Sun, 18 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Cyber Crime

മ​ധ്യ​പ്ര​ദേ​ശി​ൽ 11 കോ​ടി​യു​ടെ മാ​ട്രി​മോ​ണി​യ​ൽ ത​ട്ടി​പ്പ് സം​ഘം പി​ടി​യി​ൽ; രാ​ജ​സ്ഥാ​നി​ലും ബി​ഹാ​റി​ലു​മാ​യി ആ​റു​പേ​ർ അ​റ​സ്റ്റി​ൽ

ഇ​ൻ​ഡോ​ർ: മാ​ട്രി​മോ​ണി​യ​ൽ വെ​ബ്‌​സൈ​റ്റു​ക​ൾ വ​ഴി പ്ര​വാ​സി​ക​ളെ​ന്ന വ്യാ​ജേ​ന ആ​ളു​ക​ളെ ക​ബ​ളി​പ്പി​ച്ച് 11 കോ​ടി​യി​ല​ധി​കം രൂ​പ ത​ട്ടി​യ അ​ന്ത​ർ​സം​സ്ഥാ​ന സൈ​ബ​ർ കു​റ്റ​കൃ​ത്യ സം​ഘം മ​ധ്യ​പ്ര​ദേ​ശി​ൽ പി​ടി​യി​ൽ. രാ​ജ​സ്ഥാ​ൻ, ബി​ഹാ​ർ എ​ന്നി​വി​ട​ങ്ങ​ളി​ൽ നി​ന്നാ​യി ആ​റു​പേ​രെ പൊ​ലി​സ് അ​റ​സ്റ്റ് ചെ​യ്തു. രാ​ജ്യാ​ന്ത​ര ബ​ന്ധ​ങ്ങ​ളു​ള്ള ഈ ​സം​ഘം നൂ​റി​ല​ധി​കം കേ​സു​ക​ളി​ൽ ഇ​തേ​രീ​തി​യി​ൽ ത​ട്ടി​പ്പ് ന​ട​ത്തി​യി​ട്ടു​ണ്ടെ​ന്ന് പൊ​ലി​സ് അ​റി​യി​ച്ചു.

മ​ന്ദ്‌​സൗ​ർ ജി​ല്ല​യി​ലെ ഷാം​ഗ​ർ​ദ് സ്വ​ദേ​ശി​നി​യാ​യ യു​വ​തി ന​ൽ​കി​യ പ​രാ​തി​യെ​ത്തു​ട​ർ​ന്നാ​ണ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച​ത്. മാ​ട്രി​മോ​ണി​യ​ൽ സൈ​റ്റ് വ​ഴി പ​രി​ച​യ​പ്പെ​ട്ട എ​ൻ​ആ​ർ​ഐ യു​വാ​വ് വി​വാ​ഹാ​ലോ​ച​ന​യെ​ന്ന വ്യാ​ജേ​ന 7.5 ല​ക്ഷ​ത്തോ​ളം രൂ​പ ത​ട്ടി​യെ​ടു​ക്കു​ക​യാ​യി​രു​ന്നു. വ്യാ​ജ ഫോ​ട്ടോ​ക​ൾ ഉ​പ​യോ​ഗി​ച്ച് ബ​ന്ധു​ക്ക​ളെ​ന്ന വ്യാ​ജേ​ന മ​റ്റ് സം​ഘാം​ഗ​ങ്ങ​ളെ​യും ഇ​വ​ർ യു​വ​തി​ക്ക് പ​രി​ച​യ​പ്പെ​ടു​ത്തി. വി​ദേ​ശ​ത്തു​നി​ന്നും അ​യ​ച്ച വി​ല​പി​ടി​പ്പു​ള്ള സ​മ്മാ​ന​ങ്ങ​ൾ ക​സ്റ്റം​സ് പി​ടി​കൂ​ടി​യെ​ന്നും, നി​കു​തി​യും മ​റ്റ് ചാ​ർ​ജു​ക​ളും അ​ട​യ്ക്ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ടാ​ണ് പ​ണം ത​ട്ടി​യെ​ടു​ത്ത​ത്. ചി​ല​ർ ക​സ്റ്റം​സ് ഉ​ദ്യോ​ഗ​സ്ഥ ച​മ​ഞ്ഞും യു​വ​തി​യെ ഭീ​ഷ​ണി​പ്പെ​ടു​ത്തി.

150-ല​ധി​കം മ്യൂ​ൾ ബാ​ങ്ക് അ​ക്കൗ​ണ്ടു​ക​ളും മൊ​ബൈ​ൽ സിം ​കാ​ർ​ഡു​ക​ളും കേ​ന്ദ്രീ​ക​രി​ച്ച് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് പ്ര​തി​ക​ൾ പി​ടി​യി​ലാ​യ​ത്. ജ​യ്പൂ​രി​ൽ നി​ന്ന് അ​ഞ്ച് പേ​രെ​യും ബി​ഹാ​റി​ലെ അ​ർ​വാ​ൾ ജി​ല്ല​യി​ൽ നി​ന്ന് മു​ഖ്യ​പ്ര​ത്രി​യെ​യു​മാ​ണ് പൊ​ലി​സ് പി​ടി​കൂ​ടി​യ​ത്. ആ​ഗ്ര, ഡ​ൽ​ഹി, ഭോ​പ്പാ​ൽ തു​ട​ങ്ങി​യ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ നി​ന്ന് ബാ​ങ്ക് അ​ക്കൗ​ണ്ടു​ക​ളും സിം ​കാ​ർ​ഡു​ക​ളും സം​ഘ​ടി​പ്പി​ക്കു​ന്ന​തും, പ​ണം പി​ൻ​വ​ലി​ച്ച് മ​റ്റ് അ​ക്കൗ​ണ്ടു​ക​ളി​ലേ​ക്ക് മാ​റ്റു​ന്ന​തു​മാ​ണ് ഇ​വ​രു​ടെ രീ​തി​യെ​ന്ന് പൊ​ലി​സ് വ്യ​ക്ത​മാ​ക്കി. പ്ര​തി​ക​ളി​ൽ നി​ന്ന് ആ​ൻ​ഡ്രോ​യി​ഡ് ഫോ​ണു​ക​ളും സിം ​കാ​ർ​ഡു​ക​ളും എ​ടി​എം കാ​ർ​ഡു​ക​ളും ക​സ്റ്റ​ഡി​യി​ലെ​ടു​ത്തി​ട്ടു​ണ്ട്.

 

Kerala

പണം തട്ടിപ്പ്; ടി.എസ് സുനീഷിന്‍റെ രാജി വാങ്ങി ബിജെപി ജില്ലാ നേതൃത്വം

കൊച്ചി: ബിജെപി കോതമംഗലം മണ്ഡലം കമ്മിറ്റി നേതാക്കള്‍ക്കെതിരെ ഉയര്‍ന്ന സാമ്പത്തിക തട്ടിപ്പു കേസില്‍ നടപടിയുമായി ബിജെപി ജില്ലാ നേതൃത്വം.

ആരോപണ വിധേയനായ ടി.എസ്. സുനീഷിന്‍റെ രാജി നേതൃത്വം എഴുതി വാങ്ങി. അതേസമയം, കോതമംഗലം ഓഫീസിനു മുന്നില്‍ നടന്ന കുത്തിയിരിപ്പു നാടകം പാര്‍ട്ടിയെ മോശമാക്കുന്നതിനു വേണ്ടി നടത്തിയ രാഷ്‌ട്രീയ ഗൂഢാലോചനയുടെ ഭാഗമാണെന്നു ബിജെപി ജില്ലാ പ്രസിഡന്‍റ് പി.പി. സജീവ് പ്രസ്താവനയില്‍ കുറ്റപ്പെടുത്തി.

സൈബർ കേസ് ഒതുക്കി തീര്‍ക്കാമെന്നു പറഞ്ഞ് കോമതംഗലം ബിജെപി മണ്ഡലം കമ്മിറ്റി ജനറല്‍ സെക്രട്ടറിമാരായ ടി.എസ്. സുനീഷും ഉണ്ണികൃഷ്ണന്‍ മാങ്ങോടും 10,58,000 രൂപ തട്ടിയെന്ന് ആരോപിച്ച് ചേലാട് സ്വദേശിയായ ജോര്‍ജും കുടുംബവുമാണ് ബിജെപി ഓഫീസിനു മുന്നില്‍ ഇന്നലെ കുത്തിയിരിപ്പു സമരം നടത്തിയതു വാർത്തകളിൽ നിറഞ്ഞിരുന്നു.

