Tue, 13 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Fish

Other Stories

ഒ​രു മീ​നി​ന്‍റെ വി​ല

ചി​ന്താ​വി​ഷ​യം 

­ഇ​രു​പ​താം നൂ​റ്റാ​ണ്ടി​ലെ തു​ർ​ക്കി സാ​ഹി​ത്യ​ത്തി​ലെ ശ്ര​ദ്ധേ​യ​നാ​യ ഒ​രു ചെ​റു​ക​ഥാ​കൃ​ത്താ​യി​രു​ന്നു സെ​യ്ത് ഫാ​യി​ക് അ​ബാ​സി​യാ​നി​ക് (1906-1954). തു​ർ​ക്കി​യി​ലെ അ​ദ​പ​സാ​റി​യി​ൽ ജ​നി​ച്ച അ​ദ്ദേ​ഹം ഈ​സ്താം​ബൂ​ളി​ലും ഫ്രാ​ൻ​സി​ലും പ​ഠി​ച്ചു. മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളും കൂ​ലി​പ്പ​ണി​ക്കാ​രും തൊ​ഴി​ൽ​ര​ഹി​ത​രും തെ​രു​വു​ക​ളി​ൽ ക​ണ്ടു​മു​ട്ടു​ന്ന സാ​ധാ​ര​ണ​ക്കാ​രു​മാ​യി​രു​ന്നു അ​ദ്ദേ​ഹ​ത്തി​ന്‍റെ ക​ഥ​ക​ളി​ലെ പ്ര​ധാ​ന ക​ഥാ​പാ​ത്ര​ങ്ങ​ൾ. സ​മൂ​ഹം പ​ല​പ്പോ​ഴും ശ്ര​ദ്ധി​ക്കാ​തെ ക​ട​ന്നു​പോ​കു​ന്ന മ​നു​ഷ്യ​രു​ടെ ജീ​വി​ത​ത്തി​ൽ അ​ദ്ദേ​ഹം ക​ഥ​ക​ളും മ​നു​ഷ്യ​സ്നേ​ഹ​ത്തി​ന്‍റെ ആ​ഴ​ങ്ങ​ളും ക​ണ്ടെ​ത്തി. ഈ​സ്താം​ബൂ​ളി​നു സ​മീ​പ​മു​ള്ള ക​ട​ലി​ലെ ബു​ർ​ഗ​സാ​ദ ദ്വീ​പി​ൽ ഏ​റെ​ക്കാ​ലം ജീ​വി​ച്ച അ​ദ്ദേ​ഹ​ത്തി​ന്‍റെ ര​ച​ന​ക​ളി​ൽ ക​ട​ലും വ​ള്ള​ങ്ങ​ളും മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളും നി​റ​ഞ്ഞു​നി​ന്നു.

1952ൽ ​പ്ര​സി​ദ്ധീ​ക​രി​ച്ച അ​ദ്ദേ​ഹ​ത്തി​ന്‍റെ "അ​വ​സാ​ന​ത്തെ പ​ക്ഷി​ക​ൾ' എ​ന്ന സ​മാ​ഹാ​ര​ത്തി​ലെ "ഭൂ​പ​ട​ത്തി​ലെ ഒ​രു ബി​ന്ദു' എ​ന്ന ചെ​റു​ക​ഥ മ​നു​ഷ്യ​ന്‍റെ മ​ന​സാ​ക്ഷി​യെ ഉ​ണ​ർ​ത്തു​ന്ന ഒ​രു സം​ഭ​വ​മാ​ണ് അ​വ​ത​രി​പ്പി​ക്കു​ന്ന​ത്. മ​നു​ഷ്യ​രു​ടെ സ്വാ​ർ​ഥ​ത​യും കാ​പ​ട്യ​വും ക​ണ്ട് മ​നം​മ​ടു​ക്കു​ന്ന, ക​ഥ​യി​ലെ ആ​ഖ്യാ​താ​വ് എ​ഴു​ത്ത് ഉ​പേ​ക്ഷി​ക്കാ​ൻ തീ​രു​മാ​നി​ക്കു​ന്നു. ആ​രോ​ടും പ​രി​ഭ​വ​മി​ല്ലാ​തെ, ഒ​ന്നി​ലും ഇ​ട​പെ​ടാ​തെ, ഒ​രു ദ്വീ​പി​ൽ ശാ​ന്ത​മാ​യി ജീ​വി​ക്ക​ണം. ഭൂ​പ​ടം കാ​ണു​മ്പോ​ഴെ​ല്ലാം നീ​ല​ക്ക​ട​ലി​നു ന​ടു​വി​ലെ ചെ​റി​യ ബി​ന്ദു​ക്ക​ളി​ലേ​ക്കാ​ണ് അ​യാ​ളു​ടെ ക​ണ്ണു​ക​ൾ നീ​ങ്ങു​ന്ന​ത്. അ​വി​ടെ അ​ധ്വാ​നി​ച്ചു ജീ​വി​ക്കു​ന്ന ല​ളി​ത​മ​നു​ഷ്യ​ർ​ക്കി​ട​യി​ൽ മ​ന​സ​മാ​ധാ​നം ക​ണ്ടെ​ത്താ​മെ​ന്ന് അ​യാ​ൾ ക​രു​തു​ന്നു. ലോ​ക​ത്തെ തി​രു​ത്താ​ൻ ശ്ര​മി​ക്കു​ന്ന​തി​നു പ​ക​രം ലോ​ക​ത്തി​ൽ​നി​ന്ന് അ​ക​ന്നു​നി​ൽ​ക്കു​ന്ന​താ​ണ് ന​ല്ല​തെ​ന്ന് അ​യാ​ൾ​ക്കു തോ​ന്നു​ന്നു.

അ​ങ്ങ​നെ​യി​രി​ക്കെ ഒ​രു​ദി​വ​സം ഒ​രു മ​ത്സ്യ​ബ​ന്ധ​ന​വ​ള്ളം ക​ര​യ്ക്കെ​ത്തു​ന്ന​ത് അ​യാ​ൾ കാ​ണു​ന്നു. പി​ടി​ച്ച മീ​നു​ക​ളി​ൽ വി​ൽ​പ​ന​യ്ക്കു​ള്ള​വ മാ​റ്റി​വ​ച്ച​ശേ​ഷം അ​വ​ശേ​ഷി​ച്ച മീ​നു​ക​ൾ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ പ​ങ്കു​വ​യ്ക്കാ​ൻ തു​ട​ങ്ങി. അ​വ​ർ​ക്ക് മൂ​ന്നെ​ണ്ണം വീ​തം ല​ഭി​ച്ചു. വ​ല ക​ഴു​കി വൃ​ത്തി​യാ​ക്കാ​നും മ​റ്റും സ​ഹാ​യി​ച്ച ഒ​രാ​ൾ അ​വി​ടെ ഉ​ണ്ടാ​യി​രു​ന്നു. അ​യാ​ൾ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളു​ടെ ഗ​ണ​ത്തി​ൽ​പ്പെ​ട്ട​വ​നാ​യി​രു​ന്നി​ല്ല. എ​ങ്കി​ലും മീ​ൻ പ​ങ്കു​വ​യ്ക്കു​മ്പോ​ൾ ത​നി​ക്ക് ഒ​രെ​ണ്ണ​മെ​ങ്കി​ലും കി​ട്ടു​മെ​ന്ന് അ​യാ​ൾ ക​രു​തി.

