Sat, 17 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Courts

കോ​ട​തി​ക​ളു​ടെ പ​രി​ഗ​ണ​ന​യി​ലു​ള്ള​ത് 8,422 മ​യ​ക്കു​മ​രു​ന്ന് കേ​സു​കൾ

കൊ​​​​ച്ചി: സം​​​​സ്ഥാ​​​​ന​​​​ത്തെ കോ​​​​ട​​​​തി​​​​ക​​​​ളി​​​​ല്‍ കെ​​​​ട്ടി​​​​ക്കി​​​​ട​​​​ക്കു​​​​ന്ന​​​​ത് 8,422 മ​​​​യ​​​​ക്കു​​​​മ​​​​രു​​​​ന്നു കേ​​​​സു​​​​ക​​​​ള്‍. 1,492 മ​​​​യ​​​​ക്കു​​​​മ​​​​രു​​​​ന്ന് കേ​​​​സു​​​​ക​​​​ള്‍ പ​​​​രി​​​​ഗ​​​​ണ​​​​ന​​​​യി​​​​ലു​​​​ള്ള എ​​​​റ​​​​ണാ​​​​കു​​​​ള​​​​ത്തെ കോ​​​​ട​​​​തി​​​​ക​​​​ളാ​​​​ണ് ഇ​​​​ക്കാ​​​​ര്യ​​​​ത്തി​​​​ല്‍ മു​​​​ന്നി​​​​ലെ​​​​ന്നും ഹൈ​​​​ക്കോ​​​​ട​​​​തി ര​​​​ജി​​​​സ്ട്രി കോ​​​​ട​​​​തി​​​​യി​​​​ല്‍ സ​​​​മ​​​​ര്‍​പ്പി​​​​ച്ച റി​​​​പ്പോ​​​​ര്‍​ട്ടി​​​​ല്‍ പ​​​​റ​​​​യു​​​​ന്നു.

അ​​​​തേ​​​​സ​​​​മ​​​​യം, മ​​​​യ​​​​ക്കു​​​​മ​​​​രു​​​​ന്ന് കേ​​​​സു​​​​ക​​​​ള്‍ വേ​​​​ഗ​​​​ത്തി​​​​ല്‍ തീ​​​​ര്‍​പ്പാ​​​​ക്കു​​​​ന്ന​​​​തി​​​​ന്‍റെ ഭാ​​​​ഗ​​​​മാ​​​​യി കോ​​​​ട​​​​തി നി​​​​ര്‍​ദേ​​​​ശി​​​​ച്ച എ​​​​ന്‍​ഡി​​​​പി​​​​എ​​​​സ് കോ​​​​ട​​​​തി​​​​ക​​​​ള്‍ സം​​​​സ്ഥാ​​​​ന​​​​ത്ത് ആ​​​​രം​​​​ഭി​​​​ക്കാ​​​​ന്‍ വൈ​​​​കു​​​​ന്ന​​​​തി​​​​ല്‍ ഹൈ​​​​ക്കോ​​​​ട​​​​തി സ​​​​ര്‍​ക്കാ​​​​രി​​​​നെ അ​​​​തൃ​​​​പ്തി അ​​​​റി​​​​യി​​​​ച്ചു. സു​​​​പ്രീ​​​​കോ​​​​ട​​​​തി നി​​​​ര്‍​ദേ​​​​ശ​​​​ത്തെ​​​ത്തു​​​​ട​​​​ര്‍​ന്നു സ്വ​​​​മേ​​​​ധ​​​​യാ പ​​​​രി​​​​ഗ​​​​ണി​​​​ക്കു​​​​ന്ന ഹ​​​​ര്‍​ജി​​​​യാ​​​​ണ് കോ​​​​ട​​​​തി​​​​യു​​​​ടെ പ​​​​രി​​​​ഗ​​​​ണ​​​​ന​​​​യി​​​​ലു​​​​ള്ള​​​​ത്.

തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​ര​​​​ത്ത് 1,245 കേ​​​സു​​​ക​​​ളും പാ​​​​ല​​​​ക്കാ​​​​ട് 1,055 ​കേ​​​​സു​​​​ക​​​​ളു​​​മാ​​​​ണ് പ​​​​രി​​​​ഗ​​​​ണ​​​​ന​​​​യി​​​​ലു​​​​ള്ള​​​​തെ​​​​ന്നു റി​​​​പ്പോ​​​​ര്‍​ട്ടി​​​​ല്‍ പ​​​​റ​​​​യു​​​​ന്നു. കൊ​​​​ല്ലം (364), പ​​​​ത്ത​​​​നം​​​​തി​​​​ട്ട (101), ആ​​​​ല​​​​പ്പു​​​​ഴ (523), കോ​​​​ട്ട​​​​യം (240), തൊ​​​​ടു​​​​പു​​​​ഴ (255), തൃ​​​​ശൂ​​​​ര്‍ (689), മ​​​​ഞ്ചേ​​​​രി (952), കോ​​​​ഴി​​​​ക്കോ​​​​ട് (505), വ​​​​യ​​​​നാ​​​​ട് (263), ക​​​​ണ്ണൂ​​​​ര്‍ (353), കാ​​​​സ​​​​ര്‍​ഗോ​​​​ഡ് (385) എ​​​​ന്നി​​​​ങ്ങ​​​​നെ​​​​യാ​​​​ണ് മ​​​​റ്റു ജി​​​​ല്ല​​​​ക​​​​ളി​​​​ലെ കേ​​​​സു​​​​ക​​​​ളു​​​​ടെ ക​​​​ണ​​​​ക്ക്.

തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​ര​​​​ത്തും എ​​​​റ​​​​ണാ​​​​കു​​​​ള​​​​ത്തും പ്ര​​​​ത്യേ​​​​ക കോ​​​​ട​​​​തി​​​​ക​​​​ള്‍ തു​​​​ട​​​​ങ്ങാ​​​​ന്‍ സ​​​​ര്‍​ക്കാ​​​​ര്‍ ക​​​​ഴി​​​​ഞ്ഞ ഫെ​​​​ബ്രു​​​​വ​​​​രി​​​​യി​​​​ല്‍ അ​​​​നു​​​​മ​​​​തി ന​​​​ല്‍​കി​​​​യെ​​​​ങ്കി​​​​ലും മ​​​​ഞ്ചേ​​​​രി, പാ​​​​ല​​​​ക്കാ​​​​ട്, തൃ​​​​ശൂ​​​​ര്‍ എ​​​​ന്നി​​​​വി​​​​ട​​​​ങ്ങ​​​​ളി​​​​ല്‍ തു​​​​ട​​​​ങ്ങു​​​​ന്ന കാ​​​​ര്യ​​​​ത്തി​​​​ലെ ന​​​​ട​​​​പ​​​​ടി​​​​ക​​​​ള്‍ വൈ​​​​കു​​​​ന്ന സാ​​​​ഹ​​​​ച​​​​ര്യ​​​​ത്തി​​​​ലാ​​​​ണ് ചീ​​​​ഫ് ജ​​​​സ്റ്റീ​​​​സ് സൗ​​​​മെ​​​​ന്‍ സെ​​​​ന്‍, ജ​​​​സ്റ്റീ​​​​സ് സി. ​​​​ജ​​​​യ​​​​ച​​​​ന്ദ്ര​​​​ന്‍ എ​​​​ന്നി​​​​വ​​​​ര​​​​ട​​​​ങ്ങു​​​​ന്ന ഡി​​​​വി​​​​ഷ​​​​ന്‍​ബെ​​​​ഞ്ച് സ​​​​ര്‍​ക്കാ​​​​രി​​​​നെ അ​​​​തൃ​​​​പ്തി അ​​​​റി​​​​യി​​​​ച്ച​​​​ത്.

കേ​​​​ന്ദ്ര​​​സ​​​​ര്‍​ക്കാ​​​​ര്‍ സ​​​​ഹാ​​​​യം വൈ​​​​കു​​​​ന്ന​​​​താ​​​​ണ് പു​​​​തി​​​​യ കോ​​​​ട​​​​തി​​​​ക​​​​ള്‍ തു​​​​ട​​​​ങ്ങാ​​​​ന്‍ ത​​​​ട​​​​സ​​​​മെ​​​​ന്നാ​​​​യി​​​​രു​​​​ന്നു സം​​​​സ്ഥാ​​​​ന​​​ സ​​​​ര്‍​ക്കാ​​​​ര്‍ അ​​​​റി​​​​യി​​​​ച്ച​​​​ത്. എ​​​​ന്നാ​​​​ല്‍, കേ​​​​ന്ദ്ര​​​സ​​​​ഹാ​​​​യ​​​​ത്തി​​​​നാ​​​​യി കാ​​​​ത്തി​​​​രി​​​​ക്കാ​​​​നാ​​​​കി​​​​ല്ലെ​​​​ന്നു വ്യ​​​​ക്ത​​​​മാ​​​​ക്കി​​​​യ കോ​​​​ട​​​​തി ഇ​​​​ക്കാ​​​​ര്യ​​​​ത്തി​​​​ല്‍ നി​​​​ല​​​​പാ​​​​ട് വ്യ​​​​ക്ത​​​​മാ​​​​ക്കി സ​​​​ത്യ​​​​വാ​​​​ങ്മൂ​​​​ലം ന​​​​ല്‍​കാ​​​​ന്‍ കേ​​​​ന്ദ്ര-​​​സം​​​​സ്ഥാ​​​​ന സ​​​​ര്‍​ക്കാ​​​​രു​​​​ക​​​​ള്‍​ക്കു നി​​​​ര്‍​ദേ​​​​ശം ന​​​​ല്‍​കി.

Editorial

കെട്ടിക്കിടക്കുന്ന കേസുകൾ: പരിഹാരവും അവധിക്ക്

രാ​​​​ജ്യ​​​​ത്ത് 5.34 കോ​​​​ടി കേ​​​​സു​​​​ക​​​​ൾ തീ​​​​ർ​​​​പ്പാ​​​​കാ​​​​തെ കെ​​​​ട്ടി​​​​ക്കി​​​​ട​​​​ക്കു​​​​ന്നു. കാ​​​​ര​​​​ണ​​​​ങ്ങ​​​​ൾ അ​​​​റി​​​​യാ​​​​മെ​​​​ങ്കി​​​​ലും, പ​​​​രി​​​​ഹാ​​​​രം സ​​​​ർ​​​​ക്കാ​​​​രും കോ​​​​ട​​​​തി​​​​യും ചേ​​​​ർ​​​​ന്ന് അ​​​​വ​​​​ധി​​​​ക്കു വ​​​​ച്ചി​​​​രി​​​​ക്കു​​​​ക​​​​യാ​​​​ണ്.

ഇ​​​​ത​​​​ല്ലേ യാ​​​​ഥാ​​​​ർ​​​​ഥ്യം? ഒ​​​​രു പ​​​​ക​​​​ല​​​​ത്ര​​​​യും കോ​​​​ട​​​​തി​​​​വ​​​​രാ​​​​ന്ത​​​​യി​​​​ൽ ഇ​​​​രി​​​​ക്കാ​​​​നൊ​​​​രി​​​​ട​​​​മി​​​​ല്ലാ​​​​തെ കാ​​​​തു കൂ​​​​ർ​​​​പ്പി​​​​ച്ചു നി​​​​ൽ​​​​ക്കു​​​​ന്ന സ്ത്രീ​​​​ക​​​​ളും വൃ​​​​ദ്ധ​​​​രും രോ​​​​ഗി​​​​ക​​​​ളും ഉ​​​​ൾ​​​​പ്പെ​​​​ടെ​​​​യു​​​​ള്ള ക​​​​ക്ഷി​​​​ക​​​​ളി​​​​ൽ ഏ​​​​റെ പേ​​​​ർ​​​​ക്കും ആ​​​​കെ അ​​​​റി​​​​യാ​​​​നു​​​​ള്ള​​​​ത്, കേ​​​​സി​​​​ന്‍റെ അ​​​​ടു​​​​ത്ത അ​​​​വ​​​​ധി എ​​​​ന്നാ​​​​യി​​​​രി​​​​ക്കു​​​​മെ​​​​ന്നു മാ​​​​ത്ര​​​​മാ​​​​ണ്.

