Sat, 17 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Fines

Pathanamthitta

ഹോ​ട്ട​ൽ ഭ​ക്ഷ​ണ​ത്തി​ൽനി​ന്ന് ഭ​ക്ഷ്യ​വി​ഷ​ബാ​ധ 96,500 രൂ​പ പി​ഴ​യി​ട്ട് ഉ​പ​ഭോ​ക്തൃ ക​മ്മീ​ഷ​ൻ

റാ​ന്നി: കേ​ടാ​യ അ​ൽ​ഫാം ക​ഴി​ച്ച് ഭ​ക്ഷ്യ​വി​ഷ​ബാ​ധ​യേ​റ്റ ഉ​പ​ഭോ​ക്താ​വി​ന് 96,500 രൂ​പ ന​ഷ്ട​പ​രി​ഹാ​രം ന​ൽ​കാ​ൻ പ​ത്ത​നം​തി​ട്ട ഉ​പ​ഭോ​ക്തൃ ത​ർ​ക്ക​പ​രി​ഹാ​ര ക​മ്മീ​ഷ​ൻ വി​ധി. റാ​ന്നി വെ​ച്ചൂ​ച്ചി​റ സ്വ​ദേ​ശി​നി റീ​നാ തോ​മ​സ് ന​ൽ​കി​യ ഹ​ർ​ജി​യി​ലാ​ണ് ക​മ്മീ​ഷ​ന്‍റെ നി​ർ​ണാ​യ​ക ഉ​ത്ത​ര​വ്. റാ​ന്നി ചേ​ത്തോ​ങ്ക​ര​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന കിം​ഗ്സ് ബി​രി​യാ​ണി ക​ഫേ ഉ​ട​മ ആ​ശി​ഷ് ജോ​ൺ മാ​ത്യു, മാ​നേ​ജ​ർ എ​ന്നി​വ​രി​ല്‍ നി​ന്നു​മാ​ണ് ന​ഷ്ട​പ​രി​ഹാ​രം ഈ​ടാ​ക്കാ​ൻ ഉ​ത്ത​ര​വി​ട്ട​ത്.

2025 ഒ​ക്ടോ​ബ​ർ 21 നാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. റീ​നാ തോ​മ​സും സ​ഹോ​ദ​രി​യും ഹോ​ട്ട​ലി​ലെ​ത്തി അ​ൽ​ഫാം ക​ഴി​ക്കു​ക​യും രു​ചി​വ്യ​ത്യാ​സം തോ​ന്നി വെ​യി​റ്റ​റോ​ട് പ​രാ​തി​പ്പെ​ടു​ക​യും ചെ​യ്തി​രു​ന്നു. എ​ന്നാ​ൽ ഇ​ത് കാ​ര്യ​മാ​ക്കാ​തി​രു​ന്ന ഹോ​ട്ട​ൽ അ​ധി​കൃ​ത​ർ 740 രൂ​പ ബി​ൽ ഈ​ടാ​ക്കി. ബാ​ക്കി ഭ​ക്ഷ​ണം പാ​ഴ്സ​ലാ​യി വാ​ങ്ങി മ​ട​ങ്ങ​വേ ദേ​ഹാ​സ്വാ​സ്ഥ്യം അ​നു​ഭ​വ​പ്പെ​ടു​ക​യും, തു​ട​ർ​ന്ന് വെ​ച്ചൂ​ച്ചി​റ​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലും പി​ന്നീ​ട് കാ​ഞ്ഞി​ര​പ്പ​ള്ളി മേ​രി​ക്യൂ​ൻ​സ് ആ​ശു​പ​ത്രി​യി​ലും പ്ര​വേ​ശി​പ്പി​ക്കു​ക​യും ചെ​യ്തു. പ​രി​ശോ​ധ​ന​യി​ൽ പ​ഴ​കി​യ ഭ​ക്ഷ​ണ​ത്തി​ൽ നി​ന്നു​ള്ള സാ​ൽ​മൊ​ണെ​ല്ല ഇ​ൻ​ഫെ​ക്‌ഷ നാ​ണ് രോ​ഗ​കാ​ര​ണ​മെ​ന്ന് സ്ഥി​രീ​ക​രി​ച്ചു.

