Tue, 21 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Demolition

അഭിഷേക് ബാനർജിയുടെ ഓഫീസ് പൊളിക്കുന്നത് തടഞ്ഞ് ഹൈക്കോടതി

കോ​​​ൽ​​​ക്ക​​​ത്ത: തൃ​​​ണ​​​മൂ​​​ൽ കോ​​​ൺ​​​ഗ്ര​​​സ് ദേ​​​ശീ​​​യ ജ​​​ന​​​റ​​​ൽ ​സെ​​​ക്ര​​​ട്ട​​​റി​​​യും എം​​​പി​​​യു​​​മാ​​​യ അ​​​ഭി​​​ഷേ​​​ക് ബാ​​​ന​​​ർ​​​ജി​​​യു​​​ടെ സൗ​​​ത്ത് 24 പ​​​ർ​​​ഗാ​​​ന​​​സ് ജി​​​ല്ല​​​യി​​​ലു​​​ള്ള ഓ​​​ഫീ​​​സ് പൊ​​​ളി​​​ക്കു​​​ന്ന​​​തു ത​​​ട​​​ഞ്ഞ് കൽക്കട്ട ഹൈ​​​ക്കോ​​​ട​​​തി. ഓ​​​ഫീ​​​സ് കെ​​​ട്ടി​​​ടം പൊ​​​ളി​​​ക്കു​​​ന്ന​​​തു ത​​​ട​​​ഞ്ഞ കോ​​​ട​​​തി, നി​​​ല​​​വി​​​ലെ സ്ഥി​​​തി തു​​​ട​​​രാ​​​ൻ ഉ​​​ത്ത​​​ര​​​വി​​​ട്ടു.

അ​​​വ​​​ധി​​​ദി​​​ന​​​മാ​​​യ ഞാ​​​യ​​​റാ​​​ഴ്ച പ്ര​​​ത്യേ​​​ക സി​​​റ്റിം​​​ഗ് ന​​​ട​​​ത്തി​​​യാ​​​ണ് ജ​​​സ്റ്റീസ് രാ​​​ജ ബ​​​സു ചൗ​​​ധ​​​രി​​​യു​​​ടെ ബെ​​​ഞ്ച് ഇ​​​ട​​​ക്കാ​​​ല ഉ​​​ത്ത​​​ര​​​വ് പു​​​റ​​​പ്പെ​​​ടു​​​വി​​​ച്ച​​​ത്. ഡ​​​യ​​​മ​​​ണ്ട് ഹാ​​​ർ​​​ബ​​​ർ റോ​​​ഡി​​​ലു​​​ള്ള ഈ ​​​അ​​​ഞ്ചു​​​നി​​​ല കെ​​​ട്ടി​​​ടം പൊ​​​ളി​​​ക്കു​​​ന്ന​​​തി​​നു ജൂ​​​ലൈ അ​​​വ​​​സാ​​​നം വ​​​രെ കോ​​​ട​​​തി വി​​​ല​​​ക്കേ​​​ർ​​​പ്പെ​​​ടു​​​ത്തി​​​യി​​​ട്ടു​​​ണ്ട്.

അ​​​ന​​​ധി​​​കൃ​​​ത നി​​​ർ​​​മാ​​​ണ​​​മെ​​​ന്നാ​​​രോ​​​പി​​​ച്ചാ​​​ണ് ശ​​​നി​​​യാ​​​ഴ്ച ജി​​​ല്ലാ ഭ​​​ര​​​ണ​​​കൂ​​​ടം ബു​​​ൾ​​​ഡോ​​​സ​​​റു​​​ക​​​ൾ ഉ​​​പ​​​യോ​​​ഗി​​​ച്ച് കെ​​​ട്ടി​​​ടം പൊ​​​ളി​​​ച്ചു​​​നീ​​​ക്കാ​​​ൻ തു​​​ട​​​ങ്ങി​​​യ​​​ത്. ഇ​​​തി​​​നെ​​​തി​​​രേ അ​​​ഭി​​​ഷേ​​​ക് ബാ​​​ന​​​ർ​​​ജി​​​യു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട ലീ​​​പ്‌​​​സ് ആ​​​ൻ​​​ഡ് ബൗ​​​ണ്ട്‌​​​സ് എ​​​ന്ന ക​​​മ്പ​​​നി സ​​​മ​​​ർ​​​പ്പി​​​ച്ച അ​​​ടി​​​യ​​​ന്ത​​​ര ഹ​​​ർ​​​ജി​​​യി​​​ലാ​​​ണു ഹൈ​​​ക്കോ​​​ട​​​തി​​​യു​​​ടെ ഇ​​​ട​​​പെ​​​ട​​​ലു​​​ണ്ടാ​​​യ​​​ത്.

