x
ad
Tue, 16 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ലോ​ക​ക​പ്പ് ഫു​ട്ബോ​ൾ മ​ത്സ​രാ​വേ​ശ​ത്തോ​ടൊ​പ്പം വി​ജ്ഞാ​ന​വും


Published: June 16, 2026 07:16 AM IST | Updated: June 16, 2026 07:16 AM IST

കൂ​ത്താ​ട്ടു​കു​ളം: ലോ​ക​ക​പ്പ് ഫു​ട്ബോ​ൾ മ​ത്സ​ര​ങ്ങ​ളു​ടെ ആ​വേ​ശ​ത്തെ അ​റി​വി​ന്‍റെ വേ​ദി​യാ​ക്കി മാ​റ്റി​യി​രി​ക്കു​ക​യാ​ണ് കൂ​ത്താ​ട്ടു​കു​ളം ഗ​വ. യു​പി സ്കൂ​ളി​ലെ സോ​ഷ്യ​ൽ സ​യ​ൻ​സ് ക്ല​ബ്. സ്പോ​ർ​ട്സ് ക്ല​ബി​ന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടെ ക​ളി കാ​ണാം, ക​ളി​ക്കാം, പ​ഠി​ക്കാം എ​ന്ന സ​ന്ദേ​ശ​വു​മാ​യി സ്കൂ​ളി​ൽ മേ​പ്പി​ൾ 2026 എ​ന്ന പേ​രി​ലാ​ണ് മെ​ഗാ അ​റി​വു​ത്സ​വം സം​ഘ​ടി​പ്പി​ച്ചി​രി​ക്കു​ന്ന​ത്. ഫു​ട്ബോ​ൾ ഫൈ​ന​ൽ ന​ട​ക്കു​ന്ന ജൂ​ലൈ 20 വ​രെ​യാ​ണ് സ്കൂ​ളി​ൽ പ​രി​പാ​ടി ന​ട​ക്കു​ക.

കു​ട്ടി​ക​ളു​ടെ പ്രി​യ​പ്പെ​ട്ട ഫു​ട്ബോ​ൾ താ​ര​ങ്ങ​ളാ​യ ല​യ​ണ​ൽ മെ​സി, ക്രി​സ്റ്റ്യാ​നോ റൊ​ണാ​ൾ​ഡോ, നെ​യ്മ​ർ, എം​ബാ​പ്പെ തു​ട​ങ്ങി​യ​വ​രു​ടെ ചി​ത്ര​ങ്ങ​ള​ട​ങ്ങി​യ കൂ​റ്റ​ൻ ബോ​ർ​ഡാ​ണ് സ്കൂ​ളി​ലെ പ്ര​ധാ​ന ആ​ക​ർ​ഷ​ണം. ഈ ​ബോ​ർ​ഡി​നൊ​പ്പം ഒ​രു വ​ലി​യ ലോ​ക​ഭൂ​പ​ട​വും ക്ര​മീ​ക​രി​ച്ചി​ട്ടു​ണ്ട്. ലോ​ക​ക​പ്പി​ൽ ഓ​രോ മ​ത്സ​ര​ങ്ങ​ളും പു​രോ​ഗ​മി​ക്കു​ന്ന​തി​ന​നു​സ​രി​ച്ച് ക​ളി​ക്കു​ന്ന രാ​ജ്യ​ങ്ങ​ളെ​യും അ​വ​യു​ടെ ഭൂ​മി​ശാ​സ്ത്ര​പ​ര​മാ​യ പ്ര​ത്യേ​ക​ത​ക​ളെ​യും കു​ട്ടി​ക​ൾ​ക്ക് പ​രി​ച​യ​പ്പെ​ടു​ത്തു​ക​യാ​ണ് ഇ​തി​ലൂ​ടെ ല​ക്ഷ്യ​മി​ടു​ന്ന​ത്.

വ​ൻ​ക​ര​ക​ൾ, രാ​ജ്യ​ങ്ങ​ൾ, അ​വ​യു​ടെ ത​ല​സ്ഥാ​ന​ങ്ങ​ൾ, പ​ങ്കാ​ളി​ക​ളാ​കു​ന്ന രാ​ജ്യ​ങ്ങ​ളു​ടെ ച​രി​ത്ര​വും അ​യ​ൽ​രാ​ജ്യ​ങ്ങ​ളും, ലോ​ക​നേ​താ​ക്ക​ൾ, പ്ര​ധാ​ന സാം​സ്കാ​രി​ക-​രാ​ഷ്ട്രീ​യ സം​ഭ​വ​ങ്ങ​ൾ, ക​ളി​ക്കാ​രു​ടെ സ​വി​ശേ​ഷ​ത​ക​ൾ തു​ട​ങ്ങി​യ​വ​യെ​ല്ലാം വി​ശ​ദീ​ക​രി​ക്കു​ന്നു.

Tags : nattu vishesham World Cup football excitement

Recent News

Corehub Up