കൊച്ചി: കാപ്പ ഉത്തരവ് ലംഘിച്ച പ്രതി അറസ്റ്റിൽ. കീഴ്മാട് ചാലക്കൽ കരിയാപുറം വീട്ടിൽ മനാഫിനെ (37) ആണ് അറസ്റ്റ് ചെയ്ത് ജയിലിലടച്ചത്. കൊലപാതകശ്രമം, കവർച്ച, അടിപിടി തുടങ്ങി നിരവധി കേസുകളിലെ പ്രതിയാണ്.
ഇയാളെ എറണാകുളം റൂറൽ ജില്ല പോലീസ് മേധാവിയുടെ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ എറണാകുളം റേഞ്ച് ഡിഐജി കഴിഞ്ഞ ഡിസംബർ 18ന് നാട് കടത്തിയിരുന്നു.
ഉത്തരവ് ലംഘിച്ച് ആലുവ ഈസ്റ്റ് പോലീസ് സ്റ്റേഷൻ പരിധിയിൽ പ്രവേശിച്ചതിനാലാണ് ആലുവ പോലീസ് കേസ് രജിസ്റ്റർ ചെയ്ത് ജയിലിലടച്ചത്.
Tags : Criminal case Kappa arrested police