Sat, 17 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Excitement

Kottayam

ച​ങ്ങ​നാ​ശേ​രി ജ​ലോ​ത്സ​വ​ത്തി​ന് ആ​ര​വ​ങ്ങ​ളു​യ​രു​ന്നു

ച​ങ്ങ​നാ​ശേ​രി: അ​ഞ്ചു​വി​ള​ക്കി​ന്‍റെ നാ​ട്ടി​ലെ അ​വി​സ്മ​ര​ണീ​യ ജ​ല​മേ​ള മ​ന​യ്ക്ക​ച്ചി​റ പു​ത്ത​നാ​റ്റി​ല്‍ ഈ ​വ​ര്‍​ഷം ന​ട​ക്കു​മെ​ന്ന് ഉ​റ​പ്പാ​കു​ന്നു. ഇ​തോ​ടൊ​പ്പം ടൂ​റി​സം വാ​രാ​ഘോ​ഷ​വും അ​ര​ങ്ങേ​റും. ക​ഴി​ഞ്ഞ​ദി​വ​സം ചേ​ര്‍​ന്ന ജ​ലോ​ത്സ​വ ക​മ്മി​റ്റി​യു​ടെ പ്ര​ഥ​മ യോ​ഗ​ത്തി​ലാ​ണ് പ​ന്ത്ര​ണ്ടു വ​ര്‍​ഷ​ക്കാ​ല​മാ​യി മു​ട​ങ്ങി​യ വ​ള്ളം​ക​ളി​യും ടൂ​റി​സം വാ​രാ​ഘോ​ഷ​വും പു​ന​രാ​രം​ഭി​ക്കാ​നു​ള്ള തീ​രു​മാ​ന​മു​ണ്ടാ​യ​ത്.

ജ​ലോ​ത്സ​വ ക​മ്മി​റ്റി കൈ​ക്കൊ​ണ്ട തീ​രു​മാ​ന​ത്തി​ന് സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ പിന്തുണ വാ​ഗ്ദാ​നം ചെ​യ്ത​തോ​ടെ​യാ​ണ് ച​ങ്ങ​നാ​ശേ​രി ജ​ലോ​ത്സ​വ​ത്തി​നു​ള്ള പ്ര​തീ​ക്ഷ​ക​ള്‍ ഉ​ണ​ര്‍​ന്ന​ത്. എ​സി ക​നാ​ലി​ലെ പോ​ള വാ​രിനീ​ക്കു​ന്ന ജോ​ലി​ക​ള്‍ പൂ​ര്‍​ത്തി​യാ​യി വ​രി​ക​യാ​ണ്. വ​ള്ളം​ക​ളി​ ന​ട​ക്കു​ന്ന ഒ​ന്ന​ര​ കി​ലോ​മീ​റ്റ​ര്‍ ട്രാ​ക്കി​ലെ ചെ​ളി​യും മാ​ലി​ന്യ​ങ്ങ​ളും നീ​ക്കാ​നു​ള്ള ന​ട​പ​ടി​ക​ളാ​ണ് ഇ​നി​യും ന​ട​ക്കേ​ണ്ട​ത്. 2007 മു​ത​ല്‍ 2013വ​രെ ആ​റ് വ​ള്ളം​ക​ളി​ക​ള്‍ എ​സി ക​നാ​ലി​ല്‍ സം​ഘ​ടി​പ്പി​ച്ചി​രു​ന്നു. പി​ന്നീ​ട് ജ​ലോ​ത്സ​വം വി​വി​ധ സാ​ഹ​ച​ര്യ​ങ്ങ​ള്‍​മൂ​ലം നി​ല​ച്ചു​പോ​കു​ക​യാ​യി​രു​ന്നു.

ജ​ലോ​ത്സ​വ ക​മ്മി​റ്റി മ​ന്ത്രി​മാ​രെ സ​ന്ദ​ര്‍​ശി​ച്ച് നി​വേ​ദ​നം ന​ല്‍​കി

ജ​ലോ​ത്സ​ത്തി​നു​വേ​ദി​യാ​കു​ന്ന എ​സി​ ക​നാ​ലി​ലെ പോ​ള നീ​ക്ക​ത്തി​നു​ശേ​ഷം ചെ​ളി​യും മ​റ്റു മാ​ലി​ന്യ​ങ്ങ​ളും നീ​ക്കി ആ​ഴം കൂ​ട്ട​ണ​മെ​ന്ന് ജ​ലോ​ത്സ​വ ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ള്‍ തി​രു​വ​ന​ന്ത​പു​ര​ത്തു ന​ട​ന്ന കൂ​ടി​ക്കാ​ഴ്ച​യി​ല്‍ മ​ന്ത്രി മോ​ന്‍​സ് ജോ​സ​ഫി​നെ ധ​രി​പ്പി​ച്ചു. ഈ ​ജോ​ലി​ക​ള്‍ വേ​ഗ​ത്തി​ല്‍ പൂ​ര്‍​ത്തി​യാ​ക്കി​യാ​ല്‍ ഒ​ക്‌ടോബർ‍ പ​കു​തി​യോ​ടെ ജ​ലോ​ത്സ​വം ന​ട​ത്താ​നാ​കും. ഇ​രു​ക​ര​യി​ലും വ​സി​ക്കു​ന്ന​വ​രു​ടെ സു​ഗ​മ​മാ​യ ജീ​വി​ത​ത്തി​നും ക​നാ​ലി​ന്‍റെ ശു​ചീ​ക​ര​ണ​ത്തി​ലൂ​ടെ സഹായകമാകും.

ഭാ​ര​വാ​ഹി​ക​ള്‍ ടൂ​റി​സം​മ​ന്ത്രി വി​ഷ്ണു​നാ​ഥി​നെ സ​ന്ദ​ര്‍​ശി​ച്ച് വ​കു​പ്പിന്‍റെ സ​ഹ​ക​ര​ണം അ​ഭ്യ​ര്‍​ഥി​ച്ചി​ട്ടു​ണ്ട്. വി​നു ജോ​ബ് എം​എ​ല്‍​എ, ജ​ലോ​ത്സ​വ ക​മ്മി​റ്റി ജ​ന​റ​ല്‍ ക​ണ്‍​വീ​ന​ര്‍ കെ.​വി.​ ഹ​രി​കു​മാ​ര്‍, സെ​ക്ര​ട്ട​റി ആ​ര്‍​ട്ടി​സ്റ്റ് ദാ​സ്, ട്ര​ഷ​റ​ര്‍ സി​ബി അ​റ​യ്ക്ക​ത്ത​റ, ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ ജേ​ക്ക​ബ് ജേ​ക്ക​ബ്, വി.​ജെ.​ ലാ​ലി, പി.​എ.​ അ​ബ്ദു​ൾസലാം, കെ.​ജെ.​ കൊ​ച്ചു​മോ​ന്‍ എ​ന്നി​വ​രാ​ണ് മ​ന്ത്രി​മാ​രെ സ​ന്ദ​ര്‍​ശി​ച്ച​ത്.

National

ഉദ്വേഗം, ആശങ്ക, വഴക്കം... ; കോൺഗ്രസ് രണ്ടാം ഘട്ട പട്ടിക പുറത്തിറക്കി

ന്യൂ​​​ഡ​​​ൽ​​​ഹി: പ​​​തി​​​വു​​​പോ​​​ലെ സ​​​ർ​​​വം നാ​​​ട​​​കീ​​​യ​​​ത. നി​​​യ​​​മ​​​സ​​​ഭാ സ്ഥാ​​​നാ​​​ർ​​​ഥി​​​ക​​​ളു​​​ടെ ര​​​ണ്ടാം പ​​​ട്ടി​​​ക പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ക്കാ​​​ൻ ദി​​​വ​​​സ​​​ങ്ങ​​​ളും മ​​​ണി​​​ക്കൂ​​​റു​​​ക​​​ളും വൈ​​​കി​​​യ​​​തോ​​​ടെ ആ​​​കം​​​ക്ഷ​​​യും ആ​​​ശ​​​ങ്ക​​​യും ആ​​​ശ​​​യ​​​ക്കു​​​ഴ​​​പ്പ​​​വും മാ​​​ത്ര​​​മ​​​ല്ല, കോ​​​ണ്‍ഗ്ര​​​സി​​​ന്‍റെ പ്ര​​​ശ്ന​​​ങ്ങ​​​ളും പ്ര​​​തി​​​സ​​​ന്ധി​​​ക​​​ളും കൂ​​​ടി. ഇ​​​ന്ന​​​ലെ രാ​​​ത്രി വ​​​രെ അ​​​നി​​​ശ്ചി​​​ത​​​ത്വം തു​​​ട​​​ർ​​​ന്ന​​​തോ​​​ടെ, സം​​​സ്ഥാ​​​ന​​​ത്തെ കോ​​​ണ്‍ഗ്ര​​​സ് നേ​​​താ​​​ക്ക​​​ളും പ്ര​​​വ​​​ർ​​​ത്ത​​​ക​​​രും ഒ​​​രു​​​പോ​​​ലെ സ​​​ങ്ക​​​ട​​​ത്തി​​​ലും രോ​​​ഷ​​​ത്തി​​​ലു​​​മാ​​​യി.