പ​ങ്കു​വ​യ്ക്ക​ൽ അ​വ​സാ​നി​ച്ച​പ്പോ​ൾ ഒ​രു മീ​ൻ മാ​ത്രം അ​വ​ശേ​ഷി​ച്ചു. ആ​രോ അ​ത് ക​ര​യി​ലേ​ക്കെ​റി​ഞ്ഞു. അ​യാ​ൾ സ​ന്തോ​ഷ​ത്തോ​ടെ അ​തെ​ടു​ക്കാ​ൻ കു​നി​ഞ്ഞു. പെ​ട്ടെ​ന്ന് ഒ​രു മ​ത്സ്യ​ത്തൊ​ഴി​ലാ​ളി ത​ന്‍റെ ഭാ​ര​മു​ള്ള ചെ​രി​പ്പു​കൊ​ണ്ട് ആ ​മീ​നി​ന്‍റെ മേ​ൽ ച​വി​ട്ടി​നി​ന്നു. ആ ​മീ​ൻ എ​ടു​ക്കാ​ൻ അ​യാ​ളെ അ​നു​വ​ദി​ച്ചി​ല്ല. ക​ണ്ടു​നി​ന്ന ഒ​രാ​ൾ പ്ര​തി​ഷേ​ധി​ച്ചു: ""അ​യാ​ളും നി​ങ്ങ​ളോ​ടൊ​പ്പം പ​ണി​യെ​ടു​ത്തി​ല്ലേ? ഒ​രു മീ​നെ​ങ്കി​ലും അ​യാ​ൾ​ക്കു കൊ​ടു​ത്തു​കൂ​ടെ?'' ""ഞ​ങ്ങ​ൾ അ​യാ​ളെ വി​ളി​ച്ചി​ല്ലാ​യി​രു​ന്ന​ല്ലോ''​എ​ന്നാ​യി​രു​ന്നു അ​പ്പോ​ൾ കേ​ട്ട മ​റു​പ​ടി.

ക​ഥ​യി​ലെ ആ​ഖ്യാ​താ​വ് കാ​ത്തു​നി​ന്നു. മ​റ്റു​ള്ള​വ​ർ ആ​രെ​ങ്കി​ലും ഇ​ട​പെ​ടു​മെ​ന്ന് അ​യാ​ൾ പ്ര​തീ​ക്ഷി​ച്ചു. പ​ക്ഷേ, ആ​രും അ​ന​ങ്ങി​യി​ല്ല. അ​പ്പോ​ൾ, ""സാ​ര​മി​ല്ല, എ​നി​ക്കൊ​ന്നും വേ​ണ്ട'' എ​ന്നു പ​റ​ഞ്ഞ് ആ ​പാ​വ​പ്പെ​ട്ട മ​നു​ഷ്യ​ൻ അ​വി​ടെ​നി​ന്നു ന​ട​ന്നു​പോ​യി. ആ ​കാ​ഴ്ച ആ​ഖ്യാ​താ​വി​ന്‍റെ മ​ന​സ​മാ​ധാ​നം ത​ക​ർ​ത്തു. മ​നു​ഷ്യ​രു​ടെ സ്വാ​ർ​ഥ​ത​യി​ൽ​നി​ന്ന് അ​ക​ന്നു​നി​ൽ​ക്കാ​നാ​ണ് അ​യാ​ൾ ദ്വീ​പി​ലെ​ത്തി​യ​ത്. ഇ​നി എ​ഴു​തു​ക​യി​ല്ലെ​ന്നു തീ​രു​മാ​നി​ച്ച​തു​മാ​ണ്. എ​ന്നാ​ൽ ക​ണ്ട അ​നീ​തി​യെ മ​റ​ക്കാ​ൻ അ​യാ​ൾ​ക്കാ​യി​ല്ല. ക​ട​യി​ൽ​ച്ചെ​ന്ന് ക​ട​ലാ​സും പെ​ൻ​സി​ലും വാ​ങ്ങി വീ​ണ്ടും എ​ഴു​താ​ൻ തു​ട​ങ്ങി. ഒ​രു മീ​ൻ അ​യാ​ളു​ടെ മ​ന​സാ​ക്ഷി​യെ ഉ​ണ​ർ​ത്തി​യി​രു​ന്നു.

ഈ ​ക​ഥ​യി​ലെ ഏ​റ്റ​വും വേ​ദ​നാ​ജ​ന​ക​മാ​യ കാ​ര്യം ഒ​രു പാ​വ​പ്പെ​ട്ട മ​നു​ഷ്യ​നു മീ​ൻ ല​ഭി​ച്ചി​ല്ല എ​ന്ന​തു മാ​ത്ര​മ​ല്ല. അ​യാ​ൾ അ​പ​മാ​നി​ക്ക​പ്പെ​ട്ട​പ്പോ​ൾ മ​റ്റു​ള്ള​വ​ർ നി​ശ​ബ്‌​ദ​രാ​യി നി​ന്നു എ​ന്ന​തു​കൂ​ടി​യാ​ണ്. ഓ​രോ​രു​ത്ത​ർ​ക്കും അ​വ​ർ​ക്കാ​വ​ശ്യ​മാ​യ മീ​ൻ ല​ഭി​ച്ചി​രു​ന്നു. ത​ന്മൂ​ലം മ​റ്റൊ​രാ​ളു​ടെ വേ​ദ​ന അ​വ​രു​ടെ പ്ര​ശ്ന​മാ​യി മാ​റി​യി​ല്ല.

മീ​നി​ന്‍റെ​മേ​ൽ ച​വി​ട്ടി​നി​ന്ന മ​നു​ഷ്യ​ൻ അ​നീ​തി ചെ​യ്തു. എ​ന്നാ​ൽ, അ​തു ക​ണ്ടി​ട്ടും മി​ണ്ടാ​തി​രു​ന്ന​വ​ർ​ക്ക് ഒ​രു ഉ​ത്ത​ര​വാ​ദി​ത്വ​വു​മി​ല്ലേ? അ​വ​രി​ലൊ​രാ​ൾ ഒ​രു മീ​ൻ പ​ങ്കു​വ​ച്ചി​രു​ന്നെ​ങ്കി​ൽ, അ​ല്ലെ​ങ്കി​ൽ അ​യാ​ൾ​ക്കു​വേ​ണ്ടി ഒ​രു വാ​ക്ക് പ​റ​ഞ്ഞി​രു​ന്നെ​ങ്കി​ൽ ആ ​മ​നു​ഷ്യ​ൻ അ​പ​മാ​നി​ത​നാ​യി മ​ട​ങ്ങേ​ണ്ടി​വ​രു​മാ​യി​രു​ന്നി​ല്ല. ഒ​രാ​ളു​ടെ ക്രൂ​ര​ത​യേ​ക്കാ​ൾ ചി​ല​പ്പോ​ൾ വേ​ദ​നി​പ്പി​ക്കു​ന്ന​ത് അ​തു ക​ണ്ടു​നി​ൽ​ക്കു​ന്ന മ​റ്റു​ള്ള​വ​രു​ടെ നി​സം​ഗ​ത​യാ​ണ്.

ഇ​വി​ടെ മീ​നി​ന്‍റെ വി​ല അ​തി​ന്‍റെ വി​പ​ണി​വി​ല​യ​ല്ല. ആ ​പാ​വ​പ്പെ​ട്ട മ​നു​ഷ്യ​നെ സം​ബ​ന്ധി​ച്ചി​ട​ത്തോ​ളം അ​ത് ത​ന്‍റെ അ​ധ്വാ​ന​ത്തി​നു​ള്ള അം​ഗീ​കാ​ര​വും മ​റ്റു​ള്ള​വ​ർ​ക്കി​ട​യി​ൽ ത​നി​ക്കും വി​ല​യു​ണ്ടെ​ന്ന ഉ​റ​പ്പു​മാ​യി​രു​ന്നു. മീ​ൻ നി​ഷേ​ധി​ച്ച​പ്പോ​ൾ അ​യാ​ൾ​ക്കു ന​ഷ്‌​ട​പ്പെ​ട്ട​ത് ഒ​രു നേ​ര​ത്തെ ഭ​ക്ഷ​ണം മാ​ത്ര​മാ​യി​രു​ന്നി​ല്ല; മ​നു​ഷ്യ​നെ​ന്ന നി​ല​യി​ൽ ല​ഭി​ക്കേ​ണ്ട പ​രി​ഗ​ണ​ന​കൂ​ടി​യാ​യി​രു​ന്നു. ന​മു​ക്ക് നി​സാ​ര​മാ​യി തോ​ന്നു​ന്ന ഒ​രു കാ​ര്യം മ​റ്റൊ​രാ​ളു​ടെ ആ​ത്മാ​ഭി​മാ​ന​ത്തെ എ​ത്ര ആ​ഴ​ത്തി​ൽ സ്പ​ർ​ശി​ക്കു​മെ​ന്ന് നാം ​പ​ല​പ്പോ​ഴും തി​രി​ച്ച​റി​യാ​റി​ല്ല.

