Sat, 17 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Forest

Malappuram

കാ​ട​റി​വു​ക​ളു​മാ​യി വ​നം-​വ​ന്യ​ജീ​വി ഫോ​ട്ടോ പ്ര​ദ​ര്‍​ശ​നം

മ​ക്ക​ര​പ്പ​റ​മ്പ്: വ​നം-​വ​ന്യ​ജീ​വി വാ​രാ​ഘോ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യി സോ​ഷ്യ​ല്‍ ഫോ​റ​സ്ട്രി മ​ല​പ്പു​റ​ത്തി​ന്‍റെ​യും ജി​വി​എ​ച്ച്എ​സ്എ​സ് മ​ക്ക​ര​പ്പ​റ​മ്പി​ലെ ഫോ​റ​സ്ട്രി ക്ല​ബ്ബി​ന്‍റെ​യും സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ല്‍ പ്ര​കൃ​തി​യു​ടെ​യും വ​ന്യ​ജീ​വി​ക​ളു​ടെ​യും അ​പൂ​ര്‍​വ ദൃ​ശ്യ​ങ്ങ​ള്‍ കോ​ര്‍​ത്തി​ണ​ക്കി ഫോ​ട്ടോ പ്ര​ദ​ര്‍​ശ​നം ന​ട​ത്തി. വ​ന​സം​ര​ക്ഷ​ണ​ത്തി​ന്‍റെ പ്രാ​ധാ​ന്യ​വും ജൈ​വ വൈ​വി​ധ്യ​ത്തി​ന്‍റെ ഭം​ഗി​യും വി​ദ്യാ​ര്‍​ഥി​ക​ളി​ലേ​ക്കും പൊ​തു​ജ​ന​ങ്ങ​ളി​ലേ​ക്കും എ​ത്തി​ക്കാ​ന്‍ ല​ക്ഷ്യ​മി​ട്ടാ​യി​രു​ന്നു പ്ര​ദ​ര്‍​ശ​നം.

അ​പൂ​ര്‍​വ ദൃ​ശ്യ​ങ്ങ​ള്‍, അ​പൂ​ര്‍​വ​യി​നം വ​ന്യ​ജീ​വി​ക​ള്‍, വി​വി​ധ​ത​രം പ​ക്ഷി​ക​ള്‍, വ​ന​മേ​ഖ​ല​യി​ലെ സ​സ്യ​ജാ​ല​ങ്ങ​ള്‍, പ​ശ്ചി​മ​ഘ​ട്ട​ത്തി​ന്‍റെ ദൃ​ശ്യ​ഭം​ഗി തു​ട​ങ്ങി​യ ചി​ത്ര​ങ്ങ​ളാ​ണ് പ്ര​ദ​ര്‍​ശ​ന​ത്തി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി​യ​ത്. ഫോ​റ​സ്ട്രി ക്ല​ബ് അം​ഗ​ങ്ങ​ളു​ടേ​യും അ​ധ്യാ​പ​ക​രു​ടേ​യും സ​ജീ​വ പ​ങ്കാ​ളി​ത്ത​ത്തി​ലാ​ണ് പ്ര​ദ​ര്‍​ശ​നം ഒ​രു​ക്കി​യ​ത്. സ്‌​കൂ​ളി​ലെ വി​എ​ച്ച്എ​സ്ഇ, എ​ച്ച്എ​സ്എ​ച്ച്എ​സ്എ​സ് വി​ഭാ​ഗ​ങ്ങ​ളി​ല്‍ നി​ന്നാ​യി 3000-ത്തോ​ളം വി​ദ്യാ​ര്‍​ഥി​ക​ളും അ​ധ്യാ​പ​ക​രും പ്ര​ദ​ര്‍​ശ​ന​ശാ​ല സ​ന്ദ​ര്‍​ശി​ച്ചു.

മ​ക്ക​ര​പ്പ​റ​മ്പ് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സി.​പി അ​ബ്ദു​റ​ഹി​മാ​ന്‍ പ്ര​ദ​ര്‍​ശ​നം ഉ​ദ്ഘാ​ട​നം ചെ​യ്തു. പ്രി​ന്‍​സി​പ്പ​ല്‍ ചു​മ​ത​ല​യി​ലു​ള്ള അ​നി​ല്‍ മ​ങ്ക​ട അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ്ര​ധാ​നാ​ധ്യാ​പി​ക കെ.​ടി. ജ​സീ​ല , അ​ധ്യാ​പ​ക​രാ​യ പി. ​പ്ര​മോ​ദ്, പി. ​പു​രു​ഷോ​ത്ത​മ​ന്‍, അ​ബ്ദു​ൾ ഗ​ഫൂ​ര്‍ കു​ന്ന​ത്ത്, എ​ന്‍. വി​ശ്വ​നാ​ഥ​ന്‍, പി. ​സേ​തു​മാ​ധ​വ​ന്‍, എ​ന്‍.​പി. രാ​ജേ​ഷ് കു​മാ​ര്‍, കെ. ​അ​ബ്ദു​ൾ മ​ജീ​ദ്, പി. ​രാ​മ​ന്‍, പി​ടി​എ പ്ര​സി​ഡ​ന്‍റ് ജാ​ഫ​റ​ലി തേ​റ​മ്പ​ന്‍, സെ​ക്‌​ഷ​ന്‍ ഫോ​റ​സ്റ്റ് ഓ​ഫി​സ​ര്‍ പി. ​സു​ഹാ​സ്, രാ​ജീ​വ് പാ​മ്പ​ല​ത്ത് എ​ന്നി​വ​ര്‍ നേ​തൃ​ത്വം ന​ല്‍​കി.

District News

മൂ​ലേ​പ്പാ​ട​ത്തെ ശ​ല്യ​ക്കാ​ര​നാ​യ മോ​ഴ​യാ​ന​യെ കാ​ടു​ക​യ​റ്റി

നി​ല​മ്പൂ​ര്‍: മൂ​ലേ​പ്പാ​ട​ത്തും പ​രി​സ​ര​പ്ര​ദേ​ശ​ങ്ങ​ളി​ലും ഭീ​തി വി​ത​ച്ച ശ​ല്യ​ക്കാ​ര​നാ​യ മോ​ഴ​യാ​ന​യെ വ​ന​പാ​ല​ക​ര്‍ അ​തി​സാ​ഹ​സി​ക​മാ​യി ഉ​ള്‍​വ​ന​ത്തി​ലേ​ക്ക് തു​ര​ത്തി. അ​ക​മ്പാ​ടം, എ​ട​ക്കോ​ട് വ​നം​സ്റ്റേ​ഷ​ന്‍ ജീ​വ​ന​ക്കാ​രും പ്രൈ​മ​റി റെ​സ്പോ​ണ്‍​സ് ടീ​മും വ​നം​വ​കു​പ്പ് വാ​ച്ച​ര്‍​മാ​രും അ​ട​ങ്ങു​ന്ന ദൗ​ത്യ​സം​ഘം മൂ​ന്ന​ര മ​ണി​ക്കൂ​ര്‍ നീ​ണ്ട പ​രി​ശ്ര​മ​ത്തി​നൊ​ടു​വി​ലാ​ണ് ആ​ന​യെ മൂ​വാ​യി​രം ഉ​ള്‍​വ​ന​ത്തി​ലേ​ക്ക് ക​യ​റ്റി​വി​ട്ട​ത്. ഇ​ന്ന​ലെ രാ​വി​ലെ 8.30 ഓ​ടെ പെ​രു​വ​മ്പാ​ടം മ​ലോ​ടി ഭാ​ഗ​ത്തു​വ​ച്ചാ​ണ് ദൗ​ത്യ​സം​ഘം ആ​ന​യെ ക​ണ്ടു​മു​ട്ടി​യ​ത്. പ​ട​ക്കം പൊ​ട്ടി​ച്ചും റ​ബ​ര്‍ ബു​ള്ള​റ്റ് ഉ​തി​ര്‍​ത്തും കി​ലോ​മീ​റ്റ​റു​ക​ളോ​ളം ഓ​ടി​ച്ചും ആ​ന​യെ ഉ​ള്‍​വ​ന​ത്തി​ലേ​ക്ക് തു​ര​ത്തു​ക​യാ​യി​രു​ന്നു.

മൂ​ലേ​പ്പാ​ടം, ത​റ​മു​റ്റം, പെ​രു​വ​മ്പാ​ടം മേ​ഖ​ല​ക​ളി​ല്‍ മാ​സ​ങ്ങ​ളാ​യി ആ​ന​യു​ടെ ശ​ല്യം രൂ​ക്ഷ​മാ​യി​രു​ന്നു. നി​ല​മ്പൂ​ര്‍-​നാ​യാ​ടം​പൊ​യി​ല്‍ നി​ര്‍​ദി​ഷ്ട മ​ല​യോ​ര ഹൈ​വേ​യി​ല്‍ മൂ​ലേ​പ്പാ​ടം എ​ച്ച് ബ്ലോ​ക്ക് മു​ത​ല്‍ 150 ഏ​ക്ക​ര്‍ വ​രെ​യു​ള്ള ഭാ​ഗ​ത്ത് ക​ഴി​ഞ്ഞ ഏ​താ​നും ദി​വ​സ​ങ്ങ​ളാ​യി ആ​ന​യു​ടെ സാ​ന്നി​ധ്യ​മു​ണ്ടാ​യി​രു​ന്നു. ഇ​തി​നി​ടെ നി​ര​വ​ധി ടാ​പ്പിം​ഗ് തൊ​ഴി​ലാ​ളി​ക​ളാ​ണ് ആ​ന​യു​ടെ മു​ന്നി​ല്‍​പ്പെ​ട്ട് അ​ദ്ഭു​ത​ക​ര​മാ​യി ര​ക്ഷ​പ്പെ​ട്ട​ത്. പ്ര​ദേ​ശ​ത്തെ 25-ഓ​ളം ക​ര്‍​ഷ​ക​രു​ടെ കൃ​ഷി​യി​ട​ങ്ങ​ളി​ലും ഈ ​മോ​ഴ​യാ​ന വ​ലി​യ​തോ​തി​ല്‍ നാ​ശ​ന​ഷ്ടം വ​രു​ത്തി​യി​രു​ന്നു.

കാ​ടു​ക​യ​റി​യ ആ​ന തി​രി​ച്ചെ​ത്തു​ന്നു​ണ്ടോ​യെ​ന്ന് ഉ​റ​പ്പു​വ​രു​ത്താ​ന്‍ വ​നം​വ​കു​പ്പ് ഇ​ന്നും മേ​ഖ​ല​യി​ല്‍ നി​രീ​ക്ഷ​ണം തു​ട​രും. ആ​ന വീ​ണ്ടും വ​രി​ക​യാ​ണെ​ങ്കി​ല്‍ മൂ​വാ​യി​രം വ​ന​മേ​ഖ​ല​യി​ല്‍​നി​ന്ന് പ​ന്തീ​രാ​യി​രം വ​ന​ത്തി​ലേ​ക്ക് തു​ര​ത്താ​നാ​ണ് പ​ദ്ധ​തി. അ​ക​മ്പാ​ടം ഡെ​പ്യൂ​ട്ടി റേ​ഞ്ച് ഓ​ഫി​സ​ര്‍ (ഗ്രേ​ഡ്) കെ.​ആ​ര്‍. പ്ര​സാ​ദ്, സെ​ക്‌​ഷ​ന്‍ ഫോ​റ​സ്റ്റ് ഓ​ഫി​സ​ര്‍​മാ​രാ​യ എം. ​വ​ത്സ​ല​ന്‍, പി.​എ​ന്‍. ശ്രീ​ജ​ന്‍, എം.​വി. പ്ര​ജീ​ഷ്, എ​ട​ക്കോ​ട് സെ​ക്‌​ഷ​ന്‍ ഫോ​റ​സ്റ്റ് ഓ​ഫി​സ​ര്‍ കെ. ​ശ​ര​ത് ബാ​ബു എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു ദൗ​ത്യം. മൂ​ന്ന് ദി​വ​സ​മാ​യി രാ​പ​ക​ലി​ല്ലാ​തെ വ​ന​പാ​ല​ക​ര്‍ ന​ട​ത്തി​യ ശ്ര​മം വി​ജ​യ ക​ണ്ട​തി​ന്‍റെ ആ​ശ്വാ​സ​ത്തി​ലാ​ണ് പ്ര​ദേ​ശ​വാ​സി​ക​ള്‍.

District News

ആ​റ​ള​ത്തെ ആ​ന​ക്ക​ളി തു​ട​രു​ന്നു; ആ​ന​ക​ളെ കാ​ട്ടി​ലെ​ത്തി​ച്ചെ​ന്ന് വ​നം​വ​കു​പ്പ്

ഇ​രി​ട്ടി: ആ​റ​ളം ഫാം ​പു​ന​ര​ധി​വാ​സ മേ​ഖ​ല​യി​ൽ ആ​ന​ക​ളെ തു​ര​ത്താ​നു​ള്ള വ​നം​വ​കു​പ്പി​ന്‍റെ ഗ​ജ​മു​ക്തി ദൗ​ത്യം തു​ട​രു​മ്പോ​ഴും ആ​ന​ശ​ല്യ​ത്തി​ന് ശാ​ശ്വ​ത പ​രി​ഹാ​ര​മാ​കു​ന്നി​ല്ല. ദൗ​ത്യ​ത്തി​ന്‍റെ ര​ണ്ടാം ദി​വ​സ​മാ​യ ബു​ധ​നാ​ഴ്ച ന​ട​ത്തി​യ എ​ലി​ഫ​ന്‍റ് ഡ്രൈ​വി​ൽ മൂ​ന്ന് ആ​ന​ക​ളെ ആ​റ​ളം വ​ന്യ​ജീ​വി സ​ങ്കേ​ത​ത്തി​ലേ​ക്ക് തു​ര​ത്തി​യ​താ​യി വ​നം​വ​കു​പ്പ് അ​റി​യി​ച്ചു.

രാ​വി​ലെ ആ​റ​ളം ഫാ​മി​ലെ ഒ​ന്നും ര​ണ്ടും ബ്ലോ​ക്കു​ക​ൾ കേ​ന്ദ്രീ​ക​രി​ച്ചാ​യി​രു​ന്നു ഡ്രൈ​വ്. അ​ഞ്ച് ആ​ന​ക​ളെ ബ്ലോ​ക്ക് നാ​ലി​ലെ ഏ​ല​ക്കാ​ട് ഭാ​ഗ​ത്തേ​ക്ക് എ​ത്തി​ച്ചെ​ങ്കി​ലും പി​ന്നീ​ട് ഇ​വ തി​രി​ഞ്ഞ് ബ്ലോ​ക്ക് മൂ​ന്നി​ലേ​ക്ക് നീ​ങ്ങി​യ​താ​യി വ​നം​വ​കു​പ്പ് അ​റി​യി​ച്ചു. ഉ​ച്ച​യ്ക്കു​ശേ​ഷം ബ്ലോ​ക്ക് 10ലെ ​കോ​ട്ട​പ്പാ​റ, ഇ​ഞ്ചി​മു​ക്ക് മേ​ഖ​ല​ക​ളി​ൽ ന​ട​ത്തി​യ നി​രീ​ക്ഷ​ണ​ത്തി​ലാ​ണ് മൂ​ന്ന് ആ​ന​ക​ളെ ക​ണ്ടെ​ത്തി​യ​ത്. തു​ട​ർ​ന്ന് ആ​ർ​ആ​ർ​ടി, കൊ​ട്ടി​യൂ​ർ റേ​ഞ്ച്, ആ​റ​ളം വ​ന്യ​ജീ​വി സ​ങ്കേ​തം ജീ​വ​ന​ക്കാ​ർ, ആ​റ​ളം ഫാം ​സു​ര​ക്ഷാ ജീ​വ​ന​ക്കാ​ർ എ​ന്നി​വ​ർ സം​യു​ക്ത​മാ​യി ന​ട​ത്തി​യ ഡ്രൈ​വി​ലാ​ണ് ആ​ന​ക​ളെ പ​ഴ​യ ആ​ർ​ആ​ർ​ടി ഓ​ഫി​സ് ഭാ​ഗ​ത്തു​കൂ​ടി ആ​റ​ളം വ​ന്യ​ജീ​വി സ​ങ്കേ​ത​ത്തി​ലേ​ക്ക് തു​ര​ത്തി​യ​ത്.

കൊ​ട്ടി​യൂ​ർ റേ​ഞ്ച് ഫോ​റ​സ്റ്റ് ഓ​ഫി​സ​റു​ടെ​യും ക​ണ്ണൂ​ർ ആ​ർ​ആ​ർ​ടി ഡെ​പ്യൂ​ട്ടി റേ​ഞ്ച് ഫോ​റ​സ്റ്റ് ഓ​ഫി​സ​റു​ടെ​യും നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു ദൗ​ത്യം. 32 ഉ​ദ്യോ​ഗ​സ്ഥ​രും ജീ​വ​ന​ക്കാ​രും എ​ലി​ഫ​ന്‍റ് ഡ്രൈ​വി​ൽ പ​ങ്കെ​ടു​ത്തു.

 

 

Kerala

നീ​ല​ക്കു​റി​ഞ്ഞി കാ​ണാ​ൻ പോ​യ യു​വാ​ക്ക​ൾ വ​ന​ത്തി​ൽ കു​ടു​ങ്ങി

ചെ​ന്താ​മ​ല: നീ​ല​ക്കു​റി​ഞ്ഞി കാ​ണാ​ൻ പോ​യ യു​വാ​ക്ക​ൾ വ​ന​ത്തി​ൽ കു​ടു​ങ്ങി. പാ​ല​ക്കാ​ട് അ​ട്ട​പ്പാ​ടി ചെ​ന്താ​മ​ല​യി​ലാ​ണ് ഇ​വ​ർ നീ​ല​ക്കു​റി​ഞ്ഞി പൂ​ത്ത​ത് കാ​ണാ​ൻ പോ​യ​ത്. അ​ട്ട​പ്പാ​ടി താ​വ​ളം സ്വ​ദേ​ശി​ക​ളാ​യ അ​ഭീ​ന്ദ​ർ (23), ഷാ​നു (23) എ​ന്നി​വ​രാ​ണ് വ​ന​ത്തി​ൽ കു​ടു​ങ്ങി കി​ട​ക്കു​ന്ന​ത്.

അ​ട്ട​പ്പാ​ടി റേ​ഞ്ച് വ​നം വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ ഇ​വ​ർ​ക്കാ​യി തി​ര​ച്ചി​ൽ ആ​രം​ഭി​ച്ചു. യു​വാ​ക്ക​ൾ വ​ന​ത്തി​ൽ എ​വി​ടെ​യാ​ണു​ള്ള​തെ​ന്ന് ക​ണ്ടെ​ത്താ​ൻ സാ​ധി​ച്ച​തി​നാ​ൽ ആ​ർ​ആ​ർ​ടി സം​ഘ​മ​ട​ക്ക​മു​ള്ള വ​നം​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ യു​വാ​ക്ക​ളു​ള്ള​യി​ട​ത്തേ​ക്ക് തി​രി​ച്ചി​ട്ടു​ണ്ട്. ഒ​രു മ​ണി​ക്കൂ​ർ കാ​ട്ടി​ലൂ​ടെ ന​ട​ന്നാ​ലെ യു​വാ​ക്ക​ൾ​ക്ക​രി​കി​ൽ എ​ത്തൂ​വെ​ന്നാ​ണ് അ​ധി​കൃ​ത​ർ വി​ശ​ദ​മാ​ക്കി​യ​ത്.

Sports

കേ​​ര​​ള ക്രി​​ക്ക​​റ്റ് ലീ​​ഗ്: ഫൈനൽ ഇന്ന്

കാ​​ര്യ​​വ​​ട്ടം: കേ​​ര​​ളാ ക്രി​​ക്ക​​റ്റ് ലീ​​ഗ് സീ​​സ​​ണ്‍ മൂ​​ന്നി​​ലെ ചാ​​ന്പ്യ​​ൻ​​മാ​​രെ ഇ​​ന്ന​​റി​​യാം. ഇ​​ന്ന​​ലെ ന​​ട​​ന്ന ആ​​ദ്യ സെ​​മി​​യി​​ൽ ട്രി​​വാ​​ൻ​​ഡ്രം റോ​​യ​​ൽ​​സി​​നെ ഒ​​രു വി​​ക്ക​​റ്റി​​ന് പ​​രാ​​ജ​​യ​​പ്പെ​​ടു​​ത്തി തൃ​​ശൂ​​ർ ടൈ​​റ്റ​​ൻ​​സ് ഫൈ​​ന​​ലി​​ൽ ഇ​​ടം നേ​​ടി. കാ​ലി​ക്ക​ട്ട് ഗ്ലോ​ബ്സ്റ്റേ​ഴ്സ് ആ​ണ് എ​തി​രാ​ളി​ക​ൾ. രണ്ടാം സെമിയിൽ കാ​ലി​ക്ക​ട്ട് 36 റ​ൺ​സു​ക​ൾ​ക്ക് ആ​ല​പ്പി റിപ്പിൾസി​നെ പ​രാ​ജ​യ​പ്പെ​ടു​ത്തി.
ആ​​വേ​​ശം അ​​ല​​ത​​ല്ലി​​യ ട്രി​​വാ​​ൻ​​ഡ്രംxതൃശൂ​​ർ പോ​​രാ​​ട്ടം

അ​​വ​​സാ​​ന ഓ​​വ​​ർ വ​​രെ ക്രി​​ക്ക​​റ്റ് പ്രേ​​മി​​ക​​ളെ ആ​​വേ​​ശ​​ത്തി​​ന്‍റെ കൊ​​ടു​​മു​​ടി​​യി​​ൽ എ​​ത്തി​​ക്കു​​ന്ന മ​​ത്സ​​ര​​മാ​​യി​​രു​​ന്നു തൃ​​ശൂ​​ർ- ട്രി​​വാ​​ൻ​​ഡ്രം സെ​​മി. ആ​​ദ്യം ബാ​​റ്റ് ചെ​​യ്ത ട്രി​​വാ​​ൻ​​ഡ്രം മു​​ന്നോ​​ട്ടു​​വ​​ച്ച 164 റ​​ണ്‍​സ് വി​​ജ​​യ​​ല​​ക്ഷ്യം അ​​വ​​സാ​​ന ഓ​​വ​​റി​​ൽ ഒ​​രു വി​​ക്ക​​റ്റും ഒ​​രു പ​​ന്തും ബാ​​ക്കി നി​​ൽ​​ക്കേ ക​​ലാ​​ശ​​പ്പോ​​രാ​​ട്ട​​ത്തി​​ന് അ​​ർ​​ഹ​​ത നേ​​ടി. അ​​വ​​സാ​​ന ഓ​​വ​​റി​​ൽ ര​​ണ്ട് സി​​​​ക്സും ഒ​​രു ബൗ​​ണ്ട​​റി​​യും നേ​​ടി​​യ ആ​​ന​​ന്ദ് ജോ​​സ​​ഫി​​ന്‍റെ പ്ര​​ക​​ട​​ന​​മാ​​ണ് തൃ​​ശൂ​​രി​​നെ വി​​ജ​​യ​​ത്തി​​ലെ​​ത്തി​​ച്ച​​ത്. ആ​​ന​​ന്ദാ​​ണ് പ്ല​​യ​​ർ ഓ​​ഫ് ദ ​​മാ​​ച്ച്.

സ്കോ​​ർ: ട്രി​​വാ​​ൻ​​ഡ്രം റോ​​യ​​ൽ​​സ് 20 ഓ​​വ​​റി​​ൽ 163/5
തൃ​​ശൂ​​ർ ടൈ​​റ്റ​​ൻ​​സ് 19.5 ഓ​​വ​​റി​​ൽ 167/9.

ടോ​​സ് നേ​​ടി​​യ ട്രി​​വാ​​ൻ​​ഡ്രം ബാ​​റ്റിം​​ഗ് തെ​​ര​​ഞ്ഞെ​​ടു​​ക്കു​​ക​​യാ​​യി​​രു​​ന്നു. മി​​ക​​ച്ച ടോ​​ട്ട​​ൽ പ​​ടു​​ത്തു​​യ​​ത്തു​​ക എ​​ന്ന ല​​ക്ഷ്യ​​ത്തോ​​ടെ​​യാ​​യി​​രു​​ന്നു ക്യാ​​പ്റ്റ​​ൻ കൃ​​ഷ്ണ​​പ്ര​​സാ​​ദ് ബാ​​റ്റിം​​ഗ് തെ​​ര​​ഞ്ഞെ​​ടു​​ത്ത്. എ​​ന്നാ​​ൽ ക്യാ​​പ്റ്റ​​ന്‍റെ തീ​​രു​​മാ​​നം ശ​​രി​​വ​​യ്ക്കു​​ന്ന പ്ര​​ക​​ട​​ന​​മാ​​യി​​രു​​ന്നി​​ല്ല ഓ​​പ്പ​​ണ​​ർ​​മാ​​ർ കാ​​ഴ്ച്ച​​വ​​ച്ച​​ത്. വി​​ഷ്ണു വി​​നോ​​ദ്(​​ഏ​​ഴ്), കൃ​​ഷ്ണ​​പ്ര​​സാ​​ദ്(​​നാ​​ല്), പി.​​എ​​ൻ. അ​​ഭി​​ഷേ​​ക്(28) എ​​ന്നി​​വ​​രു​​ടെ വി​​ക്ക​​റ്റു​​ക​​ളാ​​ണ് സ്കോ​​ർ​​ബോ​​ർ​​ഡി​​ൽ 50 തി​​ക​​യു​​ന്ന​​തി​​നു മു​​ന്പേ ന​​ഷ്ട​​മാ​​യ​​ത്. ഗോ​​വി​​ന്ദ് ദേ​​വ് പൈ (18), ​​സി​​ജോ​​മോ​​ൻ ജോ​​സ​​ഫ്(20) എ​​ന്നി​​വ​​രും വേ​​ഗ​​ത്തി​​ൽ മ​​ട​​ങ്ങി. 26 പ​​ന്തി​​ൽ നി​​ന്ന് 53 റ​​ണ്‍​സെ​​ടു​​ത്ത് പു​​റ​​ത്താ​​കാ​​തെ നി​​ന്ന അ​​ക്ഷ​​യ് മ​​നോ​​ഹ​​റാ​​ണ് ടീ​​മി​​നെ ത​​ക​​ർ​​ച്ച​​യി​​ൽ നി​​ന്ന് ക​​ര​​ക​​യ​​റ്റി​​യ​​ത്. ആ​​റാം വി​​ക്ക​​റ്റി​​ൽ അ​​ക്ഷ​​യ് എം. ​​നി​​ഖി​​ലു​​മാ​​യി ചേ​​ർ​​ന്ന് 34 പ​​ന്തി​​ൽ നി​​ന്നാ​​ണ് 70 റ​​ണ്‍​സ് അ​​ടി​​ച്ചെ​​ടു​​ത്തത്. ഇ​​രു​​വ​​രും ചേ​​ർ​​ന്ന് അ​​വ​​സാ​​ന ര​​ണ്ട് ഓ​​വ​​റി​​ൽ നേ​​ടിയ 36 റ​​ണ്‍​സാ​​ണ് ട്രി​​വാ​​ൻ​​ഡ്ര​​ത്തി​​ന്‍റെ സ്കോ​​ർ 163ലെ​​ത്തി​​ച്ച​​ത്

164 റ​​ണ്‍​സ് വി​​ജ​​യ​​ല​​ക്ഷ്യ​​വു​​മാ​​യി മ​​റു​​പ​​ടി ബാ​​റ്റിം​​ഗി​​നി​​റ​​ങ്ങി​​യ തൃ​​ശൂ​​ർ ടൈ​​റ്റ​​ൻ​​സ് ആ​​ദ്യ അ​​ഞ്ച് ഓ​​വ​​റി​​ൽ ര​​ണ്ട് വി​​ക്ക​​റ്റ് ന​​ഷ്ട​​ത്തി​​ൽ 40 റ​​ണ്‍​സ് എ​​ന്ന നി​​ല​​യി​​ലാ​​യി​​രു​​ന്നു കെ.​​ആ​​ർ. രോ​​ഹി​​ത് (16), വി​​ഷ്ണു​​രാ​​ജ് (ഏ​​ഴ്) എ​​ന്നി​​വ​​രു​​ടെ വി​​ക്ക​​റ്റു​​ക​​ളാ​​യി​​രു​​ന്നു ആ​​ദ്യം ക​​ട​​പു​​ഴ​​കി​​യ​​ത്. അ​​ഹ​​മ്മ​​ദ് ഇ​​മ്രാ​​നും ഷോ​​ണ്‍ റോ​​ജ​​റും ചേ​​ർ​​ന്ന് സ്കോ​​ർ 50 ക​​ട​​ത്തി.

ടീം ​​സ്കോ​​ർ 69ൽ ​​എ​​ത്തി​​യ​​പ്പോ​​ൾ ഷോ​​ണി​​ന്‍റെ (17) വി​​ക്ക​​റ്റ് ന​​ഷ്ട​​മാ​​യി. അ​​ഹ​​മ്മ​​ദ് ഇ​​മ്രാ​​നും നി​​ഖി​​ൽ തോ​​ട്ട​​ത്തി​​ലും ചേ​​ർ​​ന്ന് സ്കോ​​ർ 100 ലെ​​ത്തി​​ച്ചു. സ്കോ​​ർ 112ൽ ​​എ​​ത്തി​​യ​​പ്പോ​​ൾ ഇ​​മ്രാ​​നെ (43) തൃ​​ശൂ​​രി​​നു ന​​ഷ്ട​​മാ​​യി. നി​​ഖി​​ൽ തോ​​ട്ട​​ത്തി​​ൽ(24), ക്യാ​​പ്റ്റ​​ൻ എം.​​എ​​സ്. അ​​ഖി​​ൽ (27) എ​​ന്നി​​വ​​ർകൂ​​ടി പ​​വ​​ലി​​യ​​നി​​ലേ​​ക്ക് മ​​ട​​ങ്ങി​​യ​​തോ​​ടെ 18.6 ഓ​​വ​​റി​​ൽ ഒ​​ൻ​​പ​​ത് വി​​ക്ക​​റ്റ് ന​​ഷ്ട​​ത്തി​​ൽ 149 എ​​ന്ന നി​​ല​​യി​​ലാ​​യി തൃ​​ശൂ​​ർ. അ​​വ​​സാ​​ന ഓ​​വ​​റി​​ൽ മൂ​​ന്നു പ​​ന്തി​​ൽനി​​ന്നു ര​​ണ്ട് സി​​ക്സും ഒ​​രു ബൗ​​ണ്ട​​റി​​യും ഉ​​ൾ​​പ്പടെ 16 റ​​ണ്‍​സ് നേ​​ടി​​യ ആ​​ന​​ന്ദ് ജോ​​സ​​ഫ് ഒ​​രു പ​​ന്തും ഒ​​രു വി​​ക്ക​​റ്റും ബാ​​ക്കി നി​​ൽ​​ക്കേ തൃ​​ശൂ​​രി​​നെ വി​​ജ​​യ​​ത്തേ​​രി​​ലേ​​റ്റി.

ജയം പിടിച്ചെടുത്ത് കാലിക്കട്ട്

ടോ​സ് നേ​ടി ഫീ​ൽ​ഡിം​ഗ് തെ​ര​ഞ്ഞെ​ടു​ത്ത ആ​ല​പ്പി റി​പ്പി​ൾ​സി​ന്‍റെ ക​ണ​ക്കു​കൂ​ട്ട​ലു​ക​ൾ തെ​റ്റു​ന്ന​താ​ണ് കാ​ണു​ന്ന​ത്. കാ​ലി​ക്ക​ട്ട് വ​രു​ണ്‍ നാ​യ​നാ​ർ (59), രോ​ഹ​ൻ കു​ന്നു​മ്മ​ൽ (45), അ​ബ്ദു​ൾ ബാ​സി​ത് (53), കൃ​ഷ്ണ ദേ​വ​ൻ (24), സ​ൽ​മാ​ൻ നി​സാ​ർ (19) എ​ന്നി​വ​രു​ടെ മി​ക​വി​ൽ 20 ഓ​വ​റി​ൽ അ​ഞ്ചു വി​ക്ക​റ്റി​ന് 218 റ​ണ്‍​സ് നേ​ടി. മ​റു​പ​ടി ബാ​റ്റിം​ഗി​ൽ സ​ച്ചി​ൻ ബേ​ബി (73), കെ.​എ. അ​രു​ണ്‍ (82) എ​ന്നി​വ​രു​ടെ പ്ര​ക​ട​നം ആ​ല​പ്പി റി​പ്പി​ൾ​സി​ന് വി​ജ​യ​പ്ര​തീ​ക്ഷ ന​ല്കി. 16.3 ഓ​വ​റി​ൽ മൂ​ന്നി​ന് 164 നി​ന്ന് അ​പ്ര​തീ​ക്ഷി​ത ത​ക​ർ​ച്ച​യോ​ടെ​യാ​ണ് ആ​ല​പ്പി വീ​ണ​ത്. ആലപ്പി 20 ഓവറിൽ എട്ടിന് 182.

Kerala

വീട് കൈയേറി വാനരൻമാർ; തൊട്ടിലാട്ടം, അഴിഞ്ഞാട്ടം.. ദൃശ്യങ്ങൾ പുറത്ത്

വണ്ടിപ്പെരിയാർ: വള്ളക്കടവിൽ വാനരന്മാരുടെ ശല്യംകൊണ്ടു പൊറുതിമുട്ടി നാട്ടുകാർ. പറമ്പിലെ കൃഷികളും വിളകളും നശിപ്പിച്ചു രസിച്ചിരുന്ന വാനരൻമാർ ഇപ്പോൾ കൂട്ടത്തോടെയെത്തി വീടുകൾ കൈയേറി നശിപ്പിക്കുന്ന സ്ഥിതിയിലേക്കു കാര്യങ്ങളെത്തി. ഏലം കൃഷിയും കുരങ്ങുകൾ നശിപ്പിക്കുന്നതാണ് കർഷകരെ വിഷമിപ്പിക്കുന്നത്.

വന അതിർത്തിയോടു ചേർന്നു കിടക്കുന്ന പ്രദേശമായ വള്ളക്കടവ് ഉൾപ്പെടെയുള്ള സ്ഥലങ്ങളിലാണ് ശല്യം കൂടുതൽ. ഒറ്റയ്ക്കൊറ്റയ്ക്ക് എത്തുന്ന കുരങ്ങുകൾ വീടുകളിൽനിന്നു ചെറിയ ചെറിയ വസ്തുക്കൾ, ഭക്ഷണപദാർഥങ്ങൾ, വസ്ത്രങ്ങൾ എന്നിവ എടുത്തുകൊണ്ടുപോകുന്നതു നേരത്തെയും പതിവായിരുന്നു. എന്നാൽ, കഴിഞ്ഞ ദിവസം വള്ളക്കടവ് മേഖലയിൽ കൂട്ടത്തോടെ എത്തിയ സംഘം ഏലം കൃഷിയുടെ തട്ടകൾ പിഴുതെറിഞ്ഞു.

വീടുകൾക്കുള്ളിൽ കയറി വ്യാപക നാശം വിതച്ചു. കുട്ടികളുടെ തൊട്ടിലിൽ കയറി ആടുകയും കളിപ്പാട്ടങ്ങളും മറ്റു വസ്തുക്കളും നശിപ്പിക്കുകയും ചിലതൊക്കെ എടുത്തുകൊണ്ടു പോവുകയുംചെയ്തു. കുരങ്ങുകൾ കൂട്ടത്തോടെ എത്തി വീടിനുള്ളിൽ അതിക്രമം കാണിക്കുന്നതിന്‍റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.

വനം വകുപ്പ് അടിയന്തര നടപടി സ്വീകരിക്കണമെന്നു നാട്ടുകാർ ആവശ്യപ്പെട്ടു. ഇതിനിടെ, കാട്ടാനയുടെ ശല്യം ഇപ്പോൾ വള്ളക്കടവ് മേഖലയിലേക്ക് എത്തിത്തുടങ്ങിയിട്ടുണ്ട്.