ക​​​ണ്ണൂ​​​രി​​​ൽ മ​​​ത്സ​​​രി​​​ക്കു​​​മെ​​​ന്ന മു​​​തി​​​ർ​​​ന്ന നേ​​​താ​​​വ് കെ. ​​​സു​​​ധാ​​​ക​​​ര​​​ന്‍റെ ശാ​​​ഠ്യ​​​ത്തി​​​നു വ​​​ഴ​​​ങ്ങി​​​യാ​​​ലും വ​​​ഴ​​​ങ്ങി​​​യി​​​ല്ലെ​​​ങ്കി​​​ലും പ്ര​​​ശ്ന​​​മെ​​​ന്ന​​​താ​​​യി​​​രു​​​ന്നു സ്ഥി​​​തി. നി​​​യ​​​മ​​​സ​​​ഭാ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ മ​​​ത്സ​​​രി​​​ക്കാ​​​ൻ അ​​​നു​​​വ​​​ദി​​​ക്കാ​​​മെ​​​ന്നു രാ​​​ഹു​​​ൽ ഗാ​​​ന്ധി​​​യും മ​​​ല്ലി​​​കാ​​​ർ​​​ജു​​​ൻ ഖാ​​​ർ​​​ഗെ​​​യും ഉ​​​റ​​​പ്പു ന​​​ൽ​​​കി​​​യി​​​രു​​​ന്നു​​​വെ​​​ന്നും പാ​​​ലി​​​ക്ക​​​ണ​​​മെ​​​ന്നു​​​മാ​​​ണു സു​​​ധാ​​​ക​​​ര​​​ൻ വ്യ​​​ക്ത​​​മാ​​​ക്കി​​​യ​​​ത്. കോ​​​ണ്‍ഗ്ര​​​സ് പ്ര​​​വ​​​ർ​​​ത്ത​​​ക സ​​​മി​​​തി​​​യം​​​ഗ​​​വും കെ​​​പി​​​സി​​​സി മു​​​ൻ അ​​​ധ്യ​​​ക്ഷ​​​നു​​​മാ​​​യ സു​​​ധാ​​​ക​​​ര​​​നു പു​​​റ​​​മെ യു​​​ഡി​​​എ​​​ഫ് ക​​​ണ്‍വീ​​​ന​​​റാ​​​യ അ​​​ടൂ​​​ർ പ്ര​​​കാ​​​ശി​​​ന്‍റെ നി​​​ല​​​പാ​​​ടും ഹൈ​​​ക്ക​​​മാ​​​ൻ​​​ഡി​​​നെ വെ​​​ട്ടി​​​ലാ​​​ക്കി. സു​​​ധാ​​​ക​​​ര​​​ന് പ്ര​​​ത്യേ​​​ക ഇ​​​ള​​​വു ന​​​ൽ​​​കി​​​യാ​​​ൽ ത​​​നി​​​ക്കും വേ​​​ണ​​​മെ​​​ന്ന​​​താ​​​യി​​​രു​​​ന്നു പ്ര​​​കാ​​​ശി​​​ന്‍റെ ശാഠ്യം.

► സ്ഥാ​​​നാ​​​ർ​​​ഥി പ്ര​​​ഖ്യാ​​​പ​​​നം നീ​​​ണ്ടത് സു​​​ധാ​​​ക​​​ര​​​ന്‍റെ ഭീ​​​ഷ​​​ണി​​​മൂലം

സ്ഥാ​​​നാ​​​ർ​​​ഥി​​​ത്വം നി​​​ഷേ​​​ധി​​​ച്ചാ​​​ൽ ക​​​ണ്ണൂ​​​രി​​​ൽ സ്വ​​​ത​​​ന്ത്ര​​​നാ​​​യി മ​​​ത്സ​​​രി​​​ക്കു​​​മെ​​​ന്ന സു​​​ധാ​​​ക​​​ര​​​ന്‍റെ ഭീ​​​ഷ​​​ണി​​​യാ​​​ണു മു​​​ഖ്യ​​​മാ​​​യും കോ​​​ണ്‍ഗ്ര​​​സ് സ്ഥാ​​​നാ​​​ർ​​​ഥി പ്ര​​​ഖ്യാ​​​പ​​​നം നീ​​​ട്ടി​​​യ​​​ത്. കെ​​​പി​​​സി​​​സി പ്ര​​​സി​​​ഡ​​​ന്‍റ് സ​​​ണ്ണി ജോ​​​സ​​​ഫ് അ​​​ട​​​ക്ക​​​മു​​​ള്ള വ​​​ട​​​ക്ക​​​ൻ ജി​​​ല്ല​​​ക​​​ളി​​​ലെ സ്ഥാ​​​നാ​​​ർ​​​ഥി​​​ക​​​ളെ​​​യും ബാ​​​ധി​​​ക്കു​​​മോ​​​യെ​​​ന്ന ഭ​​​യ​​​പ്പാ​​​ടി​​​ലാ​​​ണു നേ​​​തൃ​​​ത്വം. സു​​​ധാ​​​ക​​​ര​​​നും പ്ര​​​കാ​​​ശും സി​​​റ്റിം​​​ഗ് എം​​​പി​​​മാ​​​രും മു​​​ൻ മ​​​ന്ത്രി​​​മാ​​​രും മു​​​തി​​​ർ​​​ന്ന നേ​​​താ​​​ക്ക​​​ളു​​​മാ​​​ണെ​​​ന്ന​​​ത് എ​​​ഐ​​​സി​​​സി നേ​​​തൃ​​​ത്വ​​​ത്തെ വ​​​ല്ലാ​​​തെ കു​​​ഴ​​​പ്പി​​​ച്ചു. ക​​​ണ്ണൂ​​​രി​​​ൽ സു​​​ധാ​​​ക​​​ര​​​ന്‍റെ​​​യും കോ​​​ന്നി​​​യി​​​ൽ പ്ര​​​കാ​​​ശി​​​ന്‍റെ​​​യും നോ​​​മി​​​നി​​​ക​​​ൾ​​​ക്ക് സീ​​​റ്റു ന​​​ൽ​​​കാ​​​ൻ കേ​​​ന്ദ്ര തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു സ​​​മി​​​തി വി​​​സ​​​മ്മ​​​തി​​​ച്ച​​​തും ഇ​​​രു​​​വ​​​രെ​​​യും ക്ഷോ​​​ഭി​​​പ്പി​​​ച്ചു.

കോ​​​ണ്‍ഗ്ര​​​സ് എ​​​ടു​​​ത്ത 95 സീ​​​റ്റു​​​ക​​​ളി​​​ൽ 40 മ​​​ണ്ഡ​​​ല​​​ങ്ങ​​​ളി​​​ലെ സ്ഥാ​​​നാ​​​ർ​​​ഥി​​​ക​​​ളെ പ്ര​​​ഖ്യാ​​​പി​​​ക്കാ​​​ൻ ഏ​​​റെ വൈ​​​കി​​​യ​​​തു നേ​​​താ​​​ക്ക​​​ളി​​​ൽ മാ​​​ത്ര​​​മ​​​ല്ല, വോ​​​ട്ട​​​ർ​​​മാ​​​ർ​​​ക്കി​​​ട​​​യി​​​ലും അ​​​തൃ​​​പ്തി​​​ക്കു കാ​​​ര​​​ണ​​​മാ​​​യി. 55 സ്ഥാ​​​നാ​​​ർ​​​ഥി​​​ക​​​ളെ നേ​​​ര​​​ത്തേ പ്ര​​​ഖ്യാ​​​പി​​​ച്ചി​​​രു​​​ന്നു. പ​​​ട​​​ല​​​പി​​​ണ​​​ക്ക​​​ങ്ങ​​​ളും സ്ഥാ​​​നാ​​​ർ​​​ഥി​​​ത്വ​​​ത്തി​​​നു​​​ള്ള വ​​​ടം​​​വ​​​ലി​​​ക​​​ളും കോ​​​ണ്‍ഗ്ര​​​സി​​​നു പു​​​തു​​​മ​​​യു​​​ള്ള​​​ത​​​ല്ലെ​​​ങ്കി​​​ലും, ഇ​​​ത്ത​​​വ​​​ണ​​​ത്തെ കൈ​​​വി​​​ട്ട ക​​​ളി​​​ക​​​ൾ പാ​​​ർ​​​ട്ടി​​​യെ നാ​​​ണ​​​ക്കേ​​​ടി​​​ലും പ്ര​​​തി​​​രോ​​​ധ​​​ത്തി​​​ലു​​​മാ​​​ക്കി. തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു പ്ര​​​ഖ്യാ​​​പ​​​നം വ​​​ന്നാ​​​ൽ 24 മ​​​ണി​​​ക്കൂ​​​റി​​​ന​​​കം സ്ഥാ​​​നാ​​​ർ​​​ഥി​​​ക​​​ളെ പ്ര​​​ഖ്യാ​​​പി​​​ക്കു​​​മെ​​​ന്നു വീ​​​ര​​​വാ​​​ദം മു​​​ഴ​​​ക്കി​​​യ നേ​​​താ​​​ക്ക​​​ളും വെ​​​ട്ടി​​​ലാ​​​യി.

► എംപിമാരു‌ടെ കാര്യത്തിൽ പാർട്ടിക്കു ക്ഷീണം

എം​​​പി​​​മാ​​​ർ മ​​​ത്സ​​​രി​​​ക്കേ​​​ണ്ട​​​തി​​​ല്ലെ​​​ന്നു തീ​​​രു​​​മാ​​​ന​​​മെ​​​ടു​​​ത്ത എ​​​ഐ​​​സി​​​സി, കെ​​​പി​​​സി​​​സി നേ​​​തൃ​​​ത്വ​​​ങ്ങൾക്കും ഇ​​​ക്കാ​​​ര്യ​​​ത്തി​​​ൽ പു​​​ന​​​രാ​​​ലോ​​​ച​​​ന വേ​​​ണ്ടി​​​വ​​​ന്ന​​​തു പാ​​​ർ​​​ട്ടി​​​യു​​​ടെ നേ​​​തൃ​​​ത്വ​​​ത്തി​​​നും ക്ഷീ​​​ണ​​​മാ​​​യി. അ​​​തി​​​ലേ​​​റെ, ആ​​​ദ്യ​​​ഘ​​​ട്ട​​​ത്തി​​​ൽ ഒ​​​രു പേ​​​രി​​​ലേ​​​ക്കെ​​​ത്തി​​​യ ചി​​​ല മ​​​ണ്ഡ​​​ല​​​ങ്ങ​​​ളി​​​ൽ പി​​​ന്നീ​​​ട് അ​​​ഴി​​​ച്ചു​​​പ​​​ണി ന​​​ട​​​ത്തേ​​​ണ്ടി വ​​​ന്ന​​​തും പാ​​​ർ​​​ട്ടി ച​​​ട്ട​​​ക്കൂ​​​ടി​​​ന്‍റെ ദൗ​​​ർ​​​ബ​​​ല്യം തു​​​റ​​​ന്നു​​​കാ​​​ട്ടി. ചി​​​ല മ​​​ണ്ഡ​​​ല​​​ങ്ങ​​​ളു​​​ടെ​​​യും സ്ഥാ​​​നാ​​​ർ​​​ഥി​​​ക​​​ളു​​​ടെ​​​യും കാ​​​ര്യ​​​ത്തി​​​ൽ പൊ​​​തു​​​തീ​​​രു​​​മാ​​​ന​​​ങ്ങ​​​ളും മാ​​​ന​​​ദ​​​ണ്ഡ​​​ങ്ങ​​​ളും ജ​​​യ​​​സാ​​​ധ്യ​​​ത​​​പോ​​​ലും മ​​​റി​​​ക​​​ട​​​ക്കേ​​​ണ്ടി വ​​​ന്നു.

