x
ad
Tue, 4 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഈ​രാ​റ്റു​പേ​ട്ട​യ്ക്ക് സ്പെ​ഷ​ൽ പാ​ക്കേ​ജ് പ്ര​ഖ്യാ​പി​ക്ക​ണ​മെ​ന്ന്

വെബ് ഡെസ്ക്
Published: August 3, 2026 10:30 PM IST | Updated: August 3, 2026 10:30 PM IST

പു​ന്ന​ത്താ​ന​ത്ത് ത്രേ​സ്യാ​മ്മ കു​ര്യാ​ക്കോ​സി​ന്‍റെ വീ​ട് ത​ക​ർ​ന്ന നി​ല​യി​ൽ.

ഈ​രാ​റ്റു​പേ​ട്ട: ശ​നി​യാ​ഴ്ച ഈ​രാ​റ്റു​പേ​ട്ട ന​ഗ​ര​സ​ഭാ പ്ര​ദേ​ശ​ത്തു​ണ്ടാ​യ മ​ഹാ പ്ര​ള​യ​ത്തി​ൽ നാ​നൂ​റോ​ളം വീ​ടു​ക​ളി​ൽ വെ​ള്ളം ക​യ​റി വീ​ട്ടു​പ​ക​ര​ണ​ങ്ങ​ൾ ന​ശി​ക്കു​ക​യും വീ​ടു​ക​ൾ​ക്ക് കേ​ടു​പാ​ടു​ക​ൾ സം​ഭ​വി​ക്കു​ക​യും ചെ​യ്തു. നൂ​റ്റ​ന്പ​തി​ൽ​പ​രം ക​ട​ക​ളി​ലും വെ​ള്ളം ക​യ​റി സാ​ധ​ന​സാ​മ​ഗ്രി​ക​ൾ ന​ശി​ച്ചി​ട്ടു​ണ്ട്. ഇ​തു​മൂ​ലം ന​ഗ​ര​സ​ഭ​യി​ൽ മാ​ത്രം കോ​ടി​ക്ക​ണ​ക്കി​ന് രൂ​പ​യു​ടെ നാ​ശ​ന​ഷ്ടം ഉ​ണ്ടാ​യ​താ​യി ന​ഗ​ര​സ​ഭാ ചെ​യ​ർ​പേ​ഴ്സ​ൺ വി.​പി. നാ​സ​ർ പ​റ​ഞ്ഞു. ഇ​തു പ​രി​ഹ​രി​ക്കാ​നാ​യി​ന​ഗ​ര​സ​ഭ​യി​ലെ ജ​ന​ങ്ങ​ൾ​ക്കും സ​മീ​പ പ​ഞ്ചാ​യ​ത്തു​ക​ളി​ൽ പ്ര​കൃ​തി ദു​ര​ന്തം നേ​രി​ട്ട​വ​ർ​ക്കും സ്പെ​ഷ​ൽ പാ​ക്കേ​ജ് അ​നു​വ​ദി​ക്ക​ണം.

ദു​രി​ത​ത്തി​ലാ​യ​വ​ർ​ക്കു ഭ​ക്ഷ​ണം എ​ത്തി​ക്കാ​നാ​യി തോ​ട്ടു​മു​ക്കി​ലെ നൈ​നാ​ർ പ​ള്ളി കെ​ട്ടി​ട​ത്തി​ൽ ന​ഗ​ര​സ​ഭ​യു​ടെ​യും പൗ​രാ​വ​ലി​യു​ടെ​യും നേ​തൃ​ത്വ​ത്തി​ൽ സൗ​ഹൃ​ദ കി​ച്ച​ൻ ആ​രം​ഭി​ച്ച​താ​യും ഇ​വി​ടു​ത്തെ ക​ള​ക്ഷ​ൻ പോ​യി​ന്‍റു​മാ​യി എ​ല്ലാ​വ​രും സ​ഹ​ക​രി​ക്ക​ണ​മെ​ന്നും ന​ഗ​ര​സ​ഭാ ചെ​യ​ർ​പേ​ഴ്സ​ൺ അ​ഭ്യ​ർ​ഥി​ച്ചു.

ന​ദി​ക​ളു​ടെ​യും ഡാ​മു​ക​ളു​ടെ​യും സ്വാ​ഭാ​വി​ക ആ​ഴം പു​നഃ​സ്ഥാ​പി​ക്ക​ണ​മെ​ന്ന്
പാ​ലാ: സം​സ്ഥാ​ന​ത്തെ ഡാ​മു​ക​ളി​ലും ന​ദി​ക​ളി​ലും പു​ഴ​ക​ളി​ലും സ​ര്‍​ക്കാ​ര്‍ നി​യ​ന്ത്ര​ണ​ത്തി​ല്‍ ശാ​സ്ത്രീ​യ​മാ​യും നി​യ​ന്ത്രി​ത​മാ​യും മ​ണ​ല്‍​വാ​ര​ല്‍ പു​ന​രാ​രം​ഭി​ച്ചാ​ല്‍ വെ​ള്ള​പ്പൊ​ക്ക​ത്തി​ന്‍റെ തീ​വ്ര​ത ഗ​ണ്യ​മാ​യി കു​റ​യ്ക്കാ​നാ​കു​മെ​ന്ന് മ​ഹാ​ത്മാ​ഗാ​ന്ധി നാ​ഷ​ണ​ല്‍ ഫൗ​ണ്ടേ​ഷ​ന്‍. സം​സ്ഥാ​ന​ത്ത് അ​ടു​ത്ത​കാ​ല​ത്താ​യി ആ​വ​ര്‍​ത്തി​ക്കു​ന്ന വെ​ള്ള​പ്പൊ​ക്ക​ങ്ങ​ളി​ല്‍ വ​ലി​യൊ​രു പ​ങ്കും മ​നു​ഷ്യ​നി​ര്‍​മി​ത​മാ​ണെ​ന്നും ഇ​ത്ത​വ​ണ പാ​ലാ ഉ​ള്‍​പ്പെ​ടെ​യു​ള്ള പ്ര​ദേ​ശ​ങ്ങ​ളി​ല്‍ വ​ള​രെ കു​റ​ഞ്ഞ സ​മ​യ​ത്തി​നു​ള്ളി​ല്‍ വെ​ള്ള​പ്പൊ​ക്ക​മു​ണ്ടാ​യ​ത് ചെ​ളി, തി​ട്ട​ക​ള്‍, മ​ര​ങ്ങ​ള്‍, ചെ​ടി​ക​ള്‍ എ​ന്നി​വ ജ​ല​പ്ര​വാ​ഹം ത​ട​സ​പ്പെ​ടു​ത്തു​ന്ന സാ​ഹ​ച​ര്യ​ത്തെ​ത്തു​ട​ർ​ന്നാ​ണെ​ന്നും ഫൗ​ണ്ടേ​ഷ​ന്‍ പ​റ​യു​ന്നു.

Tags : Nattuvishesham District News special package Erattupetta

Recent News

Corehub Up