Mon, 20 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Kappa

ക​ണ്ണൂ​ർ സെ​ൻ​ട്ര​ൽ ജ​യി​ലി​ൽ കാ​പ്പ ത​ട​വു​കാ​ർ ത​മ്മി​ൽ സം​ഘ​ർ​ഷം; ത​ട​യാ​നെ​ത്തി​യ ജ​യി​ൽ ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കും മ​ർ​ദ​ന​മേ​റ്റു

ക​ണ്ണൂ​ർ: ക​ണ്ണൂ​ർ സെ​ൻ​ട്ര​ൽ ജ​യി​ലി​ൽ കാ​പ്പ ത​ട​വു​കാ​ർ ത​മ്മി​ൽ സം​ഘ​ർ​ഷം. ചൊ​വ്വാ​ഴ്ച​യാ​ണ് ക​ണ്ണൂ​ർ സെ​ൻ​ട്ര​ൽ ജ​യി​ലി​ലെ ഒ​ന്നാം ബ്ലോ​ക്കി​ൽ ഏ​റ്റു​മു​ട്ട​ൽ ഉ​ണ്ടാ​യ​ത്.

സം​ഘ​ർ​ഷം ത​ട​യാ​നെ​ത്തി​യ ജ​യി​ൽ ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കും മ​ർ​ദ​ന​മേ​റ്റു. ഉ​ദ്യോ​ഗ​സ്ഥ​രും ത​ട​വു​കാ​രും ഉ​ൾ​പ്പെ​ടെ 11പേ​ർ​ക്കാ​ണ് സം​ഘ​ർ​ഷ​ത്തി​ല്‍ പ​രി​ക്കേ​റ്റ​ത്.

ആ​രു​ടെ​യും പ​രി​ക്ക് സാ​ര​മു​ള്ള​ത​ല്ല. സം​ഭ​വ​ത്തി​ൽ ജ​യി​ൽ അ​ധി​കൃ​ത​ർ പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി.

District News

കാ​പ്പ പ്ര​കാ​രം ജ​യി​ലിലട​ച്ചു

ഫോ​ർ​ട്ടു​കൊ​ച്ചി: വി​വി​ധ കേ​സു​ക​ളി​ലെ പ്ര​തി​യെ കാ​പ്പ നി​യ​മ​പ്ര​കാ​രം ജ​യി​ലി​ല​ട​ച്ചു. ആ​ല​പ്പു​ഴ അ​രൂ​ക്കു​റ്റി സ്വ​ദേ​ശി​യും ഇ​പ്പോ​ള്‍ ഇ​ട​ക്കൊ​ച്ചി അ​ക്വി​നാ​സ് കോ​ള​ജി​ന് കി​ഴ​ക്ക് പാ​ല​മ​റ്റം റോ​ഡി​ല്‍ താ​മ​സി​ക്കു​ന്ന മ​നീ​ഷി​നെ(27)​യാ​ണ് ജി​ല്ലാ ക​ള​ക്ട​റു​ടെ ഉ​ത്ത​ര​വി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ ജ​യി​ലി​ല​ട​ച്ച​ത്.

മോ​ഷ​ണം, ക​വ​ര്‍​ച്ച, ക​ഞ്ചാ​വ് വി​ല്പ​ന, വ​ധ​ശ്ര​മം, അ​ടി​പി​ടി തു​ട​ങ്ങി​യ കു​റ്റ​ങ്ങ​ള്‍​ക്ക് പ്ര​തി​ക്കെ​തി​രെ കേ​ര​ള​ത്തി​ലെ വി​വി​ധ പോ​ലീ​സ് സ്റ്റേ​ഷ​നു​ക​ളി​ലാ​യി 15ഓ​ളം കേ​സു​ക​ള്‍ നി​ല​വി​ലു​ണ്ടെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.

District News

പോ​ലീ​സി​നെ ആ​ക്ര​മി​ച്ച് ര​ക്ഷ​പ്പെ​ട്ട കാ​പ്പ കേ​സ് പ്ര​തി പി​ടി​യി​ൽ

പെ​രി​ന്ത​ൽ​മ​ണ്ണ: നി​ര​വ​ധി മോ​ഷ​ണ​ക്കേ​സ്, ക​വ​ർ​ച്ച, എ​ൻ​ഡി​പി​എ​സ് കേ​സ് എ​ന്നി​വ​യി​ൽ പ്ര​തി​യാ​യ പ​ട്ടി​ക്കാ​ട് കീ​ഴാ​റ്റൂ​ർ സ്വ​ദേ​ശി ഓ​ടു​പ​റ​ന്പ​ൻ(30) നെ ​പെ​രി​ന്ത​ൽ​മ​ണ്ണ ഡി​വൈ​സ്പി എ.​പ്രേം​ജി​ത്ത്, മേ​ലാ​റ്റൂ​ർ ഇ​ൻ​സ്പെ​ക്ട​ർ എ.​സി.​മ​നോ​ജ് കു​മാ​ർ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ഡാ​ൻ​സാ​ഫ് സം​ഘം കോ​യ​ന്പ​ത്തൂ​രി​ൽ നി​ന്ന് പി​ടി​കൂ​ടി.


കാ​പ്പ നി​യ​മ​പ്ര​കാ​രം പ്ര​വേ​ശ​ന വി​ല​ക്കു​ള്ള അ​ജ്മ​ൽ വീ​ട്ടി​ലെ​ത്തി​യ​താ​യി വി​വ​ര​മ​റി​ഞ്ഞ് അ​റ​സ്റ്റ് ചെ​യ്യാ​നെ​ത്തി​യ മേ​ലാ​റ്റൂ​ർ എ​സ്ഐ ഉ​ൾ​പ്പ​ടെ​യു​ള്ള പോ​ലീ​സ് സം​ഘ​ത്തെ ത​ന്‍റെ കൈ​യി​ലെ സ്റ്റീ​ൽ​വ​ള കൊ​ണ്ട് ത​ല​യ്ക്ക് കു​ത്തി​യും അ​ടി​ച്ചും പ​രി​ക്കേ​ൽ​പ്പി​ച്ച് ഓ​ടി​ര​ക്ഷ​പ്പെ​ടു​ക​യാ​യി​രു​ന്നു ഇ​യാ​ൾ.തു​ട​ർ​ന്ന് പ്ര​ത്യേ​ക അ​ന്വേ​ഷ​ണ​സം​ഘം രൂ​പീ​ക​രി​ച്ച് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് അ​ജ്മ​ലി​നെ കോ​യ​ന്പ​ത്തൂ​രി​ൽ ഒ​ളി​വി​ൽ താ​മ​സി​ക്കു​ന്ന​തി​നി​ടെ പോ​ലീ​സ് പി​ടി​കൂ​ടി​യ​ത്.

Latest News

Corehub Up