District News

എ​ന്നു​ മാ​റു​ം ഈ ദു​രി​തം... കാ​ട്ടി​ലൂ​ടെ രോ​ഗി​യെ ചു​മ​ന്ന് വീ​ണ്ടും ഇ​ട​മ​ല​ക്കു​ടി​ക്കാ​ർ

മൂ​ന്നാ​ർ: ഇ​ട​മ​ല​ക്കു​ടി​യി​ൽ യാ​ത്രാദു​രി​തം അ​വ​സാ​നി​ക്കു​ന്നി​ല്ല. അ​വ​ശ​യാ​യ രോ​ഗി​യെ ഊ​ര് നി​വാ​സി​ക​ൾ ചു​മ​ന്ന് ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചു. ക​ടു​ത്ത പ​നി​യെ തു​ട​ർ​ന്ന് അ​വ​ശ​യാ​യ വാ​ഴ​യ​ൻ​പാ​റ​ക്കു​ടി​യി​ലെ മുപ്പത്താറുകാ​രി രാ​സാ​ത്തി​യെ​യാ​ണ് കു​ടി​നി​വാ​സി​ക​ൾ ചു​മ​ന്ന് ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ച​ത്. കഴിഞ്ഞദിവസം രാ​വി​ലെ ഒ​ന്പ​തോ​ടെ കു​ടി​വാ​സി​ക​ൾ കാ​ട്ടി​ലെ ഒ​റ്റ​യ​ടി​പ്പാ​ത​യി​ലൂ​ടെ മ​ഞ്ച​ൽ കെ​ട്ടി ത​ല​ച്ചു​മ​ടാ​യാ​ണ് ആശുപത്രിയിൽ കൊ​ണ്ടു​വ​ന്ന​ത്. ദു​ർ​ഘ​ട പാ​ത​ക​ളും പു​ഴ​യും താ​ണ്ടി​യാ​യി​രു​ന്നു രോ​ഗി​യേ​യും കൊ​ണ്ടു​ള്ള യാ​ത്ര .

ആ​രോ​ഗ്യ രം​ഗ​ത്തും വി​ദ്യാ​ഭ്യാ​സ രം​ഗ​ത്തും വി​ക​സ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ലും മ​റ്റ് സം​സ്ഥാ​ന​ങ്ങ​ളെ​ക്കാ​ൾ മു​ൻ​പ​ന്തി​യി​ലാ​ണ് കേ​ര​ളം എ​ന്ന് അ​വ​കാ​ശ​പ്പെ​ടു​മ്പോ​ഴാ​ണ് ഇ​ത്ത​രം സം​ഭ​വ​ങ്ങ​ൾ ആ​വ​ർ​ത്തി​ക്ക​പ്പെ​ടു​ന്ന​ത്. ഒ​രാ​ഴ്ച മു​മ്പ് രോ​ഗം മൂ​ർ​ച്ഛി​ച്ച വ​യോ​ധി​ക​നെ​യും ഇ​ത്ത​ര​ത്തി​ൽ ചു​മ​ന്നാ​ണ് ആ​രു പ​ത്രി​യി​ൽ എ​ത്തി​ച്ച​ത്. രോ​ഗം മൂ​ലം അ​വ​ശ​നിലയിലാ​യ​വ​രെ മ​ണി​ക്കൂ​റു​ക​ൾ​ക്കു ശേ​ഷ​മാ​ണ് ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ക്കാ​നാ​വു​ന്ന​ത്. ഇത്തരം സം​ഭ​വ​ങ്ങ​ൾ ഇ​വി​ടെ പ​തി​വാ​ണ്.

മ​ണ​ലി​യാ​റി​നു കു​റു​കെ പാ​ലം നി​ർ​മി​ക്ക​ണ​മെ​ന്ന് കു​ടി​വാ​സി​ക​ൾ ആ​വ​ശ്യ​പ്പെ​ടാ​ൻ തു​ട​ങ്ങി​യി​ട്ട് കാ​ലം ഏ​റെ​യാ​യി. ഇ​ത്ത​രം ദു​രി​ത​ങ്ങ​ൾ അ​ധി​കാ​രി​ക​ളു​ടെ ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ടി​ട്ടും ആ​ദി​വാ​സി ജ​ന​ങ്ങ​ളു​ടെ പ്ര​ശ്ന​ങ്ങ​ൾ​ക്ക് ശാ​ശ്വ​ത പ​രി​ഹാ​രമി​ല്ല.
ആ​ദി​വാ​സി ഊ​രു​ക​ളി​ൽ എല്ലാ വ​ർ​ഷ​വും സ​ർ​ക്കാ​ർ നി​ര​വ​ധി പ​ദ്ധ​തി​ക​ൾ ആ​വി​ഷ്ക​രി​ക്കു​ന്നു​ണ്ടെ​ങ്കി​ലും ഇ​വ​യൊ​ന്നും അ​ർ​ഹ​ത​പ്പെ​ട്ട​വ​രി​ലേ​ക്ക് എ​ത്തു​ന്നി​ല്ല എ​ന്ന​തി​ന്‍റെ നേ​ർ​സാ​ക്ഷ്യ​മാ​ണ് ഇ​ട​മ​ല​ക്കു​ടി​യി​ൽ തു​ട​ർ​ച്ച​യാ​യി ഉ​ണ്ടാ​കു​ന്ന ഇ​ത്ത​രം ദാ​രു​ണ സം​ഭ​വ​ങ്ങ​ൾ. ദാ​രു​ണ സം​ഭ​വങ്ങൾ ആവർത്തി ക്കപ്പെട്ടിട്ടും അ​ധി​കൃ​ത​ർ ക​ണ്ണു​തു​റ​ക്കാ​ത്ത സ്ഥി​തി​യാ​ണ്.

District News

മ​ര​പ്പൊ​ടി​യി​ല്‍ പൂ​ക്ക​ള​മൊ​രു​ക്കി വി​ദ്യാ​ര്‍​ഥി​ക​ള്‍

മ​ക്ക​ര​പ്പ​റ​മ്പ: പൂ​ക്ക​ളു​ടെ വി​ല കു​തി​ച്ചു​യ​രു​മ്പോ​ഴും ഓ​ണാ​ഘോ​ഷ​ത്തി​ന്‍റെ മാ​റ്റു​കു​റ​യ​രു​തെ​ന്ന സ​ന്ദേ​ശ​വു​മാ​യി മ​രപ്പൊ​ടി​യി​ല്‍ പൂ​ക്ക​ള​മൊ​രു​ക്കി വേ​റി​ട്ട മാ​തൃ​ക തീ​ര്‍​ത്ത് മ​ക്ക​ര​പ്പ​റ​മ്പ ഗൈ​ന്‍ അ​ക്കാ​ദ​മി​യി​ലെ വി​ദ്യാ​ര്‍​ഥി​ക​ള്‍. കേ​ര​ള സ്റ്റേ​റ്റ് റൂ​ട്രോ​ണി​ക്‌​സ് പ​ഠ​ന​കേ​ന്ദ്ര​മാ​യ അ​ക്കാ​ദ​മി ആ​റ​ങ്ങോ​ട്ട് ശി​വ​ക്ഷേ​ത്രം ഊ​ട്ടു​പു​ര​യി​ല്‍ സം​ഘ​ടി​പ്പി​ച്ച വൈ​ബ് ഓ​ണം ആ​ഘോ​ഷ​ത്തി​ലാ​ണ് പ്ര​കൃ​തി​സൗ​ഹൃ​ദ പൂ​ക്ക​ളം പ്ര​ധാ​ന ആ​ക​ര്‍​ഷ​ണ​മാ​യ​ത്.

ഓ​ണ​വി​പ​ണി​യി​ല്‍ പൂ​വി​ല വ​ര്‍​ധി​ച്ച സാ​ഹ​ച​ര്യ​ത്തി​ലാ​ണ് പ​ര​മ്പ​രാ​ഗ​ത രീ​തി​ക്ക് പ​ക​രം മ​ര​പ്പൊ​ടി ഉ​പ​യോ​ഗി​ച്ച് വി​ദ്യാ​ര്‍​ഥി​ക​ള്‍ പൂ​ക്ക​ളം തീ​ര്‍​ത്ത​ത്. ച​ട​ങ്ങ് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​​ന്‍റ് സി.​പി. അ​ബ്ദു​റ​ഹി​മാ​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അം​ഗം ഫൗ​സി​യ പെ​രു​മ്പ​ള്ളി മു​ഖ്യാ​തി​ഥി​യാ​യി.

പ​ഞ്ചാ​യ​ത്ത് അം​ഗം സു​ഹ​റാ​ബി കാ​വു​ങ്ങ​ല്‍, വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി യൂ​ത്ത് വി​ംഗ് സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ്് അ​ക്രം ചൂ​ണ്ട​യി​ല്‍, മ​ണ്ഡ​ലം സെ​ക്ര​ട്ട​റി മു​ല്ല​പ്പ​ള്ളി അ​നീ​സു​ദ്ദീ​ന്‍, ഗ​വ​ണ്‍​മെ​ന്‍റ്് കോ​ണ്‍​ട്രാ​ക‌്ടേ​ഴ്‌​സ് അ​സോ​സി​യേ​ഷ​ന്‍ സം​സ്ഥാ​ന പ്ര​സി​ഡ​​ന്‍റ് അ​ബ്ബാ​സ് കു​റ്റി​പ്പു​ളി​യ​ന്‍, അ​ക്കാ​ദ​മി ഡ​യ​റ​ക്ട​ര്‍​മാ​രാ​യ ഷ​ബ്‌​ന തു​ളു​വ​ത്ത്, ആ​ദി​ല്‍ തു​ളു​വ​ത്ത് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

Kerala

വ​യ​നാ​ട് കാ​ര​ക്ക​ണ്ടി വ​ന​ത്തി​ല്‍ കൊ​മ്പു​കോ​ര്‍​ത്ത കാ​ട്ടാ​ന​ക​ളി​ല്‍ ഒ​ന്ന് ച​രി​ഞ്ഞു

പു​ല്‍​പ്പ​ള്ളി: സൗ​ത്ത് വ​യ​നാ​ട് വ​നം ഡി​വി​ഷ​നി​ലെ ചെ​ത​ല​ത്ത് റേ​ഞ്ചി​ല്‍​പ്പെ​ട്ട കാ​ര​ക്ക​ണ്ടി​യി​ല്‍ ഏ​റ്റു​മു​ട്ടി​യ കൊ​മ്പ​നാ​ന​ക​ളി​ല്‍ ഒ​ന്ന് ച​രി​ഞ്ഞു. 40 വ​യ​സ് മ​തി​ക്കു​ന്ന ആ​ന​യാ​ണ് ച​രി​ഞ്ഞ​ത്.

ജ​ഡം വ​ന​ത്തി​ലെ ച​തു​പ്പി​ല്‍ കാ​ര​ക്ക​ണ്ടി ഊ​രു​നി​വാ​സി​ക​ളി​ല്‍ ചി​ല​രാ​ണ് ചൊ​വ്വാ​ഴ്ച രാ​വി​ലെ ക​ണ്ടെ​ത്തി​യ​ത്. ഉ​ട​ന്‍ വ​ന​പാ​ല​ക​രെ വി​വ​രം അ​റി​യി​ച്ചു. കൊ​മ്പു​കോ​ര്‍​ക്കു​ന്ന ആ​ന​ക​ളു​ടെ അ​ല​ര്‍​ച്ച തി​ങ്ക​ളാ​ഴ്ച വൈ​കു​ന്ന​രം ഊ​രു​വാ​സി​ക​ള്‍ കേ​ട്ടി​രു​ന്നു. ഈ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ചൊ​വ്വാ​ഴ്ച രാ​വി​ലെ വ​ന​ത്തി​ല്‍ പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്.

ച​രി​ഞ്ഞ ആ​ന​യു​ടെ ദേ​ഹ​ത്ത് കു​ത്തേ​റ്റ പാ​ടു​ക​ളു​ണ്ട്. ചെ​ത​ല​ത്ത് ഫോ​റ​സ്റ്റ് റേ​ഞ്ച് ഓ​ഫീ​സ​ര്‍ എം.​കെ. രാ​ജീ​വ്കു​മാ​ര്‍, പു​ല്‍​പ്പ​ള്ളി ഫോ​റ​സ്റ്റ് സ്റ്റേ​ഷ​ന്‍ റേ​ഞ്ച് ഓ​ഫീ​സ​ര്‍ ഗ്രേ​ഡ് എ. ​നി​ജേ​ഷ്, സെ​ക്ഷ​ന്‍ ഫോ​റ​സ്റ്റ് ഓ​ഫീ​സ​ര്‍ സു​രേ​ന്ദ്ര​ന്‍ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ഇ​ന്‍​ക്വ​സ്റ്റ് ന​ട​ത്തി. ക​ണ്ണൂ​രി​ല്‍​നി​ന്നു​ള്ള വെ​റ്റ​റി​ന​റി സ​ര്‍​ജ​ന്‍ ഇ​ല്ല്യാ​സി​ന്റെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു പോ​സ്റ്റു​മോ​ര്‍​ട്ടം.

District News

വ​നാ​വ​കാ​ശ നി​യ​മ​പ്ര​കാ​രം ല​ഭി​ച്ച ഭൂ​മി​യി​ൽ വീ​ടു​വ​യ്ക്കാ​ൻ സ​ഹാ​യം ന​ൽ​ക​ണം

ആ​ദി​വാ​സി വീ​ട്ട​മ്മ​യു​ടെ ദു​രി​ത​ത്തി​ൽ ഇ​ട​പെ​ട്ട് ക​മ്മീ​ഷ​ൻ

പ​ത്ത​നം​തി​ട്ട: പ​ട്ടി​ക​വ​ർ​ഗ വി​ഭാ​ഗ​ങ്ങ​ൾ​ക്ക് വ​നാ​വ​കാ​ശ നി​യ​മ​പ്ര​കാ​രം ല​ഭി​ക്കു​ന്ന ഭൂ​മി​യി​ൽ വീ​ട് നി​ർ​മി​ക്കാ​ൻ ലൈ​ഫ് പോ​ലെ​യു​ള്ള സ​ർ​ക്കാ​ർ ഭ​വ​ന​നി​ർ​മാ​ണ പ​ദ്ധ​തി​ക​ളി​ൽ നി​ന്നും സ​ഹാ​യം ന​ൽ​കാ​നാ​വി​ല്ലെ​ന്ന നി​ല​പാ​ട് അം​ഗീ​ക​രി​ക്കാ​നാ​വി​ല്ലെ​ന്ന് മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ൻ ചെ​യ​ർ​പേ​ഴ്സ​ൺ ജ​സ്റ്റീ​സ് അ​ല​ക്സാ​ണ്ട​ർ തോ​മ​സ്. ലൈ​ഫ് ഭ​വ​ന​പ​ദ്ധ​തി​യി​ൽ നി​ന്നും ഇ​വ​രെ ഒ​ഴി​വാ​ക്ക​രു​തെ​ന്നും ഉ​ത്ത​ര​വി​ൽ ആ​വ​ശ്യ​പ്പെ​ട്ടു. ഭൂ​മി അ​നു​വ​ദി​ച്ച​ത് വ​നം വ​കു​പ്പാ​യ​തു കൊ​ണ്ട് സ​ഹാ​യം ന​ൽ​കി​ല്ലെ​ന്ന് പ​റ​യാ​നാ​വി​ല്ലെ​ന്നും ഉ​ത്ത​ര​വി​ൽ പ​റ​ഞ്ഞു.

ജ​സ്റ്റീ​സ് അ​ല​ക്സാ​ണ്ട​ർ തോ​മ​സി​ന്‍റെ ഉ​ത്ത​ര​വി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ 0.4040 ഹെ​ക്ട​ർ സ്ഥ​ലം വ​നാ​വ​കാ​ശ നി​യ​മ പ്ര​കാ​രം വ​നം​വ​കു​പ്പി​ൽ നി​ന്നും ല​ഭി​ച്ച പ​ട്ടി​ക​വ​ർ​ഗ​ക്കാ​രി​ക്ക് ഭ​വ​ന​നി​ർ​മാ​ണ ധ​ന​സ​ഹാ​യം അ​നു​വ​ദി​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട സാ​ങ്കേ​തി​ക ത​ട​സം അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്നും ക​മ്മീ​ഷ​ൻ നി​ർ​ദ്ദേ​ശി​ച്ചു. വ​നാ​വ​കാ​ശ നി​യ​മ​പ്ര​കാ​രം പ​ട്ട​യം ല​ഭി​ക്കു​ന്ന പ​ട്ടി​ക​വ​ർ​ഗ​ക്കാ​ർ​ക്ക് ലൈ​ഫ് മി​ഷ​നി​ൽ നി​ന്നും ധ​ന​സ​ഹാ​യം ന​ൽ​കാ​ൻ ക​ഴി​യു​മോ​യെ​ന്ന പെ​രു​നാ​ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​രു​ടെ സം​ശ​യ​ത്തി​നാ​ണ് ക​മ്മീ​ഷ​ൻ തീ​ർ​പ്പ് ക​ല്പി​ച്ച​ത്. പ​ഞ്ചാ​യ​ത്ത് ഡ​യ​റ​ക്ട​ർ, പ​ത്ത​നം​തി​ട്ട ജി​ല്ലാ പ​ഞ്ചാ​യ​ത്ത്, റാ​ന്നി - പെ​രു​നാ​ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​രു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഭ​വ​ന​നി​ർ​മാ​ണ സ​ഹാ​യം ഉ​റ​പ്പാ​ക്കാ​ൻ ജി​ല്ലാ ക​ള​ക്‌​ട​ർ അ​ടി​യ​ന്ത​ര ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് ക​മ്മീ​ഷ​ൻ നി​ർ​ദ്ദേ​ശി​ച്ചു.

കാ​ടി​ന് ന​ടു​ക്ക് വ​ലി​ച്ചു കെ​ട്ടി​യ ടാ​ർ​പോ​ളി​ൻ ഷീ​റ്റി​നു കീ​ഴി​ൽ എ​ട്ട് പെ​ൺ​മ​ക്ക​ളോ​ടൊ​ത്ത് നി​സാ ഹാ​യ​രാ​യി ജീ​വി​ക്കു​ന്ന മീ​ന​യു​ടെ ദു​രി​ത​ത്തെ സം​ബ​ന്ധി​ച്ച മാ​ധ്യ​മ വാ​ർ​ത്ത​ക​ളി​ൽ ഇ​ട​പെ​ട്ട് ക​മ്മീ​ഷ​ൻ സ്വ​മേ​ധ​യാ ര​ജി​സ്റ്റ​ർ ചെ​യ്ത കേ​സി​ലാ​ണ് ഉ​ത്ത​ര​വ്. മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ൻ ചെ​യ​ർ​പേ​ഴ്സ​ന്‍റെ നി​ർ​ദ്ദേ​ശാ​നു​സ​ര​ണം മീ​ന​യു​ടെ അ​ഞ്ച് പെ​ൺ​കു​ട്ടി​ക​ളെ ചി​റ്റാ​ർ ഗ​വ. ട്രൈ​ബ​ൽ ഹോ​സ്റ്റ​ലി​ൽ നി​ർ​ത്തി പ​ഠി​പ്പി​ക്കു​ന്ന​താ​യി പ​ത്ത​നം​തി​ട്ട ജി​ല്ലാ ക​ള​ക്ട​ർ​ക്ക് വേ​ണ്ടി തി​രു​വ​ല്ല സ​ബ്ഡി​വി​ഷ​ന​ൽ മ​ജി​സ്ട്രേ​റ്റ് ക​മ്മീ​ഷ​ൻ സി​റ്റിം​ഗി​ൽ ഹാ​ജ​രാ​യി റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ച്ചു. മൂ​ന്നു മ​ക്ക​ളെ അ​ട്ട​ത്തോ​ട് ട്രൈ​ബ​ൽ എ​ൽ​പി.​എ​സി​ൽ തു​ട​ർ​ന്നും പ​ഠി​പ്പി​ക്കും.

ഇ​ത് അ​മ്മ​യു​ടെ നി​ർ​ദ്ദേ​ശ​പ്ര​കാ​ര​മാ​ണ്. കു​ട്ടി​ക​ൾ​ക്ക് ഭ​ക്ഷ​ണം, യൂ​ണി​ഫോം, പ​ഠ​ന​സാ​മ​ഗ്രി​ക​ൾ എ​ന്നി​വ വി​വി​ധ സ​ർ​ക്കാ​ർ വ​കു​പ്പു​ക​ളു​ടെ ഏ​കോ​പ​ന​ത്തി​ലൂ​ടെ ഉ​റ​പ്പാ​ക്കി​യ​താ​യി റി​പ്പോ​ർ​ട്ടി​ൽ പ​റ​ഞ്ഞു. ഭ​വ​ന​നി​ർ​മാ​ണ സ​ഹാ​യം ഉ​ൾ​പ്പെ​ടെ​യു​ള്ള കാ​ര്യ​ങ്ങ​ൾ പ​രി​ശോ​ധി​ച്ച് ജി​ല്ലാ ക​ള​ക്ട​ർ ആ​റാ​ഴ്ച​യ​ക്ക​കം അ​ഡീ​ഷ​ണ​ൽ റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ക്ക​ണ​മെ​ന്ന് ക​മ്മി​ഷ​ൻ നി​ർ​ദ്ദേ​ശി​ച്ചു. സെ​പ്റ്റം​ബ​ർ 10 ന് ​തി​രു​വ​ല്ല പി​ഡ്ല്യു​ഡി റ​സ്റ്റ്ഹൌ​സി​ൽ ന​ട​ക്കു​ന്ന സി​റ്റിം​ഗി​ൽ തി​രു​വ​ല്ല സ​ബ് ഡി​വി​ഷ​ണ​ൽ മ​ജി​സ്ട്രേ​റ്റ് ഹാ​ജ​രാ​യി സ്വീ​ക​രി​ച്ച ന​ട​പ​ടി​ക​ൾ അ​റി​യി​ക്ക​ണം.

International

യൂ​റോ​പ്പി​ൽ കാ​ട്ടു​തീ​ക്ക് ശ​മ​ന​മാ​കു​ന്നു

ഏ​ഥ​ൻ​സ്/​പാ​രീ​സ്: ആ​ഴ്ച​ക​ളാ​യി യൂ​റോ​പ്യ​ൻ​രാ​ജ്യ​ങ്ങ​ളെ ഭീ​തി​യി​ലാ​ഴ്ത്തി​യ കാ​ട്ടു​തീ​ക്ക് ശ​മ​ന​മാ​കു​ന്നു. സ്പെ​യി​ൻ, ഫ്രാ​ൻ​സ്, ഗ്രീ​സ് തു​ട​ങ്ങി​യ രാ​ജ്യ​ങ്ങ​ളി​ൽ പ​ട​ർ​ന്നു​പി​ടി​ച്ച തീ ​അ​ഗ്‌​നി​ര​ക്ഷാ​സേ​ന​യു​ടെ ക​ഠി​ന​ശ്ര​മ​ത്തി​നൊ​ടു​വി​ൽ നി​യ​ന്ത്ര​ണ​വി​ധേ​യ​മാ​യി​ക്കൊ​ണ്ടി​രി​ക്കു​ക​യാ​ണ്. ചൂ​ടി​ന് ആ​ശ്വാ​സ​മാ​യി താ​പ​നി​ല താ​ഴ്ന്ന​തും കാ​റ്റി​ന്‍റെ വേ​ഗ​ത കു​റ​ഞ്ഞ​തു​മാ​ണ് ര​ക്ഷാ​പ്ര​വ​ർ​ത്ത​നം വേ​ഗ​ത്തി​ലാ​ക്കാ​ൻ സ​ഹാ​യി​ച്ച​ത്.

കാ​ട്ടു​തീ പ​ട​ർ​ന്ന​തി​നെ​ത്തു​ട​ർ​ന്ന് ഒ​ഴി​പ്പി​ച്ച ആ​യി​ര​ക്ക​ണ​ക്കി​ന് ആ​ളു​ക​ൾ വീ​ടു​ക​ളി​ലേ​ക്ക് മ​ട​ങ്ങി​ത്തു​ട​ങ്ങി. ഗ്രീ​സ് ത​ല​സ്ഥാ​ന​മാ​യ ഏ​ഥ​ൻ​സി​നു സ​മീ​പ​വും വി​നോ​ദ​സ​ഞ്ചാ​ര​കേ​ന്ദ്ര​ങ്ങ​ളി​ലും ജ​ന​ജീ​വി​തം സാ​ധാ​ര​ണ നി​ല​യി​ലേ​ക്ക് തി​രി​കെ വ​രി​ക​യാ​ണ്. ഫ്രാ​ൻ​സി​ലെ ബോ​ർ​ഡോ മേ​ഖ​ല​യി​ലും സ്ഥി​തി​ഗ​തി​ക​ൾ ശാ​ന്ത​മാ​യി​ട്ടു​ണ്ട്.

District News

ന​ത്തം​കു​നി​യി​ല്‍ മു​റി​ച്ച ഈ​ട്ടി ലേ​ലം ചെ​യ്യാ​ന്‍ വ​നംവ​കു​പ്പ് നീ​ക്കം

ക​ല്‍​പ്പ​റ്റ: വ​യ​നാ​ട്ടി​ലെ തൃ​ക്കൈ​പ്പ​റ്റ വി​ല്ലേ​ജി​ല്‍​പ്പെ​ട്ട ന​ത്തം​കു​നി​യി​ല്‍ റ​വ​ന്യു പ​ട്ട​യ​ഭൂ​മി​യി​ല്‍​നി​ന്നു അ​ന​ധി​കൃ​ത​മാ​യി മു​റി​ച്ച ഈ​ട്ടി ലേ​ലം ചെ​യ്യു​ന്ന​തി​ന് വ​നം വ​കു​പ്പ് നീ​ക്കം തു​ട​ങ്ങി. ന​ത്തം​കു​നി​യി​ല്‍​നി​ന്നു ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത് കു​പ്പാ​ടി വ​നം ഡി​പ്പോ​യി​ലേ​ക്ക് മാ​റ്റി​യ 14 ക​ഷ​ണം ഈ​ട്ടി ലേ​ലം ചെ​യ്യു​ന്ന​തി​ന് അ​നു​മ​തി തേ​ടി മേ​പ്പാ​ടി ഫോ​റ​സ്റ്റ് റേ​ഞ്ച് ഓ​ഫീ​സ​ര്‍ കോ​ട​തി​യി​ല്‍ വൈ​കാ​തെ അ​പേ​ക്ഷ ന​ല്‍​കു​മെ​ന്നാ​ണ് വി​വ​രം.
ഡോ. ​എ. ജ​യ​തി​ല​ക് റ​വ​ന്യു പ്രി​ന്‍​സി​പ്പ​ല്‍ സെ​ക്ര​ട്ട​റി​യാ​യി​രി​ക്കേ 2020 ഒ​ക്ടോ​ബ​ര്‍ 24ന് ​ഇ​റ​ക്കി​യ ഉ​ത്ത​ര​വി​ന്‍റെ മ​റ​വി​ലാ​ണ് ന​ത്തം​കു​നി​യി​ല്‍ ഈ​ട്ടി​മു​റി ന​ട​ന്ന​ത്. റ​വ​ന്യു പ​ട്ട​യ​ഭൂ​മി​യി​ലെ വൃ​ക്ഷ​വി​ല അ​ട​ച്ച​തും സ്വ​യം കി​ളി​ര്‍​ത്ത​തും ന​ട്ടു​വ​ള​ര്‍​ത്തി​യ​തു​മാ​യ മ​ര​ങ്ങ​ളി​ല്‍ ച​ന്ദ​നം ഒ​ഴി​കെ​യു​ള്ള​വ മു​റി​ക്കു​ന്ന​തി​നു കൈ​വ​ശ​ക്കാ​രെ അ​നു​വ​ദി​ക്കു​ന്ന​താ​യി​രു​ന്നു ഉ​ത്ത​ര​വ്. കോ​ഴി​ക്കോ​ട് ജി​ല്ല​യി​ലെ കാ​രാ​ടി​ല്‍ സ്ഥി​ര​താ​മ​സ​ക്കാ​രി​യാ​യ വ​നി​ത​യു​ടെ ഉ​ട​മ​സ്ഥ​ത​യി​ല്‍ ന​ത്തം​കു​നി​യി​ലു​ള്ള കാ​പ്പി​ത്തോ​ട്ട​ത്തി​ലെ നൂ​റ്റാ​ണ്ടു​ക​ള്‍ പ്രാ​യ​മു​ള്ള ഈ​ട്ടി​യാ​ണ് 2020 ഡി​സം​ബ​റി​ല്‍ അ​ന​ധി​കൃ​ത​മാ​യി മു​റി​ച്ച​ത്.
സ​ര്‍​ക്കാ​രി​ന് ഉ​ട​മാ​വ​കാ​ശ​മു​ള്ള മ​രം മു​റി​ക്കാ​നു​ള്ള ശ്ര​മം ശ്ര​ദ്ധ​യി​ല്‍​പ്പെ​ട്ട പ്ര​ദേ​ശ​വാ​സി

സൗ​ത്ത് വ​യ​നാ​ട് ഡി​എ​ഫ്ഒ​യ്ക്കും വി​ല്ലേ​ജ് ഓ​ഫീ​സ​ര്‍​ക്കും പ​രാ​തി ന​ല്‍​കി​യി​രു​ന്നു. ഇ​തേ​ത്തു​ട​ര്‍​ന്ന് വി​ല്ലേ​ജ് ഓ​ഫീ​സ​ര്‍ നി​ര്‍​ത്തി​വ​യ്ക്കാ​ന്‍ നി​ര്‍​ദേ​ശി​ച്ചെ​ങ്കി​ലും പ​ട്ട​യം ഉ​ട​മ​യു​ടെ ഭ​ര്‍​ത്താ​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ മ​രം മു​റി​ക്കു​ക​യാ​ണു​ണ്ടാ​യ​ത്.
അ​ന​ധി​കൃ​ത​മാ​യി ഈ​ട്ടി മു​റി​ച്ച​തി​ന് 2021 ജ​നു​വ​രി 11ന് ​കെ​എ​ല്‍​സി (കേ​ര​ള ലാ​ന്‍​ഡ് ക​ണ്‍​സ​ര്‍​വ​ന്‍​സി) നി​യ​മ​പ്ര​കാ​രം ഭൂ​വു​ട​യ്മ​ക്കെ​തി​രേ കേ​സെ​ടു​ത്തി​രു​ന്നു. തു​ട​ര്‍​ന​ട​പ​ടി​ക​ള്‍​ക്കി​ടെ, 2020 ഒ​ക്ടോ​ബ​ര്‍ 24ലെ ​ഉ​ത്ത​ര​വ് പ്ര​കാ​രം അ​നു​മ​തി​യു​ണ്ടെ​ന്ന് ക​രു​തി​യാ​ണ് മ​രം മു​റി​ച്ച​തെ​ന്നും ബോ​ധ​പൂ​ര്‍​വം സ​ര്‍​ക്കാ​രി​ന് ന​ഷ്ടം വ​രു​ത്തി​യ​ത​ല്ലെ​ന്നും സ്ഥ​ലം ഉ​ട​മ​യു​ടെ ഭ​ര്‍​ത്താ​വ് 2021 ജൂ​ണ്‍ 29ന് ​വൈ​ത്തി​രി ത​ഹ​സി​ല്‍​ദാ​ര്‍​ക്ക് സ​മ​ര്‍​പ്പി​ച്ച സ​ത്യ​വാ​ങ്മൂ​ല​ത്തി​ല്‍ ബോ​ധി​പ്പി​ച്ചി​രു​ന്നു. കെ​എ​ല്‍​സി നി​യ​മ​പ്ര​കാ​രം ന​ട​പ​ടി സ്വീ​ക​രി​ക്ക​രു​തെ​ന്നും അ​ഭ്യ​ര്‍​ഥി​ച്ചു. മ​രം​മു​റി​ച്ച​തി​ന്‍റെ ഉ​ത്ത​ര​വാ​ദി​ത്വം 2021 ജൂ​ണ്‍ 29നാ​ണ് സ്ഥ​ലം ഉ​ട​മ വൈ​ത്തി​രി ത​ഹ​സി​ല്‍​ദാ​ര്‍ മു​മ്പാ​കെ രേ​ഖാ​മൂ​ലം സ​മ്മ​തി​ച്ച​ത്.
മ​ര​ത്തി​ന് 12,42,472 രൂ​പ​യാ​ണ് വ​നം വ​കു​പ്പ് വി​ല ക​ണ​ക്കാ​ക്കി​യ​ത്. കെ​എ​ല്‍​സി നി​യ​മ​പ്ര​കാ​രം ഇ​തി​ന്‍റെ മൂ​ന്നി​ര​ട്ടി​യാ​യ 37,27,416 രൂ​പ​യാ​ണ് സ്ഥ​ലം ഉ​ട​മ​യ്ക്ക് ത​ഹ​സി​ല്‍​ദാ​ര്‍ പി​ഴ ചു​മ​ത്തി​യ​ത്.

ഈ ​തു​ക ഭൂ​വു​ട​മ അ​ട​ച്ചി​ല്ല. ഇ​ത് പ​രാ​തി​ക്കി​ട​യാ​ക്കി​യ​പ്പോ​ള്‍ പി​ഴ ഏ​ഴ് ദി​വ​സ​ത്തി​ന​കം ഈ​ടാ​ക്കി റി​പ്പോ​ര്‍​ട്ട് സ​മ​ര്‍​പ്പി​ക്ക​ണ​മെ​ന്ന് വൈ​ത്തി​രി ത​ഹ​സി​ല്‍​ദാ​ര്‍​ക്ക് ജി​ല്ലാ ക​ള​ക്ട​ര്‍ 2025 ഡി​സം​ബ​ര്‍ ഒ​മ്പ​തി​ന് നി​ര്‍​ദേ​ശം ന​ല്‍​കി​യെ​ങ്കി​ലും ന​ട​പ​ടി​ക​ള്‍ നീ​ളു​ക​യാ​ണ്. ഇ​തി​നി​ടെ​യാ​ണ് ത​ടി​ക​ള്‍ ലേ​ലം ചെ​യ്യാ​നു​ള്ള വ​നം വ​കു​പ്പ് നീ​ക്കം.
ന​ത്തം​കു​നി​യി​ലെ നി​യ​മ​വി​രു​ദ്ധ ഈ​ട്ടി​മു​റി വി​വാ​ദ​മാ​യ​തി​നെ​ത്തു​ട​ര്‍​ന്നാ​ണ് മു​ട്ടി​ല്‍ സൗ​ത്ത് വി​ല്ലേ​ജി​ലെ അ​ന​ധി​കൃ​ത ഈ​ട്ടി​മു​റി വെ​ളി​ച്ച​ത്തു​വ​ന്ന​ത്. മു​ട്ടി​ല്‍ സൗ​ത്ത് വി​ല്ലേ​ജി​ല്‍​നി​ന്നു അ​ന​ധി​കൃ​ത​മാ​യി മു​റി​ച്ച​തെ​ന്ന് ക​ണ്ടെ​ത്തി പി​ടി​ച്ചെ​ടു​ത്ത് കു​പ്പാ​ടി ഡി​പ്പോ​യി​ലേ​ക്ക് നീ​ക്കി​യ ത​ടി​ക​ള്‍ ലേ​ലം ചെ​യ്യു​ന്ന​തി​നു​ള്ള വ​നം വ​കു​പ്പി​ന്‍റെ അ​പേ​ക്ഷ ബ​ത്തേ​രി ജു​ഡീ​ഷ​ല്‍ ഒ​ന്നാം ക്ലാ​സ് മ​ജി​സ്‌​ട്രേ​റ്റ് കോ​ട​തി അ​നു​വ​ദി​ച്ചി​രു​ന്നു. എ​ന്നാ​ല്‍ കേ​സി​ലെ എ​തി​ര്‍​ക​ക്ഷി​ക​ള്‍ സ​മ​ര്‍​പ്പി​ച്ച റി​വി​ഷ​ന്‍ ഹ​ര്‍​ജി​യി​ല്‍ മ​രം ലേ​ലം ഹൈ​ക്കോ​ട​തി സ്റ്റേ ​ചെ​യ്തി​രി​ക്ക​യാ​ണ്. റി​വി​ഷ​ന്‍ ഹ​ര്‍​ജി തീ​ര്‍​പ്പാ​കു​ന്ന​തു​വ​രെ ലേ​ലം ന​ട​ത്ത​രു​തെ​ന്നാ​ണ് ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വ്.

