x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ക്രി​മി​ന​ല്‍​ക്കേ​സ് പ്ര​തി അ​റ​സ്റ്റി​ല്‍


Published: March 31, 2026 02:28 AM IST | Updated: March 31, 2026 02:28 AM IST

പേ​രൂ​ര്‍​ക്ക​ട: നി​ര​വ​ധി ക്രി​മി​ന​ല്‍ കേ​സു​ക​ളി​ലെ പ്ര​തി​യെ ഫോ​ര്‍​ട്ട് പോ​ലീ​സ് അ​റ​സ്റ്റു​ചെ​യ്തു. ക​മ​ലേ​ശ്വ​രം ഗം​ഗാ​ന​ഗ​ര്‍ കൈ​വ​ര​മ്പ​ത്ത് വീ​ട്ടി​ല്‍ രാ​ഹു​ല്‍ (28) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ഫോ​ര്‍​ട്ട്, പൂ​ന്തു​റ സ്റ്റേ​ഷ​നു​ക​ളി​ലാ​യി 10-ഓ​ളം കേ​സു​ക​ളാ​ണ് ഇ​യാ​ള്‍​ക്കെ​തി​രേ​യു​ള്ള​ത്.

സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ​ണ​റു​ടെ നി​ര്‍​ദേ​ശ​പ്ര​കാ​രം പ്ര​തി​ക്കെ​തി​രേ കാ​പ്പ ചു​മ​ത്തി​യി​രു​ന്നു. ഇ​തു​പ്ര​കാ​രം തി​രു​വ​ന​ന്ത​പു​രം ന​ഗ​ര​ത്തി​ല്‍ പ്ര​വേ​ശി​ക്കു​ന്ന​തി​ന് രാ​ഹു​ലി​ന് ആ​റു​മാ​സ​ത്തേ​ക്കു വി​ല​ക്കേ​ര്‍​പ്പെ​ടു​ത്തി​യി​രു​ന്നു. തെ​ര​ഞ്ഞെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട് കാ​പ്പ പ്ര​തി​ക​ളെ പോ​ലീ​സ് നി​രീ​ക്ഷി​ച്ചു വ​രു​ന്ന​തി​നി​ടെ​യാ​ണ് ഇ​യാ​ളെ ന​ഗ​ര​പ​രി​ധി​യി​ല്‍ ക​ണ്ടെ​ത്തി​യ​ത്. ഫോ​ര്‍​ട്ട് സി​ഐ ജോ​ര്‍​ജ് ആ​ന്‍റ ണിയുടെ നേതൃത്വത്തിലുള്ളസംഘമാണ് പ്രതിയെ പിടികൂടിയത്.

Tags : nattu vishesham Arrested criminal case

Recent News

Corehub Up