Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Evidence

കേ​ത​ൻ അ​ഗ​ർ​വാ​ൾ കൊ​ല​ക്കേ​സ്; കൃ​ത്യ​മാ​യ തെ​ളി​വി​ല്ലെ​ന്ന് പോ​ലീ​സ്

പൂ​ന: യു​വ​വ്യ​വ​സാ​യി കേ​ത​ൻ അ​ഗ​ർ​വാ​ളി​ന്‍റെ കൊ​ല​പാ​ത​ക​ക്കേ​സി​ൽ ഇ​തു​വ​രെ കൃ​ത്യ​മാ​യ തെ​ളി​വു​ക​ളോ ദൃ​ക്സാ​ക്ഷി​മൊ​ഴി​ക​ളോ ഇ​ല്ലെ​ന്ന് പോ​ലീ​സ്. കേ​സി​ലെ മു​ഖ്യ​പ്ര​തി സി​യ ഗോ​യ​ലി​നെ നു​ണ​പ​രി​ശോ​ധ​ന​യ്ക്ക് വി​ധേ​യ​യാ​ക്കാ​നാ​യി പോ​ലീ​സ് കോ​ട​തി​യെ സ​മീ​പി​ച്ചു.

ല​ഭ്യ​മാ​യ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ളി​ൽ സി​യ​യു​ടെ കാ​മു​ക​നും കൂ​ട്ടു​പ്ര​തി​യു​മാ​യ ചേ​ത​ൻ ചൗ​ധ​രി ഒ​രു ഹൂ​ഡി ധ​രി​ച്ച് പ്ര​ദേ​ശ​ത്ത് നി​ൽ​ക്കു​ന്ന​ത് മാ​ത്ര​മാ​ണു​ള്ള​ത്. ഡ​മ്മി ഉ​പ​യോ​ഗി​ച്ച് പോ​ലീ​സ് കു​റ്റ​കൃ​ത്യം പു​ന​രാ​വി​ഷ്‌​ക​രി​ച്ചെ​ങ്കി​ലും കേ​ത​നെ ത​ള്ളി​യി​ട്ട​താ​ണോ അ​തോ അ​ബ​ദ്ധ​ത്തി​ൽ വീ​ണ​താ​ണോ എ​ന്ന് ശാ​സ്ത്രീ​യ​മാ​യി തെ​ളി​യി​ക്കാ​ൻ അ​തി​ന് സാ​ധി​ച്ചി​ട്ടി​ല്ല. ഈ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ് കൂ​ടു​ത​ൽ തെ​ളി​വു​ക​ൾ ക​ണ്ടെ​ത്താ​നാ​യി നു​ണ​പ​രി​ശോ​ധ​ന ന​ട​ത്താ​നു​ള്ള നീ​ക്ക​വു​മാ​യി പോ​ലീ​സ് മു​ന്നോ​ട്ടു​പോ​കു​ന്ന​ത്.

സി​യ​യു​ടെ​യും ചേ​ത​ന്‍റെ​യും മൊ​ഴി​ക​ൾ രേ​ഖ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ടെ​ങ്കി​ലും ഇ​നി​യു​ള്ള അ​ന്വേ​ഷ​ണ​ത്തി​ന് നു​ണ​പ​രി​ശോ​ധ​ന ആ​വ​ശ്യ​മാ​ണെ​ന്നാ​ണ് പോ​ലീ​സി​ന്‍റെ നി​ല​പാ​ട്. നു​ണ​പ​രി​ശോ​ധ​ന​യി​ൽ നി​ർ​ണാ​യ​ക​മാ​യ പ​ല​വി​വ​ര​ങ്ങ​ളും ല​ഭി​ച്ചേ​ക്കു​മെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു.

കേ​സ​ന്വേ​ഷ​ണ​ത്തി​ൽ പ​രി​മി​ത​മാ​യ തെ​ളി​വു​ക​ൾ മാ​ത്ര​മു​ള്ള സാ​ഹ​ച​ര്യ​ത്തി​ലാ​ണ് പോ​ലീ​സ് നു​ണ​പ​രി​ശോ​ധ​ന ന​ട​ത്താ​റു​ള്ള​ത്. എ​ന്നാ​ൽ, നു​ണ​പ​രി​ശോ​ധ​ന ഫ​ലം പ്ര​ധാ​ന തെ​ളി​വാ​യി കോ​ട​തി അം​ഗീ​ക​രി​ക്കാ​റി​ല്ല. മ​റി​ച്ച് അ​ന്വേ​ഷ​ണ​ത്തി​ൽ കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ളും തെ​ളി​വു​ക​ളും ക​ണ്ടെ​ത്താ​നാ​യാ​ണ് പോ​ലീ​സ് നു​ണ​പ​രി​ശോ​ധ​ന​യെ ആ​ശ്ര​യി​ക്കു​ന്ന​ത്. അ​തേ​സ​മ​യം, നു​ണ​പ​രി​ശോ​ധ​ന​യ്ക്ക് മു​ൻ​പ് നി​യ​മ​പ​ര​വും സാ​ങ്കേ​തി​ക​പ​ര​വു​മാ​യ ഒ​ട്ടേ​റെ ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ പാ​ലി​ക്കേ​ണ്ട​തു​ണ്ടെ​ന്ന് സി​യ​യു​ടെ അ​ഭി​ഭാ​ഷ​ക​ൻ വി​പു​ൽ ദു​ശിം​ഗ് പ്ര​തി​ക​രി​ച്ചു. നു​ണ​പ​രി​ശോ​ധ​ന​യ്ക്ക് പ്ര​തി​യു​ടെ അ​നു​മ​തി ആ​വ​ശ്യ​മാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

Kerala

20 ല​ക്ഷ​ത്തി​ന്‍റെ ഡീ​ല്‍, വി.​പി. സ​ജീ​ന്ദ്ര​ന്‍ രാ​ഷ്ട്രീ​യം അ​വ​സാ​നി​പ്പി​ക്ക​ണം, മ​ത്സ​രി​ക്ക​രു​ത്; തെ​ളി​വ് പു​റ​ത്തു​വി​ട്ട് സാ​ബു ജേ​ക്ക​ബ്

കൊ​ച്ചി: ട്വ​ന്‍റി20​യി​ല്‍‌​നി​ന്നു രാ​ജി​വ​ച്ച പൂ​തൃ​ക്ക പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പൂ​ജ ജോ​മോ​നെ​തി​രെ ഡീ​ല്‍ ആ​രോ​പ​ണം ശ​ക്ത​മാ​ക്കി പാ​ര്‍​ട്ടി ചെ​യ​ര്‍​മാ​ന്‍ സാ​ബു എം. ​ജേ​ക്ക​ബ്. കു​ന്ന​ത്തു​നാ​ട് കോ​ണ്‍​ഗ്ര​സ് സ്ഥാ​നാ​ര്‍​ഥി​യാ​യ മു​ന്‍ എം​എ​ല്‍​എ വി.​പി. സ​ജീ​ന്ദ്ര​നു​മാ​യി 20 ല​ക്ഷം രൂ​പ​യു​ടെ ഡീ​ല്‍ ആ​ണ് പൂ​ജ ജോ​മോ​ന്‍ ന​ട​ത്തി​യ​തെ​ന്ന് ആ​രോ​പി​ച്ച് ഡീ​ല്‍ ഉ​റ​പ്പി​ക്കു​ന്ന ദൃ​ശ്യ​ങ്ങ​ള്‍ സാ​ബു ജേ​ക്ക​ബ് വാ​ര്‍​ത്താ​സ​മ്മേ​ള​ന​ത്തി​ല്‍ പു​റ​ത്തു​വി​ട്ടു.

