Wed, 8 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Discount

എ​ക്സ്പ്ര​സ് സെ​യി​ല്‍ ആ​രം​ഭി​ച്ച് എ​യ​ര്‍ ഇ​ന്ത്യ; 50 ശ​ത​മാ​നം ഡി​സ്‌​ക്കൗ​ണ്ടി​ല്‍ 50 ല​ക്ഷം സീ​റ്റു​ക​ൾ

കൊ​ച്ചി: ആ​ഭ്യ​ന്ത​ര - അ​ന്താ​രാ​ഷ്ട്ര യാ​ത്ര​ക​ളി​ല്‍ 50 ശ​ത​മാ​നം വ​രെ ഡി​സ്‌​ക്കൗ​ണ്ടി​ല്‍ 50 ല​ക്ഷം സീ​റ്റു​ക​ളു​മാ​യി എ​യ​ര്‍ ഇ​ന്ത്യ എ​ക്സ്പ്ര​സി​ല്‍ എ​ക്സ്പ്ര​സ് സെ​യി​ല്‍ ആ​രം​ഭി​ച്ചു. എ​ക്സ്പ്ര​സ് ലൈ​റ്റ്, എ​ക്സ്പ്ര​സ് വാ​ല്യൂ നി​ര​ക്കു​ക​ളി​ലാ​ണ് 50 ശ​ത​മാ​നം വ​രെ ഇ​ള​വ് ല​ഭി​ക്കു​ന്ന​ത്.

ജൂ​ണ്‍ 15 മു​ത​ല്‍ ഒ​ക്ടോ​ബ​ര്‍ 10 വ​രെ​യു​ള്ള യാ​ത്ര​ക​ള്‍​ക്കാ​യി മേ​യ് 31ന് മുന്പ് ബു​ക്ക് ചെ​യ്യു​ന്ന​വ​ര്‍​ക്കാ​ണ് ഈ ​ഓ​ഫ​ര്‍ ല​ഭി​ക്കു​ക. ഓ​ഫ​ര്‍ സ​മ​യ​ത്ത് എ​യ​ര്‍ ഇ​ന്ത്യ എ​ക്സ്പ്ര​സ് വെ​ബ്സൈ​റ്റി​ലൂ​ടെ​യും മൊ​ബൈ​ല്‍ ആ​പ്പി​ലൂ​ടെ​യും ബു​ക്ക് ചെ​യ്യു​ന്ന ടി​ക്ക​റ്റു​ക​ള്‍​ക്ക് ക​ണ്‍​വീ​നി​യ​ന്‍​സ് ഫീ ​ഈ​ടാ​ക്കി​ല്ല.

ബി​സി​ന​സ് ക്ലാ​സി​ന് ത​ത്തു​ല്യ​മാ​യ ബി​സ് വി​ഭാ​ഗ​ത്തി​ല്‍ ടി​ക്ക​റ്റെ​ടു​ക്കു​ന്ന ടാ​റ്റ ന്യൂ​പാ​സ് അം​ഗ​ങ്ങ​ള്‍​ക്ക് 20 ശ​ത​മാ​നം വ​രെ ഡി​സ്‌​ക്കൗ​ണ്ടും എ​ക്സ്പ്ര​സ് എ​ഹെ​ഡ് മു​ന്‍​ഗ​ണ​ന സേ​വ​ന​ങ്ങ​ളും ല​ഭി​ക്കും. 300 രൂ​പ വ​രെ അ​ധി​ക ഡി​സ്‌​ക്കൗ​ണ്ടും എ​ട്ട് ശ​ത​മാ​നം വ​രെ ന്യൂ ​കോ​യി​നു​ക​ള്‍ നേ​ടാ​നും സാ​ധി​ക്കും. സീ​റ്റ്, ഭ​ക്ഷ​ണം, 10 കി​ലോ അ​ധി​ക ചെ​ക്ക്-​ഇ​ന്‍ ബാ​ഗേ​ജ്, മൂന്ന് കി​ലോ അ​ധി​ക ഹാ​ന്‍​ഡ് ബാ​ഗേ​ജ് എ​ന്നി​വ​യ്ക്ക് 30 ശ​ത​മാ​നം വ​രെ ഡി​സ്‌​കൗ​ണ്ടും ല​ഭി​ക്കും.

വി​ദ്യാ​ര്‍​ഥി​ക​ള്‍, മു​തി​ര്‍​ന്ന പൗ​ര​ര്‍, സാ​യു​ധ സേ​നാം​ഗ​ങ്ങ​ള്‍, അ​വ​രു​ടെ ആ​ശ്രി​ത​ര്‍ എ​ന്നി​വ​ര്‍​ക്കും എ​യ​ര്‍ ഇ​ന്ത്യ എ​ക്‌​സ്പ്ര​സ് വെ​ബ്‌​സൈ​റ്റി​ലൂ​ടെ പ്ര​ത്യേ​ക നി​ര​ക്കി​ല്‍ ടി​ക്ക​റ്റ് ബു​ക്ക് ചെ​യ്യാം.

Latest News

Corehub Up