x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കാ​പ്പ ചു​മ​ത്തി ജ​യി​ലി​ല​ട​ച്ചു


Published: March 10, 2026 07:28 AM IST | Updated: March 10, 2026 07:28 AM IST

കൊ​ച്ചി: നി​ര​വ​ധി കേ​സു​ക​ളി​ൽ പ്ര​തി​യാ​യ എ​റ​ണാ​കു​ളം പെ​രു​മ്പ​ട​പ്പ് ചാ​ണി​പ്പ​റ​മ്പ് വീ​ട്ടി​ല്‍ അ​പ്പു(​ആ​കാ​ശ്-25)​വി​നെ കാ​പ്പ നി​യ​മ​പ്ര​കാ​രം ക​രു​ത​ല്‍ ത​ട​ങ്ക​ലി​ലാ​ക്കി. കൊ​ച്ചി സി​റ്റി പ​രി​ധി​യി​ല്‍ കൊ​ല​പാ​ത​ക​ശ്ര​മം, ക​വ​ര്‍​ച്ച, സ്ത്രീ​ക​ള്‍​ക്കെ​തി​രാ​യ കു​റ്റ​കൃ​ത്യം, പോ​ക്‌​സോ തു​ട​ങ്ങി​യ നി​ര​വ​ധി ക്രി​മി​ന​ല്‍ കേ​സു​ക​ളി​ല്‍ പ്ര​തി​യാ​യ ഇ​യാ​ള്‍ നി​ര​ന്ത​രം കു​റ്റ​കൃ​ത്യ​ങ്ങ​ളി​ല്‍ ഏ​ര്‍​പ്പെ​ട്ട​തി​നെ തു​ട​ര്‍​ന്ന് കൊ​ച്ചി സി​റ്റി ഡി​സി​പി​യു​ടെ ശി​പാ​ര്‍​ശയി​ല്‍ ജി​ല്ലാ ക​ള​ക്ട​റാ​ണ് കാ​പ്പ ഉ​ത്ത​ര​വ് പു​റ​പ്പെ​ടു​വി​ച്ച​ത്.

ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ പ്ര​തി​യെ പ​ള്ളു​രു​ത്തി പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത് വി​യ്യൂ​ര്‍ സെ​ന്‍​ട്ര​ല്‍ ജ​യി​ലി​ലാ​ക്കി. ഇ​ത്ത​രം സാ​മൂ​ഹി​ക വി​രു​ദ്ധ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളി​ല്‍ ഏ​ര്‍​പ്പെ​ടു​ന്ന​വ​ര്‍​ക്കെ​തി​രെ തു​ട​ര്‍​ന്നും ശ​ക്ത​മാ​യ ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കു​മെ​ന്ന് കൊ​ച്ചി സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ​ണ​ര്‍ കാ​ളി​രാ​ജ് മ​ഹേ​ഷ് കു​മാ​ര്‍ അ​റി​യി​ച്ചു.

 

Tags : nattu vishesham kappa prethi

Recent News

Corehub Up