Sat, 4 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Cpm Leaders

ക​രു​വ​ന്നൂ​ർ ബാ​ങ്ക് ത​ട്ടി​പ്പ് കേ​സ്: സി​പി​എം നേ​താ​ക്ക​ൾ കോ​ട​തി​യി​ൽ ഹാ​ജ​രാ​യി ജാ​മ്യ​മെ​ടു​ത്തു; ജി​ല്ലാ സെ​ക്ര​ട്ട​റി​ക്ക് സ​മ​ൻ​സ്

കൊ​ച്ചി: ക​രു​വ​ന്നൂ​ർ സ​ഹ​ക​ര​ണ ബാ​ങ്ക് ത​ട്ടി​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട ക​ള്ള​പ്പ​ണ​ക്കേ​സി​ൽ, പ്ര​തി​പ്പ​ട്ടി​ക​യി​ലു​ള്ള മു​തി​ർ​ന്ന സി​പി​എം നേ​താ​ക്ക​ൾ കൊ​ച്ചി​യി​ലെ പ്ര​ത്യേ​ക പി​എം​എ​ൽ​എ കോ​ട​തി​യി​ൽ ഹാ​ജ​രാ​യി ജാ​മ്യ​മെ​ടു​ത്തു. മു​ൻ മ​ന്ത്രി​മാ​രാ​യ എ.​സി. മൊ​യ്തീ​ൻ എം​എ​ൽ​എ, കെ. ​രാ​ധാ​കൃ​ഷ്ണ​ൻ എം​പി, മു​ൻ തൃ​ശൂ​ർ ജി​ല്ലാ സെ​ക്ര​ട്ട​റി എം​എം. വ​ർ​ഗീ​സ് എ​ന്നി​വ​ര​ട​ക്കം എ​ട്ടു​പേ​രാ​ണ് ഇ​ന്ന് കോ​ട​തി​യി​ലെ​ത്തി​യ​ത്.

വി​ചാ​ര​ണ ന​ട​പ​ടി​ക​ൾ​ക്ക് മു​ന്നോ​ടി​യാ​യാ​ണ് പ്ര​തി​ക​ൾ കോ​ട​തി​യി​ൽ നേ​രി​ട്ട് ഹാ​ജ​രാ​യ​ത്. ഇ​ഡി സ​മ​ർ​പ്പി​ച്ച അ​നു​ബ​ന്ധ കു​റ്റ​പ​ത്ര​ത്തി​ൽ ഉ​ൾ​പ്പെ​ട്ട 28 പേ​രി​ൽ എ​ട്ടു​പേ​ർ ഇ​ന്ന് ഹാ​ജ​രാ​യി ജാ​മ്യ​മെ​ടു​ക്കു​ക​യാ​യി​രു​ന്നു. ബാ​ക്കി​യു​ള്ള​വ​ർ ഈ ​മാ​സം 21-ന​കം ഹാ​ജ​രാ​ക​ണം. കേ​സി​ൽ 68-ാം പ്ര​തി​യാ​ണ് സി​പി​എം തൃ​ശൂ​ർ ജി​ല്ലാ ക​മ്മി​റ്റി. പാ​ർ​ട്ടി​യെ പ്ര​തി​നി​ധീ​ക​രി​ച്ച് ഇ​ന്ന് ആ​രും ഹാ​ജ​രാ​കാ​ത്ത സാ​ഹ​ച​ര്യ​ത്തി​ൽ, ജൂ​ലൈ 21-ന് ​തൃ​ശൂ​ർ ജി​ല്ലാ സെ​ക്ര​ട്ട​റി നേ​രി​ട്ട് ഹാ​ജ​രാ​ക​ണ​മെ​ന്ന് കോ​ട​തി ക​ർ​ശ​ന നി​ർ​ദേ​ശം ന​ൽ​കി.