അ​​​​ഭ​​​​യാ​​​​ർ​​​​ഥി​​​​ക​​​​ളെ​​​​പ്പോ​​​​ലെ നി​​​​ൽ​​​​ക്കാ​​​​നു​​​​ള്ള അ​​​ടു​​​ത്ത തീ​​​​യ​​​​തി​​​​യും കു​​​​റി​​​​ച്ച് വീ​​​​ട്ടി​​​​ലെ​​​​ത്തു​​​​ന്പോ​​​​ൾ ന​​​​ഷ്‌​​​ട​​​മാ​​​​കു​​​​ന്ന​​​​ത് ഒ​​​​രു ദി​​​​വ​​​​സം മാ​​​​ത്ര​​​​മ​​​​ല്ല, നീ​​​​തി​​​​യെ​​​​ക്കു​​​​റി​​​​ച്ചു​​​​ള്ള ജ​​​​നാ​​​​ധി​​​​പ​​​​ത്യ പ്ര​​​​തീ​​​​ക്ഷ​​​​ക​​​​ളു​​​മാ​​​ണ്. ജി​​​​ല്ലാ കോ​​​​ട​​​​തി​​​​ക​​​​ളി​​​​ൽ 8,82,578 സി​​​​വി​​​​ൽ കേ​​​​സു​​​​ക​​​​ളി​​​​ലെ ഹ​​​​ർ​​​​ജി​​​​ക​​​​ൾ തീ​​​​ർ​​​​പ്പാ​​​​കാ​​​​തെ കി​​​​ട​​​​ക്കു​​​​ന്ന​​​​തി​​​​ൽ സു​​​​പ്രീം​​​കോ​​​​ട​​​​തി ആ​​​​ശ​​​​ങ്ക പ്ര​​​​ക​​​​ടി​​​​പ്പി​​​​ച്ചി​​​​രി​​​​ക്കു​​​​ന്നു.

സെ​​​​പ്റ്റം​​​​ബ​​​​ർ 25ലെ ​​​​മ​​​​റ്റൊ​​​​രു ക​​​​ണ​​​​ക്ക​​​​നു​​​​സ​​​​രി​​​​ച്ച്, രാ​​​​ജ്യ​​​​ത്ത് 5.34 കോ​​​​ടി കേ​​​​സു​​​​ക​​​​ൾ തീ​​​​ർ​​​​പ്പാ​​​​കാ​​​​തെ കെ​​​​ട്ടി​​​​ക്കി​​​​ട​​​​ക്കു​​​​ന്നു. കാ​​​​ര​​​​ണ​​​​ങ്ങ​​​​ൾ അ​​​​റി​​​​യാ​​​​മെ​​​​ങ്കി​​​​ലും, പ​​​​രി​​​​ഹാ​​​​രം സ​​​​ർ​​​​ക്കാ​​​​രും കോ​​​​ട​​​​തി​​​​യും ചേ​​​​ർ​​​​ന്ന് അ​​​​വ​​​​ധി​​​​ക്കു വ​​​​ച്ചി​​​​രി​​​​ക്കു​​​​ക​​​​യാ​​​​ണ്.

ഹ​​​​ർ​​​​ജി​​​​ക​​​​ൾ ആ​​​​റു മാ​​​​സ​​​​ത്തി​​​​ന​​​​കം തീ​​​​ർ​​​​പ്പാ​​​​ക്കു​​​​ന്നു​​​​ണ്ടെ​​​​ന്ന് ഉ​​​​റ​​​​പ്പു​​​​വ​​​​രു​​​​ത്താ​​​​ൻ ഹൈ​​​​ക്കോ​​​​ട​​​​തി​​​​ക​​​​ൾ​​​​ക്ക് സു​​​​പ്രീം​​​​കോ​​​​ട​​​​തി നി​​​​ർ​​​​ദേ​​​​ശം ന​​​​ൽ​​​​കി​​​​യി​​​​രി​​​​ക്കേ​​​​യാ​​​​ണ് കേ​​​​സു​​​​ക​​​​ൾ വൈ​​​​കു​​​​ന്ന​​​​ത്. ഹൈ​​​​ക്കോ​​​​ട​​​​തി​​​​ക​​​​ളി​​​​ൽ​​​​നി​​​​ന്ന് ല​​​​ഭി​​​​ക്കു​​​​ന്ന ക​​​​ണ​​​​ക്കു​​​​ക​​​​ൾ നി​​​​രാ​​​​ശ​​​​പ്പെ​​​​ടു​​​​ത്തി​​​​യെ​​​​ന്ന് ജ​​​​സ്റ്റീ​​​​സു​​​​മാ​​​​രാ​​​​യ ജെ.​​​​ബി. പ​​​​ർ​​​​ദി​​​​വാ​​​​ല​​​​യും പ​​​​ങ്ക​​​​ജ് മി​​​​ത്ത​​​​ലും അ​​​​ട​​​​ങ്ങി​​​​യ ബെ​​​​ഞ്ച് ക​​​​ഴി​​​​ഞ്ഞ​​​​ദി​​​​വ​​​​സ​​​​ത്തെ ഉ​​​​ത്ത​​​​ര​​​​വി​​​​ൽ നി​​​​രീ​​​​ക്ഷി​​​​ച്ചു.

നേ​​​​ര​​​​ത്തേ ഒ​​​​രു കേ​​​​സി​​​​ൽ 2025 മാ​​​​ർ​​​​ച്ച് ആ​​​​റി​​​​ന് പു​​​​റ​​​​പ്പെ​​​​ടു​​​​വി​​​​ച്ച ഉ​​​​ത്ത​​​​ര​​​​വ് ന​​​​ട​​​​പ്പാ​​​​ക്കി​​​​യോ എ​​​​ന്ന കാ​​​​ര്യം പ​​​​രി​​​​ശോ​​​​ധി​​​​ക്കു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു സു​​​​പ്രീം​​​​കോ​​​​ട​​​​തി. ഏ​​​​റ്റ​​​​വും കൂ​​​​ടു​​​​ത​​​​ൽ ഹ​​​​ർ​​​​ജി​​​​ക​​​​ൾ തീ​​​​ർ​​​​പ്പാ​​​​കാ​​​​തെ കി​​​​ട​​​​ക്കു​​​​ന്ന​​​​ത് ബോം​​​​ബെ ഹൈ​​​​ക്കോ​​​​ട​​​​തി​​​​യി​​​​ലാ​​​​ണ് - 3.41 ല​​​​ക്ഷം ഹ​​​​ർ​​​​ജി​​​​ക​​​​ൾ. മ​​​​ദ്രാ​​​​സ് ഹൈ​​​​ക്കോ​​​​ട​​​​തി​​​​ക്കു കീ​​​​ഴി​​​​ൽ 86,148 ഹ​​​​ർ​​​​ജി​​​​ക​​​​ളും കേ​​​​ര​​​​ള​​​​ത്തി​​​​ൽ 82,997 ഹ​​​​ർ​​​​ജി​​​​ക​​​​ളു​​​​മാ​​​​ണ് തീ​​​​ർ​​​​പ്പു​​​​ക​​​​ൽ​​​​പ്പി​​​​ക്കാ​​​​ൻ കാ​​​​ത്തു​​​​കി​​​​ട​​​​ക്കു​​​​ന്ന​​​​ത്.

ക​​​​ഴി​​​​ഞ്ഞ ആ​​​​റു മാ​​​​സ​​​​ത്തി​​​​ൽ 3,38,685 ഹ​​​​ർ​​​​ജി​​​​ക​​​​ൾ തീ​​​​ർ​​​​പ്പാ​​​​ക്കി​​​​യി​​​​ട്ടു​​​​ണ്ട്. എ​​​​ന്നാ​​​​ൽ, ഇ​​​​പ്പോ​​​​ഴും തീ​​​​ർ​​​​പ്പാ​​​​കാ​​​​തെ കി​​​​ട​​​​ക്കു​​​​ന്ന ഹ​​​​ർ​​​​ജി​​​​ക​​​​ളു​​​​ടെ എ​​​​ണ്ണം അ​​​​തി​​​​ന്‍റെ ഇ​​​​ര​​​​ട്ടി​​​​യി​​​​ല​​​​ധി​​​​ക​​​​മാ​​​​ണെ​​​​ന്നു സു​​​​പ്രീം​​​​കോ​​​​ട​​​​തി ചൂ​​​​ണ്ടി​​​​ക്കാ​​​​ട്ടി. ക​​​​ർ​​​​ണാ​​​​ട​​​​ക ഹൈ​​​​ക്കോ​​​​ട​​​​തി ക​​​​ണ​​​​ക്കു​​​​പോ​​​​ലും കൊ​​​​ടു​​​​ത്തി​​​​ട്ടി​​​​ല്ല. നി​​​​ല​​​​വി​​​​ൽ രാ​​​​ജ്യ​​​​ത്ത് തീ​​​​ർ​​​​പ്പാ​​​​കാ​​​​തെ കി​​​​ട​​​​ക്കു​​​​ന്ന കേ​​​​സു​​​​ക​​​​ൾ നാ​​​​ഷ​​​​ണ​​​​ൽ ജു​​​​ഡീ​​​​ഷ​​​ൽ ഡേ​​​​റ്റാ ഗ്രി​​​​ഡി​​​​ന്‍റെ ക​​​​ണ​​​​ക്കി​​​​ലു​​​​ണ്ട്. 5.34 കോ​​​​ടി കേ​​​​സു​​​​ക​​​​ൾ! ജി​​​​ല്ലാ​​​​ക്കോ​​​​ട​​​​തി വ​​​​രെ​​​​യു​​​​ള്ള കീ​​​​ഴ്ക്കോ​​​​ട​​​​തി​​​​ക​​​​ളി​​​​ലാ​​​​ണ് 4.7 കോ​​​​ടി കേ​​​​സു​​​​ക​​​​ളും. ഹൈ​​​​ക്കോ​​​​ട​​​​തി​​​​ക​​​​ളി​​​​ലു​​​​ള്ള​​​​ത് 63.8 ല​​​​ക്ഷം. സു​​​​പ്രീം​​​കോ​​​​ട​​​​തി​​​​യി​​​​ൽ 88,251 കേ​​​​സു​​​​ക​​​​ളു​​​​ണ്ട്.

കേ​​​​ര​​​​ള ഹൈ​​​​ക്കോ​​​​ട​​​​തി​​​​യി​​​​ൽ മാ​​​​ത്രം വി​​​​ധി കാ​​​​ത്തി​​​​രി​​​​ക്കു​​​​ന്ന​​​​ത് ര​​​​ണ്ട​​​​ര ല​​​​ക്ഷ​​​​ത്തോ​​​​ളം കേ​​​​സു​​​​ക​​​​ളാ​​​​ണ്. ഇ​​​​തി​​​​ൽ പ​​​​ത്തു​​​​മു​​​​ത​​​​ൽ മു​​​​പ്പ​​​​തു വ​​​​ർ​​​​ഷം വ​​​​രെ പ​​​​ഴ​​​​ക്ക​​​​മു​​​​ള്ള കേ​​​​സു​​​​ക​​​​ളു​​​​ണ്ട്. ജി​​​​ല്ലാ കോ​​​​ട​​​​തി​​​​ക​​​​ളി​​​​ലും കീ​​​​ഴ്കോ​​​​ട​​​​തി​​​​ക​​​​ളി​​​​ലും തീ​​​​ർ​​​​പ്പാ​​​​കാ​​​​തെ കി​​​​ട​​​​ക്കു​​​​ന്ന​​​​ത് 18.05 ല​​​​ക്ഷം കേ​​​​സു​​​​ക​​​​ളാ​​​​ണ്. ജ​​​​ഡ്ജി​​​​മാ​​​​രു​​​​ടെ​​​​യും അ​​​ഭി​​​ഭാ​​​ഷ​​​ക​​​രു​​​​ടെ​​​​യും അ​​​​ഭാ​​​​വം, കു​​​​റ്റ​​​​വാ​​​​ളി​​​​ക​​​​ളു​​​​ടെ മു​​​​ങ്ങ​​​​ൽ, സാ​​​​ക്ഷി​​​​ക​​​​ളി​​​​ല്ലാ​​​​ത്ത​​​​ത്, വി​​​​വി​​​​ധ കോ​​​​ട​​​​തി​​​​ക​​​​ളി​​​​ലെ സ്റ്റേ​​​​ക​​​​ൾ, രേ​​​​ഖ​​​​ക​​​​ളു​​​​ടെ അ​​​​ഭാ​​​​വം, തു​​​​ട​​​​ർ​​​​ച്ച​​​​യാ​​​​യ അ​​​​പ്പീ​​​​ലു​​​​ക​​​​ൾ തു​​​​ട​​​​ങ്ങി​​​​യ​​​​വ​​​​യാ​​​​ണ് കാ​​​​ര​​​​ണ​​​​ങ്ങ​​​​ൾ.