പൂ​തൃ​ക്ക സ​ഹ​ക​ര​ണ ബാ​ങ്ക് പ്ര​സി​ഡ​ന്‍റ് അ​നി​ബെ​ന്‍ കു​ന്ന​ത്ത്, പൂ​തൃ​ക്ക കോ​ണ്‍​ഗ്ര​സ് മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് പീ​റ്റ​ര്‍ കു​പ്ലാ​ശേ​രി എ​ന്നി​വ​രു​മാ​യാ​ണ് പൂ​ജ ജോ​മോ​ന്‍ ഡീ​ല്‍ ഉ​റ​പ്പി​ച്ച​ത്. ഇ​തി​ന്‍റെ ദൃ​ശ്യ​ങ്ങ​ളാ​ണ് പു​റ​ത്തു​വി​ട്ട​ത്. ഡീ​ല്‍ തെ​ളി​യി​ച്ചാ​ല്‍ രാ​ഷ്ട്രീ​യ ജീ​വി​തം അ​വ​സാ​നി​പ്പി​ക്കാ​മെ​ന്ന് സ​ജീ​ന്ദ്ര​ന്‍ പ​റ​ഞ്ഞ​തി​ന് പി​ന്നാ​ലെ​യാ​ണ് സാ​ബു ജേ​ക്ക​ബ് ദൃ​ശ്യ​ങ്ങ​ള്‍ പു​റ​ത്തു​വി​ട്ട​ത്.

പൂ​തൃ​ക്ക സ​ഹ​ക​ര​ണ ബാ​ങ്കി​ലേ​ക്ക് വി​ളി​ച്ചു വ​രു​ത്തി​യാ​ണ് ഡീ​ല്‍ ഉ​ണ്ടാ​ക്കി​യ​ത്. അ​ഞ്ച് ല​ക്ഷം പ​ണ​മാ​യും, ഏ​ഴ് ല​ക്ഷ​ത്തി​ന്‍റെ ബാ​ങ്ക് ലോ​ണും, അ​തി​ന്‍റെ പ​ലി​ശ​യും ചേ​ര്‍​ന്ന് 15 ല​ക്ഷ​ത്തി​നാ​യി​രു​ന്നു ആ​ദ്യ ഡീ​ല്‍ ഉ​റ​പ്പി​ച്ച​ത്. എ​ന്നാ​ല്‍ ഡീ​ലി​ന്‍റെ വി​വ​രം പു​റ​ത്താ​യ​തോ​ടെ പൂ​ജ അ​ഞ്ച് ല​ക്ഷം രൂ​പ കൂ​ടി അ​ധി​കം ആ​വ​ശ്യ​പ്പെ​ടു​ക​യും 20 ല​ക്ഷ​മാ​ക്കി ന​ല്‍​കാ​ന്‍ കോ​ണ്‍​ഗ്ര​സ് നേ​തൃ​ത്വം സ​മ്മ​തി​ക്കു​ക​യും ചെ​യ്തു.

ഡീ​ല്‍ ഉ​റ​പ്പി​ച്ച ശേ​ഷം ബെ​ന്നി ബെ​ഹ്നാ​ന്‍ അ​വി​ടെ വ​ന്നു. ബെ​ന്നി ബ​ഹ്നാ​നു​മാ​യി സം​സാ​രി​ച്ച് ഉ​റ​പ്പി​ച്ചു. ബാ​ങ്കി​ല്‍ ന​ട​ന്ന ഡീ​ല്‍ ച​ര്‍​ച്ച​യ്ക്ക് ശേ​ഷം മാ​ര്‍​ച്ച് 27ന് ​വൈ​കി​ട്ട് 6.45ന് ​സ​ജീ​ന്ദ്ര​ന്‍റെ വെ​ളു​ത്ത ഇ​ന്നോ​വ കാ​റി​ലും തു​ട​ര്‍​ന്ന് കോ​ല​ഞ്ചേ​രി​യി​ലെ സെ​ന്‍​ട്ര​ല്‍ ഇ​ല​ക്ഷ​ന്‍ ക​മ്മി​റ്റി ഓ​ഫീ​സി​ലും വ​ച്ചാ​ണ് അ​ന്തി​മ ഡീ​ല്‍ ഉ​റ​പ്പി​ച്ച​ത്. ഇ​തു​പോ​ലെ കോ​ള​നി​ക​ളി​ല്‍ ക​യ​റി കോ​ണ്‍​ഗ്ര​സ് 5000, 10000 രൂ​പ വ​ച്ച് കൊ​ടു​ത്തു​കൊ​ണ്ടി​രി​ക്കു​ക​യാ​ണെ​ന്നും സാ​ബു ജേ​ക്ക​ബ് വ്യ​ക്ത​മാ​ക്കി.

ഇ​തി​ലൂ​ടെ കു​ന്ന​ത്തു​നാ​ട് പി​ടി​ച്ചെ​ടു​ക്കാ​മെ​ന്നാ​ണ് കോ​ണ്‍​ഗ്ര​സ് ധ​രി​ച്ചി​രി​ക്കു​ന്ന​ത്. ജ​നാ​ധി​പ​ത്യ​ത്തെ വി​ല​ക്കെ​ടു​ക്കു​ന്ന പ്ര​വ​ര്‍​ത്ത​ന​മാ​ണ് കോ​ണ്‍​ഗ്ര​സ് കേ​ര​ള​ത്തി​ല്‍ ന​ട​ത്തു​ന്ന​ത്. ട്വ​ന്‍റി20​യു​ടെ ഭ​ര​ണം അ​ട്ടി​മ​റി​ക്കു​ക​യാ​ണ് ല​ക്ഷ്യം. 20 ല​ക്ഷം അ​വ​രെ സം​ബ​ന്ധി​ച്ച് ഒ​രു ന​ഷ്ട​മ​ല്ല. തെ​ളി​വ് കൊ​ണ്ടു​വ​രി​ക​യാ​ണെ​ങ്കി​ല്‍ രാ​ഷ്ട്രീ​യ ജീ​വി​തം അ​വ​സാ​നി​പ്പി​ക്കാ​മെ​ന്ന് സ​ജീ​ന്ദ്ര​ന്‍ പ​റ​ഞ്ഞി​രു​ന്നു. ആ ​വാ​ക്ക് പാ​ലി​ക്ക​ണം, ഈ ​തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ മ​ത്സ​രി​ക്കു​ന്നി​ല്ലെ​ന്ന് പ​റ​ഞ്ഞ് പി​ന്‍​വാ​ങ്ങ​ണ​മെ​ന്ന് സാ​ബു ജേ​ക്ക​ബ് പ​റ​ഞ്ഞു.