National

പീ​ഡ​ന​ശ്ര​മ​ത്തി​നി​ടെ വ​ന​ത്തി​ലേ​ക്ക് ഓ​ടി ര​ക്ഷ​പ്പെ​ട്ട യു​വ​തി​യെ ക​ണ്ടെ​ത്തി; പ്ര​തി അ​റ​സ്റ്റി​ൽ

ഭു​വ​നേ​ശ്വ​ർ: ഒ​ഡീ​ഷ​യി​ൽ പീ​ഡ​ന​ശ്ര​മ​ത്തി​നി​ടെ വ​ന​ത്തി​നു​ള്ളി​ലേ​ക്ക് ഓ​ടി ര​ക്ഷ​പ്പെ​ട്ട യു​വ​തി​യെ പോ​ലീ​സ് ര​ക്ഷ​പ്പെ​ടു​ത്തി. ഡ്രോ​ണു​ക​ൾ ഉ​പ​യോ​ഗി​ച്ച് ന​ട​ത്തി​യ തി​ര​ച്ചി​ലി​നൊ​ടു​വി​ലാ​ണ് വ​ന​ത്തി​ൽ നി​ന്ന് യു​വ​തി​യെ ക​ണ്ടെ​ത്തി​യ​ത്.

ബ​സ് സ്റ്റാ​ൻ​ഡി​ൽ നി​ന്ന യു​വ​തി പ്ര​തി​യു​ടെ വാ​ഹ​ന​ത്തി​ൽ ലി​ഫ്റ്റ് ചോ​ദി​ച്ചു ക​യ​റി. എ​ന്നാ​ൽ യാ​ത്ര​യ്ക്കി​ട​യി​ൽ ഇ​യാ​ൾ യു​വ​തി​യെ ലൈം​ഗി​ക​മാ​യി ആ​ക്ര​മി​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ വ​ന​ത്തി​ലേ​ക്ക് കൂ​ട്ടി​ക്കൊ​ണ്ടു​പോ​വു​ക​യാ​യി​രു​ന്നു.

പ്ര​തി യു​വ​തി​യെ ബ​ലാ​ത്സം​ഗം ചെ​യ്യാ​ൻ ശ്ര​മി​ച്ചെ​ങ്കി​ലും അ​വ​ർ ചെ​റു​ത്തു​നി​ൽ​ക്കു​ക​യും അ​വി​ടെ​നി​ന്ന് ര​ക്ഷ​പ്പെ​ട്ട് ഓ​ടു​ക​യു​മാ​യി​രു​ന്നു. എ​ന്നാ​ൽ ഓ​ടു​ന്ന​തി​നി​ട​യി​ൽ വ​ന​ത്തി​നു​ള്ളി​ൽ വ​ഴി​തെ​റ്റി.

വ​ന​ത്തി​ൽ അ​ക​പ്പെ​ട്ട യു​വ​തി ഉ​ട​ൻ പോ​ലീ​സി​ൽ വി​വ​ര​മ​റി​യി​ച്ചു. തു​ട​ർ​ന്ന് പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ ഡ്രോ​ണു​ക​ളും ഫ്ലെ​യ​ർ ഗ​ണു​ക​ളും റോ​ക്ക​റ്റ് പ​ട​ക്ക​ങ്ങ​ളും ഉ​പ​യോ​ഗി​ച്ച് ആ​കാ​ശ​ത്തേ​ക്ക് വെ​ടി​യു​തി​ർ​ത്തു. ഈ ​വെ​ളി​ച്ച​വും ശ​ബ്ദ​വും തി​രി​ച്ച​റി​ഞ്ഞ് നി​ൽ​ക്കു​ന്ന സ്ഥ​ലം യു​വ​തി പോ​ലീ​സി​നെ അ​റി​യി​ക്കു​ക​യും സു​ര​ക്ഷി​ത​മാ​യി ക​ണ്ടെ​ത്തു​ക​യും ചെ​യ്തു.

യു​വ​തി​യു​ടെ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ പോ​ലീ​സ് കേ​സെ​ടു​ത്ത് പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്തു. സം​ഭ​വ​ത്തി​ൽ കൂ​ടു​ത​ൽ അ​ന്വേ​ഷ​ണം പു​രോ​ഗ​മി​ക്കു​ക​യാ​ണ്.

National

ഭ​ർ​ത്താ​വി​നെ കൊ​ല​പ്പെ​ടു​ത്തി വ​ന​ത്തി​ൽ ത​ള്ളിയ കേസ്; യു​വ​തി​യും കാ​മു​ക​നും പി​ടി​യി​ൽ

മും​ബൈ: ഭ​ർ​ത്താ​വി​നെ കൊ​ല​പ്പെ​ടു​ത്തി മൃ​ത​ദേ​ഹം വെ​ട്ടി​നു​റു​ക്കി വനത്തിൽ ത​ള്ളി​യ കേ​സി​ൽ യു​വ​തി​യും കാ​മു​ക​നും പി​ടി​യി​ൽ. ഐ​രോ​ളി സ്വ​ദേ​ശി ബ​ലി​റാം സൂ​ര്യ​നാ​ഥ് കു​ശ്വാ​ഹ കൊ​ല്ല​പ്പെ​ട്ട സം​ഭ​വ​ത്തി​ൽ ഭാ​ര്യ സു​നി​ത കു​ശ്വാ​ഹ (40), ഇ​വ​രു​ടെ കാ​മു​ക​നും ഓ​ട്ടോ​റി​ക്ഷാ ഡ്രൈ​വ​റു​മാ​രാ​യ രാ​ഹു​ൽ ദ​ശ​ര​ഥ് പ്ര​ജാ​പ​തി (30) എ​ന്നി​വ​രെ​യാ​ണ് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.

കൊ​ല്ല​പ്പെ​ട്ട ബ​ലി​റാ​മി​ന്‍റെ സ​ഹോ​ദ​ര​ൻ ന​ൽ​കി​യ പ​രാ​തി​യി​ൽ ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് 11 മാ​സ​ങ്ങ​ൾ​ക്ക് ശേ​ഷം ഞെ​ട്ടി​ക്കു​ന്ന കൊ​ല​പാ​ത​ക വി​വ​രം പു​റ​ത്തു​വ​രു​ന്ന​ത്. ക​ഴി​ഞ്ഞ ഓ​ഗ​സ്റ്റി​ലാ​ണ് കൊ​ല​പാ​ത​കം ന​ട​ന്ന​ത്. ഭാ​ര്യ​യോ​ടും ര​ണ്ട് മ​ക്ക​ളോ​ടു​മൊ​പ്പം ഐ​രോ​ളി​യി​ലാ​യി​രു​ന്നു ബ​ലി​റാം താ​മ​സി​ച്ചി​രു​ന്ന​ത്.

ക​ഴി​ഞ്ഞ ഏ​പ്രി​ൽ മാ​സ​ത്തി​ൽ ബ​ലി​റാ​മി​ന്‍റെ സ​ഹോ​ദ​ര​ൻ സു​നി​ത​യെ കാ​ണാ​നെ​ത്തി​യി​രു​ന്നു. ബ​ലി​റാ​മി​ന്‍റെ കാ​ണാ​താ​ക​ലി​നെ​ക്കു​റി​ച്ച് സു​നി​ത​യോ​ട് ചോ​ദി​ച്ച​പ്പോ​ൾ വ്യ​ത്യ​സ്ത​മാ​യ മ​റു​പ​ടി​യാ​ണ് ഇ​വ​ർ ന​ൽ​കി​യ​ത്. ഇ​തി​ൽ സം​ശ​യം തോ​ന്നി​യ സ​ഹോ​ദ​ര​ൻ തു​ട​ർ​ന്ന് പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കു​ക​യാ​യി​രു​ന്നു.

ഈ ​പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് കൊ​ല​പാ​ത​ക​ത്തി​ന്‍റെ ഞെ​ട്ടി​ക്കു​ന്ന വി​വ​ര​ങ്ങ​ൾ പു​റ​ത്തു​വ​ന്ന​ത്. സു​നി​ത​യ്ക്ക് രാ​ഹു​ൽ പ്ര​ജാ​പ​തി​യു​മാ​യി ബ​ന്ധ​മു​ണ്ടെ​ന്ന് ബ​ലി​റാം ക​ണ്ടെ​ത്തി​യി​രു​ന്നു. ഇ​തോ​ടെ ബ​ലി​റാ​മി​നെ ഇ​ല്ലാ​താ​ക്കാ​ൻ ഇ​രു​വ​രും ചേ​ർ​ന്ന് ഗൂ​ഢാ​ലോ​ച​ന ന​ട​ത്തു​ക​യാ​യി​രു​ന്നു.

രാ​ത്രി ഉ​റ​ങ്ങി​ക്കി​ട​ക്കു​ക​യാ​യി​രു​ന്ന ബ​ലി​റാ​മി​നെ ഇ​രു​വ​രും ചേ​ർ​ന്ന് ശ്വാ​സം മു​ട്ടി​ച്ചു കൊ​ല​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു. പി​ന്നാ​ലെ ക​ഴു​ത്ത​റു​ത്ത് മ​ര​ണം ഉ​റ​പ്പാ​ക്കി. തെ​ളി​വ് ന​ശി​പ്പി​ക്കു​ന്ന​തി​നാ​യി മൃ​ത​ദേ​ഹം ക​ഷ​ണ​ങ്ങ​ളാ​ക്കി മു​റി​ച്ച് വനത്തിൽ ഉ​പേ​ക്ഷി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്ന് പ്ര​തി​ക​ൾ പോ​ലീ​സി​ൽ മൊ​ഴി ന​ൽ​കി.

District News

ക​ല്ല​പ്പ​ള്ളി​യി​ൽ വീ​ണ്ടും കാ​ട്ടാ​ന​യി​റ​ങ്ങി

പാ​ണ​ത്തൂ​ർ: പാ​ണ​ത്തൂ​ർ-​സു​ള്ള്യ അ​ന്ത​ർ​സം​സ്ഥാ​ന പാ​ത​യി​ലെ ക​ല്ല​പ്പ​ള്ളി പ്ര​ദേ​ശ​ത്ത് വീ​ണ്ടും കാ​ട്ടാ​ന​യി​റ​ങ്ങി ജ​ന​ങ്ങ​ൾ ഭീ​തി​യി​ൽ. ഇ​ന്ന​ലെ വൈ​കു​ന്നേ​ര​ത്തോ​ടെ​യാ​ണ് റോ​ഡി​നോ​ട് ചേ​ർ​ന്നു​ള്ള പ്ലാ​ന്‍റേ​ഷ​ൻ ഭാ​ഗ​ത്ത് കാ​ട്ടാ​ന​യെ​യും കു​ട്ടി​യെ​യും ക​ണ്ട​ത്.

മു​മ്പൊ​ക്കെ രാ​ത്രി​കാ​ല​ങ്ങ​ളി​ൽ വ​ന​ത്തി​ന് വെ​ളി​യി​ൽ ഇ​റ​ങ്ങു​ന്ന ആ​ന​ക​ൾ ഇ​ന്ന​ലെ പ​ക​ൽ​വെ​ളി​ച്ച​ത്തി​ൽ ത​ന്നെ റോ​ഡ​രി​കി​ൽ നി​ല​യു​റ​പ്പി​ച്ച​ത് യാ​ത്ര​ക്കാ​രെ​യും നാ​ട്ടു​കാ​രെ​യും ഒ​രു​പോ​ലെ പേ​ടി​പ്പെ​ടു​ത്തി. ക​ഴി​ഞ്ഞ അ​ഞ്ചാം തീ​യ​തി​യും ക​ല്ല​പ്പ​ള്ളി-​മാ​മ്പ​ള റോ​ഡി​ന് സ​മീ​പം പ​ക​ൽ സ​മ​യ​ത്ത് കാ​ട്ടാ​ന​യെ ക​ണ്ടി​രു​ന്നു.

ഈ ​മേ​ഖ​ല​യി​ൽ കാ​ട്ടാ​ന​ശ​ല്യം അ​തി​രൂ​ക്ഷ​മാ​യ സാ​ഹ​ച​ര്യ​ത്തി​ൽ ഇ​തി​ന് ശാ​ശ്വ​ത പ​രി​ഹാ​രം കാ​ണ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് വ​ന​സം​ര​ക്ഷ​ണ സ​മി​തി പ്ര​സി​ഡ​ന്‍റ് എ​ൻ.​കെ. ജ​യ​പ്ര​കാ​ശും മു​ൻ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗം അ​രു​ൺ രം​ഗ​ത്തു​മ​ല​യും ഒ​രാ​ഴ്ച മു​മ്പ് ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റി​ന് നി​വേ​ദ​നം ന​ൽ​കി​യി​രു​ന്നു.

ഈ ​നി​വേ​ദ​ന​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ജ​ന​പ്ര​തി​നി​ധി​ക​ളും വ​ന​പാ​ല​ക​രും ക​ഴി​ഞ്ഞ​ദി​വ​സം സ്ഥ​ലം സ​ന്ദ​ർ​ശി​ച്ചു. ഈ ​സ​മ​യ​ത്ത് സോ​ളാ​ർ വേ​ലി​ക​ളു​ടെ അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ ഉ​ട​ൻ പൂ​ർ​ത്തി​യാ​ക്കാ​നും കാ​ട്ടാ​ന​ക​ളെ പ്ര​തി​രോ​ധി​ക്കാ​നു​ള്ള മ​റ്റു ന​ട​പ​ടി​ക​ൾ വേ​ഗ​ത്തി​ലാ​ക്കാ​നും തീ​രു​മാ​നി​ച്ചി​രു​ന്നു.

പ്ലാ​ന്‍റേ​ഷ​ൻ ഭാ​ഗ​ങ്ങ​ളി​ൽ ആ​ന​ക​ൾ നി​ല​യു​റ​പ്പി​ക്കു​ന്ന​ത് പ​തി​വാ​ണ്. ഇ​വ ജ​ന​വാ​സ മേ​ഖ​ല​യി​ലേ​ക്കും കൃ​ഷി​യി​ട​ങ്ങ​ളി​ലേ​ക്കും ഇ​റ​ങ്ങു​ന്ന​ത് ത​ട​യാ​ൻ വ​നം​വ​കു​പ്പി​ന്‍റെ ക​ർ​ശ​ന നി​രീ​ക്ഷ​ണം വേ​ണ​മെ​ന്ന​താ​ണ് നാ​ട്ടു​കാ​രു​ടെ ആ​വ​ശ്യം.

Kerala

500 രൂപയുടെ കുറ്റം! 30 ലക്ഷത്തിന്‍റെ മണ്ണുമാന്തി അഞ്ചു വർഷം തടവിൽ; ഒടുവിൽ മന്ത്രി ഇടപ്പെട്ടു!

തൊ​ടു​പു​ഴ: 500 രൂ​പ ന​ഷ്ടം വ​രു​ത്തി​യെ​ന്ന കു​റ്റ​ത്തി​ന് അ​ഞ്ചു വ​ർ​ഷം മു​ന്പ് പി​ടി​ച്ചെ​ടു​ത്ത മ​ണ്ണു​മാ​ന്തി ഇ​നി​യും വി​ട്ടു ന​ൽ​കാ​ത്ത വ​നം​വ​കു​പ്പി​നെ​തി​രേ ജ​ന​രോ​ഷം ക​ന​ത്ത​തോ​ടെ വ​നം മ​ന്ത്രി ഷി​ബു ബേ​ബി ജോ​ൺ ഇ​ട​പെ​ടു​ന്നു. അ​ഞ്ചു വ​ര്‍​ഷം മു​മ്പ് വ​നം വ​കു​പ്പ് പി​ടി​ച്ചെ​ടു​ത്ത ജെ​സി​ബി വി​ട്ടു​കി​ട്ടു​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ് ആ​ദി​വാ​സി യു​വാ​വ്. പ്ര​ശ്‌​ന​ത്തി​ല്‍ ഇ​ട​പെ​ടു​മെ​ന്ന വ​നം മ​ന്ത്രി ഷി​ബു ബേ​ബി ജോ​ണി​ന്‍റെ പ്ര​സ്താ​വ​ന​യാ​ണ് ക​ഞ്ഞി​ക്കു​ഴി പ​ഴ​യ​രി​ക്ക​ണ്ടം സ്വ​ദേ​ശി അ​ജീ​ഷി​ന് പ്ര​തീ​ക്ഷ ന​ല്‍​കി​യ​ത്.

വനംവകുപ്പിന്‍റെ അതിക്രമം

2020 ല്‍ ​ക​ഞ്ഞി​ക്കു​ഴി​യി​ല്‍ ഒ​രാ​ളു​ടെ വീ​ട് നി​ര്‍​മാ​ണ​ത്തി​നാ​യി മ​ണ്ണ് മാ​റ്റു​ന്ന​തി​നി​ടെ  വ​നം​വ​കു​പ്പി​ന്‍റെ സ്ഥ​ല​മാ​ണെ​ന്ന അ​വ​കാ​ശ​വാ​ദ​മു​ന്ന​യി​ച്ച് വ​നം വ​കു​പ്പ് പി​ടി കൂ​ടി​യ ജെ​സി​ബി​യാ​ണ് ചെ​മ്പ​ന്‍​കു​ഴി ഫോ​റ​സ്റ്റ് ഓ​ഫീ​സി​നു മു​ന്നി​ല്‍ തു​രു​മ്പെ​ടു​ത്തു ന​ശി​ക്കു​ന്ന​ത്. ഇ​തി​ല്‍ പ്ര​തി​ഷേ​ധി​ച്ച് ജെ​സി​ബി ക്കു​ള്ളി​ല്‍ ക​യ​റി പ​ട്രോ​ള്‍ ഒ​ഴി​ച്ച് അ​ജീ​ഷ് ആ​ത്മ​ഹ​ത്യ ഭീ​ഷ​ണി മു​ഴ​ക്കി​യി​രു​ന്നു. നാ​ലു മ​ണി​ക്കൂ​ര്‍
നി​ണ്ട സ​മ​ര​ത്തി​നു ശേ​ഷം ഡി​എ​ഫ്ഒ​യു​മാ​യി ച​ര്‍​ച്ച ചെ​യ്തു പ്ര​ശ്‌​നം പ​രി​ഹ​രി​ക്കാം എ​ന്ന ഉ​റ​പ്പി​ല്‍ സ​മ​രം അ​വ​സാ​നി​പ്പി​ച്ചു.

500 രൂപയുടെ നഷ്‌ടം

​ട് നി​ര്‍​മാ​ണ​ത്തി​നാ​യി മ​ണ്ണ് മാ​റ്റു​ന്ന​തി​നി​ടെ വ​നം വ​കു​പ്പി​ന്‍റെ സ്ഥ​ല​മാ​ണെ​ന്ന് ആ​രോ​പി​ക്കു​ക​യും ജെ​സി​ബി ചെ​മ്പ​ന്‍​കു​ഴി ഫോ​റ​സ്റ്റ് ഓ​ഫീ​സി​ലേ​ക്ക് എ​ത്തി​ക്കാ​ന്‍ വ​നം ഉ​ദ്യോ​ഗ​സ്ഥ​ര്‍ ആ​വ​ശ്യ​പ്പെ​ടു​ക​യാ​യി​രു​ന്നു. ജെ​സി​ബി​യു​മാ​യി എ​ത്തി​യെ​ങ്കി​ലും കേ​സ് എ​ടു​ത്ത ശേ​ഷം വാ​ഹ​നം വി​ട്ടു​കൊ​ടു​ത്തി​ല്ല​ന്നും അ​ജീ​ഷ് പ​റ​ഞ്ഞു. ഇ​ത് സം​ബ​ന്ധി​ച്ച് വ​നം​വ​കു​പ്പി​ന് ഉ​ണ്ടാ​യ ന​ഷ്ടം 500 രൂ​പ മാ​ത്ര​മാ​ണ് രേ​ഖ​പ്പെ​ടു​ത്തി​യി​ട്ടു​ള്ള​ത് എ​ന്ന് അ​റി​യാ​ന്‍ ക​ഴി​ഞ്ഞ​താ​യും അ​ജീ​ഷ് വ്യ​ക്ത​മാ​ക്കി. ന​ഗ​രം പാ​റ റേ​ഞ്ച് ഓാ​ഫീ​സ​റു​ടെ നി​ർ​ദേ​ശ​പ്ര​കാ​ര​മാ​ണ് നേ​ര്യ​മം​ഗ​ലം ഫോ​റ​സ്റ്റ് റേ​ഞ്ചി​ന് കീ​ഴി​ലു​ള്ള നേ​ര്യ​മം​ഗ​ലം ചെ​മ്പ​ന്‍ കു​ഴി ഫോ​റ​സ്റ്റ് ഓ​ഫീ​സി​ല്‍ വാ​ഹ​നം എ​ത്തി​ച്ച​ത്.

എ​ന്നാ​ല്‍, കോ​ട​തി ഉ​ത്ത​ര​വു​മു​ണ്ടാ​യി​ട്ടും ജെ​സി​ബി വി​ട്ടു​കൊ​ടു​ക്കാ​ന്‍ വ​ന​പാ​ല​ക​ര്‍ ത​യാ​റാ​യി​ല്ലെ​ന്നും ക​ഴി​ഞ്ഞ അ​ഞ്ചു വ​ര്‍​ഷം കൊ​ണ്ട് വാ​ഹ​നം പൂ​ര്‍​ണ​മാ​യി ന​ശി​ച്ചെ​ന്നും അ​ജീ​ഷ് പ​റ​ഞ്ഞു. ജെ​സി​ബി പി​ടി​ച്ചി​ട്ട​തോ​ടെ ഈ ​വാ​ഹ​ന​ത്തി​ന് 49,955 രൂ​പ ഇ​എം​ഐ അ​ട​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന താ​ൻ വ​ലി​യ ക​ട​ബാ​ധ്യ​ത​യാ​ണെ​ന്നും ജീ​വി​തം ത​ക​ര്‍​ന്നു എ​ന്നു​മാ​ണ് അ​ജീ​ഷ് പ​റ​യു​ന്ന​ത്.

Kerala

വീട്ടുപരിസരത്ത് കാട്ടാനയുടെ അഴിഞ്ഞാട്ടം; വൻ നാശം വിതച്ചു

മലപ്പുറം: നിലമ്പൂർ പെരുമ്പത്തൂരിൽ ഇറങ്ങിയ കാട്ടാന കനത്ത നാശം വീട്ടു പരിസരത്ത് ഉണ്ടാക്കി. വീടിന്‍റെ ഗേയ്റ്റും മതിലും തകർത്തു. പെരുമ്പത്തൂർ ആലോടി നാലകത്ത് ഹൈദ്രാലിയുടെ വീടിന്‍റെ മതിലും ഗേറ്റും തകർത്ത് വീട്ടുവളപ്പിലെ കൃഷിയും നശിപ്പിച്ചു. വീടിന്‍റെ മുറ്റത്ത് എത്തിയ കാട്ടാന ഏറെ നേരെ അവിടെ നിലയുറപ്പിച്ചു.

ആറു മാസം മുൻപും ഹൈദ്രാലിയുടെ വീടിന്‍റെ മതിലും ഗേയ്റ്റും തകർത്തിരുന്നു. എന്നാൽ, നഷ്ടപരിഹാരം കണക്കാക്കേണ്ടത് തമ്മിൽ വനം വകുപ്പും പഞ്ചായത്തും തമ്മിലുള്ള തർക്കം മൂലം ഇതുവരെ ഒരു രൂപ പോലും നഷ്ടപരിഹാരമായി ലഭിച്ചിട്ടില്ല. ഇതിനിടയിലാണ് ഹൈദ്രാലി പുനർനിർമിച്ച മതിലും ഗേറ്റും വീണ്ടും കാട്ടാന ചവിട്ടി തകർത്തത്.

 

Kerala

മയക്കുവെടി വയ്ക്കില്ല, ആനയെ കാട്ടിലേക്ക് തുരത്തും; നാട്ടുകാരെ അനുനയിപ്പിച്ച് ഡിഎഫ്ഒ

കൊച്ചി: കോതമംഗലത്ത് കിണറ്റില്‍ വീണ ആനയെ മയക്കുവെടി വയ്ക്കില്ല. ആനയെ കാട്ടിലേക്ക് തന്നെ തുരത്താനാണ് തീരുമാനമെന്ന് മലയാറ്റൂര്‍ ഡിഎഫ്ഒ വ്യക്തമാക്കി. നിലവില്‍ ആനയെ കിണറ്റില്‍ നിന്നും പുറത്തെത്തിക്കാനുള്ള നടപടികള്‍ തുടരുകയാണ്. എന്നാല്‍ തുമ്പിക്കൈ മുറിഞ്ഞ ആനയെ മയക്കുവെടി വയ്ക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

കുട്ടമ്പുഴ പൂയംകുട്ടി കൂവപ്പാറയില്‍ മോസ്കിനു സമീപം കട്ടായത്ത് അലിയാരിന്‍റെ പുരയിടത്തിലെ ഉപയോഗശൂന്യമായി കിടന്ന കിണറ്റിലാണ് ഇന്ന് പുലര്‍ച്ചെ 5.30 ഓടെ കാട്ടാന വീണത്. കിണറിന് ചുറ്റുമതില്‍ ഉണ്ടായിരുന്നില്ല. കിണറിന്‍റെ വശം ഇടിച്ച് ആനയെ കയറ്റുവാനുള്ള നടപടികളാണ് പുരോഗമിക്കുന്നത്.

ആനയുടെ തുമ്പിക്കൈയ്ക്ക് മുറിവേറ്റതിനാല്‍ തിരിച്ചു വരാനുള്ള സാധ്യതയുണ്ടെന്ന് ആരോപിച്ചാണ് നാട്ടുകാരുടെ പ്രതിഷേധം. പ്രദേശത്ത് നാട്ടുകാര്‍ക്ക് ശല്യക്കാരനായിരുന്ന ഒറ്റയാനാണ് കിണറ്റില്‍ വീണത്. സ്ഥിരം ശല്യക്കാരനായ ആനയെ മയക്കുവെടി വച്ച് കൊണ്ടുപോകണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

നാട്ടുകാരെ അനുനയിപ്പിച്ച് ആനയെ കിണറിടിച്ച് കയറ്റി രക്ഷപ്പെടുത്താനുള്ള ശ്രമത്തിലാണ് ജനപ്രതിനിധികളും ഉദ്യോഗസ്ഥരും. തുമ്പിക്കൈയിലെ മുറിവ് തനിയെ മാറുമെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നതെന്ന് ഡിഎഫ്ഒ പറഞ്ഞു. ചികിത്സ വേണമെങ്കില്‍ നല്‍കും. ആനയെ കയറ്റിവിട്ടതിന് ശേഷം നാട്ടുകാരുടെ ആവശ്യങ്ങൾ പരിഗണിക്കുമെന്നും ഡിഎഫ്ഒ പറഞ്ഞു.

Kerala

മു​ണ്ട​ക്ക​യ​ത്ത് നാ​യ​യെ കൊ​ന്ന​ത് പു​ലി ത​ന്നെ; സ്ഥി​രീ​ക​രി​ച്ച് വ​നം വ​കു​പ്പ്

കോ​ട്ട​യം: മു​ണ്ട​ക്ക​യം പു​ഞ്ച​വ​യ​ലി​ൽ നാ​യ​യെ കൊ​ല​പ്പെ​ടു​ത്തി​യ​ത് പു​ലി ത​ന്നെ​യെ​ന്ന് വ​നം വ​കു​പ്പ്. പാ​ക്കാ​നം ഇ​ഞ്ചി​ക്കു​ഴി കൂ​പ്പി​നോ​ട് ചേ​ർ​ന്ന വീ​ട്ടി​ലെ വ​ള​ർ​ത്തു നാ​യ​യെ​യാ​ണ് പു​ലി കൊ​ല​പ്പെ​ടു​ത്തി​യ​തെ​ന്ന് വ​നം വ​കു​പ്പ് സ്ഥി​രീ​ക​രി​ച്ച​ത്.

പ്ര​ദേ​ശ​ത്ത് സ്ഥാ​പി​ച്ച ക്യാ​മ​റ​യി​ൽ പു​ലി​യു​ടെ ദൃ​ശ്യ​ങ്ങ​ൾ പ​തി​ഞ്ഞി​രു​ന്ന​താ​യി ക​ണ്ടെ​ത്തി. ഇ​തോ​ടെ​യാ​ണ് നാ​യ​യെ കൊ​ല​പ്പെ​ടു​ത്തി​യ​ത് പു​ലി ത​ന്നെ​യാ​ണെ​ന്ന് സ്ഥി​രീ​ക​രി​ച്ച​ത്.

Kerala

പ​രി​സ്ഥി​തിലോ​ല പ്ര​ദേ​ശ നി​ർ​ണ​യം; വ​ന​മെന്ന് തെറ്റായി വി​ജ്ഞാ​പ​നം ചെ​യ്യ​പ്പെ​ട്ട പ്ര​ദേ​ശ​ങ്ങ​ൾ ഒ​ഴി​വാ​ക്കും

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: പ​​​രി​​​സ്ഥി​​​തി ലോ​​​ല പ്ര​​​ദേ​​​ശ (ഇ​​​എ​​​സ്എ) നി​​​ർ​​​ണ​​​യ​​​വു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട വി​​​ഷ​​​യ​​​ത്തി​​​ൽ രാ​​​ജ്യ​​​ത്ത് ഏ​​​റ്റ​​​വും കൃ​​​ത്യ​​​വും വി​​​ശ​​​ദ​​​വു​​​മാ​​​യ പ​​​ഠ​​​നം ന​​​ട​​​ത്തി​​​യ സം​​​സ്ഥാ​​​നം കേ​​​ര​​​ള​​​മാ​​​ണെ​​​ന്നും ഇ​​​ത് കേ​​​ന്ദ്ര​​​ത​​​ല​​​ത്തി​​​ൽ അം​​​ഗീ​​​ക​​​രി​​​ക്ക​​​പ്പെ​​​ട്ടി​​​ട്ടു​​​ണ്ടെ​​​ന്നും മു​​​ഖ്യ​​​മ​​​ന്ത്രി വി. ​​​ഡി. സ​​​തീ​​​ശ​​​ൻ പ​​​റ​​​ഞ്ഞു.

ഇ​​​എ​​​സ്എ നി​​​ർ​​​ണ​​​യ​​​വു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് മു​​​ഖ്യ​​​മ​​​ന്ത്രി​​​യു​​​ടെ അ​​​ധ്യ​​​ക്ഷ​​​ത​​​യി​​​ൽ സെ​​​ക്ര​​​ട്ടേ​​​റി​​​യ​​​റ്റി​​​ൽ ചേ​​​ർ​​​ന്ന ഉ​​​ന്ന​​​ത​​​ത​​​ല യോ​​​ഗ​​​ത്തി​​​ൽ സം​​​സാ​​​രി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു അ​​​ദ്ദേ​​​ഹം.

ഉ​​​യ​​​ർ​​​ന്ന ജ​​​ന​​​സാ​​​ന്ദ്ര​​​ത​​​യു​​​ണ്ടാ​​​യി​​​ട്ടും സം​​​സ്ഥാ​​​ന​​​ത്തി​​​ന് മി​​​ക​​​ച്ച വ​​​ന​​​വി​​​സ്തൃ​​​തി​​​യും പ​​​ച്ച​​​പ്പും നി​​​ല​​​നി​​​ർ​​​ത്താ​​​ൻ ക​​​ഴി​​​ഞ്ഞി​​​ട്ടു​​​ണ്ട്. ഇ​​​ടു​​​ക്കി ഉ​​​ൾ​​​പ്പെ​​​ടെ​​​യു​​​ള്ള ജി​​​ല്ല​​​ക​​​ളി​​​ൽ മു​​​ൻ​​​കാ​​​ല​​​ങ്ങ​​​ളി​​​ൽ തെ​​​റ്റി വ​​​ന​​​മാ​​​യി വി​​​ജ്ഞാ​​​പ​​​നം ചെ​​​യ്യ​​​പ്പെ​​​ട്ട പ്ര​​​ദേ​​​ശ​​​ങ്ങ​​​ൾ ഒ​​​ഴി​​​വാ​​​ക്കു​​​മെ​​​ന്ന ഉ​​​റ​​​പ്പ് സ​​​ർ​​​ക്കാ​​​ർ ന​​​ട​​​പ്പാ​​​ക്കും.

ഭൂ​​​മി​​​യു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട കേ​​​സു​​​ക​​​ളി​​​ൽ ഉ​​​ൾ​​​പ്പെ​​​ടെ ഹൈ​​​ക്കോ​​​ട​​​തി​​​യി​​​ലും മ​​​റ്റ് കോ​​​ട​​​തി​​​ക​​​ളി​​​ലും സ​​​മ​​​ർ​​​പ്പി​​​ക്കു​​​ന്ന സ​​​ത്യ​​​വാ​​​ങ്മൂ​​​ല​​​ങ്ങ​​​ളി​​​ൽ സ​​​ർ​​​ക്കാ​​​ർ വ​​​കു​​​പ്പു​​​ക​​​ൾ ഏ​​​കീ​​​കൃ​​​ത നി​​​ല​​​പാ​​​ട് സ്വീ​​​ക​​​രി​​​ക്ക​​​ണ​​​മെ​​​ന്നും ഇ​​​തു സം​​​ബ​​​ന്ധി​​​ച്ച് അ​​​ഡ്വ​​​ക്കേ​​​റ്റ് ജ​​​ന​​​റ​​​ലി​​​ന് നി​​​ർ​​​ദേ​​​ശം ന​​​ൽ​​​കി​​​യി​​​ട്ടു​​​ണ്ടെ​​​ന്നും മു​​​ഖ്യ​​​മ​​​ന്ത്രി പ​​​റ​​​ഞ്ഞു.

പ​​​രി​​​സ്ഥി​​​തിലോ​​​ല പ്ര​​​ദേ​​​ശ​​​ങ്ങ​​​ളു​​​ടെ വി​​​സ്തൃ​​​തി​​​യു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് സം​​​സ്ഥാ​​​നം സ​​​മ​​​ർ​​​പ്പി​​​ച്ച ക​​​ണ​​​ക്കു​​​ക​​​ൾ കൃ​​​ത്യ​​​മാ​​​ണെ​​​ന്ന് യോ​​​ഗം വി​​​ല​​​യി​​​രു​​​ത്തി. പ​​​രി​​​സ്ഥി​​​തി സം​​​ര​​​ക്ഷ​​​ണ​​​ത്തി​​​ൽ കേ​​​ര​​​ളം സ്വീ​​​ക​​​രി​​​ച്ച ന​​​ട​​​പ​​​ടി​​​ക​​​ൾ കേ​​​ന്ദ്ര​​​ത​​​ല ഇ​​​എ​​​സ്എ സ​​​മി​​​തി​​​യെ ബോ​​​ധ്യ​​​പ്പെ​​​ടു​​​ത്താ​​​നും യോ​​​ഗം തീ​​​രു​​​മാ​​​നി​​​ച്ചു.

മ​​​ന്ത്രി​​​മാ​​​രാ​​​യ സ​​​ണ്ണി ജോ​​​സ​​​ഫ്, ഷി​​​ബു ബേ​​​ബി ജോ​​​ൺ, ടി. ​​​സി​​​ദ്ദി​​​ഖ്, എ.പി.അ​​​നി​​​ൽ​​​കു​​​മാ​​​ർ, അ​​​നൂ​​​പ് ജേ​​​ക്ക​​​ബ്, ചീ​​​ഫ് സെ​​​ക്ര​​​ട്ട​​​റി ബി​​​ശ്വ​​​നാ​​​ഥ് സി​​​ൻ​​​ഹ, വ​​​കു​​​പ്പ് സെ​​​ക്ര​​​ട്ട​​​റി​​​മാ​​​ർ, ഉ​​​ന്ന​​​ത ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ർ തു​​​ട​​​ങ്ങി​​​യ​​​വ​​​ർ യോ​​​ഗ​​​ത്തി​​​ൽ പ​​​ങ്കെ​​​ടു​​​ത്തു.