നി​​​​സാ​​​​ര കാ​​​​ര​​​​ണ​​​​ത്തി​​​​നു​​​​പോ​​​​ലും കേ​​​​സു​​​​ക​​​​ൾ മാ​​​​റ്റി​​​​വ​​​​യ്ക്കു​​​​ന്ന​​​​ത് പ​​​​ല​​​​പ്പോ​​​​ഴും നി​​​​ർ​​​​വി​​​​കാ​​​​ര​​​​മാ​​​​യൊ​​​​രു ഉ​​​​ദ്യോ​​​​ഗ​​​​സ്ഥ മ​​​​നോ​​​​ഭാ​​​​വ​​​​മാ​​​​യി മാ​​​​റി. സു​​​​പ്രീം​​​​കോ​​​​ട​​​​തി ഇ​​​​തി​​​​നെ​​​​തി​​​​രേ ന​​​​ൽ​​​​കി​​​​യി​​​​ട്ടു​​​​ള്ള നി​​​​ർ​​​​ദേ​​​​ശ​​​​ങ്ങ​​​​ൾ​​​​ക്കു വ​​​​ലി​​​​യ വി​​​​ല​​​​യൊ​​​​ന്നും കീ​​​​ഴ്കോ​​​​ട​​​​തി​​​​ക​​​​ളി​​​​ൽ ല​​​​ഭി​​​​ച്ചി​​​​ട്ടി​​​​ല്ല. ജ​​​​ഡ്ജി​​​​മാ​​​​രു​​​​ടെ ഒ​​​​ഴി​​​​വു​​​​ക​​​​ൾ സ​​​​മ​​​​യ​​​​ബ​​​​ന്ധി​​​​ത​​​​മാ​​​​യി നി​​​​ക​​​​ത്ത​​​​പ്പെ​​​​ടാത്ത​​​​ത് വ​​​​ലി​​​​യ പ്ര​​​​തി​​​​സ​​​​ന്ധി​​​​യാ​​​​ണ്. അ​​​​തേ​​​​സ​​​​മ​​​​യം, ഏ​​​​റെ ച​​​​ർ​​​​ച്ച ചെ​​​​യ്യ​​​​പ്പെ​​​​ടാ​​​​ത്ത കാ​​​​ര്യ​​​​മാ​​​​ണ് കോ​​​​ട​​​​തി​​​​ക​​​​ളു​​​​ടെ അ​​​​വ​​​​ധി​​​​ദി​​​​ന​​​​ങ്ങ​​​​ൾ. ഇ​​​​ത്ര​​​​യേ​​​​റെ കേ​​​​സു​​​​ക​​​​ൾ കെ​​​​ട്ടി​​​​ക്കി​​​​ട​​​​ക്കു​​​​ന്പോ​​​​ഴും മ​​​ധ്യ​​​വേ​​​ന​​​ൽ അ​​​വ​​​ധി​​​യു​​​ൾ​​​പ്പെ​​​ടെ കോ​​​​ട​​​​തി​​​​ക​​​​ളു​​​​ടെ പ്ര​​​​വൃ​​​​ത്തി​​​​ദി​​​​ന​​​​ങ്ങ​​​​ൾ ഏ​​​​ക​​​​ദേ​​​​ശം 200 മു​​​​ത​​​​ൽ 250 വ​​​​രെ മാ​​​​ത്ര​​​​മാ​​​​ണ്.

ഇ​​​പ്പോ​​​ൾ മ​​​ധ്യ​​​വേ​​​ന​​​ല​​​വ​​​ധി​​​യു​​​ടെ പേ​​​​ര് ‘ഭാ​​​​ഗി​​​​ക പ്ര​​​​വൃ​​​​ത്തി​​​​ദി​​​​ന​​​​ങ്ങ​​​​ൾ’ എ​​​​ന്നാ​​​​ണ്. മു​​​​തി​​​​ർ​​​​ന്ന ജ​​​​ഡ്ജി​​​​മാ​​​​ർ ഈ ​​​​സ​​​​മ​​​​യ​​​​ത്ത് വാ​​​​ദം കേ​​​​ൾ​​​​ക്കു​​​​ന്ന​​​​തു പ​​​​തി​​​​വി​​​​ല്ലെ​​​​ങ്കി​​​​ലും ച​​​​രി​​​​ത്ര​​​​ത്തി​​​​ൽ ആ​​​​ദ്യ​​​​മാ​​​​യി ഇ​​​​പ്പോ​​​​ഴ​​​​ത്തെ ചീ​​​​ഫ് ജ​​​​സ്റ്റീസ് ബി.​​​​ആർ. ഗ​​​​വാ​​​​യ് അ​​​​വ​​​​ധി​​​​ക്കാ​​​​ല ബെ​​​​ഞ്ചി​​​​നു നേ​​​​തൃ​​​​ത്വം ന​​​​ൽ​​​​കി. മു​​​​ന്പ്, ര​​​​ണ്ട് അ​​​​വ​​​​ധി​​​​ക്കാ​​​​ല ബെ​​​​ഞ്ചു​​​​ക​​​​ള്‍ മാ​​​​ത്ര​​​മു​​​ണ്ടാ​​​യി​​​രു​​​ന്നി​​​ട​​​ത്ത് ഇ​​​​ത്ത​​​​വ​​​​ണ 21 ബെ​​​​ഞ്ചു​​​​ക​​​​ൾ ചീ​​​​ഫ് ജ​​​​സ്റ്റീ​​​സ് നാ​​​​മ​​​​നി​​​​ര്‍​ദേ​​​​ശം ചെ​​​​യ്ത​​​​തും ആ​​​​ശ്വാ​​​​സ​​​​ക​​​​ര​​​​മാ​​​​ണ്.

സ​​​​മാ​​​​ന​​​​മ​​​​ല്ലെ​​​​ങ്കി​​​​ലും, സ​​​​ർ​​​​ക്കാ​​​​ർ ഓ​​​​ഫീ​​​​സു​​​​ക​​​​ളി​​​​ൽ കെ​​​​ട്ടി​​​​ക്കി​​​​ട​​​​ക്കു​​​​ന്ന ഇ​​​​തി​​​​ലു​​​​മ​​​​ധി​​​​കം ഫ​​​​യ​​​​ലു​​​​ക​​​​ൾ​​​​കൂ​​​​ടി ക​​​​ണ​​​​ക്കി​​​​ലെ​​​​ടു​​​​ത്താ​​​​ൽ ഈ ​​​​രാ​​​​ജ്യ​​​​ത്തെ ജ​​​​ന​​​​ങ്ങ​​​​ളി​​​​ൽ വ​​​​ലി​​​​യൊ​​​​രു വി​​​​ഭാ​​​​ഗം വി​​​​ധി​​​​ക്ക​​​​പ്പെ​​​​ടാ​​​​ത്തൊ​​​​രു ത​​​​ട​​​​വു​​​​ശി​​​​ക്ഷ അ​​​​നു​​​​ഭ​​​​വി​​​​ക്കു​​​​ക​​​​യാ​​​​ണ്. കോ​​​​ട​​​​തി​​​​യു​​​​ടെ​​​​യും സ​​​​ർ​​​​ക്കാർ ഓഫീ​​​​സു​​​​ക​​​​ളു​​​​ടെ​​​​യും വ​​​​രാ​​​​ന്ത​​​​യി​​​​ൽ വി​​​​ഷാ​​​​ദ​​​​രോ​​​​ഗി​​​​ക​​​​ളെ​​​​പ്പോ​​​​ലെ ജ​​​​ന​​​​ങ്ങ​​​​ൾ​​​​ക്കു ക​​​​യ​​​​റി​​​​യി​​​​റ​​​​ങ്ങേ​​​​ണ്ടി​​​​വ​​​​രു​​​​ന്ന​​​​ത്, ജ​​​​നാ​​​​ധി​​​​പ​​​​ത്യ​​​​ത്തി​​​​ന്‍റെ ര​​​​ണ്ടു തൂ​​​​ണു​​​​ക​​​​ളാ​​​​യ സ​​​​ർ​​​​ക്കാ​​​​രി​​​​ന്‍റെ​​​​യും കോ​​​​ട​​​​തി​​​​യു​​​​ടെ​​​​യും ബ​​​​ല​​​​ക്ഷ​​​​യ​​​​മാ​​​​ണ്. ഇ​​​തി​​​നെ​​​തി​​​രേ ഒ​​​രു​​​ത്ത​​​ര​​​വും പു​​​റ​​​പ്പെ​​​ടു​​​വി​​​ക്കാ​​​നാ​​​കാ​​​ത്ത പൗ​​​ര​​​ന്മാ​​​ർ ആ ​​​തൂ​​​ണു​​​ക​​​ൾ​​​ക്കു ചു​​​വ​​​ട്ടി​​​ൽ നി​​​സ​​​ഹാ​​​യ​​​രാ​​​യി നി​​​ന്നു ഹാ​​​ജ​​​ർ പ​​​റ​​​യു​​​ന്നു. ഇ​​​നി​​​യും നി​​​ങ്ങ​​​ൾ അ​​​വ​​​ധി​​​ക്കു വ​​​യ്ക്കു​​​ക​​​യാ​​​ണോ?

Leader Page

കോടതിവിധികളെക്കുറിച്ച് ഇങ്ങനെ പറയാമോ?

ഉ​​​​​​പ​​​​​​രാ​​​​ഷ്‌​​​​ട്ര​​​​പ​​​​​​തി​​​സ്ഥാ​​​​​​ന​​​​​​ക്കുള്ള പ്ര​​​​​​തി​​​​​​പ​​​​​​ക്ഷസ്ഥാ​​​​​​നാ​​​​​​ർ​​​​​​ഥി​​​​യാ​​​​​​യി മ​​​​​​ത്സ​​​​​​രി​​​​​​ക്കു​​​​​​ന്ന മു​​​​​​ൻ സു​​​​​​പ്രീം​​​​കോ​​​​​​ട​​​​​​തി​​ ജ​​​​​​ഡ്​​​​​​ജി സു​​​​​​ദ​​​​​​ർ​​​​​​ശ​​​​​​ൻ റെ​​​​​​ഡ്ഡി 2011ൽ ​​​​​​പു​​​​​​റ​​​​​​പ്പെ​​​​​​ടു​​​​​​വി​​​​​​ച്ച സ​​​​​​ൽ​​​​​​വാ ജു​​​​​​ദും വി​​​​​​ധി മാ​​​​​​വോ​​​​യി​​​​​​സ്റ്റു​​​​​​ക​​​​​​ളെ സ​​​​​​ഹ​​​​​​ായി​​​​​​ക്കാനാ​​​​​​യി​​​​​​രു​​​​​​ന്നു എ​​​​​​ന്ന കേ​​​​​​ന്ദ്ര ആ​​​​​​ഭ്യ​​​​​​ന്ത​​​​​​രമ​​​​​​ന്ത്രി അ​​​​​​മി​​​​​​ത്ഷാ​​​​​​യു​​​​​​ടെ വി​​​​​​മ​​​​​​ർ​​​​​​ശ​​​​​​നം വി​​​​​​വാ​​​​​​ദ​​​​​​മാ​​​​​​യി​​​​​​രി​​​​​​ക്കു​​​​​​ന്നു.