അ​തേ​സ​മ​യം, ട്വ​ന്‍റി20 എ​ന്‍​ഡി​എ​യു​ടെ ഭാ​ഗ​മാ​യ​തി​നാ​ലാ​ണ് താ​ന്‍ രാ​ജി​വ​യ്ക്കു​ന്ന​തെ​ന്നാ​യി​രു​ന്നു പൂ​ജ ജോ​മോ​ന്‍ ഇ​ന്ന​ലെ വാ​ര്‍​ത്താ​സ​മ്മേ​ള​ന​ത്തി​ല്‍ പ​റ​ഞ്ഞ​ത്. ഇ​തി​ന് പി​ന്നാ​ലെ​യാ​ണ് ഡീ​ല്‍ ആ​രോ​പ​ണം ഉ​യ​ര്‍​ത്തി സാ​ബു ജേ​ക്ക​ബ് രം​ഗ​ത്തെ​ത്തി​യ​ത്. വി.​പി. സ​ജീ​ന്ദ്ര​നു​മാ​യി 20 ല​ക്ഷം രൂ​പ​യു​ടെ ഡീ​ല്‍ പൂ​ജ ജോ​മോ​ന്‍ ന​ട​ത്തി​യെ​ന്ന് സാ​ബു ജേ​ക്ക​ബ് പ​റ​ഞ്ഞി​രു​ന്നു. ഇ​തി​നൊ​പ്പം ശ​ബ്ദ സ​ന്ദേ​ശ​ങ്ങ​ളും പു​റ​ത്തു​വി​ട്ടി​രു​ന്നു.

Kerala

സ​ത്യ​ത്തെ ഇ​രു​ട്ടു​കൊ​ണ്ട് മ​റ​യ്ക്ക​രു​ത്; രേ​ഖ​ക​ൾ പു​റ​ത്തു​വി​ട്ട് കു​ഞ്ഞി​ക്കൃ​ഷ്ണ​ൻ

ക​ണ്ണൂ​ർ: പ​യ്യ​ന്നൂ​ർ ര​ക്ത‌​സാ​ക്ഷി ഫ​ണ്ടി​ൽ തി​രി​മ​റി​യി​ൽ കൂ​ടു​ത​ൽ രേ​ഖ​ക​ൾ പു​റ​ത്തു​വി​ട്ട് പ​യ്യ​ന്നൂ​രി​ലെ യു​ഡി​എ​ഫ് സ്വ​ത​ന്ത്ര സ്ഥാ​നാ​ർ​ഥി വി. ​കു​ഞ്ഞി​ക്കൃ​ഷ്ണ​ൻ. സ​മൂ​ഹ മാ​ധ്യ​മ​ത്തി​ലൂ​ടെ ബാ​ങ്ക് രേ​ഖ​ക​ൾ പു​റ​ത്തു​വി​ടു​ക​യാ​യി​രു​ന്നു. ക​ഴി​ഞ്ഞ ദി​വ​സ​വും തി​രി​മ​റി ന​ട​ത്തി​യ​തി​ന്‍റെ തെ​ളി​വെ​ന്ന് ആ​രോ​പി​ച്ച് ബാ​ങ്ക് രേ​ഖ​ക​ൾ പു​റ​ത്തു​വി​ട്ടി​രു​ന്നു.

കു​ഞ്ഞി​ക്കൃ​ഷ്‌​ണ​ന്‍റെ പു​സ്‌​ത​ക​ത്തി​ൽ ആ​രോ​പി​ച്ച തി​രി​മ​റി​ക​ളെ സാ​ധൂ​ക​രി​ക്കു​ന്ന ത​ര​ത്തി​ലു​ള്ള രേ​ഖ​ക​ളാ​ണി​ത്. സൂ​ര്യ​നെ പോ​ലെ തി​ള​ങ്ങു​ന്ന തെ​ളി​വു​ക​ൾ ബാ​ക്കി​യി​രി​ക്കെ എ​ങ്ങ​നെ​യാ​ണു നി​ങ്ങ​ൾ​ക്ക് വാ​ക്കു​ക​ൾ കൊ​ണ്ട് പു​ക​മ​റ സൃ​ഷ്‌​ടി​ച്ച് സ​ത്യ​ത്തെ മ​റ​ച്ചു വ​യ്ക്കാ​ൻ ക​ഴി​യു​ക​യെ​ന്ന് കു​ഞ്ഞി​ക്കൃ​ഷ്ണ​ണ​ൻ സ​മൂ​ഹ​മാ​ധ്യ​മ​ത്തി​ൽ കു​റി​ച്ചു.

ര​ക്ത​സാ​ക്ഷി ധ​ന​രാ​ജി​ന്‍റെ പേ​രി​ൽ പി​രി​ച്ച ഫ​ണ്ടി​ൽ നി​ന്ന് 2016 ന​വം​ബ​ർ മൂ​ന്നി​ന് 40 ല​ക്ഷം രൂ​പ പി​ൻ​വ​ലി​ച്ച് വി​വി​ധ അ​ക്കൗ​ണ്ടു​ക​ളി​ൽ സ്ഥി​ര​നി​ക്ഷേ​പ​മാ​ക്കി. പി​ന്നീ​ട് 25 ല​ക്ഷം ധ​ന​രാ​ജ് അ​ക്കൗ​ണ്ടി​ലേ​ക്ക് മാ​റ്റി​യെ​ങ്കി​ലും 15 ല​ക്ഷം രൂ​പ പാ​ർ​ട്ടി ഏ​രി​യാ ക​മ്മി​റ്റി​യു​ടെ അ​ക്കൗ​ണ്ടി​ലേ​ക്ക് മാ​റ്റി പി​ൻ​വ​ലി​ക്കു​ക​യാ​ണ് ചെ​യ്‌​തി​ട്ടു​ള്ള​ത്.

