x
ad
Tue, 4 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മ​ഴ: ആ​ശ​ങ്ക ഒ​ഴി​യാ​തെ മൂ​വാ​റ്റു​പു​ഴ

വെബ് ഡെസ്ക്
Published: August 4, 2026 04:09 AM IST | Updated: August 4, 2026 04:09 AM IST

വാ​ഴ​പ്പി​ള്ളി ജ​ന​ശ​ക്തി - തൃ​ക്ക റോ​ഡ് വെ​ള്ള​ത്തി​ന​ടി​യി​ലാ​യ​പ്പോ​ള്‍.

മൂ​വാ​റ്റു​പു​ഴ: മൂ​വാ​റ്റു​പു​ഴ​യാ​റി​ലെ​യും തൊ​ടു​പു​ഴ​യാ​റി​ലെ​യും ജ​ല​നി​ര​പ്പ് അ​പ​ക​ട​നി​ര​പ്പി​ല്‍ തു​ട​രു​ന്ന​തോ​ടെ മൂ​വാ​റ്റു​പു​ഴ​യി​ലെ ജ​ന​ങ്ങ​ളു​ടെ ആ​ശ​ങ്ക ഒ​ഴി​യു​ന്നി​ല്ല. മ​ല​ങ്ക​ര ഡാ​മി​ന്‍റെ ആ​റു ഷ​ട്ട​റു​ക​ളി​ല്‍ അ​ഞ്ച് ഷ​ട്ട​റു​ക​ളാ​ണ് നി​ല​വി​ല്‍ തു​റ​ന്നി​രി​ക്കു​ന്ന​ത്. ഓ​രോ ഷ​ട്ട​റി​ല്‍ നി​ന്ന് 50 സെ​ന്‍റീ​മീ​റ്റ​ര്‍ വെ​ള്ളം വീ​ത​മാ​ണ് നി​ല​വി​ല്‍ പു​റ​ത്തേ​യ്ക്ക് ഒ​ഴു​ക്കു​ന്ന​ത്. എ​ന്നാ​ല്‍ ഡാ​മി​ലെ വെ​ള്ള​ത്തി​ന്‍റെ അ​ള​വ് 41.30 സെ​ന്‍റീ​മീ​റ്റ​ര്‍ എ​ത്തി നി​ല്‍​ക്കു​ന്ന​തി​ല്‍ നി​ല​വി​ല്‍ ഉ​യ​ര്‍​ത്തി​യി​ട്ടു​ള്ള മൂ​ന്ന് ഷ​ട്ട​റു​ക​ള്‍ ഒ​രു മീ​റ്റ​ര്‍ വ​രെ ഉ​യ​ര്‍​ത്തി ജ​ലം പു​റ​ത്തേ​ക്ക് ഒ​ഴു​ക്കി​വി​ടു​മെ​ന്ന് അ​ധി​കൃ​ത​ര്‍ പ​റ​ഞ്ഞു.

കൊ​ച്ച​ങ്ങാ​ടി​യി​ലെ നി​ര​വ​ധി വീ​ടു​ക​ളി​ലും ഇ​ലാ​ഹി​യ ന​ഗ​റി​ലെ പ​തി​ന​ഞ്ചോ​ളം വീ​ടു​ക​ളി​ലു​മാ​ണ് വെ​ള്ളം ക​യ​റി​യി​രി​ക്കു​ന്ന​ത്. ഞാ​യ​റാ​ഴ്ച വെ​ള്ളം ഇ​റ​ങ്ങി​യ​തി​നെ തു​ട​ര്‍​ന്ന് വീ​ടു​ക​ള്‍ ശു​ചീ​ക​രി​ച്ച് താ​മ​സം തു​ട​ങ്ങു​ന്ന​തി​ന് ത​യാ​റെ​ടു​ക്കു​ന്ന​തി​നി​ടെ​യാ​ണ് ഇ​ന്ന​ലെ രാ​വി​ലെ വീ​ണ്ടും വെ​ള്ളം ക​യ​റി​യ​ത്. വീ​ടു​ക​ളി​ല്‍ താ​മ​സി​ക്കു​ന്ന​വ​രെ ക്യാ​മ്പു​ക​ളി​ലേ​ക്കും ബ​ന്ധു​വീ​ടു​ക​ളി​ലേ​ക്കും മാ​റ്റി​യി​ട്ടു​ണ്ട്.