ആ​ശു​പ​ത്രി ചെ​ല​വു​ക​ൾ ആ​വ​ശ്യ​പ്പെ​ട്ടി​ട്ടും ഹോ​ട്ട​ലു​ട​മ ന​ല്‍​കാ​ന്‍ ത​യാ​റാ​കാ​തി​രു​ന്ന​തി​നേ തു​ട​ർ​ന്നാ​ണ് പ​രാ​തി​ക്കാ​രി ക​മ്മീ​ഷ​നെ സ​മീ​പി​ച്ച​ത്. ഹോ​ട്ട​ൽ അ​ധി​കൃ​ത​രു​ടെ ഭാ​ഗ​ത്തു​നി​ന്നു​ണ്ടാ​യ ഗു​രു​ത​ര വീ​ഴ്ച പ​രി​ശോ​ധി​ച്ച ക​മ്മീ​ഷ​ൻ പ്ര​സി​ഡ​ന്‍റ് ബേ​ബി​ച്ച​ന്‍ വെ​ച്ചൂ​ച്ചി​റ, അം​ഗ​മാ​യ നി​ഷാ​ദ് ത​ങ്ക​പ്പ​ൻ എ​ന്നി​വ​ര​ട​ങ്ങി​യ ബെ​ഞ്ചാ​ണ് വി​ധി പ്ര​സ്താ​വി​ച്ച​ത്. ആ​ശു​പ​ത്രി​ച്ചെ​ല​വാ​യി 36,500 രൂ​പ​യും മാ​ന​സി​ക, ശാ​രീ​രി​ക ബു​ദ്ധി​മു​ട്ടു​ക​ൾ​ക്കു​ള്ള ന​ഷ്ട​പ​രി​ഹാ​ര​മാ​യി 50,000 രൂ​പ​യും കോ​ട​തി ചെ​ല​വി​നാ​യി 10,000 രൂ​പ​യും ചേ​ര്‍​ത്തു 30 ദി​വ​സ​ത്തി​ന​കം തു​ക ഹ​ർ​ജി​ക്കാ​രി​ക്ക് കൈ​മാ​റ​ണ​മെ​ന്നും ഉ​ത്ത​ര​വി​ല്‍ പ​റ​യു​ന്നു.

Kerala

അ​ന​ധി​കൃ​ത വാ​ഹ​ന​പാ​ര്‍​ക്കിം​ഗ്: ഏ​ഴു ദി​വ​സ​ത്തി​ന​കം ഈ​ടാ​ക്കി​യ പി​ഴ 61,86,650 രൂ​പ

കൊ​ച്ചി: സം​സ്ഥാ​ന​ത്ത് അ​ന​ധി​കൃ​ത വാ​ഹ​ന പാ​ര്‍​ക്കിം​ഗി​ലൂ​ടെ ക​ഴി​ഞ്ഞ ഏ​ഴു​ദി​വ​സ​ത്തി​കം ഈ​ടാ​ക്കി​യ പി​ഴ 61,86,650 രൂ​പ. റോ​ഡ് യാ​ത്ര സു​ര​ക്ഷി​ത​മാ​ക്കു​ന്ന​തി​നും ഗ​താ​ഗ​ത​ത​ട​സം ല​ഘൂ​ക​രി​ക്കു​ന്ന​തി​നും റോ​ഡ​പ​ക​ട​ങ്ങ​ള്‍ കു​റ​യ്ക്കു​ന്ന​തി​നു​മാ​യി അ​ന​ധി​കൃ​ത​മാ​യി റോ​ഡി​ല്‍ വാ​ഹ​നം പാ​ര്‍​ക്ക് ചെ​യ്ത​വ​ര്‍​ക്കെ​തി​രെ കേ​ര​ള പോ​ലീ​സി​ന്‍റെ ട്രാ​ഫി​ക് ആ​ന്‍​ഡ് റോ​ഡ് സേ​ഫ്റ്റി മാ​നേ​ജ്‌​മെ​ന്‍റ് വി​ഭാ​ഗ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ സം​സ്ഥാ​ന വ്യാ​പ​ക​മാ​യി പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. 2026 ജ​നു​വ​രി ഏ​ഴു മു​ത​ല്‍ 13 വ​രെ ഏ​ഴ് ദി​വ​സം നീ​ണ്ട പ​രി​ശോ​ധ​ന​യി​ല്‍ 23,771 വാ​ഹ​ന​ങ്ങ​ളി​ല്‍ നി​ന്നാ​യി​ട്ടാ​ണ് ഈ ​പി​ഴ ഈ​ടാ​ക്കി​യ​ത്.

