x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഓ​പ്പ​റേ​ഷ​ൻ നം​ഖോ​ർ; ദു​ല്‍​ഖ​ര്‍ സ​ല്‍​മാ​ന്‍റെ ഒ​രു കാ​റു​കൂ​ടി പി​ടി​ച്ചെ​ടു​ത്തു


Published: May 16, 2026 10:55 AM IST | Updated: May 16, 2026 10:55 AM IST

ഓ​പ്പ​റേ​ഷ​ൻ നം​ഖോ​റി​ന്‍റെ ഭാ​ഗ​മാ​യി ന​ട​ൻ ദു​ൽ​ഖ​ർ സ​ൽ​മാ​ന്‍റെ നി​സാ​ൻ പ​ട്രോ​ൾ കാ​ർ ക​സ്റ്റം​സ് പി​ടി​ച്ചെ​ടു​ത്തു. നി​കു​തി വെ​ട്ടി​ച്ച് ഭൂ​ട്ടാ​നി​ൽ നി​ന്ന് ക​ട​ത്തി​യെ​ന്ന സം​ശ​യ​ത്തി​ലാ​ണ് ന​ട​പ​ടി. ല​ക്കി ഭാ​സ്ക​ർ സി​നി​മ​യി​ൽ ഉ​പ​യോ​ഗി​ച്ച വാ​ഹ​ന​മാ​ണ് പി​ടി​ച്ചെ​ടു​ത്ത​ത്.

ഓ​പ്പ​റേ​ഷ​ൻ നം​ഖോ​റി​ന്‍റെ ഭാ​ഗ​മാ​യി ദു​ൽ​ഖ​റി​ന്‍റെ മൂ​ന്ന് വാ​ഹ​ന​ങ്ങ​ൾ നേ​ര​ത്തെ പി​ടി​ച്ചെ​ടു​ത്തി​രു​ന്നു. ദു​ൽ​ഖ​റി​ന്‍റെ ഒ​രു വാ​ഹ​നം കൂ​ടി ക​ണ്ടെ​ത്താ​നു​ണ്ടെ​ന്ന് ക​സ്റ്റം​സ് നേ​ര​ത്തെ ത​ന്നെ അ​റി​യി​ച്ചി​രു​ന്നു. ആ ​വാ​ഹ​ന​മാ​ണ് ഇ​പ്പോ​ൾ പി​ടി​ച്ചെ​ടു​ത്തി​രി​ക്കു​ന്ന​ത്.

ദു​ല്‍​ഖ​റി​ന്‍റെ ഡി​ഫ​ന്‍​ഡ​ര്‍, ലാ​ന്‍​ഡ് ക്രൂ​യി​സ​ര്‍ വാ​ഹ​ന​ങ്ങ​ള്‍ നേ​ര​ത്തെ പി​ടി​ച്ചെ​ടു​ത്തി​രു​ന്നു. ഇ​തി​ല്‍ ഡി​ഫ​ന്‍​ഡ​ര്‍ വി​ട്ടു​ന​ല്‍​ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ദു​ല്‍​ഖ​ര്‍ കോ​ട​തി​യെ സ​മീ​പി​ച്ചി​രു​ന്നു.

ഡി​ഫ​ന്‍​ഡ​ര്‍ വി​ട്ടു​ന​ല്‍​കു​ന്ന​ത് പ​രി​ഗ​ണി​ക്ക​ണ​മെ​ന്ന് ഹൈ​ക്കോ​ട​തി വ്യ​ക്ത​മാ​ക്കി​യി​രു​ന്നു. അ​തേ​സ​മ​യം ഒ​രാ​ളു​ടെ അ​റ​സ്റ്റും ക​സ്റ്റം​സ് രേ​ഖ​പ്പെ​ടു​ത്തി. കോ​ഴി​ക്കോ​ട് എ ​എ​സ് റോ​ഡ് വേ ​കാ​ര്‍​സി​ന്‍റെ പ​ങ്കാ​ളി സൈ​ന്‍ മാ​ര്‍​വേ​യാ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

Tags : Operation Namkhor Dulquer Salmaan

Recent News

Corehub Up