ത​ങ്ങ​ൾ തെ​റ്റ് ചെ​യ്ത​തു​കൊ​ണ്ട​ല്ല, മ​റി​ച്ച് സി​പി​എം പ്ര​വ​ർ​ത്ത​ക​രാ​യ​തു​കൊ​ണ്ടാ​ണ് കേ​സി​ൽ പ്ര​തി​ചേ​ർ​ക്ക​പ്പെ​ട്ട​തെ​ന്ന് കെ. ​രാ​ധാ​കൃ​ഷ്ണ​ൻ എം.​പി പ്ര​തി​ക​രി​ച്ചു. കേ​സ് രാ​ഷ്ട്രീ​യ​പ്രേ​രി​ത​മാ​ണെ​ന്ന നി​ല​പാ​ടാ​ണ് പാ​ർ​ട്ടി സ്വീ​ക​രി​ക്കു​ന്ന​ത്. മൊ​ത്തം 83 പ്ര​തി​ക​ളാ​ണ് കേ​സി​ലു​ള്ള​ത്. 2012-13 കാ​ല​യ​ള​വി​ൽ പാ​ർ​ട്ടി നേ​താ​ക്ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ കോ​ടി​ക​ളു​ടെ വാ​യ്പാ ത​ട്ടി​പ്പ് ന​ട​ന്ന​താ​യാ​ണ് ഇ​ഡി​യു​ടെ ക​ണ്ടെ​ത്ത​ൽ. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് 128.82 കോ​ടി രൂ​പ​യു​ടെ ആ​സ്തി​ക​ൾ ഇ​ഡി ക​ണ്ടു​കെ​ട്ടി​യി​രു​ന്നു.

നേ​ര​ത്തെ, നേ​താ​ക്ക​ൾ​ക്കെ​തി​രെ പ്ര​ഥ​മ​ദൃ​ഷ്ട്യാ തെ​ളി​വു​ക​ളു​ണ്ടെ​ന്ന് നി​രീ​ക്ഷി​ച്ച കോ​ട​തി ഇ​വ​ർ വി​ചാ​ര​ണ നേ​രി​ട​ണ​മെ​ന്ന് ഉ​ത്ത​ര​വി​ട്ടി​രു​ന്നു. പ്ര​തി​ക​ൾ കോ​ട​തി​യി​ൽ നി​ന്ന് ല​ഭി​ക്കു​ന്ന കു​റ്റ​പ​ത്ര​ത്തി​ന്‍റ പ​ക​ർ​പ്പ് പ​രി​ശോ​ധി​ച്ച ശേ​ഷം വി​ടു​ത​ൽ ഹ​ർ​ജി സ​മ​ർ​പ്പി​ക്കാ​നു​ള്ള സാ​ധ്യ​ത​യും നി​യ​മ​വൃ​ത്ത​ങ്ങ​ൾ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു​ണ്ട്.

Kerala

സിപിഎം നേതാക്കൾ വീട്ടിലെത്തി; വഴങ്ങാതെ സുധാകരൻ

ആ​ല​പ്പു​ഴ: ജി. സു​ധാ​ക​ര​ൻ വി​ഷ​യ​ത്തി​ൽ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ വീ​ണ്ടും ഇ​ട​പെ​ട്ടു.​ വാ​ർ​ത്താ സ​മ്മേ​ള​നം ന​ട​ത്തു​മെ​ന്ന് ജി.​ സു​ധാ​ക​ര​ൻ പ്ര​ഖ്യാ​പി​ച്ച​തി​നു പി​ന്നാ​ലെ സി​പി​എം നേ​താ​ക്ക​ൾ പ​റ​വൂ​രി​ലെ ജി.​ സു​ധാ​ക​ര​ന്‍റെ വീ​ട്ടി​ലെ​ത്തി.​