വാ​ഴ​പ്പി​ള്ളി ജെ​ബി സ്‌​കൂ​ള്‍, ടൗ​ണ്‍ യു​പി സ്‌​കൂ​ള്‍, ക​ടാ​തി എ​ന്‍​എ​സ്എ​സ് ക​ര​യോ​ഗം, കാ​വു​ങ്ക​ര വ​നി​താ സെ​ന്‍റ​ർ, കു​ര്യ​ന്‍​മ​ല ക​മ്യൂ​ണി​റ്റി സെ​ന്‍റ​ര്‍ എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് ദു​രി​താ​ശ്വാ​സ ക്യാ​മ്പു​ക​ള്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന​ത്. ഇ​ന്ന​ലെ വ​രെ പെ​യ്ത ക​ന​ത്ത മ​ഴ​യി​ല്‍ മൂ​വാ​റ്റു​പു​ഴ താ​ലൂ​ക്കി​ലും പ​രി​സ​ര പ്ര​ദേ​ശ​ങ്ങ​ളി​ലും വ്യാ​പ​ക നാ​ശ​മു​ണ്ടാ​യി. മൂ​വാ​റ്റു​പു​ഴ​യാ​റി​ലെ ജ​ല​നി​ര​പ്പ് ഉ​യ​ര്‍​ന്ന​തോ​ടെ വാ​ഴ​പ്പി​ള്ളി ജ​ന​ശ​ക്തി ലി​ങ്ക് റോ​ഡ്-​തൃ​ക്ക മേ​ഖ​ല പൂ​ര്‍​ണ​മാ​യും വെ​ള്ള​ത്തി​ന​ടി​യി​ലാ​യി. പാ​യി​പ്ര ഇ​ട​ശേ​രി​കു​ടി​യി​ല്‍ ജ​മാ​ലി​ന്‍റെ പു​ര​യി​ട​ത്തി​ലെ കി​ണ​ര്‍ താ​ണു​പോ​യി.
ക​ടാ​തി, ര​ണ്ടാ​ര്‍, ക​വ​ള​ക്കു​ഴി തു​ട​ങ്ങി​യ പ്ര​ദേ​ശ​ങ്ങ​ള്‍ പൂ​ര്‍​ണ​മാ​യും മൂ​വാ​റ്റു​പു​ഴ​യാ​റി​ലെ പു​ഴ​യോ​ര ന​ട​പ്പാ​ത ഇ​പ്പോ​ഴും പൂ​ര്‍​ണ​മാ​യും വെ​ള്ള​ത്തി​ന​ടി​യി​ലാ​ണ്. മ​ഴ​യ്ക്ക് ശ​മ​ന​മു​ണ്ടെ​ങ്കി​ലും മൂ​വാ​റ്റു​പു​ഴ​യാ​റി​ന്‍റെ തീ​ര​ങ്ങ​ളി​ല്‍ വ​സി​ക്കു​ന്ന​വ​ര്‍ തു​ട​ര്‍​ന്നും ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്ന് അ​ധി​കൃ​ത​ര്‍ മു​ന്ന​റി​യി​പ്പ് ന​ല്‍​കി. അ​ടി​യ​ന്ത​ര സാ​ഹ​ച​ര്യ​ങ്ങ​ള്‍ നേ​രി​ടാ​നും പൊ​തു​ജ​ന​ങ്ങ​ള്‍​ക്ക് ബ​ന്ധ​പ്പെ​ടാ​നു​മാ​യി പ്ര​ത്യേ​ക ക​ണ്‍​ട്രോ​ള്‍ റൂ​മു​ക​ളും സ​ജ്ജ​മാ​ക്കി​യി​ട്ടു​ണ്ട്.

വാ​ഴ​പ്പി​ള്ളി ജ​ന​ശ​ക്തി-തൃ​ക്ക റോ​ഡ് വെ​ള്ള​ത്തി​ലാ​യി

മൂ​വാ​റ്റു​പു​ഴ​യാ​റി​ലെ ജ​ല​നി​ര​പ്പ് ഉ​യ​ര്‍​ന്ന​തോ​ടെ വാ​ഴ​പ്പി​ള്ളി ജ​ന​ശ​ക്തി - തൃ​ക്ക റോ​ഡ് പൂ​ര്‍​ണ​മാ​യും വെ​ള്ള​ത്തി​ന​ടി​യി​ലാ​യി. മൂ​വാ​റ്റു​പു​ഴ​യാ​റി​ലെ ജ​ല​നി​ര​പ്പ് അ​പ​ക​ട​നി​ല​യി​ല്‍ തു​ട​രു​ന്ന​തി​നാ​ല്‍ ജ​ന​ങ്ങ​ള്‍​ക്ക് ജാ​ഗ്ര​ത നി​ര്‍​ദേ​ശം ന​ല്‍​കി​യി​രി​ക്കു​ക​യാ​ണ്. ഞാ​യ​റാ​ഴ്ച രാ​ത്രി​യും തി​ങ്ക​ളാ​ഴ്ച പു​ല​ര്‍​ച്ചെ​യും പെ​യ്ത ശ​ക്ത​മാ​യ മ​ഴ​യാ​ണ് ജ​ല​നി​ര​പ്പ് ഉ​യ​രാ​ന്‍ കാ​ര​ണ​മാ​യ​ത്. വാ​ഴ​പ്പി​ള്ളി ജ​ന​ശ​ക്തി ലി​ങ്ക് റോ​ഡ് - തൃ​ക്ക മേ​ഖ​ല​യി​ലെ വീ​ടു​ക​ളി​ട​ല​ക്കം വെ​ള്ളം ക​യ​റി​യ അ​വ​സ്ഥ​യി​ലാ​ണ്. എം​സി റോ​ഡി​ലേ​ക്കും, വാ​ഴ​പ്പി​ള്ളി​യി​ലേ​ക്കും പോ​കു​ന്ന വാ​ഹ​ന​ങ്ങ​ള്‍ പ്ര​ധാ​ന റോ​ഡ് വ​ഴി പോ​ക​ണ​മെ​ന്ന് അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു.