ര​ക്ത‌​സാ​ക്ഷി ധ​ന​രാ​ജി​ന്‍റെ പേ​രി​ലു​ള്ള അ​ക്കൗ​ണ്ട് നി​ല​വി​ലി​രി​ക്കെ 15 ല​ക്ഷം രൂ​പ എ​ന്തി​നാ​ണ് ഏ​രി​യാ ക​മ്മി​റ്റി​യു​ടെ അ​ക്കൗ​ണ്ടി​ലേ​ക്ക് മാ​റ്റി പി​ൻ​വ​ലി​ച്ച​ത് എ​ന്ന ചോ​ദ്യ​ത്തി​ന് മ​റു​പ​ടി ഉ​ണ്ടോ? ഇ​ത് എ​വി​ടെ​യും വ​ര​വ് ചെ​ല​വ് ക​ണ​ക്കി​ൽ ഉ​ൾ​പ്പെ​ട്ടി​ട്ടി​ല്ല എ​ന്ന​ത​ല്ലേ വ​സ്തു​ത?. ര​ണ്ട് ല​ക്ഷം രൂ​പ കെ.​പി. മ​ധു​വി​ന്‍റെ വ്യ​ക്തി​ഗ​ത അ​ക്കൗ​ണ്ടി​ലേ​ക്കാ​ണ് മാ​റ്റി​യ​ത്.

സ​ത്യ​ത്തെ നി​ങ്ങ​ൾ ഇ​രു​ട്ടു​കൊ​ണ്ട് മ​റ​യ്ക്കാ​നാ​ണ് ശ്ര​മി​ക്കു​ന്ന​തെ​ങ്കി​ൽ ഇ​നി​യും സം​സാ​രി​ക്കു​ന്ന തെ​ളി​വു​ക​ൾ പു​റ​ത്ത് വ​രും. പോ​രാ​ട്ടം തു​ട​രു​മെ​ന്നും വി. ​കു​ഞ്ഞി​ക്കൃ​ഷ്ണ​ണ​ൻ കു​റി​ച്ചു.

Kerala

പ​യ്യ​ന്നൂ​രി​ലെ ര​ക്ത​സാ​ക്ഷി ഫ​ണ്ട് ത​ട്ടി​പ്പ്; തെ​ളി​വ് പു​റ​ത്തു​വി​ട്ട് വി.കു​ഞ്ഞി​കൃ​ഷ്ണ​ൻ

ക​ണ്ണൂ​ർ: പ​യ്യ​ന്നൂ​രി​ലെ ര​ക്ത​സാ​ക്ഷി ഫ​ണ്ട് ത​ട്ടി​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട ആ​രോ​പ​ണ​ങ്ങ​ളി​ൽ തെ​ളി​വ് പു​റ​ത്തു​വി​ട്ട് മു​ൻ സി​പി​എം നേ​താ​വും സ്വ​ത​ന്ത്ര സ്ഥാ​നാ​ര്‍​ഥി​യു​മാ​യ വി.​കു​ഞ്ഞി​കൃ​ഷ്ണ​ൻ. ര​ക്ത​സാ​ക്ഷി ഫ​ണ്ടു​മാ​യി ബ​ന്ധ​പ്പെ​ട്ട നി​ര്‍​ണാ​യ​ക ബാ​ങ്ക് രേ​ഖ​ക​ളാ​ണ് കു​ഞ്ഞി​കൃ​ഷ്ണ​ൻ പു​റ​ത്തു​വി​ട്ട​ത്.

ര​ക്ത​സാ​ക്ഷി ഫ​ണ്ടി​ൽ നി​ന്ന് അ​ഞ്ചു ല​ക്ഷം രൂ​പ ഏ​രി​യാ സെ​ക്ര​ട്ട​റി സ്വ​ന്തം പേ​രി​ലാ​ക്കി. ഈ ​പ​ണം വീ​ട് നി​ർ​മാ​ണ​ത്തി​ന് ഉ​പ​യോ​ഗി​ച്ചു. ഇ​തി​ന്‍റെ കൂ​ടു​ത​ൽ തെ​ളി​വു​ക​ള്‍ പു​റ​ത്തു​വി​ടു​മെ​ന്നും കു​ഞ്ഞി​കൃ​ഷ്ണ​ൻ വ്യ​ക്ത​മാ​ക്കി. ഫേ​സ്ബു​ക്ക് പോ​സ്റ്റി​ലൂ​ടെ​യാ​ണ് വി.​കു​ഞ്ഞി​കൃ​ഷ്ണ​ൻ തെ​ളി​വു​ക​ള്‍ പു​റ​ത്തു​വി​ട്ട​ത്. ഈ ​തെ​ളി​വു​ക​ള്‍ പ​യ്യ​ന്നൂ​രി​ലെ ജ​ന​ങ്ങ​ള്‍ മ​ന​സി​ലാ​ക്കും.

അ​ഴി​മ​തി​ക്കാ​ര്‍ ആ​രാ​ണെ​ന്ന് ജ​നം വി​ല​യി​രു​ത്തു​മെ​ന്നും പോ​രാ​ട്ടം തു​ട​രു​ക​യാ​ണെ​ന്നും വി. ​കു​ഞ്ഞി​കൃ​ഷ്ണ​ൻ കു​റി​ച്ചു. പ​യ്യ​ന്നൂ​രി​ലെ ര​ക്ത​സാ​ക്ഷി ഫ​ണ്ട് ത​ട്ടി​പ്പി​ൽ ആ​രോ​പ​ണം ഉ​ന്ന​യി​ച്ച​തി​നു പി​ന്നാ​ലെ കു​ഞ്ഞി​കൃ​ഷ്ണ​നെ സി​പി​എം പു​റ​ത്താ​ക്കി​യി​രു​ന്നു.

 

National

റോ​യ് സി.​ജെ​യു​ടെ ആ​ത്മ​ഹ​ത്യ: ആ​ദാ​യ നി​കു​തി വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കെ​തി​രെ തെ​ളി​വി​ല്ലെ​ന്ന് എ​സ്ഐ​ടി

ബംഗുളൂരു: കോ​ൺ​ഫി​ഡ​ന്‍റ് ഗ്രൂ​പ്പ് ചെ​യ​ർ​മാ​ൻ ഡോ. ​റോ​യ് സി.​ജെ​യു​ടെ ആ​ത്മ​ഹ​ത്യ​യി​ൽ ആ​ദാ​യ​നി​കു​തി വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കെ​തി​രെ തെ​ളി​വി​ല്ലെ​ന്ന് പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘം. ഡോ. ​റോ​യ് സി.​ജെ​യെ ഉ​ദ്യോ​ഗ​സ്ഥ​ർ അ​ന്നേ​ദി​വ​സം ചോ​ദ്യം ചെ​യ്തി​ട്ടി​ല്ല. സ​മ്മ​ർ​ദ​ത്തി​ലാ​ക്കി​യെ​ന്ന​തി​ന് തെ​ളി​വി​ല്ലെ​ന്നും എ​സ്ഐ​ടി​യു​ടെ റി​പ്പോ​ർ​ട്ടി​ലു​ണ്ട്.