ഇ​ന്ന​ലെ രാ​ത്രി​യോ​ടെ ജി​ല്ലാ സെ​ക്ര​ട്ട​റി ആ​ർ. നാ​സ​റി​ന്‍റെ​യും സി.​എ​സ്. സു​ജാ​ത​യു​ടെ​യും നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​മാ​ണ് വീ​ട്ടി​ലെ​ത്തി​യ​ത്.​വാ​ർ​ത്താ സ​മ്മേ​ള​ന​ത്തി​ൽനിന്നു പി​ന്മാ​റ​ണ​മെ​ന്നാ​ണ് ഇ​വ​ർ ആ​വ​ശ്യ​പ്പെ​ട്ട​ത്.​ എ​ന്നാ​ൽ ഇ​നി​യും അ​വ​ഗ​ണ​ന​ക​ൾ നേ​രി​ട്ട് മു​ന്നോ​ട്ടു പോ​കാ​നാ​വി​ല്ലെ​ന്നും സ്ഥാ​നാ​ർ​ഥി​യാ​കു​മെ​ന്ന നി​ല​പാ​ടി​ൽ ഉ​റ​ച്ചു നി​ൽ​ക്കു​മെ​ന്നാ​ണ് ജി.​ സു​ധാ​ക​ര​ൻ വ്യ​ക്ത​മാ​ക്കി​യ​ത്.

ഇ​തോ​ടെ സു​ധാ​ക​ര​ൻ പാ​ർ​ട്ടി വി​ട്ടാ​ൽ പ്ര​തി​രോ​ധി​ക്കാ​നു​ള്ള നീ​ക്ക​ത്തി​ന് സി​പി​എ​മ്മും ഒ​രു​ങ്ങി. ഇ​ന്ന​ലെ അ​ടി​യ​ന്ത​ര ജി​ല്ലാ ക​മ്മ​റ്റി കൂ​ടി വി​ഷ​യം ച​ർ​ച്ച ചെ​യ്തു. ​പാ​ർ​ട്ടി​ക്കെ​തി​രേ നീ​ങ്ങു​ക​യാ​ണെ​ങ്കി​ൽ രാ​ഷ്‌ട്രീ​യ​മാ​യി പ്ര​തി​രോ​ധി​ക്കാ​നാ​ണ് തീ​രു​മാ​നം.

​ഇ​ത്ത​വ​ണ മ​ത്സ​രി​ക്കാ​ൻ സ​ന്ന​ദ്ധ​ത അ​റി​യി​ച്ചി​രു​ന്നെ​ങ്കി​ലും പാ​ർ​ട്ടി അ​വ​ഗ​ണി​ച്ച​താ​ണ് സു​ധാ​ക​ര​നെ ചൊ​ടി​പ്പി​ച്ച​തി​ന്‍റെ പ്ര​ധാ​ന കാ​ര​ണം. സി​റ്റിം​ഗ് എം​എ​ൽ​എ എ​ച്ച്.​ സ​ലാംത​ന്നെ അ​മ്പ​ല​പ്പു​ഴ​യി​ൽ സി​പി​എം സ്ഥാ​നാ​ർ​ഥി​യാ​കും.

ക​ഴി​ഞ്ഞ ത​വ​ണ 11,125 വോ​ട്ടി​ന്‍റെ ഭൂ​രി​പ​ക്ഷ​ത്തി​നാ​ണ് സ​ലാം അ​മ്പ​ല​പ്പു​ഴ​യി​ൽ വി​ജ​യി​ച്ച​ത്. അ​തി​നുമു​മ്പ് സു​ധാ​ക​ര​നാ​യി​രു​ന്നു അ​മ്പ​ല​പ്പു​ഴ​യെ പ്ര​തി​നി​ധീ​ക​രി​ച്ചി​രു​ന്ന​ത്.

Kerala

തു​ട​ർ​ഭ​ര​ണ വി​വാ​ദം; ക​വി സ​ച്ചി​താ​ന​ന്ദ​നു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി സി​പി​എം നേ​താ​ക്ക​ൾ

തൃ​ശൂ​ർ: തു​ട​ർ​ഭ​ര​ണ​ത്തി​നെ​തി​രെ നി​ല​പാ​ടെ​ടു​ത്ത ക​വി​യും കേ​ര​ള സാ​ഹി​ത്യ അ​ക്കാ​ദ​മി ചെ​യ​ര്‍​മാ​നു​മാ​യ കെ. ​സ​ച്ചി​ദാ​ന​ന്ദ​നു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി സി​പി​എം തൃ​ശൂ​ർ ജി​ല്ലാ സെ​ക്ര​ട്ട​റി കെ.​വി. അ​ബ്ദു​ൽ ഖാ​ദ​ർ. സ​ച്ചി​ദാ​ന​ന്ദ​ന്‍റെ വീ​ട്ടി​ലെ​ത്തി​യാ​ണ് കൂ​ടി​ക്കാ​ഴ്ച.

