Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Criminal Case

Kozhikode

ക്രി​മി​ന​ല്‍ കേ​സ് പ്ര​തി​യെ കാ​പ്പ ചു​മ​ത്തി ജ​യി​ലി​ല​ട​ച്ചു

കോ​ഴി​ക്കോ​ട്: നി​ര​വ​ധി മോ​ഷ​ണ​ക്കേ​സു​ക​ളി​ലും ക്രി​മി​ന​ല്‍ കേ​സു​ക​ളി​ലും പ്ര​തി​യാ​യ ഫ​റോ​ക്ക് ന​ല്ലൂ​ര്‍ വെ​സ്റ്റ് സ്വ​ദേ​ശി പൂ​ന്തോ​ല​ത്തി​ല്‍ വീ​ട്ടി​ല്‍ മ​നോ​ജ് കു​മാ​റി (60)നെ ​കാ​പ്പ ചു​മ​ത്തി ജ​യി​ലി​ല​ട​ച്ചു. പ്ര​തി​ക്കെ​തി​രെ കോ​ഴി​ക്കോ​ട്, വ​യ​നാ​ട്, തൃ​ശൂ​ര്‍ തു​ട​ങ്ങി​യ ജി​ല്ല​ക​ളി​ലെ നി​ര​വ​ധി പോ​ലീ​സ് സ്റ്റേ​ഷ​നു​ക​ളി​ലാ​യി കേ​സു​ക​ളു​ണ്ട്.

ചെ​മ്മ​ങ്ങാ​ട് പോ​ലീ​സ് സ്റ്റേ​ഷ​ന്‍ പ​രി​ധി​യി​ല്‍ നി​ന്നും ഇ​ക്ക​ഴി​ഞ്ഞ ജ​നു​വ​രി​യി​ല്‍ ഇ​ന്‍​ഡോ ഇ​ല​ക്ട്രി​ക്ക​ല്‍ എ​ന്ന സ്ഥാ​പ​ന​ത്തി​ന്‍റെ ഗോ​ഡൗ​ണി​ല്‍ നി​ന്ന് 75000 രൂ​പ​യും രേ​ഖ​ക​ളും മോ​ഷ്ടി​ച്ച​തി​ന് മ​നോ​ജ്കു​മാ​ര്‍ ജി​ല്ലാ ജ​യി​ലി​ല്‍ റി​മാ​ന്‍​ഡി​ല്‍ ക​ഴി​ഞ്ഞു​വ​രി​ക​യാ​യി​രു​ന്നു.

കാ​പ്പ ഓ​ര്‍​ഡ​ര്‍ പ്ര​കാ​രം ഫ​റോ​ക്ക് പോ​ലീ​സ് കോ​ഴി​ക്കോ​ട് ജി​ല്ലാ ജ​യി​ലി​ല്‍ നി​ന്നും ക​സ്റ്റ​ഡി​യി​ല്‍ വാ​ങ്ങി പ്ര​തി​യെ ക​ണ്ണൂ​ര്‍ സെ​ന്‍​ട്ര​ല്‍ ജ​യി​ലി​ലേ​ക്ക് മാ​റ്റു​ക​യാ​യി​രു​ന്നു. പ്ര​തി​ക്കെ​തി​രേ ഫ​റോ​ക്ക് പോ​ലീ​സ് സ്റ്റേ​ഷ​ന്‍ ഇ​ന്‍​സ്‌​പെ​ക്ട​ര്‍ സി.​സി. ല​തീ​ഷ് ന​ല്‍​കി​യ പ്രാ​ഥ​മി​ക റി​പ്പോ​ര്‍​ട്ട് പ്ര​കാ​രം കോ​ഴി​ക്കോ​ട് സി​റ്റി ഡെ​പ്യൂ​ട്ടി പോ​ലീ​സ് ക​മ്മീ​ഷ​ണ​ര്‍ സ​മ​ര്‍​പ്പി​ച്ച ശി​പാ​ര്‍​ശ​യി​ലാ​ണ് കോ​ഴി​ക്കോ​ട് ജി​ല്ലാ​ക​ള​ക്ട​ര്‍ പ്ര​തി​യെ ക​ണ്ണൂ​ര്‍ സെ​ന്‍​ട്ര​ല്‍ ജ​യി​ലി​ല്‍ പാ​ര്‍​പ്പി​ക്കാ​ന്‍ ഉ​ത്ത​ര​വ് പു​റ​പ്പെ​ടു​വി​പ്പി​ച്ച​ത്.