ന​മ്മു​ടെ ചു​റ്റു​പാ​ടു​ക​ളി​ലും ഇ​ത്ത​രം സം​ഭ​വ​ങ്ങ​ൾ ഉ​ണ്ടാ​കാ​റി​ല്ലേ? ഒ​രു കു​ട്ടി​യെ മ​റ്റു​ള്ള​വ​ർ പ​രി​ഹ​സി​ക്കു​ന്നു. ഒ​രു സ​ഹ​പ്ര​വ​ർ​ത്ത​ക​ൻ അ​ന്യാ​യ​മാ​യി കു​റ്റാ​രോ​പി​ത​നാ​കു​ന്നു. ദു​ർ​ബ​ല​നാ​യ ഒ​രാ​ൾ അ​വ​ഗ​ണി​ക്ക​പ്പെ​ടു​ന്നു. അ​ധ്വാ​നി​ച്ച ഒ​രാ​ൾ​ക്ക് അ​ർ​ഹ​മാ​യ അം​ഗീ​കാ​രം നി​ഷേ​ധി​ക്ക​പ്പെ​ടു​ന്നു. നാം ​അ​തെ​ല്ലാം കാ​ണു​ന്നു. പ​ക്ഷേ, ഇ​ക്കാ​ര്യ​ങ്ങ​ളി​ൽ ഇ​ട​പെ​ട്ട് എ​ന്തി​നു പ്ര​ശ്ന​മു​ണ്ടാ​ക്കു​ന്നു എ​ന്നു ക​രു​തി നാം ​മാ​റി​നി​ൽ​ക്കു​ന്നു.

ചി​ല​പ്പോ​ൾ ന​മ്മു​ടെ നി​ശ​ബ്‌​ദ​ത​യ്ക്കു പി​ന്നി​ൽ ഭ​യ​മാ​യി​രി​ക്കാം. മ​റ്റു​ചി​ല​പ്പോ​ൾ ന​മ്മു​ടെ ആ​നു​കൂ​ല്യ​ങ്ങ​ൾ ന​ഷ്‌​ട​പ്പെ​ടു​മോ എ​ന്ന ആ​ശ​ങ്ക​യാ​യി​രി​ക്കാം. അ​തു​മ​ല്ലെ​ങ്കി​ൽ, മ​റ്റു​ള്ള​വ​രു​ടെ അ​പ്രീ​തി​ക്ക് പാ​ത്ര​മാ​കാ​ൻ വൈ​മ​ന​സ്യ​മു​ള്ള​തു​കൊ​ണ്ടാ​കാം. ത​ന്മൂ​ലം അ​നീ​തി​യോ​ടു യോ​ജി​പ്പി​ല്ലെ​ങ്കി​ലും അ​തി​നെ എ​തി​ർ​ക്കാ​തെ നാം ​മാ​റി​നി​ൽ​ക്കു​ന്നു. എ​ന്നാ​ൽ, സ​ഹാ​യം ആ​വ​ശ്യ​മു​ള്ള​വ​നു മ​റ്റു​ള്ള​വ​രു​ടെ അ​നീ​തി​യും ന​മ്മു​ടെ നി​സം​ഗ​ത​യും ത​മ്മി​ൽ വ​ലി​യ വ്യ​ത്യാ​സ​മു​ണ്ടാ​ക​ണ​മെ​ന്നി​ല്ല. തെ​റ്റു ചെ​യ്യാ​തി​രി​ക്കു​ന്ന​തും തെ​റ്റു ന​ട​ക്കു​മ്പോ​ൾ ശ​രി​യു​ടെ പ​ക്ഷ​ത്തു നി​ൽ​ക്കാ​തി​രി​ക്കു​ന്ന​തും ഒ​ന്ന​ല്ല എ​ന്ന​ത് നാം ​മ​റ​ന്നു​പോ​ക​രു​ത്.

ന​ല്ല സ​മ​രി​യാ​ക്കാ​ര​ന്‍റെ ഉ​പ​മ​യി​ൽ (ലൂ​ക്കാ 10: 25-37) പു​രോ​ഹി​ത​നും ലേ​വാ​യ​നും വ​ഴി​യി​ൽ കി​ട​ന്ന മ​നു​ഷ്യ​നെ ആ​ക്ര​മി​ച്ചി​ല്ല. അ​വ​ർ അ​യാ​ളെ ഉ​പ​ദ്ര​വി​ച്ചി​ല്ല. പ​ക്ഷേ, സ​ഹാ​യി​ക്കാ​തെ ക​ട​ന്നു​പോ​യി. സ​മ​രി​യാ​ക്കാ​ര​നാ​ക​ട്ടെ മ​റ്റൊ​രാ​ളു​ടെ വേ​ദ​ന ത​ന്‍റെ യാ​ത്ര​യെ ത​ട​സ​പ്പെ​ടു​ത്താ​ൻ അ​നു​വ​ദി​ച്ചു. അ​യാ​ൾ അ​ടു​ത്തു​ചെ​ന്നു മു​റി​വു​ക​ൾ വ​ച്ചു​കെ​ട്ടി പ​രി​ച​രി​ച്ചു. പ​രി​ക്കേ​റ്റ മ​നു​ഷ്യ​ൻ ആ​രാ​ണെ​ന്നോ ത​നി​ക്ക് എ​ന്തു പ്ര​തി​ഫ​ലം ല​ഭി​ക്കു​മെ​ന്നോ അ​ന്വേ​ഷി​ച്ച​ശേ​ഷ​മ​ല്ല സ​ഹാ​യി​ച്ച​ത്. സ​ഹാ​യം ആ​വ​ശ്യ​മാ​യ ഒ​രു മ​നു​ഷ്യ​നെ ക​ണ്ട​പ്പോ​ൾ അ​യാ​ൾ സ​ഹാ​യി​ച്ചു.

ദൈ​വ​വ​ച​നം ന​മ്മെ ഇ​പ്ര​കാ​രം അ​നു​സ്മ​രി​പ്പി​ക്കു​ന്നു: ""ന​ന്മ ചെ​യ്യാ​ൻ അ​റി​ഞ്ഞി​ട്ടും അ​തു ചെ​യ്യാ​ത്ത​വ​ൻ പാ​പം ചെ​യ്യു​ന്നു'' (യാ​ക്കോ​ബ് 4:17). എ​ല്ലാ അ​നീ​തി​ക​ളും ന​മു​ക്ക് പ​രി​ഹ​രി​ക്കാ​നാ​കി​ല്ല എ​ന്ന​തു ശ​രി​യാ​ണ്. എ​ന്നാ​ൽ ന​മ്മു​ടെ ക​ൺ​മു​ന്നി​ൽ ഒ​രാ​ളു​ടെ അ​ന്ത​സ് ച​വി​ട്ടി​മെ​തി​ക്ക​പ്പെ​ടു​മ്പോ​ൾ ഒ​രു വാ​ക്കു​കൊ​ണ്ടെ​ങ്കി​ലും അ​യാ​ളു​ടെ പ​ക്ഷ​ത്ത് ന​മു​ക്കു നി​ൽ​ക്കാ​നാ​കും. ചി​ല​പ്പോ​ൾ ഒ​രു സ​ഹാ​യ​ഹ​സ്തം നീ​ട്ടി​ക്കൊ​ടു​ക്കേ​ണ്ടി വ​ന്നേ​ക്കാം. മ​റ്റു ചി​ല​പ്പോ​ൾ, ഇ​തു ശ​രി​യ​ല്ല എ​ന്നു പ​റ​യാ​നു​ള്ള ത​ന്‍റേ​ടം ന​മു​ക്കു​ണ്ടാ​ക​ണം.