സാ​ഹി​ത്യ അ​ക്കാ​ദ​മി ഉ​പാ​ധ്യ​ക്ഷ​ൻ അ​ശോ​ക​ൻ ച​രു​വി​ലും അ​ബ്ദു​ൽ ഖാ​ദ​റി​ന് ഒ​പ്പ​മു​ണ്ടാ​യി​രു​ന്നു. മാ​ധ്യ​മ വാ​ർ​ത്ത​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​യി​രു​ന്നു കൂ​ടി​ക്കാ​ഴ്ച​യെ​ന്നും ദൗ​ത്യ​വു​മാ​യി​ട്ട​ല്ല സ​ച്ചി​മാ​ഷേ ക​ണ്ട​തെ​ന്നും കെ.​വി. അ​ബ്ദു​ള്‍ ഖാ​ദ​ര്‍ പ്ര​തി​ക​രി​ച്ചു.

"കേ​ര​ള​ത്തി​ൽ ന​ട​ക്കാ​നി​രി​ക്കു​ന്ന തെ​ര​ഞ്ഞെ​ടു​പ്പ് ഉ​ദ്ദേ​ശി​ച്ച​ല്ല താ​ൻ അ​ക്കാ​ര്യം പ​റ​ഞ്ഞ​തെ​ന്നാ​ണ് കെ. ​സ​ച്ചി​ദാ​ന​ന്ദ​ൻ പ​റ​ഞ്ഞ​ത്. കേ​ര​ള​ത്തി​ലെ ഇ​ട​ത് മൂ​ല്യം അ​റി​യാ​ത്ത ആ​ള​ല്ല അ​ദ്ദേ​ഹം. സ​ച്ചി​ദാ​ന​ന്ദ​ൻ പാ​ര്‍​ട്ടി അം​ഗ​മ​ല്ല. അ​ദ്ദേ​ഹ​ത്തി​ന് വി​മ​ർ​ശി​ക്കാ​ൻ അ​വ​കാ​ശ​മു​ണ്ട് എ​ന്നാ​ണ് ഞ​ങ്ങ​ൾ കാ​ണു​ന്ന​ത്. സ​ച്ചി മാ​ഷു​മാ​യു​ള്ള കൂ​ടി​ക്കാ​ഴ്ച ഊ​ഷ്മ​ള​മാ​യി​രു​ന്നു. സ​ച്ചി​മാ​ഷ് ഏ​റ്റ​വും പ്രി​യ​പ്പെ​ട്ട​യാ​ളാ​ണ്. പാ​ർ​ട്ടി ജി​ല്ലാ നേ​തൃ​ത്വ​ത്തി​ന് എ​പ്പോ​ള്‍ വേ​ണ​മെ​ങ്കി​ലും സ​ച്ചി മാ​ഷെ കാ​ണാം. സ​ച്ചി​മാ​ഷി​ന്‍റെ വി​ശ​ദീ​ക​ര​ണ​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ വി​വാ​ദം അ​ട​ഞ്ഞ അ​ധ്യാ​യ​മാ​ണ്'.-​കെ.​വി. അ​ബ്ദു​ള്‍ ഖാ​ദ​ര്‍ പ​റ​ഞ്ഞു.

