x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

1.73 കോ​ടി​യു​ടെ ഡി​ജി​റ്റ​ല്‍ അ​റ​സ്റ്റ് ത​ട്ടി​പ്പ്, ക​മ്മീ​ഷ​ൻ വാ​ങ്ങി​യ പ്ര​തി അ​റ​സ്റ്റി​ൽ


Published: November 29, 2025 01:47 AM IST | Updated: November 29, 2025 01:47 AM IST

ഇ​​​രി​​​ങ്ങാ​​​ല​​​ക്കു​​​ട: വെ​​​ളു​​​ത്തൂ​​​ര്‍ സ്വ​​​ദേ​​​ശി​​​യി​​​ല്‍​നി​​​ന്ന് 1,73 കോ​​ടി രൂ​​​പ ത​​​ട്ടി​​​യെ​​​ടു​​​ത്ത സം​​​ഭ​​​വ​​​ത്തി​​​ല്‍ ക​​​മ്മീ​​​ഷ​​​ൻ കൈ​​​പ്പ​​​റ്റി​​​യ പ്ര​​​തി​​​യെ അ​​​റ​​​സ്റ്റു​​​ചെ​​​യ്തു. പെ​​​രി​​​ന്ത​​​ല്‍​മ​​​ണ്ണ സ്വ​​​ദേ​​​ശി അ​​​റ​​​ക്ക​​​പ്പ​​​റ​​​മ്പ​​​ന്‍ മു​​​ഹ​​​മ്മ​​​ദ് അ​​​ന്‍​വ​​​റി​​നെ (43)​ ആ​​​ണ് അ​​​റ​​​സ്റ്റു​​​ചെ​​​യ്ത​​​ത്.

പ​​​രാ​​​തി​​​ക്കാ​​​ര​​​നെ ഫോ​​​ണി​​​ല്‍ വി​​​ളി​​​ച്ച് സി​​​ബി​​​ഐ ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​രാ​​​ണെ​​​ന്നു പ​​​റ​​​ഞ്ഞു തെ​​​റ്റി​​​ദ്ധ​​​രി​​​പ്പി​​​ച്ചാ​​ണു പ​​​ണം പ്ര​​​തി​​​ക​​​ളു​​​ടെ വി​​​വി​​​ധ ബാ​​​ങ്ക് അ​​​ക്കൗ​​​ണ്ടു​​​ക​​​ളി​​​ലേ​​​ക്ക് അ​​​യ​​​ച്ചു​​​വാ​​​ങ്ങി​​​യ​​​ത്.

ന​​​ഷ്ട​​​പ്പെ​​​ട്ട തു​​​ക​​​യി​​​ല്‍​നി​​​ന്ന് ഒ​​​രു ഭാ​​​ഗം ത​​​ന്‍റെ അ​​​ക്കൗ​​​ണ്ടി​​​ലേ​​​ക്ക് അ​​​യ​​​ച്ചു​​​വാ​​​ങ്ങി പ്ര​​​ധാ​​​ന പ്ര​​​തി​​​ക​​​ൾ​​​ക്കു കൈ​​​മാ​​​റി 5,000 രൂ​​​പ ക​​​മ്മീ​​​ഷ​​​ന്‍ കൈ​​​പ്പ​​​റ്റി ത​​​ട്ടി​​​പ്പു​​​സം​​​ഘ​​​ത്തി​​​ല്‍ ഉ​​​ള്‍​പ്പെ​​​ട്ട​​​തി​​​നാ​​ണ് മു​​​ഹ​​​മ്മ​​​ദ് അ​​​ന്‍​വ​​​റി​​​നെ അ​​​റ​​​സ്റ്റ് ചെ​​​യ്ത​​​ത്.

തൃ​​​ശൂ​​​ര്‍ റൂ​​​റ​​​ല്‍ ജി​​​ല്ലാ പോ​​​ലീ​​​സ് മേ​​​ധാ​​​വി ബി. ​​​കൃ​​​ഷ്ണ​​​കു​​​മാ​​​റി​​​ന്‍റെ നേ​​​തൃ​​​ത്വ​​​ത്തി​​​ല്‍ തൃ​​​ശൂ​​​ര്‍ റൂ​​​റ​​​ല്‍ സൈ​​​ബ​​​ര്‍ ക്രൈം ​​​പോ​​​ലീ​​​സ് സ്റ്റേ​​​ഷ​​​ന്‍ എ​​​സ്എ​​​ച്ച്ഒ പി.​​​എ​​​സ്. സു​​​ജി​​​ത്ത്, എ​​​സ്‌​​​ഐ ജി. ​​​ര​​​മ്യ കാ​​​ര്‍​ത്തി​​​കേ​​​യ​​​ന്‍, എ​​​സ്‌​​​ഐ പി.​​​എ​​​സ്.​​​ സു​​​ജി​​​ത്ത് കു​​​മാ​​​ര്‍, സി​​​പി​​​ഒ​​​മാ​​​രാ​​​യ ഷി​​​ബു വാ​​​സു, മ​​​നു ദേ​​​വ്, സ​​​ച്ചി​​​ന്‍, അ​​​ന​​​ന്തു​​​മോ​​​ന്‍ എ​​​ന്നി​​​വ​​​രാ​​​ണ് അ​​​ന്വേ​​​ഷ​​​ണ​​​സം​​​ഘ​​​ത്തി​​​ലു​​​ള്ള​​​ത്.

Tags : Digital arrest scam Muhammed Anwar

Recent News

Corehub Up