വ​ലി​യൊ​രു ത്യാ​ഗം ചെ​യ്യാ​ൻ അ​വ​സ​രം ല​ഭി​ക്കു​ന്ന​തു​വ​രെ ന​ന്മ ചെ​യ്യു​ന്ന​ത് നാം ​മാ​റ്റി​വ​യ്ക്കേ​ണ്ട​തി​ല്ല. മ​റ്റൊ​രാ​ൾ​ക്കു പ​ല​പ്പോ​ഴും അ​ത്യാ​വ​ശ്യ​മാ​യി​രി​ക്കു​ന്ന​ത് ന​മു​ക്ക് നി​സാ​ര​മാ​യി തോ​ന്നു​ന്ന ചെ​റി​യൊ​രു സ​ഹാ​യ​മാ​യി​രി​ക്കും. സെ​യ്ത് ഫാ​യി​ക്കി​ന്‍റെ ക​ഥ​യി​ലെ ആ​ഖ്യാ​താ​വി​ന് ആ ​സാ​ധു​മ​നു​ഷ്യ​നെ തി​രി​കെ വി​ളി​ച്ച് മീ​ൻ കൊ​ടു​ക്കാ​നാ​യി​ല്ല. എ​ന്നാ​ൽ, ക​ണ്ട അ​നീ​തി ആ​രു​മ​റി​യാ​തെ മ​റ​ഞ്ഞു​പോ​കാ​ൻ അ​നു​വ​ദി​ക്കാ​തി​രി​ക്കാ​ൻ അ​യാ​ൾ​ക്കു ക​ഴി​ഞ്ഞു. അ​യാ​ൾ ത​ന്‍റെ പെ​ൻ​സി​ൽ എ​ടു​ത്ത് എ​ഴു​തി. ലോ​ക​ത്തി​ൽ​നി​ന്ന് അ​ക​ന്നു​നി​ൽ​ക്കാ​ൻ തീ​രു​മാ​നി​ച്ച മ​നു​ഷ്യ​നെ ലോ​ക​ത്തോ​ടു​ള്ള ഉ​ത്ത​ര​വാ​ദി​ത്വ​ത്തി​ലേ​ക്ക് തി​രി​കെ കൊ​ണ്ടു​വ​ന്ന​ത് ഒ​രു അ​പ​രി​ചി​ത​ന്‍റെ വേ​ദ​ന​യാ​യി​രു​ന്നു.

ന​മു​ക്കെ​ല്ലാ​വ​ർ​ക്കും എ​ഴു​ത്തു​കാ​രാ​കാ​നാ​വി​ല്ല. പ​ക്ഷേ, ഓ​രോ​രു​ത്ത​ർ​ക്കും സ്വ​ന്തം സാ​ഹ​ച​ര്യ​ത്തി​ൽ എ​ന്തെ​ങ്കി​ലും ചെ​യ്യാ​നാ​കും. എ​ന്നാ​ൽ, അ​തി​നു മ​റ്റു​ള്ള​വ​രു​ടെ വേ​ദ​ന കാ​ണാ​നു​ള്ള ക​ണ്ണും അ​തി​നോ​ടു പ്ര​തി​ക​രി​ക്കാ​നു​ള്ള ഹൃ​ദ​യ​വും ഉ​ണ്ടാ​ക​ണ​മെ​ന്നു മാ​ത്രം. ആ ​ദി​വ​സം ക​ര​യി​ൽ കി​ട​ന്ന​ത് ഒ​രു മീ​നാ​യി​രു​ന്നു. എ​ന്നാ​ൽ, അ​തി​ൻ​മേ​ൽ ച​വി​ട്ടി​നി​ന്ന ചെ​രി​പ്പി​ന​ടി​യി​ൽ ഒ​രു മ​നു​ഷ്യ​ന്‍റെ പ്ര​തീ​ക്ഷ​യും ആ​ത്മാ​ഭി​മാ​ന​വു​മാ​ണ് ഞെ​രി​ഞ്ഞ​മ​ർ​ന്ന​ത്. അ​തു ക​ണ്ടി​ട്ടും ഒ​ന്നും ചെ​യ്യാ​തി​രു​ന്ന​വ​രു​ടെ നി​ശ​ബ്‌​ദ​ത ആ ​അ​പ​മാ​ന​ത്തെ കൂ​ടു​ത​ൽ വേ​ദ​നാ​ജ​ന​ക​മാ​ക്കി. ന​മ്മു​ടെ കൈ​യി​ൽ എ​ത്ര മീ​നു​ണ്ടെ​ന്ന​ത​ല്ല മ​നു​ഷ്യ​സ്നേ​ഹ​ത്തി​ന്‍റെ അ​ള​വ്. ഒ​രെ​ണ്ണം​പോ​ലു​മി​ല്ലാ​തെ നി​ൽ​ക്കു​ന്ന​വ​നെ കാ​ണു​മ്പോ​ൾ നാം ​എ​ന്തു​ചെ​യ്യു​ന്നു എ​ന്ന​താ​ണ്.

Kerala

ആപ് റെഡി'; കൈനനയാതെ മീനിനെയറിയാം

കൊ​​​ച്ചി: ആ​​​ഴ​​​ക്ക​​​ട​​​ല്‍ മ​​​ത്സ്യ​​​യി​​​ന​​​ങ്ങ​​​ളെ​​​ക്കു​​​റി​​​ച്ചു​​​ള്ള ശാ​​​സ്ത്രീ​​​യ വി​​​വ​​​ര​​​ങ്ങ​​​ള്‍ ഗ​​​വേ​​​ഷ​​​ക​​​ര്‍ക്കും പൊ​​​തു​​​ജ​​​ന​​​ങ്ങ​​​ള്‍ക്കും ല​​​ഭ്യ​​​മാ​​​ക്കു​​​ന്ന​​​തി​​​നും പു​​​തി​​​യ വി​​​വ​​​ര​​​ങ്ങ​​​ള്‍ ശേ​​​ഖ​​​രി​​​ക്കു​​​ന്ന​​​തി​​​നു​​​മാ​​​യി കേ​​​ന്ദ്ര സ​​​മു​​​ദ്ര​​​മ​​​ത്സ്യ ഗ​​​വേ​​​ഷ​​​ണ സ്ഥാ​​​പ​​​നം (സി​​​എം​​​എ​​​ഫ്ആ​​​ര്‍ഐ) ഡീ​​​പ്പ് ഡാ​​​റ്റ എ​​​ന്ന​​​പേ​​​രി​​​ല്‍ മൊ​​​ബൈ​​​ല്‍ ആ​​​പ്പ് പു​​​റ​​​ത്തി​​​റ​​​ക്കി.

കേ​​​ന്ദ്ര ഭൗ​​​മ​​​ശാ​​​സ്ത്ര മ​​​ന്ത്രാ​​​ല​​​യ​​​ത്തി​​​ന്‍റെ ധ​​​ന​​​സ​​​ഹാ​​​യ​​​ത്തോ​​​ടെ ഡീ​​​പ്പ് ഓ​​​ഷ്യ​​​ന്‍ മി​​​ഷ​​​ന്‍ പ​​​ദ്ധ​​​തി​​​യു​​​ടെ ഭാ​​​ഗ​​​മാ​​​യാ​​​ണ് ആ​​​പ് വി​​​ക​​​സി​​​പ്പി​​​ച്ച​​​ത്. ഗൂ​​​ഗി​​​ള്‍ പ്ലേ ​​​സ്റ്റോ​​​റി​​​ല്‍ ല​​​ഭ്യ​​​മാ​​​ണ്.

