Fri, 19 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Flag

Kasaragod

പ​താ​ക​യു​ടെ ചി​ത്രം ക​ണ്ടാ​ൽ മ​തി; നീ​ൽ പ​റ​യും രാ​ജ്യ​മേ​തെ​ന്ന്

തൃ​ക്ക​രി​പ്പൂ​ർ: ഇ​ഷ്ട ടീ​മു​ക​ളു​ടെ പ​താ​ക​യും ജ​ഴ്സി​യും ഫ്ല​ക്സ് ബോ​ർ​ഡു​ക​ളും കൊ​ണ്ട് എ​ല്ലാ​യി​ട​വും നി​റ​യ്ക്കു​മ്പോ​ഴും ലോ​ക​ക​പ്പ് ഫു​ട്ബോ​ളി​ൽ പ​ങ്കെ​ടു​ക്കു​ന്ന മു​ഴു​വ​ൻ ടീ​മു​ക​ളു​ടെ​യും പേ​രും പ​താ​ക​യും ഓ​ർ​ത്തെ​ടു​ക്കാ​ൻ പൊ​തു​വേ ആ​ർ​ക്കും സാ​ധി​ച്ചെ​ന്നു വ​രി​ല്ല. പ​ക്ഷേ ലോ​ക​ക​പ്പി​ൽ പ​ങ്കെ​ടു​ക്കു​ന്ന 48 ടീ​മു​ക​ളി​ൽ ഏ​തു രാ​ജ്യ​ത്തി​ന്‍റെ പ​താ​ക കാ​ണി​ച്ചാ​ലും അ​പ്പോ​ൾ​ത​ന്നെ രാ​ജ്യ​മേ​താ​ണെ​ന്ന് നി​സം​ശ​യം വി​ളി​ച്ചു​പ​റ​യും തൃ​ക്ക​രി​പ്പൂ​ർ സെ​ന്‍റ് പോ​ൾ​സ് എ​യു​പി സ്കൂ​ളി​ലെ ര​ണ്ടാം ക്ലാ​സ് വി​ദ്യാ​ർ​ഥി നീ​ൽ ആ​ദം ജേ​ക്ക​ബ്.

ലോ​ക​ക​പ്പി​ന്‍റെ കാ​ര്യ​ത്തി​ൽ മാ​ത്ര​മ​ല്ല, ലോ​ക​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലാ​യു​ള്ള 150 ലേ​റെ രാ​ജ്യ​ങ്ങ​ളു​ടെ പ​താ​ക​ക​ൾ ക​ണ്ടാ​ൽ രാ​ജ്യ​മേ​തെ​ന്നു തി​രി​ച്ച​റി​യാ​ൻ നീ​ലി​നു ക​ഴി​യും. അ​തോ​ടൊ​പ്പം വി​വി​ധ രാ​ഷ്ട്ര​ങ്ങ​ളു​ടെ പ​താ​ക​ക​ളു​ടെ നി​റ​വും അ​വ​യി​ൽ ആ​ലേ​ഖ​നം ചെ​യ്തി​ട്ടു​ള്ള മു​ദ്ര​ക​ളും മ​റ്റു പ്ര​ത്യേ​ക​ത​ക​ളും വി​വ​രി​ച്ചു​ത​രും.

ലോ​ക​രാ​ഷ്ട്ര​ങ്ങ​ളെ​ക്കു​റി​ച്ചു​ള്ള വി​വ​ര​ണ​ങ്ങ​ള​ട​ങ്ങി​യ പു​സ്ത​ക​ത്തി​ൽ നി​ന്നാ​ണ് നീ​ൽ ഓ​രോ രാ​ജ്യ​ത്തി​ന്‍റെ​യും പ​താ​ക​ക​ളു​ടെ ചി​ത്രം മ​ന​സി​ലു​റ​പ്പി​ച്ച​ത്. ചി​ത്ര​ങ്ങ​ളോ​ടും നി​റ​ങ്ങ​ളോ​ടു​മു​ള്ള താ​ത്പ​ര്യം കൊ​ണ്ട് പു​സ്ത​കം വാ​ങ്ങി​നോ​ക്കി​യ കു​ട്ടി ക്ര​മേ​ണ അ​തി​ലെ എ​ല്ലാ ചി​ത്ര​ങ്ങ​ളും ഹൃ​ദി​സ്ഥ​മാ​ക്കു​ക​യാ​യി​രു​ന്നു.

ലോ​ക​ക​പ്പി​ൽ പ​ങ്കെ​ടു​ക്കു​ന്ന ടീ​മു​ക​ളി​ൽ വ​ൻ​കി​ട​ക്കാ​രാ​യ ബ്ര​സീ​ലി​നോ​ടും അ​ർ​ജ​ന്‍റി​ന​യോ​ടും ജ​ർ​മ​നി​യോ​ടു​മു​ള്ള​തി​നേ​ക്കാ​ൾ ഇ​ഷ്ടം നീ​ലി​നു​ള്ള​ത് ഭൂ​പ​ട​ത്തി​ൽ ചെ​റി​യൊ​രു പൊ​ട്ടു​പോ​ലെ കാ​ണു​ന്ന കു​ഞ്ഞു​രാ​ജ്യ​മാ​യ പ​നാ​മ​യോ​ടാ​ണ്. എ​ങ്കി​ലും ഇ​ഷ്ട​പ്പെ​ട്ട താ​രം ക്രി​സ്റ്റ്യാ​നോ റൊ​ണാ​ൾ​ഡോ​യാ​ണ്.

ബി​സി​ന​സു​കാ​ര​നാ​യ ഇ​രി​ട്ടി ക​രി​ക്കോ​ട്ട​ക്ക​രി സ്വ​ദേ​ശി സ​ന്തോ​ഷ് സേ​വ്യ​റി​ന്‍റെ​യും സെ​ന്‍റ് പോ​ൾ​സ് എ​യു​പി സ്കൂ​ളി​ലെ അ​ധ്യാ​പി​ക സ​രി​ത ജേ​ക്ക​ബി​ന്‍റെ​യും മ​ക​നാ​ണ് നീ​ൽ. ചേ​ച്ചി സെ​റ എ​ലി​സ​ബ​ത്ത് ഫി​ലി​പ്പ് ഉ​ദി​നൂ​ർ ഗ​വ. ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ പ​ത്താം ക്ലാ​സ് വി​ദ്യാ​ർ​ഥി​നി​യാ​ണ്.

Latest News

Corehub Up