പരാതിക്കു കാരണമായ സാമ്പത്തിക ഇടപാടുകളും വ്യാജ സര്‍ട്ടിഫിക്കറ്റ് നിർമാണവും ബോധ്യമായതോടെ ഇതിന്‍റെ പിന്നില്‍ പ്രവര്‍ത്തിച്ചിട്ടുള്ള മുഴുവന്‍ കുറ്റവാളികളെയും നിയമത്തിന്‍റെ മുന്നില്‍ കൊണ്ടുവരുന്നതിനു സമഗ്രമായ പോലീസ് അന്വേഷണം വേണമെന്നു ബിജെപി ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. ഇക്കാര്യം പരാതിക്കാരനെ ബോധിപ്പിക്കുകയും ചെയ്തിരുന്നു. രാഷ്‌ട്രീയ കക്ഷികളുമായി കൂട്ടുചേര്‍ന്ന നടത്തിയിട്ടുള്ള ഒരു പൊറാട്ട് നാടകം മാത്രമാണ് കുത്തിയിരിപ്പു സമരം. വ്യാജപ്രചരണങ്ങളില്‍ പൊതുജനങ്ങളും പാര്‍ട്ടി പ്രവര്‍ത്തകരും വീണുപോകില്ലെന്നു പാര്‍ട്ടിക്ക് ഉത്തമ ബോധ്യമുണ്ടെന്നും ബിജെപി ജില്ലാ ഘടകത്തിന്‍റെ പ്രസ്താവനയിൽ പറയുന്നു.

പ്രസ്താവനയുടെ പൂര്‍ണരൂപം:

ബിജെപി കോതമംഗലം മണ്ഡലം കമ്മിറ്റി ഓഫീസ് മുമ്പാകെ നടത്തിയ കുത്തിയിരുപ്പ് നാടകത്തിന് ഹേതുവായ കാരണത്തെ സംബന്ധിച്ച് ജില്ല ഓഫീസില്‍ ലഭിച്ച പരാതിയുടെ അടിസ്ഥാനത്തില്‍ സമയബന്ധിതമായി നടപടി സ്വീകരിക്കുകയും ലഭിച്ച പരാതിയുടെ നിജസ്ഥിതി മനസിലാക്കുന്നതിന് പാര്‍ട്ടിയുടെ ജില്ല ജനറല്‍ സെക്രട്ടറിമാരെ ചുമതലപ്പെടുത്തുകയും ചെയ്തു.

അവര്‍ നടത്തിയ അന്വേഷണത്തില്‍ രാജ്യത്തിന്‍റെ സുസ്ഥിരതയെ ബാധിക്കുന്ന ഓണ്‍ലൈന്‍ തട്ടിപ്പുമായി ബന്ധപ്പെട്ട നിയമസഹായം ചെയ്യുന്നതിനു വേണ്ടി സംസ്ഥാനത്തിന് അകത്തും പുറത്തുമായിട്ടുള്ള പോലീസ് ഉദ്യോഗസ്ഥരുമായും അഭിഭാഷകരുമായി പണ ഇടപാടുകള്‍ നടത്തിയിട്ടുള്ളതായി ബോധ്യപ്പെടുകയും കൂടാതെ പരാതിക്കാരന്‍റെ ആവശ്യത്തിനു വേണ്ടി വ്യാജ സര്‍ട്ടിഫിക്കറ്റുകളുടെ നിര്‍മാണം നടത്തിയിട്ടുള്ളതായി ബോധ്യപ്പെട്ടതിന്‍റെ അടിസ്ഥാനത്തില്‍ കേസ് പോലീസ് അന്വേഷിച്ചാല്‍ മാത്രമേ നിജസ്ഥിതി ബോധ്യമാവുകയുള്ളൂ എന്നു ജനറല്‍ സെക്രട്ടറിമാര്‍ പാര്‍ട്ടിക്ക് റിപ്പോര്‍ട്ട് നല്‍കുകയും ചെയ്തിട്ടുള്ളതാണ്.

ഈ വിവരം പരാതിക്കാരനെ ധരിപ്പിക്കുകയും ചെയ്തിരുന്നു. അതിന്‍റെ അടിസ്ഥാനത്തില്‍ പരാതിക്കാരന്‍ പോലീസ് അധികാരികള്‍ക്കു മുമ്പാകെ എഴുതി തയാറാക്കിയ പരാതി ബോധിപ്പിക്കുകയും ചെയ്തിട്ടുള്ളതാണ്.

പാര്‍ട്ടി റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തില്‍ മണ്ഡലം ചുമതലയില്‍ ഉണ്ടായിരുന്ന ആരോപണ വിധേയനായ ടി.എസ്. സുനീഷിന്‍റെ പക്കല്‍നിന്ന് മണ്ഡല അധ്യക്ഷ രാജി എഴുതി വാങ്ങിയിട്ടുണ്ട്. ഇതിന്‍റെ പിന്നില്‍ പ്രവര്‍ത്തിച്ചിട്ടുള്ള മുഴുവന്‍ കുറ്റവാളികളെയും നിയമത്തിന്‍റെ മുന്നില്‍ കൊണ്ടുവരുന്നതിനു സമഗ്രമായ പോലീസ് അന്വേഷണം വേണമെന്നു ബിജെപി ജില്ലാ കമ്മിറ്റി ആവശ്യപ്പെടുന്നു.

വ്യക്തിപരമായി തല്പരകക്ഷികള്‍ നടത്തിയിട്ടുള്ള സാമ്പത്തിക ഇടപാടുകള്‍ ചില രാഷ്‌ട്രീയ ഗൂഢാലോചനയുടെ ഭാഗമായി പാര്‍ട്ടി ഓഫീസിനു മുമ്പില്‍ നടത്തിയ കുത്തിയിരിപ്പ് നാടകം പാര്‍ട്ടിയെ ബഹുജന മധ്യത്തില്‍ മോശമാക്കുന്നതിന് പരാതിക്കാര്‍ ചില ദേശവിരുദ്ധശക്തികളും അവര്‍ക്ക് ഒത്താശ ചെയ്യുന്ന രാഷ്‌ട്രീയ കക്ഷികളുമായി കൂട്ടുചേര്‍ന്ന നടത്തിയിട്ടുള്ള ഒരു പൊറാട്ട് നാടകം മാത്രമാണെന്ന് ശരിയായ ഒരു പോലീസ് അന്വേഷണത്തില്‍ വെളിവാകും. ഇത്തരത്തിലുള്ള വ്യാജ പ്രചരണങ്ങളില്‍ പൊതുജനങ്ങളും പാര്‍ട്ടി പ്രവര്‍ത്തകരും വീണുപോകില്ലെന്നു പാര്‍ട്ടിക്ക് ഉത്തമ ബോധ്യമുണ്ട്.

Kerala

കംബോഡിയ കേന്ദ്രീകരിച്ച് വൻ സൈബർ റാക്കറ്റ്; ഡോക്ടറുടെ പണം തട്ടിയ മൂ​ന്ന് മ​ല​യാ​ളിക​ൾ പിടിയിൽ

കൊ​ച്ചി: വ്യാ​ജ മാ​ട്രി​മോ​ണി​യ​ൽ സൈ​റ്റു​ക​ൾ വ​ഴി യു​വ ഡോ​ക്ട​റു​ടെ പ​ണം ത​ട്ടി​യ കേ​സി​ൽ കംബോഡിയ കേ​ന്ദ്രീ​ക​രി​ച്ച് പ്ര​വ​ർ​ത്തി​ക്കു​ന്ന സൈ​ബ​ർ റാ​ക്ക​റ്റി​ലെ മൂ​ന്ന് മ​ല​യാ​ളി യു​വാ​ക്ക​ൾ പി​ടി​യി​ൽ. കൊ​ച്ചി സൈ​ബ​ര്‍ പോ​ലീ​സ് ആ​ണ് പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ​ത്.

എ​ൻ​ജി​നീ​യ​റിം​ഗ് ബി​രു​ധ​ദാ​രി​യാ​യ അ​രൂ​ർ സ്വ​ദേ​ശി സൂ​ര​ജ് കൃ​ഷ്ണ, മ​ല​പ്പു​റം വ​ളാ​ഞ്ചേ​രി സ്വ​ദേ​ശി​ക​ളാ​യ മു​ഹ​മ്മ​ദ് ഫൈ​സ​ൽ, കെ.​പി. ആ​ദി​ൽ എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്. കംബോഡിയ കേ​ന്ദ്രീ​ക​രി​ച്ച് ചൈ​നീ​സ് പൗ​ര​ന്മാ​ർ നി​യ​ന്ത്രി​ക്കു​ന്ന റാ​ക്ക​റ്റി​ലെ ക​ണ്ണി​ക​ളാ​ണ് പ്ര​തി​ക​ളെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു.