സം​സ്ഥാ​ന പാ​ത​ക​ളി​ല്‍ 7,872, ദേ​ശീ​യ പാ​ത​ക​ളി​ല്‍ 6,852, മ​റ്റ് പാ​ത​ക​ളി​ല്‍ 9047 എ​ന്ന രീ​തി​യി​ലാ​ണ് നി​യ​മ​ലം​ഘ​ന​ങ്ങ​ള്‍ ന​ട​ന്ന​താ​യി ക​ണ്ടെ​ത്തി​യി​ട്ടു​ള്ള​ത്. അ​പ​ക​ട​സാ​ധ്യ​ത കൂ​ടി​യ മേ​ഖ​ല​ക​ള്‍, വാ​ഹ​ന സാ​ന്ദ്ര​ത​കൂ​ടി​യ പാ​ത​ക​ള്‍, പ്ര​ധാ​ന​പ്പെ​ട്ട ജം​ഗ്ഷ​നു​ക​ള്‍, സ​ര്‍​വീ​സ് റോ​ഡു​ക​ള്‍ എ​ന്നി​വ കേ​ന്ദ്രീ​ക​രി​ച്ചാ​യി​രു​ന്നു പ​രി​ശോ​ധ​ന.

അ​ന​ധി​കൃ​ത പാ​ര്‍​ക്കിം​ഗ് ഗ​താ​ഗ​ത​ക്കു​രു​ക്കി​ന് മാ​ത്ര​മ​ല്ല പ​ല​പ്പോ​ഴും ദേ​ശീ​യ​പാ​ത​ക​ളി​ല്‍ ന​ട​ക്കു​ന്ന അ​പ​ക​ട​ങ്ങ​ളി​ല്‍​പ്പെ​ടു​ന്ന​വ​രെ കൃ​ത്യ​സ​മ​യ​ത്ത് അ​ടി​യ​ന്തി​ര ചി​കി​ത്സ​യ്ക്കാ​യി ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ക്കു​ന്ന​തി​നും ഭീ​ഷ​ണി​യാ​കാ​റു​ണ്ട്.

സം​സ്ഥാ​ന​ത്തെ ഹൈ​വേ പ​ട്രോ​ളിം​ഗ് വി​ഭാ​ഗ​ങ്ങ​ളോ​ട് തു​ട​ര്‍​ന്നു​ള്ള ദി​വ​സ​ങ്ങ​ളി​ല്‍ നി​ര​ന്ത​ര പ​രി​ശോ​ധ​ന ന​ട​ത്തു​ന്ന​തി​നും നി​യ​മ​ലം​ഘ​നം ആ​വ​ര്‍​ത്തി​ക്കു​ന്ന​വ​ര്‍​ക്കെ​തി​രെ ക​ര്‍​ശ​ന ന​ട​പ​ടി​യെ​ടു​ക്കു​ന്ന​തി​നും നി​ര്‍​ദ്ദേ​ശം ന​ല്‍​കി​യി​ട്ടു​ണ്ട്.