കാ​പ്പ നി​യ​മം ലം​ഘി​ച്ച പ്ര​തി​യെ ജ​യി​ലി​ല​ട​ച്ചു

കോ​ഴി​ക്കോ​ട്: കാ​പ്പ നി​യ​മ​പ്ര​കാ​രം നാ​ടു​ക​ട​ത്ത​പ്പെ​ട്ട നി​ര​വ​ധി ക്രി​മി​ന​ല്‍ കേ​സു​ക​ളി​ലെ പ്ര​തി​യാ​യ ക​ക്കോ​ടി കി​ഴ​ക്കു​മു​റി സ്വ​ദേ​ശി എ​ട​ക്കാ​ട്ട് താ​ഴം വീ​ട്ടി​ല്‍ അ​ക്ഷ​യ് (24) എ​ന്ന യു​വാ​വി​നെ ചേ​വാ​യൂ​ര്‍ പോ​ലീ​സ് അ​റ​സ്റ്റു ചെ​യ്ത് ജ​യി​ലി​ല്‍ അ​ട​ച്ചു.

ചേ​വാ​യൂ​ര്‍ പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ റൗ​ഡി ലി​സ്റ്റി​ല്‍ ഉ​ള്‍​പ്പെ​ട്ട പ്ര​തി പ​ത്താം​ക്ലാ​സ് വി​ദ്യാ​ര്‍​ഥി​നി​യെ ലൈം​ഗി​ക​പീ​ഡ​ന​ത്തി​ന് വി​ധേ​യ​മാ​ക്കി​യി​രു​ന്നു. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട പോ​ക്‌​സോ കേ​സി​ന്‍റെ വി​ചാ​ര​ണ സ​മ​യ​ത്ത് പ്ര​തി വീ​ണ്ടും പെ​ണ്‍​കു​ട്ടി​യു​ടെ വീ​ട്ടി​ല്‍ അ​തി​ക്ര​മി​ച്ച് ക​യ​റി ഭീ​ഷ​ണി​പ്പെ​ടു​ത്തി​യി​രു​ന്നു. ഇ​തു​കൂ​ടാ​തെ മ​യ​ക്കു മ​രു​ന്ന് ഉ​പ​യോ​ഗി​ച്ച​തി​നും പൊ​തു​ജ​ന​ശ​ല്യ​ത്തി​നും ക​ള​വ് ന​ട​ത്തി​യ​തി​നു​മാ​യി പ്ര​തി​യ്‌​ക്കെ​തി​രേ നി​ര​വ​ധി കേ​സു​ക​ള്‍ നി​ല​വി​ലു​ണ്ട്.
കാ​പ്പ നി​യ​മം പ്ര​കാ​രം കോ​ഴി​ക്കോ​ട് സി​റ്റി പോ​ലീ​സ് പ​രി​ധി​യി​ല്‍ ഒ​രു വ​ര്‍​ഷ​ക്കാ​ല​ത്തേ​ക്ക് പ്ര​വേ​ശി​ക്കു​ന്ന​തി​ല്‍ നി​ന്നും എ​ന്തെ​ങ്കി​ലും വി​ധ​ത്തി​ലു​ള്ള ക്രി​മി​ന​ല്‍ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളി​ല്‍ ഏ​ര്‍​പ്പെ​ടു​ന്ന​തി​ല്‍ നി​ന്നും പ്ര​തി​യെ വി​ല​ക്കി ക​ഴി​ഞ്ഞ​വ​ര്‍​ഷം ഓ​ഗ​സ്റ്റ് 23ന് ​പോ​ലീ​സ് ഉ​ത്ത​ര​വി​റ​ക്കി​യി​രു​ന്നു. പ്ര​തി ഈ ​നി​യ​മം ലം​ഘി​ച്ച് കി​ഴ​ക്കു​മു​റി​യി​ലെ വീ​ട്ടി​ല്‍ എ​ത്തി​യ​തി​നെ തു​ട​ര്‍​ന്ന് പോ​ലീ​സ് പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു.

Latest News

Corehub Up