കൊ​ച്ചി​യി​ലെ യു​വ ഡോ​ക്ട​റാ​ണ് ത​ട്ടി​പ്പി​ന് ഇ​ര​യാ​യ​ത്. മാ​ട്രി​മോ​ണി​യ​ൽ സൈ​റ്റ് വ​ഴി ഒ​രു എ​ൻ​ആ​ർ​ഐ യു​വ​തി​യു​ടെ പേ​രി​ൽ വ്യാ​ജ വി​വാ​ഹ അ​ഭ്യ​ർ​ഥ​ന ന​ട​ത്തി​യാ​ണ് സം​ഘം ഡോ​ക്ട​റെ വ​ല​യി​ലാ​ക്കി​യ​ത്.

സൗ​ഹൃ​ദം സ്ഥാ​പി​ച്ച ശേ​ഷം വെ​ബൈ​സ്റ്റ് എ​ന്ന ട്രേ​ഡിം​ഗ് ആ​പ്പ് ഡോ​ക്ട​ർ​ക്ക് പ​രി​ച​യ​പ്പെ​ടു​ത്തി. താ​നും ഇ​തി​ലൂ​ടെ വ​ൻ ലാ​ഭം ഉ​ണ്ടാ​ക്കു​ന്നു​ണ്ടെ​ന്ന് സ്ക്രീ​ൻ​ഷോ​ട്ടു​ക​ൾ സ​ഹി​തം ഡോ​ക്ട​റെ വി​ശ്വ​സി​പ്പി​ച്ചു. യു​വ​തി​യു​ടെ വാ​ക്കു​ക​ൾ വി​ശ്വ​സി​ച്ച് പ​ല ഘ​ട്ട​ങ്ങ​ളി​ലാ​യി 37 ല​ക്ഷം രൂ​പ ഡോ​ക്ട​ർ ആ​പ്പി​ൽ നി​ക്ഷേ​പി​ച്ചു.

ലാ​ഭ​മോ നി​ക്ഷേ​പി​ച്ച തു​ക​യോ തി​രി​കെ ല​ഭി​ക്കാ​താ​യ​തോ​ടെ​യാ​ണ് ത​ട്ടി​പ്പ് തി​രി​ച്ച​റി​ഞ്ഞ​ത്. ചൈ​നീ​സ് പൗ​ര​ന്മാ​ർ ഒ​രു കോ​ർ​പറേ​റ്റ് ക​മ്പ​നി​ക്ക് സ​മാ​ന​മാ​യ രീ​തി​യി​ലാ​ണ് കംബോഡിയയി​ൽ ഈ ​ത​ട്ടി​പ്പ് കേ​ന്ദ്രം ന​ട​ത്തു​ന്ന​ത്.

വൻ ശമ്പളം കൈപ്പറ്റിയാണ് മുഖ്യപ്രതി സൂരജ് തട്ടിപ്പ് സംഘത്തിനായി പ്രവർത്തിച്ചിരുന്നത്. അ​ക്കൗ​ണ്ടു​ക​ൾ കൈ​കാ​ര്യം ചെ​യ്യാ​നും പ​ണം ഉ​ട​ൻ പി​ൻ​വ​ലി​ക്കാ​നും സൈ​ബ​ർ സാ​ങ്കേ​തി​ക വി​ദ്യ​യി​ൽ വി​ദ​ഗ്ധ​രാ​യ ചെ​റു​പ്പ​ക്കാ​രെ​യാ​ണ് സം​ഘം നി​യോ​ഗി​ച്ചി​രുന്നത്.

Kerala

മാ​ങ്കൂ​ട്ട​ത്തി​ലി​നെ​തി​രാ​യ കേ​സ്; അ​തി​ജീ​വി​ത​യെ അ​ധി​ക്ഷേ​പി​ച്ച സം​ഭ​വ​ത്തി​ൽ മൂ​ന്ന് കേ​സു​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്തു  

തി​രു​വ​ന​ന്ത​പു​രം: പാ​ല​ക്കാ​ട് എം​എ​ൽ​എ രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ലി​നെ​തി​രെ​യു​ള്ള ബ​ലാ​ത്സം​ഗ കേ​സി​ലെ പ​രാ​തി​ക്കാ​രി​യെ സാ​മൂ​ഹ്യ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ അ​ധി​ക്ഷേ​പി​ച്ച സം​ഭ​വ​ത്തി​ൽ സം​സ്ഥാ​ന​ത്ത് മൂ​ന്ന് കേ​സു​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്തു.

സാ​മൂ​ഹ്യ​മാ​ധ്യ​മ​ങ്ങ​ളി​ൽ പ​രാ​തി​ക്കാ​രി​യെ തി​രി​ച്ച​റി​യു​ന്ന ത​ര​ത്തി​ലു​ള്ള പോ​സ്റ്റു​ക​ൾ പ​ങ്കു​വ​ച്ച സം​ഭ​വ​ത്തി​ലാ​ണ് കേ​സെ​ടു​ത്തി​രി​ക്കു​ന്ന​ത്. തി​രു​വ​ന​ന്ത​പു​ര​ത്ത് ര​ണ്ടും പ​ത്ത​നം​തി​ട്ട​യി​ൽ ഒ​രു കേ​സു​മാ​ണ് ര​ജി​സ്റ്റ​ർ ചെ​യ്തി​രി​ക്കു​ന്ന​ത്.

അ​തേ​സ​മ​യം, പാ​ല​ക്കാ​ട് എം​എ​ൽ​എ​യ്ക്കെ​തി​രെ പ​രാ​തി ന​ൽ​കി​യ യു​വ​തി​യെ സാ​മൂ​ഹ്യ​മാ​ധ്യ​മ​ത്തി​ൽ പ​ങ്കു​വ​ച്ച വീ​ഡി​യോ​യി​ലൂ​ടെ അ​ധി​ക്ഷേ​പി​ച്ച കോ​ൺ​ഗ്ര​സ് വ​നി​താ നേ​താ​വി​നെ​തി​രെ അ​തി​ജീ​വി​ത പ​രാ​തി ന​ൽ​കി​യി​ട്ടു​ണ്ട്.

പ​രാ​തി​ക്കാ​രി​യെ അ​പ​മാ​നി​ച്ചും രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ലി​നെ പി​ന്തു​ണ​ച്ചും വീ​ഡി​യോ പ​ങ്കു​വ​ച്ച കോ​ൺ​ഗ്ര​സ് നേ​താ​വ് ശ്രി​നാ​ദേ​വി കു​ഞ്ഞ​മ്മ​യ്ക്കെ​തി​രെ​യാ​ണ് അ​തി​ജീ​വി​ത പ​രാ​തി ന​ൽ​കി​യി​രി​ക്കു​ന്ന​ത്.

Kerala

പേരു വെളിപ്പെടുത്തി വീഡിയോ: മാർട്ടിനെതിരേ കേസെടുത്തു, വീഡിയോ പങ്കുവച്ചവരും കുടുങ്ങും

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ അതിജീവിതയുടെ പേര് വെളിപ്പെടുത്തിയ വിഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിച്ച സംഭവത്തിൽ കേസിലെ രണ്ടാം പ്രതിയായ മാർട്ടിൻ ആന്‍റണിക്കെതിരേ പോലീസ് കേസെടുത്തു. അതിജീവിത നല്‍കിയ പരാതിയിലാണ് തൃശൂർ സൈബർ പോലീസിന്‍റെ നടപടി.

സമൂഹമാധ്യമങ്ങളിലൂടെ രൂക്ഷമായ സൈബർ ആക്രമണം നടക്കുന്നു എന്ന് ആരോപിച്ചാണ് അതിജീവിതയുടെ പരാതി. രണ്ടാം പ്രതി മാർട്ടിൻ പങ്കുവെച്ച് വീഡിയോ നീക്കണമെന്നാണ് പരാതിയിലെ ആവശ്യം. വീഡിയോ പങ്കുവച്ചവർക്കെതിരെയും അതിജീവിത നടപടി വേണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. വീഡിയോ പ്രചരിപ്പിച്ച 16 ലിങ്കുകൾ പോലീസിൽ ഹാജരാക്കി.

ഡിഐജി ഹരിശങ്കറിനാണ് നടി പരാതി നൽകിയത്. സമൂഹമാധ്യമത്തിലെ അധിക്ഷേപത്തിൽ നടപടിയെടുക്കണമെന്ന് അതിജീവിത മുഖ്യമന്ത്രിയോടും ആവശ്യപ്പെട്ടിരുന്നു. പിന്നാലെ ഇതിൽ നടപടി സ്വീകരിക്കാൻ മുഖ്യമന്ത്രി നിർദേശിക്കുകയും ചെയ്തിരുന്നു.

