Wed, 2 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Dulquer Salmaan

ഓ​ണ​ത്തി​ന് ദു​ൽ​ഖ​റി​ന്‍റെ അ​യാം ഗെ​യിം എ​ത്തി​ല്ല, റി​ലീ​സ് നീ​ട്ടി

ദു​ൽ​ഖ​ർ സ​ൽ​മാ​ൻ നാ​യ​ക​നാ​യെ​ത്തു​ന്ന ‘ഐ ​ആം ഗെ​യിം’ റി​ലീ​സ് മാ​റ്റി. ചി​ത്രം ഓ​ഗ​സ്റ്റ് 20-ന് ​ഓ​ണം റി​ലീ​സാ​യി തി​യ​റ്റ​റു​ക​ളി​ൽ എ​ത്താ​നി​രു​ന്ന​താ​ണ്. എ​ന്നാ​ൽ ചി​ത്രം റി​ലീ​സ് നീ​ട്ടി​യെ​ന്നും സെ​പ്റ്റം​ബ​ർ മൂ​ന്നി​നേ എ​ത്തു​ക​യു​ള്ളൂ​വെ​ന്നും ദു​ൽ​ഖ​ർ ഔ​ദ്യോ​ഗി​ക​മാ​യി അ​റി​യി​ച്ചു.

ഇ​തോ​ടെ ഓ​ണം റി​ലീ​സ് ആ​യി നി​വി​ൻ പോ​ളി​യു​ടെ ‘ബ​ത്‌​ല​ഹേം കു​ടും​ബ യൂ​ണി​റ്റും’, പൃ​ഥ്വി​രാ​ജ് സു​കു​മാ​ര​ന്‍റെ ‘ഖ​ലീ​ഫ’​യും പ്രേ​ക്ഷ​ക​രി​ലേ​ക്കെ​ത്തും.

സി​നി​മ​യു​ടെ റി​ലീ​സ് കു​റ​ച്ചു കൂ​ടി വ​ലു​താ​ക്കു​ന്ന​തി​നു വേ​ണ്ടി​യാ​ണ് ഇ​ങ്ങ​നെ​യൊ​രു തീ​രു​മാ​ന​മെ​ടു​ത്ത​തെ​ന്ന് ദു​ൽ​ഖ​ർ പ​റ​യു​ന്നു. പു​തി​യ റി​ലീ​സ് തീ​യ​തി​യി​ൽ മ​ല​യാ​ളം, ത​മി​ഴ്, തെ​ലു​ങ്ക്, ഹി​ന്ദി, ക​ന്ന​ഡ എ​ന്നി​വി​ട​ങ്ങ​ളി​ൽ ചി​ത്രം ഒ​രു​മി​ച്ചെ​ത്തും.  

Movies

പാ​രീ​സ് തെ​രു​വു​ക​ളി​ല്‍ മ​ക​ള്‍​ക്കൊ​പ്പം ബൈ​ക്ക് റൈഡി​ല്‍ ദു​ല്‍​ഖ​ര്‍; മ​റി​യ​ത്തി​ന് മാ​സ് പി​റ​ന്നാ​ള്‍ സ​മ്മാ​നം

സ്‌​റ്റൈ​ലി​ഷ് ലു​ക്ക് കൊ​ണ്ട് ആ​രാ​ധ​ക​രെ വി​സ്മ​യി​പ്പി​ക്കു​ന്ന യു​വ​താ​രം ദു​ല്‍​ഖ​ര്‍ സ​ല്‍​മാ​ന്‍ ഇ​ത്ത​വ​ണ പാ​രീ​സ് ന​ഗ​ര​ത്തെ ആ​വേ​ശ​ത്തി​ലാ​ഴ്ത്തി.

മ​ക​ള്‍ മ​റി​യ​ത്തി​ന്‍റെ ജ​ന്മ​ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച്, പാ​രീ​സി​ലെ തെ​രു​വു​ക​ളി​ലൂ​ടെ മ​ക​ള്‍​ക്കൊ​പ്പം ദു​ല്‍​ഖ​ര്‍ ന​ട​ത്തി​യ ബൈ​ക്ക് സ​വാ​രി​യു​ടെ ചി​ത്ര​ങ്ങ​ളാ​ണു സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ള്‍ ഏ​റ്റെ​ടു​ത്ത​ത്.

അ​ള്‍​ട്രാ​വ​യ​ല​റ്റ് ഓ​ട്ടോ​മോ​ട്ടീ​വ് എ​ന്ന ബ്രാ​ന്‍​ഡി​ന്‍റെ പാ​രീ​സ് ലോ​ഞ്ചി​നി​ടെ​യാ​യി​രു​ന്നു താ​രം മ​ക​ള്‍​ക്കൊ​പ്പം ഹൈ-​പെ​ര്‍​ഫോ​മ​ന്‍​സ് ഇ​ല​ക്ട്രി​ക് ബൈ​ക്കാ​യ എ​ഫ് 77-ല്‍ ​നി​ര​ത്തി​ലി​റ​ങ്ങി​യ​ത്.

കൂ​ടെ സ​മ​യം ചെ​ല​വ​ഴി​ക്കാ​ന്‍ പ​റ്റി​യ ഏ​റ്റ​വും മി​ക​ച്ച കൊ​ച്ചു വ​ലി​യ ആ​ള്‍... എ​ന്നാ​ണ് ത​ന്‍റെ കു​ഞ്ഞു​മാ​ലാ​ഖ​യെ ദു​ല്‍​ഖ​ര്‍ വി​ശേ​ഷി​പ്പി​ച്ച​ത്. ത​ന്‍റെ ജീ​വി​ത​ത്തി​ലെ ഏ​റ്റ​വും മ​നോ​ഹ​ര​മാ​യ ഓ​ര്‍​മ​ക​ളി​ല്‍ ഒ​ന്നാ​ണി​തെ​ന്ന് താ​രം സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ കു​റി​ച്ചു.

