നെല്ലിമറ്റം എംബിറ്റ്സ് എന്‍ജിനീയറിംഗ് കോളജില്‍ സ്ഥാപിച്ച ഡ്രോണ്‍, റോബോട്ടിക്സ്, ഐഒടി ടെക്നോളജീസ് സെന്ററിന്റെ ഉദ്ഘാടനം ഷൈലേന്ദ്ര സാല്‍വി നിര്‍വഹിക്കുന്
കോതമംഗലം: നെല്ലിമറ്റം എംബിറ്റ്സ് എന്‍ജിനീയറിംഗ് കോളജില്‍ യെസ്കാവ ഇന്ത്യയുടെ സഹകരണത്തോടെ സ്ഥാപിച്ച സെന്റര്‍ ഫോര്‍ ഡ്രോണ്‍, റോബോട്ടിക്സ് ആന്‍ഡ് ഐഒടി ടെക്നോളജീസ് ഉദ്ഘാടനം യെസ്കാവ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് സിഇഒ ഷൈലേന്ദ്ര സാല്‍വി നിര്‍വഹിച്ചു.
എംബിറ്റ്സ് ചെയര്മാന് ബേബി തോമസ് അധ്യക്ഷത വഹിച്ചു. യെസ്കാവ ഇന്ത്യ സീനിയര്‍ എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് തകാഷി കാറ്റോ, അര്ജുന് ഗോപാല്‍, ജി.രാജേഷ്, ബി. മഹേഷ് കുമാര്‍, കോളജ് സെക്രട്ടറി ബിനോയ് തോമസ്, ട്രഷറര്‍ കെ.പി. ജോര്‍ജ്, ഡയറക്ടര്‍ ഡോ. ഷാജന് കുര്യാക്കോസ്, പ്രിന്‍സിപ്പല്‍ ഡോ. തോമസ് ജോര്‍ജ്, ഇലക്ട്രോണിക്സ് ആന്‍ഡ് കമ്യൂണിക്കേഷന്‍ എന്‍ജിനീയറിംഗ് മേധാവി പ്രഫ. ഷെറിന് തോമസ് തുടങ്ങിയവര്‍ പ്രസംഗിച്ചു.
Tags : Nattuvishesham District News Nellimattam Engineering College