അതേസമയം, മാർട്ടിൻ പുറത്തുവിട്ട വീഡിയോ സാമൂഹ്യമാധ്യമങ്ങളിൽ പങ്കുവച്ചവരും കേസിൽ പ്രതികളാകുമെന്നാണ് സൂചന. ഇതിൽ 27 അക്കൗണ്ട് ഉടമകളെ ഇതിനോടകം പോലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്.

നടി ആക്രമിക്കപ്പെട്ട കേസിൽ വിധി വന്നതിന് തൊട്ടുപിന്നാലെയാണ് കേസിലെ രണ്ടാം പ്രതിയായ മാർട്ടിന്‍റേതായി വീഡിയോ പുറത്തുവന്നത്. അതിജീവിതയുടെ പേര് വെളിപ്പെടുത്തിയാണ് മാർട്ടിൻ വീഡിയോ പ്രചരിപ്പിച്ചത്. ദിലീപിനെതിരെ നടിയുടെ നേതൃത്വത്തിൽ ഗൂഢാലോചന നടത്തിയെന്നാണ് വീഡിയോയിലെ ആരോപണം. നിലവിൽ കേസിലെ പ്രതിയായ മാർട്ടിൻ വിയ്യൂർ ജയിലിൽ ശിക്ഷാതടവുകാരനാണ്.

Kerala

ജോ​ലി വാ​ഗ്ദാ​നം ചെ​യ്ത് ഓ​ൺ​ലൈ​ൻ ത​ട്ടി​പ്പ്; രാ​ജ്യ​വ്യാ​പ​ക ത​ട്ടി​പ്പ് സം​ഘ​ത്തി​ലെ ക​ണ്ണി വ​യ​നാ​ട് പി​ടി​യി​ൽ

ക​ല്‍​പ്പ​റ്റ: യു​പി നോ​യി​ഡ സ്വ​ദേ​ശി​നി​യി​ൽ നി​ന്ന് പ​ണം ത​ട്ടി​യ രാ​ജ്യ​വ്യാ​പ​ക ഓ​ണ്‍​ലൈ​ന്‍ ത​ട്ടി​പ്പ് സം​ഘ​ത്തി​ലെ ക​ണ്ണി വ​യ​നാ​ട് പി​ടി​യി​ലാ​യി. വൈ​ത്തി​രി ചു​ണ്ടേ​ല്‍ ക​രി​ങ്ങാ​ട്ടി​മ്മേ​ല്‍ വീ​ട്ടി​ല്‍ എ​സ്. വി​ഷ്ണു (27)ആ​ണ് പി​ടി​യി​ലാ​യ​ത്.

ഓ​ണ്‍​ലൈ​നാ​യി പാ​ര്‍​ട് ടൈം ​ജോ​ലി വാ​ഗ്ദാ​നം ചെ​യ്താ​യി​രു​ന്നു ത​ട്ടി​പ്പ്. രാ​ജ്യ​ത്തെ വി​വി​ധ​യി​ട​ങ്ങ​ൾ കേ​ന്ദ്രീ​ക​രി​ച്ച് ഓ​ൺ​ലൈ​ൻ ത​ട്ടി​പ്പ് ന​ട​ത്തു​ന്ന സം​ഘ​ത്തി​ലെ അം​ഗ​മാ​ണ് പി​ടി​യി​ലാ​യ പ്ര​തി​യെ​ന്ന് സൈ​ബ​ര്‍ ക്രൈം ​പോ​ലീ​സ് അ​റി​യി​ച്ചു.

നോ​യി​ഡ സ്വ​ദേ​ശി​നി​യി​ൽ നി​ന്ന് 401,117 രൂ​പ​യാ​ണ് ത​ട്ടി​യെ​ടു​ത്ത​ത്. 2025 സെ​പ്റ്റം​ബ​റി​ലാ​ണ് കേ​സി​ന് ആ​സ്പ​ദ​മാ​യ സം​ഭ​വം. പ്ര​തി​ക​ള്‍ സാ​മൂ​ഹി​ക മാ​ധ്യ​മ​ങ്ങ​ള്‍ വ​ഴി ഏ​കോ​പി​ച്ചാ​ണ് ത​ട്ടി​പ്പ് ന​ട​ത്തി​യ​ത്. പ്ര​തി നേ​ര​ത്തെ​യും ത​ട്ടി​പ്പ് കേ​സു​ക​ളി​ൽ അ​റ​സ്റ്റി​ലാ​യി​ട്ടു​ണ്ട്.

പോ​ലീ​സു​കാ​രു​ള്‍​പ്പെ​ട്ട വൈ​ത്തി​രി കു​ഴ​ല്‍​പ​ണ കേ​സി​ലും വി​ഷ്ണു പ്ര​തി​യാ​ണ്. കേ​സി​ൽ ജാ​മ്യ​ത്തി​ൽ ക​ഴി​യു​ന്ന​തി​നി​ടെ​യാ​ണ് ഓ​ൺ​ലൈ​ൻ ത​ട്ടി​പ്പ് കേ​സി​ൽ പി​ടി​യി​ലാ​യി​രി​ക്കു​ന്ന​ത്.

Kerala

സി​പ് ലൈ​ൻ ത​ക​ർ​ന്ന് അ​മ്മ​യും കു​ഞ്ഞും അ​പ​ക​ട​ത്തി​ൽ​പെ​ടു​ന്ന എ​ഐ വീ​ഡി​യോ; പ്ര​തി​യെ പി​ടി​കൂ​ടി സൈ​ബ​ർ പോ​ലീ​സ്

ആ​ല​പ്പു​ഴ: വ​യ​നാ​ട്ടി​ൽ സി​പ് ലൈ​ൻ ത​ക​ർ​ന്ന് അ​മ്മ​യും കു​ഞ്ഞും അ​പ​ക​ട​ത്തി​ൽ​പെ​ടു​ന്ന ത​ര​ത്തി​ൽ സാ​മൂ​ഹ്യ​മാ​ധ്യ​മ​ങ്ങ​ളി​ൽ എ​ഐ വീ​ഡി​യോ നി​ർ​മി​ച്ച് പ്ര​ച​രി​പ്പി​ച്ച യു​വാ​വ് പി​ടി​യി​ൽ. ആ​ല​പ്പു​ഴ തി​രു​വ​മ്പാ​ടി തൈ​വേ​ലി​ക്കം വീ​ട്ടി​ൽ കെ. ​അ​ഷ്ക​ർ ആ​ണ് പി​ടി​യി​ലാ​യ​ത്.

തി​ങ്ക​ളാ​ഴ്ച വൈ​കു​ന്നേ​ര​ത്തോ​ടെ​യാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്. യു​വ​തി കു​ഞ്ഞി​നെ​യും എ​ടു​ത്ത് സി​പ് ലൈ​നി​ൽ ക​യ​റു​ന്ന​തി​നി​ടെ റോ​പ് പൊ​ട്ടി താ​ഴേ​ക്ക് പ​തി​ക്കു​ന്ന ത​ര​ത്തി​ലു​ള്ള ഭീ​തി പ​ട​ർ​ത്തു​ന്ന വീ​ഡി​യോ ആ​ണ് അ​ഷ്ക​ർ നി​ർ​മി​ച്ച് പ്ര​ച​രി​പ്പി​ച്ച​ത്.

സം​ഭ​വം വ​യ​നാ​ട്ടി​ൽ നി​ന്നു​ള്ള ദൃ​ശ്യ​ങ്ങ​ളാ​ണെ​ന്നും ഇ​യാ​ൾ പ്ര​ച​രി​പ്പി​ച്ചു. വ​യ​നാ​ട്ടി​ലെ ടൂ​റി​സം മേ​ഖ​ല​യെ ദോ​ഷ​ക​ര​മാ​യി ബാ​ധി​ക്കു​ന്ന ത​ര​ത്തി​ലു​ള്ള വീ​ഡി​യോ​യി​ൽ സൈ​ബ​ര്‍ പോ​ലീ​സ് എ​ഫ്ഐ​ആ​ര്‍ ര​ജി​സ്റ്റ​ർ ചെ​യ്തി​രു​ന്നു.

തു​ട​ർ​ന്ന് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്. 'അ​ഷ്‌​ക്ക​റ​ലി റി​യാ​ക്ട​സ്' എ​ന്ന അ​ക്കൗ​ണ്ടി​ലൂ​ടെ​യാ​ണ് പ്ര​തി ദൃ​ശ്യ​ങ്ങ​ൾ പ്ര​ച​രി​പ്പി​ച്ചി​രു​ന്ന​ത്.