ഏ​​​റ്റ​​​വും മു​​​തി​​​ർ​​​ന്ന നേ​​​താ​​​ക്ക​​​ൾ ത​​​മ്മി​​​ലു​​​ള്ള സ്വ​​​ര​​​ച്ചേ​​​ർ​​​ച്ച​​​യി​​​ല്ലാ​​​യ്മ​​​യും താ​​​ത്പ​​​ര്യ​​​ങ്ങ​​​ളും ഏ​​​റ്റു​​​മു​​​ട്ട​​​ലു​​​ക​​​ളും മ​​​റ്റൊ​​​രു ത​​​ല​​​വേ​​​ദ​​​ന​​​യാ​​​യി.

ഇ​​​ടു​​​ക്കി​​​യി​​​ൽ ആ​​​ദ്യ​​​വും പി​​​ന്നീ​​​ടു പൂ​​​ഞ്ഞാ​​​റി​​​ലും സീ​​​റ്റ് ല​​​ഭി​​​ച്ചു​​​വെ​​​ന്നു ക​​​രു​​​തി​​​യ കെ​​​എ​​​സ്‌​​​യു സം​​​സ്ഥാ​​​ന പ്ര​​​സി​​​ഡ​​​ന്‍റ് അ​​​ലോ​​​ഷ്യ​​​സ് സേ​​​വ്യ​​​റി​​​ന് ഒ​​​രി​​​ട​​​ത്തും സീ​​​റ്റ് ന​​​ൽ​​​കാ​​​നാ​​​യി​​​ല്ല. സീ​​​റ്റ് നി​​​ഷേ​​​ധി​​​ച്ച​​​തി​​​ൽ പ്ര​​​തി​​​ഷേ​​​ധി​​​ച്ചു പ​​​ദ​​​വി രാ​​​ജി​​​വ​​​യ്ക്കാ​​​നൊ​​​രു​​​ങ്ങി​​​യ അ​​​ലോ​​​ഷ്യ​​​സി​​​നെ പി​​​ന്നീ​​​ടു പി​​​ന്തി​​​രി​​​പ്പി​​​ക്കാ​​​നാ​​​യെ​​​ന്ന​​​തു മാ​​​ത്ര​​​മാ​​​ണ് ആ​​​ശ്വാ​​​സം. ഏ​​​റ്റു​​​മാ​​​നൂ​​​ർ സീ​​​റ്റ് ഏ​​​താ​​​ണ്ട് ഉ​​​റ​​​പ്പി​​​ച്ചി​​​രു​​​ന്ന മു​​​തി​​​ർ​​​ന്ന നേ​​​താ​​​വ് ജോ​​​സ​​​ഫ് വാ​​​ഴ​​​യ്ക്ക​​​ൻ അ​​​വ​​​സാ​​​നം ത​​​ഴ​​​യ​​​പ്പെ​​​ട്ട​​​തി​​​ൽ അ​​​ദ്ദേ​​​ഹ​​​വും അ​​​തൃ​​​പ്തി മ​​​റ​​​ച്ചു​​​വ​​​ച്ചി​​​ല്ല. കോ​​​ട്ട​​​യം ഡി​​​സി​​​സി പ്ര​​​സി​​​ഡ​​​ന്‍റ് നാ​​​ട്ട​​​കം സു​​​രേ​​​ഷി​​​നെ ഏ​​​റ്റു​​​മാ​​​നൂ​​​രി​​​ൽ ഉ​​​റ​​​പ്പി​​​ച്ച​​​താ​​​ണു വാ​​​ഴ​​​യ്ക്ക​​​നെ ത​​​ഴ​​​യാ​​​ൻ കാ​​​ര​​​ണം.

കാ​​​ഞ്ഞി​​​ര​​​പ്പ​​​ള്ളി​​​യി​​​ൽ ആ​​​ദ്യം പ​​​രി​​​ഗ​​​ണി​​​ച്ച സു​​​രേ​​​ഷി​​​നു പ​​​ക​​​രം പ്ര​​​ഫ. റോ​​​ണി കെ. ​​​ബേ​​​ബി​​​യെ​​​യും പൂ​​​ഞ്ഞാ​​​റി​​​ൽ അ​​​ഡ്വ. സ​​​ജി​​​യെ​​​യും സ്ഥാ​​​നാ​​​ർ​​​ഥി​​​യാ​​​ക്കി. കോ​​​ന്നി​​​യി​​​ൽ അ​​​ടൂ​​​ർ പ്ര​​​കാ​​​ശ് നി​​​ർ​​​ദേ​​​ശി​​​ച്ച റോ​​​ബി​​​ൻ പീ​​​റ്റ​​​റി​​​നെ ത​​​ള്ളി സ​​​തീ​​​ഷ് കൊ​​​ച്ചു​​​പ​​​റ​​​ന്പി​​​ലി​​​നെ​​​യാ​​​ണ് സ്ഥാ​​​നാ​​​ർ​​​ഥി​​​യാ​​​ക്കി​​​യ​​​ത്. ക​​​ണ്ണൂ​​​രി​​​ൽ ടി.​​​ഒ. മോ​​​ഹ​​​ന​​​ന് സീ​​​റ്റു ന​​​ൽ​​​കി​​​യ​​​തി​​​ലും കെ. ​​​സു​​​ധാ​​​ക​​​ര​​​ൻ രോ​​​ഷ​​​ത്തി​​​ലാ​​​ണ്.

ഇ​​​ടു​​​ക്കി​​​യി​​​ൽ റോ​​​യി കെ. ​​​പൗ​​​ലോ​​​സി​​​നെ സ്ഥാ​​​നാ​​​ർ​​​ഥി​​​യാ​​​യി തീ​​​രു​​​മാ​​​നി​​​ച്ച​​​തി​​​നു തൊ​​​ട്ടു​​​പി​​​ന്നാ​​​ലെ ജോ​​​യി വെ​​​ട്ടി​​​ക്കു​​​ഴി​​​ക്കു വേ​​​ണ്ടി പ്ര​​​ബ​​​ല വി​​​ഭാ​​​ഗ​​​ങ്ങ​​​ൾ രം​​​ഗ​​​ത്തെ​​​ത്തി​​​യ​​​തും ത​​​ല​​​വേ​​​ദ​​​ന​​​യാ​​​ണ്.

ജോ​​​യി​​​ക്കും അ​​​ലോ​​​ഷ്യ​​​സി​​​നും ഒ​​​രു​​​പോ​​​ലെ സീ​​​റ്റു നി​​​ഷേ​​​ധി​​​ക്കു​​​ന്ന​​​തു ജി​​​ല്ല​​​യി​​​ൽ തി​​​രി​​​ച്ച​​​ടി​​​യാ​​​കു​​​മെ​​​ന്ന ഭ​​​യം ഇ​​​നി​​​യു​​​ള്ള ദി​​​വ​​​സ​​​ങ്ങ​​​ളി​​​ൽ മ​​​റി​​​ക​​​ട​​​ക്കാ​​​നാ​​​കു​​​മെ​​​ന്നാ​​​ണു ക​​​ണ​​​ക്കു​​​കൂ​​​ട്ട​​​ൽ. പെ​​​രു​​​ന്പാ​​​വൂ​​​രി​​​ലെ സി​​​റ്റിം​​​ഗ് എം​​​എ​​​ൽ​​​എ എ​​​ൽ​​​ദോ​​​സ് കു​​​ന്ന​​​പ്പ​​​ിള്ളി​​​യെ ത​​​ള്ളാ​​​നെ​​​ടു​​​ത്ത തീ​​​രു​​​മാ​​​നം ഇ​​​ന്ന​​​ലെ വൈ​​​കു​​​ന്നേ​​​ര​​​വും തി​​​രു​​​ത്തി​​​യി​​​ല്ല. മ​​​നോ​​​ജ് മൂ​​​ത്തേ​​​ട​​​നാ​​​യി​​​രു​​​ന്നു തു​​​ട​​​ക്കം മു​​​ത​​​ൽ മു​​​ൻ​​​തൂ​​​ക്കം. ച​​​ട​​​യ​​​മം​​​ഗ​​​ലം സീ​​​റ്റി​​​ൽ ഐ​​​എ​​​ൻ​​​ടി​​​യു​​​സി നേ​​​താ​​​വ് ആ​​​ർ. ച​​​ന്ദ്ര​​​ശേ​​​ഖ​​​നെ സ്ഥാ​​​നാ​​​ർ​​​ഥി​​​യാ​​​ക്കു​​​ന്ന​​​തി​​​നെ ഒ​​​രു വി​​​ഭാ​​​ഗം എ​​​തി​​​ർ​​​ത്തു.

Kerala

ആവേശമായി റോഡ് ഷോ

കൊ​​​ച്ചി: കേ​​​ര​​​ള​​​ത്തി​​​ൽ ബി​​​ജെ​​​പി​​​യു​​​ടെ​​​യും എ​​​ൻ​​​ഡി​​​എ​​​യു​​​ടെ​​​യും തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു പ്ര​​​ചാ​​​ര​​​ണ​​​ത്തി​​​ന് തു​​​ട​​​ക്കംകു​​​റി​​​ച്ച് കൊ​​​ച്ചി​​​യി​​​ൽ പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ന​​​രേ​​​ന്ദ്ര​​​മോ​​​ദി​​​യു​​​ടെ റോ​​​ഡ് ഷോ.

​​​ക​​​ലൂ​​​ർ അ​​​ന്താ​​​രാ​​​ഷ്‌​​​ട്ര സ്റ്റേ​​​ഡി​​​യ​​​ത്തി​​​ന്‍റെ ക​​​വാ​​​ട​​​ത്തി​​​ന​​​ടു​​​ത്തു​​​നി​​​ന്ന് എ​​​ൻ​​​ഡി​​​എ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു ക​​​ൺ​​​വ​​​ൻ​​​ഷ​​​ൻ ന​​​ട​​​ക്കു​​​ന്ന വേ​​​ദി​​​ക്കു സ​​​മീ​​​പം വ​​​രെ​​​യാ​​​ണ് മോ​​​ദി റോ​​​ഡ് ഷോ​​​യു​​​ടെ ഭാ​​​ഗ​​​മാ​​​യ​​​ത്.