ട്രാ​ഫി​ക് ആ​ന്‍​ഡ് റോ​ഡ് സേ​ഫ്റ്റി മാ​നേ​ജ്‌​മെ​ന്‍റ് ഐ.​ജി എ​സ്.​ കാ​ളി​രാ​ജ് മ​ഹേ​ഷ് കു​മാ​റി​ന്‍റെ നി​ര്‍​ദേ​ശ​പ്ര​കാ​രം ട്രാ​ഫി​ക് നോ​ര്‍​ത്ത് സോ​ണ്‍, സൗ​ത്ത് സോ​ണ്‍ എ​സ്പിമാ​രു​ടെ മേ​ല്‍​നോ​ട്ട​ത്തി​ല്‍ ജി​ല്ലാ ട്രാ​ഫി​ക് നോ​ഡ​ല്‍ ഓ​ഫീ​സ​ര്‍​മാ​രു​മാ​യി സ​ഹ​ക​രി​ച്ചാ​ണ് പ​രി​ശോ​ധ​ന​ക​ള്‍ ന​ട​ത്തി​യ​ത്. ഇ​ത്ത​രം പ​രി​ശോ​ധ​ന​ക​ള്‍ തു​ട​ര്‍​ന്നും ന​ട​ത്തി റോ​ഡ് ഗ​താ​ഗ​തം സു​ര​ക്ഷി​ത​മാ​ക്കു​ന്ന​തി​ന് വേ​ണ്ട ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കു​മെ​ന്നും ഐജി അ​റി​യി​ച്ചു.

പൊ​തു​ജ​ന​ങ്ങ​ള്‍ ഇ​ത്ത​രം ഗ​താ​ഗ​ത നി​യ​മ​ലം​ഘ​നം ശ്ര​ദ്ധ​യി​ല്‍​പ്പെ​ട്ടാ​ല്‍ 974700 1099 എ​ന്ന "ശു​ഭ​യാ​ത്ര' വാ​ട്ട്‌​സ്ആ​പ്പ് ന​മ്പ​റി​ല്‍ ട്രാ​ഫി​ക് ആ​ന്‍​ഡ് റോ​ഡ് സേ​ഫ്റ്റി മാ​നേ​ജ്‌​മെ​ന്‍റ് വി​ഭാ​ഗ​ത്തെ അ​റി​യി​ക്ക​ണം.

Kerala

തേ​ക്കി​ൻ​കാ​ട് മൈ​താ​നം ക​ലോ​ത്സ​വ വേ​ദി​യാ​ക്കി​യ​ത് ചോ​ദ്യം ചെ​യ്തു; ഹ​ർ​ജി​ക്കാ​ര​ന് പി​ഴ ചു​മ​ത്തി ഹൈ​ക്കോ​ട​തി

തൃ​ശ​ർ: തേ​ക്കി​ൻ​ക്കാ​ട് മൈ​താ​നം സ്കൂ​ൾ ക​ലോ​ത്സ​വ വേ​ദി​യാ​ക്കി​യ​തി​നെ​തി​രാ​യ ഹ​ർ​ജി​യി​ൽ പി​ഴ ചു​മ​ത്തി ഹൈ​ക്കോ​ട​തി. ഹ​ർ​ജി​ക്കാ​ര​നാ​യ തൃ​ശൂ​ർ സ്വ​ദേ​ശി നാ​രാ​യ​ണ​ൻ കു​ട്ടി​ക്ക് ദേ​വ​സ്വം ബെ​ഞ്ചാ​ണ് പി​ഴ ചു​മ​ത്തി​യ​ത്. 10,000 രൂ​പ​യാ​ണ് പി​ഴ​യി​ട്ട​ത്.