Kerala

സൈബർ തട്ടിപ്പ് ശ്രമം ബാങ്കധികൃതർ പൊളിച്ചു

പ​ത്ത​നം​തി​ട്ട: സൈ​ബ​ര്‍ ത​ട്ടി​പ്പി​ലൂ​ടെ കി​ട​ങ്ങ​ന്നൂ​ർ സ്വ​ദേ​ശി​യിൽ‍ നി​ന്ന് 45 ല​ക്ഷം ത​ട്ടാ​നു​ള്ള ശ്ര​മം ബാ​ങ്ക് അ​ധി​കൃ​ത​രു​ടെ ഇ​ട​പെ​ട​ലി​ൽ പാ​ളി. കി​ട​ങ്ങ​ന്നൂ​ർ ഫെ​ഡ​റ​ൽ ബാ​ങ്ക് അ​ധി​കൃ​ത​രു​ടെ ഇ​ട​പെ​ട​ലി​ലാ​ണ്​ വെ​ർ​ച്വ​ൽ അ​റ​സ്റ്റി​ലാ​ക്കി തു​ക ത​ട്ടാ​നു​ള്ള നീ​ക്കം പൊ​ളി​ഞ്ഞ​ത്​. സം​ശ​യം തോ​ന്നി ബാ​ങ്ക്​ ഉ​ദ്യോ​ഗ​സ്ഥ​ർ ന​ൽ​കി​യ വി​വ​ര​മ​നു​സ​രി​ച്ച്​ രം​ഗ​ത്തെ​ത്തി​യ അ​റ​ന്മു​ള പോ​ലീ​സി​ന്‍റെ ഇ​ട​പ​ട​ലും നി​ർ​ണാ​യ​ക​മാ​യി.

മ​ക​നെ കേ​സി​ൽ കു​ടു​ക്കാ​തി​രി​ക്കാ​ൻ പ​ണം ന​ൽ​ക​ണ​മെ​ന്നാ​യി​രു​ന്നു ത​ട്ടി​പ്പ്​ സം​ഘ​ത്തി​ന്‍റെ ആ​വ​ശ്യം. പ​ണം ന​ൽ​കി കേ​സി​ൽ​നി​ന്ന്​ ഒ​ഴി​വാ​യി​ല്ലെ​ങ്കി​ൽ മ​ക​ന്​ ജ​യി​ലി​ൽ​നി​ന്ന്​ പു​റ​ത്തി​റ​ക്കാ​ൻ ക​ഴി​യി​ല്ലെ​ന്നും ഇ​വ​ർ ഭീ​ഷ​ണി​പ്പെ​ടു​ത്തി. ഇ​തി​നാ​യി ബാ​ങ്കി​ലു​ള്ള മു​ഴു​വ​ൻ തു​ക​യും ത​ങ്ങ​ൾ ന​ൽ​കു​ന്ന അ​ക്കൗ​ണ്ടി​ലേ​ക്ക്​ ട്രാ​ൻ​സ്​​ഫ​ർ ചെ​യ്യ​ണ​മെ​ന്നും കം​പ്യൂ​ട്ട​റി​ന്​ മു​ന്നി​ൽ​നി​ന്ന്​ മാ​റ​രു​തെ​ന്നും നി​ർ​ദേ​ശി​ച്ചു. ഇ​തി​ൽ ഭ​യ​പ്പെ​ട്ട ഇദ്ദേഹം സം​ഘ​ത്തി​ന്‍റെ നി​ർ​ദേ​ശ​മ​നു​സ​രി​ച്ചാ​ണ്​ 48 മ​ണി​ക്കൂ​റോ​ളം പ്ര​വ​ർ​ത്തി​ച്ച​ത്​.

ത​ട്ടി​പ്പു​കാ​ർ പ​റ​ഞ്ഞ​ത​നു​സ​രി​ച്ച്​ ക​ഴി​ഞ്ഞ​ദി​വ​സം കി​ട​ങ്ങ​ന്നൂ​ർ ഫെ​ഡ​റ​ൽ ബാ​ങ്കി​ലെ​ത്തി​യ ഇ​യാ​ൾ, സ്ഥി​ര നി​ക്ഷേ​പം പി​ന്‍വ​ലി​ച്ച് മ​റ്റൊ​രു അ​ക്കൗ​ണ്ടി​ലേ​ക്ക് ഇ​ട്ട്​ ന​ൽ​ക​ണ​മെ​ന്ന്​ ആ​വ​ശ്യ​പ്പെ​ട്ടു. 45 ല​ക്ഷ​മാ​യി​രു​ന്നു ഇ​യാ​ളു​ടെ പേ​രി​ൽ ബാ​ങ്കി​ലു​ണ്ടാ​യി​രു​ന്ന സ്ഥി​ര നി​ക്ഷേ​പം. മ​ക​ന്‍റെ അ​ക്കൗ​ണ്ടി​ലേ​ക്ക്​ പ​ണം ട്രാ​ൻ​സ്ഫ​ർ ചെ​യ്യ​ണ​മെ​ന്നാ​ണ്​ പ​റ​ഞ്ഞ​തെ​ങ്കി​ലും ഇ​യാ​ൾ ന​ല്‍കി​യ അ​ക്കൗ​ണ്ട് വി​വ​ര​ങ്ങ​ളി​ല്‍ ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് സം​ശ​യം തോ​ന്നി.

മും​ബൈ​യി​ലു​ള്ള ഒ​രു സ്വ​കാ​ര്യ​സ്ഥാ​പ​ന​ത്തി​ന്‍റെ അ​ക്കൗ​ണ്ടാ​യി​രു​ന്നു ഇ​ത്​. ഇ​തോ​ടെ ഇ​ത്ര​യും തു​ക ബാ​ങ്കി​ൽ ഇ​ല്ലാ​ത്ത​തി​നാ​ൽ പി​ൻ​വ​ലി​ക്കാ​നി​ല്ലെ​ന്നു​ പ​റ​ഞ്ഞ്​ ഉ​ദ്യോ​ഗ​സ്​​ഥ​ർ മ​ട​ക്കി അ​ട​ച്ചു. പി​ന്നീ​ട്​ ബാ​ങ്ക്​ ഉ​ദ്യോ​ഗ​സ്ഥ​ർ വീ​ട്ടി​ലെ​ത്തി ഇ​യാ​ളു​ടെ ഭാ​ര്യ​യു​മാ​യി സം​സാ​രി​ക്കു​ക​യും പ​ണം പി​ൻ​വ​ലി​ക്കാ​നു​ള്ള നീ​ക്കം അ​റി​യി​ക്കു​ക​യും ചെ​യ്തു.

ബാ​ങ്കി​ൽ​നി​ന്ന്​ ത​ന്നെ ആ​റ​ന്മു​ള പോ​ലീ​സി​നും വി​വ​രം കൈ​മാ​റി. തു​ട​ർ​ന്ന്​ പോ​ലീ​സ് ഇ​ട​പെ​ട​ലു​ണ്ടാ​യി. സം​ഭ​വ​ത്തി​ൽ സൈ​ബ​ർ സെ​ൽ അ​ന്വേ​ഷ​ണം തു​ട​ങ്ങി. ക​ഴി​ഞ്ഞ​ദി​വ​സം തി​രു​വ​ല്ല​യി​ലും വെ​ർ​ച്വ​ൽ അ​റ​സ്റ്റി​ലൂ​ടെ പ​ണം ത​ട്ടാ​ൻ ശ്ര​മം ന​ട​ന്നി​രു​ന്നു. ബാ​ങ്ക് അ​ധി​കൃ​ത​രാ​ണ് അ​വി​ടെ​യും ര​ക്ഷ​ക​രാ​യ​ത്.

National

സൈബർ ബാങ്ക് തട്ടിപ്പ് ; തൃണമൂൽ എംപിയുടെ 56 ലക്ഷം കവർന്നു

കോ​​​ൽ​​​ക്ക​​​ത്ത: വ്യാ​​​ജ കെ​​​വൈ​​​സി രേ​​​ഖ​​​ക​​​ളു​​​പ​​​യോ​​​ഗി​​​ച്ച് തൃ​​​ണ​​​മൂ​​​ൽ എം​​​പി ക​​​ല്യാ​​​ൺ ബാ​​​ന​​​ർ​​​ജി​​​യു​​​ടെ ബാ​​​ങ്ക് അ​​​ക്കൗ​​​ണ്ടി​​​ലു​​​ണ്ടാ​​​യി​​​രു​​​ന്ന 56 ല​​​ക്ഷം രൂ​​​പ സൈ​​​ബ​​​ർ സം​​​ഘം ത​​​ട്ടി​​​യെ​​​ടു​​​ത്തു.