പ്ര​​​ത്യേ​​​കം അ​​​ല​​​ങ്ക​​​രി​​​ച്ച വാ​​​ഹ​​​ന​​​ത്തി​​​ന്‍റെ പ​​​ടി​​​യി​​​ൽ ക​​​യ​​​റി​​​നി​​​ന്ന് ഇ​​​രു​​​വ​​​ശ​​​ങ്ങ​​​ളി​​​ലു​​​മു​​​ള്ള പ്ര​​​വ​​​ർ​​​ത്ത​​​ക​​​രെ അ​​​ദ്ദേ​​​ഹം കൈ​​​വീ​​​ശി അ​​​ഭി​​​വാ​​​ദ്യം ചെ​​​യ്തു. ആ​​​യി​​​ര​​​ക്ക​​​ണ​​​ക്കി​​​ന് ബി​​​ജെ​​​പി, എ​​​ൻ​​​ഡി​​​എ പ്ര​​​വ​​​ർ​​​ത്ത​​​ക​​​രാ​​​ണ് മോ​​​ദി​​​യെ കാ​​​ണാ​​​നെ​​​ത്തി​​​യ​​​ത്. കാ​​​വ​​​ടി​​​ക​​​ളും ബ​​​ലൂ​​​ണു​​​ക​​​ളും ഉ​​​യ​​​ർ​​​ത്തി പ്ര​​​വ​​​ർ​​​ത്ത​​​ക​​​ർ റോ​​​ഡ് ഷോ​​​യ്ക്ക് കൊ​​​ഴു​​​പ്പേ​​​കി.

മ​​​റൈ​​​ൻ​​​ഡ്രൈ​​​വി​​​ലെ പ​​​രി​​​പാ​​​ടി​​​ക്കു​​​ശേ​​​ഷം കാ​​​റി​​​ൽ ക​​​ലൂ​​​രി​​​ലേ​​​ക്കു നീ​​​ങ്ങി​​​യ മോ​​​ദി​​​യെ അ​​​ഭി​​​വാ​​​ദ്യം ചെ​​​യ്യാ​​​ൻ നി​​​ര​​​വ​​​ധി പേ​​​ർ റോ​​​ഡി​​​ന്‍റെ വ​​​ശ​​​ങ്ങ​​​ളി​​​ൽ ഉ​​​ണ്ടാ​​​യി​​​രു​​​ന്നു. അ​​​വ​​​രെ​​​യും മോ​​​ദി കൈ​​​വീ​​​ശി അ​​​ഭി​​​വാ​​​ദ്യം അ​​​റി​​​യി​​​ച്ചു.

ര​​​ണ്ടാ​​​യി​​​ര​​​ത്തോ​​​ളം പോ​​​ലീ​​​സു​​​കാ​​​രും കേ​​​ന്ദ്ര സു​​​ര​​​ക്ഷാ ജീ​​​വ​​​ന​​​ക്കാ​​​രും പ്ര​​​ധാ​​​ന​​​മ​​​ന്ത്രി​​​യു​​​ടെ സു​​​ര​​​ക്ഷ​​​യ്ക്കാ​​​യി ന​​​ഗ​​​ര​​​ത്തി​​​ന്‍റെ വി​​​വി​​​ധ ഭാ​​​ഗ​​​ങ്ങ​​​ളി​​​ൽ നി​​​ല​​​യു​​​റ​​​പ്പി​​​ച്ചി​​​രു​​​ന്നു. ക​​​ലൂ​​​രി​​​ലെ പ്ര​​​ധാ​​​ന​​​മ​​​ന്ത്രി​​​യു​​​ടെ പ​​​രി​​​പാ​​​ടി​​​യു​​​ടെ ഭാ​​​ഗ​​​മാ​​​യി ര​​​ണ്ടു മ​​​ണി​​​ക്കൂ​​​റോ​​​ളം ന​​​ഗ​​​ര​​​ത്തി​​​ന്‍റെ വി​​​വി​​​ധ ഭാ​​​ഗ​​​ങ്ങ​​​ളി​​​ൽ റോ​​​ഡ് ഗ​​​താ​​​ഗ​​​തം ത​​​ട​​​ഞ്ഞി​​​രു​​​ന്നു.

Leader Page

ക​രാ​റി​ൽ ആ​വേ​ശം, ആ​ശ​ങ്ക

ഇ​ന്ത്യ-​അ​മേ​രി​ക്ക വ്യാ​പാ​രക്ക​രാ​ർ രൂ​പം​കൊ​ണ്ടു. ക​രാ​റി​ൽ എ​ന്താ​ണു​ള്ള​തെ​ന്ന് ആ​ർ​ക്കു​മ​റി​യി​ല്ല. ക​രാ​റാ​യെ​ന്ന് യു​എ​സ് പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പ് അ​റി​യി​ച്ച​തി​ന​പ്പു​റം വി​വ​ര​ങ്ങ​ളി​ല്ല. വാ​ണി​ജ്യ​മ​ന്ത്രി പാ​ർ​ല​മെ​ന്‍റി​ൽ പ്ര​സ്താ​വ​ന ന​ട​ത്തു​മെ​ന്നു സൂ​ച​ന ഉ​ണ്ടാ​യി​രു​ന്നു. ലോ​ക്‌​സ​ഭ നേ​ര​ത്തേ പി​രി​ഞ്ഞ​തി​നാ​ലാ​കാം അ​തു​ണ്ടാ​യി​ല്ല. ക​രാ​ർ ഒ​പ്പു​വ​ച്ചോ എ​ന്ന് ആ​രും പ​റ​ഞ്ഞി​ട്ടി​ല്ല. സ​മ​ഗ്ര​മാ​യ ക​രാ​റി​നു​വേ​ണ്ടി ച​ർ​ച്ച തു​ട​രും എ​ന്നാ​ണ് ഒ​രു ഇ​ന്ത്യ​ൻ വ​ക്താ​വ് വാ​ർ​ത്താ ഏ​ജ​ൻ​സി​യോ​ടു പ​റ​ഞ്ഞ​ത്.

ഇ​ന്ത്യ​ൻ ഉ​ത്പ​ന്ന​ങ്ങ​ൾ​ക്ക് ചു​ങ്കം 18 ശ​ത​മാ​ന​മാ​യി കു​റ​യ്ക്കു​ന്നു എ​ന്ന് ട്രം​പ് ട്രൂ​ത്ത് സോ​ഷ്യ​ലി​ൽ കു​റി​ച്ചു. 25 ശ​ത​മാ​നം സാ​ധാ​ര​ണ ചു​ങ്ക​വും 25 ശ​ത​മാ​നം പി​ഴ​ച്ചു​ങ്ക​വും അ​ട​ക്കം 50 ശ​ത​മാ​ന​മാ​ണ് ഉ​ണ്ടാ​യി​രു​ന്ന​ത്. റ​ഷ്യ​ൻ എ​ണ്ണ​യു​ടെ പേ​രി​ലു​ണ്ടാ​യി​രു​ന്ന പി​ഴ​ച്ചു​ങ്കം ഇ​ല്ലാ​താ​ക്കി. സാ​ധാ​ര​ണ ചു​ങ്കം കു​റ​ച്ചു.

തീ​രു​വ​യു​ദ്ധം വ​ന്ന​പ്പോ​ൾ

ട്രം​പി​ന്‍റെ തീ​രു​വ​യു​ദ്ധം തു​ട​ങ്ങും​മു​മ്പ് ശ​രാ​ശ​രി മൂ​ന്നു ശ​ത​മാ​ന​ത്തി​ൽ താ​ഴെയാ​യി​രു​ന്നു ഇ​ന്ത്യ​ൻ ഉ​ത്പ​ന്ന​ങ്ങ​ളു​ടെ ചു​ങ്കം, പ​ര​മാ​വ​ധി 15 ശ​ത​മാ​നം. കു​റെ​യേ​റെ ഇ​ന​ങ്ങ​ൾ​ക്ക് ചു​ങ്കമി​ല്ലാ​യി​രു​ന്നു. അ​താ​ണ് ഇ​നി 18 ശ​ത​മാ​നമാ​കു​ന്ന​ത്. പ​ഴ​യ​തി​നെ അ​പേ​ക്ഷി​ച്ച് ആ​റു മ​ട​ങ്ങാ​കും ചു​ങ്കം എ​ന്ന​ർ​ഥം.

ട്രം​പ് 50 ശ​ത​മാ​നം ചു​ങ്കം ചു​മ​ത്തി​യ​പ്പോ​ഴും ഐ​ഫോ​ൺ അ​ട​ക്കം മൊ​ബൈ​ൽ ഫോ​ണു​ക​ൾ​ക്കും ഔ​ഷ​ധ​ങ്ങ​ൾ​ക്കും ചു​ങ്കമി​ല്ലാ​യി​രു​ന്നു (ഇ​വ​യു​ടെ ക​യ​റ്റു​മ​തി ഗ​ണ്യ​മാ​യി വ​ർ​ധി​ച്ച​തു​കൊ​ണ്ടാ​ണ് ട്രം​പി​ന്‍റെ തീ​രു​വ​യി​ലും ന​മ്മു​ടെ ക​യ​റ്റു​മ​തി പി​ടി​ച്ചു​ക​യ​റി എ​ന്നു പ​ല​രും അ​വ​കാ​ശ​പ്പെ​ട്ട​ത്). ഇ​ന്ത്യ​യു​ടെ ക​യ​റ്റു​മ​തി​യി​ൽ 50-55 ശ​ത​മാ​നം ഉ​ത്പ​ന്ന​ങ്ങ​ൾ​ക്കു വ​ലി​യ ചു​ങ്കം വ​ന്നു. അ​തു കു​റ​യും.

