ശാ​സ്ത്രീ​യ ചി​കി​ത്സ ന​ൽ​കി​യി​രു​ന്നു​വെ​ന്നാ​യി​രു​ന്നു ഡി​എം​ഒ​യു​ടെ അ​ന്വേ​ഷ​ണ റി​പ്പോ​ർ​ട്ട്.

ആ​ശു​പ​ത്രി​യി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ വ​ല​തു കൈ​യി​ലെ ര​ണ്ട് എ​ല്ലു​ക​ൾ പൊ​ട്ടി​യെ​ന്ന് മ​ന​സി​ലാ​ക്കി പ്ലാ​സ്റ്റ​ർ സ്ലാ​ബി​ട്ടു. കൈ​യി​ലെ ര​ക്ത​യോ​ട്ടം കു​ഴ​പ്പ​മി​ല്ലെ​ന്ന് പ​റ​ഞ്ഞ് മ​രു​ന്ന് ന​ൽ​കി ഡി​സ്ചാ​ർ​ജ് ചെ​യ്യു​ക​യാ​യി​രു​ന്നു.

അ​ടു​ത്ത ദി​വ​സം ഒ​പി​യി​ൽ വ​ന്ന​പ്പോ​ൾ കു​ട്ടി​ക്ക് വേ​ദ​ന ഉ​ണ്ടാ​യി​രു​ന്നെ​ങ്കി​ലും കൈ​വി​ര​ലു​ക​ൾ അ​ന​ക്കാ​ൻ പ​റ്റു​ന്നു​ണ്ടാ​യി​രു​ന്നു. വി​ര​ലു​ക​ളി​ൽ നീ​രും ഉ​ണ്ടാ​യി​രു​ന്നി​ല്ല.

വേ​ദ​ന​യ്ക്ക് മ​രു​ന്ന് ന​ൽ​കി​യ​ശേ​ഷം വി​ര​ലു​ക​ൾ അ​ന​ക്കാ​നും നി​റ​വ്യ​ത്യാ​സം, കൂ​ടു​ത​ൽ വേ​ദ​ന, നീ​ര്, വേ​ദ​ന എ​ന്നി​വ ക​ണ്ടാ​ൽ ആ​ശു​പ​ത്രി​യി​ൽ വ​രാ​നും നീ​രി​ല്ലെ​ങ്കി​ൽ അ​ഞ്ചു ദി​വ​സം ക​ഴി​ഞ്ഞ് പ്ലാ​സ്റ്റ​ർ കാ​സ്റ്റ് ചെ​യ്യാ​ൻ ഒ​പി​യി​ൽ എ​ത്താ​ൻ നി​ർ​ദേ​ശി​ച്ചി​രു​ന്നു​വെ​ന്നും പ​റ​യു​ന്നു.

അ​ത്യാ​ഹി​ത വി​ഭാ​ഗ​ത്തി​ൽ കു​ട്ടി​ക്ക് ചി​കി​ത്സ ന​ൽ​കി​യി​രു​ന്നു. സെ​പ്റ്റം​ബ​ർ 30ന് ​ഒ​പി​യി​ൽ എ​ത്തു​മ്പോ​ൾ ര​ക്ത​യോ​ട്ടം നി​ല​ച്ച നി​ല​യി​ലാ​യി​രു​ന്നു.

ര​ക്ത​യോ​ട്ടം ഇ​ല്ലാ​ത്ത​തി​നാ​ൽ സ​മ​യ​ബ​ന്ധി​ത​മാ​യി പ്രാ​ഥ​മി​ക ചി​കി​ത്സ ന​ൽ​കി വി​ദ​ഗ്ധ ചി​കി​ത്സ​ക്കാ​യി കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജി​ലേ​ക്ക് റ​ഫ​ർ ചെ​യ്യു​ക​യാ​യി​രു​ന്നു.

സം​ഭ​വ​ത്തി​ൽ പാ​ല​ക്കാ​ട് ജി​ല്ല ആ​ശു​പ​ത്രി​യി​ലെ ജൂ​നി​യ​ര്‍ റ​സി​ഡ​ന്‍റ് ഡോ​ക്ട​ര്‍ മു​സ്ത​ഫ, ക​ണ്‍​സ​ൽ​ട്ട​ന്‍റ് ഡോ. ​സ​ര്‍​ഫ​റാ​സ് എ​ന്നി​വ​രെ ആ​രോ​ഗ്യ​വ​കു​പ്പ് നേ​ര​ത്തേ സ​സ്‌​പെ​ന്‍​ഡ് ചെ​യ്തി​രു​ന്നു.

പൂ​ർ​ണ​മാ​യി ചി​കി​ത്സ ന​ൽ​കു​ന്ന​തി​നു​മു​മ്പ് കു​ട്ടി​യു​ടെ കൈ ​മു​റി​ച്ചു​മാ​റ്റി​യ കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ ഡോ​ക്ട​ർ​മാ​ർ​ക്കെ​തി​രെ​യും അ​ന്വേ​ഷ​ണം വേ​ണ​മെ​ന്ന് ആ​വ​ശ്യ​മു​യ​ർ​ന്നി​രു​ന്നു.

Tags : court case

Recent News

Corehub Up