ദു​ല്‍​ഖ​റി​ന്‍റെ അ​മ്മ സു​ല്‍​ഫ​ത്തി​ന്‍റെ​പി​റ​ന്നാ​ളി​നു തൊ​ട്ടു​പി​ന്നാ​ലെ​യാ​ണ് മ​റി​യ​ത്തി​ന്‍റെ​യും പി​റ​ന്നാ​ള്‍ എ​ത്തി​യ​ത്. സാ​ധാ​ര​ണ​യാ​യി മ​ക​ളു​ടെ സ്വ​കാ​ര്യ​ത​യ്ക്കു വ​ലി​യ പ്രാ​ധാ​ന്യം ന​ല്‍​കു​ന്ന ദു​ല്‍​ഖ​ര്‍, ഈ ​സ്‌​പെ​ഷ​ല്‍ ഡേ​യി​ലെ ചി​ത്ര​ങ്ങ​ള്‍ ആ​രാ​ധ​ക​ര്‍​ക്കാ​യി പ​ങ്കു​വ​യ്ക്കു​ക​യാ​യി​രു​ന്നു.

ദു​ല്‍​ഖ​റി​ന്‍റെ റി​ലീ​സി​നൊ​രു​ങ്ങു​ന്ന ചി​ത്രം, ഐ ​ആം ഗെ​യി​മി​ന്റെ അ​വ​സാ​ന​ഘ​ട്ട ജോ​ലി​ക​ള്‍ പു​രോ​ഗ​മി​ക്കു​ക​യാ​ണ്. ആ​കാ​ശ​ത്തി​ലോ ഒ​ക്ക താ​ര- എ​ന്ന വ​മ്പ​ന്‍ തെ​ലു​ങ്ക് പ്രോ​ജ​ക്റ്റി​ലും ദു​ല്‍​ഖ​ര്‍ ഉ​ട​ന്‍ ജോ​യി​ന്‍ ചെ​യ്യു​മെ​ന്നാ​ണ് സി​നി​മാ മാ​ധ്യ​മ​ങ്ങ​ള്‍ റി​പ്പോ​ര്‍​ട്ട് ചെ​യ്യു​ന്ന​ത്.

Business

ദു​ൽ​ഖ​ർ സ​ൽ​മാ​ൻ ജോ​സ് ആ​ലു​ക്കാ​സ് ബ്രാ​ൻ​ഡ് അം​ബാ​സ​ഡ​ർ

കൊ​​​​ച്ചി: ജോ​​​​സ് ആ​​​​ലു​​​​ക്കാ​​​​സ് ന​​​​ട​​​​ൻ ദു​​​​ൽ​​​​ഖ​​​​ർ സ​​​​ൽ​​​​മാ​​​​നെ ബ്രാ​​​​ൻ​​​​ഡ് അം​​​​ബാ​​​​സ​​​​ഡ​​​​റാ​​​​യി പ്ര​​​​ഖ്യാ​​​​പി​​​​ച്ചു.

സൂ​​​​ക്ഷ്‌​​​​മ​​​​മാ​​​​യ നി​​​​ർ​​​​മാ​​​​ണ​​​മി​​​​ക​​​​വും കാ​​​​ലാ​​​​നു​​​​സൃ​​​​ത​​​​മാ​​​​യ പു​​​​തു​​​​മ​​​​ക​​​​ളും അ​​​​ടി​​​​ത്ത​​​​റ​​​​യാ​​​​ക്കി​​​​യ ബ്രാ​​​​ൻ​​​​ഡി​​​​ന്‍റെ കാ​​​​ന്പ​​​​യി​​​​നു​​​​ക​​​​ളി​​​​ൽ ദു​​​​ൽ​​​​ഖ​​​​ർ പ​​​​ങ്കാ​​​​ളി​​​​യാ​​​​കും.

ഇ​​​​തു​​​സം​​​​ബ​​​​ന്ധി​​​​ച്ചു ന​​​​ട​​​​ന്ന ച​​​​ട​​​​ങ്ങി​​​​ൽ മാ​​​​നേ​​​​ജിം​​​​ഗ് ഡ​​​​യ​​​​റ​​​​ക്ട​​​​ർ​​​​മാ​​​​ർ​​​​മാ​​​​രാ​​​​യ വ​​​​ർ​​​​ഗീ​​​​സ് ആ​​​​ലു​​​​ക്കാ​​​​സ്, ജോ​​​​ൺ ആ​​​​ലു​​​​ക്കാ​​​​സ്, പോ​​​​ൾ ആ​​​​ലു​​​​ക്കാ​​​​സ് എ​​​​ന്നി​​​​വ​​​​ർ പ​​​​ങ്കെ​​​​ടു​​​​ത്തു.

Movies

ദുൽഖറിന്‍റെ ഐ ആം ഗെയിം; ഫസ്റ്റ്ലുക്ക്

ദുൽഖർ സൽമാൻ നായകനാവുന്ന ഐ ആം ഗെയിം ഫസ്റ്റ് ലുക്ക് പുറത്ത്. ചിത്രത്തിലെ ദുൽഖർ സൽമാന്‍റെ ലുക്ക് ആണ് പുറത്ത് വിട്ടിരിക്കുന്നത്. ആരാധകരെ ആവേശം കൊള്ളിക്കുന്ന സ്റ്റൈലിഷ്, മാസ്സ് ലുക്കിലാണ് ദുൽഖർ സൽമാനെ ചിത്രത്തിൽ അവതരിപ്പിക്കുന്നത്.

നഹാസ് ഹിദായത്ത് സംവിധാനം ചെയ്യുന്ന ‘ഐ ആം ഗെയിം’, വേഫെറർ ഫിലിംസിന്‍റെ ബാനറിൽ ദുൽഖർ സൽമാൻ, ജോം വർഗീസ് എന്നിവർ ചേർന്നാണ് നിർമിക്കുന്നത്.