ഹ​ർ​ജി നി​യ​മ​പ്ര​ക്രി​യ​യു​ടെ ദു​രു​പ​യോ​ഗ​മാ​ണെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് ന​ട​പ​ടി. ക​ലോ​ത്സ​വ വേ​ദി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് കൃ​ത്യ​മാ​യ ഉ​ത്ത​ര​വ് കോ​ട​തി പു​റ​പ്പെ​ടു​വി​ച്ചി​രു​ന്നു. ക​ലോ​ത്സ​വം തു​ട​ങ്ങു​ന്ന​തി​നു മു​മ്പ് നി​ർ​ദേ​ശ​ങ്ങ​ൾ ലം​ഘി​ച്ചോ എ​ന്ന​തു​പോ​ലും നോ​ക്കാ​തെ ഹ​ർ​ജി ന​ൽ​കി​യ​തി​നാ​ണ് കോ​ട​തി പി​ഴ ചു​മ​ത്തി​യ​ത്.

ക​ലോ​ത്സ​വ​ത്തി​നാ​യി നി​ര​വ​ധി മ​ര​ങ്ങ​ൾ മു​റി​ച്ചു​മാ​റ്റി​യ​താ​യി ഹ​ർ​ജി​ക്കാ​ര​ൻ ആ​രോ​പി​ച്ചി​രു​ന്നു. എ​ന്നാ​ൽ, ഇ​ക്കാ​ര്യ​ങ്ങ​ൾ ഹ​ർ​ജി​യി​ൽ പ​റ​ഞ്ഞി​ട്ടി​ല്ലെന്നു കോ​ട​തി ചൂ​ണ്ടി​ക്കാ​ട്ടി. തേ​ക്കി​ൻ​കാ​ട് മൈ​താ​നി​യി​ൽ പാ​ച​കം പാ​ടി​ല്ല എ​ന്ന​ത​ട​ക്ക​മു​ള്ള ക​ർ​ശ​ന നി​ബ​ന്ധ​ന​ക​ളോ​ടെ​യാ​ണ് ക​ലോ​ത്സ​വ​ത്തി​നാ​യി തേ​ക്കി​ൻ​കാ​ട് മൈ​താ​നം വി​ട്ടു​ന​ൽ​കാ​ൻ ഹൈ​ക്കോ​ട​തി കൊ​ച്ചി​ൻ ദേ​വ​സ്വം ബോ​ർ​ഡി​ന് അ​നു​മ​തി ന​ൽ​കി​യി​രു​ന്ന​ത്.

Kerala

നി​യ​മ​ലം​ഘ​നം: പി​ഴയടയ്ക്കാ​ത്ത​വ​രെ പൂ​ട്ടാ​ന്‍ വാ​ഹ​ന വ​കു​പ്പ്

കോ​​​​ഴി​​​​ക്കോ​​​​ട്: ട്രാ​​​​ഫി​​​​ക് നി​​​​യ​​​​മ​​​​ലം​​​​ഘ​​​​ന​​​​ങ്ങ​​​​ൾ​​​​ക്ക് മോ​​​​ട്ടോ​​​​ർ വാ​​​​ഹ​​​​ന വ​​​​കു​​​​പ്പും പോ​​​​ലീ​​​​സും ചു​​​​മ​​​​ത്തു​​​​ന്ന പി​​​​ഴ​​​​യി​​​​ൽ വ​​​​ള​​​​രെ ചെ​​​​റി​​​​യൊ​​​​രു ശ​​​​ത​​​​മാ​​​​നം മാ​​​​ത്രം സ​​​​ര്‍​ക്കാ​​​​ര്‍ ഖ​​​​ജ​​​​നാ​​​​വി​​​​ലേ​​​​ക്ക് എ​​​​ത്തു​​​​ന്ന സാ​​​​ഹ​​​​ച​​​​ര്യ​​​​ത്തി​​​​ല്‍ നി​​​​യ​​​​മ​​​ന​​​​ട​​​​പ​​​​ടി​​​​ക​​​​ള്‍ ക​​​​ര്‍​ശ​​​​ന​​​​മാ​​​​ക്കാ​​​​ന്‍ മോ​​​​ട്ടോ​​​​ര്‍ വാ​​​​ഹ​​​​ന​​​​വ​​​​കു​​​​പ്പ്.