സം​ഭ​വ ദി​വ​സം ആ​ദാ​ന നി​കു​തി വ​കു​പ്പി ഡോ. ​റോ​യ് സി.​ജെ​യെ ഒ​രു മ​ണി​ക്കൂ​റോ​ളം ചോ​ദ്യം ചെ​യ്തു​വെ​ന്നും സ​മ്മ​ർ​ദ​ത്തി​ലാ​ക്കി​യെ​ന്നു​മാ​യി​രു​ന്നു ജീ​വ​ന​ക്കാ​രു​ടെ മൊ​ഴി. എ​ന്നാ​ൽ, ഇ​ക്കാ​ര്യ​ങ്ങ​ൾ​ക്ക് തെ​ളി​വി​ല്ലെ​ന്നാ​ണ് എ​സ്ഐ​ടി ക​ണ്ടെ​ത്ത​ൽ.

ആ​ദാ​യ​നി​കു​തി വ​കു​പ്പി​ന്‍റെ വി​ശ​ദീ​ക​ര​ണ​വും പ്രാ​ഥ​മി​ക അ​ന്വേ​ഷ​ണ സം​ഘ​ത്തി​ന്‍റെ ക​ണ്ടെ​ത്ത​ലു​ക​ളും ഇ​തു​ത​ന്നെ​യാ​യി​രു​ന്നു. ആ​ത്മ​ഹ​ത്യ​യി​ൽ അ​ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെ​ട്ട് കോ​ൺ​ഫി​ഡ​ന്‍റ് ഗ്രൂ​പ്പ് മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ർ ന​ൽ​കി​യ പ​രാ​തി​യി​ലും ചോ​ദ്യം ചെ​യ്ത​താ​യി പ​റ​ഞ്ഞി​രു​ന്നി​ല്ല.

അ​തേ​സ​മ​യം, ക​മ്പ​നി​യി​ലെ ജീ​വ​ന​ക്കാ​രെ​യും ഡോ. ​റോ​യ് സി.​ജെ​യു​ടെ ബ​ന്ധു​ക്ക​ളെ​യും സു​ഹൃ​ത്തു​ക്ക​ളെ​യു​മെ​ല്ലാം എ​സ്ഐ​ടി ചോ​ദ്യം ചെ​യ്തി​രു​ന്നു. കോ​ൺ​ഫി​ഡ​ന്‍റ് ഗ്രൂ​പ്പി​ന്‍റെ അ​ശോ​ക് ന​ഗ​റി​ലെ ഓ​ഫി​സി​ലെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ളും പ​രി​ശോ​ധി​ച്ചു. ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് എ​സ്ഐ​ടി റി​പ്പോ​ർ​ട്ട് ത​യാ​റാ​ക്കി​യ​ത്.

Kerala

ക​മ​ലേ​ശ്വ​ര​ത്തെ യു​വ​തി​യു​ടെ​യും മാ​താ​വി​ന്‍റെ​യും മ​ര​ണം; ഉ​ണ്ണി​കൃ​ഷ്ണ​ന് താ​ൽ​പ​ര്യം ആ​ൺ​സു​ഹൃ​ത്തു​ക്ക​ളോ​ടെ​ന്ന് പോ​ലീ​സ്

തി​രു​വ​ന​ന്ത​പു​രം: ക​മ​ലേ​ശ്വ​ര​ത്ത് യു​വ​തി​യും മാ​താ​വും വി​ഷം ക​ഴി​ച്ച് ജീ​വ​നൊ​ടു​ക്കി​യ സം​ഭ​വ​ത്തി​ല്‍ നി​ര്‍​ണാ​യ വെ​ളി​പ്പെ​ടു​ത്ത​ലു​മാ​യി പോ​ലീ​സ്.

പ്ര​തി​യാ​യ ഉ​ണ്ണി​ക്കൃ​ഷ്ണ​ന് ആ​ണ്‍ സു​ഹൃ​ത്തു​ക്ക​ളോ​ട് ഒ​പ്പം ക​ഴി​യാ​നാ​യി​രു​ന്നു താ​ൽ​പ​ര്യ​മെ​ന്നും ഇ​യാ​ൾ പ​ല ഗേ ​ഗ്രൂ​പ്പി​ലും അം​ഗ​മാ​യി​രു​ന്നു​വെ​ന്നും പോ​ലീ​സ് ക​ണ്ടെ​ത്തി. ആ​ണു​ങ്ങ​ള്‍​ക്കൊ​പ്പം യാ​ത്ര പോ​കാ​നും സ​മ​യം പ​ങ്കി​ടാ​നുമാ​ണ് ഉ​ണ്ണി​ക്കൃ​ഷ്ണ​ന്‍ താ​ല്‍​പ​ര്യം കാ​ണി​ച്ചി​രു​ന്ന​തെ​ന്നും പോ​ലീ​സ് പ​റ​യു​ന്നു.

ഉ​ണ്ണി​ക്കൃ​ഷ്ണ​ന്‍റെ മൊ​ബൈ​ല്‍ ഫോ​ണ്‍ പ​രി​ശോ​ധി​ച്ച​തി​ല്‍ നി​ന്നാ​ണ് നി​ര്‍​ണാ​യ​ക വി​വ​ര​ങ്ങ​ള്‍ പോ​ലീ​സി​ന് ല​ഭി​ച്ച​ത്.

ആ​റു വ​ര്‍​ഷ​ത്തി​നി​ടെ ഗ്രീ​മ​യു​ടെ വീ​ട്ടി​ല്‍ ഉ​ണ്ണി​ക്കൃ​ഷ്ണ​ന്‍ പോ​യ​ത് ഒ​രു ദി​വ​സം മാ​ത്ര​മാ​ണ്. ഇ​വ​ര്‍ ത​മ്മി​ല്‍ ഒ​ന്നി​ച്ച് ക​ഴി​ഞ്ഞ​ത് 54 ദി​വ​സം മാ​ത്ര​വു​മാ​ണ്. പി​എ​ച്ച്ഡി പ​രീ​ക്ഷ​യി​ല്‍ ശ്ര​ദ്ധ കേ​ന്ദ്രീ​ക​രി​ക്കാ​ന്‍ കു​ടും​ബാം​ഗ​ങ്ങ​ളു​മാ​യി ഇ​ട​പ​ഴ​കാ​ത്ത​താ​ണ് ന​ല്ല​തെ​ന്ന് വി​ശ്വ​സി​പ്പി​ച്ച് ബോ​ധ​പൂ​ര്‍​വം അ​ക​ലം പാ​ലി​ച്ചി​രു​ന്നു.