സജീർ ബാബ, ഇസ്മായിൽ അബൂബക്കർ, ബിലാൽ മൊയ്തു എന്നിവർ തിരക്കഥ രചിച്ച ചിത്രത്തിന്‍റെ സംഭാഷണങ്ങൾ ഒരുക്കിയത് ആദർശ് സുകുമാരനും ഷഹബാസ് റഷീദുമാണ്. ആർഡിഎക്സ് എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന് ശേഷം നഹാസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ഐ ആം ഗെയിം’.

ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങളുടെ പോസ്റ്ററുകൾ നേരത്തെ പുറത്ത് വന്നിരുന്നു. ദുൽഖർ സൽമാന്‍റെ ഫസ്റ്റ് ലുക്ക് കൂടെ റിലീസ് ചെയ്തതോടെ ചിത്രത്തെ കുറിച്ചുള്ള പ്രതീക്ഷകൾ ഉയർന്നിരിക്കുകയാണ്.

ചിത്രീകരണം ഇനിയും അവസാനിച്ചിട്ടില്ലാത്ത ഈ ബിഗ് ബഡ്ജറ്റ് ആക്ഷൻ ത്രില്ലർ ദുൽഖർ സൽമാന്റെ നാല്പതാമത്തെ ചിത്രമാണ്. ആന്‍റണി വർഗീസ്, തമിഴ് നടനും സംവിധായകനുമായ മിഷ്കിൻ, കതിർ, പാർത്ഥ് തിവാരി, തമിഴ് നായികാ താരം സംയുക്ത വിശ്വനാഥൻ എന്നിവരും ചിത്രത്തിൽ നിർണ്ണായക കഥാപാത്രങ്ങളായി എത്തുന്നുണ്ട്.

‘കബാലി’, ‘കെജിഎഫ്’ സീരിസ്, ‘കൈതി’, ‘വിക്രം’, ‘ലിയോ’, ‘സലാർ’ എന്നീ പാൻ ഇന്ത്യൻ ചിത്രങ്ങളുടെ സംഘട്ടന സംവിധാനം നിർവഹിച്ചിട്ടുള്ള അൻപറിവ്‌ മാസ്റ്റേഴ്സ് ആണ് ‘ഐ ആം ഗെയി’മിനു വേണ്ടിയും സംഘട്ടനം ഒരുക്കുന്നത്.

‘ആർഡിഎക്സ്’ എന്ന ആക്ഷൻ ഹിറ്റിന് ശേഷം അൻപറിവ്‌ ടീം വീണ്ടും നഹാസിനൊപ്പം ഒന്നിക്കുകയാണ്. ഛായാഗ്രഹണം- ജിംഷി ഖാലിദ്, സംഗീതം- ജേക്സ് ബിജോയ്, എഡിറ്റിംഗ്- ചമൻ ചാക്കോ, പ്രൊഡക്ഷൻ ഡിസൈനർ- അജയൻ ചാലിശ്ശേരി, മേക്കപ്പ് - റോണക്സ് സേവ്യർ. കോസ്റ്റ്യൂം- മഷർ ഹംസ, പ്രൊഡക്ഷൻ കൺട്രോളർ- ദീപക് പരമേശ്വരൻ, അസോസിയേറ്റ് ഡയറക്ടർ- രോഹിത് ചന്ദ്രശേഖർ. ഗാനരചന- മനു മഞ്ജിത്ത്, വിനായക് ശശികുമാർ, വിഎഫ്എക്സ് - തൗഫീഖ് - എഗ്‌വൈറ്റ്, പോസ്റ്റർ ഡിസൈൻ- ടെൻ പോയിന്റ്, സൗണ്ട് ഡിസൈൻ- സിങ്ക് സിനിമ, സൗണ്ട് മിക്സ് - കണ്ണൻ ഗണപത്, സ്റ്റിൽസ്- എസ് ബി കെ, പിആർഒ- ശബരി

Movies

ബാം​ഗ്ലൂ​ർ ഡേ​യ്സ് ത​മി​ഴി​ലെ​ടു​ത്ത് ന​ശി​പ്പി​ച്ചു; അ​വ​ർ യു​വാ​ക്ക​ളും ഞ​ങ്ങ​ൾ മ​ധ്യ​വ​യ​സ്ക​രു​മാ​യി: തു​റ​ന്ന് പ​റ​ഞ്ഞ് റാ​ണ ദ​ഗു​ബാ​ട്ടി  

ബാം​ഗ്ലൂ​ർ ഡേ​യ്സ് എ​ന്ന ചി​ത്രം ത​മി​ഴി​ൽ റീ​മേ​ക്ക് ചെ​യ്ത് ന​ശി​പ്പി​ച്ചു​ക​ള​ഞ്ഞെ​ന്ന് ചി​ത്ര​ത്തി​ലെ നാ​യ​ക​ൻ​മാ​രി​ലൊ​രാ​ളാ​യ റാ​ണ ദ​ഗു​ബാ​ട്ടി. മ​ല​യാ​ള​ത്തി​ൽ അ​വ​ർ ചെ​റു​പ്പ​ക്കാ​രാ​യി​രു​ന്നു​വെ​ന്നും ത​ങ്ങ​ളെ​ല്ലാം മ​ധ്യ​വ​യ​സ്ക​രെ​പ്പോ​ലെ​യാ​യി​രു​ന്നു ചി​ത്ര​ത്തി​ലെ​ന്നും റാ​ണ പ​റ​ഞ്ഞു.