ഇ​​​ന്ത്യ​​​ന്‍ സ​​​മു​​​ദ്രാ​​​തി​​​ര്‍ത്തി​​​ക്കു​​​ള്ളി​​​ലെ ആ​​​ഴ​​​ക്ക​​​ട​​​ല്‍ മ​​​ത്സ്യ​​​ങ്ങ​​​ളു​​​ടെ വ​​​ര്‍ഗീ​​​ക​​​ര​​​ണം, അ​​​വ​​​യു​​​ടെ സ​​​വി​​​ശേ​​​ഷ​​​ത​​​ക​​​ള്‍, ല​​​ഭ്യ​​​മാ​​​കു​​​ന്ന സ്ഥ​​​ല​​​ങ്ങ​​​ള്‍, സം​​​ര​​​ക്ഷ​​​ണ​​​പ​​​ദ​​​വി എ​​​ന്നി​​​വ​​​യെ​​​ല്ലാം ആ​​​പ്പി​​​ലൂ​​​ടെ മ​​​ന​​​സി​​​ലാ​​​ക്കാം. ആ​​​ഴ​​​ക്ക​​​ട​​​ല്‍ മ​​​ത്സ്യ​​​യി​​​ന​​​ങ്ങ​​​ളു​​​ടെ ഡേ​​​റ്റാ​​​ബേ​​​സ് കൂ​​​ടു​​​ത​​​ല്‍ വി​​​പു​​​ല​​​മാ​​​ക്കു​​​ന്ന​​​തി​​​ന് പൊ​​​തു​​​ജ​​​ന പ​​​ങ്കാ​​​ളി​​​ത്തം ഉ​​​റ​​​പ്പു​​​വ​​​രു​​​ത്താ​​​നും മ​​​ത്സ്യ​​​യി​​​ന​​​ങ്ങ​​​ളെ​​​ക്കു​​​റി​​​ച്ചു​​​ള്ള ശാ​​​സ്ത്രീ​​​യ വി​​​വ​​​ര​​​ങ്ങ​​​ള്‍ മ​​​ന​​​സി​​​ലാ​​​ക്കു​​​ന്ന​​​തി​​​നും ആ​​​പ് സ​​​ഹാ​​​യി​​​ക്കും.

മ​​​ത്സ്യ​​​ത്തൊ​​​ഴി​​​ലാ​​​ളി​​​ക​​​ള്‍, വി​​​ദ്യാ​​​ര്‍ഥി​​​ക​​​ള്‍, ഗ​​​വേ​​​ഷ​​​ക​​​ര്‍ എ​​​ന്നി​​​വ​​​ര്‍ക്കു​​​പു​​​റ​​​മെ താ​​​ത്പ​​​ര്യ​​​മു​​​ള്ള ആ​​​ര്‍ക്കും മ​​​ത്സ്യ​​​ങ്ങ​​​ളു​​​ടെ ചി​​​ത്ര​​​ങ്ങ​​​ളും വി​​​വ​​​ര​​​ങ്ങ​​​ളും ആ​​​പ്പി​​​ല്‍ അ​​​പ്‌​​​ലോ​​​ഡ് ചെ​​​യ്യാം. ഇ​​​ങ്ങ​​​നെ ല​​​ഭി​​​ക്കു​​​ന്ന വി​​​വ​​​ര​​​ങ്ങ​​​ള്‍ ഡേ​​​റ്റാ​​​ബേ​​​സി​​​ല്‍ ഉ​​​ള്‍പ്പെ​​​ടു​​​ത്തും.

ഡോ. ​​​രേ​​​ഖ ജെ. ​​​നാ​​​യ​​​ര്‍ ന​​​യി​​​ക്കു​​​ന്ന ഗ​​​വേ​​​ഷ​​​ണ പ്രോ​​​ജ​​​ക്ടി​​​നു കീ​​​ഴി​​​ല്‍ ഐ​​​ടി യൂ​​​ണി​​​റ്റ് ഇ​​​ന്‍ചാ​​​ര്‍ജ് ഡോ. ​​​എ​​​ല്‍ദോ വ​​​ര്‍ഗീ​​​സി​​​ന്‍റെ നേ​​​തൃ​​​ത്വ​​​ത്തി​​​ലാ​​​ണ് ആ​​​പ് വി​​​ക​​​സി​​​പ്പി​​​ച്ച​​​ത്.

Kerala

മത്സ്യ കയറ്റുമതി സ്ഥാപനത്തില്‍ അമോണിയം ചോര്‍ച്ച; പ്രദേശവാസികള്‍ക്ക് ശ്വാസതടസം

കൊച്ചി: ഇടക്കൊച്ചിയിലെ മത്സ്യ കയറ്റുമതി സംസ്‌കരണ സ്ഥാപനത്തില്‍ അമോണിയം ചോര്‍ച്ച. ഇടക്കൊച്ചി ബസ് സ്റ്റാന്‍ഡിന് സമീപമുള്ള നാസ് ഫിഷറീസ് എന്ന സ്ഥാപനത്തിലാണ് അമോണിയം ചോര്‍ന്നത്. പൈപ്പിന്‍റെ വാല്‍വ് തകരാറിലായതാണ് ചോര്‍ച്ചയ്ക്ക് കാരണമെന്നാണ് പ്രാഥമിക വിവരം.

അമോണിയം ചോര്‍ന്നതിനെ തുടര്‍ന്ന് പ്രദേശവാസികള്‍ക്ക് ശ്വാസതടസം ഉള്‍പ്പെടെയുള്ള അസ്വസ്ഥതകള്‍ ഉണ്ടായി. നിലവില്‍ അഗ്നിരക്ഷാ സേനയും പോലീസും സ്ഥലത്തെത്തി സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാക്കുകയാണ്. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നാണ് വിവരം.

District News

മീ​ന്‍​വി​ല കു​തി​ക്കു​ന്നു

കോ​​ട്ട​​യം: മീ​​ന്‍​വി​​ല കു​​തി​​ക്കു​​ന്നു. മ​​ത്തി, അ​​യ​​ല, കി​​ളി ഉ​​ള്‍​പ്പെ​​ടെ​​യു​​ള്ള മീ​​നു​​ക​​ള്‍​ക്കെ​​ല്ലാം വി​​ല വ​​ര്‍​ധി​​ച്ചു. ട്രോ​​ളിം​​ഗ് നി​​രോ​​ധ​​നം പ്രാ​​ബ​​ല്യ​​ത്തി​​ല്‍ വ​​രു​​ന്ന​​തി​​ന് മു​​മ്പു​​ത​​ന്നെ മീ​​ന്‍​വി​​ല കു​​തി​​ക്കു​​ന്ന​​തു സാ​​ധാ​​ര​​ണ​​ക്കാ​​ര്‍​ക്കു വ​​ലി​​യ തി​​രി​​ച്ച​​ടി​​യാ​​കു​​ക​​യാ​​ണ്. ര​​ണ്ടാ​​ഴ്ച മു​​മ്പ് 200 രൂ​​പ​​യു​​ണ്ടാ​​യി​​രു​​ന്ന മ​​ത്തി​​ക്ക് 380 രൂ​​പ​​യാ​​ണി​​പ്പോ​​ള്‍. കി​​ലോ​​ഗ്രാ​​മി​​നു 40 മു​​ത​​ല്‍ 50 രൂ​​പ​​വ​​രെ​​യാ​​ണ് മ​​റ്റ് മീ​​നു​​ക​​ള്‍​ക്കു​​ണ്ടാ​​യ വി​​ല​​വ​​ര്‍​ധ​​ന. അ​​യ​​ല​​യ്ക്ക് 340 മു​​ത​​ല്‍ 380 രൂ​​പ​​വ​​രെ കി​​ലോ​​ഗ്രാ​​മി​​നു വി​​ല​​യു​​ണ്ട്. ഏ​​താ​​നും വ​​ര്‍​ഷ​​ങ്ങ​​ള്‍​ക്കു​​ശേ​​ഷം വ​​ലി​​യ മ​​ത്തി കേ​​ര​​ള​​തീ​​ര​​ത്തു​​നി​​ന്ന് ല​​ഭി​​ച്ചു​​തു​​ട​​ങ്ങി​​യെ​​ന്ന പ്ര​​ത്യേ​​ക​​ത​​യും ഇ​​ത്ത​​വ​​ണ​​യു​​ണ്ട്.