കൃ​​​ത്യ​​​മാ​​​യ രേ​​​ഖ​​​ക​​​ളും അ​​​നു​​​മ​​​തി​​​ക​​​ളും വാ​​​ങ്ങി​​​യാ​​​ണ് കെ​​​ട്ടി​​​ടം നി​​​ർ​​​മി​​​ച്ച​​​തെ​​​ന്നും രാ​​​ഷ്ട്രീ​​​യ വൈ​​​രാ​​​ഗ്യ​​​ത്തി​​​ന്‍റെ പേ​​​രി​​​ൽ നി​​​യ​​​മ​​​വി​​​രു​​​ദ്ധ​​​മാ​​​യാ​​​ണ് അ​​​ധി​​​കൃ​​​ത​​​ർ ന​​​ട​​​പ​​​ടി​​​യെ​​​ടു​​​ത്ത​​​തെ​​​ന്നും ഹ​​​ർ​​​ജി​​​ക്കാ​​​ർ കോ​​​ട​​​തി​​​യി​​​ൽ വാ​​​ദി​​​ച്ചു. എ​​​ന്നാ​​​ൽ, അ​​​ന​​​ധി​​​കൃ​​​ത നി​​​ർ​​​മാ​​​ണ​​​മെ​​​ന്നാ​​​ണ് അ​​​ധി​​​കൃ​​​ത​​​രു​​​ടെ വാ​​​ദം. പു​​​തി​​​യ ഉ​​​ത്ത​​​ര​​​വു​​​ണ്ടാ​​​കു​​​ന്ന​​​തു വ​​​രെ തു​​​ട​​​ർ​​​ന​​​ട​​​പ​​​ടി​​​ക​​​ൾ പാ​​​ടി​​​ല്ലെ​​​ന്ന് കോ​​​ട​​​തി അ​​​ധി​​​കൃ​​​ത​​​ർ​​​ക്ക് നി​​​ർ​​​ദേ​​​ശം ന​​​ൽ​​​കി.

District News

മേ​ൽ​പ്പാ​ല നി​ർ​മാ​ണ​ത്തി​ന് ആ​ല​മ്പ​ള്ളം നി​ല​മ്പ​തി​പ്പാ​ലം പൊ​ളി​ച്ചു​തു​ട​ങ്ങി

കൊ​ല്ല​ങ്കോ​ട്: ആ​ല​മ്പ​ള്ളം പു​ഴ​യി​ൽ മേ​ൽ​പ്പാ​ല നി​ർ​മാ​ണ​ത്തി​നാ​യി നി​ല​മ്പ​തി​പ്പാ​ലം പൊ​ളി​ച്ചു​തു​ട​ങ്ങി. ര​ണ്ടു ദി​വ​സ​ത്തി​ന​കം പൂ​ർ​ണ​മാ​യും നി​ല​മ്പ​തി നീ​ക്കം​ചെ​യ്യു​മെ​ന്ന് നി​ർ​മാ​ണ​ക്ക​മ്പ​നി അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

കോ​വി​ല​കം​മൊ​ക്കി​ൽ നി​ന്നും നി​ല​മ്പ​തി​പ്പാ​ലം വ​ഴി ഊ​ട്ട​റ​യി​ലേ​ക്ക് ഗ​താ​ഗ​തം നി​രോ​ധി​ച്ച​താ​യി പൊ​തു​മ​രാ​മ​ത്ത് പാ​ലം വി​ഭാ​ഗം അ ​ധി​കൃ​ത​ർ അ​റി​യി​പ്പ് ന​ൽ​കി​യി​ട്ടു​ണ്ട്.

പ​ര​മാ​വ​ധി ഒ​രു വ​ർ​ഷ​ത്തി​ന​കം നി​ർ​മാ​ണം പൂ​ർ​ത്തി​യാ​ക്കാ​ൻ ല​ക്ഷ്യ​മി​ട്ടാ​ണ് ജോ​ലി​ക​ൾ പു​രോ​ഗ​മി​ക്കു​ന്ന​ത്. നാ​ലു​കോ​ടി​യാ​ണ് മേ​ൽ​പ്പാ​ല നി​ർ​മാ​ണ​ത്തി​ന് സ​ർ​ക്കാ​ർ അ​നു​മ​തി ല​ഭി​ച്ചി​രി​ക്കു​ന്ന​ത്. മേ​ൽ​പ്പാ​ലം യാ​ഥാ​ർ​ഥ്യ​മാ​വു​ന്ന​തോ​ടെ ആ​ല​മ്പ​ള്ളം താ​മ​സ​ക്കാ​ർ​ക്ക് കാ​ല​വ​ർ​ഷ സ​മ​യ​ങ്ങ​ളി​ൽ പു​ഴ​യി​ൽ ജ​ല​നി​ര​പ്പ് കൂ​ടി നി​ല​മ്പ​തി ക​വി​ഞ്ഞൊ​ഴു​കി ഉ​ണ്ടാ​വു​ന്ന ഗ​താ​ഗ​ത​ത​ട​സ​ത്തി​നു ശാ​ശ്വ​ത പ​രി​ഹാ​ര​മാ​വും.