കോ​​​​​​ട​​​​​​തി ​​​​​​വി​​​​​​ധി​​​​​​ക​​​​​​ളെ​​​​​​ക്കു​​​​​​റി​​​​​​ച്ച് ഇ​​​​​​ത്ത​​​​​​ര​​​​​​ത്തി​​​​​​ൽ ​​​​​​പ്ര​​​​​​തി​​​​​​ക​​​​​​രി​​​​​​ക്കു​​​​​​ന്ന​​​​​​ത് ജു​​​​ഡീ​​​​ഷ​​​​​​റി​​​​​​യു​​​​​​ടെ സ്വാ​​​​​​ത​​​​​​ന്ത്ര്യ​​​​​​ത്തി​​​​​​ലു​​​​​​ള്ള ക​​​​​​ട​​​​​​ന്നു​​​​ക​​​​​​യ​​​​​​റ്റ​​​​​​മാ​​​​​​യി കു​​​​​​റ്റ​​​​​​പ്പെ​​​​​​ടു​​​​​​ത്തി​​​​​​ക്കൊ​​​​​​ണ്ട് 18 മു​​​​​​ൻ ജ​​​​​​ഡ്​​​​​​ജി​​​​​​മാ​​​​​​ർ പ്ര​​​​​​സ്താ​​​​​​വ​​​​​​നയി​​​​​​റ​​​​​​ക്കി.​​​​​​ സു​​​​​​പ്രീം​​​​കോ​​​​​​ട​​​​​​തി ജ​​​​​​ഡ്​​​​​​ജി​​​​​​മാ​​​​​​രാ​​​​​​യി​​​​​​രു​​​​​​ന്ന കു​​​​​​ര്യ​​​​​​ൻ ജോ​​​​​​സ​​​​​​ഫ്, ജെ. ​​​​​​ചെ​​​​​​ല​​​​മേ​​​​​​ശ്വ​​​​​​ർ, മ​​​​​​ദ​​​​​​ൻ ബി. ​​​​ലോ​​​​​​കുർ, എ.​​​​​​കെ. പ​​​​​​ട്നാ​​​​​​യി​​​​​​ക്, അ​​​​​​ഭ​​​​​​യ് ​​ഓ​​​​​​ക, ഗോ​​​​​​പാ​​​​​​ല ഗൗ​​​​​​ഡ, വി​​​​​​ക്രംജി​​​​​​ത് സെ​​​​​​ൻ തു​​​​​​ട​​​​​​ങ്ങി സ്വ​​​​​​ത​​​​​​ന്ത്ര​​​​​​മാ​​​​​​യ വി​​​​​​ധി​​​​ന്യാ​​​​​​യ​​​​​​ങ്ങ​​​​​​ളു​​​​​​ടെ പേ​​​​​​രി​​​​​​ൽ അ​​​​​​റി​​​​​​യ​​​​​​പ്പെ​​​​​​ടു​​​​​​ന്ന പ്ര​​​​​​ഗ​​​​​​ത്ഭ​​​​​​രാ​​​​​​ണ് അ​​​​​​മി​​​​​​ത്ഷാ​​​​​​യു​​​​​​ടെ പ​​​​​​രാ​​​​​​മ​​​​​​ർ​​​​​​ശ​​​​​​ത്തെ അ​​​​​​പ​​​​​​ല​​​​​​പി​​​​​​ച്ച​​​​​​ത്. ബി​​​​​​ജെ​​​​പി ​​തി​​​​​​രി​​​​​​ച്ച​​​​​​ടി​​​​​​ച്ചു. പി​​​​​​റ്റേ​​​​​​ന്ന് അ​​​​​​മി​​​​​​ത് ഷാ​​​​​​യെ ന്യാ​​​​​​യീ​​​​​​ക​​​​​​രി​​​​​​ച്ച് മു​​​​​​ൻ കേ​​​​​​ര​​​​​​ള ഗ​​​​​​വ​​​​​​ർ​​​​​​ണ​​​​റും സു​​​​​​പ്രീം​​​​കോ​​​​​​ട​​​​​​തി​​ മു​​​​​​ൻ ചീ​​​​​​ഫ് ജ​​​​​​സ്റ്റീ​​​​​​സു​​​​മാ​​​​യ പി. ​​​​​​സ​​​​​​ദാ​​​​​​ശി​​​​​​വം, രാ​​​​​​ജ്യ​​​​​​സ​​​​​​ഭാ അം​​​​​​ഗം ര​​​​​​ഞ്ജ​​​​ൻ ഗൊ​​​​​​ഗോ​​​​​​യ് തു​​​​​​ട​​​​​​ങ്ങി​​​​​​യ 56 മു​​​​​​ൻ ജ​​​​​​ഡ്ജി​​​​​​മാ​​​​​​ർ പ്ര​​​​​​സ്താ​​​​​​വ​​​​​​നയി​​​​​​റ​​​​​​ക്കി. ബി​​​​​​ജെ​​​​​​പി​​​​​​യാ​​​​​​ണ് പ്ര​​​​​​സ്താ​​​​​​വ​​​​​​ന പ​​​​​​ര​​​​​​സ്യ​​​​​​മാ​​​​​​ക്കി​​​​​​യ​​​​​​ത്.

അ​​​​​​മി​​​​​​ത്ഷാ അ​​​​​​നു​​​​​​കൂ​​​​​​ലി​​​​​​ക​​​​​​ളു​​​​​​ടെ​​​​​​ പ്ര​​​​​​സ്താ​​​​​​വ​​​​​​ന വ​​​​​​ലി​​​​​​യൊ​​​​​​രു ചോ​​​​​​ദ്യമുയ​​​​​​ർ​​​​​​ത്തു​​​​​​ന്നു. സു​​​​​​പ്രീം​​​​കോ​​​​​​ട​​​​​​തി​​​​​​യു​​​​​​ടെ വി​​​​​​ധി​​​​​​ക​​​​​​ളെ​​​​​​ക്കു​​​​​​റി​​​​​​ച്ച് ഇ​​​​​​ങ്ങ​​​​​​നെ പ​​​​​​റ​​​​​​യാ​​​​​​മോ?​​ സു​​​​​​പ്രീം​​​​കോ​​​​​​ട​​​​​​തി ജ​​​​​​ഡ്​​​​​​ജി ആ​​​​​​യി​​​​​​രി​​​​​​ക്കെ സ​​​​​​ദാ​​​​​​ശി​​​​​​വം ഷ​​​​​​റ​​​​​​ഫു​​​​ദ്ദീ​​​​​​ൻ വ​​​​​​ധ​​​​​​ക്കേ​​​​​​സി​​​​​​ൽ അ​​​​​​മി​​​​​​ത് ഷായ്​​​​​​ക്കെ​​​​​​തി​​​​​​രാ​​​​​​യ ര​​​​​​ണ്ടാ​​​​​​മ​​​​​​ത്തെ എ​​​​​​ഫ്ഐ​​​​ആ​​​​​​ർ റ​​​​​​ദ്ദാ​​​​​​ക്കി​​​​​​യ​​​​​​തി​​​​​​നെ​​​​​​ക്കു​​​​​​റി​​​​​​ച്ചും ഇ​​​​​​ങ്ങ​​​​​​നെ പ​​​​​​റ​​​​​​യാ​​​​​​മോ? അ​​​​​​തി​​​​​​നുമ​​​​​​പ്പു​​​​​​റം അ​​​​​​ദ്ദേ​​​​​​ഹം 2002ലെ​​​​​​ ഗു​​​​​​ജ​​​​​​റാ​​​​​​ത്ത് ക​​​​​​ലാ​​​​​​പ​​​​​​ക്കേ​​​​​​സി​​​​​​ൽനി​​​​​​ന്നു മു​​​​​​ഖ്യ​​​​​​മ​​​​​​ന്ത്രി ന​​​​​​രേ​​​​​​ന്ദ്ര മോ​​​​​​ദി​​​​​​യെ ര​​​​​​ക്ഷി​​​​​​ച്ച​​​​​​തി​​​​​​നെ​​​​​​ക്കു​​​​​​റി​​​​​​ച്ചും ഇ​​​​​​ങ്ങ​​​​​​നെ പ​​​​​​റ​​​​​​യാ​​​​​​മോ? ബാ​​​​​​ബ​​​​​​റി മ​​​​​​സ്ജി​​​​​​ദ് കേ​​​​​​സി​​​​​​ൽ ര​​​​​​ഞ്ജ​​​​​​ൻ ഗൊ​​​​​​ഗോ​​​​യ് എ​​​​​​ഴു​​​​​​തി​​​​​​യ വി​​​​​​ധി​​​​​​ക​​​​​​ളെ​​​​​​ക്കു​​​​​​റി​​​​​​ച്ചും, ​​റി​​​​​​ട്ട​​​​​​യ​​​​​​ർ​​​​​​മെ​​​​​​ന്‍റി​​​​​​നു ശേ​​​​​​ഷം ബി​​​​ജെ​​​​​​പി​​​​​​യു​​​​​​ടെ ഔ​​​​​​ദാ​​​​​​ര്യ നി​​​​​​യ​​​​​​മ​​​​​​ന​​​​​​ങ്ങ​​​​​​ൾ നേ​​​​​​ടി​​​​​​യ നി​​​​​​ര​​​​​​വ​​​​​​ധി ജ​​​​​​ഡ്ജി​​​​​​മാ​​​​​​ർ എ​​​​​​ഴു​​​​​​തി​​​​​​യ വി​​​​​​ധി​​​​ന്യാ​​​​​​യ​​​​​​ങ്ങ​​​​​​ളെ​​​​​​ക്കു​​​​​​റി​​​​​​ച്ചും​​​​​​ ഇ​​​​​​ങ്ങ​​​​​​നെ പ​​​​​​റ​​​​​​യാ​​​​​​മോ? ഇ​​​​​​ത്ത​​​​​​രം വി​​​​​​മ​​​​​​ർ​​​​​​ശ​​​​​​ന​​​​​​ങ്ങ​​​​​​ൾ ഉ​​​​​​ണ്ടാ​​​​​​യാ​​​​​​ൽ ജു​​​​ഡീ​​​​ഷ​​​​റി​​​​​​യു​​​​​​ടെ വി​​​​​​ശ്വാ​​​​​​സ്യ​​​​​​ത ഏ​​​​​​തു ത​​​​​​ല​​​​​​ത്തി​​​​​​ലെ​​​​​​ത്തും?

ജ​​​​​​ഡ്​​​​​​ജിപ​​​​​​ദ​​​​​​വി​​​​​​യി​​​​​​ൽ​​​​നി​​​​​​ന്ന് വി​​​​​​ര​​​​​​മി​​​​​​ച്ച​​​​ശേ​​​​​​ഷം രാ​​​​​​ഷ്‌​​​ട്രീ​​​യ നി​​​​​​യ​​​​​​മ​​​​​​ന​​​​​​ങ്ങ​​​​​​ൾ സ്വീക​​​​​​രി​​​​​​ക്കു​​​​​​ന്ന​​​​​​വ​​​​​​രെ​​​​​​ക്കു​​​​​​റി​​​​​​ച്ച് ഇ​​​​​​ത്ത​​​​​​രം സം​​​​​​ശ​​​​​​യ​​​​​​ങ്ങ​​​​​​ൾ ഉ​​​​​​ണ്ടാ​​​​​​വു​​​​​​ക സ്വ​​​​​​ാഭാ​​​​​​വി​​​​​​ക​​​​മാ​​​​ണെ​​​​​​ങ്കി​​​​​​ലും ആ​​​​​​രും അ​​​​​​ത്ത​​​​​​രം പ്ര​​​​​​തി​​​​​​ക​​​​​​ര​​​​​​ണ​​​​​​ങ്ങ​​​​​​ൾ ന​​​​​​ട​​​​​​ത്താ​​​​​​ത്ത​​​​​​ത് കോ​​​​​​ട​​​​​​തി​​​​​​യു​​​​​​ടെ വി​​​​​​ശ്വാ​​​​​​സ്യ​​​​​​ത കാ​​​​​​ത്തു​​​​​​സൂ​​​​​​ക്ഷി​​​​​​ക്ക​​​​​​പ്പെ​​​​​​ട​​​​​​ണം എ​​​​​​ന്ന ആ​​​​​​ഗ്ര​​​​​​ഹംകൊ​​​​​​ണ്ടാ​​​​​​ണ്.​​ ജ​​​​​​ഡ്ജി​​​​​​മാ​​​​​​ർ ഇ​​​​​​ത്ത​​​​​​രം പ​​​​​​ദ​​​​​​വി​​​​​​ക​​​​​​ൾ സ്വീ​​​​​​ക​​​​​​രി​​​​​​ക്കു​​​​​​ന്ന​​​​​​തു ശ​​​​​​രി​​​​​​യോ എ​​​​​​ന്ന് അ​​​​​​വ​​​​​​ർ​​​​ത​​​​​​ന്നെ ആ​​​​​​ലോ​​​​​​ചി​​​​​​ക്ക​​​​​​ണം.

