കൊച്ചി: അധ്യയനവർഷാരംഭത്തിൽ സാമൂഹികവും സാന്പത്തികവുമായി പിന്നാക്കം നിൽക്കുന്ന കുടുംബത്തിൽപ്പെട്ട 13,000 വിദ്യാർഥികൾക്കു പഠനോപകരണങ്ങൾ വിതരണംചെയ്യുമെന്ന് ജോയ് ആലുക്കാസ് ഫൗണ്ടേഷൻ.
കേരളം, തമിഴ്നാട്, കർണാടക, ആന്ധ്രപ്രദേശ്, തെലുങ്കാന, ഒഡീഷ സംസ്ഥാനങ്ങളിലെ കുട്ടികൾക്ക് ഗുണമേന്മയുള്ള സ്കൂൾബാഗിനൊപ്പം നോട്ടുബുക്കുകൾ, പെൻസിൽ ബോക്സ്, ലഞ്ച് ബോക്സ്, വാട്ടർ ബോട്ടിൽ, കുട എന്നിവയടങ്ങുന്ന കിറ്റാണ് വിതരണം ചെയ്യുക. എൽകെജി മുതൽ നാലാം ക്ലാസ് വരെയുള്ള കുട്ടികൾക്കാണ് പഠനോപകരണങ്ങൾ നൽകുക.
ജോയ് ആലുക്കാസ് ഫൗണ്ടേഷൻ നടത്തുന്ന സാമൂഹികസന്നദ്ധ പ്രവർത്തനങ്ങളുടെ ഭാഗമായാണു പരിപടി. സംസ്ഥാനങ്ങളിൽ സ്കൂളുകൾ തുറക്കുന്ന മുറയ്ക്ക് ജോയ് ആലുക്കാസ് ഷോറൂമുകളിലൂടെ പഠനോപകരണങ്ങൾ വിതരണം ചെയ്യും.