ദു​ൽ​ഖ​ർ സ​ൽ​മാ​ൻ അ​വ​ത​രി​പ്പി​ച്ച ക​ഥാ​പാ​ത്ര​ത്തോ​ടാ​ണ് ത​നി​ക്ക് ആ​ദ്യം വ​ള​രെ ഇ​ഷ്ടം തോ​ന്നി​യ​തെ​ങ്കി​ലും ഫ​ഹ​ദ് ഫാ​സി​ലി​ന്‍റെ ക​ഥാ​പാ​ത്രം അ​വ​ത​രി​പ്പി​ക്കാ​നാ​ണ് അ​വ​സ​രം ല​ഭി​ച്ച​തെ​ന്ന് റാ​ണ വെ​ളി​പ്പെ​ടു​ത്തി. പു​തി​യ ചി​ത്രം ‘കാ​ന്ത’​യു​ടെ പ്ര​മോ​ഷ​ന്‍റെ ഭാ​ഗ​മാ​യി സു​ധി​ർ ശ്രീ​നി​വാ​സ​ന്‍റെ യൂ​ട്യൂ​ബ് ചാ​ന​ലി​ന് ന​ൽ​കി​യ അ​ഭി​മു​ഖ​ത്തി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു റാ​ണ ദ​ഗു​ബാ​ട്ടി.

‘ഞാ​നും ദു​ൽ​ഖ​റും സ്കൂ​ൾ​മേ​റ്റ്സ് ആ​ണ്, ദു​ൽ​ഖ​ർ അ​ഭി​ന​യി​ച്ച​തി​ൽ എ​നി​ക്ക് ആ​ദ്യം വ​ള​രെ ഇ​ഷ്ടം തോ​ന്നി​യ​ത് ‘ബാം​ഗ്ലൂ​ർ ഡേ​യ്‌​സി’​ലെ ക​ഥാ​പാ​ത്ര​ത്തോ​ടാ​ണ്. ഞ​ങ്ങ​ൾ ആ ​ചി​ത്രം ത​മി​ഴി​ലേ​യ്ക്ക് റീ​മേ​ക്ക് ചെ​യ്ത് ന​ശി​പ്പി​ച്ചു ക​ള​ഞ്ഞു. ചി​ത്ര​ത്തി​ന്‍റെ ഷൂ​ട്ടിം​ഗി​നി​ട​യി​ൽ ന​ട​ൻ ആ​ര്യ എ​ന്നോ​ട് പ​റ​ഞ്ഞ​ത് ഇ​പ്പോ​ഴും ഓ​ർ​ക്കു​ന്നു, ‘മ​ച്ചാ, നോ​ക്ക് ദു​ൽ​ഖ​റും നി​വി​നും ചെ​റു​പ്പ​ക്കാ​രാ​യ പി​ള്ളേ​രാ​ണ്. ന​മ്മ​ളെ ക​ണ്ടാ​ൽ റി​ട്ട​യ​ർ ജീ​വി​തം ന​യി​ക്കു​ന്ന മ​ധ്യ​വ​യ​സ്ക​രെ പോ​ലെ​യു​ണ്ട്’,’’ റാ​ണ ദ​ഗു​ബാ​ട്ടി​യു​ടെ വാ​ക്കു​ക​ൾ.

Movies

ക​ണ്ണ​ഞ്ചി​പ്പി​ക്കു​ന്ന പ്ര​ക​ട​ന​വു​മാ​യി ദു​ൽ​ഖ​ർ, ഒ​പ്പം റാ​ണ​യും; കാ​ന്ത ട്രെ​യി​ല​ർ  

ദു​ൽ​ഖ​ർ സ​ൽ​മാ​ൻ നാ​യ​ക​നാ​യെ​ത്തു​ന്ന കാ​ന്ത സി​നി​മ​യു​ടെ ത​മി​ഴ്, തെ​ലു​ങ്ക് പ​തി​പ്പു​ക​ളു​ടെ ട്രെ​യി​ല​ർ എ​ത്തി. ചി​ത്രം ന​വം​ബ​ർ 14-ന് ​ആ​ഗോ​ള റി​ലീ​സാ​യെ​ത്തും.

സെ​ൽ​വ​മ​ണി സെ​ൽ​വ​രാ​ജ് ര​ചി​ച്ചു സം​വി​ധാ​നം ചെ​യ്ത ചി​ത്രം നി​ർ​മി​ച്ചി​രി​ക്കു​ന്ന​ത് ദു​ൽ​ഖ​ർ സ​ൽ​മാ​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള വേ​ഫേ​റ​ർ ഫി​ലിം​സ്, റാ​ണ ദ​ഗു​ബാ​ട്ടി​യു​ടെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള സ്പി​രി​റ്റ് മീ​ഡി​യ എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ്.

ദു​ൽ​ഖ​ർ സ​ൽ​മാ​ൻ, ജോം ​വ​ർ​ഗീ​സ്, റാ​ണ ദ​ഗു​ബാ​ട്ടി, പ്ര​ശാ​ന്ത് പോ​ട്ട്ലൂ​രി എ​ന്നി​വ​രാ​ണ് ചി​ത്ര​ത്തി​ന്‍റെ നി​ർ​മാ​താ​ക്ക​ൾ. ദു​ൽ​ഖ​ർ സ​ൽ​മാ​ൻ എ​ന്ന ന​ട​ന്‍റെ ക​രി​യ​റി​ലെ ത​ന്നെ ഏ​റ്റ​വും മി​ക​ച്ച പ്ര​ക​ട​ന​ങ്ങ​ളി​ൽ ഒ​ന്നാ​യി​രി​ക്കും ഈ ​ചി​ത്ര​ത്തി​ൽ ഉ​ണ്ടാ​വു​ക എ​ന്ന സൂ​ച​ന​യാ​ണ് ചി​ത്ര​ത്തി​ന്‍റെ ട്രെ​യി​ല​ർ ന​ൽ​കു​ന്ന​ത്.

ടി.​കെ. മ​ഹാ​ദേ​വ​ൻ എ​ന്ന ന​ട​ൻ ആ​യാ​ണ് ദു​ൽ​ഖ​ർ സ​ൽ​മാ​ൻ ഈ ​ചി​ത്ര​ത്തി​ൽ വേ​ഷ​മി​ടു​ന്ന​ത്. ചി​ത്രം കേ​ര​ള​ത്തി​ൽ എ​ത്തി​ക്കു​ന്ന​ത് വേ​ഫ​റെ​ർ ഫി​ലിം​സ് ത​ന്നെ​യാ​ണ്.