ഗ​​​​താ​​​​ഗ​​​​ത നി​​​​യ​​​​മം ലം​​​​ഘി​​​​ച്ച വ്യ​​​​ക്തി ഇ​​​​തു​​​​മാ​​​​യി ബ​​​​ന്ധ​​​​പ്പെ​​​​ട്ട ചെലാ​​​​നു​​​​ക​​​​ൾ മൂ​​​​ന്നു ദി​​​​വ​​​​സ​​​​ത്തി​​​​നു​​​​ള്ളി​​​​ൽ ഇ​​​​ല​​​​ക്‌ട്രോണി​​​​ക്ക​​​​ലാ​​​​യോ 15 ദി​​​​വ​​​​സ​​​​ത്തി​​​​നു​​​​ള്ളി​​​​ൽ നേ​​​​രി​​​​ട്ടോ കൈ​​​​പ്പ​​​​റ്റ​​​​ണ​​​മെ​​​​ന്നാ​​​ണു പ്ര​​​​ധാ​​​​ന നി​​​​ർ​​​​ദേ​​​​ശം. അ​​​​തി​​​​നു​​​​ശേ​​​​ഷം 45 ദി​​​​വ​​​​സ​​​​ത്തി​​​​നു​​​​ള്ളി​​​​ൽ പി​​​​ഴ അ​​​​ട​​​​യ്ക്കു​​​​ക​​​​യോ, നി​​​​യ​​​​മ​​​​ലം​​​​ഘ​​​​നം ന​​​​ട​​​​ന്നി​​​​ട്ടി​​​​ല്ലെ​​​​ങ്കി​​​​ൽ തെ​​​​ളി​​​​വ് സ​​​​ഹി​​​​തം അ​​​​തു തെ​​​​ളി​​​​യി​​​​ക്കു​​​​ക​​​​യോ വേ​​​​ണം. ഇ​​​​തി​​​​നു ത​​​​യാ​​​​റാ​​​​യി​​​​ല്ലെ​​​​ങ്കി​​​​ല്‍ ലൈ​​​​സ​​​​ൻ​​​​സ്, ര​​​​ജി​​​​സ്‌​​​​ട്രേ​​​​ഷ​​​​ൻ ഉ​​​​ൾ​​​​പ്പെ​​​​ടെ​​​​യു​​​​ള്ള​​​​വ സ​​​​സ്‌​​​​പെ​​​​ൻ​​​​ഡ് ചെ​​​​യ്യു​​​​ന്ന​​​​ത് അടക്കമുള്ള ന​​​​ട​​​​പ​​​​ടി​​​​ക​​​​ൾ സ്വീ​​​​ക​​​​രി​​​​ക്കും.

അ​​​​ഞ്ചു ത​​​​വ​​​​ണ ഗ​​​​താ​​​​ഗ​​​​ത നി​​​​യ​​​​മ​​​​ലം​​​​ഘ​​​​ന​​​​ങ്ങ​​​​ൾ​​​​ക്കു പി​​​​ഴ ല​​​​ഭി​​​​ച്ചി​​​​ട്ടും അ​​​​ട​​​​യ്ക്കാ​​​​ത്ത വാ​​​​ഹ​​​​ന​​​​ങ്ങ​​​​ളു​​​​ടെ ആ​​​​ർ​​​​സി ക​​​​രി​​​​മ്പ​​​​ട്ടി​​​​ക​​​​യി​​​​ൽ പെ​​​​ടു​​​​ത്തു​​​​ക​​​​യും പി​​​​ന്നീ​​​​ട് മോ​​​​ട്ടോ​​​​ർ വാ​​​​ഹ​​​​ന വ​​​​കു​​​​പ്പു​​​​മാ​​​​യി ബ​​​​ന്ധ​​​​പ്പെ​​​​ട്ട സേ​​​​വ​​​​ന​​​​ങ്ങ​​​​ൾ നി​​​​ഷേ​​​​ധി​​​​ക്കു​​​​ക​​​​യും ചെ​​​​യ്യ​​​​ണ​​​​മെ​​​​ന്നാ​​​​ണ് നി​​​​ർ​​​​ദേ​​​​ശ​​​​ങ്ങ​​​​ളി​​​​ൽ പ്ര​​​​ധാ​​​​നം.