ഭ​​​​​​യ​​​​​​പ്പെ​​​​​​ടു​​​​​​ത്തു​​​​​​ന്ന വാ​​​​​​ർ​​​​​​ത്ത​​​​​​ക​​​​​​ൾ

ജ​​​​​​ഡ്ജി​​​​​​മാ​​​​​​രെ​​​​​​ക്കു​​​​​​റി​​​​​​ച്ച് അ​​​​​​ടു​​​​​​ത്ത​​​​​​കാ​​​​​​ല​​​​​​ത്ത് ഉ​​​​​​യ​​​​​​രു​​​​​​ന്ന വെ​​​​​​ളി​​​​​​പ്പെ​​​​​​ടു​​​​​​ത്ത​​​​​​ലു​​​​​​ക​​​​​​ൾ ഭ​​​​​​യ​​​​​​പ്പെ​​​​​​ടു​​​​​​ത്തു​​​​​​ന്ന​​​​​​വ​​​​​​യാ​​​​​​ണ്.​​ സു​​​​​​പ്രീം​​​​കോ​​​​​​ട​​​​​​തി​​​​​​യി​​​​​​ലെ ഒ​​​​​​രു സീ​​​​​​നി​​​​​​യ​​​​​​ർ ജ​​​​​​ഡ്ജി ഒ​​​​​​രു​​​​​​ ക​​​​​​ന്പ​​​​​​നി​​​​​​ക്ക് അ​​​​​​നു​​​​​​കൂ​​​​​​ല​​​​​​മാ​​​​​​യി വി​​​​​​ധി പ​​​​​​റ​​​​​​യു​​​​​​വാ​​​​​​ൻ ത​​​​​​ന്നെ പ്രേ​​​​​​രി​​​​​​പ്പി​​​​​​ച്ചു എ​​​​​​ന്നു വെ​​​​​​ളി​​​​​​പ്പ​​​​​​ടു​​​​​​ത്തി ദേ​​​​​​ശീ​​​​​​യ ക​​​​​​ന്പ​​​​​​നിനി​​​​​​യ​​​​​​മ അ​​​​​​പ്പ​​​​​​ലേ​​​​​​റ്റ് ട്രൈ​​​​​​ബ്യൂ​​​​ണ​​​​​​ലി​​​​​​ലെ ചെ​​​​​​ന്നൈ ബെഞ്ചി​​​​​​ൽനി​​​​​​ന്ന് ജ​​​​​​സ്റ്റീ​​​​​​സ് എ​​​​​​സ്.​​​​​​കെ. ശ​​​​​​ർ​​​​​​മ പി​​​​ന്മാ​​​​റി​​​​​​യ​​​​​​ത് സ​​​​​​മൂ​​​​​​ഹ​​​​​​ത്തി​​​​​​ന് കൊ​​​​​​ടു​​​​​​ക്കു​​​​​​ന്ന സ​​​​​​ന്ദേ​​​​​​ശം എ​​​​​​ന്താ​​​​​​ണ്?

ജ​​​​​​ഡ്​​​​​​ജി​​​​​​മാ​​​​​​രു​​​​​​ടെ നി​​​​​​യ​​​​​​മ​​​​​​ന​​​​​​ത്തി​​​​​​നു​​​​​​ള്ള സു​​​​​​പ്രീം​​​​​​കോ​​​​​​ട​​​​​​തി കൊ​​​​​​ളീ​​​​​​ജി​​​​​​യ​​​​​​ത്തി​​​​​​ലെ തീ​​​​​​രു​​​​​​മാ​​​​​​ന​​​​​​ങ്ങ​​​​​​ളെ​​​​ക്കു​​​​റി​​​​​​ച്ച് അ​​​​​​ടു​​​​​​ത്ത​​​​കാ​​​​​​ല​​​​​​ത്തു വ​​​​​​രു​​​​​​ന്ന വാ​​​​​​ർ​​​​​​ത്ത​​​​​​ക​​​​​​ളും ചേ​​​​​​ർ​​​​​​ത്തു​​​​വാ​​​​​​യി​​​​​​ക്ക​​​​​​ണം.​​ ഇ​​​​​​വ​​​​​​രു​​​​​​ടെ തീ​​​​​​രു​​​​​​മാ​​​​​​ന​​​​​​ങ്ങ​​​​​​ളി​​​​​​ൽ സു​​​​​​താ​​​​​​ര്യ​​​​​​ത ഇ​​​​​​ല്ലെ​​​​​​ന്നും പ​​​​​​ക്ഷ​​​​​​പാ​​​​​​തം ഉ​​​​​​ണ്ടാ​​​​​​കു​​​​​​ന്നു എ​​​​​​ന്നും വി​​​​​​മ​​​​​​ർ​​​​​​ശ​​​​​​ന​​​​മു​​​​ണ്ട്. 2015ൽ ​​​​​​ഇ​​​​​​തി​​​​​​നാ​​​​​​യി ദേ​​​​​​ശീ​​​​​​യ ജുഡീ​​​​​​ഷ​​​​ൽ ക​​​​​​മ്മീ​​​​​​ഷ​​​​​​ൻ സ്ഥാ​​​​​​പി​​​​​​ക്കു​​​​​​ന്ന​​​​​​തി​​​​​​ന് കേ​​​​​​ന്ദ്ര​​​​​​സ​​​​​​ർ​​​​​​ക്കാ​​​​​​ർ നീ​​​​​​ക്കം ന​​​​​​ട​​​​​​ത്തി​​​​​​യെ​​​​​​ങ്കി​​​​​​ലും ആ ​​​​​​നീ​​​​​​ക്കം ഭ​​​​​​ര​​​​​​ണ​​​​​​ഘ​​​​​​ട​​​​​​നാ വി​​​​​​രു​​​​​​ദ്ധ​​​​​​മാ​​​​​​ണെ​​​​​​ന്ന് സു​​​​​​പ്രീം​​​​കോ​​​​​​ട​​​​​​തി വി​​​​​​ധി​​​​​​ച്ചു. ഹൈ​​​​​​ക്കോ​​​​​​ട​​​​​​തി​​​​​​യി​​​​​​ലെ കൊ​​​​​​ളീ​​​​​​ജി​​​​​​യ​​​​​​ങ്ങ​​​​​​ളാ​​​​​​ണ് ഹൈ​​​​​​ക്കോ​​​​​​ട​​​​​​തി ജ​​​​​​ഡ്​​​​​​ജി​​​​​​മാ​​​​​​രെ ശി​​​​​​പാ​​​​​​ർ​​​​​​ശ ചെ​​​​​​യ്യു​​​​​​ന്ന​​​​​​ത്. ഇ​​​​​​വ​​​​​​ർ ത​​​​​​ങ്ങ​​​​​​ളു​​​​​​ടെ​​​​​​യും മ​​​​​​റ്റു പ്ര​​​​​​മു​​​​​​ഖ ജ​​​​​​ഡ്ജി​​​​​​മാ​​​​​​രു​​​​​​ടെ​​​​​​യും ബ​​​​​​ന്ധു​​​​​​ക്ക​​​​​​ളെ ഹൈ​​​​​​ക്കോ​​​​​​ട​​​​​​തി ജ​​​​​​ഡ്ജി​​​​​​മാ​​​​​​രാ​​​​​​യി നി​​​​​​യ​​​​​​മി​​​​​​ക്കു​​​​​​ന്ന​​​​​​താ​​​​​​യി ആ​​​​​​ക്ഷേ​​​​​​പ​​​​​​മു​​​​​​ണ്ട്. ശി​​​​​​പാ​​​​​​ർ​​​​​​ശ ചെ​​​​​​യ്യ​​​​​​പ്പെ​​​​​​ടു​​​​​​ന്ന​​​​​​വ​​​​​​രി​​​​​​ൽ 30 ശ​​​​​​ത​​​​​​മാ​​​​​​നം പ​​​​​​ല​​​​​​പ്പോ​​​​​​ഴും മു​​​​​​ൻ ജ​​​​​​ഡ്​​​​​​ജി​​​​​​മാ​​​​​​രു​​​​​​ടെ ബ​​​​​​ന്ധു​​​​​​ക്ക​​​​​​ളാ​​​​​​ണെ​​​​​​ന്നു ക​​​​​​ണ​​​​​​ക്കു​​​​​​ക​​​​​​ൾ പ​​​​​​റ​​​​​​യു​​​​​​ന്നു.​​

ജ​​​​​​ഡ്ജി​​​​​​മാ​​​​​​ർ ബെഞ്ചി​​​​​​ലി​​​​​​രു​​​​​​ന്നും പു​​​​​​റ​​​​​​ത്തും ന​​​​​​ട​​​​​​ത്തു​​​​​​ന്ന പ​​​​​​ല നി​​​​​​രീ​​​​​​ക്ഷ​​​​​​ണ​​​​​​ങ്ങ​​​​​​ളും അ​​​​​​ഭി​​​​​​പ്രാ​​​​​​യപ്ര​​​​​​ക​​​​​​ട​​​​​​ന​​​​​​ങ്ങ​​​​​​ളും ജു​​​​​​ഡീ​​​​​​ഷ​​​​​​റി​​​​​​യു​​​​​​ടെ നി​​​​​​ഷ്​​​​​​പ​​​​​​ക്ഷ​​​​​​ത​​​​​​യി​​​​​​ൽ വ​​​​​​ല്ലാ​​​​​​ത്ത സം​​​​​​ശ​​​​​​യ​​​​​​ങ്ങ​​​​​​ൾ ഉ​​​​​​യ​​​​​​ർ​​​​​​ത്തു​​​​​​ന്ന കാ​​​​​​ല​​​​​​മാ​​​​​​ണി​​​​​​ത്. അ​​​​​​തു​​​​​​കൊ​​​​​​ണ്ട് ആ ​​​​​​പ​​​​​​ദ​​​​​​വി​​​​​​യി​​​​​​ലേ​​​​​​ക്ക് എ​​​​​​ത്തു​​​​​​ന്ന​​​​​​വ​​​​​​രെ സം​​​​​​ബ​​​​​​ന്ധി​​​​​​ച്ച് വ​​​​​​ള​​​​​​രെ ക​​​​​​ർ​​​​​​ശ​​​​​​ന​​​​​​മാ​​​​​​യ പ​​​​​​ഠ​​​​​​ന​​​​​​ങ്ങ​​​​​​ൾ ന​​​​​​ട​​​​​​ത്തേ​​​​​​ണ്ട​​​​​​തു​​​​​​ണ്ട്.