ക​മ​ലേ​ശ്വ​രം സ്വ​ദേ​ശി​ക​ളാ​യ എ​സ്.​എ​ല്‍. സ​ജി​ത (54), മ​ക​ള്‍ ഗ്രീ​മ എ​സ്. രാ​ജ് (30) എ​ന്നി​വ​രെ ബു​ധ​നാ​ഴ്ച​യാ​ണ് വീ​ട്ടി​ല്‍ മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ​ത്. ഉ​ണ്ണി​കൃ​ഷ്ണ​ന് ത​ന്നോ​ടു​ള്ള അ​വ​ഗ​ണ​യാ​ണ് മ​ര​ണ കാ​ര​ണമെ ഗ്രീ​മ ആ​ത്മ​ഹ​ത്യ കു​റി​പ്പി​ല്‍ എ​ഴു​തി​യി​രു​ന്നു.

Kerala

തെ​ളി​വെ​ടു​പ്പി​നാ​യി രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ലി​നെ ക​സ്റ്റ​ഡി​യി​ൽ വാ​ങ്ങാ​ൻ അ​ന്വേ​ഷ​ണ സം​ഘം

പ​ത്ത​നം​തി​ട്ട: ബ​ലാ​ത്സം​ഗ കേ​സി​ൽ അ​റ​സ്റ്റി​ലാ​യ രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ൽ എം​എ​ൽ​എ​യെ ഏ​ഴു ദി​വ​സം ക​സ്റ്റ​ഡി​യി​ൽ വാ​ങ്ങാ​ൻ പോ​ലീ​സ് സം​ഘം ഇ​ന്ന് അ​പേ​ക്ഷ ന​ൽ​കും. പ​രാ​തി​ക്കാ​രി ലൈം​ഗി​ക അ​തി​ക്ര​മം നേ​രി​ട്ട ഹോ​ട്ട​ലി​ൽ പ്ര​തി​യെ എ​ത്തി​ച്ചു തെ​ളി​വെ​ടു​പ്പ് ന​ട​ത്ത​ണം, യു​വ​തി​യു​ടെ ന​ഗ്ന ദൃ​ശ്യ​ങ്ങ​ൾ പ​ക​ർ​ത്തി​യ മൊ​ബൈ​ൽ ഫോ​ൺ ക​ണ്ടെ​ത്ത​ണം തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ചാ​ണ് അ​ന്വേ​ഷ​ണ​സം​ഘം ക​സ്റ്റ​ഡി അ​പേ​ക്ഷ ന​ൽ​കി​യി​രി​ക്കു​ന്ന​ത്.

തി​രു​വ​ല്ല ജു​ഡീ​ഷ്യ​ൽ ഫ​സ്റ്റ് ക്ലാ​സ് മ​ജി​സ്ട്രേ​റ്റ് കോ​ട​തി​യി​ലാ​ണ് അ​പേ​ക്ഷ ന​ൽ​കു​ന്ന​ത്. ഇ​ന്ന​ലെ മ​ജി​സ്ട്രേ​റ്റി​നു മു​ന്നി​ൽ ഹാ​ജ​രാ​ക്കി​യ​പ്പോ​ൾ ത​ന്നെ രാ​ഹു​ൽ ജാ​മ്യ അ​പേ​ക്ഷ ന​ൽ​കി​യി​രു​ന്നു. എ​ന്നാ​ൽ ഇ​ന്ന് ജാ​മ്യാ​പേ​ക്ഷ​യി​ൽ വാ​ദം ന​ട​ത്തേ​ണ്ടെ​ന്നാ​ണ് പ്ര​തി​ഭാ​ഗ​ത്തി​ന്‍റെ തീ​രു​മാ​നം. ക​സ്റ്റ​ഡി അ​പേ​ക്ഷ​യി​ൽ അ​ന്തി​മ ഉ​ത്ത​ര​വ് അ​റി​ഞ്ഞ​തി​നു​ശേ​ഷം മാ​ത്രം ജാ​മ്യാ​പേ​ക്ഷ​യി​ൽ വാ​ദം ന​ട​ത്താ​നാ​ണ് രാ​ഹു​ലി​ന്‍റെ അ​ഭി​ഭാ​ഷ​ക​ർ തീ​രു​മാ​നി​ച്ചി​രി​ക്കു​ന്ന​ത്. റി​മാ​ൻ​ഡി​ലാ​യ രാ​ഹു​ൽ നി​ല​വി​ൽ മാ​വേ​ലി​ക്ക​ര സ്പെ​ഷ​ൽ സ​ബ് ജ​യി​ലി​ലാ​ണു​ള്ള​ത്.

Kerala

തെ​​​ളി​​​വു​​​ക​​​ൾ കൈ​​​മാ​​​റു​​​മെ​​​ന്ന് അ​​​നി​​​ൽ അ​​​ക്ക​​​ര

തൃ​​​ശൂ​​​ർ: വ​​​ട​​​ക്കാ​​​ഞ്ചേ​​​രി ബ്ലോ​​​ക്ക് പ​​​ഞ്ചാ​​​യ​​​ത്ത് ഭ​​​ര​​​ണം നേ​​​ടാ​​​ൻ മു​​​സ്ലിം ലീ​​​ഗ് സ്വ​​​ത​​​ന്ത്ര​​​നാ​​​യ ഇ.​​​യു. ജാ​​​ഫ​​​റി​​​ന് 50 ല​​​ക്ഷം രൂ​​​പ കോ​​​ഴ​​​ന​​​ൽ​​​കി​​​യ സം​​​ഭ​​​വ​​​ത്തി​​​ൽ സേ​​​വ്യ​​​ർ ചി​​​റ്റി​​​ല​​​പ്പി​​​ള്ളി എം​​​എ​​​ൽ​​​എ, ബ്ലോ​​​ക്ക് പ​​​ഞ്ചാ​​​യ​​​ത്ത് മു​​​ൻ പ്ര​​​സി​​​ഡ​​​ന്‍റ് ബ​​​സ​​​ന്ത് ലാ​​​ൽ എ​​​ന്നി​​​വ​​​രെ പ്ര​​​തി​​​ചേ​​​ർ​​​ക്ക​​​ണ​​​മെ​​​ന്ന് കോ​​​ൺ​​​ഗ്ര​​​സ് നേ​​​താ​​​വ് അ​​​നി​​​ൽ അ​​​ക്ക​​​ര.

അ​​​ര​​​ക്കോ​​​ടി ജാ​​​ഫ​​​റി​​​നു ന​​​ൽ​​​കി​​​യ​​​തു ഖ​​​ര​​​രൂ​​​പ​​​ത്തി​​​ലാ​​​ണോ ദ്രാ​​​വ​​​ക​​​രൂ​​​പ​​​ത്തി​​​ലാ​​​ണോ എ​​​ന്നു​​​മാ​​​ത്ര​​​മാ​​​ണു തെ​​​ളി​​​യി​​​ക്കേ​​​ണ്ട​​​ത്. എ​​​ഫ്ഐ​​​ആ​​​ർ ര​​​ജി​​​സ്റ്റ​​​ർ ചെ​​​യ്യാ​​​തെ കേ​​​സ് മു​​​ന്നോ​​​ട്ടു​​​പോ​​​കി​​​ല്ല.