District News

അജ്ഞാത ജീവിയുടെ സാന്നിധ്യം: കാമറ ട്രാപ്പുകൾ മാറ്റി സ്ഥാപിച്ചു

നെടുമങ്ങാട്: ആനാട് പഞ്ചായത്തിലെ ഉണ്ടപ്പാറയിൽ പ്രദേശവാസികൾ രാത്രി അജ്‌ഞാത ജീവിയെ കണ്ടെന്ന് അറിയിച്ചതിനെ തുടർന്ന് സ്ഥാപിച്ച കാമറ ട്രാപ്പുകൾ കഴിഞ്ഞദിവസം മാറ്റി സ്ഥാപിച്ചു. നാലാമത്തെ തവണയാണ് കാമറകൾ മാറ്റി സ്‌ഥാപിക്കുന്നത് എന്ന് വനംവകുപ്പ് അധികൃതർ പറഞ്ഞു.

ഇതുവരെ കാമറയിൽ തെളിഞ്ഞത് മരപ്പട്ടിയും കാട്ടുപന്നിയും ആണെന്നും വനംവകുപ്പ് അധികൃതർ പറഞ്ഞു. അജ്ഞാത ജീവിയുടെ സാന്നിധ്യം ഉണ്ടെന്ന് പ്രദേശവാസികൾ പറയുന്ന സ്ഥലങ്ങളിലേക്ക് കാമറ ട്രാപ്പുകൾ മാറ്റി വയ്ക്കുകയാണ് ചെയ്യുന്നതെന്ന് ആർആർടി സംഘം അറിയിച്ചു.

മുൻപ് കാൽപാടുകൾ കണ്ടെങ്കിലും മഴ പെയ്തതിനെ തുടർന്ന് ഏത് ജീവിയുടെയാണെന്നു തിരിച്ചറിയാൻ സാധിക്കാത്തതോടെ ആണ് വനംവകുപ്പ് കാമറ ട്രാപ്പുകൾ സ്ഥാപിച്ചത്.

ദമ്പതികൾ അജ്‌ഞാത ജീവിയെ കണ്ടെന്ന് അറിയിച്ച മാവിൻ ചുവട്ടിലാണ് കഴിഞ്ഞമാസം ഏഴിന് കാമറ ട്രാപ്പുകൾ വച്ചത്. ഉണ്ടപ്പാറ, കുഴിവിള, തൊഴുകുമേൽ, കുപ്പപ്ലാങ്ങര, കരിഞ്ചാത്തിമൂല പ്രദേശത്ത് ഉള്ളവർ ഭീതിയിലാണ് ഇപ്പോഴും.

District News

കാ​ട്ടാ​ന ക​ബാ​ലി​യെ പ്ര​കോ​പി​പ്പി​ക്കാ​ൻ ശ്ര​മി​ച്ച യു​വാ​ക്ക​ളെ വ​നം​വ​കു​പ്പ് തെര​യു​ന്നു

അ​തി​ര​പ്പി​ള്ളി: ഷോ​ള​യാ​റി​ല്‍ കാ​ട്ടാ​ന ക​ബാ​ലി​യെ പ്ര​കോ​പി​ക്കാ​ന്‍ ശ്ര​മി​ച്ച വി​നോ​ദ സ​ഞ്ചാ​രി​ക​ളെ വ​നം വ​കു​പ്പ് തെ​ര​യു​ന്നു. ക​ഴി​ഞ്ഞ ദി​വ​സം ത​മി​ഴ്‌​നാ​ട്ടി​ല്‍ നി​ന്നു​ള്ള ര​ണ്ട് യു​വാ​ക്ക​ളാ​ണ് ക​ബാ​ലി​യു​ടെ ഫോ​ട്ടോ എ​ടു​ത്ത​ത്.

ഇ​തി​നാ​യി ഇ​വ​ര്‍ ആ​ന​യെ പ്ര​കോ​പി​ക്കു​ന്ന​തി​ന് ശ​ബ്ദ​മു​ണ്ടാ​ക്കി. കു​റ​ച്ച​ക​ലെ​യാ​യി​രു​ന്ന ആ​ന ഇ​തോ​ടെ റോ​ഡി​ലേ​ക്കെ​ത്തി. ബൈ​ക്കി​ലാ​യി​രു​ന്ന യു​വാ​ക്ക​ള്‍ സ്ഥ​ലം​വി​ട്ടു.

വി​വ​രം അ​റി​ഞ്ഞ​വ​ന​പാ​ല​ക​ർ ഇ​വ​രെ പി​ടി​കൂ​ടാ​ൻ ശ്ര​മി​ച്ചെ​ങ്കി​ലും ക​ണ്ടെ​ത്തി​യി​ല്ല. ഇ​വ​രെ​ക്കു​റി​ച്ച് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. ഇ​വ​രു​ടെ ബൈ​ക്കി​ന്‍റെ ന​മ്പ​ര്‍ വ്യ​ക്ത​മാ​യി​രു​ന്നി​ല്ല.

Kerala

കാട്ടാന ആക്രമണത്തില്‍ വനം വകുപ്പ് കരാര്‍ തൊഴിലാളിയായ വയോധികക്ക് പരിക്ക്

എടക്കര (മലപ്പുറം): കാട്ടാന ആക്രമണത്തില്‍ വനം വകുപ്പ് കരാര്‍ തൊഴിലാളിക്ക് പരിക്കേറ്റു. വനം വകുപ്പിന്‍റെ തേക്ക് പ്ലാന്‍റേഷന്‍ കരാര്‍ തൊഴിലാളിയായ മൂത്തേടം ബാലംകുളം വടക്കേത്തലയന്‍ ഹംസയുടെ ഭാര്യ സൈനബക്കാണ് (62) പരിക്കേറ്റത്. ഇവരെ മുക്കം കെഎംസിടി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവശിപ്പിച്ചു.

ബുധനാഴ്ച രാവിലെ എട്ടരയോടെയാണ് സംഭവം. കരുളായി റേഞ്ചിലെ പടുക്ക ഫോറസ്റ്റ് സ്റ്റേഷന്‍ പരിധിയില്‍ 2026 തേക്ക് പ്ലാന്‍റേഷന്‍ പ്രവൃത്തികള്‍ നടന്നുവരികയാണ്. ഇതിലെ തൊഴിലാളിയാണ് സൈനബ. കരാറുകാരന്‍റെ വാഹനത്തിലാണ് തൊഴിലാളികളെ പ്രവൃത്തിക്കായി വനത്തിലേക്ക് കൊണ്ടുപോകുന്നത്.

ഇന്നലെ ആദ്യ ട്രിപ്പില്‍ വാഹനത്തില്‍ കൊണ്ടുപോകാന്‍ കഴിയാതിരുന്ന ഒമ്പത് തൊഴിലാളികള്‍ വനത്തിലേക്ക് പ്രവശിക്കുന്നതിനിടയാണ് എതിരെ വന്ന കുട്ടിയാനയുടെ ആക്രമണമുണ്ടായത്. ഒപ്പമുണ്ടായിരുന്നവര്‍ ചിതറിയോടി. എന്നാല്‍ സൈനബക്ക് ഓടാന്‍ കഴിഞ്ഞില്ല. ഇതിനിടയില്‍ ആനക്കുട്ടി സൈനബയെ ആക്രമിക്കുകയായിരുന്നു.

കാലുകൊണ്ടുള്ള ചവിട്ടോ, തുമ്പിക്കൈ കൊണ്ടുള്ള അടിയോ ഏറ്റ് സൈനബയുടെ വാരിയെല്ലുകള്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഉടന്‍ ഇവരെ വനം വകുപ്പ് ജീവനക്കാര്‍ എടക്കരയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പ്രാഥമിക ചികിത്സകള്‍ നല്‍കിയ ശേഷം സൈനബയെ മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി. ഇവിടെ നടത്തിയ വിദഗ്ധ ചികിത്സകളില്‍ ആന്തരികാവയവങ്ങള്‍ക്ക് മുറിവുള്ളതിനാല്‍ മഞ്ചേരിയില്‍ നിന്ന് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് ഇവരെ റഫര്‍ ചെയ്യുകയായിരുന്നു.

കോഴിക്കോട് എത്താന്‍ വൈകുമെന്നതിനാല്‍ വനം വകുപ്പ് ഉദ്യോഗസ്ഥര്‍ ഇവരെ മുക്കം കെഎംസിടി ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. വാരിയെല്ലുകള്‍ പൊട്ടിയതിനാല്‍ ആന്തരിക രക്തസ്രാവം ഉണ്ടായിട്ടുണ്ട്.

ശസ്ത്രക്രിയ ആവശ്യമായതിനാലാണ് അടിയന്തരമായി മുക്കത്തെ ആശുപത്രിയില്‍ സൈനബയെ പ്രവേശിപ്പിച്ചതെന്ന് കരുളായി റേഞ്ച് ഓഫീസര്‍ മുജീബ് റഹ്‌മാന്‍ പറഞ്ഞു. തൊഴിലാളികള്‍ക്ക് നേരെ ആക്രമണമുണ്ടായ ഭാഗത്ത് സ്ഥിരമായി ഈ കുട്ടിയാനയെ കാണാറുണ്ടെന്നും ആദ്യമായാണ് ആക്രമണമുണ്ടായതെന്നും ഒപ്പമുണ്ടായിരുന്ന തൊഴിലാളികള്‍ പറഞ്ഞു.

Kerala

വീടിനു മുകളിലേക്കു പന മറിച്ചിട്ടു കാട്ടാനക്കൂട്ടം; വീട്ടുകാര്‍ പുറത്തേക്ക് ഓടി

കോതമംഗലം: എറണാകുളം കോതമംഗലത്തു കാട്ടാന ആക്രമണം രൂക്ഷം. കുട്ടമ്പുഴ പിണവൂര്‍കുടിയില്‍ ഇന്നു പുലര്‍ച്ചെയെത്തിയ കാട്ടാനക്കൂട്ടം വീടിന്‍റെ മുകളിലേക്കു പനമരം മറിച്ചിട്ടു. പൊട്ടനാനിക്കല്‍ ബിനോയിയുടെ വീടിന്‍റെ മേല്‍ക്കൂരയിലേക്കാണ് മരം മറിച്ചിട്ടത്. വീട് ഏതാണ്ട് പൂർണമായി തകർന്ന അവസ്ഥ‍യിലാണ്. 

പുലര്‍ച്ചെ മൂന്നോടെ ഒച്ച കേട്ട വീട്ടിലെ താമസക്കാരായ രാജന്‍, ഭാര്യ അനിത, ഇവരുടെ പത്തു വയസുകരി മകള്‍ എന്നിവര്‍ ഓടി രക്ഷപ്പെടുകയായിരുന്നു. കാട്ടാനശല്യം മൂലം വീടിനു പുറത്തിറങ്ങാന്‍ പോലും കഴിയാത്ത അവസ്ഥയാണെന്നും വന്യമൃഗശല്യത്തിനു ശാശ്വത പരിഹാരം കാണണമെന്നും വാര്‍ഡ് മെമ്പര്‍ ബിന്ദു രാജേന്ദ്രന്‍ പറഞ്ഞു.

ആറേഴ് വര്‍ഷമായി പ്രദേശത്തു കാട്ടാനയുടെ ശല്യം രൂക്ഷമാണ്. മൂന്നു കോടി രൂപയുടെ ട്രഞ്ച്, ഫെന്‍സിംഗ് സംവിധാനങ്ങള്‍ ഒരുക്കിയിരുന്നെങ്കിലും ഇതൊക്കെ നശിപ്പിച്ചാണ് പ്രദേശത്ത് കാട്ടാനക്കൂട്ടം എത്താറുള്ളത്. സന്ധ്യ കഴിഞ്ഞാല്‍ പുറത്തേക്ക് ഇറങ്ങാന്‍ സാധിക്കാത്ത സാഹചര്യമാണ് എന്നാണ് നാട്ടുകാര്‍ പറയുന്നത്.

District News

കാ​ട്ടാ​ന​ക്ക​ലി​യി​ല്‍ ഒ​രു​ ജീ​വ​ന്‍​കൂ​ടി പൊ​ലി​ഞ്ഞു...

രാ​ജാ​ക്കാ​ട്: ഇ​ടു​ക്കി​യി​ല്‍ വീ​ണ്ടും കാ​ട്ടാ​ന​ക്ക​ലി. മ​ക്ക​ളു​ടെ ക​ണ്‍​മു​ന്നി​ലാ​ണ് മാ​താ​വി​നെ കാ​ട്ടാ​ന തു​മ്പി​ക്കൈ​യ്ക്ക് വ​ലി​ച്ചെ​റി​ഞ്ഞ് ച​വി​ട്ടി​ക്കൊ​ല​പ്പെ​ടു​ത്തി​യ​ത്. ചി​ന്ന​ക്ക​നാ​ല്‍ ഗ​വ. എ​ച്ച്എ​സി​ല്‍ ഏ​ഴാം​ക്ലാ​സി​ല്‍ പ​ഠി​ക്കു​ന്ന ര​ക്ഷാ​നെ​യും പ​ത്തി​ല്‍ പ​ഠി​ക്കു​ന്ന ര​ക്ഷി​ണ​യേ​യും സ്‌​കൂ​ളി​ലേ​ക്കു കൊ​ണ്ടു​പോ​കു​ന്ന​തി​നാ​യി ഒ​ന്ന​ര​കി​ലോ​മീ​റ്റ​ര്‍ ദൂ​രം പി​ന്നി​ട്ട് റോ​ഡി​ലേ​ക്ക് ഇ​റ​ങ്ങു​ന്ന​തി​നി​ടെ​യാ​ണ് നാ​ടി​നെ ക​ണ്ണീ​രി​ലാ​ഴ്ത്തി​യ ദാ​രു​ണ​സം​ഭ​വം ഉ​ണ്ടാ​യ​ത്. 35കാ​രി​യാ​യ മാ​രി​യാ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. കാ​ട്ടാ​ന ആ​ക്ര​മ​ണ​ത്തി​ല്‍ പ​രി​ക്കേ​റ്റ മ​ക​ന്‍ ര​ക്ഷാ​നെ അ​ടി​മാ​ലി താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ല്‍ പ്ര​ഥ​മ ചി​കി​ല്‍​സ ന​ല്‍​കി​യ ശേ​ഷം വി​ദ​ഗ്ധ ചി​കി​ല്‍​സ​യ്ക്കാ​യി കോ​ട്ട​യം മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലെ കു​ട്ടി​ക​ളു​ടെ ആ​ശു​പ​ത്രി​യി​ലേ​ക്ക് കൊ​ണ്ടു​പോ​യി.

സം​ഭ​വ​ത്തി​ല്‍ പ്ര​തി​ഷേ​ധി​ച്ച് ചി​ന്ന​ക്ക​നാ​ലി​ല്‍ നാ​ട്ടു​കാ​ര്‍ വ​ലി​യ പ്ര​തി​ഷേ​ധ​വു​മാ​യി രം​ഗ​ത്തെ​ത്തി. ഏ​റെ നാ​ളു​ക​ളാ​യി ഈ ​പ്ര​ദേ​ശ​ത്ത് കാ​ട്ടാ​ന​ക്കൂ​ട്ട​ങ്ങ​ള്‍ ത​മ്പ​ടി​ച്ചി​ട്ടും ഇ​വ​യെ കാ​ട്ടി​ലേ​ക്ക് തു​ര​ത്താ​ന്‍ വ​നം വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ ന​ട​പ​ടി സ്വീ​ക​രി​ക്കാ​ത്ത​താ​ണ് ഒ​രു ജീ​വ​ന്‍ പൊ​ലി​യാ​ന്‍ ഇ​ട​യാ​ക്കി​യെ​തെ​ന്ന് ഇ​വ​ര്‍ പ​റ​ഞ്ഞു. കാ​ട്ടാ​ന​ക​ള്‍ ജ​ന​വാ​സ മേ​ഖ​ല​യി​ലേ​ക്ക് ഇ​റ​ങ്ങു​ന്ന​ത് ത​ട​യാ​ന്‍ ട്ര​ഞ്ച് കു​ഴി​ക്കു​ക​യോ ഫെ​ന്‍​സിം​ഗ് സ്ഥാ​പി​ക്കു​ക​യോ ചെ​യ്തി​രു​ന്നി​ല്ല.

കാ​ട്ടാ​ന​ക​ളെ നി​യ​ന്ത്രി​ക്കു​ന്ന​തി​നു​ള്ള ആ​ര്‍​ആ​ര്‍​ടി സം​ഘ​ത്തി​ലു​ള്ള​വ​രു​ടെ എ​ണ്ണം പ​രി​മി​ത​മാ​ണ്. ഇ​വ​രു​ടെ എ​ണ്ണം വ​ര്‍​ധി​പ്പി​ക്കാ​നും അ​ധി​കൃ​ത​ര്‍ ന​ട​പ​ടി സ്വീ​ക​രി​ച്ചി​രു​ന്നി​ല്ല. കാ​ട്ടാ​ന​യാ​ക്ര​മ​ണ​ത്തി​ല്‍ ആ​രു​ടെ​യെ​ങ്കി​ലും ജീ​വ​ന്‍​പൊ​ലി​യു​മ്പോ​ള്‍ ശ​ക്ത​മാ​യ ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന് അ​ധി​കൃ​ത​ര്‍ ന​ല്‍​കു​ന്ന മ​റു​പ​ടി പാ​ഴ്‌​വാ​ക്കാ​യി മാ​റു​ക​യാ​യി​രു​ന്നു. ഇ​താ​ണ് ജ​ന​കീ​യ പ്ര​തി​ഷേ​ധം ശ​ക്ത​മാ​കാ​ന്‍ കാ​ര​ണ​മാ​യ​ത്.

പ്ര​ശ്‌​ന​ത്തി​ന് ശാ​ശ്വ​ത​പ​രി​ഹാ​രം ഉ​ണ്ടാ​യി​ല്ലെ​ങ്കി​ല്‍ മൃ​ത​ദേ​ഹം പോ​സ്റ്റ്‌​മോ​ര്‍​ട്ട​ത്തി​ന് വി​ട്ടു​കൊ​ടു​ക്കി​ല്ലെ​ന്ന നി​ല​പാ​ടി​ലാ​യി​രു​ന്നു ഇ​വി​ട​ത്തു​കാ​ര്‍. ഇ​തേ​ത്തു​ട​ര്‍​ന്ന് വ​നം​വ​കു​പ്പ​ധി​കൃ​ത​ര്‍, സ​ബ്ക​ള​ക്‌​ട​ര്‍, ജ​ന​പ്ര​തി​നി​ധി​ക​ള്‍ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ന​ട​ത്തി​യ ച​ര്‍​ച്ച​യെ​ത്തു​ട​ര്‍​ന്ന് അ​ടി​യ​ന്ത​ര ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കാ​മെ​ന്ന് ബ​ന്ധ​പ്പെ​ട്ട​വ​ര്‍ ഉ​റ​പ്പ് ന​ല്‍​കു​ക​യാ​യി​രു​ന്നു. ഇ​തോ​ടെ​യാ​ണ് ജ​ന​രോ​ഷം ശ​മി​ച്ച​ത്.

നേ​ര​ത്തേ ഇ​വി​ടെ ശ​ല്യ​ക്കാ​ര​നാ​യി​രു​ന്ന അ​രി​ക്കൊ​മ്പ​നെ മ​യ​ക്കു​വെ​ടി​വ​ച്ച് പി​ടി​കൂ​ടി കാ​ട് മാ​റ്റി​യി​രു​ന്നു.​പി​ന്നീ​ട് കാ​ട്ടാ​ന​ശ​ല്യം മേ​ഖ​ല​യി​ല്‍ അ​ല്‍​പം കു​റ​ഞ്ഞി​രു​ന്നെ​ങ്കി​ലും വീ​ണ്ടും ശ​ക്ത​മാ​യി​രി​ക്കു​ക​യാ​ണ്. സം​സ്ഥാ​ന​ത്ത് ഏ​റ്റ​വും അ​ധി​കം കാ​ട്ടാ​ന ആ​ക്ര​മ​ണം ഉ​ണ്ടാ​കു​ന്ന മേ​ഖ​ല​യാ​ണ് മ​തി​കെ​ട്ടാ​ന്‍​ചോ​ല ദേ​ശീ​യ ഉ​ദ്യാ​ന​ത്തോ​ട് ചേ​ര്‍​ന്നു​ള്ള ചി​ന്ന​ക്ക​നാ​ല്‍, ശാ​ന്ത​ന്‍​പാ​റ പ​ഞ്ചാ​യ​ത്തു​ക​ള്‍. ഒ​റ്റ​യാ​ന്‍​മാ​രെ റേ​ഡി​യോ കോ​ള​ര്‍ ഘ​ടി​പ്പി​ച്ചു നി​രീ​ക്ഷി​ക്കു​മെ​ന്നും ആ​ന​ക​ളു​ടെ സാ​ന്നി​ധ്യം എ​വി​ടെ​യെ​ന്ന് അ​റി​യു​ന്ന​തി​ന് സം​വി​ധാ​നം ഏ​ര്‍​പ്പെ​ടു​ത്തു​മെ​ന്നും കാ​ര്‍​ഷി​ക, ജ​ന​വാ​സ മേ​ഖ​ല​ക​ളി​ല്‍ പ്ര​തി​രോ​ധ ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നും സ​ര്‍​ക്കാ​ര്‍ പ്ര​ഖ്യാ​പി​ച്ച​ത് ന​ട​പ്പാ​ക്ക​ണ​മെ​ന്ന ആ​വ​ശ്യ​മാ​ണ് പ്ര​തി​ഷേ​ധ​ക്കാ​ര്‍ ഉ​ന്ന​യി​ച്ച​ത്.

നി​ല​വി​ലു​ള്ള ആ​ര്‍​ആ​ര്‍​ടി സം​ഘം വി​പു​ലീ​ക​രി​ക്കു​മെ​ന്നും പ്ര​തി​രോ​ധ ന​ട​പ​ടി സം​ബ​ന്ധി​ച്ച ആ​ക്‌​ഷ​ന്‍ പ്ലാ​ന്‍ ഉ​ട​ന്‍ സ​ര്‍​ക്കാ​രി​ന് സ​മ​ര്‍​പ്പി​ക്കു​മെ​ന്നും കൊ​ല്ല​പ്പെ​ട്ട മാ​രി​യു​ടെ മ​ക്ക​ളു​ടെ വി​ദ്യ​ഭ്യാ​സം വ​നം​വ​കു​പ്പ് ഏ​റ്റെ​ടു​ക്കാ​നും അ​ര്‍​ഹ​മാ​യ ന​ഷ്ട​പ​രി​ഹാ​രം അ​ടു​ത്ത​ദി​വ​സം കൈ​മാ​റു​മെ​ന്നും വ​നം​വ​കു​പ്പ​ധി​കൃ​ത​ര്‍ ഉ​റ​പ്പു​ന​ല്‍​കു​ക​യും ചെ​യ്തു. ഇ​തോ​ടെ​യാ​ണ് മൃ​ത​ദേ​ഹം വി​ട്ടു​ന​ല്‍​കാ​ന്‍ തീ​രു​മാ​നി​ച്ച​ത്. ഇ​ടു​ക്കി മെ​ഡി​ക്ക​ല്‍ കോ​ളേ​ജ് മോ​ര്‍​ച്ച​റി​യി​ല്‍ സൂ​ക്ഷി​ച്ചി​രി​ക്കു​ന്ന മൃ​ത​ദേ​ഹം ഇ​ന്ന് പോ​സ്റ്റ്‌​മോ​ര്‍​ട്ട​ത്തി​നു ശേ​ഷം ബ​ന്ധു​ക്ക​ള്‍​ക്ക് വി​ട്ടു​ന​ൽ​കും.

SUNDAY DEEPIKA

കാ​ടു വി​ഴു​ങ്ങി​യ മ​ഹാ​ന​ഗ​രം

ഗു​ജ​റാ​ത്തി​ലെ സാ​ബ​ര്‍​കാ​ന്ത ജി​ല്ല​യി​ല്‍, ആ​ര​വ​ല്ലി മ​ല​നി​ര​ക​ളു​ടെ അ​ടി​വാ​ര​ത്ത് ഹ​ര്‍​നാ​വ് ന​ദീ​തീ​ര​ത്ത് സ്ഥി​തി​ചെ​യ്യു​ന്ന "പോ​ളോ ഫോ​റ​സ്റ്റ്’ ഒ​രു അ​പൂ​ര്‍​വ പ്ര​ദേ​ശ​മാ​ണ്. പ്ര​കൃ​തി​സ്നേ​ഹി​ക​ൾ​ക്കും ച​രി​ത്രാ​ന്വേ​ഷി​ക​ൾ​ക്കും ഒ​രു​പോ​ലെ ഇ​ഷ്ട​പ്പെ​ടു​ന്ന ഇ​ടം. ഇ​ന്ന് വി​നോ​ദ​സ​ഞ്ചാ​രി​ക​ളു​ടെ കേ​ന്ദ്ര​മാ​യ ഈ ​വ​ന​പ്ര​ദേ​ശ​ത്തി​ന് അ​തി​പു​രാ​ത​ന​മാ​യ ഒ​രു ന​ഗ​ര​ത്തി​ന്‍റെ ക​ഥ​യാ​ണ് പ​റ​യാ​നു​ള്ള​ത്.

പ​ത്താം നൂ​റ്റാ​ണ്ടി​ല്‍ പ​രി​ഹാ​ര്‍ രാ​ജാ​ക്ക​ന്മാ​രാ​ണ് ഈ ​ന​ഗ​രം സ്ഥാ​പി​ച്ച​തെ​ന്ന് ക​രു​ത​പ്പെ​ടു​ന്നു. പി​ന്നീ​ട് പ​തി​ന​ഞ്ചാം നൂ​റ്റാ​ണ്ടി​ല്‍ മാ​ര്‍​വാ​റി​ലെ റാ​ത്തോ​ഡ് ര​ജ​പു​ത്ര​ര്‍ ഈ ​പ്ര​ദേ​ശം പി​ടി​ച്ച​ട​ക്കി. "പോ​ളോ’ എ​ന്ന വാ​ക്ക് "പോ​ള്‍’ എ​ന്ന ഗു​ജ​റാ​ത്തി വാ​ക്കി​ല്‍ നി​ന്നാ​ണ് ഉ​ണ്ടാ​യ​ത്. ഇ​തി​നു വാ​തി​ൽ എ​ന്നാ​ണ് അ​ർ​ഥം. രാ​ജ​സ്ഥാ​നി​ലേ​ക്കും ഗു​ജ​റാ​ത്തി​ലേ​ക്കു​മു​ള്ള പ​ഴ​യ വ്യാ​പാ​ര പാ​ത​ക​ളു​ടെ പ്ര​വേ​ശ​ന ക​വാ​ട​മാ​യാ​ണ് ഈ ​പ്ര​ദേ​ശം നി​ല​കൊ​ണ്ടി​രു​ന്ന​ത്. പ​രി​ഹാ​ര്‍ രാ​ജാ​ക്ക​ന്മാ​ര്‍​ക്കു ശേ​ഷം വേ​റെ​യും പ​ല രാ​ജ​വം​ശ​ങ്ങ​ളും പ്ര​ദേ​ശ​ത്തി​ന്‍റെ അ​ധി​കാ​രം കൈ​യാ​ളി. പ​ര​മാ​ര്‍ രാ​ജ​വം​ശ​വും പി​ന്നീ​ട് വ​ന്ന ര​ജ​പു​ത്ര ഭ​ര​ണാ​ധി​കാ​രി​ക​ളും ഇ​വി​ടെ വ​ലി​യ തോ​തി​ലു​ള്ള നി​ര്‍​മാ​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ന​ട​പ്പാ​ക്കി.

ശ​ത്രു​ക്ക​ളു​ടെ ആ​ക്ര​മ​ണ​ങ്ങ​ളി​ല്‍​നി​ന്ന് ര​ക്ഷ​നേ​ടാ​നാ​യി പ​ര്‍​വ​ത​ങ്ങ​ളാ​ലും ഇ​ട​തൂ​ര്‍​ന്ന വ​ന​ങ്ങ​ളാ​ലും ചു​റ്റ​പ്പെ​ട്ട ഈ ​പ്ര​ദേ​ശം ഒ​രു സു​ര​ക്ഷി​ത താ​വ​ള​മാ​യി ഭ​ര​ണാ​ധി​കാ​രി​ക​ള്‍ ഉ​പ​യോ​ഗി​ച്ചി​രു​ന്നു. എ​ന്നാ​ല്‍ കാ​ല​ക്ര​മേ​ണ ഈ ​ന​ഗ​രം ഉ​പേ​ക്ഷി​ക്ക​പ്പെ​ടു​ക​യും വ​നം അ​തി​നെ വി​ഴു​ങ്ങു​ക​യും ചെ​യ്തു. വ​ര്‍​ഷ​ങ്ങ​ളോ​ളം പു​റം​ലോ​ക​ത്തി​ന് അ​ജ്ഞാ​ത​മാ​യി​രു​ന്ന ഈ ​പ്ര​ദേ​ശം പി​ന്നീ​ട് പു​രാ​വ​സ്തു ഗ​വേ​ഷ​ക​രി​ലൂ​ടെ​യാ​ണ് വീ​ണ്ടെ​ടു​ക്ക​പ്പെ​ട്ട​ത്.

പോ​ളോ വ​ന​ത്തി​ന്‍റെ പ്ര​ധാ​ന സ​വി​ശേ​ഷ​ത, കാ​ടി​നു​ള്ളി​ല്‍ ചി​ത​റി​ക്കി​ട​ക്കു​ന്ന പു​രാ​ത​ന ജൈ​ന-​ഹി​ന്ദു ക്ഷേ​ത്രാ​വ​ശി​ഷ്ട​ങ്ങ​ളാ​ണ്. ഹി​ന്ദു- ജൈ​ന വാ​സ്തു​ശൈ​ലി​ക​ളു​ടെ സ​മ​ന്വ​യ​മാ​ണ് ഇ​വി​ടെ​യു​ള്ള ക്ഷേ​ത്ര​ങ്ങ​ള്‍. മാ​ര്‍​ബി​ളി​ലും ക​ല്ലി​ലും തീ​ര്‍​ത്ത അ​തി​മ​നോ​ഹ​ര​മാ​യ കൊ​ത്തു​പ​ണി​ക​ള്‍ മി​ക്ക ക്ഷേ​ത്ര​ങ്ങ​ളി​ലും കാ​ണാം. മു​സ്ലീം അ​ധി​നി​വേ​ശ​കാ​ല​ത്ത് പ​ല ക്ഷേ​ത്ര​ങ്ങ​ളും ഭാ​ഗി​ക​മാ​യി ത​ക​ര്‍​ക്ക​പ്പെ​ട്ടി​ട്ടു​ണ്ട്.

15-ാം നൂ​റ്റാ​ണ്ടി​ല്‍ നി​ര്‍​മി​ക്ക​പ്പെ​ട്ട ശ​ര​ണേ​ശ്വ​ര്‍ ശി​വ​ക്ഷേ​ത്ര​മാ​ണ് വ​ന​ത്തി​ലെ ഏ​റ്റ​വും പ്ര​ധാ​ന​പ്പെ​ട്ട നി​ര്‍​മി​തി​ക​ളി​ലൊ​ന്ന്. ക​മ​നീ​യ​മാ​യ വാ​സ്തു​ഭം​ഗി​യാ​ല്‍ അ​തി​പ്ര​ശ​സ്ത​മാ​ണി​ത്. പു​രാ​ത​ന ജൈ​ന വാ​സ്തു​വി​ദ്യ​യു​ടെ മ​കു​ടോ​ദാ​ഹ​ര​ണ​മാ​യ ല​ഖേ​ണ ജൈ​ന ക്ഷേ​ത്ര​മാ​ണ് മ​റ്റൊ​ന്ന്. സൂ​ര്യ​ദേ​വ​ന് സ​മ​ര്‍​പ്പി​ച്ചി​രി​ക്കു​ന്ന പ​ഴ​യ ക്ഷേ​ത്ര​ങ്ങ​ളു​ടെ അ​വ​ശി​ഷ്ട​ങ്ങ​ളും ഇ​വി​ടെ കാ​ണാ​നാ​വും.

വ​ന​ത്തി​നു​ള്ളി​ല്‍ "അ​ന്ധാ​രി’ എ​ന്നു വി​ളി​ക്കു​ന്ന ഒ​രു ഭാ​ഗ​മു​ണ്ട്. സൂ​ര്യ​പ്ര​കാ​ശം ക​ട​ക്കാ​ത്ത അ​ത്ര​യും ഇ​ട​തൂ​ര്‍​ന്ന മ​ര​ങ്ങ​ള്‍ ഉ​ള്ള​തു​കൊ​ണ്ടാ​ണ് ഇ​തി​ന് ഈ ​പേ​ര് ല​ഭി​ച്ച​ത്. പ​ണ്ട് ശ​ത്രു​ക്ക​ളി​ല്‍​നി​ന്ന് ഒ​ളി​ച്ചി​രി​ക്കാ​ന്‍ സൈ​നി​ക​ര്‍ ഇ​വി​ടം ഉ​പ​യോ​ഗി​ച്ചി​രു​ന്നു. പോ​ളോ ഫോ​റ​സ്റ്റി​നോ​ട് ചേ​ര്‍​ന്നു​കി​ട​ക്കു​ന്ന വി​ജ​യ​ന​ഗ​ര്‍ എ​ന്ന ചെ​റി​യ പ്ര​ദേ​ശ​മാ​യി​രു​ന്നു പ​ണ്ട് വ​ന​ത്തി​ന്‍റെ ഭ​ര​ണ​കേ​ന്ദ്രം.

ഇ​ന്ന് സാ​ഹ​സി​ക സ​ഞ്ചാ​രി​ക​ള്‍​ക്കും ച​രി​ത്ര​പ്രേ​മി​ക​ള്‍​ക്കും ഒ​രു​പോ​ലെ പ്രി​യ​പ്പെ​ട്ട ഇ​ട​മാ​ണി​വി​ടം. ട്ര​ക്കിം​ഗി​നും ഫോ​ട്ടോ​ഗ്ര​ഫി​ക്കും അ​നു​യോ​ജ്യ​മാ​യ ഈ ​പ്ര​ദേ​ശം പ്ര​കൃ​തി​യും ച​രി​ത്ര​വും ഇ​ഴ​പി​രി​ഞ്ഞു​കി​ട​ക്കു​ന്ന ഭൂ​മി​ക​യാ​ണ്. ഗു​ജ​റാ​ത്ത് സ​ര്‍​ക്കാ​ര്‍ എ​ല്ലാ വ​ര്‍​ഷ​വും ഇ​വി​ടെ "പോ​ളോ ഉ​ത്സ​വം’ ന​ട​ത്താ​റു​ണ്ട്. വ​ന​സം​ര​ക്ഷ​ണ​ത്തെ​ക്കു​റി​ച്ചും ച​രി​ത്ര​സ്മാ​ര​ക​ങ്ങ​ളെ​ക്കു​റി​ച്ചും ആ​ളു​ക​ളി​ല്‍ അ​വ​ബോ​ധം വ​ള​ര്‍​ത്താ​നാ​ണ് ഇ​തു സം​ഘ​ടി​പ്പി​ക്കു​ന്ന​ത്. എ​ന്താ​യാ​ലും ച​രി​ത്ര​സ്നേ​ഹി​ക​ള്‍ ഒ​രി​ക്ക​ലെ​ങ്കി​ലും സ​ന്ദ​ര്‍​ശി​ക്കേ​ണ്ട ഒ​രി​ടം ത​ന്നെ​യാ​ണ് പോ​ളോ ഫോ​റ​സ്റ്റ്.

