x
ad
Sat, 1 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഗാം​ബ്ലിംഗ് കിം​ഗാ​യി ദു​ൽ​ഖ​ർ; കോ​രി​ത്ത​രി​പ്പി​ച്ച് ഐ​ആം ഗെ​യിം ട്രെ​യി​ല​ർ

എന്‍റർടൈൻമെന്‍റ് ഡെസ്ക്
Published: July 31, 2026 09:07 AM IST | Updated: July 31, 2026 09:07 AM IST

ചിത്രത്തിന്‍റെ ട്രെയിലറിൽ നിന്നും

ദു​ൽ​ഖ​ർ സ​ൽ​മാ​ൻ – ന​ഹാ​സ് ഹി​ദാ​യ​ത്ത് ചി​ത്രം ഐ ​ആം ഗെ​യിം ട്രെ​യി​ല​ർ പു​റ​ത്തി​റ​ങ്ങി. ചൂ​താ​ട്ട​ലോ​ക​ത്തി​ന്‍റെ ക​ഥ​യാ​ണ് ചി​ത്രം പ​റ​യു​ന്ന​തെ​ന്നാ​ണ് ട്രെ​യി​ല​ർ ന​ൽ​കു​ന്ന സൂ​ച​ന.

ഗാം​ബ്ലി​ങ് കിം​ഗാ​യി ദു​ൽ​ഖ​ർ എ​ത്തു​ന്ന ചി​ത്ര​ത്തി​ൽ ക​യാ​ദു ലോ​ഹ​ർ നാ​യി​ക​യാ​യി എ​ത്തു​ന്നു. വി​ന​യ് ഫോ​ർ​ട്ട്, മി​സ്കി​ൻ, ആ​ന്‍റ​ണി വ​ര്‍​ഗീ​സ്, ക​തി​ർ, സം​യു​ക്ത വി​ശ്വ​നാ​ഥ​ൻ എ​ന്നി​വ​രും പ്ര​ധാ​ന​ക​ഥാ​പാ​ത്ര​ങ്ങ​ളാ​യു​ണ്ട്. ആ​ക്ഷ​നും ഇ​മോ​ഷ​നും ചേ​രു​ന്ന ഗം​ഭീ​ര തി​യ​റ്റ​ർ എ​ക്സ്പീ​രി​യ​ൻ​സാ​കും ചി​ത്രം ന​ൽ​കു​ക എ​ന്നാ​ണ് സൂ​ച​ന​ക​ൾ.

 

ന​ഹാ​സ് ഹി​ദാ​യ​ത്ത് ക​ഥ​യെ​ഴു​തി സം​വി​ധാ​നം ചെ​യ്യു​ന്ന ചി​ത്ര​ത്തി​ൽ സ​ജീ​ർ ബാ​ബ, ബി​ലാ​ൽ മൊ​യ്തു, ഇ​സ്മ​യി​ൽ അ​ബൂ​ബ​ക്ക​ർ എ​ന്നി​വ​രാ​ണ് തി​ര​ക്ക​ഥ​യൊ​രു​ക്കു​ന്ന​ത്.  ജിം​ഷി ഖാ​ലി​ദാ​ണ് ചി​ത്ര​ത്തി​ന്‍റെ ഛായാ​ഗ്ര​ഹ​ണം. ച​മ്മ​ൻ ചാ​ക്കോ എ​ഡി​റ്റിം​ഗും ജേ​ക്സ് ബി​ജോ​യ് സം​ഗീ​ത​വും പ​ശ്ചാ​ത്ത​ല​സം​ഗീ​ത​വും ഒ​രു​ക്കി​യി​രി​ക്കു​ന്നു.

ആ​ർ​ഡി​എ​ക്സ് എ​ന്ന മെ​ഗാ ഹി​റ്റ് ചി​ത്ര​ത്തി​ന് ശേ​ഷം ന​ഹാ​സ് ഹി​ദാ​യ​ത്ത് ഒ​രു​ക്കു​ന്ന ചി​ത്ര​മാ​ണ് ‘ഐ ​ആം ഗെ​യിം’. രാ​ജ്യാ​ന്ത​ര ഗ്യാം​ഗ്സ്റ്റ​ർ പോ​രാ​ട്ട​ങ്ങ​ളി​ൽ അ​ക​പ്പെ​ടു​ന്ന ഒ​രു ഹൈ-​സ്റ്റേ​ക്ക് ഗാം​ബ്ല​റു​ടെ ക​ഥ പ​റ​യു​ന്ന ചി​ത്രം ഈ ​വ​ർ​ഷ​ത്തെ പ്ര​ധാ​ന ഓ​ണം റി​ലീ​സാ​യി 2026 ഓ​ഗ​സ്റ്റ് 20-ന് ​ചി​ത്രം തി​യ​റ്റ​റു​ക​ളി​ൽ എ​ത്തും. ‘കെ​ജി​എ​ഫും’ ‘വി​ക്ര’​മും ഒ​രു​ക്കി​യ അ​ൻ​പ​റി​വ് മാ​സ്റ്റേ​ഴ്സ് ആ​ണ് ചി​ത്ര​ത്തി​ന്‍റെ സാ​ഹ​സി​ക​മാ​യ സം​ഘ​ട്ട​ന​രം​ഗ​ങ്ങ​ൾ ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്. 

 

Tags : I M GAME Dulquer Salmaan Nahas Hidhayath Wayfarer Films

Recent News

Corehub Up