വ​ട​വ​ന്നൂ​ർ ക​രി​പ്പോ​ട്, ഊ​ട്ട​റ ഭാ​ഗ​ത്തു നി​ന്നും പ​യി​ലൂ​ർ നെ​ന്മാ​റ ഭാ​ഗ​ത്തേ​ക്കു​ള്ള യാ​ത്രി​ക​ർ കൊ​ല്ല​ങ്കോ​ട് ടൗ​ണി​ലെ ഗ​താ​ഗ​ത​ക്കു​രു​ക്ക് ഒ​ഴി​വാ​ക്കാ​ൻ ആ​ല​മ്പ​ള്ളം വ​ഴി​യാ​ണ് നി​ര​വ​ധി വാ​ഹ​ന​ങ്ങ​ൾ പ​തി​വ് സ​ഞ്ചാ​രം ന​ട​ത്തു​ന്ന​ത്.

International

വൈ​റ്റ് ഹൗ​സി​ന്‍റെ പ്ര​ധാ​ന​ഭാ​ഗം പൊ​ളി​ച്ച് ഡോ​ണ​ൾ​ഡ് ട്രം​പ്

വാ​ഷിം​ഗ്ട​ൺ ഡി​സി: അ​മേ​രി​ക്ക​യി​ൽ വൈ​റ്റ് ഹൗ​സി​ന്‍റെ പ്ര​ധാ​ന​ഭാ​ഗം പൊ​ളി​ച്ച് പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പ്. പു​തി​യ നൃ​ത്ത​ശാ​ല പ​ണി​യു​ന്ന​തി​നാ​യി വൈ​റ്റ് ഹൗ​സി​ന്‍റെ കി​ഴ​ക്കു​ഭാ​ഗ​ത്ത് അ​മേ​രി​ക്ക​ന്‍ പ്ര​സി​ഡ​ന്‍റു​മാ​രു​ടെ ഭാ​ര്യ​മാ​ര്‍ ഉ​പ​യോ​ഗി​ച്ചി​രു​ന്ന പ്ര​ശ​സ്ത​മാ​യ കെ​ട്ടി​ട​മാ​ണ് പൂ​ര്‍​ണ​മാ​യും ത​ക​ര്‍​ത്ത​ത്.

ഉ​പ​ഗ്ര​ഹ ചി​ത്ര​ങ്ങ​ളി​ൽ ഇ​വി​ടെ ഇ​പ്പോ​ൾ കെ​ട്ടി​ടാ​വ​ശി​ഷ്ട​ങ്ങ​ള്‍ കു​ന്നു​കൂ​ടി കി​ട​ക്കു​ക​യാ​ണ്. പു​തി​യ നൃ​ത്ത​ശാ​ല പ​ണി​യു​ന്ന​തി​നാ​യാ​ണ് കെ​ട്ടി​ടം ത​ക​ർ​ത്ത​ത്.

വൈ​റ്റ് ഹൗ​സി​ന്‍റെ നി​ര്‍​ണാ​യ​ക​ഭാ​ഗം ത​ക​ര്‍​ക്കു​ന്ന​തി​ല്‍ ഒ​രു വി​ഭാ​ഗം ക​ടു​ത്ത പ്ര​തി​ഷേ​ധം ഉ​യ​ര്‍​ത്തു​ന്നു​ണ്ട്. കെ​ട്ടി​ടം പൊ​ളി​ക്കു​മെ​ന്ന് ട്രം​പ് നേ​ര​ത്തേ പ്ര​ഖ്യാ​പി​ച്ചി​രു​ന്നു. നി​കു​തി​ദാ​യ​ക​ര്‍​ക്ക് യാ​തൊ​രു ചെ​ല​വു​മി​ല്ലാ​തെ താ​നും ത​ന്‍റെ ചി​ല സു​ഹൃ​ത്തു​ക്ക​ളും ചേ​ര്‍​ന്ന് നൃ​ത്ത​ശാ​ല​യു​ടെ നി​ർ​മാ​ണം പൂ​ർ​ത്തി​യാ​ക്കു​മെ​ന്നും ട്രം​പ് പ​റ​യു​ന്നു.

 

Latest News

Corehub Up