നി​​​​യ​​​​മ​​​​ലം​​​​ഘ​​​​നം ന​​​​ട​​​​ത്തു​​​​ക​​​​യും മൂ​​​​ന്നു​​​മാ​​​​സം വ​​​​രെ പി​​​​ഴ​​​​യ​​​​ട​​​​യ്ക്കു​​​​ക​​​​യും ചെ​​​​യ്യാ​​​​ത്ത ഡ്രൈ​​​​വ​​​​ർ​​​​മാ​​​​രു​​​​ടെ ലൈ​​​​സ​​​​ൻ​​​​സ് റ​​​​ദ്ദാ​​​​ക്കാ​​​​നാ​​​​ണു ക​​​​ര​​​​ട് നി​​​​ർ​​​​ദേ​​​​ശ​​​​ത്തി​​​​ൽ പ​​​​റ​​​​യു​​​​ന്ന പ്ര​​​​ധാ​​​​ന ന​​​​ട​​​​പ​​​​ടി​​​​ക​​​​ളി​​​​ലൊ​​​​ന്ന്.​

പ​​​​ല​​​​പ്പോ​​​​ഴും ലം​​​​ഘ​​​​ന​​​​ത്തി​​​നു ല​​​​ഭി​​​​ക്കു​​​​ന്ന പി​​​​ഴ​ ആ​​​​ളു​​​​ക​​​​ൾ ഗൗ​​​​ര​​​​വ​​​​മാ​​​​യി കാ​​​​ണാ​​​​റി​​​​ല്ലെ​​​​ന്ന് ഉ​​​​ദ്യോ​​​​ഗ​​​​സ്ഥ​​​​ര്‍ പ​​​​റ​​​​യു​​​​ന്നു. സി​​​​ഗ്ന​​​​ൽ ലം​​​​ഘി​​​​ക്ക​​​​ൽ, അ​​​​പ​​​​ക​​​​ട​​​​ക​​​​ര​​​​മാ​​​​യ ഡ്രൈ​​​​വിം​​​​ഗ് തു​​​​ട​​​​ങ്ങി​​​​യ നി​​​​യ​​​​മ​​​​ലം​​​​ഘ​​​​ന​​​​ങ്ങ​​​​ൾ​​​​ക്കു മൂ​​​​ന്നി​​​​ല​​​​ധി​​​​കം ത​​​​വ​​​​ണ ചെലാ​​​​ൻ ല​​​​ഭി​​​​ച്ചി​​​​ട്ടു​​​​ണ്ടെ​​​​ങ്കി​​​​ൽ അ​​​​ത്ത​​​​ര​​​​ക്കാ​​​​രു​​​​ടെ ഡ്രൈ​​​​വിം​​​​ഗ് ലൈ​​​​സ​​​​ൻ​​​​സ് മൂ​​​​ന്നു മാ​​​​സം വ​​​​രെ സ​​​​സ്‌​​​​പെ​​​​ൻ​​​​ഡ് ചെ​​​​യ്യാ​​​​ൻ സ​​​​ർ​​​​ക്കാ​​​​രി​​​​ന് അ​​​​ധി​​​​കാ​​​​രം ല​​​​ഭി​​​​ക്കും.

നി​​​​യ​​​​മ​​​​ലം​​​​ഘ​​​​ന​​​​ങ്ങ​​​​ൾ ആ​​​​വ​​​​ർ​​​​ത്തി​​​​ക്കു​​​​ന്ന​​​​വ​​​​രെ ല​​​​ക്ഷ്യ​​​​മി​​​​ട്ടാ​​​​ണ് ഈ ​​​​നി​​​​യ​​​​മം ന​​​​ട​​​​പ്പാ​​​​ക്കാ​​​​നൊ​​​​രു​​​​ങ്ങു​​​​ന്ന​​​​ത്. നി​​​​യ​​​​മ​​​​ലം​​​​ഘ​​​​ക​​​​രു​​​​ടെ​​​​യും വാ​​​​ഹ​​​​ന​​​​ങ്ങ​​​​ളു​​​​ടെ വി​​​​വ​​​​ര​​​​ങ്ങ​​​​ൾ വാ​​​​ഹ​​​​ന-​​​​സാ​​​​ര​​​​ഥി പോ​​​​ർ​​​​ട്ട​​​​ലി​​​​ലേ​​​​ക്കും കൈ​​​​മാ​​​​റാ​​​​നാ​​​​ണു തീ​​​​രു​​​​മാ​​​​നം.

