x
ad
Mon, 14 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഹോ​ട്ട​ൽ ഭ​ക്ഷ​ണ​ത്തി​ൽനി​ന്ന് ഭ​ക്ഷ്യ​വി​ഷ​ബാ​ധ 96,500 രൂ​പ പി​ഴ​യി​ട്ട് ഉ​പ​ഭോ​ക്തൃ ക​മ്മീ​ഷ​ൻ

വെബ് ഡെസ്ക്
Published: August 22, 2026 11:48 PM IST | Updated: August 22, 2026 11:48 PM IST

പ്രതീകാത്മക ചിത്രം

റാ​ന്നി: കേ​ടാ​യ അ​ൽ​ഫാം ക​ഴി​ച്ച് ഭ​ക്ഷ്യ​വി​ഷ​ബാ​ധ​യേ​റ്റ ഉ​പ​ഭോ​ക്താ​വി​ന് 96,500 രൂ​പ ന​ഷ്ട​പ​രി​ഹാ​രം ന​ൽ​കാ​ൻ പ​ത്ത​നം​തി​ട്ട ഉ​പ​ഭോ​ക്തൃ ത​ർ​ക്ക​പ​രി​ഹാ​ര ക​മ്മീ​ഷ​ൻ വി​ധി. റാ​ന്നി വെ​ച്ചൂ​ച്ചി​റ സ്വ​ദേ​ശി​നി റീ​നാ തോ​മ​സ് ന​ൽ​കി​യ ഹ​ർ​ജി​യി​ലാ​ണ് ക​മ്മീ​ഷ​ന്‍റെ നി​ർ​ണാ​യ​ക ഉ​ത്ത​ര​വ്. റാ​ന്നി ചേ​ത്തോ​ങ്ക​ര​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന കിം​ഗ്സ് ബി​രി​യാ​ണി ക​ഫേ ഉ​ട​മ ആ​ശി​ഷ് ജോ​ൺ മാ​ത്യു, മാ​നേ​ജ​ർ എ​ന്നി​വ​രി​ല്‍ നി​ന്നു​മാ​ണ് ന​ഷ്ട​പ​രി​ഹാ​രം ഈ​ടാ​ക്കാ​ൻ ഉ​ത്ത​ര​വി​ട്ട​ത്.

2025 ഒ​ക്ടോ​ബ​ർ 21 നാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. റീ​നാ തോ​മ​സും സ​ഹോ​ദ​രി​യും ഹോ​ട്ട​ലി​ലെ​ത്തി അ​ൽ​ഫാം ക​ഴി​ക്കു​ക​യും രു​ചി​വ്യ​ത്യാ​സം തോ​ന്നി വെ​യി​റ്റ​റോ​ട് പ​രാ​തി​പ്പെ​ടു​ക​യും ചെ​യ്തി​രു​ന്നു. എ​ന്നാ​ൽ ഇ​ത് കാ​ര്യ​മാ​ക്കാ​തി​രു​ന്ന ഹോ​ട്ട​ൽ അ​ധി​കൃ​ത​ർ 740 രൂ​പ ബി​ൽ ഈ​ടാ​ക്കി. ബാ​ക്കി ഭ​ക്ഷ​ണം പാ​ഴ്സ​ലാ​യി വാ​ങ്ങി മ​ട​ങ്ങ​വേ ദേ​ഹാ​സ്വാ​സ്ഥ്യം അ​നു​ഭ​വ​പ്പെ​ടു​ക​യും, തു​ട​ർ​ന്ന് വെ​ച്ചൂ​ച്ചി​റ​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലും പി​ന്നീ​ട് കാ​ഞ്ഞി​ര​പ്പ​ള്ളി മേ​രി​ക്യൂ​ൻ​സ് ആ​ശു​പ​ത്രി​യി​ലും പ്ര​വേ​ശി​പ്പി​ക്കു​ക​യും ചെ​യ്തു. പ​രി​ശോ​ധ​ന​യി​ൽ പ​ഴ​കി​യ ഭ​ക്ഷ​ണ​ത്തി​ൽ നി​ന്നു​ള്ള സാ​ൽ​മൊ​ണെ​ല്ല ഇ​ൻ​ഫെ​ക്‌ഷ നാ​ണ് രോ​ഗ​കാ​ര​ണ​മെ​ന്ന് സ്ഥി​രീ​ക​രി​ച്ചു.

ആ​ശു​പ​ത്രി ചെ​ല​വു​ക​ൾ ആ​വ​ശ്യ​പ്പെ​ട്ടി​ട്ടും ഹോ​ട്ട​ലു​ട​മ ന​ല്‍​കാ​ന്‍ ത​യാ​റാ​കാ​തി​രു​ന്ന​തി​നേ തു​ട​ർ​ന്നാ​ണ് പ​രാ​തി​ക്കാ​രി ക​മ്മീ​ഷ​നെ സ​മീ​പി​ച്ച​ത്. ഹോ​ട്ട​ൽ അ​ധി​കൃ​ത​രു​ടെ ഭാ​ഗ​ത്തു​നി​ന്നു​ണ്ടാ​യ ഗു​രു​ത​ര വീ​ഴ്ച പ​രി​ശോ​ധി​ച്ച ക​മ്മീ​ഷ​ൻ പ്ര​സി​ഡ​ന്‍റ് ബേ​ബി​ച്ച​ന്‍ വെ​ച്ചൂ​ച്ചി​റ, അം​ഗ​മാ​യ നി​ഷാ​ദ് ത​ങ്ക​പ്പ​ൻ എ​ന്നി​വ​ര​ട​ങ്ങി​യ ബെ​ഞ്ചാ​ണ് വി​ധി പ്ര​സ്താ​വി​ച്ച​ത്. ആ​ശു​പ​ത്രി​ച്ചെ​ല​വാ​യി 36,500 രൂ​പ​യും മാ​ന​സി​ക, ശാ​രീ​രി​ക ബു​ദ്ധി​മു​ട്ടു​ക​ൾ​ക്കു​ള്ള ന​ഷ്ട​പ​രി​ഹാ​ര​മാ​യി 50,000 രൂ​പ​യും കോ​ട​തി ചെ​ല​വി​നാ​യി 10,000 രൂ​പ​യും ചേ​ര്‍​ത്തു 30 ദി​വ​സ​ത്തി​ന​കം തു​ക ഹ​ർ​ജി​ക്കാ​രി​ക്ക് കൈ​മാ​റ​ണ​മെ​ന്നും ഉ​ത്ത​ര​വി​ല്‍ പ​റ​യു​ന്നു.

Tags : Nattuvishesham District News Consumer Commission fines

Recent News

Corehub Up