അ​തേ​സ​മ​യം, താ​ൻ പ​റ​ഞ്ഞ കാ​ര്യ​ങ്ങ​ളു​ടെ യാ​ഥാ​ർ​ഥ്യം മ​ന​സി​ലാ​ക്കാ​ൻ സൈ​ബ​റി​ട​ങ്ങ​ളി​ലെ ആ​ൾ​ക്കൂ​ട്ട​ത്തി​ന് ക​ഴി​ഞ്ഞി​ല്ല. ഫാ​സി​സ​ത്തി​നെ​തി​രെ ക​ടു​ത്ത നി​ല​പാ​ട് സ്വീ​ക​രി​ക്കു​ന്ന ആ​ളാ​ണ് താ​ൻ. ഇ​തൊ​ന്നും മ​ന​സി​ലാ​കാ​ത്ത​വ​രോ​ട് മ​റു​പ​ടി പ​റ​യേ​ണ്ടി വ​രു​ന്ന​തി​ൽ ല​ജ്ജ തോ​ന്നു​ന്നെ​ന്നും ഫേ​സ്ബു​ക്കി​ൽ കെ. ​സ​ച്ചി​ദാ​ന​ന്ദ​ൻ കു​റി​ച്ചു.

Kerala

ഇ​ഡി അ​ന്വേ​ഷി​ച്ചാ​ൽ കൂ​ടു​ത​ൽ സിപിഎം നേ​താ​ക്ക​ൾ ജയിലിൽ ആകുമെന്ന് ഹസൻ

തൃ​​​ശൂ​​​ർ: ശ​​​ബ​​​രി​​​മ​​​ല​​​യി​​​ലെ സ്വ​​​ർ​​​ണ​​​ക്കൊ​​​ള്ള സം​​​ബ​​​ന്ധി​​​ച്ച് ഇ​​​ഡി​​​ക്കും അ​​​ന്വേ​​​ഷി​​​ക്കാ​​​മെ​​​ന്ന ഹൈ​​​ക്കോ​​​ട​​​തി​​​വി​​​ധി സ്വാ​​​ഗ​​​തം​​​ചെ​​​യ്യു​​​ന്നു​​​വെ​​​ന്നും ഇ​​​ഡി വ​​​ന്നാ​​​ൽ കൂ​​​ടു​​​ത​​​ൽ സിപിഎം നേ​​​താ​​​ക്ക​​​ൾ ജ​​​യി​​​ലി​​​ലാ​​​കു​​​മെ​​​ന്നും കെ​​​പി​​​സി​​​സി മു​​​ൻ പ്ര​​​സി​​​ഡ​​​ന്‍റ് എം.​​​എം. ഹ​​​സ​​​ൻ.      

സ​​​മ​​​ഗ്ര​​​മാ​​​യ അ​​​ന്വേ​​​ഷ​​​ണം ന​​​ട​​​ക്കു​​​മെ​​​ന്നാ​​​ണു പ്ര​​​തീ​​​ക്ഷ​​​. അ​​​ന്താ​​​രാ​​ഷ്‌​​ട്ര വി​​​ഗ്ര​​​ഹ​​​മോ​​​ഷ​​​ണ സം​​​ഘ​​​വു​​​മാ​​​യി സ്വ​​​ർ​​​ണം ക​​​വ​​​ർ​​​ന്ന​​​വ​​​ർ​​​ക്കു ബ​​​ന്ധ​​​മു​​​ണ്ടെ​​​ന്ന​​​തു പ​​​രി​​​ഗ​​​ണി​​​ച്ചാ​​​ണ് ഇ​​​ത്ത​​​ര​​​ത്തി​​​ൽ ഉ​​​ത്ത​​​ര​​​വി​​​ട്ട​​​ത്. സി​​​പി​​​എ​​​മ്മി​​​നു സ്വ​​​ർ​​​ണ​​​ക്കൊ​​​ള്ള​​​യി​​​ലു​​​ള്ള പ​​​ങ്ക് ഇ​​​തി​​​ലൂ​​​ടെ പു​​​റ​​​ത്തു വരുമെന്നും അ​​​ദ്ദേ​​​ഹം പ​​​ത്ര​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ പ​​​റ​​​ഞ്ഞു.

Latest News

Corehub Up