Kerala

ദു​ൽ​ഖ​ർ സ​ൽ​മാ​ന്‍റെ ലാ​ൻ​ഡ് റോ​വ​ർ ഡി​ഫെ​ൻ​ഡ​ർ ഉ​പാ​ധി​ക​ളോ​ടെ വി​ട്ടു​ന​ൽ​കി

 കൊ​ച്ചി: ഓ​പ്പ​റേ​ഷ​ൻ നും​ഖോ​റി​ന്‍റെ ഭാ​ഗ​മാ​യി പി​ടി​ച്ചെ​ടു​ത്ത ദു​ൽ​ഖ​ർ സ​ൽ​മാ​ന്‍റെ കാ​ർ ഉ​പാ​ധി​ക​ളോ​ടെ ക​സ്റ്റം​സ് വി​ട്ടു​ന​ൽ​കി. ദു​ൽ​ഖ​റി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ലാ​ൻ​ഡ് റോ​വ​ർ ഡി​ഫ​ൻ​ഡ​ർ കാ​റാ​ണ് ക​സ്റ്റം​സ് അ​ഡീ​ഷ​ന​ൽ ക​മ്മീ​ഷ​ണ​ർ വി​ട്ടു​ന​ൽ​കി​യ​ത്.

20 ശ​ത​മാ​നം ബാ​ങ്ക് ഗ്യാ​ര​ണ്ടി​യി​ലാ​ണ് ലാ​ൻ​ഡ് റോ​വ​ർ ഡി​ഫെ​ൻ​ഡ​ർ വി​ട്ടു ന​ൽ​കി​യ​ത്. വാ​ഹ​നം കേ​ര​ള​ത്തി​ന്‌ പു​റ​ത്തേ​ക്ക് കൊ​ണ്ട് പോ​ക​രു​തെ​ന്നും എ​പ്പോ​ൾ വി​ളി​പ്പി​ച്ചാ​ലും വാ​ഹ​നം ഹാ​ജ​രാ​ക്ക​ണ​മെ​ന്നും നി​ർ​ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ട്.

അ​തേ​സ​മ​യം ദു​ൽ​ഖ​റി​നൊ​പ്പം റോ​ബി​ൻ എ​ന്ന​യാ​ളു​ടെ വാ​ഹ​നം കൂ​ടി വി​ട്ടു​ന​ൽ​കു​മെ​ന്ന് ക​സ്റ്റം​സ് അ​റി​യി​ച്ചു. ഓ​പ്പ​റേ​ഷ​ൻ നും​ഖോ​റി​ന്‍റെ ഭാ​ഗ​മാ​യി ക​സ്റ്റം​സ് പി​ടി​ച്ചെ​ടു​ത്ത ലാ​ൻ​ഡ് റോ​വ​ർ വി​ട്ടു​കി​ട്ട​ണം എ​ന്നാ​വ​ശ്യ​പ്പെ​ട്ട് നേ​ര​ത്തെ ദു​ല്‍​ഖ​ര്‍ സ​ല്‍​മാ​ന്‍ ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ച്ചി​രു​ന്നു.

ദു​ൽ​ഖ​റി​ന്‍റെ അ​പേ​ക്ഷ​യി​ൽ പ​ത്ത് ദി​വ​സ​ത്തി​ന​കം ക​സ്റ്റം​സ് തീ​രു​മാ​ന​മെ​ടു​ക്ക​ണ​മെ​ന്ന് ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വി​ട്ടി​രു​ന്നു. വി​ശ​ദ​മാ​യ വാ​ദം കേ​ട്ട കോ​ട​തി ക​സ്റ്റം​സ് അ​ഡീ​ഷ​ണ​ർ ക​മ്മീ​ഷ​ണ​ർ ദു​ൽ​ഖ​റി​ന്‍റെ ആ​വ​ശ്യം പ​രി​ഗ​ണി​ക്ക​ണ​മെ​ന്ന് ഇ​ട​ക്കാ​ല ഉ​ത്ത​ര​വി​ടു​ക​യാ​യി​രു​ന്നു. ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ലാ​ന്‍​ഡ് റോ​വ​ര്‍ വി​ട്ടു​കി​ട്ടാ​ൻ ദു​ല്‍​ഖ​ര്‍ അ​പേ​ക്ഷ ന​ല്‍​കി​യ​ത്.

Movies

കിം​ഗ് ഓ​ഫ് കൊ​ത്ത​യ്ക്ക് ചെ​ല​വാ​ക്കി​യ അ​തേ തു​ക​യാ​ണ് ലോ​ക​യ്ക്കും മു​ട​ക്കി​യ​ത്; ദു​ൽ​ഖ​ർ

കിം​ഗ് ഓ​ഫ് കൊ​ത്ത​യ്ക്കും കു​റു​പ്പി​നും ചെ​ല​വാ​ക്കി​യ അ​തേ തു​ക ത​ന്നെ​യാ​ണ് ‘ലോ​ക’​യു​ടെ​യും ബ​ജ​റ്റ് എ​ന്ന് ദു​ൽ​ഖ​ർ സ​ൽ​മാ​ൻ. ഈ ​സി​നി​മ​യ്ക്കാ​യി ചെ​ല​വ​ഴി​ച്ച ഒ​രു പൈ​സ പോ​ലും വെ​റു​തെ പാ​ഴാ​ക്കി​യി​ട്ടി​ല്ലെ​ന്നും ത​ങ്ങ​ൾ​ക്ക് ഇ​തൊ​രു വ​ലി​യ ബ​ജ​റ്റ് ത​ന്നെ​യാ​ണെ​ന്നും ന​ട​ൻ പ​റ​ഞ്ഞു.