2025 ഓ​​​​​​ഗ​​​​​​സ്റ്റ് 19നു ​​​​​​ചേ​​​​​​ർ​​​​​​ന്ന കൊ​​​​​​ളീ​​​​ജി​​​​​​യം ഇ​​​​​​പ്പോ​​​​​​ഴ​​​​​​ത്തെ ചീ​​​​​​ഫ് ജ​​​​​​സ്റ്റീ​​​​​​സ് ഗ​​​​​​വാ​​​​​​യി​​​​​​യു​​​​​​ടെ അ​​​​​​ന​​​​​​ന്ത​​​​​​ര​​​​​​വ​​​​​​ൻ 45കാ​​​​​​ര​​​​​​നാ​​​​​​യ അ​​​​​​ഭി​​​​​​ഭാ​​​​​​ഷ​​​​​​ക​​​​​​ൻ ആ​​​​​​ർ.​​​​​​ഡി. വ​​​​​​കോ​​​​​​ഡ​​​​​​യെ മും​​​​​​ബൈ ഹൈ​​​​​​ക്കോ​​​​​​ട​​​​​​തി ജ​​​​​​ഡ്ജിപ​​​​​​ദ​​​​​​വി​​​​​​യി​​​​​​ലേ​​​​​​ക്ക് ശി​​​​​​പാ​​​​​​ർ​​​​​​ശ ചെ​​​​​​യ്തു.​​ ശി​​​​​​പാ​​​​​​ർ​​​​​​ശ അം​​​​​​ഗീ​​​​​​ക​​​​​​രി​​​​​​ക്ക​​​​​​പ്പെ​​​​​​ട്ടാ​​​​​​ൽ അ​​​​​​ദ്ദേ​​​​​​ഹ​​​​​​ത്തി​​​​​​ന് സു​​​​​​പ്രീം​​​​കോ​​​​​​ട​​​​​​തി ചീ​​​​​​ഫ് ജ​​​​​​സ്റ്റീ​​​​​​സ് വ​​​​​​രെ ആ​​​​​​കാം. അ​​​​​​ടു​​​​​​ത്ത​​​​​​കാ​​​​​​ല​​​​​​ത്താ​​​​​​ണ് ബി​​​​​​ജെ​​​​​​പി​​​​​​യു​​​​​​ടെ മു​​​​​​ൻ വ​​​​​​ക്താ​​​​​​വ് ആ​​​​​​ര​​​​​​തി സാ​​​​​​ഥെ​​​​​​യെ ഹൈ​​​​​​ക്കോ​​​​​​ട​​​​​​തി ജ​​​​​​ഡ്ജി​​​​​​യാ​​​​​​ക്കി​​​​​​യ​​​​​​ത്. ഗ​​​​​​വാ​​​​​​യി​​​​​​യു​​​​​​ടെ സീ​​​​​​നി​​​​​​യ​​​​​​ർ ആ​​​​​​യി​​​​​​രു​​​​​​ന്ന രാ​​​​​​ജാ ബോ​​​​​​ണ്‍​സ​​​​​​ലെ​​​​​​യു​​​​​​ടെ മ​​​​​​ക​​​​​​ൻ ര​​​​​​ണ്‍​ജി​​​​​​ത്ത് സിം​​​​​​ഗും ജൂ​​​​​​ണി​​​​​​യ​​​​​​റാ​​​​​​യി​​​​​​രു​​​​​​ന്ന അ​​​​​​ഷ്റ​​​​​​ഫ് ഖാ​​​​​​ൻ പ​​​​​​ഠാ​​​​​​നും ലി​​​​​​സ്റ്റി​​​​​​ലു​​​​​​ണ്ട്.​​ വി​​​​​​വി​​​​​​ധ ഹൈ​​​​​​ക്കോ​​​​​​ട​​​​​​തി​​​​​​ക​​​​​​ളി​​​​​​ലേ​​​​​​ക്കാ​​​​​​യി ഇ​​​​​​പ്പോ​​​​​​ൾ ശി​​​​​​പാ​​​​​​ർ​​​​​​ശ ചെ​​​​​​യ്യ​​​​​​പ്പെ​​​​​​ട്ടി​​​​​​രി​​​​​​ക്കു​​​​​​ന്ന 279 പേ​​​​​​രി​​​​​​ൽ 32 പേ​​​​​​ർ ജ​​​​​​ഡ്ജി​​​​​​മാ​​​​​​രു​​​​​​ടെ ബ​​​​​​ന്ധു​​​​​​ക്ക​​​​​​ളാ​​​​​​ണ്.

2019 ഏ​​​​​​പ്രി​​​​​​ൽ 19ന് ​​​​​​ചീ​​​​​​ഫ് ജ​​​​​​സ്റ്റീ​​​​​​സ് ര​​​​​​ഞ്ജ​​​​​​ൻ ഗൊഗോ​​​​​​യ്​​​​​​ക്കെ​​​​​​തി​​​​​​രേ സ്ത്രീ​​​​പീ​​​​ഡ​​​​​​ന കേ​​​​​​സു​​​​​​ണ്ടാ​​​​​​യി. 2019 ന​​​​​​വം​​​​​​ബ​​​​​​റി​​​​​​ൽ അ​​​​​​യോ​​​​​​ധ്യ കേ​​​​​​സി​​​​​​ൽ വി​​​​​​ധി പ​​​​​​റ​​​​​​യാനി​​​​​​രു​​​​​​ന്ന​​​​​​പ്പോ​​​​​​ഴാ​​​​​​യി​​​​​​രു​​​​​​ന്നു ഈ ​​​​​​ആ​​​​​​രോ​​​​​​പ​​​​​​ണം. എന്നാൽ, ആ​​​​​​രോ​​​​​​പ​​​​​​ണം അ​​​​​​ടി​​​​​​സ്ഥാ​​​​​​ന​​​​ര​​​​​​ഹി​​​​​​ത​​​​​​മാ​​​​​​ണെ​​​​​​ന്ന് തെ​​​​​​ളി​​​​​​ഞ്ഞ​​​​​​താ​​​​​​യി അ​​​​​​ധി​​​​​​കൃ​​​​​​ത​​​​​​ർ അ​​​​​​റി​​​​​​യി​​​​​​ച്ചു. ഇ​​​​​​ക്കാ​​​​​​ര​​​​​​ണം പ​​​​​​റ​​​​​​ഞ്ഞ് ജോ​​​​​​ലി രാ​​​​​​ജി​​​​വ​​​​​​ച്ച​​ സ്ത്രീ​​​​​​ക്കു പു​​​​​​ന​​​​​​ർ​​​​നി​​​​​​യ​​​​​​മ​​​​​​ന​​​​​​വും ന​​​​​​ല്കി. ഗൊഗോ​​​​​​യ് അ​​​​​​യോ​​​​​​ധ്യക്കേ​​​​​​സി​​​​​​ൽ അ​​​​​​തി​​​​വി​​​​​​പ്ല​​​​​​വ​​​​​​ക​​​​​​ര​​​​​​മാ​​​​​​യ വി​​​​​​ധി​​​​​​യും പ്ര​​​​​​ഖ്യാ​​​​​​പി​​​​​​ച്ചു. പി​​​​​​ന്നാ​​​​​​ലെ രാ​​​​​​ജ്യ​​​​​​സ​​​​​​ഭാം​​​​​​ഗമാ​​​​​​യി. ബി​​​​ജെ​​​​​​പി​​​​​​യു​​​​​​ടെ ക​​​​​​ളി​​​​​​ക​​​​​​ള​​​​ല്ലേ ഇ​​​​​​തെ​​​​​​ല്ലാം.

അ​​​​​​തു​​​​​​പോ​​​​​​ലെ പാ​​​​​​ട്ന ഹൈ​​​​​​ക്കോ​​​​​​ട​​​​​​തി ചീ​​​​​​ഫ് ജ​​​​​​സ്റ്റീ​​​​​​സ് വി​​​​​​പു​​​​​​ൽ മാ​​​​​​നു​​​​​​ഭാ​​​​​​യ് പ​​​​​​ഞ്ചോ​​​​​​ളി​​​​​​യ​​​​​​യെ സു​​​​പ്രീം​​​​കോ​​​​​​ട​​​​​​തി ജ​​​​​​ഡ്ജി​​​​​​യാ​​​​​​യി ശി​​​​​​പാ​​​​​​ർ​​​​​​ശ ചെ​​​​​​യ്യാ​​​​​​നു​​​​​​ള്ള നീ​​​​​​ക്ക​​​​​​ത്തെ കൊ​​​​​​ളീ​​​​​​ജി​​​​​​യം അം​​​​​​ഗം ബി.​​​​​​ നാ​​​​​​ഗ​​​​​​ര​​​​​​ത്ന പ​​​​​​ര​​​​​​സ്യ​​​​​​മാ​​​​​​യി എ​​​​​​തി​​​​​​ർ​​​​​​ത്ത ​​കാ​​​​​​ര്യ​​​​​​വും പു​​​​​​റ​​​​​​ത്താ​​​​​​യി. ജ​​​​​​ഡ്ജി​​​​​​മാ​​​​​​രു​​​​​​ടെ സീനി​​​​​​യോ​​​​​​റി​​​​​​റ്റി ​​ക്ര​​​​​​മ​​​​​​ത്തി​​​​​​ൽ 57-ാമ​​​​​​നാ​​​​​​ണ് ഗു​​​​​​ജ​​​​​​റാ​​​​​​ത്തു​​​​​​കാ​​​​​​ര​​​​​​നാ​​​​​​യ പ​​​​​​ഞ്ചോ​​​​​​ളി​​​​​​യ. സീ​​​​​​നി​​​​​​യോ​​​​​​റി​​​​​​റ്റി ലം​​​​​​ഘി​​​​​​ച്ചാ​​​​​​ണ് കൊളീ​​​​​​ജി​​​​​​യ​​​​​​ത്തി​​​​​​ന്‍റെ ശി​​​​​​പാ​​​​​​ർ​​​​​​ശ. ശി​​​​​​പാ​​​​​​ർ​​​​​​ശ വ​​​​​​ന്ന ഉ​​​​​​ട​​​​​​നെ കേ​​​​​​ന്ദ്ര​​​​​​സ​​​​​​ർ​​​​​​ക്കാ​​​​​​ർ നി​​​​​​യ​​​​​​മ​​​​​​ന​​​​​​വും കൊ​​​​​​ടു​​​​​​ത്തു. മോ​​​​​​ദി മു​​​​​​ഖ്യ​​​​​​മ​​​​​​ന്ത്രി ആ​​​​​​യി​​​​​​രി​​​​​​ക്കു​​​​​​ന്പോ​​​​​​ൾ ഗു​​​​​​ജ​​​​​​റാ​​​​​​ത്തി​​​​​​ൽ അ​​​​​​സി​​​​​​സ്റ്റ​​​​​​ന്‍റ് പ​​​​​​ബ്ലി​​​​​​ക് പ്രോ​​​​​​സി​​​​​​ക്യൂ​​​​​​ട്ട​​​​​​റാ​​​​​​യി​​​​​​രു​​​​​​ന്നു​​ പ​​​​​​ഞ്ചോ​​​​​​ളി​​​​​​യ. അ​​​​​​ദ്ദേഹ​​​​​​ത്തി​​​​​​ന് സു​​​​​​പ്രീം​​​​​​കോ​​​​​​ട​​​​​​തി ജ​​​​​​ഡ്​​​​​​ജി​​​​​​യാ​​​​​​യി നി​​​​​​യ​​​​​​മ​​​​​​നം ല​​​​​​ഭി​​​​​​ച്ച​​​​​​തോ​​​​​​ടെ 2031 ഒ​​​​​​ക്‌​​​​ടോ​​​​​​ബ​​​​​​ർ മു​​​​​​ത​​​​​​ൽ 2033 മേ​​​​​​യ് വ​​​​​​രെ ഇ​​​​​​ന്ത്യ​​​​​​യു​​​​​​ടെ ചീ​​​​​​ഫ് ജ​​​​​​സ്റ്റീ​​​​​​സ് ആ​​​​​​കും എ​​​​​​ന്നു വ​​​​​​ന്നി​​​​​​രി​​​​​​ക്കു​​​​​​ന്നു. മൂ​​​​​​ന്നു മാ​​​​​​സം മു​​​​​​ന്പാ​​​​​​ണ് ഗു​​​​​​ജ​​​​​​റാ​​​​​​ത്ത് കോ​​​​​​ട​​​​​​തി​​​​​​യി​​​​​​ലെ ഒ​​​​​​രു ജ​​​​​​ഡ്ജി​​​​​​ക്ക് സു​​​​​​പ്രീം​​​​കോ​​​​​​ട​​​​​​തി​​​​​​യി​​​​​​ൽ​​ നി​​​​​​യ​​​​​​മ​​​​​​നം ല​​​​​​ഭി​​​​​​ച്ച​​​​​​ത്.​​ കോ​​​​​​ട​​​​​​തി​​​​​​യി​​​​​​ലെ നി​​​​​​യ​​​​​​മ​​​​​​ന​​​​​​ങ്ങ​​​​​​ളി​​​​​​ൽ ബി​​​​​​ജെ​​​​പി ശ​​​​​​ക്ത​​​​​​മാ​​​​​​യി പി​​​​ടി​​​​മു​​​​​​റു​​​​​​ക്കു​​​​​​ക​​​​​​യാ​​​​​​ണ്.