Leader Page

പുതിയ സർക്കാർ അറിയാൻ

കേ​​​​​ര​​​​​ള​​​​​ത്തി​​​​​ലെ ഇ​​​​​ന്ന​​​​​ത്തെ രാ​​​ഷ്‌​​​ട്രീ​​​​​യ, സാ​​​​​മൂ​​​​​ഹി​​​​​ക സാ​​​​​ഹ​​​​​ച​​​​​ര്യ​​​​​ത്തി​​​​​ൽ പു​​​​​തി​​​​​യ സ​​​​​ർ​​​​​ക്കാ​​​​​രി​​​​​ൽ​​​നി​​​​​ന്ന് ക​​​​​ത്തോ​​​​​ലി​​​​​ക്കാ കോ​​​​​ൺ​​​​​ഗ്ര​​​​​സ്‌ പ്ര​​​​​തീ​​​​​ക്ഷി​​​​​ക്കു​​​​​ന്ന​​​​​ത് ജ​​​​​ന​​​​​കീ​​​​​യ​​​​​വും നീ​​​​​തി​​​​​പൂ​​​​​ർ​​​​​വക​​വും എ​​​​​ല്ലാ​​​​​ വി​​​​​ഭാ​​​​​ഗ​​​​​ങ്ങ​​​​​ളെയും ഉ​​​​​ൾ​​​​​ക്കൊ​​​​​ള്ളു​​​​​ന്ന​​​​​തു​​​​​മാ​​​​​യ ഭ​​​​​ര​​​​​ണ​​​​​മാ​​​​​ണ്. അ​​​​​തി​​​​​ൽ പ്ര​​​​​ത്യേ​​​​​കി​​​​​ച്ച് വ​​​​​ന​​​​​വും വി​​​​​ദ്യാ​​​​​ഭ്യാ​​​​​സ​​​​​വും ക​​​​​ർ​​​​​ഷ​​​​​ക​​​​​സ​​​​​മൂ​​​​​ഹ​​​​​ത്തി​​​​​നും കേ​​​​​ര​​​​​ള​​​​​ത്തി​​​​​ന്‍റെ ഭാ​​​​​വി​​​​​ക്കും അ​​​​​തീ​​​​​വ പ്രാ​​​​​ധാ​​​​​ന്യ​​​​​മു​​​​​ള്ള മേ​​​​​ഖ​​​​​ല​​​​​ക​​​​​ളാ​​​​​ണ്.

1. വ​​​​​നം​​​​​വ​​​​​കു​​​​​പ്പ്: മ​​​​​ല​​​​​യോ​​​​​ര​​​​​ത്തെ ജ​​​​​ന​​​​​ങ്ങ​​​​​ളു​​​​​ടെ വേ​​​​​ദ​​​​​ന അ​​​​​റി​​​​​യു​​​​​ന്ന, ക​​​​​ഴി​​​​​വു​​​​​ള്ള മ​​​​​ന്ത്രി വേ​​​​​ണം വ​​​​​നം​​​​​വ​​​​​കു​​​​​പ്പ് ഭ​​​​​രി​​​​​ക്കു​​​​​വാ​​​​​ൻ

മ​​​​​ല​​​​​യോ​​​​​ര മേ​​​​​ഖ​​​​​ല​​​​​യി​​​​​ലെ ക​​​​​ർ​​​​​ഷ​​​​​ക​​​​​രും കു​​​​​ടി​​​​​യേ​​​​​റ്റ ജ​​​​​ന​​​​​ങ്ങ​​​​​ളും ഇ​​​​​ന്ന് വ​​​​​ലി​​​​​യ ആ​​​​​ശ​​​​​ങ്ക​​​​​ക​​​​​ളി​​​​​ലൂ​​​​​ടെ ക​​​​​ട​​​​​ന്നു​​​​​പോ​​​​​കു​​​​​ക​​​​​യാ​​​​​ണ്. ജ​​​​​ന​​​​​വി​​​​​രു​​​​​ദ്ധ​​​​​വും കാ​​​​​ല​​​​​ഹ​​​​​ര​​​​​ണ​​​​​പ്പെ​​​​​ട്ടതുമായ വ​​​​​ന​​​​​നി​​​​​യ​​​​​മ​​​​​ങ്ങ​​​​​ൾ, ബ​​​​​ഫ​​​​​ർ​​​​​സോ​​​​​ൺ പ്ര​​​​​ശ്ന​​​​​ങ്ങ​​​​​ൾ, വ​​​​​ന്യ​​​​​മൃ​​​​​ഗ​​​ശ​​​​​ല്യം, പ​​​​​ട്ട​​​​​യ​​​​​ഭൂ​​​​​മി​​​​​യു​​​​​മാ​​​​​യി ബ​​​​​ന്ധ​​​​​പ്പെ​​​​​ട്ട അ​​​​​നി​​​​​ശ്ചി​​​​​ത​​​​​ത്വ​​​​​ങ്ങ​​​​​ൾ എ​​​​​ന്നി​​​​​വ ജ​​​​​ന​​​​​ങ്ങ​​​​​ളു​​​​​ടെ ജീ​​​​​വി​​​​​ത​​​​​ത്തെ​​​ത്ത​​​ന്നെ മാ​​​​​ര​​​​​ക​​​​​മാ​​​​​യി ബാ​​​​​ധി​​​​​ക്കു​​​​​ന്ന സാ​​​​​ഹ​​​​​ച​​​​​ര്യ​​​​​മാ​​​​​ണ് നി​​​​​ല​​​​​വി​​​​​ലു​​​​​ള്ള​​​​​ത്.

ഞ​​​​​ങ്ങ​​​​​ളു​​​​​ടെ കാ​​​​​ഴ്ച​​​​​പ്പാ​​​​​ടി​​​​​ൽ പ​​​​​രി​​​​​സ്ഥി​​​​​തി സം​​​​​ര​​​​​ക്ഷ​​​​​ണ​​​​​വും മ​​​​​നു​​​​​ഷ്യ​​​​​ജീ​​​​​വി​​​​​ത സം​​​​​ര​​​​​ക്ഷ​​​​​ണ​​​​​വും ഒ​​​​​രു​​​​​പോ​​​​​ലെ പ്ര​​​​​ധാ​​​​​ന​​​​​മാ​​​​​ണ്. വ​​​​​ന​​​​​സം​​​​​ര​​​​​ക്ഷ​​​​​ണം മ​​​​​നു​​​​​ഷ്യ​​​​​വി​​​​​രു​​​​​ദ്ധ​​​​​മോ ക​​​​​ർ​​​​​ഷ​​​​​ക​​​​​വി​​​​​രു​​​​​ദ്ധ​​​​​മോ ആ​​​​​ക​​​​​രു​​​​​ത്. പ്ര​​​​​കൃ​​​​​തി​​​​​യും മ​​​​​നു​​​​​ഷ്യ​​​​​നും ഒ​​​​​രു​​​​​മി​​​​​ച്ച് നി​​​​​ല​​​​​നി​​​​​ൽ​​​​​ക്കു​​​​​ന്ന സ​​​​​മ​​​​​തു​​​​​ലി​​​​​ത സ​​​​​മീ​​​​​പ​​​​​ന​​​​​മാ​​​​​ണ് ആ​​​​​വ​​​​​ശ്യം.

അ​​​​​തി​​​​​നാ​​​​​ൽ മ​​​​​ല​​​​​നാ​​​​​ട്ടി​​​​​ലെ ജ​​​​​ന​​​​​ങ്ങ​​​​​ളു​​​​​ടെ ജീ​​​​​വി​​​​​ത യാ​​​​​ഥാ​​​​​ർ​​​​​ഥ്യ​​​​​ങ്ങ​​​​​ൾ അ​​​​​റി​​​​​യു​​​​​ന്ന, ക​​​​​ർ​​​​​ഷ​​​​​കസ​​​​​മൂ​​​​​ഹ​​​​​ത്തി​​​​​ന്‍റെ വേ​​​​​ദ​​​​​ന മ​​​​​ന​​​​​സി​​​​​ലാ​​​​​ക്കു​​​​​ന്ന ഒ​​​​​രാ​​​​​ൾ വ​​​​​നം​​​വ​​​​​കു​​​​​പ്പ് കൈ​​​​​കാ​​​​​ര്യം ചെ​​​​​യ്യു​​​​​ന്ന​​​​​ത് ജ​​​​​ന​​​​​ങ്ങ​​​​​ളി​​​​​ൽ ആ​​​​​ത്മ​​​​​വി​​​​​ശ്വാ​​​​​സം ഉ​​​​​ണ്ടാ​​​​​ക്കും. ക​​​​​ർ​​​​​ഷ​​​​​കസ​​​​​മൂ​​​​​ഹ​​​​​വു​​​​​മാ​​​​​യി അ​​​​​ടു​​​​​ത്ത ബ​​​​​ന്ധ​​​​​മു​​​​​ള്ള കേ​​​​​ര​​​​​ള കോ​​​​​ൺ​​​​​ഗ്ര​​​​​സ് പോ​​​​​ലു​​​​​ള്ള പാ​​​​​ർ​​​​​ട്ടി​​​​​ക​​​​​ൾ​​​​​ക്ക് ഈ ​​​​​വി​​​​​ഷ​​​​​യ​​​ത്തി​​​​​ൽ കൂ​​​​​ടു​​​​​ത​​​​​ൽ സ​​​​​ഹാ​​​​​നു​​​​​ഭൂ​​​​​തി​​​​​യോ​​​​​ടെ​​​​​യു​​​​​ള്ള ഇ​​​​​ട​​​​​പെ​​​​​ട​​​​​ൽ ന​​​​​ട​​​​​ത്താ​​​​​ൻ സാ​​​​​ധി​​​​​ക്കു​​​​​മെ​​​​​ന്ന അ​​​​​ഭി​​​​​പ്രാ​​​​​യ​​​​​വും പൊ​​​​​തു​​​സ​​​​​മൂ​​​​​ഹ​​​​​ത്തി​​​​​ലുണ്ട്. എ​​​​​ന്നാ​​​​​ൽ പാ​​​​​ർ​​​​​ട്ടി എ​​​​​ന്ന​​​​​തി​​​​​ലു​​​​​പ​​​​​രി ജ​​​​​ന​​​​​ങ്ങ​​​​​ളു​​​​​ടെ പ്ര​​​​​ശ്ന​​​​​ങ്ങ​​​​​ൾ കേ​​​​​ൾ​​​​​ക്കാ​​​​​നും ധൈ​​​​​ര്യ​​​​​ത്തോ​​​​​ടെ ഇ​​​​​ട​​​​​പെ​​​​​ടാ​​​​​നും ക​​​​​ഴി​​​​​യു​​​​​ന്ന വ്യ​​​​​ക്തി​​​​​യാ​​​​​ണ് പ്ര​​​​​ധാ​​​​​ന​​​​​മെ​​​​​ന്ന് ക​​​​​ർ​​​​​ഷ​​​​​ക​​​​​ജ​​​​​ന​​​​​ത വി​​​​​ശ്വ​​​​​സി​​​​​ക്കു​​​​​ന്നു.

2. വി​​​​​ദ്യാ​​​​​ഭ്യാ​​​​​സ വ​​​​​കു​​​​​പ്പ്: ദൂ​​​​​ര​​​​​ക്കാഴ്ചയോടുകൂടിയ പ​​​​​രി​​​​​ഷ്കാ​​​​​ര​​​​​ങ്ങ​​​​​ൾ അ​​​​​നി​​​​​വാ​​​​​ര്യ​​​​​മാ​​​​​ണ്.

കേ​​​​​ര​​​​​ള​​​​​ത്തി​​​​​ലെ വി​​​​​ദ്യാ​​​​​ഭ്യാ​​​​​സ​​​രം​​​​​ഗ​​​​​ത്ത് ക്രൈ​​​​​സ്ത​​​​​വ സ​​​​​മൂ​​​​​ഹ​​​​​ത്തി​​​​​ന്‍റെ സം​​​​​ഭാ​​​​​വ​​​​​ന അ​​​​​തു​​​​​ല്യ​​​​​മാ​​​​​ണ്. അ​​​​​തി​​​​​നാ​​​​​ൽ വി​​​​​ദ്യാ​​​​​ഭ്യാ​​​​​സ മേ​​​​​ഖ​​​​​ല​​​​​യി​​​​​ലെ ജ​​​​​നാ​​​​​ധി​​​​​പ​​​​​ത്യ സ്വ​​​​​ഭാ​​​​​വ​​​​​വും ന്യൂ​​​​​ന​​​​​പ​​​​​ക്ഷാ​​​​​വ​​​​​കാ​​​​​ശ​​​​​ങ്ങ​​​​​ളും സം​​​​​ര​​​​​ക്ഷി​​​​​ക്ക​​​​​പ്പെ​​​​​ട​​​​​ണം എ​​​​​ന്ന​​​​​താ​​​​​ണ് ക​​​​​ത്തോ​​​​​ലി​​​​​ക്കാ കോ​​​ൺ​​​ഗ്ര​​​​​സി​​​​​ന്‍റെ ആ​​​​​വ​​​​​ശ്യം.

വി​​​​​ദേ​​​​​ശ സ​​​​​ർ​​​​​വ​​​​​ക​​​​​ലാ​​​​​ശാ​​​​​ല​​​​​ക​​​​​ൾ​​​​​ക്ക് കേ​​​​​ര​​​​​ള​​​​​ത്തി​​​​​ൽ കാ​​​​​മ്പ​​​​​സു​​​​​ക​​​​​ൾ ആ​​​​​രം​​​​​ഭി​​​​​ക്കാ​​​​​ൻ അ​​​​​വ​​​​​സ​​​​​രം ന​​​​​ൽ​​​​​ക​​​​​ണ​​​​​മെ​​​​​ന്ന ആ​​​​​വ​​​​​ശ്യം ഗൗ​​​​​ര​​​​​വ​​​​​ത്തോ​​​​​ടെ പ​​​​​രി​​​​​ഗ​​​​​ണി​​​​​ക്ക​​​​​പ്പെ​​​​​ടേ​​​​​ണ്ട വി​​​​​ഷ​​​​​യ​​​​​മാ​​​​​ണ്. ശ​​​​​രി​​​​​യാ​​​​​യ നി​​​​​യ​​​​​ന്ത്ര​​​​​ണ​​​​​ങ്ങ​​​​​ളോ​​​​​ടും നി​​​​​ല​​​​​വാ​​​​​രം പു​​​​​ല​​​​​ർ​​​​​ത്തു​​​​​മെ​​​​​ന്ന ഉ​​​​​റ​​​​​പ്പോ​​​​​ടും​​​കൂ​​​​​ടി ഇ​​​​​ത് ന​​​​​ട​​​​​പ്പി​​​​​ലാ​​​​​ക്കി​​​​​യാ​​​​​ൽ: വി​​​​​ദ്യാ​​​​​ർ​​​​​ഥി​​​ക​​​​​ളു​​​​​ടെ വി​​​​​ദേ​​​​​ശ​​​​​പ​​​​​ലാ​​​​​യ​​​​​നം കു​​​​​റ​​​​​യും, ആ​​​​​ഗോ​​​​​ള നി​​​​​ല​​​​​വാ​​​​​ര​​​​​ത്തി​​​​​ലു​​​​​ള്ള പ​​​​​ഠ​​​​​ന​​​​​സൗ​​​​​ക​​​​​ര്യ​​​​​ങ്ങ​​​​​ൾ കേ​​​​​ര​​​​​ള​​​​​ത്തി​​​​​ൽ ല​​​​​ഭ്യ​​​​​മാ​​​​​കും, ഗ​​​​​വേ​​​​​ഷ​​​​​ണ സം​​​​​സ്കാ​​​​​രം വ​​​​​ള​​​​​രും, തൊ​​​​​ഴി​​​​​ൽ അ​​​​​വ​​​​​സ​​​​​ര​​​​​ങ്ങ​​​​​ൾ വ​​​​​ർ​​​​​ധി​​​​​ക്കും, കേ​​​​​ര​​​​​ള​​​​​ത്തി​​​​​ന്‍റെ ഉ​​​​​ന്ന​​​​​തവി​​​​​ദ്യാ​​​​​ഭ്യാ​​​​​സ മേ​​​​​ഖ​​​​​ല കൂ​​​​​ടു​​​​​ത​​​​​ൽ ശ​​​​​ക്ത​​​​​മാ​​​​​കും.

വി​​​​​ദ്യാ​​​​​ഭ്യാ​​​​​സ വ​​​​​കു​​​​​പ്പ് കൈ​​​​​കാ​​​​​ര്യം ചെ​​​​​യ്യു​​​​​ന്ന​​​​​ത് പ​​​​​രി​​​​​ച​​​​​യ​​​​​സ​​​​​മ്പ​​​​​ന്ന​​​​​നും വി​​​​​ദ്യാ​​​​​ഭ്യാ​​​​​സ​​​രം​​​​​ഗ​​​​​ത്തെ​​​​​ക്കു​​​​​റി​​​​​ച്ച് ക്രാ​​​​​ന്ത​​​​​ദ​​​​​ർ​​​​​ശ​​​​​ന​​​​​വു​​​​​മു​​​​​ള്ള നേ​​​​​താ​​​​​വാ​​​​​യി​​​​​രി​​​​​ക്ക​​​​​ണം എ​​​​​ന്ന അ​​​​​ഭി​​​​​പ്രാ​​​​​യം ശ​​​​​ക്ത​​​​​മാ​​​​​ണ്. ഇ​​​​​ത് വി​​​​​ദ്യാ​​​​​ഭ്യാ​​​​​സ​​​​​ത്തി​​​​​ന്‍റെ ഗു​​​​​ണ​​​​​നി​​​​​ല​​​​​വാ​​​​​രം ഉ​​​​​യ​​​​​ർ​​​​​ത്താ​​​​​നും എ​​​​​ല്ലാ​​​​​വ​​​​​രെ​​​​​യും ഉ​​​​​ൾ​​​​​ക്കൊ​​​​​ള്ളാ​​​​​നും ക​​​​​ഴി​​​​​യു​​​​​ന്ന വ്യ​​​​​ക്തി​​​​​ ഈ വകുപ്പ് കൈകാര്യം ചെയ്യണ​​​​​മെ​​​​​ന്നാ​​​​​ണ് പൊ​​​​​തു​​​​​സ​​​​​മൂ​​​​​ഹ​​​​​ത്തി​​​​​ന്‍റെ പൊ​​​​​തു​​​​​വി​​​​​ലു​​​​​ള്ള അ​​​​​ഭി​​​​​പ്രാ​​​​​യം എ​​​​​ന്ന​​​​​ത് സ്പ​​​ഷ്‌​​​ട​​​​​മാ​​​​​ണ്. വി​​​​​ദ്യാ​​​​​ഭ്യാ​​​​​സ മ​​​​​ന്ത്രി​​​​​സ്ഥാ​​​​​നം കോ​​​ൺ​​​ഗ്ര​​​സ് പാ​​​​​ർ​​​​​ട്ടി ഏ​​​​​റ്റെ​​​​​ടു​​​​​ക്കു​​​​​ന്ന​​​​​താ​​​ണ് പ​​​​​ല​​​​​ കാ​​​​​ര​​​​​ണ​​​​​ങ്ങ​​​​​ളാ​​​​​ൽ ഉ​​​ചി​​​തം.​​

ഉ​​​​​പ​​​​​സം​​​​​ഹാ​​​​​രം

ജ​​​​​ന​​​​​ങ്ങ​​​​​ളു​​​​​ടെ ജീ​​​​​വി​​​​​ത​​​​​സു​​​​​ര​​​​​ക്ഷ, ക​​​​​ർ​​​​​ഷ​​​​​ക​​​​​രു​​​​​ടെ അ​​​​​വ​​​​​കാ​​​​​ശ​​​​​ങ്ങ​​​​​ൾ, വി​​​​​ദ്യാ​​​​​ഭ്യാ​​​​​സ സ്വാ​​​​​ത​​​​​ന്ത്ര്യം, സാ​​​​​മൂ​​​​​ഹ്യ​​​​​നീ​​​​​തി, കു​​​​​ടും​​​​​ബ​​​​​ങ്ങ​​​​​ളു​​​​​ടെ ഭാ​​​​​വി എ​​​​​ന്നി​​​​​വ സം​​​​​ര​​​​​ക്ഷി​​​​​ക്ക​​​​​പ്പെ​​​​​ടു​​​​​ന്ന ഭ​​​​​ര​​​​​ണ​​​​​മാ​​​​​ണ് ക​​​​​ത്തോ​​​​​ലി​​​​​ക്ക കോ​​​ൺ​​​ഗ്ര​​​സ് പു​​​​​തി​​​​​യ സ​​​ർ​​​ക്കാ​​​രി​​​ൽ​​​നി​​​​​ന്ന് ആ​​​​​ഗ്ര​​​​​ഹി​​​​​ക്കു​​​​​ന്ന​​​​​ത്. വി​​​​​ക​​​​​സ​​​​​ന​​​​​വും മ​​​​​നു​​​​​ഷ്യ​​​​​രോടുള്ള കരുതലും ഒ​​​​​രു​​​​​മി​​​​​ക്കു​​​​​ന്ന ഭ​​​​​ര​​​​​ണ​​​​​മാ​​​​​ണ് കേ​​​​​ര​​​​​ള​​​​​ത്തി​​​​​ന് ഇ​​​​​ന്ന് ഏ​​​​​റ്റ​​​​​വും ആ​​​​​വ​​​​​ശ്യ​​​​​മു​​​​​ള്ള​​​​​ത് എ​​​​​ന്ന​​​​​തു​​​​​കൊ​​​​​ണ്ടാ​​​​​ണ് ഭ​​​​​ര​​​​​ണ​​​മാ​​​​​റ്റ​​​​​ത്തി​​​​​നു​​​​​വേ​​​​​ണ്ടി ജ​​​​​നം വി​​​​​ധി എ​​​​​ഴു​​​​​തി​​​​​യി​​​​​രി​​​​​ക്കു​​​​​ന്ന​​​​​ത് എ​​​​​ന്ന​​​​​ത് മ​​​​​റ​​​​​ക്ക​​​​​രു​​​​​ത്.

National

സു​ഹൃ​ത്തി​നെ കൊ​ല​പ്പെ​ടു​ത്തി വ​ന​ത്തി​ൽ ഉ​പേ​ക്ഷി​ച്ചു

ച​ണ്ഡീ​ഗ​ഡ്: ഹ​രി​യാ​ന​യി​ലെ അം​ബാ​ല​യി​ൽ നി​ന്നു കാ​ണാ​താ​യ യു​വ​തി​യെ കൊ​ല​പ്പെ​ടു​ത്തി ഹി​മാ​ച​ൽ പ്ര​ദേ​ശി​ലെ വ​ന​ത്തി​ൽ ഉ​പേ​ക്ഷി​ച്ചു. അം​ബാ​ല സ്വ​ദേ​ശി​നി അ​മ​ൻ​ദീ​പ് (32) ആ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. സം​ഭ​വ​ത്തി​ൽ യു​വ​തി​യു​ടെ സു​ഹൃ​ത്ത് സ​ന്ദീ​പ് കു​മാ​റി​നെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.

ഹി​മാ​ച​ൽ പ്ര​ദേ​ശി​ലെ സി​ർ​മൗ​ർ ജി​ല്ല​യി​ലു​ള്ള പ​വോ​ണ്ട സാ​ഹി​ബ് വ​ന​മേ​ഖ​ല​യി​ൽ നി​ന്ന് പ​കു​തി ക​രി​ഞ്ഞ നി​ല​യി​ൽ യു​വ​തി​യു​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു. മെ​യ് 12 ന് ​അ​മ്മ​യു​ടെ മെ​ഡി​ക്ക​ൽ റി​പ്പോ​ർ​ട്ട് വാ​ങ്ങാ​നാ​യി വീ​ട്ടി​ൽ നി​ന്നി​റ​ങ്ങി​യ അ​മ​ൻ​ദീ​പി​നെ പിന്നീ​ട് കാ​ണാ​താ​വു​ക​യാ​യി​രു​ന്നു.

ഇ​തേ തു​ട​ർ​ന്ന് അ​മ​ൻ​ദീ​പി​ന്‍റെ ബ​ന്ധു​വാ​യ ജ​സ്പാ​ൽ സിം​ഗ് പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി. പി​ന്നീ​ട് പോ​ലീ​സ് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് കൊ​ല​പാ​തക വി​വ​രം പു​റ​ത്ത​റി​യു​ന്ന​ത്. അം​ബാ​ല​യി​ലെ വാ​ട​ക വീ​ട്ടി​ലേ​ക്ക് അ​മ​ൻ​ദീ​പി​നെ വി​ളി​ച്ചു​വ​രു​ത്തി​യ പ്ര​തി, ശീ​ത​ള​പാ​നി​യ​ത്തി​ൽ വി​ഷം ക​ല​ർ​ത്തി ന​ൽ​കി കൊ​ല​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു. കൊ​ല​പാ​ത​ക​ത്തി​ന് ശേ​ഷം ഹി​മാ​ച​ൽ പ്ര​ദേ​ശി​ലെ വ​ന​മേ​ഖ​ല​യി​ൽ ഇ​യാ​ൾ മൃ​ത​ദേ​ഹ​വു​മാ​യി എ​ത്തു​ക​യും പെ​ട്രോ​ൾ ഒ​ഴി​ച്ച് ക​ത്തി​ക്കാ​ൻ ശ്ര​മി​ക്കു​ക​യും ചെ​യ്തു.

ക​ഴി​ഞ്ഞ വ​ർ​ഷം പി​താ​വ് മ​രി​ച്ച​തി​നെ തു​ട​ർ​ന്ന് ട്യൂ​ഷ​ൻ എ​ടു​ത്താ​ണ് അ​മ​ൻ​ദീ​പ് കു​ടും​ബം പു​ല​ർ​ത്തി​യി​രു​ന്ന​ത്. രോ​ഗി​ക​ളാ​യ അ​മ്മ​യെ​യും സ​ഹോ​ദ​രി​യെ​യും ചി​കി​ത്സാ​ചെ​ല​വു​ക​ൾ ക​ണ്ടെ​ത്തി​യു​രു​ന്ന​തും അ​മ​ൻ​ദീ​പാ​യി​രു​ന്നു. കൊ​ല​പാ​ത​ക​ത്തി​ന് പി​ന്നി​ലെ കാ​ര​ണ​വും മ​റ്റാ​രെ​ങ്കി​ലും സാ​ഹാ​യി​ച്ചി​ട്ടു​ണ്ടോ എ​ന്ന കാ​ര്യ​വും പോ​ലീ​സ് അ​ന്വേ​ഷി​ച്ച് വ​രി​ക​യാ​ണ്.

Kerala

വി.​ഡി.​സ​തീ​ശ​ന്‍റെ വ​ന​വാ​സം; മ​ല​ക്കം മ​റി​ഞ്ഞ് ജ​നീ​ഷ് കു​മാ​ർ

പ​ത്ത​നം​തി​ട്ട; വി.​ഡി.​സ​തീ​ശ​നെ വ​ന​വാ​സ​ത്തി​ന് കോ​ന്നി​യി​ലേ​ക്ക് ക്ഷ​ണി​ച്ച​തി​ൽ മ​ല​ക്കം​മ​റി​ഞ്ഞ് കെ.​യു. ജ​നീ​ഷ് കു​മാ​ർ എം​എ​ൽ​എ. കോ​ന്നി​യു​ടെ വ​ന​സൗ​ന്ദ​ര്യം പു​റം​ലോ​ക​ത്തെ അ​റി​യി​ക്കു​ക​യാ​യി​രു​ന്നു ത​ന്‍റെ ല​ക്ഷ്യ​മെ​ന്നാ​ണ് ജ​നീ​ഷ് കു​മാ​റി​ന്‍റെ പു​തി​യ വി​ശ​ദീ​ക​ര​ണം.

തെ​ര​ഞ്ഞെ​ടു​പ്പി​ൽ യു​ഡി​എ​ഫ് പ​രാ​ജ​യ​പ്പെ​ട്ടാ​ൽ താ​ൻ വ​ന​വാ​സ​ത്തി​നു പോ​കു​മെ​ന്ന് സ​തീ​ശ​ൻ പ​റ​ഞ്ഞി​രു​ന്നു. സ​തീ​ശ​ന് വ​ന​വാ​സ​ത്തി​ന് പ​റ്റി​യ കാ​ടു​ക​ൾ കോ​ന്നി​യി​ലു​ണ്ടെ​ന്ന് ജ​നീ​ഷ് ഫേ​യ്സ്ബു​ക്കി​ൽ കു​റി​ച്ചി​രു​ന്നു. എ​ന്നാ​ൽ മു​ഖ്യ​മ​ന്ത്രി​യാ​യി വി.​ഡി.​സ​തീ​ശ​നെ തെ​ര​ഞ്ഞെ​ടു​ത്ത​തോ​ടെ​യാ​ണ് ജ​നീ​ഷ് കു​മാ​ർ നി​ല​പാ​ട് മാ​റ്റി​യ​ത്.

ശ്രീ​രാ​മ​ച​ന്ദ്ര​ന്‍റെ വ​ന​വാ​സ​കാ​ല​ത്തെ സ്മ​ര​ണ​ക​ളു​റ​ങ്ങു​ന്ന മ​ണ്ണാ​ണ് കോ​ന്നി​യെ​ന്നും അ​വി​ടെ വ​ന​വാ​സ​ത്തി​ന് ആ​വ​ശ്യ​മാ​യ എ​ല്ലാ സൗ​ക​ര്യ​ങ്ങ​ളും ഉ​ണ്ടെ​ന്നു​മാ​യി​രു​ന്നു ജ​നീ​ഷ് കു​മാ​ർ പ​റ​ഞ്ഞി​രു​ന്ന​ത്. ജി​ല്ല​യി​ലെ അ​ഞ്ച് സീ​റ്റു​ക​ളും യു​ഡി​എ​ഫ് നേ​ടു​മെ​ന്ന സ​തീ​ശ​ന്‍റെ അ​വ​കാ​ശ​വാ​ദ​ത്തെ​യും അ​ദ്ദേ​ഹം പ​രി​ഹ​സി​ച്ചി​രു​ന്നു.

യു​ഡി​എ​ഫ് പ​രാ​ജ​യ​പ്പെ​ടു​മെ​ന്നും ​തോ​ൽ​വി​ക്ക് പി​ന്നാ​ലെ സ​തീ​ശ​ന് വ​ന​വാ​സ​ത്തി​നാ​യി കോ​ന്നി​യി​ലേ​ക്ക് വ​രാ​മെ​ന്നും ജ​നീ​ഷ് കു​മാ​ർ ഫേ​യ്സ്ബു​ക്കി​ലൂ​ടെ പ​രി​ഹ​സി​ച്ചി​രു​ന്നു. ഇ​താ​ണ് ഇ​പ്പോ​ൾ അ​ദ്ദേ​ഹം തി​രു​ത്തി​യ​ത്.

Kerala

വീട്ടുകാരെ വിറപ്പിച്ച് കുളിമുറിയിൽ രാജവെമ്പാല

ഇരിട്ടി: വീട്ടുകാരെ വിറപ്പിച്ചു കുളിമുറിയിൽ കൂറ്റൻ രാജവെമ്പാല. ആറളം പുനരധിവാസ മേഖലയിലെ ബ്ലോക്ക് 10 ലെ പുലിക്കരി ഷിജുവിന്‍റെ വീട്ടിലെ ബാത്ത് റൂമിലാണ് രാജവെമ്പാലയെ കണ്ടത്. ആർആർടിയുടെ സഹായത്തോടെ

ഇരിട്ടി സെക്ഷൻ വാച്ചറും മാർക്ക്‌ പ്രവർത്തകനുമായ ഫൈസൽ വിളക്കോട്, മിറാജ് പേരാവൂർ എന്നിവർ ചേർന്നാണ് രാജവെമ്പാലയെ പിടികൂടിയത്.

ബാത്ത് റൂമിന്‍റെ ചുമരിൽ ഇരിപ്പുറപ്പിച്ചിരുന്ന പാമ്പിനെ വെളിയിൽ ചാടിച്ച ശേഷമാണ് പിടികൂടിയത്. ഇതിനെ പിന്നീട് ഉൾവനത്തിൽ തുറന്നു വിട്ടു. മൂന്നു വർഷത്തിനുള്ളിൽ ഫൈസൽ വിളക്കോട് പിടികൂടുന്ന 112 -മത്തെ രാജവെമ്പാലയാണിത്.

National

മ​ധ്യ​പ്ര​ദേ​ശി​ൽ യുവാവ് ഭാ​ര്യ​യെ ത​ല​ക്ക​ടി​ച്ചു കൊ​ന്നു, ര​ണ്ട് വ​യ​സു​കാ​ര​നെ വ​ന​ത്തി​ൽ ഉ​പേ​ക്ഷിച്ചു

ഭോ​പ്പാ​ൽ: മ​ധ്യ​പ്ര​ദേ​ശി​ലെ റെ​യ്സ​നി​ൽ ഭാ​ര്യ​യെ കൊ​ല​പ്പെ​ടു​ത്തി​യ ശേ​ഷം ര​ണ്ട് വ​യ​സു​ള്ള മ​ക​നെ വ​ന​ത്തി​ൽ ഉ​പേ​ക്ഷി​ച്ചു. ബീ​ഗം​ഗ​ഞ്ച് സ്വ​ദേ​ശി രാ​ജേ​ന്ദ്ര അ​ഹി​ർ​വാ​രാ​ണ് ഭാ​ര്യ ജ്യോ​തി​യെ ക​ല്ലു​കൊ​ണ്ട് ത​ല​ക്ക​ടി​ച്ച് കൊ​ല്ലു​ക​യും മ​ക​നെ വ​ന​ത്തി​ൽ ഉ​പേ​ക്ഷി​ക്കു​ക​യും ചെ​യ്ത​ത്.

മൊ​ബൈ​ൽ ഫോ​ൺ വാ​ങ്ങി ന​ൽ​കാ​മെ​ന്ന് പ​റ​ഞ്ഞ് ജ്യോ​തി​യെ​യും മ​ക​നെ​യും കൂ​ട്ടി രാ​ജേ​ന്ദ്ര വീ​ട്ടി​ൽ നി​ന്നി​റ​ങ്ങു​ക​യാ​യി​രു​ന്നു. എ​ന്നാ​ൽ ബീ​ഗം​ഗ​ഞ്ചി​ലേ​ക്ക് പോ​കു​ന്ന​തി​നു​പ​ക​രം ഹൈ​ദ​ർ​ഗ​ഡി​ന് സ​മീ​പ​മു​ള്ള വ​ന​പ്ര​ദേ​ശ​ത്തേ​യ്ക്കാ​ണ് ഇ​യാ​ൾ കൊ​ണ്ടു​പോ​യ​ത്. വ​ന​ത്തി​നു​ള്ളി​ൽ വ​ച്ച് രാ​ജേ​ന്ദ്ര, ജ്യോ​തി​യെ ക​ല്ലു​കൊ​ണ്ട് ത​ല​ക്ക​ടി​ച്ച് കൊ​ല​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു. കൊ​ല​പാ​ത​ക​ത്തി​ന് ശേ​ഷം കു​ഞ്ഞി​നെ വ​ന​ത്തി​ൽ ഉ​പേ​ക്ഷി​ച്ചു.

ജ്യോ​തി​യും മ​ക​നും വീ​ട്ടി​ൽ തി​രി​ച്ചെ​ത്താ​ത്ത​തി​നെ തു​ട​ർ​ന്ന് ബ​ന്ധു​ക്ക​ൾ പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി. സം​ശ​യ​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ രാ​ജേ​ന്ദ്ര​യെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത് ചോ​ദ്യം ചെ​യ്ത​പ്പോ​ഴാ​ണ് വി​വ​രം പു​റ​ത്ത​റി​യു​ന്ന​ത്.

ഉ​ട​ൻ ത​ന്നെ പോ​ലീ​സ് തി​ര​ച്ചി​ൽ ന​ട​ത്തു​ക​യും 10 മ​ണി​ക്കൂ​ർ നീ​ണ്ട പ​രി​ശ്ര​മ​ത്തി​നൊ​ടു​വി​ൽ കു​ഞ്ഞി​നെ ജീ​വ​നോ​ടെ ക​ണ്ടെ​ത്തു​ക​യും ചെ​യ്തു. കു​ഞ്ഞി​ന് പ്ര​ഥ​മ ശു​ശ്രൂ​ഷ ന​ൽ​കി​യ ശേ​ഷം ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി.

ഭാ​ര്യ​യു​ടെ സ്വ​ഭാ​വ​ത്തി​ലു​ള്ള സം​ശ​യ​മാ​ണ് കൊ​ല​പാ​ത​ക​ത്തി​ന് കാ​ര​ണ​മെ​ന്ന് പ്ര​തി പോ​ലീ​സി​നോ​ട് പ​റ​ഞ്ഞു. ഇ​യാ​ൾ​ക്കെ​തി​രെ പോ​ലീ​സ് കേ​സെ​ടു​ത്തി​ട്ടു​ണ്ട്. കൂ​ടു​ത​ൽ അ​ന്വേ​ഷ​ണം ന​ട​ന്നു​വ​രി​ക​യാ​ണ്.