നേ​ട്ടം വ​രു​ന്ന മേ​ഖ​ല​ക​ൾ

4.38 ല​ക്ഷം കോ​ടി രൂ​പ​യു​ടെ (4,820 കോ​ടി ഡോ​ള​ർ) ഇ​ന്ത്യ​ൻ ക​യ​റ്റു​മ​തി​ക്ക് ചു​ങ്കം കു​റ​യ്ക്ക​ൽ സ​ഹാ​യ​ക​മാ​കും. 2024-25ൽ ​അ​മേ​രി​ക്ക​യി​ലേ​ക്ക് ഇ​ന്ത്യ 7.87 ല​ക്ഷം കോ​ടി രൂ​പ​യു​ടെ (8,651 കോ​ടി ഡോ​ള​ർ) ക​യ​റ്റു​മ​തി​യാ​ണു മൊ​ത്തം ന​ട​ത്തി​യ​ത്. ഇ​ന്ത്യ​യു​ടെ സ​മു​ദ്രോ​ത്പ​ന്ന​ങ്ങ​ൾ​ക്കും ര​ത്ന​ങ്ങ​ൾ​ക്കും ചു​ങ്കം 25ൽ​നി​ന്നു 18 ശ​ത​മാ​ന​മാ​യി കു​റ​യും; നേ​ട്ടം ഏ​ഴു ശ​ത​മാ​നം. സ്വ​ർ​ണം, വെ​ള്ളി ആ​ഭ​ര​ണ​ങ്ങ​ൾ​ക്കു ചു​ങ്ക​ത്തി​ൽ 20.5 ശ​ത​മാ​നം നേ​ട്ടം കി​ട്ടും. കാ​ർ​പെ​റ്റു​ക​ൾ​ക്ക് 13.7 ശ​ത​മാ​നം, ബെ​ഡ് ഷീ​റ്റി​നും ക​ർ​ട്ട​നും 27 ശ​ത​മാ​നം, വ​സ്ത്ര​ങ്ങ​ൾ​ക്ക് 37 ശ​ത​മാ​നം എ​ന്നി​ങ്ങ​നെ ചു​ങ്ക​ത്തി​ൽ കു​റ​വു വ​രും (തീ​രു​വ വി​ജ്ഞാ​പ​നം വ​രു​മ്പോ​ൾ നി​ര​ക്കി​ൽ ചെ​റി​യ മാ​റ്റം വ​രാം).

പ​ക​രം റ​ഷ്യ​യെ വെ​ട്ട​ണം

നി​രു​പാ​ധി​കമ​ല്ല ഈ ​ന​ട​പ​ടി. ഈ ​ഇ​ള​വു​ക​ൾ​ക്കു പ​ക​ര​മാ​യി ഇ​ന്ത്യ റ​ഷ്യ​ൻ എ​ണ്ണവാ​ങ്ങ​ൽ ഒ​ഴി​വാ​ക്കു​മെ​ന്ന് ട്രം​പ് പ​റ​ഞ്ഞു (പ്ര​ധാ​ന​മ​ന്ത്രി മോ​ദി ട്രം​പി​നു ന​ന്ദി പ​റ​ഞ്ഞ് എ​ക്സി​ൽ കു​റി​ച്ച​തി​ൽ റ​ഷ്യ​ൻ എ​ണ്ണ പ​രാ​മ​ർ​ശി​ച്ചി​ട്ടി​ല്ല). ഇ​റാ​നി​ൽ​നി​ന്നു​ള്ള ക്രൂ​ഡ് ഓ​യി​ലും വാ​ങ്ങ​രു​ത് എ​ന്നാ​ണു റി​പ്പോ​ർ​ട്ടു​ക​ൾ. പ​ക​രം അ​മേ​രി​ക്ക​യി​ലും വെ​ന​സ്വേല​യി​ലും​നി​ന്നു​ള്ള ക്രൂ​ഡ് വാ​ങ്ങ​ണം. എ​ണ്ണവാ​ങ്ങ​ൽ സാ​വ​ധാ​ന​മേ ഇ​ല്ലാ​താ​ക്കൂ എ​ന്നാ​ണു സൂ​ച​ന. റ​ഷ്യ​യു​മാ​യു​ള്ള പ്ര​തി​രോ​ധ ഇ​ട​പാ​ടു​ക​ൾ​ക്കും മ​റ്റു സ​ഹ​ക​ര​ണ​ങ്ങ​ൾ​ക്കും വി​ല​ക്ക് വ​രു​മോ എ​ന്ന് ആ​രും പ​റ​ഞ്ഞി​ട്ടി​ല്ല.

അ​മേ​രി​ക്ക​ൻ സാ​ധ​ന​ങ്ങ​ൾ​ക്ക് ഡ്യൂ​ട്ടി പാ​ടി​ല്ല

അ​മേ​രി​ക്ക​ൻ ഉ​ത്പ​ന്ന​ങ്ങ​ളു​ടെ ഇ​റ​ക്കു​മ​തി​ച്ചു​ങ്കം ക്ര​മേ​ണ ഇ​ല്ലാ​താ​ക്കു​ക​യും ഇ​റ​ക്കു​മ​തി ത​ട​സ​ങ്ങ​ൾ നീ​ക്കു​ക​യും വേ​ണം. ഇ​തി​ന്‍റെ വി​ശ​ദാം​ശ​ങ്ങ​ൾ അ​റി​യാ​നി​രി​ക്കു​ന്ന​തേ​യു​ള്ളൂ. തീ​രു​വ ഇ​ല്ലാ​തെ സ്വ​ത​ന്ത്ര​മാ​യ ഇ​റ​ക്കു​മ​തി എ​ന്നാ​ണ് ട്രം​പ് എ​ഴു​തി​യ​ത്. തീ​രു​വ പാ​ടി​ല്ല. ഇ​റ​ക്കു​മ​തി​യു​ടെ അ​ള​വും നി​യ​ന്ത്രി​ക്ക​രു​ത്. ഇ​ത് എ​ന്നേ​ക്കു ന​ട​പ്പാ​ക്ക​ണ​മെ​ന്നു പ​റ​ഞ്ഞി​ട്ടി​ല്ല. പെ​ട്ടെ​ന്ന് യു​എ​സ് വ്യാ​വ​സാ​യി​ക-​കാ​ർ​ഷി​ക ഉ​ത്പ​ന്ന​ങ്ങ​ൾ തീ​രു​വ വി​മു​ക്ത​മാ​ക്കാ​ൻ ഇ​ന്ത്യ​ക്കു ക​ഴി​യു​മോ എ​ന്നു​റ​പ്പി​ല്ല.

ഞാ​യ​റാ​ഴ്ച അ​വ​ത​രി​പ്പി​ച്ച ബ​ജ​റ്റി​ൽ ഒ​ട്ടേ​റെ ഇ​ന​ങ്ങ​ളു​ടെ ക​സ്റ്റം​സ് ഡ്യൂ​ട്ടി ഇ​ന്ത്യ പൂ​ജ്യ​മാ​യി കു​റ​ച്ചി​രു​ന്നു. അ​ണു​ശ​ക്തി ഉ​ത്പാ​ദ​നം, വി​മാ​ന റി​പ്പ​യ​റിം​ഗ് തു​ട​ങ്ങി ഔ​ഷ​ധനി​ർ​മാ​ണം വ​രെ​യു​ള്ള മേ​ഖ​ല​ക​ളെ ല​ക്ഷ്യ​മി​ട്ടാ​യി​രു​ന്നു അ​ത്. വാ​ണി​ജ്യക്ക​രാ​ർ വ​ള​രെ കൂ​ടു​ത​ൽ ഇ​ന​ങ്ങ​ൾ ഡ്യൂ​ട്ടി ഇ​ല്ലാ​തെ ഇ​റ​ക്കു​മ​തി ചെ​യ്യാ​ൻ നി​ർ​ബ​ന്ധി​ത​മാ​ക്കും.

എ​ണ്ണ​യും വാ​ത​ക​വും ക​ൽ​ക്ക​രി​യും വി​മാ​ന​ങ്ങ​ളും കാ​ർ​ഷി​കോ​ത്പ​ന്ന​ങ്ങ​ളും അ​ട​ക്കം അ​മേ​രി​ക്ക​യി​ൽ​നി​ന്നു​ള്ള ഇ​റ​ക്കു​മ​തി 50,000 കോ​ടി ഡോ​ള​ർ ആ​ക്കാ​ൻ ഇ​ന്ത്യ സ​മ്മ​തി​ച്ചെ​ന്നാ​ണ് ട്രം​പി​ന്‍റെ ധ​ന​മ​ന്ത്രി സ്കോ​ട്ട് ബെ​സ​ന്‍റ് പ​റ​ഞ്ഞ​ത്. ഇ​പ്പോ​ൾ ഇ​ന്ത്യ​യു​ടെ ഇ​റ​ക്കു​മ​തി വ​ർ​ഷം 5,000 കോ​ടി ഡോ​ള​റി​ൽ താ​ഴെ​യാ​ണ്. സേ​വ​ന​ങ്ങ​ള​ട​ക്കം പ​ര​സ്പ​ര വ്യാ​പാ​രം 150 ശ​ത​മാ​നം വ​ർ​ധി​പ്പി​ച്ച് 50,000 കോ​ടി ഡോ​ള​ർ ആ​ക്കാ​ൻ നേ​ര​ത്തേ ഇ​ന്ത്യ സ​മ്മ​തി​ച്ചി​രു​ന്നു. അ​തി​നെ മ​ന്ത്രി തെ​റ്റാ​യി ധ​രി​ച്ച​താ​കാം.