രാ​​​​​​ഹു​​​​​​ൽ ക്രൂ​​​​​​ശി​​​​​​ക്ക​​​​​​പ്പെ​​​​​​ടു​​​​​​ന്പോ​​​​​​ൾ

കേ​​​​​​ര​​​​​​ള​​​​​​ത്തി​​​​​​ലെ യൂ​​​​​​ത്ത് കോ​​​​​​ണ്‍​ഗ്ര​​​​​​സി​​​​​​ന്‍റെ സം​​​​​​സ്ഥാ​​​​​​ന പ്ര​​​​​​സി​​​​​​ഡ​​​​​​ന്‍റും ​​കോ​​​​​​ണ്‍​ഗ്ര​​​​​​സി​​​​​​ന്‍റെ മു​​​​​​ന്ന​​​​​​ണിപ്പോ​​​​​​രാ​​​​​​ളി​​​​​​യും​​​​​​ എ​​​​​​തി​​​​​​രാ​​​​​​ളി​​​​​​ക​​​​​​ളു​​​​​​ടെ പേ​​​​​​ടി​​​​സ്വ​​​​​​പ്ന​​​​​​വും പാ​​​​​​ല​​​​​​ക്കാ​​​​​​ട് എം​​​​​​എ​​​​​​ൽ​​​​എ​​​​​​യു​​​​​​മാ​​​​​​യ രാ​​​​​​ഹു​​​​​​ൽ മാ​​​​​​ങ്കൂ​​​​ട്ട​​​​​​ത്തി​​​​​​ലി​​​​​​നെ​​​​​​തി​​​​​​രേ ഉ​​​​​​യ​​​​​​രു​​​​​​ന്ന ആ​​​​​​ക്ഷേ​​​​​​പ​​​​​​ങ്ങ​​​​​​ളും അ​​​​​​തി​​​​​​നോ​​​​​​ട് പാ​​​​​​ർ​​​​​​ട്ടി കാ​​​​​​ണി​​​​​​ച്ച പ്ര​​​​​​തി​​​​​​ക​​​​​​ര​​​​​​ണ​​​​​​വും ഡെ​​​​ന്മാ​​​​​​ർ​​​​​​ക്കി​​​​​​ൽ എ​​​​​​ന്തെ​​​​​​ല്ലാ​​​​​​മോ ചീ​​​​​​യു​​​​​​ന്നു എ​​​​​​ന്ന് വീ​​​​​​ണ്ടും അ​​​​​​ടി​​​​​​വ​​​​​​ര​​​​​​യി​​​​​​ടു​​​​​​ന്നു.​​ കാ​​​​​​ണാ​​​​​​ൻ സു​​​​​​മു​​​​​​ഖ​​​​​​ൻ. അ​​​​​​വി​​​​​​വാ​​​​​​ഹി​​​​​​ത​​​​​​ൻ. ചാ​​​​​​ന​​​​​​ൽ ​​ച​​​​​​ർ​​​​​​ച്ച​​​​​​ക​​​​​​ളി​​​​​​ൽ തീ​​​​​​പ്പൊ​​​​​​രി​​​​​​പോ​​​​​​ലെ ക​​​​​​ത്തു​​​​​​ന്ന​​​​​​വ​​​​​​ൻ. എ​​​​​​തി​​​​​​രാ​​​​​​ളി​​​​​​ക​​​​​​ളെ നി​​​​​​രാ​​​​​​യു​​​​​​ധ​​​​​​നാ​​​​​​ക്കു​​​​​​ന്ന​​​​​​വ​​​​​​ൻ.​​ ധാ​​​​​​ര​​​​​​ളം പെ​​​​​​ണ്‍​കു​​​​​​ട്ടി​​​​​​ക​​​​​​ൾ രാ​​​​​​ഹു​​​​​​ലി​​​​​​ന്‍റെ ന​​​​​​ന്പ​​​​​​ർ തേ​​​​​​ടി​​​​​​പ്പി​​​​​​ടി​​​​​​ച്ച് സ​​​​​​ന്ദേ​​​​​​ശ​​​​​​ങ്ങ​​​​​​ൾ അ​​​​​​യ​​​​​​ച്ചി​​​​​​ട്ടു​​​​​​ണ്ടാ​​​​​​വും. രാ​​​​​​ഹു​​​​​​ലും അ​​​​​​യ​​​​​​ച്ചി​​​​​​രി​​​​​​ക്കും. രാ​​​​​​ഹു​​​​​​ലി​​​​​​ന് ഇ​​​​​​തു​​​​​​വ​​​​​​രെ വാ​​​​​​ട്സാ​​​​​​പ്പ് സ​​​​​​ന്ദേ​​​​​​ശ​​​​​​ങ്ങ​​​​​​ൾ അ​​​​​​യ​​​​​​ച്ചി​​​​​​ട്ടു​​​​​​ള്ള​​​​​​വ​​​​​​രു​​​​​​ടെ പേ​​​​​​രു​​​​വി​​​​​​വ​​​​​​ര​​​​​​വും​​ വാ​​​​​​ട്സാ​​​​​​പ്പ് സ​​​​​​ന്ദേ​​​​​​ശ​​​​​​ങ്ങ​​​​​​ളും അ​​​​​​ദ്ദേ​​​​​​ഹം​​​​ത​​​​​​ന്നെ പ്ര​​​​​​സി​​​​​​ദ്ധീ​​​​​​ക​​​​​​രി​​​​​​ച്ചാ​​​​​​ൽ ആ​​​​​​രെ​​​​​​ല്ലാ​​​​മാ​​​​​​വും ഞെ​​​​​​ട്ടു​​​​​​ക?

ഒ​​​​​​രു​​​​​​ങ്ങി​​​​വ​​​​​​ന്ന ആ​​​​​​ക്ര​​​​​​മ​​​​​​ണം

ഒ​​​​​​രു യു​​​​​​വ​​​​​​തി രാ​​​​​​ഹു​​​​​​ലി​​​​​​നെ​​​​​​തി​​​​​​രേ പേ​​​​​​രു പ​​​​​​റ​​​​​​യാ​​​​​​തെ ചി​​​​​​ല ആ​​​​​​രോ​​​​​​പ​​​​​​ണ​​​​​​ങ്ങ​​​​​​ൾ ഉ​​​​​​ന്ന​​​​​​യി​​​​​​ച്ചു. ഫൈ​​​​​​വ് സ്റ്റാ​​​​​​ർ ഹോ​​​​​​ട്ട​​​​​​ലി​​​​​​ലേ​​​​​​ക്കു ത​​​​​​ന്നെ ക്ഷ​​​​​​ണി​​​​​​ച്ചെ​​​​​​ന്നാ​​​​​​യി​​​​​​രു​​​​​​​​ന്നു​​ വെ​​​​​​ളി​​​​​​പ്പെ​​​​​​ടു​​​​​​ത്ത​​​​​​ൽ.​​ വ​​​​​​ള​​​​​​രെ ത​​​​​​യാ​​​​​​റെ​​​​​​ടു​​​​​​ത്താ​​​​​​ണ് അ​​​​​​വ​​​​​​ർ ആ​​​​​​രോ​​​​​​പ​​​​​​ണം ഉ​​​​​​ന്ന​​​​​​യി​​​​​​ച്ച​​​​​​ത്. അ​​​​​​വ​​​​​​രു​​​​​​ടെ ആ​​​​​​ക്ഷേ​​​​​​പം വ​​​​​​ന്ന ഉ​​​​​​ട​​​​​​നെ പ​​​​​​ല​​​​​​രും രാ​​​​​​ഹു​​​​​​ലി​​​​​​നെ​​​​​​തി​​​​രേ ആ​​​​​​രോ​​​​​​പ​​​​​​ണ​​​​​​ങ്ങ​​​​​​ൾ ഉ​​​​​​യ​​​​​​ർ​​​​​​ത്തു​​​​​​ക​​​​​​യാ​​​​​​യി. സം​​​​​​ഭ​​​​​​വ​​​​​​ത്തി​​​​​​നു​​ പി​​​​​​ന്നി​​​​ൽ വ​​​​​​ൻ ഗൂ​​​​​​ഢാ​​​​​​ലോ​​​​​​ച​​​​​​ന ഉ​​​​​​ണ്ടെ​​​​​​ന്ന് രാ​​​​​​ഹു​​​​​​ൽ​​​​ത​​​​​​ന്നെ ക​​​​​​രു​​​​​​തു​​​​​​ന്നു​​​​​​ണ്ട്. അ​​​​​​തി​​​​​​നു​​​​​​ള്ള തെ​​​​​​ളി​​​​​​വു​​​​​​ണ്ടാ​​​​​​ക്കു​​​​​​ന്ന​​​​​​തി​​​​​​നു​​​​​​ള്ള ശ്ര​​​​​​മം ന​​​​​​ട​​​​​​ക്കു​​​​​​ക​​​​​​യാ​​​​​​ണ്.

മൂ​​​​​​ന്നും നാ​​​​​​ലും വ​​​​​​ർ​​​​​​ഷം മു​​​​​​ന്പു​​​​​​ണ്ടാ​​​​​​യ വാ​​​​ട്സാ​​​​​​പ്പ് സ​​​​​​ന്ദേ​​​​​​ശ​​​​​​ങ്ങ​​​​​​ൾ കാ​​​​​​ത്തുസൂ​​​​​​ക്ഷി​​​​​​ക്ക​​​​​​പ്പെ​​​​​​ടു​​​​​​ന്ന​​​​​​തും സം​​​​​​പ്രേ​​​​​​ഷ​​​​ണം ചെ​​​​​​യ്യ​​​​​​പ്പെ​​​​​​ടു​​​​​​ന്ന​​​​​​തും, ഈ ​​​​​​സം​​​​​​ഭാ​​​​​​ഷ​​​​​​ണ​​​​​​ങ്ങ​​​​​​ൾ ന​​​​​​ല്ല ഉ​​​​​​ദ്ദേ​​​​​​ശ്യ​​​​​​ത്തോ​​​​​​ടെ അ​​​​​​ല്ല തു​​​​​​ട​​​​​​ങ്ങി​​​​​​യ​​​​​​തെ​​​​​​ന്നും തു​​​​​​ട​​​​​​ർ​​​​​​ന്ന​​​​​​തെ​​​​​​ന്നും അ​​​​​​വ​​​​​​യു​​​​​​ടെ തി​​​​​​രു​​​​​​ശേ​​​​​​ഷി​​​​​​പ്പു​​​​​​ക​​​​​​ൾ സൂ​​​​​​ക്ഷി​​​​​​ക്ക​​​​​​പ്പെ​​​​​​ട്ട​​​​​​തെ​​​​ന്നും ഉ​​​​​​ള്ള​​​​​​തി​​​​​​നു തെ​​​​​​ളി​​​​​​വു​​​​​​ക​​​​​​ള​​​​​​ല്ലേ?