District News

വ​ന​ത്തി​ല്‍ തലയോട്ടി ക​ണ്ടെ​ത്തി

തെ​ന്മ​ല: കൊ​ല്ലം തെ​ന്മ​ല​യി​ല്‍ വ​ന​ത്തി​നു​ള്ളി​ല്‍ നി​ന്നു മ​നു​ഷ്യ​ന്‍റെ ത​ല​യോ​ട്ടി അ​ട​ക്ക​മു​ള്ള ശ​രീ​രാ​വ​ശി​ഷ്ട​ങ്ങ​ള്‍ ക​ണ്ടെ​ത്തി. തെ​ന്മ​ല ഡാം ​ജം​ഗ് ഷ​നി​ലെ ഉ​ന്ന​തി​യോ​ട് ചേ​ര്‍​ന്ന വ​ന​ത്തി​ലാ​ണ് അ​സ്ഥി​കൂ​ട അ​വ​ശി​ഷ്ട​ങ്ങ​ള്‍ ക​ണ്ടെ​ത്തി​യ​ത്.

വി​റ​ക് ശേ​ഖ​രി​ക്കാ​ന്‍ പോ​യ സ്ത്രീ​ക​ളാ​ണ് അ​സ്ഥി​കൂ​ട അ​വ​ശി​ഷ്്‌ടങ്ങ​ള്‍ ക​ണ്ട​ത്. സ​മീ​പ​ത്താ​യി വ​സ്ത്ര​വും ചെ​രു​പ്പും മ​ര​ത്തി​ല്‍ ദ്ര​വി​ച്ച ക​യ​റും ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്.

പു​രു​ഷ​ന്‍റെ അ​സ്ഥി​കൂ​ട അ​വ​ശി​ഷ്ട​ങ്ങ​ളെ​ന്ന് ആ​ത്മ​ഹ​ത്യ ആ​കാ​നാ​ണ് സാ​ധ്യ​ത​യെ​ന്നും പോ​ലീ​സ് പ​റ​ഞ്ഞു. തെ​ന്മ​ല പോ​ലീ​സും ഫോറ​ന്‍​സി​ക് സം​ഘ​വും സ്ഥ​ല​ത്ത് പ​രി​ശോ​ധ​ന ന​ട​ത്തി.

തു​ട​ര്‍​ന്ന് ആ​ശു​പ​ത്രി​യി​ലേ​ക്കു മാ​റ്റി. 2024 ജൂ​ലൈ​യി​ല്‍ സ​മീ​പ​പ്ര​ദേ​ശ​ത്ത് നി​ന്ന് കാ​ണാ​താ​യ വ്യ​ക്തി​യെ കേ​ന്ദ്രീ​ക​രി​ച്ചാ​ണ് അ​ന്വേ​ഷ​ണം ന​ട​ത്തു​ന്ന​തെ​ന്നും പോ​ലീ​സ് വ്യ​ക്ത​മാ​ക്കി.

Kerala

തെ​ന്മ​ല​യി​ൽ വ​ന​ത്തി​നു​ള്ളി​ൽ മൃ​ത​ദേ​ഹാ​വ​ശി​ഷ്ട​ങ്ങ​ൾ ക​ണ്ടെ​ത്തി

കൊ​ല്ലം: തെ​ന്മ​ല​യി​ൽ വ​ന​ത്തി​നു​ള്ളി​ൽ മൃ​ത​ദേ​ഹാ​വ​ശി​ഷ്ട​ങ്ങ​ൾ ക​ണ്ടെ​ത്തി. ത​ല​യോ​ട്ടി അ​ട​ക്ക​മു​ള്ള ഭാ​ഗ​ങ്ങ​ളാ​ണ് ക​ണ്ടെ​ത്തി​യ​ത്.

വ​ന​ത്തി​ൽ വി​റ​ക് ശേ​ഖ​രി​ക്കാ​ൻ പോ​യ​വ​രാ​ണ് സം​ഭ​വം ആ​ദ്യം ക​ണ്ട​ത്. മൃ​ത​ദേ​ഹാ​വ​ശി​ഷ്ട​ങ്ങ​ൾ ക​ണ്ടെ​ത്തി​യ​തി​നെ തു​ട​ർ​ന്ന് പോ​ലീ​സും ഫോ​റ​ൻ​സി​ക് വി​ഭാ​ഗ​വും സം​ഭ​വ സ്ഥ​ല​ത്തെ​ത്തി അ​ന്വേ​ഷ​ണം തു​ട​ങ്ങി.

സം​ഭ​വ​ത്തി​ലെ അ​സ്വ​ഭാ​വി​ക​ത ക​ണ​ക്കി​ലെ​ടു​ത്ത് തെ​ന്മ​ല പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. പ്ര​ദേ​ശ​ത്ത് നി​ന്ന് കാ​ണ​താ​യ​വ​രു​ടെ വി​വ​ര​ങ്ങ​ൾ സ​ഹി​തം പ​രി​ശോ​ധി​ച്ച് അ​ന്വേ​ഷ​ണം ന​ട​ത്തു​മെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു.

Kerala

അ​മ്മ​യാ​ന ഉ​പേ​ക്ഷി​ച്ച കു​ട്ടി​യാ​ന ച​രി​ഞ്ഞു; ആ​ന പ​രി​പാ​ല​ന കേ​ന്ദ്ര​ത്തി​ലെ​ത്തി​ച്ച​ത് ഒ​രാ​ഴ്ച മു​ൻ​പ്

പാ​ല​ക്കാ​ട്: അ​ട്ട​പ്പാ​ടി​യി​ല്‍ അ​മ്മ​യാ​ന ഉ​പേ​ക്ഷി​ച്ച കു​ട്ടി​യാ​ന ധോ​ണി ആ​ന പ​രി​പാ​ല​ന കേ​ന്ദ്ര​ത്തി​ൽ ചി​കി​ത്സ​യി​ലി​രി​ക്കെ ച​രി​ഞ്ഞു. അ​ബ്ബ​ന്നൂ​രി​ല്‍ പാ​റ​യി​ടു​ക്കി​ല്‍ കു​ടു​ങ്ങി​യ നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ കു​ട്ടി​യാ​ന​യാ​ണ് ച​രി​ഞ്ഞ​ത്.

ഏ​പ്രി​ൽ 14ന് ​ആ​യി​രു​ന്നു ജ​നി​ച്ച് മ​ണി​ക്കൂ​റു​ക​ള്‍ മാ​ത്രം പ്രാ​യ​മു​ള​ള ആ​ന​ക്കു​ട്ടി​യെ വ​നം വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ പാ​റ​ക്കെ​ട്ടി​നി​ട​യി​ല്‍ കു​ടു​ങ്ങി​യ നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ​ത്. പി​ന്നാ​ലെ പു​റ​ത്തെ​ത്തി​ച്ച് പ്രാ​ഥ​മി​ക ചി​കി​ത്സ ന​ല്‍​കി​യി​രു​ന്നു.

തു​ട​ർ​ന്ന് താ​ത്കാ​ലി​ക താ​വ​ളം ഒ​രു​ക്കി സം​ര​ക്ഷ​ണം ന​ല്‍​കു​ക​യാ​യി​രു​ന്നു. തി​രി​കെ കൊ​ണ്ടു​പോ​കാ​ന്‍ ആ​ന​ക്കൂ​ട്ടം എ​ത്തു​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​യി​രു​ന്നു താ​ത്കാ​ലി​ക സം​ര​ക്ഷ​ണ കേ​ന്ദ്രം ഒ​രു​ക്കി കു​ട്ടി​യാ​ന​യെ വ​ന​ത്തി​ൽ ത​ന്നെ പാ​ർ​പ്പി​ച്ച​ത്.

തു​ട​ർ​ന്ന് ആ​ന​ക്കൂ​ട്ടം തി​രി​കെ വ​രാ​താ​യ​തോ​ടെ ഒ​രാ​ഴ്ച മു​ന്‍​പാ​ണ് കു​ട്ടി​യാ​ന​യെ ധോ​ണി ആ​ന പ​രി​പാ​ല​ന കേ​ന്ദ്ര​ത്തി​ലേ​ക്ക് ചി​കി​ത്സ​യ്ക്കാ​യി മാ​റ്റി​യ​ത്. പോ​സ്റ്റ്‌​മോ​ര്‍​ട്ട​ത്തി​ന് ശേ​ഷം ജ​ഡം സം​സ്‌​ക​രി​ച്ചു.

 

SUNDAY DEEPIKA

മ​ണ​ൽ​ക്കാ​ട്ടി​ലെ ജീ​വി​ത​ങ്ങ​ൾ

നമീബിയൻ തീരത്തെ സ്കെലിറ്റൺ കോസ്റ്റ് കപ്പൽ ശ്മശാനങ്ങൾ മാത്രമല്ല. കഠിനമായ സാഹചര്യങ്ങളെ അതിശയിപ്പിക്കുന്ന രീതിയിൽ നേരിടുന്ന അപൂർവ ജീവജാലങ്ങളുടെ വിസ്മയലോകം കൂടിയാണ് ഇവിടം...

സ്കെ​ലി​റ്റ​ൺ കോ​സ്റ്റി​ന്‍റെ ഭീ​തി​പ്പെ​ടു​ത്തു​ന്ന ച​രി​ത്ര​വും അ​വി​ടെ ത​ക​ർ​ന്ന​ടി​ഞ്ഞ ക​പ്പ​ലു​ക​ളു​ടെ ക​ഥ​ക​ളും ക​ണ്ടു​വ​ല്ലോ. എ​ന്നാ​ൽ ഇ​വി​ടം ഒ​രു ക​പ്പ​ൽ ശ്മ​ശാ​നം മാ​ത്ര​മ​ല്ല. മ​റി​ച്ച് ക​ഠി​ന​മാ​യ സാ​ഹ​ച​ര്യ​ങ്ങ​ളെ അ​തി​ശ​യി​പ്പി​ക്കു​ന്ന രീ​തി​യി​ൽ നേ​രി​ടു​ന്ന അ​പൂ​ർ​വ ജീ​വ​ജാ​ല​ങ്ങ​ളു​ടെ​യും സ​സ്യ​ങ്ങ​ളു​ടെ​യും ഒ​രു വി​സ്മ​യ​ലോ​കം കൂ​ടി​യാ​ണ് ഇ​വി​ടം. മ​ര​ണ​ത്തി​ന്‍റെ മ​ണം​പേ​റു​ന്ന ഈ ​മ​ണ്ണി​ൽ ജീ​വി​തം എ​ങ്ങ​നെ ത​ളി​രി​ടു​ന്നു​വെ​ന്ന​ത് വി​സ്മ​യ​ക​ര​മാ​ണ്.

ജീ​വ​ന്‍റെ തു​ടി​പ്പു​ക​ൾ

അ​ത്യ​ന്തം ക​ഠി​ന​മാ​യ പ്ര​കൃ​തി​യു​ള്ള ഒ​രി​ട​മാ​ണെ​ങ്കി​ലും ഇ​വി​ടെ നി​രീ​ക്ഷി​ക്കാ​ൻ ധാ​രാ​ളം ജീ​വ​നു​ക​ളു​ണ്ട്. മ​രു​ഭൂ​മി​യി​ലെ സാ​ഹ​ച​ര്യ​ങ്ങ​ളു​മാ​യി പൊ​രു​ത്ത​പ്പെ​ട്ട ആ​ന​ക​ൾ, ക​ാണ്ടാ​മൃ​ഗ​ങ്ങ​ൾ, മ​രു​ഭൂ​മി​യി​ലെ സിം​ഹ​ങ്ങ​ൾ, ത​വി​ട്ടു​നി​റ​ത്തി​ലു​ള്ള ക​ഴു​ത​പ്പു​ലി​ക​ൾ, കു​റു​ക്ക​ന്മാ​ർ, ജി​റാ​ഫു​ക​ൾ, സീ​ലു​ക​ൾ, ഓ​റി​ക്സ്, കു​ഡു, പ്ര​ത്യേ​ക​യി​നം കു​തി​ര​ക​ൾ എ​ന്നി​വ​യെ​ല്ലാം ഇ​വി​ടെ ജീ​വി​ക്കു​ന്നു.


മ​ഴ തീ​രെ ല​ഭി​ക്കാ​ത്ത ഈ ​പ്ര​ദേ​ശ​ത്തോ​ട് അ​ത്ഭു​ത​ക​ര​മാ​യ രീ​തി​യി​ൽ പൊ​രു​ത്ത​പ്പെ​ട്ട ചി​ല സ​സ്യ​ങ്ങ​ളും ഇ​വി​ടെ​യു​ണ്ട്. ഇ​വ നി​ല​നി​ൽ​ക്കു​ന്ന​ത് പൂ​ർ​ണ​മാ​യും അ​റ്റ്‌​ലാ​ന്‍റി​ക് സ​മു​ദ്ര​ത്തി​ൽ​നി​ന്ന് ദി​വ​സേ​ന എ​ത്തു​ന്ന മ​ഞ്ഞി​നെ ആ​ശ്ര​യി​ച്ചാ​ണ്. ആ ​സ​സ്യ​ങ്ങ​ൾ ഇ​വ​യാ​ണ്...

വെ​ൽ​വി​റ്റ്ഷ്യ

ലോ​ക​ത്തി​ലെ ഏ​റ്റ​വും വി​ചി​ത്ര​മാ​യ സ​സ്യ​ങ്ങ​ളി​ൽ ഒ​ന്നാ​ണി​ത്. വെ​ൽ​വി​റ്റ്ഷ്യ​യെ "ജീ​വ​നു​ള്ള ഫോ​സി​ൽ’ എ​ന്നാ​ണ് വി​ളി​ക്കു​ന്ന​ത്. വെ​ൽ​വി​റ്റ്ഷ്യ സ​സ്യ​ത്തി​ന് അ​തി​ന്‍റെ ജീ​വി​ത​കാ​ലം മു​ഴു​വ​ൻ ര​ണ്ടു ഇ​ല​ക​ൾ മാ​ത്ര​മേ ഉ​ണ്ടാ​കൂ. കാ​ലം​ചെ​ല്ലും​തോ​റും ഈ ​ഇ​ല​ക​ൾ കാ​റ്റി​ൽ കീ​റി​പ്പ​റി​ഞ്ഞ് പ​ല ഇ​ല​ക​ളാ​യി തോ​ന്നി​പ്പി​ക്കു​മെ​ന്നു മാ​ത്രം! 1000 മു​ത​ൽ 1500 വ​ർ​ഷം വ​രെ ഇ​വ​യ്ക്ക് ആ​യു​സു​ണ്ട്. മ​രു​ഭൂ​മി​യി​ലെ ക​ഠി​ന​മാ​യ വെ​യി​ലി​നെ പ്ര​തി​രോ​ധി​ക്കാ​ൻ ഇ​തി​ന്‍റെ നീ​ള​മു​ള്ള വേ​രു​ക​ൾ സ​ഹാ​യി​ക്കു​ന്നു. സ​മു​ദ്ര​ത്തി​ൽ​നി​ന്നു​ള്ള മ​ഞ്ഞി​ലെ ഈ​ർ​പ്പം ഇ​ല​ക​ളി​ലൂ​ടെ ആ​ഗി​ര​ണം ചെ​യ്താ​ണ് ഇ​വ നി​ല​നി​ൽ​ക്കു​ന്ന​ത്.

നാ​രാ മെ​ല​ണു​ക​ൾ

ന​മീ​ബ് മ​ണ​ൽ​ക്കു​ന്നു​ക​ളി​ൽ മാ​ത്രം കാ​ണ​പ്പെ​ടു​ന്ന അ​പൂ​ർ​വ സ​സ്യ​മാ​ണി​ത്. ഇ​തി​ന് ഇ​ല​ക​ളി​ല്ല, പ​ക​രം പ്ര​കാ​ശ​സം​ശ്ലേ​ഷ​ണം ന​ട​ത്തു​ന്ന​ത് പ​ച്ച​നി​റ​ത്തി​ലു​ള്ള മു​ള്ളു​ക​ളാ​ണ്. മ​രു​ഭൂ​മി​യി​ലെ മൃ​ഗ​ങ്ങ​ൾ​ക്കും പ്രാ​ദേ​ശി​ക ഗോ​ത്ര​വ​ർ​ഗ​ക്കാ​ർ​ക്കും ഇ​തൊ​രു പ്ര​ധാ​ന ഭ​ക്ഷ​ണ​സ്രോ​ത​സാ​ണ്. ഇ​തി​ന്‍റെ ഉ​ള്ളി​ലെ പോ​ഷ​ക​ഗു​ണ​മു​ള്ള കു​രു​ക്ക​ൾ ഔ​ഷ​ധ​മാ​യും ആ​ഹാ​ര​മാ​യും ഉ​പ​യോ​ഗി​ക്കു​ന്നു.

ലി​ത്തോ​പ്സ്

"ജീ​വ​നു​ള്ള ക​ല്ലു​ക​ൾ’ എ​ന്നാ​ണ് ഇ​വ അ​റി​യ​പ്പെ​ടു​ന്ന​ത്. മ​രു​ഭൂ​മി​യി​ലെ ക​ല്ലു​ക​ൾ​ക്കി​ട​യി​ൽ ഇ​വ​യെ തി​രി​ച്ച​റി​യാ​ൻ പ്ര​യാ​സ​മാ​ണ്. ഇ​ല​ക​ൾ ഉ​രു​ണ്ട​തും ക​ല്ലു​ക​ൾ​ക്ക് സ​മാ​ന​മാ​യ നി​റ​മു​ള്ള​തു​മാ​ണ്. മൃ​ഗ​ങ്ങ​ൾ ഭ​ക്ഷി​ക്കാ​തി​രി​ക്കാ​നു​ള്ള ഒ​രു പ്ര​കൃ​തി​ദ​ത്ത​മാ​യ മാ​ർ​ഗ​മാ​ണി​ത്. മ​ഴ ല​ഭി​ക്കു​മ്പോ​ൾ ഈ ​ഇ​ല​ക​ൾ​ക്കു​ള്ളി​ൽ ധാ​രാ​ളം ജ​ലം ശേ​ഖ​രി​ച്ചു വ​യ്ക്കു​ന്നു. മാ​സ​ങ്ങ​ളോ​ളം വെ​ള്ള​മി​ല്ലാ​തെ ക​ഴി​യാ​ൻ ഇ​വ​യ്ക്ക് സാ​ധി​ക്കും.

ലി​ച്ചെ​ൻ

മ​രു​ഭൂ​മി​യി​ലെ പാ​റ​ക​ളി​ലും മ​ണ്ണി​ലും പ​റ്റി​പ്പി​ടി​ച്ചു വ​ള​രു​ന്ന ഒ​രു ത​രം സ​സ്യ​വ​ർ​ഗ​മാ​ണി​ത്. പാ​യ​ലു​ക​ളോ​ട് സാ​മ്യ​മു​ള്ള ഇ​വ പ​ല നി​റ​ങ്ങ​ളി​ലു​ണ്ട്. വേ​രു​ക​ളി​ല്ലാ​ത്ത ഈ ​സ​സ്യ​ങ്ങ​ൾ സ​മു​ദ്ര​ത്തി​ൽ​നി​ന്നു​ള്ള മ​ഞ്ഞി​ലെ ജ​ല​ക​ണി​ക​ക​ളെ നേ​രി​ട്ട് ആ​ഗി​ര​ണം​ചെ​യ്യു​ന്നു. മ​ഞ്ഞു ല​ഭി​ക്കു​മ്പോ​ൾ ഉ​ണ​ങ്ങി​ക്കി​ട​ക്കു​ന്ന ഇ​വ പെ​ട്ടെ​ന്ന് പ​ച്ച​നി​റ​മാ​കു​ന്ന​ത് കാ​ണാ​ൻ അ​തി​മ​നോ​ഹ​ര​മാ​ണ്. നൂ​റു​ക​ണ​ക്കി​ന് വ​ർ​ഷ​ങ്ങ​ൾ ഇ​വ​യ്ക്ക് നി​ല​നി​ൽ​ക്കാ​ൻ ക​ഴി​യും.

പെ​ൻ​സി​ൽ ബു​ഷ്

ഇ​ത് ക​ള്ളി​മു​ൾ​ച്ചെ​ടി​ക​ളു​ടെ വി​ഭാ​ഗ​ത്തി​ൽ​പ്പെ​ടു​ന്ന ഒ​രു സ​സ്യ​മാ​ണ്. പെ​ൻ​സി​ൽ പോ​ലെ നീ​ള​മു​ള്ള​തും പ​ച്ച​നി​റ​ത്തി​ലു​ള്ള​തു​മാ​യ ശാ​ഖ​ക​ളാ​ണ് ഇ​തി​നു​ള്ള​ത്. ജ​ല​ന​ഷ്ടം ഒ​ഴി​വാ​ക്കാ​ൻ ഇ​വ​യ്ക്കും ഇ​ല​ക​ൾ വ​ള​രെ കു​റ​വാ​യി​രി​ക്കും. ശാ​ഖ​ക​ൾ മു​റി​ക്കു​മ്പോ​ൾ പു​റ​ത്തു​വ​രു​ന്ന പാ​ൽ പോ​ലു​ള്ള ദ്രാ​വ​കം വി​ഷാം​ശ​മു​ള്ള​താ​ണ്. മൃ​ഗ​ങ്ങ​ൾ ചെ​ടി തി​ന്നാ​തി​രി​ക്കാ​ൻ ഇ​ത് സ​ഹാ​യി​ക്കു​ന്നു.

ഇ​നി ന​മീ​ബി​യ​ൻ തീ​ര​ത്തെ പ്ര​ധാ​ന വ​ന്യ​ജീ​വി​ക​ളെ​ക്കു​റി​ച്ച​റി​യാം:

മ​രു​ഭൂ​മി​യി​ലെ സിം​ഹ​ങ്ങ​ൾ

ലോ​ക​ത്ത് സ​മു​ദ്ര​തീ​ര​ത്ത് വേ​ട്ട​യാ​ടു​ന്ന ഏ​ക സിം​ഹ വ​ർ​ഗ​മാ​ണി​ത്. ക​ട​ൽ​തീ​ര​ത്തെ സീ​ൽ, സ​മു​ദ്ര​പ​ക്ഷി​ക​ൾ എ​ന്നി​വ​യെ​യാ​ണ് വേ​ട്ട​യാ​ടു​ന്ന​ത്. ക​ട​ൽ ഉ​ത്പ​ന്ന​ങ്ങ​ളി​ൽ​നി​ന്നു​ള്ള പ്രോ​ട്ടീ​ൻ ഇ​വ​രു​ടെ അ​തി​ജീ​വ​ന​ത്തി​ന് സ​ഹാ​യി​ക്കു​ന്നു. വെ​ള്ള​മി​ല്ലാ​തെ ദി​വ​സ​ങ്ങ​ളോ​ളം ക​ഴി​യാ​ൻ ഇ​വ​ർ​ക്ക് സാ​ധി​ക്കും. ഇ​ര​ക​ളി​ൽ​നി​ന്നാ​ണ് ശ​രീ​ര​ത്തി​ന് ആ​വ​ശ്യ​മാ​യ ദ്രാ​വ​കം ക​ണ്ടെ​ത്തു​ന്ന​ത്.

കേ​പ് ഫ​ർ സീ​ലു​ക​ൾ

ന​മീ​ബി​യ​ൻ തീ​ര​ത്തെ "കേ​പ് ക്രോ​സ്’ ലോ​ക​ത്തി​ലെ​ത​ന്നെ ഏ​റ്റ​വും വ​ലി​യ സീ​ൽ കോ​ള​നി​ക​ളി​ൽ ഒ​ന്നാ​ണ്. ല​ക്ഷ​ക്ക​ണ​ക്കി​ന് സീ​ലു​ക​ളാ​ണ് ഇ​വി​ടെ ഒ​ത്തു​കൂ​ടു​ന്ന​ത്. ബെ​ൻ​ഗ്വേ​ല പ്ര​വാ​ഹം കൊ​ണ്ടു​വ​രു​ന്ന ധാ​രാ​ള​മാ​യ മ​ത്സ്യ​സ​മ്പ​ത്താ​ണ് ഇ​വ​രെ ഇ​വി​ടേ​ക്ക് ആ​ക​ർ​ഷി​ക്കു​ന്ന​ത്. ക​ട്ടി​യു​ള്ള രോ​മ​ങ്ങ​ളും കൊ​ഴു​പ്പി​ന്‍റെ പാ​ളി​യും അ​റ്റ്‌​ലാ​ന്‍റി​ക്കി​ലെ മ​ര​വി​പ്പി​ക്കു​ന്ന ത​ണു​ത്ത വെ​ള്ള​ത്തി​ൽ​നി​ന്ന് ഇ​വ​യെ സം​ര​ക്ഷി​ക്കു​ന്നു.

മ​രു​ഭൂ​മി​യി​ലെ ആ​ന​ക​ൾ

മ​ണ​ലി​ലൂ​ടെ കൂ​ടു​ത​ൽ ദൂ​രം സ​ഞ്ച​രി​ക്കാ​ൻ സ​ഹാ​യി​ക്കു​ന്ന നീ​ള​മു​ള്ള കാ​ലു​ക​ളും വി​സ്താ​ര​മു​ള്ള പാ​ദ​ങ്ങ​ളും ഉ​ണ്ട് ഈ ​ആ​ന​ക​ൾ​ക്ക്. ഭൂ​ഗ​ർ​ഭ ജ​ല​സ്രോ​ത​സു​ക​ൾ എ​വി​ടെ​യാ​ണെ​ന്ന് ക​ണ്ടെ​ത്താ​ൻ ഇ​വ​ർ​ക്ക് പ്ര​ത്യേ​ക ക​ഴി​വു​ണ്ട്. വെ​ള്ള​ത്തി​നാ​യി ദി​വ​സം ഏ​താ​ണ്ട് 70 കി​ലോ​മീ​റ്റ​റോ​ളം ഇ​വ​ർ സ​ഞ്ച​രി​ക്കാ​റു​ണ്ട്.

മ​ഞ്ഞി​ൽ‌​നി​ന്ന് വെ​ള്ളം കു​ടി​ക്കു​ന്ന വ​ണ്ടു​ക​ൾ

ഈ ​പ്ര​ദേ​ശ​ത്തെ ഏ​റ്റ​വും അ​ത്ഭു​ത​ക​ര​മാ​യ ഒ​രു ജീ​വി​യാ​ണി​ത്. അ​തി​രാ​വി​ലെ മൂ​ട​ൽ​മ​ഞ്ഞ് ഉ​ള്ള​പ്പോ​ൾ ഈ ​വ​ണ്ടു​ക​ൾ മ​ണ​ൽ​ക്കു​ന്നു​ക​ളു​ടെ മു​ക​ളി​ൽ ത​ല​കീ​ഴാ​യി നി​ൽ​ക്കും. വ​ണ്ടി​ന്‍റെ പു​റം​തോ​ടി​ൽ ത​ങ്ങി​നി​ൽ​ക്കു​ന്ന മ​ഞ്ഞു​തു​ള്ളി​ക​ൾ ഉ​രു​ണ്ട് നേ​രേ അ​തി​ന്‍റെ വാ​യി​ലേ​ക്ക് എ​ത്തും.

ബ്രൗ​ൺ ഹെ​യ്ന

സ്കെ​ലി​റ്റ​ൺ കോ​സ്റ്റി​ലെ പ്ര​ധാ​ന​പ്പെ​ട്ട ഒ​രു "ശു​ചീ​ക​ര​ണ തൊ​ഴി​ലാ​ളി’​യാ​ണ് ബ്രൗ​ൺ ഹെ​യ്ന. രാ​ത്രി​കാ​ല​ങ്ങ​ളി​ൽ മാ​ത്രം പു​റ​ത്തി​റ​ങ്ങു​ന്ന ഇ​വ ക​ട​ൽ​തീ​ര​ത്ത് അ​ടി​ഞ്ഞു​കൂ​ടു​ന്ന ച​ത്ത മ​ത്സ്യ​ങ്ങ​ളെ​യും സീ​ലു​ക​ളെ​യും ഭ​ക്ഷി​ക്കു​ന്നു. വ​ള​രെ ഒ​റ്റ​പ്പെ​ട്ട ജീ​വി​തം ന​യി​ക്കു​ന്ന ഹെ​യ്ന മ​രു​ഭൂ​മി​യി​ലെ ക​ഠി​ന​മാ​യ സാ​ഹ​ച​ര്യ​ങ്ങ​ളു​മാ​യി പൂ​ർ​ണ​മാ​യും പൊ​രു​ത്ത​പ്പെ​ട്ട​വ​രാ​ണ്.

പ​ക്ഷി​ക​ൾ

തീ​ര​പ്ര​ദേ​ശ​ത്ത് ഫ്ലെ​മിം​ഗോ​ക​ൾ, പെ​ലി​ക്ക​ണു​ക​ൾ, കോ​ർ​മോ​റ​ന്‍റു​ക​ൾ എ​ന്നി​വ​യെ ധാ​രാ​ള​മാ​യി കാ​ണാം. സ​മു​ദ്ര​ത്തി​ലെ പോ​ഷ​ക​സ​മൃ​ദ്ധ​മാ​യ ജ​ലം ഇ​വ​യ്ക്ക് ആ​വ​ശ്യ​മാ​യ ഭ​ക്ഷ​ണം ന​ൽ​കു​ന്നു. പ്ര​കൃ​തി​യി​ലെ ഏ​റ്റ​വും ക​ഠി​ന​മാ​യ സാ​ഹ​ച​ര്യ​ങ്ങ​ളി​ലും ജീ​വ​ൻ എ​ങ്ങ​നെ ത​ളി​ർ​ക്കു​ന്നു എ​ന്ന​തി​ന്‍റെ ഉ​ത്ത​മ ഉ​ദാ​ഹ​ര​ണ​മാ​ണ് ന​മീ​ബി​യ​ൻ തീ​രം. ഇ​വി​ട​ത്തെ വ​ന്യ​ജീ​വി​ക​ൾ പ​രി​ണാ​മ​ത്തി​ലൂ​ടെ കൈ​വ​രി​ച്ച ക​ഴി​വു​ക​ൾ ശാ​സ്ത്ര​ലോ​ക​ത്തെ ഇ​ന്നും അ​ത്ഭു​ത​പ്പെ​ടു​ത്തു​ന്നു

National

ഗൂ​ഡ​ല്ലൂ​രി​ന​ടു​ത്ത് വീ​ട്ട​മ്മ ക​ടു​വ​യു​ടെ ആ​ക്ര​മ​ണ​ത്തി​ല്‍ കൊ​ല്ല​പ്പെ​ട്ടു

സു​ൽ‌​ത്താ​ൻ​ബ​ത്തേ​രി: ഗൂ​ഡ​ല്ലൂ​രി​ന​ടു​ത്ത് വ​ന​ത്തി​ല്‍ സ്ത്രീ​യെ ക​ടു​വ ആ​ക്ര​മി​ച്ച് കൊ​ല​പ്പെ​ടു​ത്തി​യ നി​ല​യി​ല്‍ ക​ണ്ടെ​ത്തി. പൈ​ക്കാ​ര അ​നു​പു​റം സ്വ​ദേ​ശി പാ​ര്‍​വതി (58)യാ​ണ് മ​രി​ച്ച​ത്. വീ​ടി​ന​ടു​ത്തു​നിന്നു ര​ണ്ടു​ കി​ലോ​മീ​റ്റ​ര്‍ അ​ക​ലെ ഉ​ള്‍​വ​ന​ത്തി​ലാ​യാ​ണ് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്.

ഇ​ക്ക​ഴി​ഞ്ഞ പ​തി​നൊ​ന്നാം തീയതി പ​ക​ല്‍ കു​ടു​ബ​ക​ല​ഹ​ത്തെ​ത്തു​ട​ര്‍​ന്ന് വീ​ടു​വി​ട്ടി​റ​ങ്ങി​യ​താ​യി​രു​ന്നു പാ​ര്‍​വതി. ബ​ന്ധു​വീ​ട്ടി​ലേ​ക്കാ​യി​രി​ക്കും പോ​യി​രി​ക്കു​ക​യെ​ന്ന നി​ഗ​മ​ന​ത്തി​ല്‍ വീ​ട്ടു​കാ​ര്‍ മ​തി​യാ​യ അ​ന്വേ​ഷ​ണം ന​ട​ത്തി​യി​ട്ടു​ണ്ടാ​യി​രു​ന്നി​ല്ല. എ​ന്നാ​ല്‍ പി​ന്നീ​ടാ​ണ് ബ​ന്ധു​വീ​ട്ടി​ല്‍ എ​വി​ടെ​യും എ​ത്തി​യി​ട്ടി​ല്ലെ​ന്ന് അ​റി​ഞ്ഞ​ത്.

പ​രി​ഭ്രാ​ന്ത​രാ​യ ബ​ന്ധു​ക്ക​ള്‍ ജ​ന​പ്ര​തി​നി​ധി​ക​ളു​ടെ​യും മ​റ്റും സ​ഹാ​യം തേ​ടി ബു​ധ​നാ​ഴ്ച പോ​ലീ​സി​നെ​യും വ​നം​വ​കു​പ്പി​നെ​യും വി​വ​ര​മ​റി​യി​ച്ചു. തു​ട​ര്‍​ന്ന് പൈ​ക്കാ​ര ഫോ​റ​സ്റ്റ് റെ​യ്ഞ്ച​ര്‍ മ​ഞ്ജു​ഹാ​സി​നി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ല്‍ ഇ​വ​രു​ടെ വീ​ടി​ന് സ​മീ​പ​ത്തെ തേ​യി​ല​ത്തോ​ട്ട​ത്തി​ല്‍ വ​ന്യ​ജീ​വി​യു​ടെ കാ​ല്‍​പ്പാ​ടു​ക​ള്‍ ക​ണ്ടെ​ത്തി.

തു​ട​ര്‍​ന്നു​ള്ള തെ​ര​ച്ചി​ലി​നാ​യി ആ​ന്‍റി ന​ക്സ​ല്‍ സ്‌​ക്വാ​ഡി​നെ​യാ​ണ് ചു​മ​ത​ല​പ്പെ​ടു​ത്തി​യ​ത്. ഈ ​സം​ഘം ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ഉ​ള്‍​വ​ന​ത്തി​ല്‍ ക​ര്‍​പ്പാ​കം റി​സ​ര്‍​വ് വ​ന​ഭാ​ഗ​ത്ത് പാ​ര്‍​വ​തി​യു​ടെ മൃ​ത​ദേ​ഹ​ഭാ​ഗ​ങ്ങ​ള്‍ ക​ണ്ടെ​ത്തി​യ​ത്.

പോ​ലീ​സ് എ​ത്തി ഇ​ന്‍​ക്വ​സ്റ്റ് ന​ട​ത്തി​യ ശേ​ഷം ഊ​ട്ടി മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലേ​ക്കു മാ​റ്റി. ഇ​വി​ടെ ന​ട​ത്തി​യ പോ​സ്റ്റ്മോ​ര്‍​ട്ട​ത്തി​ലാ​ണ് പാ​ര്‍​വ​തി ക​ടു​വ​യു​ടെ ആ​ക്ര​മ​ണ​ത്തി​ല്‍ കൊ​ല്ല​പ്പെ​ട്ട​തൊ​ണെ​ന്ന് ഔ​ദ്യോ​ഗി​ക​മാ​യി സ്ഥി​രീ​ക​രി​ച്ച​ത്.

സം​ഭ​വ​ത്തി​ല്‍ പോ​ലീ​സ് വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണം ന​ട​ത്തും. വീ​ട്ട​മ്മ വീ​ടു​വി​ട്ടി​റ​ങ്ങാ​നു​ണ്ടാ​യ സാ​ഹ​ച​ര്യ​ങ്ങ​ള്‍ അ​ന്വേ​ഷി​ച്ചേ​ക്കും. കൊ​ല്ല​പ്പെ​ട്ട പാ​ര്‍​വതി​യു​ടെ ബ​ന്ധു​ക്ക​ള്‍ പ​രാ​തി ന​ല്‍​കി​യാ​ല്‍ സ്ത്രീ ​വീ​ടു​വി​ട്ടി​റ​ങ്ങാ​ന്‍ കാ​ര​ണ​ക്കാ​രാ​യ​വ​രെ അ​ട​ക്കം പോ​ലീ​സ് ചോ​ദ്യംചെ​യ്യും.