കാ​ർ​ഷി​കോ​ത്പ​ന്ന​ങ്ങ​ൾ എ​ന്ന കീ​റാ​മു​ട്ടി

ഡ്യൂ​ട്ടി ഇ​ള​വു​ക​ൾ ന​ൽ​കേ​ണ്ട​തി​ൽ കാ​ർ​ഷി​കോ​ത്പ​ന്ന​ങ്ങ​ളും പെ​ടു​ന്നു എ​ന്ന് ഒ​രു ഇ​ന്ത്യ​ൻ ഉ​ദ്യോ​ഗ​സ്ഥ​നെ ഉ​ദ്ധ​രി​ച്ച് റോ​യി​ട്ടേ​ഴ്‌​സ് റി​പ്പോ​ർ​ട്ട് ചെ​യ്തു. ഔ​ദ്യോ​ഗി​ക പ്ര​തി​ക​ര​ണം ഉ​ണ്ടാ​യി​ട്ടി​ല്ല. ക​രാ​ർ അ​മേ​രി​ക്ക​ൻ കാ​ർ​ഷി​കോ​ത്പ​ന്ന​ങ്ങ​ൾ ഇ​ന്ത്യ​യു​ടെ വ​ലി​യ വി​പ​ണി​യി​ലേ​ക്കു ക​യ​റ്റു​മ​തി ചെ​യ്യാ​ൻ വ​ഴി​തെ​ളി​ക്കു​മെ​ന്ന് അ​മേ​രി​ക്ക​ൻ കൃ​ഷി സെ​ക്ര​ട്ട​റി ബ്രൂ​ക്ക് റോ​ളി​ൻ​സ് എ​ക്സി​ൽ കു​റി​ച്ചു. ഗ്രാ​മീ​ണ അ​മേ​രി​ക്ക​ൻ ക​ർ​ഷ​ക​രു​ടെ വ​രു​മാ​നം ഗ​ണ്യ​മാ​യി കൂ​ടു​മെ​ന്നും അ​വ​ർ പ​റ​ഞ്ഞു. കാ​ർ​ഷി​ക വ്യാ​പാ​ര​ത്തി​ൽ അ​മേ​രി​ക്ക​യ്ക്ക് ഇ​ന്ത്യ​യു​മാ​യി 130 കോ​ടി ഡോ​ള​ർ ക​മ്മിയു​ണ്ട്. ഇ​തു കു​റ​യ്ക്കാ​നും ക​രാ​ർ സ​ഹാ​യി​ക്കു​മെ​ന്ന് റോ​ളി​ൻ​സ് വി​ശ​ദീ​ക​രി​ച്ചു.

സോ​യാ​ബീ​ൻ, മ​റ്റു പ​യ​റു​വ​ർ​ഗ​ങ്ങ​ൾ, ധാ​ന്യ​ങ്ങ​ൾ, ആ​പ്പി​ൾ അ​ട​ക്കം പ​ഴ​ങ്ങ​ൾ, കാ​യ്ക​നി​ക​ൾ, ക്ഷീ​രോ​ത്പ​ന്ന​ങ്ങ​ൾ തു​ട​ങ്ങി​യ​വ വാ​ങ്ങാ​ൻ ട്രം​പ് സ​മ്മ​ർ​ദം ചെ​ലു​ത്തിവ​രി​ക​യാ​യി​രു​ന്നു. അ​മേ​രി​ക്ക​ൻ ക​ർ​ഷ​കസം​ഘ​ട​ന​ക​ൾ ഇ​തി​നാ​യി ട്രം​പി​നു​മേ​ൽ സ​മ്മ​ർ​ദം ചെ​ലു​ത്തു​ന്നു​ണ്ട്. ഇ​വ​യു​ടെ ഇ​റ​ക്കു​മ​തി ഇ​ന്ത്യ​ൻ ക​ർ​ഷ​ക​ർ​ക്കു ദോ​ഷം വ​രു​ത്തും എ​ന്ന​തി​ൽ സം​ശ​യ​മി​ല്ല.

മ​ത്സ​രി​ക്കാ​ൻ പ​റ്റു​മോ?

ര​ണ്ടു വി​ഷ​യ​ങ്ങ​ളാ​ണ് ഇ​തി​ലു​ള്ള​ത്. ഒ​ന്ന്: വ​ലി​യ ഉ​ത്പാ​ദ​ന​ക്ഷ​മ​ത​യോ​ടെ വ്യാ​വ​സാ​യി​ക അ​ടി​സ്ഥാ​ന​ത്തി​ൽ കൃ​ഷി ചെ​യ്യു​ന്ന​വ​ർ​ക്കു കു​റ​ഞ്ഞ വി​ല​യി​ൽ ഉ​ത്പ​ന്നം വി​ൽ​ക്കാ​നാ​കും. ഇ​ന്ത്യ​ൻ ക​ർ​ഷ​ക​ർ​ക്ക് അ​വ​രോ​ടു മ​ത്സ​രി​ക്കാ​ൻ കെ​ൽ​പ്പി​ല്ല. ര​ണ്ട്: അ​മേ​രി​ക്ക​യി​ൽ കൃ​ഷി ചെ​യ്യു​ന്ന സോ​യാ​ബീ​ൻ അ​ട​ക്കം മി​ക്ക​വാ​റും ഇ​ന​ങ്ങ​ൾ ജ​നി​ത​ക​മാ​റ്റം വ​രു​ത്തി​യ​വ​യാ​ണ്. ജ​നി​ത​ക​മാ​റ്റം വ​രു​ത്തി​യ ഭ​ക്ഷ്യ​വ​സ്തു​ക്ക​ൾ ഇ​ന്ത്യ​യി​ൽ നി​യ​മ​പ​ര​മാ​യി നി​രോ​ധി​ത​മാ​ണ്.

ഈ ​വി​ഷ​യ​ങ്ങ​ൾ മ​റി​ക​ട​ക്കു​ന്ന​തി​ന് ഇ​ന്ത്യ ഒ​രു​ങ്ങി​യി​ട്ടു​മി​ല്ല. രാ​ഷ്‌​ട്രീ​യ​മാ​യി വ​ലി​യ വി​ല കൊ​ടു​ക്കേ​ണ്ടിവ​രാ​വു​ന്ന​താ​ണു കാ​ര്യം. ഏ​ഷ്യ-​ഓ​ഷ്യാ​നി​യ രാ​ജ്യ​ങ്ങ​ളു​മാ​യി ആ​ർ​സി​ഇ​പി ക​രാ​ർ ഉ​ണ്ടാ​ക്കു​ന്ന​തി​ൽ​നി​ന്ന് ഇ​ന്ത്യ വി​ട്ടു​നി​ന്ന​ത് ചൈ​ന​യി​ൽ​നി​ന്നു​ള്ള ഇ​റ​ക്കു​മ​തി ഭ​യ​ന്നാ​ണ്. അ​തേ​പോ​ലെ ഗൗ​ര​വ​മു​ള്ള​താ​കും അ​മേ​രി​ക്ക​യി​ൽ​നി​ന്നു​ള്ള കാ​ർ​ഷി​കോ​ത്പ​ന്ന ഇ​റ​ക്കു​മ​തി. ഇ​തു​വ​രെ​യും ക​ർ​ഷ​ക​ർ​ക്കു​വേ​ണ്ടി ക​രാ​ർ വേ​ണ്ടെ​ന്നു​വ​ച്ചു എ​ന്നു പ്ര​ച​രി​പ്പി​ച്ചു വ​ന്ന​വ​ർ ഇ​നി എ​ന്തു പ​റ​ഞ്ഞു ക​രാ​റി​നെ ന്യാ​യീ​ക​രി​ക്കും? അ​മേ​രി​ക്ക​ൻ സ​മ്മ​ർ​ദ​ത്തി​നു വ​ഴ​ങ്ങി എ​ന്ന പ്ര​ചാ​ര​ണം ഭ​ര​ണ​ക​ക്ഷി​ക്കു രാ​ഷ്‌​ട്രീ​യ​മാ​യി ദോ​ഷ​വും ചെ​യ്യും.

കാ​ർ​ഷി​കോ​ത്പ​ന്ന ഇ​റ​ക്കു​മ​തി അ​നു​വ​ദി​ക്കേ​ണ്ടി​വ​രും എ​ന്നു മു​മ്പേ വ്യ​ക്ത​മാ​യി​രു​ന്നു. യൂ​റോ​പ്യ​ൻ യൂ​ണി​യ​നോ​ടും ന്യൂ​സി​ല​ൻ​ഡി​നോ​ടും അ​ക്കാ​ര്യ​ത്തി​ൽ പി​ടി​ച്ചു​നി​ൽ​ക്കാ​ൻ ഇ​ന്ത്യ​ക്കു ക​ഴി​ഞ്ഞു. പ​ക്ഷേ ട്രം​പി​നോ​ടു സാ​ധി​ച്ചി​ല്ല. സാ​ധി​ക്കി​ല്ല എ​ന്നു മ​ന​സി​ലാ​ക്കി ക​ർ​ഷ​ക​രെ​യും ജ​ന​ങ്ങ​ളെ​യും മ​ത്സ​ര​ത്തി​നു സ​ജ്ജ​രാ​ക്കേ​ണ്ട​താ​യി​രു​ന്നു. അ​തു​ണ്ടാ​യി​ല്ല. ഒ​രു പ​ക്ഷേ ഈ ​വി​ഷ​യ​ങ്ങ​ൾ മ​ന​സി​ലാ​ക്കി​യാ​കാം ക​രാ​ർ വി​വ​ര​ങ്ങ​ൾ പ​ര​സ്യ​പ്പെ​ടു​ത്താ​ൻ വൈ​കു​ന്ന​ത്.

വ​ള​ർ​ച്ച കൂ​ടും, വി​പ​ണി​ക​ളി​ൽ ആ​വേ​ശം

ഏ​താ​യാ​ലും ക​രാ​ർ ആ​യി. അ​ത് ഇ​ന്ത്യ​ക്കു വ​ള​രെ ഗു​ണ​ക​ര​മാ​ണെ​ന്ന് ഓ​ഹ​രിവി​പ​ണി​യും ക​റ​ൻ​സി വി​പ​ണി​യും ക​ട​പ്പ​ത്ര വി​പ​ണി​യും ഒ​ക്കെ ക​ണ​ക്കാ​ക്കു​ന്നു. അ​തു​കൊ​ണ്ടാ​ണ് ഓ​ഹ​രി​ക​ൾ ര​ണ്ട​ര ശ​ത​മാ​നം കു​തി​ച്ചുക​യ​റി​യ​ത്. രൂ​പ ഒ​ന്ന​ര ശ​ത​മാ​നം മു​ന്നേ​റ്റം ന​ട​ത്തി. ക​ട​പ്പ​ത്ര വി​ല​ക​ൾ ഉ​യ​ർ​ന്നു.

ക​രാ​ർ ഉ​ണ്ടാ​യ​ത് കു​റേ മാ​സ​ങ്ങ​ളാ​യി ഇ​ന്ത്യ​യി​ൽ​നി​ന്നു വി​ട്ടു​പോ​യി​രു​ന്ന വി​ദേ​ശ നി​ക്ഷേ​പ​ക​രെ ഇ​വി​ടേ​ക്കു തി​രി​കെ വ​രു​ത്തും എ​ന്നാ​ണു പ്ര​തീ​ക്ഷ. ഒ​പ്പം, ക​യ​റ്റു​മ​തി​യി​ൽ ഗ​ണ്യ​മാ​യ വ​ള​ർ​ച്ചയു​ണ്ടാ​ക്കും. അ​മേ​രി​ക്ക​യി​ൽ​നി​ന്നു കൂ​ടു​ത​ൽ മൂ​ല​ധ​ന നി​ക്ഷേ​പ​വും ഇ​ന്ത്യ​യി​ലേ​ക്കു വ​രും.