ഇ​​തി​​നു പു​​റ​​മെ ഇ​​ന്ധ​​ന​​വി​​ല വ​​ര്‍​ധ​​ന, മ​​ത്സ്യ​​ക്ഷാ​​മം, മ​​ത്സ്യ​​ബ​​ന്ധ​​ന ഉ​​പ​​ക​​ര​​ണ​​ങ്ങ​​ള്‍ ന​​ശി​​ക്കു​​ക എ​​ന്നി​​വ കാ​​ര​​ണം മ​​ത്സ്യ​​ത്തൊ​​ഴി​​ലാ​​ളി​​ക​​ള്‍ ആ​​കെ ദു​​രി​​ത​​ത്തി​​ലാ​​യി​​രി​​ക്കു​​ക​​യാ​​ണ്. മ​​ത്സ്യ​​ല​​ഭ്യ​​ത കു​​റ​​ഞ്ഞ​​തും തൊ​​ഴി​​ലാ​​ളി ക്ഷാ​​മ​​വും ഇ​​ന്ധ​​ന​​ച്ചെ​​ല​​വ് വ​​ര്‍​ധ​​ന​​യു​​മാ​​ണ് വി​​ല​​ക്ക​​യ​​റ്റ​​ത്തി​​ന്‍റെ പ്ര​​ധാ​​ന കാ​​ര​​ണ​​ങ്ങ​​ളാ​​യി മ​​ത്സ്യ​​ത്തൊ​​ഴി​​ലാ​​ളി​​ക​​ളും വ്യാ​​പാ​​രി​​ക​​ളും ചൂ​​ണ്ടി​​ക്കാ​​ട്ടു​​ന്ന​​ത്.

ഡീ​​സ​​ല്‍ വി​​ല ഉ​​യ​​ര്‍​ന്ന​​തി​​നെ​​ത്തു​​ട​​ര്‍​ന്ന് പ്ര​​വ​​ര്‍​ത്ത​​ന​​ച്ചെ​​ല​​വ് കു​​ത്ത​​നെ വ​​ര്‍​ധി​​ച്ച​​തും ബോ​​ട്ടു​​ട​​മ​​ക​​ള്‍​ക്ക് തി​​രി​​ച്ച​​ടി​​യാ​​യി. കാ​​ലാ​​വ​​സ്ഥാ വ്യ​​തി​​യാ​​ന​​വും ക​​ട​​ലി​​ല്‍ മ​​ത്സ്യം കു​​റ​​യു​​ന്ന​​തും വി​​ല​​വ​​ര്‍​ധ​​ന​​യ്ക്ക് കാ​​ര​​ണ​​മാ​​യി​​ട്ടു​​ണ്ട്.

National

അ​ഞ്ചു രൂ​പ​യ്ക്ക് മീ​ൻ കൂ​ട്ടി​യൊ​രു ഊ​ണ്; വ​മ്പ​ൻ പ്ര​ഖ്യാ​പ​ന​വു​മാ​യി സു​വേ​ന്ദു അ​ധി​കാ​രി

കോ​ൽ​ക്ക​ത്ത: പ​ശ്ചി​മ ബം​ഗാ​ളി​ൽ വ​മ്പ​ൻ ദീ​പാ​വ​ലി, പെ​രു​ന്നാ​ൾ സ​മ്മാ​നം പ്ര​ഖ്യാ​പി​ച്ച് മു​ഖ്യ​മ​ന്ത്രി സു​വേ​ന്ദു അ​ധി​കാ​രി. സ​ർ​ക്കാ​ർ ന​ട​ത്തു​ന്ന സ​ബ്‌​സി​ഡി കാ​ന്‍റീ​നു​ക​ളി​ലൂ​ടെ അ​ഞ്ചു രൂ​പ​യ്ക്ക് മീ​നും ചോ​റും അ​ട​ങ്ങു​ന്ന ഊ​ണ് ല​ഭ്യ​മാ​ക്കു​മെ​ന്ന് മു​ഖ്യ​മ​ന്ത്രി പ്ര​ഖ്യാ​പി​ച്ചു.

ക​ല്ല്യാ​ണി​യി​ൽ ന​ട​ന്ന ഭ​ര​ണ​ത​ല അ​വ​ലോ​ക​ന യോ​ഗ​ത്തി​ലാ​ണ് മു​ഖ്യ​മ​ന്ത്രി ഈ ​നി​ർ​ണാ​യ​ക പ്ര​ഖ്യാ​പ​നം ന​ട​ത്തി​യ​ത്. സം​സ്ഥാ​ന​ത്തു​ട​നീ​ള​മു​ള്ള 400 പ്ര​ത്യേ​ക സ​ർ​ക്കാ​ർ കാ​ന്‍റീ​നു​ക​ളി​ലൂ​ടെ​യാ​യി​രി​ക്കും ഈ ​പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കു​ക. വ​രാ​നി​രി​ക്കു​ന്ന ഉ​ത്സ​വ​കാ​ല​ത്ത് സാ​ധാ​ര​ണ​ക്കാ​ർ​ക്ക് ചെ​ല​വു​കു​റ​ഞ്ഞ രീ​തി​യി​ൽ ഗു​ണ​നി​ല​വാ​ര​മു​ള്ള ഭ​ക്ഷ​ണം ഉ​റ​പ്പാ​ക്കു​ക​യാ​ണ് ഇ​തി​ലൂ​ടെ ല​ക്ഷ്യ​മി​ടു​ന്ന​ത്.

പ​ദ്ധ​തി ന‌​ട​ത്തി​പ്പി​നു​ള്ള നി​ർ​ദേ​ശ​ങ്ങ​ൾ മു​ഖ്യ​മ​ന്ത്രി ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് ന​ൽ​കി​യി​ട്ടു​ണ്ട്. അ​ന്ന​പൂ​ർ​ണ യോ​ജ​ന​യു​ടെ ആ​നു​കൂ​ല്യ​ങ്ങ​ൾ എ​ല്ലാ ഇ​ന്ത്യ​ക്കാ​ർ​ക്കും ല​ഭി​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ആ​രോ​ഗ്യ വ​കു​പ്പി​ൽ​നി​ന്ന് വേ​ർ​പെ​ടു​ത്തി പു​തി​യ ആ​യു​ഷ് വ​കു​പ്പ് രൂ​പീ​ക​രി​ക്കും. അ​ന​ധി​കൃ​ത കു​ടി​യേ​റ്റ​ക്കാ​ർ​ക്കെ​തി​രെ ക​ർ​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്കും.

കു​ടി​യേ​റ്റ​ക്കാ​രെ നാ​ടു​ക​ട​ത്തു​ന്ന​തി​ന് മു​ൻ​പാ​യി താ​മ​സി​പ്പി​ക്കു​ന്ന​തി​ന് പ്ര​ത്യേ​ക സെ​ന്‍റ​റു​ക​ൾ സ്ഥാ​പി​ക്കാ​ൻ ജി​ല്ലാ മ​ജി​സ്ട്രേ​റ്റു​മാ​ർ​ക്കു നി​ർ​ദ്ദേ​ശം ന​ൽ​കി. ബം​ഗ്ല​ദേ​ശ് കു​ടി​യേ​റ്റ​ക്കാ​രെ നാ​ടു​ക​ട​ത്തു​ന്ന​തി​നാ​യി ബി​എ​സ്എ​ഫി​ന് കൈ​മാ​റും.  

സ്ത്രീ​ക​ൾ​ക്ക് മാ​സം 3,000 രൂ​പ ല​ഭി​ക്കു​ന്ന അ​ന്ന​പൂ​ർ​ണ യോ​ജ​ന​യ്ക്കു​ള്ള ഫോ​മു​ക​ൾ മേ​യ് 27 മു​ത​ൽ വി​ത​ര​ണം ചെ​യ്യും. സ്‌​കൂ​ളു​ക​ൾ, കോ​ള​ജു​ക​ൾ, ആ​രാ​ധ​നാ​ല​യ​ങ്ങ​ൾ എ​ന്നി​വ​യു​ടെ ഒ​രു കി​ലോ​മീ​റ്റ​ർ ചു​റ്റ​ള​വി​ൽ മ​ദ്യ​ഷോ​പ്പു​ക​ൾ അ​നു​വ​ദി​ക്കി​ല്ലെ​ന്നും മു​ഖ്യ​മ​ന്ത്രി വ്യ​ക്ത​മാ​ക്കി.

