Kerala
കോട്ടയം: ഈരാറ്റുപേട്ട തെക്കേക്കരയിൽ പ്രവർത്തിക്കുന്ന ഹോൾസെയിൽ സ്ഥാപനത്തിൽ വൻ തീപിടുത്തം. അപകടത്തിൽ ഗോഡൗണിൽ ഉണ്ടായിരുന്ന മുഴുവൻ സാധനങ്ങളും കത്തി നശിച്ചു.
ഈരാറ്റുപേട്ട വലിയവീട്ടിൽ ഫൈസൽ, നഹാസ് എന്നിവരുടെ ഉടമസ്ഥതയിലുള്ള സ്ഥാപനമാണ് കത്തി നശിച്ചത്. ലക്ഷക്കണക്കിന് രൂപയുടെ നഷ്ടമാണ് ഉണ്ടായത്.
തീപിടുത്തത്തിന്റെ കാരണം വ്യക്തമല്ല. ഈരാറ്റുപേട്ട ഫയർഫോഴ്സ് സ്ഥലത്തെത്തിയാണ് തീ അണച്ചത്..
Kerala
കോട്ടയം: ഈരാറ്റുപേട്ടയിൽ അഞ്ചാം ക്ലാസുകാരനെ മർദിച്ച സംഭവത്തിൽ അധ്യാപകനെ സസ്പെൻഡ് ചെയ്യും. സന്തോഷ് എം. ജോസ് എന്ന അധ്യാപകനെതിരെയാണ് നടപടിയെടുക്കുന്നത്.
വിദ്യാർഥിയുടെ രക്ഷിതാക്കളുടെ പരാതിയിൽ ആണ് നടപടി എടുക്കാൻ തീരുമാനിച്ചിരിക്കുന്നത്. മാനേജ്മെന്റിന്റെ പ്രാഥമിക അന്വേഷണത്തിൽ അധ്യാപകന്റെ ഭാഗത്തുണ്ടായത് ഗുരുതരവീഴ്ച എന്ന് കണ്ടെത്തിയിട്ടുണ്ട്. ഇന്ന് ചേർന്ന സ്കൂളിലെ പിടിഎ യോഗത്തിലും അധ്യാപകനെതിരെ കടുത്ത നടപടി എടുക്കണമെന്ന് ആവശ്യമുയർന്നിരുന്നു.
അധ്യാപകന്റെ മർദനത്തിൽ അഞ്ചാം ക്ലാസുകാരന്റെ തോളിന് പരിക്കേറ്റിരുന്നു. കാരയ്ക്കാട് എംഎംഎം യുപി സ്കൂളിലെ അധ്യാപകനാണ് സന്തോഷ് എം. ജോസ്. അധ്യാപകൻ പരീക്ഷയ്ക്ക് ചോദ്യം ചോദിച്ചത് കേട്ടില്ലെന്ന് പറഞ്ഞതിനാണ് തോളിൽ ഇടിച്ചതെന്ന് മർദനമേറ്റ വിദ്യാർത്ഥി പറഞ്ഞു. സന്തോഷ് എം. ജോസിനെതിരെ കടുത്ത നടപടിയെടുക്കുമെന്ന് പിടിഎയും സ്കൂൾ മാനേജ്മെന്റും അറിയിച്ചിരുന്നു.
ക്ലാസ്മുറിക്കുള്ളിൽ വച്ച് പരീക്ഷ നടക്കുമ്പോഴാണ് സന്തോഷ് എം. ജോസ് അഞ്ചാം ക്ലാസുകരാനെ ഇടിച്ചത്. വിദ്യാർഥിയുടെ വലത് തോളിന് ക്ഷതമേറ്റു. ഇടത് കൈപ്പത്തിയിൽ പിച്ചി തൊലിയെടുത്ത പാടുണ്ട്.
District News
ഈരാറ്റുപേട്ട: ‘വന്യജീവികള്ക്ക് മാത്രമല്ല മനുഷ്യര്ക്കും ജീവിക്കണം’ എന്നമുദ്രാവാക്യമുയര്ത്തി കാസര്ഗോഡ് ജില്ലയിലെ വെള്ളരിക്കുണ്ടില് കഴിഞ്ഞ ഓഗസ്റ്റ് 15 മുതല് നടന്നുവരുന്ന അനിശ്ചിതകാല സത്യഗ്രഹത്തിന് ഐക്യദാര്ഢ്യം പ്രകടിപ്പിച്ച് ഇന്ന്് ഉച്ചകഴിഞ്ഞ് മൂന്നു മുതല് 21നു വൈകുന്നേരം ആറു വരെ 51 മണിക്കൂര് രാപകല് ഉപവാസ സത്യഗ്രഹം നടത്തും. കര്ഷകവേദി പ്രസിഡന്റ് റോജര് സെബാസ്റ്റൃനാണ് ഉപവാസം അനുഷ്ഠിക്കുന്നത്.
ജനകീയ പ്രസ്ഥാനങ്ങളുടെ ദേശീയസഖ്യം നാഷണല് കണ്വീനര് സി.ആര്. നീലകണ്ഠന് ഉദ്ഘാടനം ചെയ്യും. കര്ഷകസ്വരാജ് സത്യാഗ്രഹ ഐക്യദാര്ഢ്യ സമിതി സംസ്ഥാന വൈസ് ചെയര്മാന് ജോര്ജുകുട്ടി കടപ്ലാക്കല് അധ്യക്ഷതവഹിക്കും. വ്യാപാരി-വ്യവസായി ഏകോപനസമിതി കോട്ടയം ജില്ലാ വൈസ് ചെയര്മാന് എ.എം.എ ഖാദര്, ബെന്നി പുളിക്കല്, വി.എം അബ്ദുള്ളാഖാന്, ബി. മുരളീധരന് തുടങ്ങിയവര് പ്രസംഗിക്കും.
Kerala
ഈരാറ്റുപേട്ട: പൂഞ്ഞാറിൽ ഗൃഹനാഥനെ വീടിനു സമീപത്തെ പുരയിടത്തിൽ വെടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. പൂഞ്ഞാർ പെരിങ്ങുളം ഭാഗത്ത് തടവിനാലിൽ വീട്ടിൽ ലോറൻസ് (56) ആണ് മരിച്ചത്. മൃതദേഹം കണ്ടെത്തിയതിനു സമീപത്തുനിന്നും തോക്കും കണ്ടെത്തിയിട്ടുണ്ട്.
ഇന്ന് രാവിലെ 11 ഓടെയാണ് മൃതദേഹം കണ്ടെത്തുന്നത്. തുടർന്ന് നാട്ടുകാർ വിവരം ഈരാറ്റുപേട്ട പോലീസിൽ അറിയിക്കുകയായിരുന്നു. തുടർന്ന്, ഈരാറ്റുപേട്ട സ്റ്റേഷൻ ഹൗസ് ഓഫീസർ കെ.ജെ. തോമസിന്റെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്ത് എത്തി പരിശോധന നടത്തി.
ഇയാൾ സ്വയം വെടിവച്ച് മരിച്ചതാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. സ്ഥലത്ത് പോലീസ് കൂടുതൽ ശാസ്ത്രീയ പരിശോധനകൾ നടത്തും. ശേഷം മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റും.