ഹൈ​ദ​രാ​ബാ​ദി​ൽ ന​ട​ന്ന ലോ​ക​യു​ടെ സ​ക്സ​സ് ച​ട​ങ്ങി​ലാ​ണ് ദു​ൽ​ഖ​ർ ഇ​ക്കാ​ര്യം വെ​ളി​പ്പെ​ടു​ത്തി​യ​ത്. സി​നി​മ​യു​ടെ ര​ണ്ടാം ഭാ​ഗം ഇ​തി​ലും വ​ലി​യ ബ​ജ​റ്റി​ലാ​ണ് ഒ​രു​ങ്ങു​ന്ന​തെ​ന്നും താ​രം വ്യ​ക്ത​മാ​ക്കി.

‘‘വേ​ഫെ​റ​ർ ഫി​ലിം​സി​ന്‍റെ ഏ​ഴാ​മ​ത്തെ പ്രൊ​ഡ​ക്‌​ഷ​നാ​ണ് ലോ​ക. ഇ​ത്ര​യും പോ​സി​റ്റി​വി​റ്റി​യും സ​ന്തോ​ഷ​വും നി​റ​ഞ്ഞ ക്രൂ​വും കാ​സ്റ്റും അ​ണി​നി​ര​ന്ന മ​റ്റൊ​രു സി​നി​മ ഉ​ണ്ടാ​കി​ല്ല. ഹൃ​ദ​യ​ത്തി​ൽ നി​ന്നും വ​ള​രെ സ്പെ​ഷ​ലാ​യു​ള്ള സി​നി​മ ഉ​ണ്ടാ​ക​ണം എ​ന്ന സ്വ​പ്ന​മാ​യി​രു​ന്നു ഇ​തി​ൽ ഓ​രോ​രു​ത്ത​ർ​ക്കും ഉ​ണ്ടാ​യി​രു​ന്ന​ത്.

അ​തി​നാ​യി മി​ക​ച്ച സാ​ങ്കേ​തി​ക വി​ദ​ഗ്ധ​രും അ​ഭി​നേ​താ​ക്ക​ളും ഒ​രു​മി​ച്ചു വ​ന്നു. നി​ർ​മാ​താ​വെ​ന്ന നി​ല​യി​ൽ എ​നി​ക്കൊ​രു ടെ​ൻ​ഷ​നും ഉ​ണ്ടാ​യി​ട്ടി​ല്ല. കാ​ര​ണം എ​ന്താ​ണ് ചെ​യ്യേ​ണ്ട​തെ​ന്നു​ള്ള കൃ​ത്യ​മാ​യ ധാ​ര​ണ ഇ​വ​ർ​ക്കെ​ല്ലാം ഉ​ണ്ടാ​യി​രു​ന്നു.

ഒ​ന്നോ ര​ണ്ടോ ത​വ​ണ മാ​ത്ര​മാ​ണ് ഞാ​ൻ സെ​റ്റ് സ​ന്ദ​ർ​ശി​ക്കാ​നെ​ത്തി​യ​ത്. എ​ഡി​റ്റും ര​ണ്ട് ത​വ​ണ​യാ​ണ് ക​ണ്ട​ത്. അ​ത്ര​ത്തോ​ളം വി​ശ്വാ​സം ഈ ​ടീ​മി​ൽ ഉ​ണ്ടാ​യി​രു​ന്നു.

ഞ​ങ്ങ​ളു​ടെ ആ​ദ്യ പ്രൊ​ഡ​ക്‌​ഷ​നാ​യ വ​ര​നെ ആ​വ​ശ്യ​മു​ണ്ട് സി​നി​മ​യി​ലും ന​സ്‍​ലി​ൻ ഉ​ണ്ടാ​യി​രു​ന്നു. അ​ന്ന് തൊ​ട്ട് വ​ലി​യ ഇ​ഷ്ട​മാ​ണ്. ന​സ്‌​ലി​നോ​ട് സം​സാ​രി​ച്ചു​കൊ​ണ്ടി​രു​ന്നാ​ൽ ഇ​ത്ര​ത്തോ​ളം ക്യൂ​ട്ട് ആ​യി​ട്ടു​ള്ളൊ​രു ആ​ളു​ണ്ടോ എ​ന്നു തോ​ന്നി​പ്പോ​കും. ഒ​രു ബാ​ഗി​ലെ​ടു​ത്ത് തൂ​ക്കി വീ​ട്ടി​ൽ കൊ​ണ്ടു​പോ​കാ​ൻ തോ​ന്നും.

ച​ന്തു​വി​നെ​യും വ​ലി​യ ഇ​ഷ്ട​മാ​ണ്. അ​ദ്ദേ​ഹ​ത്തി​ന്‍റെ അ​ച്ഛ​നൊ​രു ഇ​തി​ഹാ​സ​മാ​ണ്. ച​ന്തു​വി​ന്‍റെ അ​ച്ഛ​നൊ​പ്പം അ​ഭി​ന​യി​ച്ചി​ട്ടു​ണ്ട്, ഒ​രു​പാ​ട് സ​മ​യം ചെ​ല​വ​ഴി​ച്ചി​ട്ടു​മു​ണ്ട്. അ​ച്ഛ​നെ​പ്പോ​ലെ ത​ന്നെ​യാ​ണ് ച​ന്തു​വും. അ​രു​ൺ കു​ര്യ​ൻ എ​ന്‍റെ സ​ഹോ​ദ​ര​നാ​യി യ​മ​ണ്ട​ൻ പ്രേ​മ​ക​ഥ​യി​ൽ അ​ഭി​ന​യി​ച്ചി​ട്ടു​ണ്ട്. ഈ ​സി​നി​മ​യി​ൽ ഞാ​ൻ പോ​ലും റെ​ക്ക​മ​ന്‍റ് ചെ​യ്യാ​തെ സ്വ​ന്തം ക​ഴി​വി​ലൂ​ടെ ഇ​വി​ടെ വ​രെ എ​ത്തി​യ ന​ട​നാ​ണ് അ​രു​ൺ.