Kerala

കോ​ട്ട​യം ഡെ​പ്യൂ​ട്ടി ക​ള​ക്ട​ർ​ക്ക് പി​ഴ​യി​ട്ട് ഹൈ​ക്കോ​ട​തി

 കൊ​ച്ചി: കോ​ട്ട​യം ഡെ​പ്യൂ​ട്ടി ക​ള​ക്ട​ർ​ക്ക് പി​ഴ​യി​ട്ട് ഹൈ​ക്കോ​ട​തി. എ​സ്. ശ്രീ​ജി​ത്തി​നാ​ണ് ഹൈ​ക്കോ​ട​തി സിം​ഗി​ൾ ബെ​ഞ്ച് പ​തി​നാ​യി​രം രൂ​പ പി​ഴ​യി​ട്ട​ത്. പാ​ല​ക്കാ​ട് ഡെ​പ്യൂ​ട്ടി ക​ള​ക്ട​ർ ആ​യി​രി​ക്കെ ത​ന്‍റെ ഭൂ​മി നെ​ൽ​വ​യ​ൽ ഡേ​റ്റാ ബാ​ങ്കി​ൽ നി​ന്ന് നീ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ക​ണ്ണാ​ടി സ്വ​ദേ​ശി​യു​ടെ അ​പേ​ക്ഷ ത​ള്ളി​യ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട കേ​സി​ലാ​ണ് വി​ധി.

നെ​ൽ​വ​യ​ൽ ഡേ​റ്റാ ബാ​ങ്കി​ൽ നി​ന്ന് ഈ ​ഭൂ​മി​യെ ഒ​ഴി​വാ​ക്കാ​ൻ ഹൈ​ക്കോ​ട​തി​യു​ടെ മു​ൻ ഉ​ത്ത​ര​വ് ഉ​ണ്ടാ​യി​രി​ക്കെ ഉ​ദ്യോ​ഗ​സ്ഥ​ൻ അ​ത് പ​രി​ഗ​ണി​ക്കാ​തി​രു​ന്ന​തി​നാ​ണ് ന​ട​പ​ടി. ഹൈ​ക്കോ​ട​തി ന​ൽ​കി​യ കാ​ര​ണം കാ​ണി​ക്ക​ൽ നോ​ട്ടീ​സി​ന് ഉ​ദ്യോ​ഗ​സ്ഥ​ൻ ന​ൽ​കി​യ മ​റു​പ​ടി അ​ത്ഭു​ത​പ്പെ​ടു​ത്തു​ന്ന​താ​ണെ​ന്നും ഉ​ത്ത​ര​വാ​ദി​ത്ത​ത്തി​ൽ നി​ന്നു​ള്ള ഒ​ളി​ച്ചോ​ട്ട​മാ​ണെ​ന്നും ജ​സ്റ്റീ​സ് പി.​വി. കു​ഞ്ഞി​കൃ​ഷ്ണ​ൻ പ​റ​ഞ്ഞു.

പ​തി​നാ​യി​രം രൂ​പ പി​ഴ ഹ​ർ​ജി​ക്കാ​ര​നാ​യ പാ​ല​ക്കാ​ട് ക​ണ്ണാ​ടി സ്വ​ദേ​ശി​ക്ക് ന​ൽ​കാ​നാ​ണ് നി​ർ​ദേ​ശം.

Latest News

Corehub Up