ചാണ്ടി ഉമ്മൻ എംഎൽഎ
പുതുപ്പള്ളി: പുതുപ്പള്ളിയിലെ എട്ടു പഞ്ചായത്തുകളും ഗുരുതരമായ ദുരിതമാണ് നേരിടുന്നത്. അയർക്കുന്നം, അകലക്കുന്നം പഞ്ചായത്തുകളിലെ പല പ്രദേശങ്ങളിൽ വെള്ളപ്പൊക്കം രൂക്ഷമായി. അയർക്കുന്നത്തെ പാറപ്പുറം, തിരുവഞ്ചൂർ, ചാണഞ്ചേരി, പുളിച്ചുവട് തുടങ്ങിയ പ്രദേശങ്ങളിലെ നിരവധി വീടുകൾ വെള്ളത്തിനടിയിലായി.
ചാണ്ടി ഉമ്മൻ എംഎൽഎയുടെ നേതൃത്വത്തിൽ ജനപ്രതിനിധികൾ, എൻഡിആർഎഫ്, ഫയർ ആൻഡ് റെസ്ക്യൂ, പോലീസ്, റവന്യൂ വകുപ്പ്, സിവിൽ ഡിഫൻസ്, സന്നദ്ധപ്രവർത്തകർ എന്നിവർ രാത്രി വൈകിയും രക്ഷാപ്രവർത്തനം തുടരുകയാണ്. ഇതിനോടകം 240ഓളം കുടുംബങ്ങളെ സുരക്ഷിതമായി ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റി. മാറാൻ മടിച്ചവരെ എംഎൽഎ നേരിട്ടുകണ്ട് സ്ഥിതിഗതികൾ ബോധ്യപ്പെടുത്തി സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റുന്നതിനും നേതൃത്വം നൽകി.