റഷീദിനെ കാപ്പില്‍ പാറശേരിയിലെ വീട്ടില്‍ തെളിവെടുപ്പിനെത്തിച്ചപ്പോള്‍.
വണ്ടൂര്‍: മദ്യലഹരിയില്‍ ഭാര്യയെ കുത്തിക്കൊന്ന കേസില്‍ അറസ്റ്റിലായ പ്രതിയും ഭര്‍ത്താവുമായ റഷീദിനെ കാപ്പില്‍ പാറശേരിയിലെ വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തി. ഇന്നലെ വൈകീട്ട് മൂന്നോടെയായിരുന്നു തെളിവെടുപ്പ്.
വണ്ടൂര്‍ സിഐ ഗോപകുമാറിന്റെ നേതൃത്വത്തിലാണ് തെളിവെടുപ്പ് നടത്തിയത്. കഴിഞ്ഞ ബുധനാഴ്ച മൂന്നോടെയായിരുന്നു നാടിനെ നടുക്കിയ അരുംകൊല.ചോറിന് കറി ഉണ്ടാക്കത്തതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് കത്തിക്കുത്തില്‍ അവസാനിച്ചതെന്നാണ് പൊലിസ് പറയുന്നത്. തെളിവെടുപ്പിനിടെ ഒട്ടും കൂസലില്ലാതെയാണ് റഷീദ് കാര്യങ്ങള്‍ വ്യക്തമായി പൊലിസിനോട് വിശദീകരിച്ചത്.
ഭാര്യയുമായി ഉണ്ടായ തര്‍ക്കത്തിനിടെ പെട്ടെന്ന് ഉണ്ടായ പ്രകോപനത്തില്‍ കത്തിയെടുത്ത് കുത്തുകയായിരുന്നുവെന്നാണ് പ്രതിയുടെ മൊഴി.
തെളിവെടുപ്പിനായി റഷീദിനെ കൊണ്ടുവരുന്നതറിഞ്ഞ് നാട്ടുകാര്‍ തടിച്ചു കൂടിയിരുന്നു. തെളിവെടുപ്പിന് ശേഷം പെരിന്തല്‍മണ്ണ കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.