Fri, 4 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Evidence Collection

Malappuram

ഭാ​ര്യ​യെ കു​ത്തി​ക്കൊ​ന്ന കേ​സ്; ഭ​ര്‍​ത്താ​വ് റ​ഷീ​ദി​നെ വീ​ട്ടി​ലെ​ത്തി​ച്ച് തെ​ളി​വെ​ടു​ത്തു

വ​ണ്ടൂ​ര്‍: മ​ദ്യ​ല​ഹ​രി​യി​ല്‍ ഭാ​ര്യ​യെ കു​ത്തി​ക്കൊ​ന്ന കേ​സി​ല്‍ അ​റ​സ്റ്റി​ലാ​യ പ്ര​തി​യും ഭ​ര്‍​ത്താ​വു​മാ​യ റ​ഷീ​ദി​നെ കാ​പ്പി​ല്‍ പാ​റ​ശേ​രി​യി​ലെ വീ​ട്ടി​ലെ​ത്തി​ച്ച് തെ​ളി​വെ​ടു​പ്പ് ന​ട​ത്തി. ഇ​ന്ന​ലെ വൈ​കീ​ട്ട് മൂ​ന്നോ​ടെ​യാ​യി​രു​ന്നു തെ​ളി​വെ​ടു​പ്പ്.

വ​ണ്ടൂ​ര്‍ സി​ഐ ഗോ​പ​കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് തെ​ളി​വെ​ടു​പ്പ് ന​ട​ത്തി​യ​ത്. ക​ഴി​ഞ്ഞ ബു​ധ​നാ​ഴ്ച മൂ​ന്നോ​ടെ​യാ​യി​രു​ന്നു നാ​ടി​നെ ന​ടു​ക്കി​യ അ​രും​കൊ​ല.ചോ​റി​ന് ക​റി ഉ​ണ്ടാ​ക്ക​ത്ത​തു​മാ​യി ബ​ന്ധ​പ്പെ​ട്ട ത​ര്‍​ക്ക​മാ​ണ് ക​ത്തി​ക്കു​ത്തി​ല്‍ അ​വ​സാ​നി​ച്ച​തെ​ന്നാ​ണ് പൊ​ലി​സ് പ​റ​യു​ന്ന​ത്. തെ​ളി​വെ​ടു​പ്പി​നി​ടെ ഒ​ട്ടും കൂ​സ​ലി​ല്ലാ​തെ​യാ​ണ് റ​ഷീ​ദ് കാ​ര്യ​ങ്ങ​ള്‍ വ്യ​ക്ത​മാ​യി പൊ​ലി​സി​നോ​ട് വി​ശ​ദീ​ക​രി​ച്ച​ത്.

ഭാ​ര്യ​യു​മാ​യി ഉ​ണ്ടാ​യ ത​ര്‍​ക്ക​ത്തി​നി​ടെ പെ​ട്ടെ​ന്ന് ഉ​ണ്ടാ​യ പ്ര​കോ​പ​ന​ത്തി​ല്‍ ക​ത്തി​യെ​ടു​ത്ത് കു​ത്തു​ക​യാ​യി​രു​ന്നു​വെ​ന്നാ​ണ് പ്ര​തി​യു​ടെ മൊ​ഴി.

തെ​ളി​വെ​ടു​പ്പി​നാ​യി റ​ഷീ​ദി​നെ കൊ​ണ്ടു​വ​രു​ന്ന​ത​റി​ഞ്ഞ് നാ​ട്ടു​കാ​ര്‍ ത​ടി​ച്ചു കൂ​ടി​യി​രു​ന്നു. തെ​ളി​വെ​ടു​പ്പി​ന് ശേ​ഷം പെ​രി​ന്ത​ല്‍​മ​ണ്ണ കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ന്‍​ഡ് ചെ​യ്തു.

Latest News

Corehub Up