ആ​​​​​​രോ​​​​​​പ​​​​​​ണ​​​​​​ങ്ങ​​​​​​ൾ മാ​​​​​​ധ്യ​​​​​​മ​​​​​​ങ്ങ​​​​​​ൾ​​ വ​​​​​​ല്ലാ​​​​​​തെ​​ കൊ​​​​​​ണ്ടാ​​​​​​ടി​​​​​​യ​​​​​​തോ​​​​​​ടെ കോ​​​​​​ണ്‍​ഗ്ര​​​​​​സ് ഉ​​​​​​ണ​​​​​​ർ​​​​​​ന്നു. രാ​​​​​​ഹു​​​​​​ൽ യൂ​​​​​​ത്ത് കോ​​​​​​ണ്‍​ഗ​​​​​​സ് പ്ര​​​​​​സി​​​​​​ഡ​​​​​​ന്‍റ് സ്ഥാ​​​​​​നം രാ​​​​​​ജി​​​​വ​​​​​​ച്ചു. സ്വാ​​​​ഭാ​​​​​​വി​​​​​​ക​​​​​​മാ​​​​​​യും എം​​​​​​എ​​​​​​ൽ​​​​​​എ സ്ഥാ​​​​​​നം രാ​​​​​​ജി​​​വ​​​​​​യ്പി​​​​​​ക്കാ​​​​​​നാ​​​​​​യി നീ​​​​​​ക്കം. അ​​​​​​തി​​​​​​ന് അ​​​​​​ദ്ദേ​​​​​​ഹ​​​​​​ത്തെ നി​​​​​​ർ​​​​​​ബ​​​​​​ന്ധി​​​​​​ക്കാ​​​​​​ൻ ആ​​​​​​ർ​​​​​​ക്കും സാ​​​​​​ധി​​​​​​ക്കി​​​​​​ല്ല. സാ​​​​​​ങ്കേ​​​​​​തി​​​​​​ക​​​​​​മാ​​​​​​യി വ​​​​​​കു​​​​​​പ്പും ഇ​​​​​​ല്ല.​​ അ​​​​​​വ​​​​​​സാ​​​​​​നം കോ​​​​​​ണ്‍​ഗ്ര​​​​​​സ് നി​​​​​​ല​​​​​​പാ​​​​​​ടു മാ​​​​​​റ്റി. പെ​​​​​​ണ്ണു​​​​​​കേ​​​​​​സി​​​​​​ൽ നേ​​​​​​ര​​​​​​ത്തേ പ്ര​​​​​​തി​​​​​​ക​​​​​​ളാ​​​​​​യ എ​​​​​​എ​​​​​​ൽ​​​​​​എമാ​​​​​​രാ​​​​​​യ എം. ​​​​​​വി​​​​​​ൻ​​​​​​സ​​​​​​ന്‍റി​​​​​​നോ​​​​​​ടും എ​​​​​​ൽ​​​​​​ദോ കു​​​​​​ന്ന​​​​​​പ്പ​​​​​​ള്ളി​​​​യോ​​​​​​ടും​​​​​​ കാ​​​​​​ണി​​​​​​ച്ച അ​​​​​​തേ നി​​​​​​ല​​​​​​പാ​​​​​​ട് എ​​​​​​ടു​​​​​​ത്തു. രാ​​​​​​ഹു​​​​​​ലി​​​​​​നെ പാ​​​​​​ർ​​​​​​ട്ടി​​​​​​യി​​​​​​ൽ​​​​നി​​​​​​ന്ന് സ​​​​​​സ്പെ​​​​​​ൻ​​​​​​ഡ് ചെ​​​​​​യ്തു.

രാ​​​​​​ഹു​​​​​​ൽ രാ​​​​​​ജി​​​​വ​​​​​​യ്ക്ക​​​​​​ണോ?

ഇ​​​​​​ത്ത​​​​​​രമൊരു ആ​​​​​​രോ​​​​​​പ​​​​​​ണം വ​​​​​​ന്ന​​​​​​തു​​​​​​കൊ​​​​​​ണ്ട് നി​​​​​​യ​​​​​​മ​​​​​​പ​​​​​​ര​​​​​​മാ​​​​​​യി നി​​​​യ​​​​മ​​​​​​സ​​​​​​ഭാം​​​​​​ഗ​​​​​​ത്വം രാ​​​​​​ജി​​​​വ​​​​​​യ്ക്കേ​​​​​​ണ്ട​​​​​​തി​​​​​​ല്ല. രാ​​​​​​ഹു​​​​​​ൽ രാ​​​​​​ജി​​​​വ​​​​​​യ്​​​​​​ക്ക​​​​​​ണ​​​​​​മെ​​​​​​ന്ന കാ​​​​​​ര്യ​​​​​​ത്തി​​​​​​ൽ ഇ​​​​​​ട​​​​​​തു​​​​​​പ​​​​​​ക്ഷ​​​​​​ക്കാ​​​​​​ർ​​​​​​ക്കെ​​​​​​ല്ലാം ഒ​​​​​​രേ അ​​​​​​ഭി​​​​​​പ്രാ​​​​​​യ​​​​​​മാ​​​​​​ണ്. എ​​​​​​ന്നാ​​​​​​ൽ, ഒ​​​​​​രു​​​​​​കേ​​​​​​സി​​​​​​ലും പ്ര​​​​​​തി​​​​​​യാ​​​​​​കാ​​​​​​ത്ത രാ​​​​​​ഹു​​​​​​ൽ രാ​​​​​​ജി​​​​​​വ​​​​​​യ്​​​​​​ക്ക​​​​​​ണ​​​​​​മെ​​​​​​ന്നു പ​​​​​​റ​​​​​​യു​​​​​​ന്ന​​​​​​ത്, പ​​​​​​ല ​​കേ​​​​​​സി​​​​​​ൽ പ്ര​​​​​​തി​​​​​​യാ​​​​​​യ കൊ​​​​​​ല്ലം എം​​​​​​എ​​​​​​ൽ​​​​​​എ മു​​​​​​കേ​​​​​​ഷ് രാ​​​​​​ജി​​​​​​വ​​​​​​യ്​​​​​​ക്കേ​​​​ണ്ട എ​​​​​​ന്ന് നി​​​​​​ല​​​​​​പാ​​​​​​ടെ​​​​​​ടു​​​​​​ത്ത​​​​​​വ​​​​​​രാ​​​​​​ണ്. ​​രാ​​​​​​ഹു​​​​​​ൽ രാ​​​​​​ജി​​​​​​വ​​​​​​യ്​​​​​​ക്ക​​​​​​ണ​​​​​​മെ​​​​​​ന്ന് ആ​​​​​​വ​​​​​​ശ്യ​​​​​​പ്പെ​​​​​​ട്ട സി​​​​​​പി​​​​​​എം സം​​​​​​സ്ഥാ​​​​​​ന സെ​​​​​​ക്ര​​​​​​ട്ട​​​​​​റി എം.​​​​​​വി. ഗോ​​​​​​വി​​​​​​ന്ദ​​​​​​നോ​​​​​​ട് മു​​​​​​കേ​​​​​​ഷി​​​​​​ന്‍റെ കാ​​​​​​ര്യ​​​​​​ത്തി​​​​​​ൽ അ​​​​​​താ​​​​​​യി​​​​​​രു​​​​​​ന്നി​​​​​​ല്ല​​​​​​ല്ലോ സ​​​​​​മീ​​​​​​പ​​​​​​നം എ​​​​​​ന്നു ചോ​​​​​​ദി​​​​​​ച്ച​​​​​​പ്പോ​​​​​​ൾ ര​​​​​​ണ്ടും ര​​​​​​ണ്ടു സം​​​​​​ഭ​​​​​​വ​​​​​​മാ​​​​​​ണെ​​​​​​ന്നാ​​​​​​യി​​​​​​രു​​​​​​ന്നു വി​​​​​​ശ​​​​​​ദീക​​​​​​ര​​​​​​ണം. ഇ​​​​​​ട​​​​​​തു​​​​​​പ​​​​​​ക്ഷ​​​​​​ക്കാ​​​​​​രാ​​​​​​യ സ്ത്രീ​​​​​​പീ​​​​ഡ​​​​​​ക​​​​​​ർ രാ​​​​​​ജി​​​​​​വ​​​​​​യ്​​​​​​ക്കേ​​​​​​ണ്ട. അ​​​​​​ല്ലാ​​​​​​ത്ത​​​​​​വ​​​​​​ർ വേ​​​​​​ണം. വ​​​​​​ല്ലാ​​​​​​ത്ത തൊ​​​​​​ലി​​​​​​ക്ക​​​​​​ട്ടി എ​​​​​​ന്നു പ​​​​​​റ​​​​​​ഞ്ഞു​​​​​​പോ​​​​​​കി​​​​​​ല്ലേ? കോ​​​​​​ണ്‍​ഗ്ര​​​​​​സി​​​​​​ൽ പ​​​​​​ണ്ടേ ഞ​​​​​​ണ്ടു​​​​​​ക​​​​​​ളു​​​​​​ടെ സ്വ​​​​​​ഭാ​​​​​​വ​​​​​​മാ​​​​​​ണ്. ഒ​​​​​​രു​​​​​​ത്ത​​​​​​നെ വ​​​​​​ലി​​​​​​ച്ചി​​​​​​ട്ട് നേ​​​​​​താ​​​​​​വാ​​​​​​കാൻ നോ​​​​​​ക്കു​​​​​​ന്ന​​​​​​വ​​​​​​രാ​​​​​​ണ് ഏ​​​​​​റെ.​​ ക​​​​​​ഴി​​​​​​വും യോ​​​​​​ഗ്യ​​​​​​ത​​​​​​യു​​​​​​മ​​​​​​ല്ല അ​​​​​​വി​​​​​​ടെ പ​​​​​​ല​​​​​​പ്പോ​​​​​​ഴും പ്ര​​​​​​മാ​​​​​​ണം;​​ മ​​​​​​റ്റു ​​പ​​​​​​ല​​​​​​തു​​​​​​മാ​​​​​​ണ്.

രാ​​​​​​ഹു​​​​​​ൽ തീ​​​​​​ർ​​​​​​ന്നോ?

അ​​​​​​ന്പു​​​​​​കൊ​​​​​​ണ്ട എ​​​​​​ത്ര​​​​​​യോ പേ​​​​ർ നി​​​​യ​​​​മ​​​​സ​​​​ഭ​​​​യി​​​​ലി​​​​​​രി​​​​​​ക്കു​​​​​​ന്നു. ആ​​​​​​രോ​​​​​​പ​​​​​​ണ​​​​വി​​​​​​ധേ​​​​​​യ​​​​​​രാ​​​​​​യ അ​​​​​​വ​​​​​​ർ എ​​​​​​ത്ര​​​​​​യോ തെ​​​​​​ര​​​​​​ഞ്ഞെ​​​​​​ടു​​​​​​പ്പു​​​​​​ക​​​​​​ളി​​​​​​ൽ മ​​​​​​ത്സ​​​​​​രി​​​​​​ച്ചു? ജ​​​​​​ന​​​​​​ങ്ങ​​​​​​ളു​​​​​​ടെ കോ​​​​​​ട​​​​​​തി​​​​​​യി​​​​​​ൽ വി​​​​​​ചാ​​​​​​ര​​​​​​ണ ചെ​​​​​​യ്യ​​​​​​പ്പെ​​​​​​ട്ടു. ​​അ​​​​​​വ​​​​​​രെ ഇ​​​​​​ല്ലാ​​​​​​താ​​​​​​ക്കാ​​​​​​നാ​​​​​​യോ? വ്യ​​​​​​ഭി​​​​​​ചാ​​​​​​ര​​​​​​ക്ക​​​​​​ഥ​​​​​​ക​​​​​​ൾ​​​​​​ക്ക് ഒ​​​​​​രു സ്ഥാ​​​​​​നാ​​​​​​ർ​​​​​​ഥി​​​​യെ ജ​​​​​​യി​​​​​​പ്പി​​​​​​ക്കു​​​​​​ന്ന​​​​​​തി​​​​​​ലും തോ​​​​​​ൽ​​​​​​പ്പി​​​​​​ക്കു​​​​​​ന്ന​​​​​​തി​​​​​​ലും കാ​​​​ര്യ​​​​മാ​​​​യ സ്വാ​​​​​​ധീ​​​​​​ന​​​​മൊ​​​​​​ന്നും ചെ​​​​​​ലു​​​​​​ത്താ​​​​​​നാ​​​​​​കാ​​​​​​ത്ത കാ​​​​​​ല​​​​​​ത്തി​​​​​​ല​​​​​​ല്ലേ നാം.

Latest News

Corehub Up