ഇ​തെ​ല്ലാം ഇ​ന്ത്യ​യ​ടെ സാ​മ്പ​ത്തി​ക (ജി​ഡി​പി) വ​ള​ർ​ച്ച ഗ​ണ്യ​മാ​യി വ​ർ​ധി​പ്പി​ക്കു​മെ​ന്നു തീ​ർ​ച്ച​യാ​ണ്. മാ​ർ​ച്ച് 31ന് ​അ​വ​സാ​നി​ക്കു​ന്ന വ​ർ​ഷം 7.4 ശ​ത​മാ​നം വ​ള​ർ​ച്ച​യാ​ണ് ക​ണ​ക്കാ​ക്കു​ന്ന​ത്. 2026-27ൽ ​ഏ​ഴു ശ​ത​മാ​ന​ത്തി​ന​ടു​ത്ത വ​ള​ർ​ച്ച​യാ​ണു മി​ക്ക ഏ​ജ​ൻ​സി​ക​ളു​ടെ​യും നി​ഗ​മ​നം. മാ​റി​യ സാ​ഹ​ച​ര്യ​ത്തി​ൽ വ​ള​ർ​ച്ച പ്ര​തീ​ക്ഷ എ​ട്ടു ശ​ത​മാ​ന​ത്തി​ലേ​ക്കു ക​യ​റ്റാ​ൻ എ​ല്ലാ സാ​ധ്യ​ത​യും ഉ​ണ്ട്.

ക​യ​റ്റു​മ​തി​യും സാ​മ്പ​ത്തി​കവ​ള​ർ​ച്ച​യും കൂ​ടു​മ്പോ​ൾ ക​മ്പ​നി​ക​ൾ​ക്കു ലാ​ഭം കൂ​ടും. അ​തു​കൊ​ണ്ട് ഓ​ഹ​രി​ക​ൾ ഉ​യ​ർ​ന്നു. ക​യ​റ്റു​മ​തി കൂ​ടു​മ്പോ​ൾ വി​ദേ​ശ​നാ​ണ്യ ക​മ്മി ഉ​ണ്ടാ​കി​ല്ല. രൂ​പ​യു​ടെ വി​ല ഉ​യ​ർ​ന്ന​ത് അ​തു​കൊ​ണ്ടാ​ണ്. ജി​ഡി​പി കൂ​ടു​മ്പോ​ൾ നി​കു​തി​വ​രു​മാ​നം കൂ​ടും. അ​പ്പോ​ൾ ക​ട​മെ​ടു​പ്പ് കു​റ​യും. പ​ലി​ശ കു​റ​യും. അ​തു​കൊ​ണ്ടു ക​ട​പ്പ​ത്ര​വി​ല കൂ​ടി.

ഇ​ന്ത്യ​യും മ​റ്റു രാ​ജ്യ​ങ്ങ​ളും

ഇ​ന്ത്യ​ൻ ഉ​ത്പ​ന്ന​ങ്ങ​ൾ​ക്ക് യു​എ​സ് തീ​രു​വ 18 ശ​ത​മാ​ന​മാ​യി നി​ശ്ച​യി​ച്ചു. ഇ​ത് ഏ​റ്റ​വും കു​റ​ഞ്ഞ​തോ ഏ​റ്റ​വും കൂ​ടി​യ​തോ അ​ല്ല. 25 ശ​ത​മാ​നം പി​ഴ​ച്ചു​ങ്കം അ​ട​ക്കം 50 ശ​ത​മാ​നം ഉ​ണ്ടാ​യി​രു​ന്ന​പ്പോ​ൾ ഇ​ന്ത്യ​യും ബ്ര​സീ​ലു​മാ​ണ് ഏ​റ്റ​വും കൂ​ടു​ത​ൽ ചു​ങ്കം നേ​രി​ട്ട​ത്. ഇ​നി ബ്ര​സീ​ലി​നാ​ണ് ആ ​ഭാ​രം.

അ​മേ​രി​ക്ക​യു​ടെ അ​യ​ൽ​രാ​ജ്യ​മാ​യ കാ​ന​ഡ​യ്ക്ക് 35ഉം ​പ്ര​ഖ്യാ​പി​ത വാ​ണി​ജ്യ​വൈ​രം പു​ല​ർ​ത്തു​ന്ന ചൈ​ന​യ്ക്ക് 34ഉം ​ശ​ത​മാ​ന​മാ​ണ് ട്രം​പി​ന്‍റെ ചു​ങ്കം. ദ​ക്ഷി​ണാ​ഫ്രി​ക്ക​യ്ക്ക് 30ഉം ​തെ​ക്ക​ൻ അ​യ​ൽ​രാ​ജ്യ​മാ​യ മെ​ക്സി​ക്കോ​യ്ക്ക് 25ഉം ​ശ​ത​മാ​ന​മാ​ണു ചു​ങ്കം.

വ​സ്ത്ര​ങ്ങ​ൾ മു​ത​ൽ സ​മു​ദ്രോ​ത്പ​ന്ന​ങ്ങ​ൾ​ വ​രെ​യു​ള്ള ക​യ​റ്റു​മ​തി​യി​ൽ ഇ​ന്ത്യ​യോ​ടു മ​ത്സ​രി​ക്കു​ന്ന വി​യ​റ്റ്നാം, ബം​ഗ്ലാ​ദേ​ശ്, ശ്രീ​ല​ങ്ക, താ​യ്‌​വാ​ൻ എ​ന്നീ രാ​ജ്യ​ങ്ങ​ൾ​ക്ക് 20 ശ​ത​മാ​ന​മാ​ണ് യു​എ​സ് ചു​ങ്കം. പാ​ക്കി​സ്ഥാ​ൻ, ഇ​ന്തോ​നേ​ഷ്യ, മ​ലേ​ഷ്യ, താ​യ്‌​ല​ൻ​ഡ്, ഫി​ലി​പ്പീ​ൻ​സ്, കം​ബോ​ഡി​യ എ​ന്നി​വ​യ്ക്ക് 19 ശ​ത​മാ​നമു​ണ്ട്.

പത്ത് ശ​ത​മാ​നം ചു​ങ്ക​മു​ള്ള ബ്രി​ട്ട​ൻ, 15 ശ​ത​മാ​ന​മു​ള്ള യൂ​റോ​പ്യ​ൻ യൂ​ണി​യ​ൻ, മ​റ്റു യൂ​റോ​പ്യ​ൻ രാ​ജ്യ​ങ്ങ​ൾ, തു​ർ​ക്കി, ജ​പ്പാ​ൻ, ദ​ക്ഷി​ണ കൊ​റി​യ, ആ​ഫ്രി​ക്ക​ൻ രാ​ജ്യ​ങ്ങ​ൾ, ബ്ര​സീ​ൽ ഒ​ഴി​കെ​യു​ള്ള ദ​ക്ഷി​ണ അ​മേ​രി​ക്ക​ൻ രാ​ജ്യ​ങ്ങ​ൾ എ​ന്നി​വ ഇ​ന്ത്യ​യേ​ക്കാ​ൾ കു​റ​ഞ്ഞ നി​ര​ക്കി​ന്‍റെ ആ​നു​കൂ​ല്യ​ത്തി​ലാ​ണ്.

‌ബം​ഗ്ലാ​ദേ​ശ്: യു​എ​സി​ലേ​ക്കു​ള്ള മൂ​ന്നാ​മ​ത്തെ വ​ലി​യ വ​സ്ത്ര ക​യ​റ്റു​മ​തി രാ​ജ്യം. ക​യ​റ്റു​മ​തി​യി​ൽ 80 ശ​ത​മാ​നം വ​സ്ത്ര​ങ്ങ​ളും (പാ​ന്‍റ്സ്, ഷ​ർ​ട്ട്, സ്ത്രീ​ക​ളു​ടെ വ​സ്‌​ത്ര​ങ്ങ​ൾ, സ്വെ​റ്റ​റു​ക​ൾ തു​ട​ങ്ങി​യ​വ) തു​ണി​ക​ളു​മാ​ണ്. മൊ​ത്തം ക​യ​റ്റു​മ​തി 2024ൽ 840 ​കോ​ടി ഡോ​ള​ർ.

വി​യ​റ്റ്നാം: മൊ​ബൈ​ൽ ഫോ​ൺ, കം​പ്യൂ​ട്ട​ർ, ഇ​ല​ക്‌​ട്രോ​ണി​ക് ഘ​ട​ക​ങ്ങ​ൾ, വ​സ്ത്ര​ങ്ങ​ൾ, ഫ​ർ​ണി​ച്ച​ർ, പാ​ദ​ര​ക്ഷ​ക​ൾ തു​ട​ങ്ങി​യ​വ അ​മേ​രി​ക്ക​യി​ലേ​ക്കു ക​യ​റ്റു​മ​തി ചെ​യ്യു​ന്നു. 2024ൽ 14,000 ​കോ​ടി ഡോ​ള​റി​ന്‍റെ ക​യ​റ്റു​മ​തി. 2025ൽ ​യു​എ​സി​ലേ​ക്ക് അ​യ​ച്ച വ​സ്ത്ര​ങ്ങ​ളു​ടെ മൂ​ല്യം 1860 കോ​ടി ഡോ​ള​ർ. ചൈ​നീ​സ് വ​സ്ത്ര​ങ്ങ​ളേ​ക്കാ​ൾ കൂ​ടു​ത​ലാ​ണി​ത്.

ഇ​ന്തോ​നേ​ഷ്യ: അ​മേ​രി​ക്ക​യി​ലേ​ക്ക് 2024ൽ 2,670 ​കോ​ടി ഡോ​ള​റി​ന്‍റെ ക​യ​റ്റു​മ​തി. വ​സ്ത്ര​ങ്ങ​ൾ 213 കോ​ടി ഡോ​ള​ർ, പാ​ദ​ര​ക്ഷ​ക​ൾ 167 കോ​ടി, ഫ​ർ​ണി​ച്ച​ർ 280 കോ​ടി, പാ​മോ​യി​ൽ 350 കോ​ടി ഡോ​ള​ർ എ​ന്നി​ങ്ങ​നെ. റ​ബ​ർ, കൊ​ക്കോ, കാ​പ്പി, മ​ത്സ്യം തു​ട​ങ്ങി​യ​വ​യും ക​യ​റ്റു​മ​തി ചെ​യ്യു​ന്നു.

