കേളകം: സീനിയർ ചേംബർ കേളകം ലീജിയന്റെ നേതൃത്വത്തിൽ ലോക ജനസംഖ്യ ദിനത്തോടനുബന്ധിച്ച് ചിത്രരചനാ മത്സരം സംഘടിപ്പിച്ചു. കേളകം, കൊട്ടിയൂർ, കണിച്ചാർ പഞ്ചായത്തുകളിലെ എൽപി, യുപി, ഹൈസ്കൂൾ വിഭാഗം കുട്ടികൾക്കായി നടത്തിയ മത്സരത്തിൽ നിരവധിപേർ പങ്കെടുത്തു.
മത്സര പരിപാടി ലയ ചിത്രകലാലയം ഡയറക്ടർമാരായ ടി.ടി. സുബിൻ, ടി.ടി. ശ്രുതി എന്നിവർ ചേർന്ന് ചിത്രം വരച്ചുകൊണ്ട് ഉദ്ഘാടനം ചെയ്തു. സീനിയർ ചേംബർ കേളകം ലിജിയൻ പ്രസിഡന്റ് സോജൻ വർഗീസ്, ഷാജി ജോൺ, ദിലീപ് മുളക്കക്കുടി തുടങ്ങിയവർ പ്രസംഗിച്ചു.