National

ബി​ഹാ​റി​ൽ മ​ത്സ്യ-​മാം​സ വി​ൽ​പ​ന​യ്ക്ക് നി​യ​ന്ത്ര​ണം

പാ​റ്റ്ന: ബി​ഹാ​റി​ലെ സ്കൂ​ളു​ക​ൾ​ക്കും മ​ത​സ്ഥാ​പ​ന​ങ്ങ​ൾ​ക്കും സ​മീ​പ​മു​ള്ള തു​റ​ന്ന സ്ഥ​ല​ങ്ങ​ളി​ൽ ഇ​റ​ച്ചി​യും മീ​നും വി​ൽ​ക്കു​ന്ന​ത് നി​രോ​ധി​ക്കാ​ൻ സ​ർ​ക്കാ​ർ തീ​രു​മാ​നം.

വി​ദ്യാ​ല​യ​ങ്ങ​ൾ​ക്ക് സ​മീ​പം മാം​സം പ​ര​സ്യ​മാ​യി വി​ൽ​ക്കു​ന്ന​ത് കു​ട്ടി​ക​ളി​ൽ അ​ക്ര​മ​വാ​സ​ന​ക​ൾ ഉ​ണ്ടാ​ക്കു​ന്നു​വെ​ന്നും ഇ​ത് ത​ട​യാ​ൻ നി​യ​ന്ത്ര​ണം അ​ത്യാ​വ​ശ്യ​മാ​ണെ​ന്നും ബി​ഹാ​ർ ഉ​പ​മു​ഖ്യ​മ​ന്ത്രി വി​ജ​യ് കു​മാ​ർ സി​ൻ​ഹ പ​റ​ഞ്ഞു.

വി​ദ്യാ​ല​യ​ങ്ങ​ൾ​ക്ക് പു​റ​മെ തി​ര​ക്കേ​റി​യ പൊ​തു​സ്ഥ​ല​ങ്ങ​ളി​ലും ആ​രാ​ധ​നാ​ല​യ​ങ്ങ​ൾ​ക്ക് സ​മീ​പ​വും ഈ ​നി​യ​ന്ത്ര​ണം ബാ​ധ​ക​മാ​യി​രി​ക്കും. ആ​രോ​ഗ്യ​പ​ര​മാ​യ കാ​ഴ്ച​പ്പാ​ടി​ലും സാ​മൂ​ഹി​ക ഐ​ക്യം നി​ല​നി​ർ​ത്താ​നു​മാ​ണ് ഇ​ത്ത​ര​മൊ​രു തീ​രു​മാ​ന​മെ​ന്നും മ​ന്ത്രി വ്യ​ക്ത​മാ​ക്കി.

അ​തേ​സ​മ​യം, ആ​രു​ടെ​യും ഭ​ക്ഷ​ണ​രീ​തി​ക​ളോ​ട് സ​ർ​ക്കാ​രി​ന് എ​തി​ർ​പ്പി​ല്ലെ​ന്നും പൊ​തു​ജ​ന​ങ്ങ​ളു​ടെ വി​കാ​ര​ങ്ങ​ളെ​യും ശു​ചി​ത്വ​ത്തെ​യും മാ​നി​ക്കേ​ണ്ട​തു​ണ്ടെ​ന്നും സി​ൻ​ഹ പ​റ​ഞ്ഞു. ഈ ​തീ​രു​മാ​നം ഏ​തെ​ങ്കി​ലും പ്ര​ത്യേ​ക സ​മു​ദാ​യ​ത്തെ​യോ ഭ​ക്ഷ​ണ താ​ത്പ​ര്യ​ങ്ങ​ളെ​യോ ല​ക്ഷ്യം വ​ച്ചു​ള്ള​ത​ല്ലെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

2007ലെ ​ബി​ഹാ​ർ മു​ൻ​സി​പ്പ​ൽ ആ​ക്ട് സെ​ക്ഷ​ൻ 345 പ്ര​കാ​ര​മാ​ണ് ഈ ​പു​തി​യ നി​രോ​ധ​നം ന​ട​പ്പി​ലാ​ക്കു​ന്ന​ത്. ന​ഗ​ര​പ്ര​ദേ​ശ​ങ്ങ​ളി​ൽ ലൈ​സ​ൻ​സി​ല്ലാ​തെ മാം​സ​വി​ൽ​പ്പ​ന ന​ട​ത്തു​ന്ന​ത് ഈ ​നി​യ​മം വ​ഴി ക​ർ​ശ​ന​മാ​യി ത​ട​യും.

ചീ​ഫ് മു​ൻ​സി​പ്പ​ൽ ഓ​ഫീ​സ​റു​ടെ കൃ​ത്യ​മാ​യ ലൈ​സ​ൻ​സ് ഇ​ല്ലാ​തെ ഇ​നി മു​ത​ൽ ആ​ർ​ക്കും ഇ​റ​ച്ചി വെ​ട്ടു​കാ​ര​നാ​യോ മീ​ൻ വി​ൽ​പ്പ​ന​ക്കാ​ര​നാ​യോ പ്ര​വ​ർ​ത്തി​ക്കാ​ൻ സാ​ധി​ക്കി​ല്ലെ​ന്നും സ​ർ​ക്കാ​ർ അ​റി​യി​ച്ചു. നി​യ​മ ലം​ഘ​നം ന​ട​ത്തു​ന്ന​വ​ർ​ക്കെ​തി​രെ ക​ർ​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്കാ​നാ​ണ് ന​ഗ​ര​സ​ഭാ അ​ധി​കൃ​ത​ർ​ക്ക് ന​ൽ​കി​യി​ട്ടു​ള്ള നി​ർ​ദ്ദേ​ശം.

Kerala

തി​രു​വ​ന​ന്ത​പു​ര​ത്ത് മീ​നു​ക​ളു​ടെ സാ​മ്പി​ൾ ശേ​ഖ​രി​ച്ചു; മു​ൻ​ക​രു​ത​ൽ ന​ട​പ​ടി​ക​ളു​മാ​യി ആ​രോ​ഗ്യ​വ​കു​പ്പ്

തി​രു​വ​ന​ന്ത​പു​രം: വി​ഴി​ഞ്ഞ​ത്തെ ഹോ​ട്ട​ലി​ൽ നി​ന്ന് ആ​ഹാ​രം ക​ഴി​ച്ച​വ​ർ​ക്ക് ഭ​ക്ഷ്യ​വി​ഷ​ബാ​ധ​യേ​റ്റ സം​ഭ​വ​ത്തി​ന് പി​ന്നാ​ലെ ത​ല​സ്ഥാ​ന​ത്ത് മു​ൻ​ക​രു​ത​ൽ ന​ട​പ​ടി​ക​ളു​ടെ ഭാ​ഗ​മാ​യി മീ​നു​ക​ളു​ടെ സാ​മ്പി​ളു​ക​ള്‍ ശേ​ഖ​രി​ച്ച് ആ​രോ​ഗ്യ​വ​കു​പ്പ്.

ശാ​രീ​രി​ക അ​സ്വ​സ്ഥ​ത അ​നു​ഭ​വ​പ്പെ​ട്ട മൂ​ന്ന് പേ​ര്‍ കൂ​ടി സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ തേ​ടി​യി​രു​ന്നു. വീ​ട്ടി​ൽ നി​ന്ന് പാ​കം ചെ​യ്ത് ക​ഴി​ച്ച​വ​രാ​ണ് ചി​കി​ത്സ തേ​ടി​യ​ത്. മു​ൻ​ക​രു​ത​ൽ ന​ട​പ​ടി​യു​ടെ ഭാ​ഗ​മാ​യാ​ണ് കൂ​ടു​ത​ൽ ഇ​ട​ങ്ങ​ളി​ൽ നി​ന്ന് മീ​നു​ക​ളു​ടെ സാ​മ്പി​ളു​ക​ള്‍ ശേ​ഖ​രി​ക്കു​ന്ന​തെ​ന്ന് അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു. 

