വടയാർ പെഗാസസ് ക്ലബ്ബിന്റെ 30ാം വാർഷികത്തോടനുബന്ധിച്ച് സ്കൂൾ വിദ്യാർഥികൾക്കായി ചിത്രരചന മത്സരം നടത്തിയപ്പോൾ.
വൈക്കം: വടയാർ പെഗാസസ് ക്ലബ്ബിന്റെ 30ാം വാർഷികത്തോടനുബന്ധിച്ച് സ്കൂൾ വിദ്യാർഥികൾക്കായി ചിത്രരചന മത്സരം നടത്തി. വടയാർ മാർസ്ലീബ യുപി സ്കൂളിൽ നടത്തിയ മത്സരം തലയോലപ്പറമ്പ് പഞ്ചായത്തംഗം എം. അനിൽകുമാർ ഉദ്ഘാടനം ചെയ്തു.
ക്ലബ് പ്രസിഡന്റ് എം.എൽ. രാമചന്ദ്രൻ അധ്യക്ഷത വഹിച്ചു. യുപി, എച്ച്എസ് വിഭാഗങ്ങളിൽ നിന്നായി 57 വിദ്യാർഥികൾ ചിത്രരചന മത്സരത്തിൽ പങ്കെടുത്തു. സെക്രട്ടറി പി.എസ്. വിനോദ് പാനാപുരയിൽ, പി.ആർ. അനിൽകുമാർ, എൻ.പി. പ്രേംകുമാർ, എം.എസ്. ജോസഫ്, കെ.കെ. രാധാകൃഷ്ണൻ, എം.കെ. തോമസ് എന്നിവർ നേത്യത്വം നൽകി.
Tags : drawing competition nattuvishesham local news competition