ക്യാ​മ്പു​ക​ള്‍ സ​ന്ദ​ര്‍​ശി​ച്ച് ചെ​യ​ർ​പേ​ഴ്സ​ണും കൗ​ൺ​സി​ല​ർ​മാ​രും

മ​ഴ​വെ​ള്ള​ക്കെ​ടു​തി​യെ തു​ട​ര്‍​ന്ന് വീ​ടു​ക​ളി​ല്‍ വെ​ള്ളം ക​യ​റി ദു​രി​താ​ശ്വാ​സ ക്യാ​മ്പു​ക​ളി​ലേ​ക്ക് മാ​റി​യ കു​ടും​ബ​ങ്ങ​ള്‍​ക്കൊ​പ്പം സ​മ​യം ചെ​ല​വ​ഴി​ച്ച് ന​ഗ​ര​സ​ഭ ചെ​യ​ര്‍​പേ​ഴ്സ​ണ്‍ ജോ​യ്സ് മേ​രി ആ​ന്‍റ​ണി​യും കൗ​ണ്‍​സി​ല​ര്‍​മാ​രും. വി​വി​ധ ക്യാ​മ്പു​ക​ള്‍ സ​ന്ദ​ര്‍​ശി​ച്ച ചെ​യ​ര്‍​പേ​ഴ്സ​ണ്‍ ആ​വ​ശ്യ​മാ​യ സൗ​ക​ര്യ​ങ്ങ​ള്‍ ഉ​റ​പ്പാ​ക്കാ​ന്‍ ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്ക് നി​ര്‍​ദേ​ശം ന​ല്‍​കി. ദു​രി​താ​ശ്വാ​സ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്കൊ​പ്പം മാ​ന​സി​ക പി​ന്തു​ണ​യും ഒ​രു​പോ​ലെ പ്ര​ധാ​ന​മാ​ണെ​ന്നും ന​ഗ​ര​സ​ഭ​യു​ടെ എ​ല്ലാ പി​ന്തു​ണ​യും തു​ട​രു​മെ​ന്നും ചെ​യ​ര്‍​പേ​ഴ്സ​ണ്‍ ജോ​യ്സ് മേ​രി ആ​ന്‍റ​ണി അ​റി​യി​ച്ചു.

സൗ​ജ​ന്യ മെ​ഡി​ക്ക​ല്‍ ക്യാ​മ്പു​മാ​യി ഐ​എം​എ

മൂ​വാ​റ്റു​പു​ഴ: ഇ​ന്ത്യ​ന്‍ മെ​ഡി​ക്ക​ല്‍ അ​സോ​സി​യേ​ഷ​ന്‍ മൂ​വാ​റ്റു​പു​ഴ ശാ​ഖ​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ദു​രി​താ​ശ്വാ​സ ക്യാ​മ്പ് പ്ര​വ​ര്‍​ത്തി​ക്കു​ന്ന ജെ​ബി സ്‌​കൂ​ളി​ല്‍ സൗ​ജ​ന്യ മെ​ഡി​ക്ക​ല്‍ ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ചു. ഐ​എം​എ മൂ​വാ​റ്റു​പു​ഴ പ്ര​സി​ഡ​ന്‍റ് ഡോ. ​മു​ഹ​മ്മ​ദ് ഹ​സ​ന്‍, ഡോ. ​ര​വീ​ന്ദ്ര​നാ​ഥ് ക​മ്മ​ത്ത്, ഡോ. ​അ​ജി ബാ​ല​കൃ​ഷ്ണ​ന്‍, ഡോ. ​പി.​കെ. അ​ലി, ഡോ. ​അ​തു​ല്‍, ഡോ. ​ജോ​ര്‍​ജ്, ഡോ. ​അ​നു​രാ​ഞ്ജ​ന എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് ക്യാ​മ്പി​ലെ​ത്തി​യ രോ​ഗി​ക​ളെ പ​രി​ശോ​ധി​ച്ച് ആ​വ​ശ്യ​മാ​യ ചി​കി​ത്സാ നി​ര്‍​ദേ​ശ​ങ്ങ​ള്‍ ന​ല്‍​കി​യ​ത്. ക്യാ​മ്പി​ന്‍റെ സം​ഘാ​ട​ന​ത്തി​നും പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്കും ന​ഗ​ര​സ​ഭ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍​മാ​രാ​യ ഷ​ഹ​ന മാ​ഹി​ന്‍, പി. ​ര​ജി​ത എ​ന്നി​വ​ര്‍ നേ​തൃ​ത്വം ന​ല്‍​കി.

Tags : Nattuvishesham District News Muvattupuzha

Recent News

Corehub Up