നി​ല​വി​ൽ ചി​കി​ത്സ തേ​ടി​യി​രി​ക്കു​ന്ന​ത് വി​ഴി​ഞ്ഞ​ത്തെ ഹോ​ട്ട​ലി​ൽ നി​ന്ന് ഭ​ക്ഷ​ണം ക​ഴി​ച്ച​വ​ര​ല്ല. ന​ഗ​ര​ത്തി​ൽ പാ​ള​യ​ത്ത് നി​ന്നും കോ​വ​ള​ത്ത് നി​ന്നും ഇ​ന്ന് മീ​നു​ക​ളു​ടെ സാ​മ്പി​ളു​ക​ളെ​ടു​ത്തി​രു​ന്നു. തെ​ര​ഞ്ഞെ​ടു​ത്ത സാ​മ്പി​ളു​ക​ൾ എ​റ​ണാ​കു​ളം സി​ഐ​എ​ഫ്ടി​യി​ലേ​ക്ക് പ​രി​ശോ​ധ​ന​യ്ക്ക് അ​യ​യ്ക്കും.

Kerala

അനധികൃതമായി മത്സ്യബന്ധനം; ബോട്ട് കസ്റ്റഡിയിൽ, മത്സ്യങ്ങൾ ലേലത്തിന്

കൊച്ചി: വൈപ്പിനിൽ അനധികൃതമായി തീരത്തോട് ചേർന്ന് മത്സ്യബന്ധനം നടത്തിയ ബോട്ട് കസ്റ്റഡിയിലെടുത്തു. പള്ളിപ്പുറം സ്വദേശി ബൈജു എന്നയാളുടെ ഉടമസ്ഥതയിലുള്ള ജിഹോൺ എന്ന ട്രോളിംഗ് ബോട്ടാണ് ഫിഷറീസ് അധികൃതർ പിടികൂടിയത്.

പരമ്പരാഗത മത്സ്യത്തൊഴിലാളികളുടെ പരാതിയെ തുടർന്ന് ഫിഷറീസ് മറൈൻ എൻഫോഴ്സ്മെന്‍റും കോസ്റ്റൽ പോലീസും സംയുക്തമായി നടത്തിയ പരിശോധനയിലാണ് കരയോട് ചേർന്ന് മത്സ്യബന്ധനം നടത്തിയ ബോട്ട് കുടുങ്ങിയത്. ഇവർ പിടിച്ച മത്സ്യങ്ങൾ കണ്ടുകെട്ടിയിട്ടുണ്ട്. ഇത് ലേലം ചെയ്ത് തുക സർക്കാരിലേക്ക് അടക്കും.

പിഴ ഉൾപ്പെടെയുള്ള തുടർനടപടികൾ ഫിഷറീസ് സ്വീകരിക്കുമെന്ന് വൈപ്പിൻ ഫിഷറീസ് അസിസ്റ്റൻറ് ഡയറക്ടർ ആര്യ അറിയിച്ചു. ഫോർട്ട് കൊച്ചി കോസ്റ്റൽ സിഐ സംഗീത് ജോബ്, മറൈന്‍ എൻഫോഴ്സ്മെന്‍റ് എസ്ഐ മഞ്ജിത്ത് ലാൽ, എഎസ്ഐ അനീഷ്, റോയ്, സുജീഷ്, പ്രണവ്, ഡിക്സ്ൺ, സുനീഷ് എന്നിവരാണ് പരിശോധന സംഘത്തിൽ ഉണ്ടായിരുന്നത്.

Kerala

രാ​ജ്യ​ത്തെ പ​ത്ത് മ​ത്സ്യ​യി​ന​ങ്ങ​ൾ​ക്ക് ആ​ഗോ​ള സ​ർ​ട്ടി​ഫി​ക്കേ​ഷ​ൻ; ന​ട​പ​ടി​ക​ൾ അ​ന്തി​മ​ഘ​ട്ട​ത്തി​ൽ

 

കൊ​ച്ചി: രാ​ജ്യ​ത്തെ പ​ത്ത് മ​ത്സ്യ-​ചെ​മ്മീ​ൻ ഇ​ന​ങ്ങ​ൾ​ക്കു ആ​ഗോ​ള സ​ർ​ട്ടി​ഫി​ക്കേ​ഷ​ഷ​ൻ ന​ട​പ​ടി​ക​ൾ അ​ന്തി​മ ഘ​ട്ട​ത്തി​ലേ​ക്ക് നീ​ങ്ങു​ന്നു. ആ​ഴ​ക്ക​ട​ൽ ചെ​മ്മീ​ൻ, തീ​ര​ച്ചെ​മ്മീ​ൻ, ക​ണ​വ, കൂ​ന്ത​ൽ, കി​ളി​മീ​ൻ, ഞ​ണ്ട്, നീ​രാ​ളി ഉ​ൾ​പ്പെ​ടെ​യു​ള്ള ഇ​ന​ങ്ങ​ളു​ടെ ശാ​സ്ത്രീ​യ വി​ല​യി​രു​ത്ത​ലു​ക​ൾ ഉ​ട​ൻ പൂ​ർ​ത്തി​യാ​ക്കും. ആ​ഗോ​ള അം​ഗീ​കാ​ര​മു​ള്ള മ​റൈ​ൻ സ്റ്റി​വാ​ർ​ഡ്ഷി​പ്പ് കൗ​ൺ​സി​ൽ (എം​എ​സ്‌​സി) സ​ർ​ട്ടി​ഫി​ക്കേ​ഷ​ൻ നേ​ടു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ളാ​ണ് അ​വ​സാ​ന ഘ​ട്ട​ത്തി​ലേ​ക്കു നീ​ങ്ങു​ന്ന​ത്.

എം​എ​സ്‌​സി സ​ർ​ട്ടി​ഫൈ​ഡ് സ​മു​ദ്രോ​ത്പ​ന്ന​ങ്ങ​ൾ​ക്ക് അ​ന്താ​രാ​ഷ്‌​ട്ര വി​പ​ണി​ക​ളി​ൽ 30 ശ​ത​മാ​നം വ​രെ കൂ​ടു​ത​ൽ വി​ല ല​ഭി​ക്കു​ന്നു​ണ്ടെ​ന്നും ഇ​ത് ഇ​ന്ത്യ​യു​ടെ സ​മു​ദ്രോ​ത്പ​ന്ന ക​യ​റ്റു​മ​തി സാ​ധ്യ​ത വ​ർ​ധി​പ്പി​ക്കു​മെ​ന്നും എം​എ​സ്‌​സി ഇ​ന്ത്യ ക​ൺ​സ​ൾ​ട്ട​ന്‍റ് ഡോ. ​ര​ഞ്ജി​ത് ശു​ശീ​ല​ൻ പ​റ​ഞ്ഞു.

കേ​ന്ദ്ര സ​മു​ദ്ര​മ​ത്സ്യ ഗ​വേ​ഷ​ണ സ്ഥാ​പ​നം (സി​എം​എ​ഫ്ആ​ർ​ഐ) കേ​ന്ദ്ര മ​ത്സ്യ സാ​ങ്കേ​തി​ക ഗ​വേ​ഷ​ണ സ്ഥാ​പ​നം (സി​ഫ്ട്) തു​ട​ങ്ങി​യ ഗ​വേ​ഷ​ണ​സ്ഥാ​പ​ന​ങ്ങ​ളും സീ​ഫു​ഡ് എ​ക്‌​സ്‌​പോ​ർ​ട്ടേ​ഴ്സ് അ​സോ​സി​യേ​ഷ​നു​മ​ട​ങ്ങു​ന്ന വി​വി​ധ ഏ​ജ​ൻ​സി​ക​ളു​ടെ പി​ന്തു​ണ​യോ​ടെ​യാ​ണു സ​ർ​ട്ടി​ഫി​ക്കേ​ഷ​ൻ ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കു​ന്ന​ത്.

Latest News

Corehub Up