 

Kerala

വ​ന​ത്തി​ലാ​ണ്... വ​ന​വാ​സ​ത്തി​ല​ല്ല'; തെ​ര​ഞ്ഞെ​ടു​പ്പ് തി​ര​ക്കൊ​ഴി​ഞ്ഞ് വി.​ഡി. സ​തീ​ശ​ൻ കു​ട്ടി​ക്കാ​ന​ത്ത്

ഇ​ടു​ക്കി: നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ​യും പ്ര​ചാ​ര​ണ​ങ്ങ​ളു​ടെ​യും തി​ര​ക്കു​ക​ൾ​ക്ക് ശേ​ഷം കു​ട്ടി​ക്കാ​ന​ത്തി​ന്‍റെ ത​ണു​പ്പി​ൽ അ​വ​ധി ആ​ഘോ​ഷി​ച്ച് പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​ൻ. മ​ല​നി​ര​ക​ളി​ൽ ട്രെ​ക്കിം​ഗ് ന​ട​ത്തു​ന്ന​തി​ന്‍റെ​യും സു​ഹൃ​ത്തു​ക്ക​ൾ​ക്കൊ​പ്പം വി​ശ്ര​മി​ക്കു​ന്ന​തി​ന്‍റെ​യും ദൃ​ശ്യ​ങ്ങ​ൾ പു​റ​ത്തു​വ​ന്നു.

കോ​ൺ​ഗ്ര​സ് ഡി​ജി​റ്റ​ൽ മീ​ഡി​യ സെ​ൽ കോ-​ഓ​ർ​ഡി​നേ​റ്റ​ർ താ​ര ടോ​ജോ അ​ല​ക്‌​സാ​ണ് സ​തീ​ശ​ന്‍റെ അ​വ​ധി​ക്കാ​ല വീ​ഡി​യോ സോ​ഷ്യ​ൽ മീ​ഡി​യ​യി​ലൂ​ടെ പ​ങ്കു​വെ​ച്ച​ത്. "വ​ന​ത്തി​ലാ​ണ്.... വ​ന​വാ​സ​ത്തി​ല​ല്ല" എ​ന്ന കു​റി​പ്പോ​ടെ​യാ​ണ് വീ​ഡി​യോ പോ​സ്റ്റ് ചെ​യ്തി​രി​ക്കു​ന്ന​ത്. തെ​ര​ഞ്ഞെ​ടു​പ്പി​ന് ശേ​ഷം താ​ൻ കാ​ടു​ക​യ​റാ​ൻ പോ​കു​മെ​ന്നും ട്രെ​ക്കിം​ഗ് ത​നി​ക്ക് പ്രി​യ​പ്പെ​ട്ട​താ​ണെ​ന്നും സ​തീ​ശ​ൻ നേ​ര​ത്തെ വ്യ​ക്ത​മാ​ക്കി​യി​രു​ന്നു.

തെ​ര​ഞ്ഞെ​ടു​പ്പി​ൽ യു​ഡി​എ​ഫി​ന് മി​ക​ച്ച വി​ജ​യം നേ​ടി​ക്കൊ​ടു​ക്കാ​നാ​യി​ല്ലെ​ങ്കി​ൽ താ​ൻ രാ​ഷ്ട്രീ​യ വ​ന​വാ​സ​ത്തി​ന് പോ​കു​മെ​ന്ന് സ​തീ​ശ​ൻ നേ​ര​ത്തെ പ്ര​ഖ്യാ​പി​ച്ചി​രു​ന്നു. പ​രാ​ജ​യം സം​ഭ​വി​ച്ചാ​ൽ അ​തി​ന്‍റെ പൂ​ർ​ണ ഉ​ത്ത​ര​വാ​ദി​ത്തം താ​ൻ ഏ​റ്റെ​ടു​ക്കു​മെ​ന്നും പൊ​തു​പ്ര​വ​ർ​ത്ത​ന​ത്തി​ൽ നി​ന്ന് മാ​റി​നി​ൽ​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞി​രു​ന്നു. ഈ ​വെ​ല്ലു​വി​ളി​യു​മാ​യി ബ​ന്ധ​പ്പെ​ടു​ത്തി​യാ​ണ് 'വ​ന​വാ​സ​ത്തി​ല​ല്ല' എ​ന്ന താ​ര ടോ​ജോ​യു​ടെ കു​റി​പ്പി​ന് സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ ക​മ​ന്‍റു​ക​ൾ വ​രു​ന്ന​ത്.

തെ​ര​ഞ്ഞെ​ടു​പ്പ് ഫ​ലം വ​രാ​നി​രി​ക്കെ, അ​ടു​ത്ത സു​ഹൃ​ത്തു​ക്ക​ൾ​ക്കൊ​പ്പം കു​ട്ടി​ക്കാ​ന​ത്തെ റി​സോ​ർ​ട്ടി​ലാ​ണ് അ​ദ്ദേ​ഹം സ​മ​യം ചെ​ല​വ​ഴി​ക്കു​ന്ന​ത്. ഇ​ട​യ്ക്കി​ടെ ഇ​ത്ത​രം യാ​ത്ര​ക​ൾ പോ​കാ​റു​ള്ള സ​തീ​ശ​ൻ, രാ​ഷ്ട്രീ​യ തി​ര​ക്കു​ക​ളി​ൽ നി​ന്ന് ചെ​റി​യൊ​രു ഇ​ട​വേ​ള എ​ടു​ത്തി​രി​ക്കു​ക​യാ​ണ്.

National

സു​ള്ള്യ​യി​ൽ കി​ണ​റ്റി​ൽ വീ​ണ കാ​ട്ടാ​ന​യെ ര​ക്ഷ​പ്പെ​ടു​ത്തി കാ​ടു​ക​യ​റ്റി

സു​​​ള്ള്യ: സു​​​ള്ള്യ​​​യി​​​ൽ കേ​​​ര​​​ള അ​​​തി​​​ർ​​​ത്തി​​​ക്കു സ​​​മീ​​​പ​​​മു​​​ള്ള ജ​​​ന​​​വാ​​​സ മേ​​​ഖ​​​ല​​​യി​​​ൽ കി​​​ണ​​​റ്റി​​​ൽ വീ​​​ണ കാ​​​ട്ടാ​​​ന​​​യെ ക​​​ർ​​​ണാ​​​ട​​​ക വ​​​നം​​​വ​​​കു​​​പ്പ് ജീ​​​വ​​​ന​​​ക്കാ​​​ർ ര​​​ക്ഷ​​​പ്പെ​​​ടു​​​ത്തി കാ​​​ടു​​​ക​​​യ​​​റ്റി.

ക​​​ഴി​​​ഞ്ഞ​​​ദി​​​വ​​​സം രാ​​​ത്രി​​​യാ​​​ണ് 20 വ​​​യ​​​സ് തോ​​​ന്നി​​​ക്കു​​​ന്ന കാ​​​ട്ടാ​​​ന വ​​​നാ​​​തി​​​ർ​​​ത്തി​​​ക്കു സ​​​മീ​​​പ​​​മു​​​ള്ള കൃ​​​ഷി​​​യി​​​ട​​​ത്തി​​​ലെ കി​​​ണ​​​റ്റി​​​ൽ അ​​​ക​​​പ്പെ​​​ട്ട​​​ത്. കി​​​ണ​​​റ്റി​​​ൽ വെ​​​ള്ളം ഏ​​​താ​​​ണ്ട് വ​​​റ്റി​​​യ നി​​​ല​​​യി​​​ലാ​​​യി​​​രു​​​ന്നു. രാ​​​വി​​​ലെ വി​​​വ​​​ര​​​മ​​​റി​​​ഞ്ഞ് സ്ഥ​​​ല​​​ത്തെ​​​ത്തി​​​യ വ​​​നം​​​വ​​​കു​​​പ്പ് അ​​​ധി​​​കൃ​​​ത​​​ർ അ​​​ഞ്ചു മ​​​ണി​​​ക്കൂ​​​റി​​​ലേ​​​റെ നീ​​​ണ്ട പ്ര​​​യ​​​ത്ന​​​ത്തി​​​നൊ​​​ടു​​​വി​​​ലാ​​​ണ് ആ​​​ന​​​യെ ക​​​ര​​​ക​​​യ​​​റ്റി​​​യ​​​ത്.

ജെ​​​സി​​​ബി ഉ​​​പ​​​യോ​​​ഗി​​​ച്ച് കി​​​ണ​​​റി​​​ന്‍റെ ഒ​​​രു ഭാ​​​ഗം ഇ​​​ടി​​​ച്ചാ​​​ണ് ആ​​​ന​​​യ്ക്ക് ക​​​ര​​​ക​​​യ​​​റാ​​​ൻ വ​​​ഴി​​​യൊ​​​രു​​​ക്കി​​​യ​​​ത്. ക​​​ര​​​യി​​​ലെ​​​ത്തി​​​യ ആ​​​ന​​​യെ പ​​​ട​​​ക്കം പൊ​​​ട്ടി​​​ച്ച് കാ​​​ട്ടി​​​ലേ​​​ക്ക് തു​​​ര​​​ത്തു​​​ക​​​യാ​​​യി​​​രു​​​ന്നു. ഇ​​​വി​​​ടെ ജ​​​ന​​​വാ​​​സ​​​മേ​​​ഖ​​​ല​​​യി​​​ൽ കാ​​​ട്ടാ​​​ന​​​യി​​​റ​​​ങ്ങു​​​ന്ന​​​ത് പ​​​തി​​​വാ​​​ണെ​​​ന്ന് നാ​​​ട്ടു​​​കാ​​​ർ പ​​​റ​​​ഞ്ഞു.

ചീ​​​ഫ് ഫോ​​​റ​​​സ്റ്റ് ക​​​ൺ​​​സ​​​ർ​​​വേ​​​റ്റ​​​ർ ഡോ. ​​​വി. ക​​​രി​​​കാ​​​ല​​​ൻ, ഡെ​​​പ്യൂ​​​ട്ടി ക​​​ൺ​​​സ​​​ർ​​​വേ​​​റ്റ​​​ർ അ​​​ന്തോ​​​ണി മാ​​​രി​​​യ​​​പ്പ, അ​​​സി. ക​​​ൺ​​​സ​​​ർ​​​വേ​​​റ്റ​​​ർ പ്ര​​​ശാ​​​ന്ത് കു​​​മാ​​​ർ പൈ, ​​​സു​​​ബ്ബ​​​യ്യ നാ​​​യ്ക്, ബി.​​​എം. കി​​​ര​​​ൺ, വി​​​മ​​​ൽ ബാ​​​ബു എ​​​ന്നി​​​വ​​​ർ ര​​​ക്ഷാ​​​പ്ര​​​വ​​​ർ​​​ത്ത​​​ന​​​ത്തി​​​നു നേ​​​തൃ​​​ത്വം ന​​​ൽ​​​കി.

District News

കാ​ട്ടി​ലും ചൂ​ടി​നു തീ​വ്ര​ത​യേ​റി; പി​ടി​ച്ചു നി​ൽ​ക്കാ​നാ​കാ​തെ മൃ​ഗ​ങ്ങ​ളും

കോ​ന്നി: കൊ​ടും ചൂ​ടി​ൽ കാ​ടി​നു​ള്ളി​ലും വെ​ള്ള​വും തീ​റ്റ​യു​മി​ല്ലാ​താ​യ​തോ​ടെ വ​ന്യ​മൃ​ഗ​ങ്ങ​ളും പു​റ​ത്തേ​ക്ക്. വ​ന​ത്തി​നു​ള്ളി​ലെ സ്വാ​ഭാ​വി​ക നീ​രു​റ​വ​ക​ളും തോ​ടു​ക​ളും വ​റ്റി​വ​ര​ണ്ട​തോ​ടെ വ​ന്യ​ജീ​വി​ക​ൾ ക​ടു​ത്ത കു​ടി​വെ​ള്ള​ക്ഷാ​മ​മാ​ണ് നേ​രി​ടു​ന്ന​ത്. ഒ​റ്റ​പ്പെ​ട്ട വേ​ന​ൽ​മ​ഴ മാ​ത്ര​മാ​ണ് കാ​ടി​നും വ​ന്യ​മൃ​ഗ​ങ്ങ​ൾ​ക്കും നേ​രി​യ ആ​ശ്വാ​സ​മാ​കു​ന്ന​ത്.ക​ഴി​ഞ്ഞ മാ​സ​ങ്ങ​ളി​ൽ താ​പ​നി​ല ക്ര​മാ​തീ​ത​മാ​യി ഉ​യ​ർ​ന്ന​ത് കാ​ടി​ന്‍റെ ആ​വാ​സ​വ്യ​വ​സ്ഥ​യെ സാ​ര​മാ​യി ബാ​ധി​ച്ചി​ട്ടു​ണ്ട്.

ഉ​ൾ​വ​ന​ങ്ങ​ളി​ലെ കു​ള​ങ്ങ​ളും അ​രു​വി​ക​ളും വ​റ്റി​യ​തോ​ടെ ആ​ന​യ​ട​ക്ക​മു​ള്ള വ​ന്യ​മൃ​ഗ​ങ്ങ​ൾ ജ​ല​ത്തി​നാ​യി കി​ലോ​മീ​റ്റ​റു​ക​ളോ​ളം സ​ഞ്ച​രി​ക്കേ​ണ്ട അ​വ​സ്ഥ​യി​ലാ​ണ്. ഇ​തി​നൊ​പ്പം പു​ല്ലും സ​സ്യ​ങ്ങ​ളും ക​രി​ഞ്ഞു​ണ​ങ്ങി​യ​ത് സ​സ്യ​ഭു​ക്കു​ക​ളാ​യ ജീ​വി​ക​ളു​ടെ ഭ​ക്ഷ​ണ​ത്തെ​യും ബാ​ധി​ച്ചു. ഇ​ത് പ​ല​പ്പോ​ഴും മൃ​ഗ​ങ്ങ​ൾ ജ​ന​വാ​സ മേ​ഖ​ല​ക​ളി​ലേ​ക്ക് ഇ​റ​ങ്ങാ​ൻ കാ​ര​ണ​മാ​കു​ന്നു​ണ്ട്.പ​ക​ൽ​സ​മ​യ​ത്തെ അ​സ​ഹ​നീ​യ​മാ​യ ചൂ​ട് കാ​ര​ണം മൃ​ഗ​ങ്ങ​ൾ കാ​ടി​നു​ള്ളി​ലെ ത​ണ​ൽ തേ​ടി ഒ​തു​ങ്ങി​ക്കൂ​ടു​ക​യാ​ണ്.

മു​ൻ​ക​രു​ത​ലു​മാ​യി വ​നം​വ​കു​പ്പ്

കൊ​ടും​ചൂ​ടി​ൽ വ​ന്യ​മൃ​ഗ​ങ്ങ​ൾ​ക്കു​ണ്ടാ​കാ​വു​ന്ന ബു​ദ്ധി​മു​ട്ടു​ക​ൾ ക​ണ​ക്കി​ലെ​ടു​ത്ത് വി​വി​ധ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചി​ട്ടു​ണ്ടെ​ന്ന് വ​ന​പാ​ല​ക​ർ പ​റ​ഞ്ഞു.വ​ന​ത്തി​നു​ള്ളി​ൽ നി​ർ​മി​ച്ചി​ട്ടു​ള്ള കൃ​ത്രി​മ ജ​ല​സം​ഭ​ര​ണി​ക​ളി​ൽ വെ​ള്ളം ഉ​ണ്ടെ​ന്ന് ഉ​റ​പ്പ് വ​രു​ത്തു​ന്നു​ണ്ട്. വേ​ന​ൽ​മ​ഴ ല​ഭി​ച്ചെ​ങ്കി​ലും അ​ധി​കൃ​ത​ർ ജാ​ഗ്ര​ത തു​ട​രു​ക​യാ​ണ്. ല​ന്‍റ​ന പോ​ലു​ള്ള അ​ധി​നി​വേ​ശ സ​സ്യ​ങ്ങ​ൾ കാ​ട്ടു​തീ പ​ട​രാ​ൻ കാ​ര​ണ​മാ​കു​മെ​ന്ന​തി​നാ​ൽ ഫ​യ​ർ ലൈ​നു​ക​ൾ തെ​ളി​ക്കു​ന്ന ജോ​ലി​ക​ളും സ​ജീ​വ​മാ​ണ്.


ഇ​ട​യ്ക്കു ല​ഭി​ക്കു​ന്ന വേ​ന​ൽ​മ​ഴ നേ​രി​യ ആ​ശ്വാ​സ​മാ​കു​ന്നു​ണ്ട്. നീ​ർ​ച്ചാ​ലു​ക​ൾ സ​ജീ​വ​മാ​യി​ട്ടി​ല്ലെ​ങ്കി​ലും കു​ള​ങ്ങ​ളി​ൽ വെ​ള്ളം കെ​ട്ടി​ക്കി​ട​ക്കാ​ൻ മ​ഴ കാ​ര​ണ​മാ​യി. മ​ഴ പെ​യ്ത​തോ​ടെ കാ​ടി​ന്‍റെ പ​ച്ച​പ്പ്‌ തി​രി​കെ വ​രാ​ൻ തു​ട​ങ്ങി​യി​ട്ടു​ണ്ടെ​ങ്കി​ലും, വേ​ന​ൽ ഇ​നി​യും ക​ടു​ക്കാ​നു​ള്ള സാ​ധ്യ​ത മു​ൻ​നി​ർ​ത്തി അ​തീ​വ ജാ​ഗ്ര​ത​യി​ലാ​ണ് വ​നം​വ​കു​പ്പും പ​രി​സ്ഥി​തി പ്ര​വ​ർ​ത്ത​ക​രും.

Kerala

വ​നം, പ​രി​സ്ഥി​തി സം​ര​ക്ഷ​ണം; പ്ര​ക​ട​ന പ​ത്രി​ക തി​രു​ത്തി എ​ൽ​ഡി​എ​ഫ്

തി​രു​വ​ന​ന്ത​പു​രം: നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​നാ​യി എ​ൽ​ഡി​എ​ഫ് പു​റ​ത്തി​റ​ക്കി​യ പ്ര​ക​ട​ന പ​ത്രി​ക തി​രു​ത്തി. വ​നം, പ​രി​സ്ഥി​തി സം​ര​ക്ഷ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട ഭാ​ഗ​ങ്ങ​ളി​ലും ബ​ഫ​ർ​സോ​ൺ ഉ​ൾ​പ്പെ​ടെ​യു​ള്ള മൂ​ന്ന് വി​വാ​ദ ഖ​ണ്ഡ‍ി​ക​ക​ളി​ലു​മാ​ണ് മാ​റ്റം വ​രു​ത്തി​യ​ത്.

വ​ന​ത്തി​ന് ബ​ഫ​ർ​സോ​ൺ ഉ​ണ്ടാ​ക്കി നി​യ​ന്ത്ര​ണ​ങ്ങ​ൾ ക​ർ​ശ​ന​മാ​ക്കു​മെ​ന്ന​തും സം​ര​ക്ഷി​ത വ​ന​മേ​ഖ​ല​ക​ളി​ലും കോ​ർ​സോ​ണി​ന് ചു​റ്റും ബ​ഫ​ർ​സോ​ൺ ഉ​ണ്ടാ​ക്കി നി​യ​ന്ത്ര​ണ​ങ്ങ​ൾ ക​ർ​ശ​ന​മാ​ക്കുമെന്നതും  ഒ​ഴി​വാ​ക്കി. മു​ഴു​വ​ൻ ഏ​ക​വി​ള തോ​ട്ട​ങ്ങ​ളെ​യും സ്വാ​ഭാ​വി​ക വ​ന​ങ്ങ​ളാ​ക്കി മാ​റ്റാ​ൻ ഇ​ക്കോ റെ​സ്റ്റോ​റേ​ഷ​ൻ ന​ട​പ്പി​ലാ​ക്കു​മെ​ന്ന​തും ഒ​ഴി​വാ​ക്കി​യി​ട്ടു​ണ്ട്.

ബ​ഫ​ർ​സോ​ൺ സം​ബ​ന്ധി​ച്ച് ജ​ന​ഹി​തം മു​ൻ​നി​ർ​ത്തി സം​സ്ഥാ​ന സ​ർ​ക്കാ​ർ നി​ർ​ദേ​ശ​ങ്ങ​ൾ കേ​ന്ദ്ര​സ​ർ​ക്കാ​ർ മു​ന്നി​ൽ അ​വ​ത​രി​പ്പി​ക്കും എ​ന്നാ​ണ് തി​രു​ത്ത​ൽ. ബ​ഫ​ർ​സോ​ണി​ൽ പ്ര​ദേ​ശ​വാ​സി​ക​ളെ വി​ശ്വാ​സ​ത്തി​ൽ എ​ടു​ത്തു​കൊ​ണ്ട് മാ​ത്ര​മെ നി​യ​ന്ത്ര​ണ​ങ്ങ​ൾ ന‌​ട​പ്പി​ലാ​ക്കൂവെന്നും പ്ര​ക​ട​ന പ​ത്രി​കയിൽ പറയുന്നു.

Kerala

യു​ഡി​എ​ഫ് ജ​യി​ക്കാ​നും പോ​കു​ന്നി​ല്ല, സ​തീ​ശ​ൻ വ​ന​വാ​സ​ത്തി​നും പോ​കി​ല്ല

സം​​​​സ്ഥാ​​​​ന​​​​ത്ത് ഇ​​​​ട​​​​തു​​​​മു​​​​ന്ന​​​​ണി​​​​ക്കു ന​​​​ല്ല രാ​​​​ഷ്‌​​ട്രീ​​​​യ-​​​​ജ​​​​ന​​​​കീ​​​​യ അ​​​​ടി​​​​ത്ത​​​​റ​​​​യു​​​​ണ്ട്. ക​​​​ഴി​​​​ഞ്ഞ പ​​​​ത്തു വ​​​​ർ​​​​ഷ​​​​ത്തെ ഇ​​​​ട​​​​തു​​​​മു​​​​ന്ന​​​​ണി സ​​​​ർ​​​​ക്കാ​​​​രി​​​​ന്‍റെ ജ​​​​ന​​​​ക്ഷേ​​​​മ​​​​ പ്ര​​​​വ​​​​ർ​​​​ത്ത​​​​ന​​​​ങ്ങ​​​​ൾ ജ​​​​ന​​​​ങ്ങ​​​​ൾ മ​​​​റ​​​​ക്കി​​​​ല്ല. ജ​​​​ന​​​​ങ്ങ​​​​ളാ​​​​ണു മു​​​​ന്ന​​​​ണി​​​​യു​​​​ടെ ക​​​​രു​​​​ത്ത്. ന​​​​ല്ല ഭൂ​​​​രി​​​​പ​​​​ക്ഷ​​​​ത്തോ​​​​ടെ ഇ​​​​ട​​​​തു​​​​മു​​​​ന്ന​​​​ണി മൂ​​​​ന്നാ​​​​മ​​​​തും അ​​​​ധി​​​​കാ​​​​ര​​​​ത്തി​​​​ൽ വ​​​​രും-​​​​സി​​​​പി​​​​എം പോ​​​​ളി​​​​റ്റ് ബ്യൂ​​​​റോ അം​​​​ഗം എ.​​​​ വി​​​​ജ​​​​യ​​​​രാ​​​​ഘ​​​​വ​​​​ൻ ന​​ല്ല ആ​​ത്മ​​വി​​ശ്വാ​​സ​​ത്തി​​ലാ​​ണ്.

താ​​​​ങ്ക​​​​ൾ മ​​​​ത്സ​​​​രി​​​​ക്കാ​​​​ത്ത​​​​തെ​​​​ന്തെ​​​​ന്ന ചോ​​​​ദ്യ​​​​ത്തി​​​​നും അ​​​​ദ്ദേ​​​​ഹ​​​​ത്തി​​​​നു വ്യ​​​​ക്ത​​​​മാ​​​​യ മ​​​​റു​​​​പ​​​​ടി ഉ​​​​ണ്ടാ​​​​യി​​​​രു​​​​ന്നു. സി​​​​പി​​​​എം പോ​​​​ളി​​​​റ്റ്ബ്യൂ​​​​റോ അം​​​​ഗം കൂ​​​​ടി​​​​യാ​​​​യ മു​​​​ഖ്യ​​​​മ​​​​ന്ത്രി പി​​​​ണ​​​​റാ​​​​യി വി​​​​ജ​​​​യ​​​​ൻ മ​​​​ത്സ​​​​രി​​​​ക്കു​​​​ക​​​​യാ​​​​ണ്. അ​​​​ദ്ദേ​​​​ഹ​​​​മാ​​​​ണു തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പി​​​​ൽ ഇ​​​​ട​​​​തു​​​​മു​​​​ന്ന​​​​ണി​​​​യെ ന​​​​യി​​​​ക്കു​​​​ന്ന​​​​ത്. അ​​​​തു​​​​കൊ​​​​ണ്ടു​​​​ത​​​​ന്നെ പാ​​​​ർ​​​​ട്ടി കേ​​​​ന്ദ്ര നേ​​​​തൃ​​​​ത്വം ഒ​​​​രു പി​​​​ബി അം​​​​ഗം മ​​​​ത്സ​​​​രി​​​​ച്ചാ​​​​ൽ മ​​​​തി​​​​യെ​​​​ന്നു തീ​​​​രു​​​​മാ​​​​നി​​​​ക്കു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു. ദീ​​​​പി​​​​ക​​​​യ്ക്ക​​​​നു​​​​വ​​​​ദി​​​​ച്ച പ്ര​​​​ത്യേ​​​​ക അ​​​​ഭി​​​​മു​​​​ഖ​​​​ത്തി​​​​ൽ സം​​​​സാ​​​​രി​​​​ക്കു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു സി​​​​പി​​​​എം പോ​​​​ളി​​​​റ്റ് ബ്യൂ​​​​റോ അം​​​​ഗം എ. ​​​​വി​​​​ജ​​​​യ​​​​രാ​​​​ഘ​​​​വ​​​​ൻ.

കോ​​​​ണ്‍​ഗ്ര​​​​സ് വ​​​​ള​​​​രെ ആ​​​​ത്മ​​​​വി​​​​ശ്വാ​​​​സ​​​​ത്തി​​​​ലാ​​​​ണ്. ഭ​​​​ര​​​​ണം കി​​​​ട്ടി​​​​യി​​​​ല്ലെ​​​​ങ്കി​​​​ൽ പ്ര​​​​തി​​​​പ​​​​ക്ഷ നേ​​​​താ​​​​വ് വി.​​​​ഡി.​​​​ സ​​​​തീ​​​​ശ​​​​ൻ രാ​​​​ഷ്ട്രീ​​​​യ വ​​​​ന​​​​വാ​​​​സ​​​​ത്തി​​​​നു പോ​​​​കു​​​​മെ​​​​ന്നാ​​​​ണു പ​​​​റ​​​​ഞ്ഞി​​​​രി​​​​ക്കു​​​​ന്ന​​​​ത്?

സ​​​​തീ​​​​ശ​​​​ന്‍റേ​​​​തു ഭം​​​​ഗി​​​​യു​​​​ള്ള ക​​​​ള​​​​വാ​​​​ണ്. ഒ​​​​രു കാ​​​​ര​​​​ണ​​​​വ​​​​ശാ​​​​ലും യു​​​​ഡി​​​​എ​​​​ഫി​​​​നു ഭൂ​​​​രി​​​​പ​​​​ക്ഷം കി​​​​ട്ടാ​​​​ൻ പോ​​​​കു​​​​ന്നി​​​​ല്ല. തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പാ​​​​കു​​​​ന്പോ​​​​ൾ ഇ​​​​ത്ത​​​​ര​​​​ത്തി​​​​ലു​​​​ള്ള പ​​​​രാ​​​​മ​​​​ർ​​​​ശ​​​​ങ്ങ​​​​ളൊ​​​​ക്കെ ഉ​​​​ണ്ടാ​​​​കും. ഇ​​​​തി​​​​നേ​​​​യും അ​​​​ങ്ങ​​​​നെ ക​​​​ണ്ടാ​​​​ൽ മ​​​​തി. ഒ​​​​രു കാ​​​​ര്യം ഉ​​​​റ​​​​പ്പാ​​​​ണ്. യു​​​​ഡി​​​​എ​​​​ഫ് ജ​​​​യി​​​​ക്കാ​​​​നും പോ​​​​കു​​​​ന്നി​​​​ല്ല. സ​​​​തീ​​​​ശ​​​​ൻ വ​​​​ന​​​​വാ​​​​സ​​​​ത്തി​​​​നു പോ​​​​കാ​​​​നും പോ​​​​കു​​​​ന്നി​​​​ല്ല. ഇ​​​​താ​​​​ണു സം​​​​ഭ​​​​വി​​​​ക്കാ​​​​ൻ പോ​​​​കു​​​​ന്ന​​​​ത്.

ബി​​​​ജെ​​​​പി​​​​ക്ക് ഈ ​​​​തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പി​​​​ൽ നേ​​​​ട്ട​​​​മു​​​​ണ്ടാ​​​​ക്കാ​​​​ൻ ക​​​​ഴി​​​​യു​​​​മോ ?

ബി​​​​ജെ​​​​പി രാ​​​​ജ്യം ഭ​​​​രി​​ക്കു​​​​ന്ന പാ​​​​ർ​​​​ട്ടി​​​​യാ​​​​ണ്. അ​​​​തു​​​​കൊ​​​​ണ്ടു​​​​ത​​​​ന്നെ കേ​​​​ര​​​​ള​​​​ത്തി​​​​ൽ അ​​​​വ​​​​രു​​​​ടെ സ്വാ​​​​ധീ​​​​നം വ​​​​ർ​​​​ധി​​​​പ്പി​​​​ക്കാ​​​​നു​​​​ള്ള ശ്ര​​​​മം അ​​​​വ​​​​ർ ന​​​​ട​​​​ത്തു​​​​ന്നു​​​​ണ്ട്. പ​​​​ക്ഷേ കേ​​​​ര​​​​ള​​​​ത്തി​​​​ൽ അ​​​​തു ന​​​​ട​​​​ക്കാ​​​​ൻ പോ​​​​കു​​​​ന്നി​​​​ല്ല. ബി​​​​ജെ​​​​പി​​​​യെ​​​​യും വ​​​​ർ​​​​ഗീ​​​​യ ശ​​​​ക്തി​​​​ക​​​​ളെ​​​​യും പ്ര​​​​തി​​​​രോ​​​​ധി​​​​ക്കു​​​​ക​​​​യെ​​​​ന്ന​​​​താ​​​​ണു സി​​​​പി​​​​എ​​​​മ്മി​​​​ന്‍റെ​​​​യും ഇ​​​​ട​​​​തു​​​​മു​​​​ന്ന​​​​ണി​​​​യു​​​​ടെ​​​​യും പ്ര​​​​ധാ​​​​ന ക​​​​ട​​​​മ. അ​​​​തു ഭം​​​​ഗി​​​​യാ​​​​യി ന​​​​ട​​​​ക്കു​​​​ന്നു​​​​ണ്ട്. തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പു വ​​​​രു​​​​ന്പോ​​​​ൾ യു​​​​ഡി​​​​എ​​​​ഫ് ബി​​​​ജെ​​​​പി​​​​യെ സ​​​​ഹാ​​​​യി​​​​ക്കാ​​​​റു​​​​ണ്ട്. യു​​​​ഡി​​​​എ​​​​ഫി​​​​ന്‍റെ പി​​​​ന്തു​​​​ണ​​​​യി​​​​ല്ലാ​​​​തെ ബി​​​​ജെ​​​​പി​​​​ക്ക് ഒ​​​​രു നേ​​​​ട്ട​​​​വും കേ​​​​ര​​​​ള​​​​ത്തി​​​​ൽ ഉ​​​​ണ്ടാ​​​​ക്കാ​​​​ൻ ആ​​​​കി​​​​ല്ല.

പ്ര​​​​തി​​​​പ​​​​ക്ഷം ആ​​​​രോ​​​​പി​​​​ക്കും​​പോ​​​​ലെ സി​​​​പി​​​​എ​​​​മ്മും ബി​​​​ജെ​​​​പി​​​​യും ത​​​​മ്മി​​​​ൽ എ​​​​ന്തെ​​​​ങ്കി​​​​ലും ഡീ​​​​ൽ ഉ​​​​ണ്ടോ ?

യു​​​​ഡി​​​​എ​​​​ഫി​​​​ന്‍റെ പെ​​​​യ്ഡ് പി​​​​ആ​​​​ർ ഏ​​​​ജ​​​​ൻ​​​​സി​​​​യു​​​​ടെ കു​​​​റി​​​​പ്പ​​​​ടി​​​​യാ​​​​ണി​​​​ത്. അ​​​​ങ്ങ​​​​നെ​​​​യൊ​​​​രു ഡീ​​​​ൽ സി​​​​പി​​​​എ​​​​മ്മി​​​​ന് ആ​​​​വ​​​​ശ്യ​​​​മി​​​​ല്ല. ഒ​​​​രു കാ​​​​ല​​​​ത്തും പാ​​​​ർ​​​​ട്ടി​​​​യു​​​​ടെ ഭാ​​​​ഗ​​​​ത്തു​​​​നി​​​​ന്ന് അ​​​​ങ്ങ​​​​നെ​​​​യൊ​​​​രു നീ​​​​ക്കം ഉ​​​​ണ്ടാ​​​​യി​​​​ട്ടി​​​​ല്ല. പ​​​​ന്തു ഗോ​​​​ൾ പോ​​​​സ്റ്റി​​​​ലേ​​​​ക്കാ​​​​ണ് അ​​​​ടി​​​​ക്കേ​​​​ണ്ട​​​​ത്. എ​​​​ന്നാ​​​​ൽ പ​​​​ന്ത് ഉ​​​​യ​​​​ർ​​​​ത്തി​​​​യ​​​​ടി​​​​ക്കു​​​​ന്നു. ചി​​​​ല​​​​പ്പോ​​​​ൾ ക​​​​ഷ്ട​​​​കാ​​​​ല​​​​ത്തി​​​​നു പോ​​​​സ്റ്റി​​​​ലേ​​​​ക്കു ക​​​​യ​​​​റി​​​​പ്പോ​​​​യാ​​​​ൽ കി​​​​ട്ടി എ​​​​ന്ന രീ​​​​തി​​​​യാ​​​​ണ്. ഇ​​​​താ​​​​ണു ഡീ​​​​ൽ ആ​​​​രോ​​​​പ​​​​ണ​​​​വും. ബി​​​​ജെ​​​​പി​​​​യും കോ​​​​ണ്‍​ഗ്ര​​​​സും ഒ​​​​രു​​​​മി​​​​ച്ചു​​നി​​​​ന്ന് വി.​​​​പി. സിം​​​​ഗ്, ച​​​​ന്ദ്ര​​​​ശേ​​​​ഖ​​​​ർ, ഗു​​​​ജ്റാ​​​​ൾ എ​​​​ന്നി​​​​വ​​​​രു​​​​ടെ സ​​​​ർ​​​​ക്കാ​​​​രു​​​​ക​​​​ളെ അ​​​​ട്ടി​​​​മ​​​​റി​​​​ച്ചത്‌ ആ​​​​രും മ​​​​റ​​​​ക്കി​​​​ല്ല. ജ​​​​ന​​​​ങ്ങ​​​​ൾ ന​​​​ല്ല വി​​​​വേ​​​​ക​​​​മു​​​​ള്ള​​​​വ​​​​രാ​​​​ണ്.

ജി.​​​​ സു​​​​ധാ​​​​ക​​​​ര​​​​നെ​​​​പ്പോ​​​​ലു​​​​ള്ള മു​​​​തി​​​​ർ​​​​ന്ന സി​​​​പി​​​​എം നേ​​​​താ​​​​ക്ക​​​​ൾ പാ​​​​ർ​​​​ട്ടി​​​​വി​​​​ട്ട​​​​ത് ഒ​​​​ഴി​​​​വാ​​​​ക്കേ​​​​ണ്ട​​​​താ​​​​യി​​​​രു​​​​ന്നി​​​​ല്ലേ ? ഇ​​​​ക്കാ​​​​ര്യ​​​​ത്തി​​​​ൽ പാ​​​​ർ​​​​ട്ടി നേ​​​​തൃ​​​​ത്വ​​​​ത്തി​​​​നു വീ​​​​ഴ്ച​​​​യു​​​​ണ്ടാ​​​​യി​​​​ല്ലേ ?