നി​മി​ഷും ഞാ​നും ത​മ്മി​ൽ വ​ള​രെ കാ​ല​ത്തെ പ​രി​ച​യ​മു​ണ്ട്. എ​ന്‍റെ ഏ​റ്റ​വും അ​ടു​ത്ത ടെ​ക്നീ​ഷ്യ​ൻ ഫ്ര​ണ്ട് എ​ന്നു വേ​ണ​മെ​ങ്കി​ൽ നി​മി​ഷി​നെ വി​ളി​ക്കാം. ലോ​ക​യി​ലേ​ക്ക് എ​ന്നെ കൊ​ണ്ടു​വ​ന്ന​ത് നി​മി​ഷ് ആ​ണ്. കിം​ഗ് ഓ​ഫ് കൊ​ത്ത​യു​ടെ സ​മ​യ​ത്ത് ആ​ണ് ഇ​ങ്ങ​നെ​യൊ​രു ഐ​ഡി​യ​യെ​ക്കു​റി​ച്ച് നി​മി​ഷ് പ​റ​യു​ന്ന​ത്. അ​വ​ർ ഈ ​ക​ഥ ഒ​രു​പാ​ട് നി​ർ​മാ​താ​ക്ക​ളു​ടെ അ​ടു​ത്ത് പ​റ​ഞ്ഞെ​ന്നും അ​വ​ർ​ക്കൊ​ന്നും ഇ​തു മ​ന​സി​ലാ​കു​ന്നി​ല്ലെ​ന്നും പ​റ​ഞ്ഞു.

നീ ​എ​ന്നെ കാ​ണു​ന്നി​ല്ലേ, ഞാ​നും ഒ​രു നി​ർ​മാ​താ​വ​ല്ലേ? എ​ന്നാ​ണ് നി​മി​ഷി​നോ​ടു ചോ​ദി​ച്ച​ത്. അ​വ​ൻ ഐ​ഡി​യ പ​റ​ഞ്ഞു, കേ​ട്ട​പ്പോ​ൾ ത​ന്നെ എ​നി​ക്ക് ഇ​ഷ്ട​പ്പെ​ട്ടു. ഇ​തെ​ങ്ങ​നെ ചെ​യ്യു​മെ​ന്ന് എ​നി​ക്ക​റി​യി​ല്ല, പ​ക്ഷേ ന​മ്മ​ള്‍ ചെ​യ്തി​രി​ക്കു​മെ​ന്നു പ​റ​ഞ്ഞു.

തീ​രെ ചെ​റി​യ ബ​ജ​റ്റി​ലാ​ണ് ലോ​ക നി​ർ​മി​ച്ചി​രി​ക്കു​ന്ന​തെ​ന്ന് പ​ല​രും ചി​ന്തി​ക്കു​ന്നു​ണ്ടാ​കും. പ​ക്ഷേ മ​ല​യാ​ള​ത്തി​ൽ ‘കിം​ഗ് ഓ​ഫ് കൊ​ത്ത’​യ്ക്കും ‘കു​റു​പ്പി’​നും ചെ​ല​വാ​ക്കി​യ അ​തേ ബ​ജ​റ്റ് ത​ന്നെ ‘ലോ​ക’​യ്ക്കു​മാ​യി. ഞ​ങ്ങ​ളെ സം​ബ​ന്ധി​ച്ച​ട​ത്തോ​ളം അ​തു വ​ലി​യ ബ​ജ​റ്റ് ത​ന്നെ​യാ​ണ്. എ​ന്നാ​ൽ​പോ​ലും അ​തി​ലൊ​രു ചെ​റി​യ തു​ക പോ​ലും അ​നാ​വ​ശ്യ​മാ​യി ചെ​ല​വാ​ക്കി​യി​ട്ടി​ല്ല.

നി​മി​ഷും ഡൊ​മി​നി​ക്കും ത​മ്മി​ൽ വ​ലി​യൊ​രു ക​ണ​ക്‌​ഷ​നു​ണ്ടാ​യി​രു​ന്നു. അ​തു ത​ന്നെ​യാ​ണ് സി​നി​മ​യു​ടെ വ​ലി​യ വി​ജ​യ​ത്തി​നു കാ​ര​ണം. ഒ​രു സ്ത്രീ​യു​ടെ ശ​ബ്ദം ഈ ​ചി​ത്ര​ത്തി​ൽ ഉ​യ​ർ​ന്നു കേ​ൾ​ക്കു​ന്നു​ണ്ടെ​ങ്കി​ൽ അ​തി​ന്‍റെ മു​ഴു​വ​ൻ ക്രെ​ഡി​റ്റും ശാ​ന്തി​ക്ക് അ​വ​കാ​ശ​പ്പെ​ട്ട​താ​ണ്.

ക​ല്യാ​ണി​യും ഞാ​നും ത​മ്മി​ൽ ഒ​രു​പാ​ട് സാ​ദൃ​ശ്യ​ങ്ങ​ളു​ണ്ട്. ക​ഴി​ഞ്ഞ ജ​ന്മ​ത്തി​ൽ ഇ​ര​ട്ട​ക​ളാ​യി​രു​ന്നു​വെ​ന്ന് തോ​ന്നു​ന്നു. ച​ന്ദ്ര​യെ ഇ​ത്ര​ത്തോ​ളം ആ​ത്മാ​ർ​ഥ​ത​യോ​ടെ വേ​റെ ആ​രെ​ങ്കി​ലും അ​വ​ത​രി​പ്പി​ക്കു​മോ എ​ന്ന​ത് സം​ശ​യ​മാ​ണ്. അ​ത്ര​ത്തോ​ളം ആ ​ക​ഥാ​പാ​ത്ര​ത്തെ ക​ല്യാ​ണി മി​ക​ച്ച​താ​ക്കി.