കോ​​​ഴ വാ​​​ങ്ങി​​​യ ജാ​​​ഫ​​​റി​​​നെ പ്ര​​​തി​​​യാ​​​ക്കി അ​​​റ​​​സ്റ്റു​​​ചെ​​​യ്യ​​​ണം. തെ​​​ളി​​​വു​​​ക​​​ൾ വി​​​ജി​​​ല​​​ൻ​​​സ് കോ​​​ട​​​തി​​​ക്കു കൈ​​​മാ​​​റു​​​മെ​​​ന്നും അ​​​നി​​​ൽ അ​​​ക്ക​​​ര പ​​​റ​​​ഞ്ഞു.

Kerala

ഷാബാ ഷെരീഫ് കൊലക്കേസിൽ മൂന്നാം പ്രതിയുമായി തെളിവെടുപ്പ്

നി​​​ല​​​ന്പൂ​​​ർ: മൈ​​​സൂ​​​രു സ്വ​​​ദേ​​​ശി പാ​​​ര​​​ന്പ​​​ര്യ സി​​​ദ്ധ​​വൈ​​​ദ്യ​​​ൻ ഷാ​​​ബാ ഷെ​​​രീ​​​ഫ് കൊ​​​ല​​​പാ​​​ത​​​ക കേ​​​സി​​​ലെ മൂ​​​ന്നാം പ്ര​​​തി​​​യു​​​മാ​​​യി നി​​​ല​​​ന്പൂ​​​ർ പോ​​​ലീ​​​സി​​​ന്‍റെ തെ​​​ളി​​​വെ​​​ടു​​​പ്പ്. നെ​​​ടു​​​മു​​​ണ്ട​​​ക്കു​​​ന്ന് സ്വ​​​ദേ​​​ശി കു​​​ന്നേ​​​ക്കാ​​​ട് ഷ​​​മീം (പൊ​​​രി ഷ​​​മീം) മി​​​നെ​​​യാ​​​ണ് നി​​​ല​​​ന്പൂ​​​ർ സി​​​ഐ ബി​​​നു​​​വി​​​ന്‍റെ നേ​​​തൃ​​​ത്വ​​​ത്തി​​​ലു​​​ള്ള പോ​​​ലീ​​​സ് സം​​​ഘം തെ​​​ളി​​​വെ​​​ടു​​​പ്പി​​​ന് എ​​​ത്തി​​​ച്ച​​​ത്.

അ​​​ബു​​​ദാ​​​ബി​​​യി​​​ലെ ഇ​​​ര​​​ട്ട​​​ക്കൊ​​​ല​​​പാ​​​ത​​​ക കേ​​​സി​​​ൽ സി​​​ബി​​​ഐ അ​​​റ​​​സ്റ്റ് ചെ​​​യ്ത് എ​​​റ​​​ണാ​​​കു​​​ളം ജി​​​ല്ലാ ജ​​​യി​​​ലി​​​ൽ ക​​​ഴി​​​യു​​​ക​​​യാ​​​യി​​​രു​​​ന്ന പ്ര​​​തി​​​യെ ക​​​സ്റ്റ​​​ഡി​​​യി​​​ൽ വാ​​​ങ്ങി​​​യാ​​​ണ് നി​​​ല​​​ന്പൂ​​​ർ പോ​​​ലീ​​​സ് അ​​​റ​​​സ്റ്റ് രേ​​​ഖ​​​പ്പെ​​​ടു​​​ത്തി തെ​​​ളി​​​വെ​​​ടു​​​പ്പി​​​ന് എ​​​ത്തി​​​ച്ച​​​ത്.

ഒ​​​ളി​​​വി​​​ൽ കി​​​ഴ​​​യു​​​ന്ന​​​തി​​​നി​​​ടെ ചെ​​​ന്നൈ​​​യി​​​ൽ​​​വ​​​ച്ചാ​​​ണ് സി​​​ബി​​​ഐ സം​​​ഘം ഷ​​​മീ​​​മി​​​നെ അ​​​റ​​​സ്റ്റ് ചെ​​​യ്ത​​​ത്. അ​​​ബു​​​ദാ​​​ബി​​​യി​​​ൽ ബി​​​സി​​​ന​​​സ് ക​​​ണ്‍സ​​​ൾ​​​ട്ട​​​ന്‍റാ​​​യി​​​രു​​​ന്ന കോ​​​ഴി​​​ക്കോ​​​ട് സ്വ​​​ദേ​​​ശി ത​​​ത്ത​​​മ്മപ്പ​​റ​​​ന്പി​​​ൽ ഹാ​​​രി​​​സ്, ഹാ​​​രി​​​സി​​​ന്‍റെ മാ​​​നേ​​​ജ​​​രാ​​​യി​​​രു​​​ന്ന ഡെ​​​ൻ​​​സി ആ​​​ന്‍റ​​​ണി എ​​​ന്നി​​​വ​​​രെ അ​​​ബു​​​ദാ​​​ബി​​​യി​​​ൽ 2020ൽ ​​​കൊ​​​ല​​​പ്പെ​​​ടു​​​ത്തി​​​യ കേ​​​സി​​​ലാ​​​ണ് ഷ​​​മീ​​​മി​​​നെ സി​​​ബി​​​ഐ അ​​​റ​​​സ്റ്റ് ചെ​​​യ്ത​​​ത്. ഷ​​​മീം ഉ​​​ൾ​​​പ്പെ​​​ടെ ഏ​​​ഴ് പ്ര​​​തി​​​ക​​​ളാ​​​ണ് കേ​​​സി​​​ലു​​​ള്ള​​​ത്.

മൈ​​​സൂ​​​രൂ​​​വി​​​ലെ നാ​​​ട്ടു​​​വൈ​​​ദ്യ​​​ൻ ഷാ​​​ബാ ഷെ​​​രീ​​​ഫി​​​ന്‍റെ കൊ​​​ല​​​പാ​​​ത​​​ക​​​വു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട കേ​​​സി​​​ൽ മു​​​ഖ്യ​​​പ്ര​​​തി​​​യാ​​​യി​​​രു​​​ന്ന നി​​​ല​​​ന്പൂ​​​ർ സ്വ​​​ദേ​​​ശി ഷൈ​​​ബി​​​ൻ അ​​​ഷ്റ​​​ഫി​​​നെ പോ​​​ലീ​​​സ് അ​​​റ​​​സ്റ്റ് ചെ​​​യ്ത​​​തോ​​​ടെ​​​യാ​​​ണ് കേ​​​സി​​​ൽ പ്ര​​​തി​​​യാ​​​യി​​​രു​​​ന്ന ഷ​​​മീം കൂ​​​ട്ടു​​​പ്ര​​​തി​​​ക​​​ളോ​​​ടൊ​​​പ്പം ഒ​​​ളി​​​വി​​​ൽ പോ​​​യ​​​ത്.