കാ​​​ളി​​​ഘ​​​ട്ടി​​​ലെ ദേ​​​ശ​​​സാ​​​ത്കൃ​​​ത ബാ​​​ങ്കി​​​ലു​​​ണ്ടാ​​​യി​​​രു​​​ന്ന പ​​​ണം, 2001 മു​​​ത​​​ൽ 2006 വ​​​രെ എം​​​എ​​​ൽ​​​എ ആ​​​യി​​​രു​​​ന്ന കാ​​​ല​​​യ​​​ള​​​വി​​​ൽ ക​​​ല്യാ​​​ൺ ബാ​​​ന​​​ർ​​​ജി ഉ​​​പ​​​യോ​​​ഗി​​​ച്ചി​​​രു​​​ന്ന, നി​​​ല​​​വി​​​ൽ ഉ​​​പ​​​യോ​​​ഗ​​​ത്തി​​​ലി​​​ല്ലാ​​​ത്ത അ​​​ക്കൗ​​​ണ്ടി​​​ലേ​​​ക്കു മാ​​​റ്റി ഓ​​​ൺ​​​ലൈ​​​ൻ ട്രാ​​​ൻ​​​സാ​​​ക്‌​​​ഷ​​​നു​​​ക​​​ളി​​​ലൂ​​​ടെ പ​​​ണം പി​​​ൻ​​​വ​​​ലി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു.

ബാ​​​ങ്കി​​​ൽ കെ​​​വൈ​​​സി അ​​​പ്ഡേ​​​റ്റ് ചെ​​​യ്യാ​​​ൻ വ്യാ​​​ജ പാ​​​ൻ, ആ​​​ധാ​​​ർ ന​​​ന്പ​​​രു​​​ക​​​ളാ​​​ണ് ത​​​ട്ടി​​​പ്പു​​​സം​​​ഘം ഉ​​​പ​​​യോ​​​ഗി​​​ച്ച​​​ത്. ക​​​ല്യാ​​​ൺ ബാ​​​ന​​​ർ​​​ജി​​​യു​​​ടെ ഫോ​​​ട്ടോ ഇ​​​തി​​​നാ​​​യി ഉ​​​പ​​​യോ​​​ഗി​​​ച്ചി​​​ട്ടി​​​ല്ലെ​​​ന്നും സൈ​​​ബ​​​ർ പോ​​​ലീ​​​സ് ക​​​ണ്ടെ​​​ത്തി.

ത​​​ട്ടി​​​പ്പു​​​സം​​​ഘം ബാ​​​ങ്കി​​​ൽ ന​​​ൽ​​​കി​​​യ മൊ​​​ബൈ​​​ൽ ന​​​ന്പ​​​ർ​​​വ​​​ഴി​​​യാ​​​ണ് പി​​​ന്നീ​​​ട് ഒ​​​ടി​​​പി ട്രാ​​​ൻ​​​സാ​​​ക്‌​​​ഷ​​​നു​​​ക​​​ൾ ന​​​ട​​​ന്നി​​​ട്ടു​​​ള്ള​​​ത്. ഇ​​​ത്ത​​​ര​​​ത്തി​​​ൽ 56.39 ല​​​ക്ഷം രൂ​​​പ​​​യാ​​​ണ് ക​​​ല്യാ​​​ൺ ബാ​​​ന​​​ർ​​​ജി​​​ക്കു ന​​​ഷ്ട​​​മാ​​​യ​​​ത്.

സ്വ​​​ർ​​​ണാ​​​ഭ​​​ര​​​ണ​​​ങ്ങ​​​ളാ​​​യും ഓ​​​ൺ​​​ലൈ​​​ൻ ട്രാ​​​ൻ​​​സാ​​​ക്‌ഷനു​​​ക​​​ൾ ന​​​ട​​​ത്തി​​​യും ഇ​​​വ​​​ർ ഈ ​​​പ​​​ണം പൂ​​​ർ​​​ണ​​​മാ​​​യും ഉ​​​പ​​​യോ​​​ഗ​​​പ്പെ​​​ടു​​​ത്തി​​​യ​​​താ​​​യും ക​​​ണ്ടെ​​​ത്തി. അ​​​തേ​​​സ​​​മ​​​യം, ബാ​​​ങ്കു​​​ക​​​ളി​​​ലെ കൈ​​​വൈ​​​സി വേ​​​രി​​​ഫി​​​ക്കേ​​​ഷ​​​ൻ സം​​​വി​​​ധാ​​​ന​​​ത്തി​​​ലെ പ​​​ഴു​​​ത​​​ക​​​ളാ​​​ണ് ത​​​ട്ടി​​​പ്പി​​​നു ക​​​ള​​​മൊ​​​രു​​​ക്കു​​​ന്ന​​​തെ​​​ന്ന് വ്യാ​​​പ​​​ക ആ​​​രോ​​​പ​​​ണ​​​മു​​​യ​​​ർ​​​ന്നി​​​ട്ടു​​​ണ്ട്.

Todays Story

നി​ക്ഷേ​പ ത​ട്ടി​പ്പ്... കേ​സു​ക​ള്‍ സെ​ഞ്ച്വ​റി അ​ടി​ക്കു​ന്നു

സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലെ നി​ക്ഷേ​പ ത​ള്ളു​ക​ളി​ല്‍​പെ​ട്ട് പ​ണം ന​ഷ്ട​പ്പെ​ടു​ന്ന​വ​രു​ടെ എ​ണ്ണം കൂ​ടു​ന്നു.​നി​ക്ഷേ​പ​ത്തി​ന് 30 ശ​ത​മാ​നം മു​ത​ൽ 300 ശ​ത​മാ​നം വ​രെ അ​ധി​ക തു​ക ന​ൽ​കു​മെ​ന്ന വാ​ഗ്ദാ​ന​ത്തി​ൽ കു​ടു​ങ്ങി​യാ​ണ് റി​ട്ട. ഉ​ദ്യോ​ഗ​സ്ഥ​രും ഡോ​ക്ട​ർ​മാ​രും ബി​സി​ന​സു​കാ​രും അ​ട​ക്കം വെ​ട്ടി​ലാ​കു​ന്ന​ത്.

കോ​ഴി​ക്കോ​ട് മാ​ത്രം 102 കേ​സു​ക​ളാ​ണ് ഇ​തി​ന​കം റി​പ്പോ​ര്‍​ട്ട് ചെ​യ്യ​പ്പെ​ട്ടി​രി​ക്കു​ന്ന​ത്.​സം​സ്ഥാ​ന​ത്തു​ട​നീ​ളം ഇ​ത്ത​ര​ത്തി​ലു​ള്ള നി​ക്ഷേ​പ ത​ട്ടി​പ്പു​ക​ള്‍ വ​ര്‍​ധി​ച്ചു​വ​രു​ന്നു​ണ്ട്.

സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലെ ത​ള്ള​ല്‍

സൈ​ബ​ർ ത​ട്ടി​പ്പു​ക​ൾ വ്യാ​പ​ക​മാ​യ സാ​ഹ​ച​ര്യ​ത്തി​ൽ പോ​ലീ​സും സൈ​ബ​ർ വി​ദ​ഗ്ധ​രും മു​ന്ന​റി​യി​പ്പു തു​ട​രു​മ്പോ​ഴും സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ലെ പ്ര​ചാ​ര​ണ​ത്തി​ന്‍റെ ത​ള്ളു​ക​ളി​ൽ​പ്പെ​ട്ട് ഒ​ട്ടേ​റെ​പ്പേ​ർ ഓ​ൺ‌​ലൈ​ൻ ത​ട്ടി​പ്പു​ക​ളി​ൽ കു​ടു​ങ്ങു​ന്നു​ണ്ട്.

നി​ക്ഷേ​പ-​നി​ധി ത​ട്ടി​പ്പി​ൽ ഉ​ൾ​പ്പെ​ടു​ന്ന​വ​രേ​റെ​യും പ്രാ​ദേ​ശി​ക​മാ​യി പ​രി​ച​യ​പ്പെ​ട്ട​വ​രു​ടെ​യും സു​ഹൃ​ത്തു​ക്ക​ളു​ടെ​യും പ്ര​ലോ​ഭ​ന​ങ്ങ​ളി​ൽ വീ​ണ​വ​രാ​ണ്. നി​ക്ഷേ​പ സ്ഥാ​പ​ന​ങ്ങ​ൾ പെ​ട്ടെ​ന്നൊ​രു ദി​വ​സം മു​ങ്ങു​ന്ന​തോ​ടെ നി​ക്ഷേ​പം സ്വീ​ക​രി​ച്ച സു​ഹൃ​ത്തു​ക്ക​ളും കേ​സു​ക​ളി​ൽ ഉ​ൾ​പ്പെ​ടു​ക​യാ​ണ്.