ശ്രീ​ല​ങ്ക: അ​മേ​രി​ക്ക​യി​ലേ​ക്ക് 2024ൽ 291 ​കോ​ടി ഡോ​ള​ർ ക​യ​റ്റു​മ​തി. ഇ​തി​ൽ 180 കോ​ടി ഡോ​ള​ർ വ​സ്ത്ര​ങ്ങ​ൾ. റ​ബ​ർ ഉ​ത്പ​ന്ന​ങ്ങ​ളും തേ​യി​ല​യും മ​റ്റു പ്ര​ധാ​ന ഇ​ന​ങ്ങ​ൾ.

താ​യ്‌​വാ​ൻ: അ​മേ​രി​ക്ക​യി​ലേ​ക്കു ക​യ​റ്റു​മ​തി 2025ൽ 19,800 ​കോ​ടി ഡോ​ള​ർ. പ്ര​ധാ​ന ഇ​ന​ങ്ങ​ൾ കം​പ്യൂ​ട്ട​റു​ക​ൾ, സെ​മി​ക​ണ്ട​ക്‌​ട​ർ ചി​പ്പു​ക​ൾ, ഓ​ഫീ​സ് ഉ​പ​ക​ര​ണ​ങ്ങ​ൾ, വ​സ്‌​ത്ര​ങ്ങ​ൾ, തു​ണി​ക​ൾ.

 

District News

ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പ്: നാ​ടും ന​ഗ​ര​വും ആ​വേ​ശ​ത്തിൽ

തൊ​ടു​പു​ഴ: ത​ദ്ദേ​ശതെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ഖ്യാ​പി​ച്ച​തോ​ടെ നാ​ടും ന​ഗ​ര​വും തെ​ര​ഞ്ഞെ​ടു​പ്പ് ആ​വേ​ശ​ത്തി​ലേക്ക്. പ്ര​ചാ​ര​ണ​ത്തി​നാ​യി ചെ​ല​വ​ഴി​ക്കാ​വു​ന്ന തു​ക​യ്ക്ക് തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ പ​രി​ധി നി​ശ്ച​യി​ച്ചി​ട്ടു​ണ്ടെ​ങ്കി​ലും ഓ​രോ വാ​ർ​ഡിന്‍റെ​യും മു​ക്കി​ലും മൂ​ല​യി​ലും സ്ഥാ​നാ​ർ​ഥി​ക​ളു​ടെ ചി​രി​ച്ച മു​ഖ​മു​ള്ള ചി​ത്ര​ങ്ങ​ളു​മാ​യി ക​ട്ടൗ​ട്ടു​ക​ളും ഫ്ള​ക്സ് ബോ​ർ​ഡു​ക​ളും ബാ​ന​റു​ക​ളും ഉ​യ​ർ​ത്താ​നു​ള്ള ത​യാ​റെ​ടു​പ്പി​ലാ​ണ് പ്ര​വ​ർ​ത്ത​ക​ർ. ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ൽ മി​ക​ച്ച വ​രു​മാ​ന​മു​ണ്ടാ​ക്കു​ന്ന വി​ഭാ​ഗ​മാ​ണ് ഫ്ള​ക്സ് പ്രി​ന്‍റ് യൂ​ണി​റ്റു​ക​ൾ. ഇ​തി​നു പു​റ​മേ പ്രി​ന്‍റിം​ഗ് പ്ര​സു​ക​ളും തെ​ര​ഞ്ഞെ​ടു​പ്പു സ​മ​യ​ത്ത് വ​രു​മാ​ന നേ​ട്ട​മു​ണ്ടാ​ക്കു​ന്നു.

മു​ൻ കാ​ല​ങ്ങ​ളി​ൽ തു​ണി​യി​ൽ എ​ഴു​തി ത​യാ​റാ​ക്കു​ന്ന ബാ​ന​റു​ക​ളാ​ണ് പാ​ത​യോ​ര​ങ്ങ​ളി​ലും ക​വ​ല​ക​ളി​ലും സ്ഥാ​നം പി​ടി​ച്ചി​രു​ന്ന​ത്. ഇ​ത് പി​ന്നീ​ട് സ്ക്രീ​ൻ പ്രിന്‍റിം​ഗി​ലേക്ക് വ​ഴി​മാ​റി. ഇ​പ്പോ​ൾ ഇ​തി​ൽനി​ന്നെ​ല്ലാം മാ​റി ഡി​ജി​റ്റ​ൽ പ്രി​ന്‍റിം​ഗി​ൽ പു​റ​ത്തി​റ​ങ്ങു​ന്ന തെ​ളി​മ​യാ​ർ​ന്ന ഫ്ള​ക്സ് ബോ​ർ​ഡു​ക​ളും ബാ​ന​റു​ക​ളു​മാ​ണ് സ്ഥാ​നാ​ർ​ഥി​ക​ൾ ഉ​പ​യോ​ഗി​ക്കു​ന്ന​ത്. ഇ​തി​ൽ സ്ഥാ​നാ​ർ​ഥി​യു​ടെ ചി​രി​ക്കു​ന്ന ചി​ത്ര​വും ആ​ലേ​ഖ​നം ചെ​യ്തി​ട്ടു​ണ്ടാ​കും. ഫ്ള​ക്സ് ബോ​ർ​ഡു​ക​ളും ബാ​ന​റു​ക​ളും നി​ർ​മി​ക്കു​ന്ന സ്ഥാ​പ​ന​ങ്ങ​ളെ​ല്ലാംത​ന്നെ ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​നു മു​ന്നോ​ടി​യാ​യു​ള്ള ത​യാ​റെ​ടു​പ്പി​ലാ​ണ്.

നേ​ര​ത്തേ പ്ര​കൃ​തി​ക്ക് ഹാ​നി​ക​ര​മാ​യ പ്ലാ​സ്റ്റി​ക്കി​ലാ​യി​രു​ന്നു ഫ്ള​ക്സു​ക​ൾ പ്രി​ന്‍റു ചെ​യ്തി​രു​ന്ന​ത്. എ​ന്നാ​ൽ ഇ​പ്പോ​ൾ തു​ണി​യി​ലാ​ണ് പ്രി​ന്‍റ് ചെ​യ്യു​ന്ന​ത്. തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണം പൂ​ർ​ണ​മാ​യും ഹ​രി​ത പ്രോ​ട്ടോ​ക്കോ​ൾ പാ​ലി​ച്ചാ​യി​രി​ക്ക​ണ​മെ​ന്ന കോ​ട​തി നി​ർ​ദേ​ശ​ത്തെത്തു​ട​ർ​ന്നാ​ണ് ഫ്ള​ക്സ് പ്രി​ന്‍റിം​ഗി​ന് തു​ണി നി​ർ​ബ​ന്ധ​മാ​ക്കി​യ​ത്.

ഇ​ത്ത​വ​ണ ഫ്ള​ക്സ് പ്രി​ന്‍റു ചെ​യ്യു​ന്ന തു​ണിക്കും പ്ര​ത്യേ​ക​ത​യു​ണ്ട്. ക്യു​ആ​ർ കോ​ഡു​ള്ള തു​ണി മാ​ത്ര​മേ പ്രി​ന്‍റിം​ഗി​ന് ഉ​പ​യോ​ഗി​ക്കാ​ൻ പാ​ടു​ള്ളു. ക്യു​ആ​ർ കോ​ഡ് സ്കാ​ൻ ചെ​യ്യു​ന്പോ​ൾ പ്ലാ​സ്റ്റി​ക് ഇ​ല്ലെ​ന്നു​റ​പ്പു വ​രു​ത്തു​ന്ന സ​ർ​ക്കാ​ർ സ​ർ​ട്ടി​ഫി​ക്ക​റ്റ് ല​ഭി​ക്കും. എ​ന്നാ​ൽ ഇ​തി​നു വി​ല കൂ​ടു​മെ​ന്ന് ഫ്ള​ക്സ് നി​ർ​മാ​താ​ക്ക​ൾ പ​റ​ഞ്ഞു. അ​തി​നാ​ൽ ഇ​ത്ത​വ​ണ ഫ്ള​ക്സ് പ്രി​ന്‍റിം​ഗി​ന് ക​ഴി​ഞ്ഞ തെ​ര​ഞ്ഞെ​ടു​പ്പി​നെ അ​പേ​ക്ഷി​ച്ച് ചെ​ല​വേ​റും.

അ​ടു​ത്ത ദി​വ​സം മു​ത​ൽ സ്ഥാ​നാ​ർ​ഥി​യു​ടെ അ​ഭ്യ​ർ​ഥ​ന​യു​ള്ള പ്ര​സ്താ​വ​ന​ക​ളു​ടെ പ്രി​ന്‍റിം​ഗും പ്ര​സു​ക​ളി​ൽ സ​ജീ​വ​മാ​കും. ആ​ദ്യഘ​ട്ട​ത്തി​ൽ സ്ഥാ​നാ​ർ​ഥി​യെ പ​രി​ച​യ​പ്പെ​ടു​ത്തി​യു​ള്ള പ്ര​ചാ​ര​ണ​ത്തി​നാ​ണ് മു​ൻതൂ​ക്കം. ര​ണ്ടാംഘ​ട്ട​ത്തി​ൽ പ്ര​സ്താ​വ​ന​ക​ളു​മാ​യി പ്ര​വ​ർ​ത്ത​ക​ർ വീ​ടുവീ​ടാ​ന്ത​രം ക​യ​റി​യി​റ​ങ്ങും. എ​ന്താ​യാ​ലും അ​ടു​ത്ത ദി​വ​സം മു​ത​ൽ തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ ആ​വേ​ശം എ​ല്ലാ മേ​ഖ​ല​യി​ലും എ​ത്തി​ക്കാ​നു​ള്ള മു​ന്നൊ​രു​ക്ക​ത്തി​ലാ​ണ് മു​ന്ന​ണി​ക​ൾ.

Latest News

Corehub Up