പെരിന്തൽമണ്ണ: നിരവധി മോഷണക്കേസ്, കവർച്ച, എൻഡിപിഎസ് കേസ് എന്നിവയിൽ പ്രതിയായ പട്ടിക്കാട് കീഴാറ്റൂർ സ്വദേശി ഓടുപറന്പൻ(30) നെ പെരിന്തൽമണ്ണ ഡിവൈസ്പി എ.പ്രേംജിത്ത്, മേലാറ്റൂർ ഇൻസ്പെക്ടർ എ.സി.മനോജ് കുമാർ എന്നിവരുടെ നേതൃത്വത്തിൽ ഡാൻസാഫ് സംഘം കോയന്പത്തൂരിൽ നിന്ന് പിടികൂടി.
കാപ്പ നിയമപ്രകാരം പ്രവേശന വിലക്കുള്ള അജ്മൽ വീട്ടിലെത്തിയതായി വിവരമറിഞ്ഞ് അറസ്റ്റ് ചെയ്യാനെത്തിയ മേലാറ്റൂർ എസ്ഐ ഉൾപ്പടെയുള്ള പോലീസ് സംഘത്തെ തന്റെ കൈയിലെ സ്റ്റീൽവള കൊണ്ട് തലയ്ക്ക് കുത്തിയും അടിച്ചും പരിക്കേൽപ്പിച്ച് ഓടിരക്ഷപ്പെടുകയായിരുന്നു ഇയാൾ.തുടർന്ന് പ്രത്യേക അന്വേഷണസംഘം രൂപീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് അജ്മലിനെ കോയന്പത്തൂരിൽ ഒളിവിൽ താമസിക്കുന്നതിനിടെ പോലീസ് പിടികൂടിയത്.
Tags : nattu vishesham Kappa arrested