ക​ഴി​ഞ്ഞ ഒ​രു വ​ർ​ഷ​ത്തി​നി​ടെ കോ​ഴി​ക്കോ​ട് പാ​തി വി​ല​യ്ക്കു സ്കൂ​ട്ട​ർ കി​ട്ടു​മെ​ന്ന ഓ​ഫ​ർ വി​ശ്വ​സി​ച്ച ആ​യി​ര​ത്തോ​ളം പേ​ർ​ക്കാ​യി കോ​ടി​ക​ളാ​ണ് ന​ഷ്ട​പ്പെ​ട്ട​ത്. സ്വി​സ് ബാ​ങ്കി​ന്‍റെ പേ​രി​ൽ വ​രെ ത​ട്ടി​പ്പു ന​ട​ന്നു. ഈ ​കേ​സി​ൽ 112 പേ​രി​ൽ നി​ന്നു 30 കോ​ടി രൂ​പ ത​ട്ടി​യാ​ണു പ്ര​തി​ക​ൾ മു​ങ്ങി​യ​ത്.

വി​ശ്വ​ദീ​പ്തി മ​ൾ​ട്ടി സ്റ്റേ​റ്റ് അ​ഗ്രി കോ​ഓ​പ്പ​റേ​റ്റീ​വ് സൊ​സൈ​റ്റി കോ​ടി​ക​ളു​ടെ ത​ട്ടി​പ്പു ന​ട​ത്തി​യ​താ​യി ക​സ​ബ പോ​ലീ​സി​ൽ നി​ക്ഷേ​പ​ക​ർ പ​രാ​തി ന​ൽ​കി​യി​രു​ന്നു. മു​ത​ല​ക്കു​ള​ത്തു പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന ഓ​ഫി​സി​നു കീ​ഴി​ൽ​ത്ത​ന്നെ 30 കോ​ടി രൂ​പ​യി​ലേ​റെ രൂ​പ സ്ഥാ​പ​നം നി​ക്ഷേ​പം സ്വീ​ക​രി​ച്ചു.

കേ​ര​ള​ത്തി​ലാ​കെ ഈ ​സ്ഥാ​പ​നം 450 കോ​ടി രൂ​പ​യോ​ളം നി​ക്ഷേ​പം സ്വീ​ക​രി​ച്ചി​ട്ടു​ണ്ടാ​കു​മെ​ന്നാ​ണു പ​റ​യു​ന്ന​ത്. റി​ട്ട. ഉ​ദ്യോ​ഗ​സ്ഥ​ന്‍റെ​യും ഭാ​ര്യ​യു​ടെ​യും അ​ക്കൗ​ണ്ടു​ക​ൾ വ​ഴി 45,58,541 രൂ​പ​യാ​ണ് സൈ​ബ​ർ ത​ട്ടി​പ്പു​കാ​ർ കൈ​ക്ക​ലാ​ക്കി​യ​ത്.

ക​ക്കോ​ടി കി​ഴ​ക്കും​മു​റി സ്വ​ദേ​ശി​യു​ടെ ര​ണ്ട് അ​ക്കൗ​ണ്ടു​ക​ളി​ൽ നി​ന്നാ​യി 35,21,079 രൂ​പ ട്രേ​ഡിം​ഗി​ന്‍റെ പേ​രി​ൽ ത​ട്ടി​യെ​ടു​ത്തു. കു​ന്ന​മം​ഗ​ലം സ്വ​ദേ​ശി​യു​ടെ അ​ക്കൗ​ണ്ടി​ൽ നി​ന്നു 38,12,882 രൂ​പ ത​ട്ടി​യെ​ടു​ത്തു. നെ​ല്ലി​ക്കോ​ട് ഫ്ലാ​റ്റി​ൽ താ​മ​സി​ക്കു​ന്ന ബി​സി​ന​സു​കാ​ര​ന്‍റെ 3 അ​ക്കൗ​ണ്ടു​ക​ളി​ൽ നി​ന്നാ​യി 29,29,212 രൂ​പ​യും സൈ​ബ​ർ ത​ട്ടി​പ്പു സം​ഘം ക​വ​ർ​ന്നു.

സൗ​ജ​ന്യ ട്രേ​ഡിം​ഗ് ടി​പ്പു​ക​ളെ​ന്ന ച​തി

ഫേ​സ് ബു​ക്ക്, വാ​ട്സാ​പ്, ടെ​ലി​ഗ്രാം തു​ട​ങ്ങി​യ സോ​ഷ്യ​ൽ മീ​ഡി​യ പ്ലാ​റ്റ്ഫോ​മു​ക​ളി​ൽ സൗ​ജ​ന്യ ട്രേ​ഡിം​ഗ് ടി​പ്സ് ക്ലാ​സു​ക​ൾ, എ​ഫ്ഐ​ഐ മു​ഖേ​ന ഐ​പി​ഒ അ​ലോ​ട്ട്മെ​ന്‍റ്, ഉ​യ​ർ​ന്ന ലാ​ഭം എ​ന്നി​വ വാ​ഗ്ദാ​നം ചെ​യ്തു കൊ​ണ്ടു​ള്ള പ​ര​സ്യ​ങ്ങ​ളാ​ണ് ആ​ദ്യം ല​ഭി​ക്കു​ന്ന​ത്.

പ​ര​സ്യ​ങ്ങ​ളി​ൽ ക്ലി​ക്ക് ചെ​യ്യു​മ്പോ​ൾ അ​ത് വാ​ട്സാ​പ്പി​ലെ​യോ ടെ​ലി​ഗ്രാ​മി​ലെ​യോ ഗ്രൂ​പ്പി​ലേ​ക്ക് റീ ​ഡ​യ​റ​ക്ട് ചെ​യ്യ​പ്പെ​ടും. ത​ട്ടി​പ്പു​കാ​ർ ഇ​ര​ക​ളു​മാ​യി ഈ ​ഗ്രൂ​പ്പു​ക​ൾ വ​ഴി ആ​ശ​യ​വി​നി​മ​യം ന​ട​ത്തു​ക​യും ഓ​ഹ​രി​ക​ൾ വാ​ങ്ങാ​നും വി​ൽ​ക്കാ​നു​മു​ള്ള സൗ​ജ​ന്യ ട്രേ​ഡിം​ഗ് ടി​പ്പു​ക​ൾ വാ​ഗ്ദാ​നം ചെ​യ്ത് നി​ക്ഷേ​പം ന​ട​ത്താ​ൻ അ​വ​രെ പ്രേ​രി​പ്പി​ക്കു​ക​യും ചെ​യ്യും.

ആ​ദ്യം ഉ​ഷാ​ര്‍ പി​ന്നെ..

.ചെ​റി​യ തു​ക​ക​ൾ നി​ക്ഷേ​പി​ക്കു​ന്ന​തി​ന് ആ​നു​പാ​തി​ക​മാ​യി ഉ​യ​ർ​ന്ന റി​ട്ടേ​ൺ ന​ൽ​കു​ക​യും അ​വ​രു​ടെ അ​ക്കൗ​ണ്ടി​ൽ തു​ക ഡി​പ്പോ​സി​റ്റ് ചെ​യ്യു​ക​യും ചെ​യ്യു​ന്നു. കു​റ​ച്ചു ദി​വ​സ​ത്തി​നു ശേ​ഷം, സ്റ്റോ​ക്കു​ക​ൾ ട്രേ​ഡ് ചെ​യ്യു​ന്ന​തി​നും വ​ലി​യ ലാ​ഭം നേ​ടു​ന്ന​തി​നു​മാ​യി ത​ട്ടി​പ്പു​കാ​ർ ന​ൽ​കു​ന്ന ട്രേ​ഡിം​ഗ് ആ​പ്ലി​ക്കേ​ഷ​നു​ക​ളോ അ​തി​നു​ള്ള വെ​ബ് പ്ലാ​റ്റ്ഫോ​മു​ക​ളോ ഇ​ൻ​സ്റ്റാ​ൾ ചെ​യ്യാ​നോ ആ​ക്സ​സ് ചെ​യ്യാ​നോ ഇ​ര​ക​ളോ​ട് ആ​വ​ശ്യ​പ്പെ​ടു​ന്നു.