ഞാ​ൻ നാ​യ​ക​നാ​യി 40ല​ധി​കം സി​നി​മ​ക​ൾ ചെ​യ്തി​ട്ടു​ണ്ട്. എ​ന്നാ​ൽ ഇ​തു​വ​രെ ഒ​രു സി​നി​മ​യ്ക്കും ഇ​ത്ത​ര​ത്തി​ലു​ള്ള പ്ര​തി​ക​ര​ണം ല​ഭി​ച്ചി​ട്ടി​ല്ല. ലോ​ക രാ​ജ്യം മു​ഴു​വ​ൻ മാ​ത്ര​മ​ല്ല ലോ​ക​മെ​മ്പാ​ടും ആ​ഘോ​ഷി​ക്ക​പ്പെ​ടു​ക​യാ​ണ്. ഇ​പ്പോ​ൾ ചി​ത്രം ഒ​രു വ​ലി​യ വി​ജ​യ​മാ​ക്കി മാ​റ്റി​യ പ്രേ​ക്ഷ​ക​ർ​ക്ക് ഹൃ​ദ​യം നി​റ​ഞ്ഞ ന​ന്ദി.’’​ദു​ൽ​ഖ​ർ സ​ൽ​മാ​ൻ പ​റ​ഞ്ഞു.

Movies

തെ​ലു​ങ്കാ​ന മു​ഖ്യ​മ​ന്ത്രി​യു​ടെ വ​സ​തി​യി​ലേ​ക്ക് ദു​ൽ​ഖ​റി​ന് ക്ഷ​ണം; പൊ​ന്നാ​ട അ​ണി​യി​ച്ച് രേ​വ​ന്ത് റെ​ഡ്ഢി

തെ​ലു​ങ്കാ​ന മു​ഖ്യ​മ​ന്ത്രി രേ​വ​ന്ത് റെ​ഡ്ഢി​യു​ടെ വ​സ​തി​യി​ൽ അ​തി​ഥി​യാ​യെ​ത്തി ന​ട​ൻ ദു​ൽ​ഖ​ർ സ​ൽ​മാ​ൻ. പൊ​ന്നാ​ട അ​ണി​യി​ച്ചു​കൊ​ണ്ടാ​ണ് രേ​വ​ന്ത് റെ​ഡ്ഢി ദു​ൽ​ഖ​റി​നെ സ്വീ​ക​രി​ച്ച​ത്. നി​ര്‍​മാ​താ​വ് സ്വ​പ്‌​ന ദ​ത്തും ദു​ല്‍​ഖ​റി​നൊ​പ്പ​മു​ണ്ടാ​യി​രു​ന്നു.

ല​ക്കി ഭാ​സ്ക​റി​ലെ അ​ഭി​ന​യ​ത്തി​ന് ദു​ല്‍​ഖ​ർ സ​ൽ​മാ​ന് ക​ഴി​ഞ്ഞ വ​ർ​ഷം മി​ക​ച്ച ന​ട​നു​ള്ള പ്ര​ത്യേ​ക ജൂ​റി പ​രാ​മ​ർ​ശം ല​ഭി​ച്ചി​രു​ന്നു. നേ​രി​ട്ടെ​ത്തി അ​വാ​ർ​ഡ് ഏ​റ്റു​വാ​ങ്ങാ​ൻ ദു​ൽ​ഖ​റി​ന് സാ​ധി​ച്ചി​രു​ന്നി​ല്ല.

അ​തു​കൊ​ണ്ട് തെ​ലു​ങ്കാ​ന​യി​ൽ എ​ത്തി​യ​പ്പോ​ൾ ദു​ൽ​ഖ​റി​നെ ത​ന്‍റെ വ​സ​തി​യി​ലേ​ക്ക് മു​ഖ്യ​മ​ന്ത്രി രേ​വ​ന്ത് റെ​ഡ്ഢി പ്ര​ത്യേ​കം ക്ഷ​ണി​ച്ച​താ​ണെ​ന്നാ​ണ് തെ​ലു​ങ്ക് മാ​ധ്യ​മ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്ന​ത്.

2024 ൽ ​റി​ലീ​സ് ചെ​യ്ത തെ​ലു​ങ്ക് ചി​ത്ര​ങ്ങ​ൾ​ക്കാ​യു​ള്ള പു​ര​സ്‍​കാ​ര​ങ്ങ​ളി​ൽ നാ​ലെ​ണ്ണ​മാ​ണ് ദു​ൽ​ഖ​ർ സ​ൽ​മാ​ൻ നാ​യ​ക​നാ​യ ല​ക്കി ഭാ​സ്ക്ക​ർ അ​ന്ന് സ്വ​ന്ത​മാ​ക്കി​യ​ത്. മൂ​ന്നാ​മ​ത്തെ മി​ക​ച്ച ച​ല​ച്ചി​ത്രം, മി​ക​ച്ച എ​ഡി​റ്റ​ർ, മി​ക​ച്ച തി​ര​ക്ക​ഥാ​കൃ​ത്ത് എ​ന്നീ പു​ര​സ്‍​കാ​ര​ങ്ങ​ളാ​ണ് ല​ക്കി ഭാ​സ്ക​റി​നെ തേ​ടി​യെ​ത്തി​യ​ത്.

മി​ക​ച്ച എ​ഡി​റ്റ​ർ​ക്കു​ള്ള അ​വാ​ർ​ഡ് ഈ ​ചി​ത്ര​ത്തി​ലൂ​ടെ ന​വീ​ൻ നൂ​ലി നേ​ടി​യ​പ്പോ​ൾ, മി​ക​ച്ച തി​ര​ക്ക​ഥാ​കൃ​ത്തി​നു​ള്ള അ​വാ​ർ​ഡ് ഇ​തി​ലൂ​ടെ സ്വ​ന്ത​മാ​ക്കി​യ​ത് ചി​ത്ര​ത്തി​ന്‍റെ സം​വി​ധാ​യ​ക​ൻ കൂ​ടി​യാ​യ വെ​ങ്കി അ​റ്റ്ലൂ​രി​യാ​ണ്.

Latest News

Corehub Up