മ​​​റ്റു പ്ര​​​തി​​​ക​​​ളെ പോ​​​ലീ​​​സ് എ​​​റ​​​ണാ​​​കു​​​ള​​​ത്തു​​​വ​​​ച്ച് പി​​​ടി​​​കൂ​​​ടി​​​യെ​​​ങ്കി​​​ലും ഷ​​​മീ​​​മും മ​​​റ്റൊ​​​രു പ്ര​​​തി ഫാ​​​സി​​​ലും എ​​​റ​​​ണാ​​​കു​​​ള​​​ത്തു​​​നി​​​ന്ന് ര​​​ക്ഷ​​​പ്പെ​​​ടു​​​ക​​​യാ​​​യി​​​രു​​​ന്നു. ഒ​​​ളി​​​വി​​​ൽ ക​​​ഴി​​​യു​​​ന്ന​​​തി​​​നി​​​ടെ കി​​​ഡ്നി സം​​​ബ​​​ന്ധ​​​മാ​​​യ രോ​​​ഗ​​​ത്തെ​​​ത്തു​​​ട​​​ർ​​​ന്ന് ഫാ​​​സി​​​ൽ ഗോ​​​വ​​​യി​​​ൽ മ​​​രി​​​ച്ചു. ഷ​​​മീം വീ​​​ണ്ടും ഒ​​​ളി​​​വി​​​ൽ ക​​​ഴി​​​ഞ്ഞു വ​​​രി​​​ക​​​യാ​​​യി​​​രു​​​ന്നു.

Kerala

തൊ​ണ്ടി മു​ത​ൽ കേ​സ്; പ്ര​തി​ക​ൾ​ക്കെ​തി​രെ കൂ​ടു​ത​ൽ വ​കു​പ്പു​ക​ൾ ചു​മ​ത്ത​ണ​മെ​ന്ന് ഹൈ​ക്കോ​ട​തി

കൊ​ച്ചി: മു​ന്‍ മ​ന്ത്രി ആ​ന്‍റ​ണി രാ​ജു പ്ര​തി​യാ​യ തൊ​ണ്ടി മു​ത​ൽ തി​രി​മ​റി​ക്കേ​സി​ൽ പ്ര​തി​ക​ൾ​ക്കെ​തി​രെ കൂ​ടു​ത​ൽ വ​കു​പ്പു​ക​ൾ ചു​മ​ത്ത​ണ​മെ​ന്ന് ഹൈ​ക്കോ​ട​തി. പൊ​തു​സേ​വ​ക​ർ ഉ​ൾ​പ്പെ​ട്ട വ​ഞ്ച​നാ​ക്കേ​സു​കൂ​ടി ഉ​ൾ​പ്പെ​ടു​ത്ത​ണ​മെ​ന്നാ​ണ് നി​ർ​ദേ​ശം.

ല​ഹ​രി​മ​രു​ന്ന് കേ​സി​ൽ പ്ര​തി​യാ​യ ഓ​സ്ട്രേ​ലി​യ​ൻ പൗ​ര​നെ ര​ക്ഷി​ക്കാ​ൻ തൊ​ണ്ടി​മു​ത​ലാ​യ അ​ടി​വ​സ്ത്രം കോ​ട​തി​യി​ൽ നി​ന്ന് മാ​റ്റി​യെ​ന്നാ​ണ് ആ​ന്‍റ​ണി രാ​ജു​വി​നെ​തി​രാ​യ കേ​സ്. 1990 ലാണ് ​തി​രു​വ​ന​ന്ത​പു​രം വി​മാ​ന​ത്താ​വ​ള​ത്തി​ൽ അ​ടി​വ​സ്ത്ര​ത്തി​ൽ ഒ​ളി​പ്പി​ച്ച ര​ണ്ട് പാ​ക്ക​റ്റ് ച​ര​സു​മാ​യി ഓ​സ്ട്രേ​ലി​യ​ൻ പൗ​ര​ൻ പി​ടി​യി​ലായത്.

 ഈ ​കേ​സി​ലെ പ്ര​തി​യെ ഹൈ​ക്കോ​ട​തി വെ​റു​തെ വി​ട്ട​ത് കോ​ട​തി ക​സ്റ്റ​ഡി​യി​ലാ​യി​രു​ന്ന അ​ടി​വ​സ്ത്ര​ത്തി​ൽ ക്ര​മ​ക്കേ​ട് കാ​ണി​ച്ച​തി​നെ തു​ട​ർ​ന്നാ​ണെ​ന്നാ​ണ് ക​ണ്ടെ​ത്ത​ൽ. തി​രു​വ​ന​ന്ത​പു​രം ബാ​റി​ലെ അ​ഭി​ഭാ​ഷ​ക​നാ​യി​രി​ക്കെ ആ​ന്‍റ​ണി രാ​ജു കോ​ട​തി ക്ല​ർ​ക്കി​ന്‍റെ സ​ഹാ​യ​ത്തോ​ടെ അ​ടി​വ​സ്ത്രം മാ​റ്റി​യെ​ന്നാ​ണ് കേ​സ്.

കേ​സി​ല്‍ ര​ണ്ടാം പ്ര​തി​യാ​ണ് ആ​ന്‍റ​ണി രാ​ജു. ഗൂ​ഡാ​ലോ​ച​ന, വ‌‌​ഞ്ച​ന, തെ​ളി​വു​ക​ൾ അ​പ്ര​ത്യ​ക്ഷ​മാ​ക്ക​ൽ, തെ​റ്റാ​യ തെ​ളി​വു​ക​ൾ കെ​ട്ടി​ച്ച​മ​യ്ക്ക​ൽ തു​ട​ങ്ങി​യ കു​റ്റ​ങ്ങ​ൾ ചു​മ​ത്തി​യാ​ണ് നി​ല​വി​ൽ പ്ര​തി​ക​ൾ​ക്കെ​തി​രെ നെ​ടു​മ​ങ്ങാ​ട് കോ​ട​തി​യി​ൽ വി​ചാ​ര​ണ ന​ട​ന്ന​ത്.

ഐ​പി​സി 409-ാം വ​കു​പ്പ് കൂ​ടി ചു​മ​ത്ത​ണ​മെ​ന്നാ​ണ് ഹൈ​ക്കോ​ട​തി നി​ർ​ദേ​ശം. ന​വം​ബ‍​ർ ഇ​രു​പ​തി​ന​കം കേ​സി​ന്‍റെ വി​ചാ​ര​ണ പൂ​ർ​ത്തി​യാ​ക്ക​ണ​മെ​ന്ന് നേ​ര​ത്തെ സു​പ്രീം​കോ​ട​തി നി​ർ​ദേ​ശി​ച്ചി​രു​ന്നു.

 

Latest News

Corehub Up