ഡി​ജി​റ്റ​ൽ വാ​ല​റ്റി​ൽ ഉ​യ​ർ​ന്ന നി​ര​ക്കി​ൽ വ്യാ​ജ ലാ​ഭം പ്ര​ദ​ർ​ശി​പ്പി​ച്ചു കാ​ണി​ക്കും. നി​ക്ഷേ​പ​ക​ർ ഡി​ജി​റ്റ​ൽ വാ​ല​റ്റി​ൽ നി​ന്ന് തു​ക പി​ൻ​വ​ലി​ക്കാ​ൻ ശ്ര​മി​ക്കു​മ്പോ​ൾ, 50 ല​ക്ഷം രൂ​പ​യോ അ​തി​ൽ കൂ​ടു​ത​ലോ ലാ​ഭ​ത്തി​ൽ എ​ത്തി​യാ​ൽ മാ​ത്ര​മേ ഇ​ത് സാ​ധ്യ​മാ​കൂ എ​ന്നു പ​റ​യു​ന്നു.

ശ്ര​ദ്ധി​ക്കു​ക....

എ​സ്ഇ​ബി​ഐ പോ​ലു​ള്ള റെ​ഗു​ലേ​റ്റ​റി അ​തോ​റി​റ്റി​ക​ളി​ൽ ക​മ്പ​നി​യോ ബ്രോ​ക്ക​റോ റ​ജി​സ്റ്റ​ർ ചെ​യ്തി​ട്ടു​ണ്ടെ​ന്ന് ഉ​റ​പ്പാ​ക്കു​ക. അ​ത്ത​രം റെ​ഗു​ലേ​ഷ​നു​ക​ൾ സ്ഥാ​പ​നം നി​യ​മം പാ​ലി​ക്കു​ന്നു​ണ്ട് എ​ന്ന് ഉ​റ​പ്പു വ​രു​ത്തു​ക.

സാ​ധാ​ര​ണ​യി​ലും ഉ​യ​ർ​ന്ന റി​ട്ടേ​ണു​ക​ൾ വാ​ഗ്ദാ​നം ചെ​യ്യു​ന്ന ഓ​ൺ​ലൈ​ൻ ട്രേ​ഡി​ങ് പ്ലാ​റ്റ്ഫോ​മു​ക​ളി​ൽ നി​ക്ഷേ​പി​ക്ക​രു​ത്.​സാ​ധാ​ര​ണ​യി​ലും മി​ക​ച്ച നേ​ട്ടം ന​ൽ​കു​ന്ന​താ​യി വാ​ഗ്ദാ​നം ന​ൽ​കു​ന്ന നി​ക്ഷേ​പ​ങ്ങ​ളെ​ക്കു​റി​ച്ച് ജാ​ഗ്ര​ത പാ​ലി​ക്കു​ക.

ഓ​ൺ​ലൈ​ൻ സാ​മ്പ​ത്തി​ക ത​ട്ടി​പ്പി​ന് ഇ​ര​യാ​കു​ക​യാ​ണെ​ങ്കി​ൽ 1930 എ​ന്ന ടോ​ൾ ഫ്രീ ​ന​മ്പ​റി​ൽ ബ​ന്ധ​പ്പെ​ടു​ക​യോ www.cybercrime.gov.in എ​ന്ന വെ​ബ്സൈ​റ്റി​ൽ റ​ജി​സ്റ്റ​ർ ചെ​യ്യു​ക​യോ വേ​ണം

വി​ൽ​പ​ന​ക്കാ​ര​നെ അ​റി​യു​ക

നി​ക്ഷേ​പി​ക്കു​ന്ന​തി​ന് മു​മ്പ് നി​ക്ഷേ​പ​ത്തെ​ക്കു​റി​ച്ച് പ​റ​യു​ന്ന വ്യ​ക്തി​യെ പ​രി​ശോ​ധി​ക്കു​ക - നി​ങ്ങ​ൾ​ക്ക് ആ ​വ്യ​ക്തി​യെ സാ​മൂ​ഹി​ക​മാ​യി ഇ​തി​ന​കം അ​റി​യാ​മെ​ങ്കി​ൽ പോ​ലും. നി​ങ്ങ​ളെ ബ​ന്ധ​പ്പെ​ടു​ന്ന സെ​ക്യൂ​രി​റ്റീ​സ് വി​ൽ​പ​ന​ക്കാ​ർ​ക്ക് നി​ങ്ങ​ളു​ടെ സം​സ്ഥാ​ന​ത്ത് സെ​ക്യൂ​രി​റ്റി​ക​ൾ വി​ൽ​ക്കാ​ൻ ലൈ​സ​ൻ​സ് ഉ​ണ്ടോ എ​ന്നും അ​വ​ർ​ക്കോ അ​വ​രു​ടെ സ്ഥാ​പ​ന​ങ്ങ​ൾ​ക്കോ റെ​ഗു​ലേ​റ്റ​ർ​മാ​രു​മാ​യോ മ​റ്റ് നി​ക്ഷേ​പ​ക​രു​മാ​യോ എ​ന്തെ​ങ്കി​ലും ബ​ന്ധ​മു​ണ്ടോ എ​ന്നും എ​ല്ലാ​യ്പ്പോ​ഴും ക​ണ്ടെ​ത്തു​ക.

SEC-യു​ടെ​യും FINRA-യു​ടെ​യും ഓ​ൺ​ലൈ​ൻ ഡാ​റ്റാ​ബേ​സു​ക​ൾ ഉ​പ​യോ​ഗി​ച്ച് നി​ങ്ങ​ൾ​ക്ക് ബ്രോ​ക്ക​ർ​മാ​രു​ടെ​യും ഉ​പ​ദേ​ശ​ക​രു​ടെ​യും അ​ച്ച​ട​ക്ക ച​രി​ത്രം സൗ​ജ​ന്യ​മാ​യി പ​രി​ശോ​ധി​ക്കാം. നി​ങ്ങ​ളു​ടെ സം​സ്ഥാ​ന സെ​ക്യൂ​രി​റ്റീ​സ് റെ​ഗു​ലേ​റ്റ​റി​ന് അ​ധി​ക വി​വ​ര​ങ്ങ​ൾ ഉ​ണ്ടാ​യി​രി​ക്കാം

ഓ​ഫ​റു​ക​ളെ​ക്കു​റി​ച്ച് ജാ​ഗ്ര​ത പാ​ലി​ക്കു​ക...!

ഒ​രു ക​മ്പ​നി​യി​ൽ നി​ക്ഷേ​പി​ക്കാ​ൻ ആ​വ​ശ്യ​പ്പെ​ടാ​ത്ത ഒ​രു പ്രോ​ത്സാ​ഹ​നം ല​ഭി​ക്കു​ക​യോ ഓ​ൺ​ലൈ​നി​ൽ അ​തി​നെ പ്ര​ശം​സി​ക്കു​ന്ന​ത് കാ​ണു​ക​യോ ചെ​യ്താ​ൽ പ്ര​ത്യേ​കി​ച്ചും ശ്ര​ദ്ധി​ക്കു​ക, എ​ന്നാ​ൽ സ്വ​ത​ന്ത്ര സ്രോ​ത​സു​ക​ളി​ൽ നി​ന്ന് അ​തി​നെ​ക്കു​റി​ച്ചു​ള്ള നി​ല​വി​ലെ സാ​മ്പ​ത്തി​ക വി​വ​ര​ങ്ങ​ൾ ക​ണ്ടെ​ത്താ​ൻ ക​ഴി​യു​ന്നി​ല്ലെ​ങ്കി​ൽ.

ഇ​ത് ഒ​രു " പ​മ്പ് ആ​ൻ​ഡ് ഡം​പ് " സ്കീം ​ആ​കാം. ആ​രെ​ങ്കി​ലും വി​ദേ​ശ അ​ല്ലെ​ങ്കി​ൽ "ഓ​ഫ്-​ഷോ​ർ" നി​ക്ഷേ​പ​ങ്ങ​ൾ ശി​പാ​ർ​ശ ചെ​യ്യു​ന്നു​വെ​ങ്കി​ൽ ജാ​ഗ്ര​ത പാ​ലി​ക്കു​ക. എ​ന്തെ​ങ്കി​ലും തെ​റ്റ് സം​ഭ​വി​ച്ചാ​ൽ, എ​ന്താ​ണ് സം​ഭ​വി​ച്ച​തെ​ന്ന് ക​ണ്ടെ​ത്താ​നും വി​ദേ​ശ​ത്തേ​ക്ക് അ​യ​ച്ച പ​ണം ക​ണ്ടെ​ത്താ​നും പ്ര​യാ​സ​മാ​ണ്.

Latest News

Corehub Up