Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Digital Arrest Scam

ഡി​ജി​റ്റ​ൽ അ​റ​സ്റ്റ് ത​ട്ടി​പ്പ്: സി​ബി​ഐ റെ​യ്‌​ഡി​ൽ മൂ​ന്നു​ പേ​ർ പി​ടി​യി​ൽ

കൊ​​​​ച്ചി: ​ഡി​​​​ജി​​​​റ്റ​​​​ൽ അ​​​​റ​​​​സ്റ്റി​​​​ന്‍റെ പേ​​​​രി​​​​ൽ പ​​​​ണം ത​​​​ട്ടി​​​​യെ​​​​ടു​​​​ത്ത കേ​​​​സി​​​​ൽ ആ​​​​റു സം​​​​സ്ഥാ​​​​ന​​​​ങ്ങ​​​​ളി​​​​ൽ സി​​​​ബി​​​​ഐ ന​​​​ട​​​​ത്തി​​​​യ റെ​​​​യ്ഡി​​​​ൽ മൂ​​​​ന്നു​​​​ പേ​​​​ർ അ​​​​റ​​​​സ്റ്റി​​​​ൽ. കോ​​​​ട്ട​​​​യം ​സ്വ​​​​ദേ​​​​ശി​​​​യാ​​​​യ ​മു​​​​തി​​​​ർ​​​​ന്ന ​പൗ​​​​ര​​​​നി​​​​ൽ നി​​​​ന്ന് ഡി​​​​ജി​​​​റ്റ​​​​ൽ അ​​​​റ​​​​സ്റ്റി​​​​ന്‍റെ പേ​​​​രി​​​​ൽ 1.86 കോ​​​​ടി ത​​​​ട്ടി​​​​യെ​​​​ടു​​​​ത്ത കേ​​​​സി​​​​ലാ​​​​ണ് അ​​​​റ​​​​സ്റ്റ്.

പാ​​​​ല​​​​ക്കാ​​​​ട്, ഗോ​​​​വ, ബം​​​​ഗ​​​​ളൂ​​​​രു, നാ​​​​ഗ്പു​​​​ർ, ഹൈ​​​​ദ​​​​രാ​​​​ബാ​​​​ദ്, ഡ​​​​ൽ​​​​ഹി എ​​​​ന്നി​​​​വി​​​​ട​​​​ങ്ങ​​​​ളി​​​​ലാ​​​​യി​​​​രു​​​​ന്നു ​റെ​​​​യ്ഡ്. ത​​​​ട്ടി​​​​പ്പു​​​സം​​​​ഘ​​​​ത്തി​​​​നാ​​​​യി വ്യാ​​​​ജ ​അ​​​​ക്കൗ​​​​ണ്ടു​​​​ക​​​​ൾ പ്ര​​​​വ​​​​ർ​​​​ത്തി​​​​പ്പി​​​​ച്ച വ്യ​​​​ക്തി​​​​യെ ഗോ​​​​വ​​​​യി​​​​ലെ ഹോ​​​​ട്ട​​​​ലി​​​​ൽ​​​നി​​​​ന്നാ​​​​ണ് അ​​​​റ​​​​സ്റ്റ് ചെ​​​​യ്ത​​​​ത്. ഇ​​​​യാ​​​​ൾ ക്രി​​​​പ്റ്റോ ക​​​​റ​​​​ൻ​​​​സി ഉ​​​​ൾ​​​​പ്പെ​​​​ടെ ​ഉ​​​​പ​​​​യോ​​​​ഗി​​​​ച്ചി​​​​രു​​​​ന്നു. ​ത​​​​ട്ടി​​​​പ്പു​​​​കാ​​​​ർ​​​​ക്കു​​​വേ​​​​ണ്ടി ക​​​​ട​​​​ലാ​​​​സ് ​സ്ഥാ​​​​പ​​​​നം ന​​​​ട​​​​ത്തി​​​​യ വ്യ​​​​ക്തി​​​​യെ നാ​​​​ഗ്പു​​​​രി​​​​ൽ​​​നി​​​​ന്നാ​​​​ണ് ​അ​​​​റ​​​​സ്റ്റ് ചെ​​​​യ്‌​​​​ത​​​​ത്. ഡെ​​​​ബി​​​​റ്റ് കാ​​​​ർ​​​​ഡു​​​​ക​​​​ളും ഡി​​​​ജി​​​​റ്റ​​​​ൽ ഉ​​​​പ​​​​ക​​​​ര​​​​ണ​​​​ങ്ങ​​​​ളും ​ഇ​​​​യാ​​​​ളി​​​​ൽനി​​​​ന്ന് ​ക​​​​ണ്ടെ​​​​ടു​​​​ത്തു.

​വ്യാ​​​​ജ​​​​രേ​​​​ഖ​​​​ക​​​​ൾ ​ഉ​​​​പ​​​​യോ​​​​ഗി​​​​ച്ചു ​സിം ​​​​കാ​​​​ർ​​​​ഡു​​​​ക​​​​ൾ ​വാ​​​​ങ്ങി​​​​യ​​​​യാ​​​​ളെ ​ബം​​​​ഗ​​​​ളൂ​​​​രു​​​​വി​​​​ൽ​​​നി​​​​ന്നും ​അ​​​​റ​​​​സ്റ്റ് ​ചെ​​​​യ്‌​​​​തു. കെ​​​​വൈ​​​​സി രേ​​​​ഖ​​​​ക​​​​ൾ ഉ​​​​ൾ​​​​പ്പെ​​​​ടെ ദു​​​​രു​​​​പ​​​​യോ​​​​ഗി​​​​ച്ചാ​​​​ണ് ​ത​​​​ട്ടി​​​​പ്പു​​​സം​​​​ഘ​​​​ങ്ങ​​​​ൾ​​​​ക്ക് ​സിം ​​​​കാ​​​​ർ​​​​ഡു​​​​ക​​​​ൾ ന​​​​ൽ​​​​കി​​​​യ​​​​ത്. വ്യാ​​​​ജ ബാ​​​​ങ്ക് അ​​​​ക്കൗ​​​​ണ്ടു​​​​ക​​​​ളു​​​​ടെ ശൃം​​​​ഖ​​​​ല, മൊ​​​​ബൈ​​​​ൽ സിം ​​​​കാ​​​​ർ​​​​ഡു​​​​ക​​​​ൾ എ​​​​ന്നി​​​​വ കേ​​​​ന്ദ്രീ​​​​ക​​​​രി​​​​ച്ചാ​​​​യി​​​​രു​​​​ന്നു റെ​​​​യ്ഡ്.

അ​​​​റ​​​​സ്റ്റി​​​​ലാ​​​​യ​​​​വ​​​​രു​​​​ടെ​​​​യും ​ത​​​​ട്ടി​​​​പ്പി​​​​നി​​​​രാ​​​​യ ​കോ​​​​ട്ട​​​​യം ​സ്വ​​​​ദേ​​​​ശി​​​​യു​​​​ടെ​​​​യും വി​​​​വ​​​​ര​​​​ങ്ങ​​​​ൾ ​വെ​​​​ളി​​​​പ്പെ​​​​ടു​​​​ത്തി​​​​യി​​​​ട്ടി​​​​ല്ല. ​വി​​​​ശ​​​​ദ അ​​​​ന്വേ​​​​ഷ​​​​ണം ന​​​​ട​​​​ത്തി​​​വ​​​രി​​​​ക​​​​യാ​​​​ണെ​​​​ന്ന് സി​​​​ബി​​​​ഐ അ​​​​റി​​​​യി​​​​ച്ചു.

Latest News

Corehub Up