പാ​​​​ർ​​​​ട്ടി​​​​ക്കു​​​​ള്ളി​​​​ൽ ആ​​​​ശ​​​​യ​​​​പ​​​​ര​​​​മാ​​​​യ അ​​​​ഭി​​​​പ്രാ​​​​യ​​​​വ്യ​​​​ത്യാ​​​​സം സ്വാ​​​​ഭാ​​​​വി​​​​ക​​​​മാ​​​​ണ്. സു​​​​ധാ​​​​ക​​​​ര​​​​ൻ പോ​​​​യ​​​​ത് ആ​​​​ശ​​​​യ​​​​പ​​​​ര​​​​മാ​​​​യ അ​​​​ഭി​​​​പ്രാ​​​​യ​​​​വ്യ​​​​ത്യാ​​​​സ​​​​ത്തി​​​​ന്‍റെ ഭാ​​​​ഗ​​​​മാ​​​​യ​​​​ല്ല. പാ​​​​ർ​​​​ല​​​​മെ​​​​ന്‍റ​​​​റി വ്യാ​​​​മോ​​​​ഹ​​​​മാ​​​​ണ് സു​​​​ധാ​​​​ക​​​​ര​​​​നെ ഇ​​​​ങ്ങ​​​​നെ​​​​യൊ​​​​രു മാ​​​​ന​​​​സി​​​​കാ​​​​വ​​​​സ്ഥ​​​​യി​​​​ലെ​​​​ത്തി​​​​ച്ച​​​​ത്. പാ​​​​ർ​​​​ട്ടി​​​​യി​​​​ൽ എ​​​​ല്ലാ​​​​ർ​​​​ക്കും എ​​​​ല്ലാ​​​​ക്കാ​​​​ല​​​​ത്തും പാ​​​​ർ​​​​ല​​​​മെ​​​​ന്‍റ​​​​റി രം​​​​ഗ​​​​ത്തു പ്ര​​​​വ​​​​ർ​​​​ത്തി​​​​കാ​​​​നാ​​​​കി​​​​ല്ല. സു​​​​ധാ​​​​ക​​​​ര​​​​നു പാ​​​​ർ​​​​ട്ടി​​​​യി​​​​ലും പാ​​​​ർ​​​​ല​​​​മെ​​​​ന്‍റ​​​​റി രം​​​​ഗ​​​​ത്തും ധാ​​​​രാ​​​​ളം അ​​​​വ​​​​സ​​​​ര​​​​ങ്ങ​​​​ൾ ന​​​​ൽ​​​​കി. എ​​​​ന്നാ​​​​ൽ എ​​​​ല്ലാ കാ​​​​ല​​​​ത്തും സു​​​​ധാ​​​​ക​​​​ര​​​​നു സ്ഥാ​​​​നം വേ​​​​ണ​​​​മെ​​​​ന്ന​​​​ത് അം​​​​ഗീ​​​​ക​​​​രി​​​​ക്കാ​​​​ൻ ക​​​​ഴി​​​​യി​​​​ല്ല.

പാ​​​​ർ​​​​ട്ടി​​​​ക്കു​​​​ള്ളി​​​​ലെ അ​​​​ഴി​​​​മ​​​​തി ചൂ​​​​ണ്ടി​​​​ക്കാ​​​​ട്ടി​​​​യാ​​​​ണ് വി.​​ ​​കു​​​​ഞ്ഞി​​​​കൃ​​​​ഷ്ണ​​​​നും ടി.​​​​കെ.​​ ഗോ​​​​വി​​​​ന്ദ​​​​നും പാ​​​​ർ​​​​ട്ടി വി​​​​ട്ട​​​​ത്. ക​​​​ണ്ണൂ​​​​രി​​​​ൽ സി​​​​പി​​​​എ​​​​മ്മി​​​​ൽ എ​​​​ന്താ​​​​ണു സം​​​​ഭ​​​​വി​​​​ക്കു​​​​ന്ന​​​​ത് ?

എ​​​​ന്തു സം​​​​ഭ​​​​വി​​​​ച്ചു​​​​വെ​​​​ന്നാ​​​​ണു പ​​​​റ​​​​യു​​​​ന്ന​​​​ത്? കു​​​​ഞ്ഞി​​​​കൃ​​​​ഷ്ണ​​​​നും ടി.​​​​കെ.​​ ഗോ​​​​വി​​​​ന്ദ​​​​നും പ​​​​റ​​​​യു​​​​ന്ന​​​​ത് ആ​​​​രോ​​​​പ​​​​ണം മാ​​​​ത്ര​​​​മാ​​​​ണ്. അ​​​​തു പ​​​​റ​​​​യാ​​​​നു​​​​ള്ള വേ​​​​ദി അ​​​​വ​​​​ർ​​​​ക്കു​​​​ണ്ടാ​​​​യി​​​​രു​​​​ന്നു. എ​​​​ന്നാ​​​​ൽ അ​​​​വ​​​​ര​​​​തു ചെ​​​​യ്യാ​​​​തെ എ​​​​തി​​​​രാ​​​​ളി​​​​ക​​​​ൾ​​​​ക്ക് ആ​​​​യു​​​​ധം കൊ​​​​ടു​​​​ക്കു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു. ഒ​​​​രു വ്യ​​​​ക്തി​​​​ക്ക് അ​​​​ഴി​​​​മ​​​​തി ന​​​​ട​​​​ത്തി ധ​​​​ന​​​​സ​​​​ന്പാ​​​​ദ​​​​നം ന​​​​ട​​​​ത്താ​​​​ൻ പാ​​​​ർ​​​​ട്ടി സം​​​​വി​​​​ധാ​​​​ന​​​​ത്തി​​​​ൽ ക​​​​ഴി​​​​യി​​​​ല്ല.

പ​​​​രാ​​​​തി​​​​യോ സം​​​​ശ​​​​യ​​​​മോ ഉ​​​​ന്ന​​​​യി​​​​ക്ക​​​​പ്പെ​​​​ട്ടാ​​​​ൽ അ​​​​തു പ​​​​രി​​​​ശോ​​​​ധി​​​​ക്കാ​​​​നു​​​​ള്ള സം​​​​വി​​​​ധാ​​​​നം പാ​​​​ർ​​​​ട്ടി​​​​ക്കു​​​​ണ്ട്. ഇ​​​​ത് അ​​​​റി​​​​യാ​​​​ത്ത​​​​വ​​​​ര​​​​ല്ല ര​​​​ണ്ടു​​​​ പേ​​​​രും. കു​​​​ഞ്ഞി​​​​കൃ​​​​ഷ്ണ​​​​ൻ ത​​​​ന്നി​​​​ഷ്ട​​​​പ്ര​​​​കാ​​​​രം പ്ര​​​​വ​​​​ർ​​​​ത്തി​​​​ക്കു​​​​ന്ന വ്യ​​​​ക്തി​​​​യാ​​​​ണ്. വൈ​​​​കി പാ​​​​ർ​​​​ട്ടി സം​​​​വി​​​​ധാ​​​​ന​​​​വു​​​​മാ​​​​യി ബ​​​​ന്ധ​​​​പ്പെ​​​​ട്ടു പ്ര​​​​വ​​​​ർ​​​​ത്തി​​​​ച്ചു വ​​​​ന്ന ആ​​​​ളാ​​​​ണ്. അ​​​​തി​​​​ന്‍റെ കു​​​​റ​​​​വു​​​​ണ്ട്. ത​​​​ന്‍റെ തീ​​​​രു​​​​മാ​​​​ന​​​​ങ്ങ​​​​ൾ ന​​​​ട​​​​പ്പി​​​​ലാ​​​​ക്കാ​​​​നാ​​​​ണ് കു​​​​ഞ്ഞി​​​​കൃ​​​​ഷ്ണ​​​​ൻ ശ്ര​​​​മി​​​​ച്ച​​​​ത്. പാ​​​​ർ​​​​ട്ടി​​​​ക്കു വ​​​​ധേ​​​​യ​​​​നാ​​​​യി പ്ര​​​​വ​​​​ർ​​​​ത്തി​​​​ക്കു​​​​ന്ന ആ​​​​ള​​​​ല്ല അ​​​​ദ്ദേ​​​​ഹം.

ടി.​​​​കെ. ​​ഗോ​​​​വി​​​​ന്ദ​​​​നു പ​​​​ല സ്ഥാ​​​​ന​​​​ങ്ങ​​​​ളും പാ​​​​ർ​​​​ട്ടി ന​​​​ൽ​​​​കി. എം​​​​എ​​​​ൽ​​​​എ ആ​​​​കാ​​​​ൻ പ​​​​റ്റി​​​​യി​​​​ല്ല. അ​​​​തി​​​​ന്‍റെ വി​​​​ഷ​​​​മ​​​​മാ​​​​കും അ​​​​ദ്ദേ​​​​ഹ​​​​ത്തി​​​​നു​​​​ള്ള​​​​ത്. മാ​​​​ധ്യ​​​​മ ശ്ര​​​​ദ്ധ കി​​​​ട്ടാ​​​​ൻ വേ​​​​ണ്ടി​​​​യാ​​​​ണ് പാ​​​​ർ​​​​ട്ടി​​​​ക്കെ​​​​തി​​​​രേ പ​​​​റ​​​​യു​​​​ന്ന​​​​ത്.

എം.​​​​വി.​​ ഗോ​​​​വി​​​​ന്ദ​​​​ന്‍റെ ശൈ​​​​ലി മാ​​​​റ്റ​​​​ണ​​​​മെ​​​​ന്ന അ​​​​ഭി​​​​പ്രാ​​​​യം പൊ​​​​തു​​​​വേ ഉ​​​​ണ്ട്. പാ​​​​ർ​​​​ട്ടി​​​​ക്കും അ​​​​ങ്ങ​​​​നെ​​​​യൊ​​​​രു അ​​​​ഭി​​​​പ്രാ​​​​യ​​​​മി​​​​ല്ലേ?

ഓ​​​​രോ വ്യ​​​​ക്തി​​​​ക​​​​ൾ​​​​ക്കും അ​​​​വ​​​​രു​​​​ടേ​​​​താ​​​​യ ശൈ​​​​ലി​​​​യു​​​​ണ്ട്. ആ ​​​​രീ​​​​തി​​​​യി​​​​ലാ​​​​കും അ​​​​വ​​​​ർ കാ​​​​ര്യ​​​​ങ്ങ​​​​ൾ അ​​​​വ​​​​ത​​​​രി​​​​പ്പി​​​​ക്കു​​​​ക. അ​​​​താ​​​​ണു പാ​​​​ർ​​​​ട്ടി സെ​​​​ക്ര​​​​ട്ട​​​​റി​​​​യും ചെ​​​​യ്തു​​​​വ​​​​രു​​​​ന്ന​​​​ത്. എം.​​​​വി.​​ ഗോ​​​​വി​​​​ന്ദ​​​​ൻ തി​​​​രു​​​​ത്ത​​​​പ്പെ​​​​ടേ​​​​ണ്ട​​​​തു​​​​ണ്ടെ​​​​ന്ന് ഇ​​​​തു​​​​വ​​​​രെ​​​​യും പാ​​​​ർ​​​​ട്ടി​​​​ക്കു തോ​​​​ന്നി​​​​യി​​​​ട്ടി​​​​ല്ല.

പ്ര​​​​സം​​​​ഗ​​​​ങ്ങ​​​​ളി​​​​ൽ താ​​​​ങ്ക​​​​ളും വി​​​​വാ​​​​ദ പ​​​​രാ​​​​മ​​​​ർ​​​​ശ​​​​ങ്ങ​​​​ൾ ന​​​​ട​​​​ത്താ​​​​റു​​​​ണ്ട്. ഇ​​​​തു ബോ​​​​ധ​​​​പൂ​​​​ർ​​​​വ​​​​മാ​​​​ണോ അ​​​​തോ വ​​​​ന്നു​​​​പോ​​​​കു​​​​ന്ന​​​​താ​​​​ണോ ?

വ​​​​ന്നു​​​​പോ​​​​കു​​​​ന്ന​​​​താ​​​​ണ്. ജീ​​​​വി​​​​ച്ചു​​​​വ​​​​രു​​​​ന്ന നാ​​​​ട്ടി​​​​ലെ ശൈ​​​​ലി പ്ര​​​​ധാ​​​​ന​​​​മാ​​​​ണ്. യു​​​​ക്തി​​​​ക​​​​ളും ഉ​​​​ക്തി​​​​ക​​​​ളും ഉ​​​​ണ്ടാ​​​​കും. ഇ​​​​തു മ​​​​ന​​​​സി​​​​ലാ​​​​ക്ക​​​​ണം. എ​​​​ന്നാ​​​​ൽ ചി​​​​ല മാ​​​​ധ്യ​​​​മ പ്ര​​​​വ​​​​ർ​​​​ത്ത​​​​ക​​​​ർ വി​​​​വാ​​​​ദ​​​​മു​​​​ണ്ടാ​​​​ക്കാ​​​​ൻ ശ്ര​​​​മി​​​​ക്കാ​​​​റു​​​​ണ്ട്. വാ​​​​ക്കു​​​​ക​​​​ൾ സൂ​​​​ക്ഷ്മ​​​​ത​​​​യോ​​​​ടെ പ്ര​​​​യോ​​​​ഗി​​​​ക്ക​​​​ണ​​​​മെ​​​​ന്ന കാ​​​​ര്യ​​​​ത്തി​​​​ൽ ത​​​​നി​​​​ക്കും എ​​​​തി​​​​ര​​​​ഭി​​​​പ്രാ​​​​യ​​​​മി​​​​ല്ല.

പി​​​​ണ​​​​റാ​​​​യി വി​​​​ജ​​​​യ​​​​നും ഇ​​​​ത്ത​​​​രം വി​​​​വാ​​​​ദ പ​​​​ദ​​​​പ്ര​​​​യോ​​​​ഗ​​​​ങ്ങ​​​​ൾ ന​​​​ട​​​​ത്താ​​​​റു​​​​ണ്ട്. ഇ​​​​ക്കാ​​​​ര്യ​​​​ത്തി​​​​ൽ നേ​​​​താ​​​​ക്ക​​​​ൾ ഒ​​​​രു പു​​​​ന​​​​ർ​​​​ചി​​​​ന്ത​​​​നം ന​​​​ട​​​​ത്തേ​​​​ണ്ട​​​​ത​​​​ല്ലേ ?

തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പു കാ​​​​ല​​​​ത്തു അ​​​​രാ​​​​ഷ്ട്രീ​​​​യ​​​​വ​​​​ത്ക​​​​ര​​​​ണം ന​​​​ട​​​​ത്താ​​​​ൻ വി​​​​വാ​​​​ദ​​​​ങ്ങ​​​​ൾ ഉ​​​​ണ്ടാ​​​​ക്കു​​​​ന്ന​​​​തു മാ​​​​ധ്യ​​​​മ​​​​ങ്ങ​​​​ളു​​​​ടെ ഒ​​​​രു ശീ​​​​ല​​​​മാ​​​​ണ്. വി​​​​ഷ​​​​യ​​​​ങ്ങ​​​​ളു​​​​ടെ ഗൗ​​​​ര​​​​വ​​​​മ​​​​നു​​​​സ​​​​രി​​​​ച്ചാ​​​​ണു താ​​​​നും പി​​​​ണ​​​​റാ​​​​യി​​​​യു​​​​മൊ​​​​ക്കെ സം​​​​സാ​​​​രി​​​​ക്കു​​​​ന്ന​​​​ത്. വി​​​​ഷ​​​​യ​​​​ത്തി​​​​ന്‍റെ ഗൗ​​​​ര​​​​വ​​​​ത്തി​​​​നാ​​​​ണു പ്ര​​​​സ​​​​ക്തി. അ​​​​ല്ലാ​​​​തെ ഉ​​​​പ​​​​യോ​​​​ഗി​​​​ക്കു​​​​ന്ന വാ​​​​ക്കി​​​​ന​​​​ല്ല.

Kerala

സകലതും തകർത്ത് കാട്ടുപോത്ത്! ജീവനുമായി ആളുകളുടെ പരക്കംപാച്ചിൽ

ഇടുക്കി: മറയൂരിൽ ജനവാസമേഖലയെ വിറപ്പിച്ചു കാട്ടുപോത്തിന്‍റെ വിളയാട്ടം. ഒാടിയ വഴിയിൽ കണ്ണിൽ കണ്ടതെല്ലാം തകർത്തായിരുന്നു പോത്തിന്‍റെ പരാക്രമം. പഞ്ചായത്ത് ഒാഫീസിനുള്ളിലും ഹോട്ടലിലും കയറി ഫർണിച്ചറുകളും മറ്റും തകർത്തു.

ആക്രമണത്തിൽ രണ്ടു പേർക്ക് പരിക്കേറ്റു. പോത്തിന്‍റെ മുന്നിൽ പെടാതിരിക്കാൻ ജനം പലവഴി ഒാടി.
മറയൂർ പഞ്ചായത്ത് ഓഫീസിനുള്ളിലാണ് കാട്ടുപോത്ത് കയറിയത്. ഓഫീസിലെ സെക്രട്ടറി ഉൾപ്പെടെയുള്ളവർ പുറത്തിറങ്ങിയതിനാൽ വലിയ അപകടം ഒഴിവായി. പലരും മേശപ്പുറത്തും തട്ടിൻപുറത്തും കയറിയാണ് ജീവൻ രക്ഷപ്പെടുത്തിയത്.

ഏറെ നേരം ഓഫീസിനുള്ളിൽ കുടുങ്ങിക്കിടന്ന പോത്തിനെ വനംവകുപ്പും നാട്ടുകാരും ചേർന്ന് ഏറെ പരിശ്രമിച്ചാണ് പുറത്തിറക്കിയത്. തുടർന്നു സമീപത്തെ ഹോട്ടലിലും കയറിയ പോത്ത് അവിടെയുണ്ടായിരുന്ന ഉപകരണങ്ങളും ഫർണിച്ചറുകളും തകർത്തു.

ഇതിനിടെ, കാട്ടുപോത്തിന്‍റെ ആക്രമണത്തിൽ കുമുട്ടാംകുഴി ആദിവാസി കോളനിയിലെ കാമാക്ഷി, സെൽവി എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ ഉടൻതന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രദേശത്ത് വനംവകുപ്പ് നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്.

Kerala

പുന​ലൂ​രി​ല്‍ ആ​ദി​വാ​സി യു​വാ​വ് കാ​ട്ടി​ല്‍ മ​രി​ച്ച നി​ല​യി​ല്‍; അ​സ്വാ​ഭാ​വി​ക മ​ര​ണ​ത്തി​ന് കേ​സെ​ടു​ത്തു

കൊ​ല്ലം: പു​ന​ലൂ​രി​ല്‍ ആ​ദി​വാ​സി യു​വാ​വി​നെ കാ​ട്ടി​ല്‍ മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി. തേ​ന്‍ വി​ല്‍​പ്പ​ന​യ്ക്കാ​യി ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് വീ​ട്ടി​ല്‍ നി​ന്നും പോ​യ​ത്. ഇ​യാ​ളു​ടെ മ​ര​ണ​ത്തി​ല്‍ ദു​രൂ​ഹ​ത​യു​ണ്ടെ​ന്ന് നാ​ട്ടു​കാ​ര്‍ ആ​രോ​പി​ച്ചു.

അ​ര​യ്ക്ക് താ​ഴേ​ക്ക് മു​റി​വേ​റ്റ നി​ല​യി​ലാ​ണ് മൃ​ത​ദേ​ഹം കാ​ണ​പ്പെ​ട്ട​ത്. പു​ന​ലൂ​ര്‍ പോ​ലീ​സ് അ​സ്വാ​ഭാ​വി​ക മ​ര​ണ​ത്തി​ന് കേ​സെ​ടു​ത്തു.

തേ​ന്‍ കൊ​ടു​ക്കാ​നാ​യി കാ​ര്‍ വി​ളി​ച്ച് പോ​യ​താ​ണ്. എ​ന്നാ​ല്‍ അ​തി​ന് ശേ​ഷം വീ​ട്ടി​ല്‍ വ​ന്നി​ട്ടി​ല്ലെ​ന്നാ​ണ് അ​റി​ഞ്ഞ​തെ​ന്ന് നാ​ട്ടു​കാ​ര്‍ ആ​രോ​പി​ക്കു​ന്നു.

Kerala

കാട്ടാനകളെ ഭയന്ന് മരത്തിൽ കയറിയ ദമ്പതികളെ രക്ഷപ്പെടുത്തി വനപാലകർ

പത്തനാപുരം: വനവിഭവങ്ങൾ ശേഖരിക്കാൻ കാട്ടിലെത്തിയ പിറവന്തൂർ മുള്ളുമല ഉന്നതിയിലെ ദമ്പതിമാർ കാട്ടാനക്കൂട്ടത്തിനു മുൻപിൽ അകപ്പെട്ടു. ആനക്കൂട്ടം പാഞ്ഞടുത്തതോടെ ദമ്പതിമാരായ കരുണാകരനും ഭാര്യ റംസയും രക്ഷപ്പെടാനായി മരത്തിൽ കയറി. പിന്നീട് വനപാലകർ എത്തിയാണ് ഇവരെ രക്ഷപ്പെടുത്തിയത്.

കരുണാകരൻ കൈയിലുള്ള മൊബൈൽ ഫോണിൽനിന്ന് വിവരം മണ്ണാറപ്പാറ വനം റെയ്‌ഞ്ച് ഓഫീസിലേക്ക് വിളിച്ചറിയിക്കുകയായിരുന്നു. ഡെപ്യൂട്ടി റെയ്‌ഞ്ച് ഓഫീസർ ഇന്ദ്രജിത്തിന്‍റെ നേതൃത്വത്തിൽ വനപാലകരും ഉന്നതിയിലെ യുവാക്കളും മണിക്കൂറുകൾ നീണ്ട തെരച്ചിലിനൊടുവിലാണ് ഇരുവരെയും കണ്ടത്തി രക്ഷപ്പെടുത്തിയത്.

കട്ടാനക്കൂട്ടം മരത്തിന്‍റെ ചുവട്ടിൽ നിലയുറപ്പിച്ചതോടെ വനപാലകർ ആനയെ വിരട്ടിയോടിച്ചശേഷമാണ് ഇരുവരെയും താഴെയിറക്കിയത്. കുറേദിവസം കാട്ടിൽ കഴിയാനുള്ള ആഹാരസാധനങ്ങളുമായി ചൊവ്വാഴ്ച രാവിലെയാണ് ഉൾവനത്തിലേക്ക് കരുണാകരനും ഭാര്യ റംസയും പോയത്.

വനവിഭവങ്ങൾ ശേഖരിക്കാൻ പതിവായി കാടുകയറുന്നതാണ് ഇവർ. ദിവസങ്ങൾകൊണ്ടു ശേഖരിക്കുന്ന വിഭവങ്ങൾ തലച്ചുമടായി ഉന്നതിയിലെത്തിക്കുകയാണ് പതിവ്.

Kerala

പ​ങ്കാ​ളി​ത്ത വ​ന​പ​രി​പാ​ല​നം; ജ​ർ​മ​ൻ ബാ​ങ്കി​ൽനി​ന്ന് 401 കോ​ടി വാ​യ്പ എ​ടു​ക്കു​ന്നു

തി​​​രു​​​വ​​​ന​​​ന്ത​​​പ​​​രും: സം​​​സ്ഥാ​​​ന​​​ത്ത് വ​​​നം- വ​​​ന്യ​​​ജീ​​​വി വ​​​കു​​​പ്പ് പ​​​ങ്കാ​​​ളി​​​ത്ത വ​​​നം പ​​​രി​​​പാ​​​ല​​​നം പ​​​ദ്ധ​​​തി​​​ക്കാ​​​യി ജ​​​ർ​​​മ​​​ൻ ബാ​​​ങ്കി​​​ൽ നി​​​ന്നും കോ​​​ടി​​​ക​​​ളു​​​ടെ വാ​​​യ്പ എ​​​ടു​​​ക്കുന്നു.

409.20 കോ​​​ടി (56 മി​​​ല്യ​​​ണ്‍ യൂ​​​റോ) ജ​​​ർ​​​മ​​​നി​​​യി​​​ലെ കെ​​​എ​​​ഫ്ഡ​​​ബ്ല്യു ഡ​​​വ​​​ല​​​പ്മെ​​​ന്‍റ് ബാ​​​ങ്കി​​​ൽ നി​​​ന്നും വാ​​​യ്പ​​​യാ​​​യി വാ​​​ങ്ങാ​​​നാ​​​ണ് സം​​​സ്ഥാ​​​ന സ​​​ർ​​​ക്കാ​​​ർ അ​​​നു​​​മ​​​തി ന​​​ല്കി​​​യി​​​രി​​​ക്കു​​​ന്ന​​​ത്.

വ​​​ന​​​ത്തി​​​നു​​​ള്ളി​​​ലെ ന​​​ടീ​​​ൽ പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ൾ ഏ​​​റ്റെ​​​ടു​​​ക്കാ​​​നും ശ​​​ക്തി​​​പ്പെ​​​ടു​​​ത്താ​​​നും വ​​​ന്യ​​​ജീ​​​വി ആ​​​ക്ര​​​മ​​​ണം ല​​​ഘൂ​​​ക​​​രി​​​ക്കു​​​വാ​​​നും ല​​​ക്ഷ്യ​​​മി​​​ട്ടു​​​ള്ള അ​​​ടി​​​സ്ഥാ​​​ന സൗ​​​ക​​​ര്യ​​​ങ്ങ​​​ൾ വി​​​ക​​​സി​​​പ്പി​​​ക്കു​​​ക​​​യാ​​​ണ് പ​​​ദ്ധ​​​തി​​​യു​​​ടെ ഉ​​​ദ്ദേ​​​ശം.

പ​​​ങ്കാ​​​ളി​​​ത്ത വ​​​ന​​​പ​​​രി​​​പാ​​​ല​​​നം (പി​​​എ​​​ഫ്എം) പ​​​ദ്ധ​​​തി ന​​​ട​​​പ്പാ​​​ക്കു​​​ന്ന​​​തി​​​നാ​​​യി ജ​​​ർ​​​മ​​​ൻ ബാ​​​ങ്കി​​​ൽ നി​​​ന്നും ഫ​​​ണ്ട് ല​​​ഭ്യ​​​മാ​​​ക്കു​​​ന്ന​​​തി​​​നാ​​​യി വ​​​നം വ​​​കു​​​പ്പ് പ​​​ദ്ധ​​​തി ത​​​യാ​​​റാ​​​ക്കി ന​​​ല്കി​​​യി​​​രു​​​ന്നു. പ​​​ദ്ധ​​​തി​​​യു​​​ടെ ആ​​​കെ ചെ​​​ല​​​വാ​​​യി ക​​​ണ​​​ക്കാ​​​ക്കു​​​ന്ന​​​ത് 511.56 കോ​​​ടി രൂ​​​പ​​​യാ​​​ണ്. ഇ​​​തി​​​ൽ 409.20 കോ​​​ടി​​​യാ​​​ണ് ജ​​​ർ​​​മ​​​ൻ ബാ​​​ങ്ക് വാ​​​യ്പ​​​യാ​​​യി ന​​​ല്കു​​​ക. ബാ​​​ക്കി വ​​​രു​​​ന്ന 102.3 കോ​​​ടി രൂ​​​പ സം​​​സ്ഥാ​​​നം ക​​​ണ്ടെ​​​ത്ത​​​ണം.

കേ​​​ന്ദ്ര കാ​​​ലാ​​​വ​​​സ്ഥാ മ​​​ന്ത്രാ​​​ല​​​യം മുഖേനയാ​​​ണ് വാ​​​യ്പ​​​ക​​​ൾ സ്വീ​​​ക​​​രി​​​ക്കു​​​ക​​​യെ​​​ന്നും ഇ​​​തി​​​നാ​​​യി അ​​​നു​​​മ​​​തി ന​​​ല്കി​​​യ​​​താ​​​യും ക​​​ഴി​​​ഞ്ഞ ദി​​​വ​​​സം പു​​​റ​​​ത്തി​​​റ​​​ങ്ങി​​​യ ഉ​​​ത്ത​​​ര​​​വി​​​ൽ പ​​​റ​​​യു​​​ന്നു.

വ​​​നം വ​​​കു​​​പ്പ് ത​​​യാ​​​റാ​​​ക്കി​​​യ പ​​​ദ്ധ​​​തി അം​​​ഗീ​​​കാ​​​ര​​​ത്തി​​​നും അ​​​നു​​​മ​​​തി​​​ക്കു​​​മാ​​​യി ചീ​​​ഫ് ക​​​ണ്‍​സ​​​ർ​​​വേ​​​റ്റ​​​ർ ഓ​​​ഫ് ഫോ​​​റ​​​സ്റ്റ് സ​​​ർ​​​ക്കാ​​​രി​​​ലേ​​​ക്ക് സ​​​മ​​​ർ​​​പ്പി​​​ച്ചി​​​രു​​​ന്നു. ഇ​​​തി​​​ലാ​​​ണ് അ​​​നു​​​മ​​​തി ന​​​ല്കി​​​ക്കൊ​​​ണ്ട് ഇ​​​പ്പോ​​​ൾ ഉ​​​ത്ത​​​ര​​​വി​​​റ​​​ങ്ങി​​​യി​​​രി​​​ക്കു​​​ന്ന​​​ത്.

Kerala

ഒടുവിൽ തലസ്ഥാന നഗരിയിലും കാട്ടുപന്നി!

തിരുവനന്തപുരം: ഒടുവിൽ സംസ്ഥാന തലസ്ഥാനത്തേക്കും കാട്ടുപന്നി എത്തിയിരിക്കുന്നു. ഇന്നു രാവിലെ തിരുവനന്തപുരം നഗരത്തിൽ കഴക്കൂട്ടത്ത് ആക്കുളം ബൈപ്പാസിലാണ് വാഹനം തട്ടിയ നിലയിൽ കാട്ടുപന്നിയെ കണ്ടെത്തിയത്.

തലസ്ഥാനത്തേക്കും കാട്ടുപന്നി എത്തിയെന്ന വാർത്ത നഗരവാസികളെ ആശങ്കയിലാഴ്ത്തിയിരിക്കുകയാണ്. പരിക്കേറ്റ കാട്ടുപന്നിയെ രക്ഷിക്കണമെന്ന ആവശ്യവുമായി മൃഗസ്നേഹികൾ രംഗത്തുവന്നിട്ടുണ്ട്.

അതേസമയം, കാട്ടുപന്നികൾ നഗരത്തിലേക്ക് ഇറങ്ങിയാൽ അതു മനുഷ്യരുടെ ജീവനു ഭീഷണിയാണെന്നും അതു തടയാൻ നടപടിവേണമെന്നും ആവശ്യമുയർന്നിട്ടുണ്ട്. വനമില്ലാത്ത ആലപ്പുഴയിൽ കാട്ടുപോത്തിനെ കണ്ടതു ഏതാനും ആഴ്ചകൾക്കു മുമ്പാണ്.

വന്യമൃഗശല്യം വനത്തോടു ചേർന്നുള്ള പ്രദേശങ്ങളും മലയോരങ്ങളും വിട്ട് ടൗണുകളിലേക്കും നഗരങ്ങളിലേക്കും എത്തുകയാണ്. ഇതോടെയെങ്കിലും അധികാരികൾ ഉണർന്നു നടപടിയെടുക്കുമെന്ന പ്രതീക്ഷയിലാണ് വന്യമൃഗ ശല്യത്താൽ വലയുന്ന കർഷകരും മലയോരവാസികളും.

Kerala

മു​ന്ന​ണി​ക​ൾ നി​ല​പാ​ട് പ​ര​സ്യ​മാ​ക്ക​ണം: ക​ത്തോ​ലി​ക്ക കോ​ൺ​ഗ്ര​സ്

കൊ​​​​ച്ചി: ജെ.​​​​ബി. കോ​​​​ശി ക​​​​മ്മീ​​​​ഷ​​​​ൻ റി​​​​പ്പോ​​​​ർ​​​​ട്ട്, വ​​​​നം-വ​​​​ന്യ​​​​ജീ​​​​വി നി​​​​യ​​​​മ​​​​ഭേ​​​​ദ​​​​ഗ​​​​തി, യു​​​​വ​​​​ജ​​​​ന പ​​​​ലാ​​​​യ​​​​നം എ​​​​ന്നീ വി​​​​ഷ​​​​യ​​​​ങ്ങ​​​​ളി​​​​ൽ നി​​​​ല​​​​പാ​​​​ട് പ​​​​ര​​​​സ്യ​​​​മാ​​​​യി പ​​​​റ​​​​യാ​​​​ൻ സം​​​​സ്ഥാ​​​​ന​​​​ത്തെ മൂ​​​​ന്നു മു​​​​ന്ന​​​​ണി​​​​ക​​​​ളും ത​​​​യാ​​​​റാ​​​​ക​​​​ണ​​​​മെ​​​​ന്ന് ക​​​​ത്തോ​​​​ലി​​​​ക്ക കോ​​​​ൺ​​​​ഗ്ര​​​​സ് കേ​​​​ന്ദ്ര സ​​​​മി​​​​തി.

മ​​​​ല​​​​യോ​​​​ര മേ​​​​ഖ​​​​ല​​​​യ്ക്കു​​​വേ​​​​ണ്ടി കൃ​​​​ത്യ​​​​മാ​​​​യ വി​​​​ക​​​​സ​​​​ന​​​​ന​​​​യം മു​​​​ന്നോ​​​​ട്ടു വ​​​​യ്ക്കാ​​​​ൻ രാ​​​ഷ്‌​​​ട്രീ​​​​യ പാ​​​​ർ​​​​ട്ടി​​​​ക​​​​ൾ​​​​ക്ക് ആ​​​​കു​​​​ന്നി​​​​ല്ല. വ​​​​നമി​​​​ല്ലാ​​​​ത്ത ആ​​​​ല​​​​പ്പു​​​​ഴ ജി​​​​ല്ല​​​​യി​​​​ൽ വ​​​​രെ കാ​​​​ട്ടു​​​​പോ​​​​ത്ത് ഇ​​​​റ​​​​ങ്ങു​​​​ന്ന സാ​​​​ഹ​​​​ച​​​​ര്യം നി​​​​ല​​​​നി​​​​ൽ​​​​ക്കു​​​​മ്പോ​​​​ൾ നാ​​​​ട്ടി​​​​ലി​​​​റ​​​​ങ്ങു​​​​ന്ന വ​​​​ന്യ​​​​ജീ​​​​വി​​​​ക​​​​ളെ നി​​​​യ​​​​ന്ത്രി​​​​ക്കു​​​​ന്ന​​​​തി​​​​നു​​​​ള്ള പ​​​​ദ്ധ​​​​തി​​​​ക​​​​ൾ പ്ര​​​​ഖ്യാ​​​​പി​​​​ക്കാ​​​​നും, ദേ​​​​ശീ​​​​യ വ​​​​നം-വ​​​​ന്യ​​​​ജീ​​​​വി നി​​​​യ​​​​മം ഭേ​​​​ദ​​​​ഗ​​​​തി ചെ​​​​യ്യു​​​​ന്ന​​​​തി​​​​ൽ നി​​​​ല​​​​പാ​​​​ടെ​​​​ടു​​​​ക്കാ​​​​നും മു​​​​ന്ന​​​​ണി​​​​ക​​​​ൾ ത​​​​യാ​​​​റാ​​​​ക​​​​ണം. കേ​​​​ര​​​​ള​​​​ത്തി​​​​ലെ യു​​​​വ​​​​ജ​​​​ന​​​​ങ്ങ​​​​ളെ ഇ​​​​വി​​​​ടെ പി​​​​ടി​​​​ച്ചുനി​​​​ർ​​​​ത്താ​​​​ൻ പ​​​​ര്യാ​​​​പ്ത​​​​മാ​​​​യ പ​​​​ദ്ധ​​​​തി​​​​ക​​​​ൾ പ്ര​​​​ഖ്യാ​​​​പി​​​​ക്കു​​​​ക​​​​യും വേ​​​​ണം.

തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പാ​​​​കു​​​​മ്പോ​​​​ൾ വ​​​​ലി​​​​യ വാ​​​​ഗ്ദാ​​​​ന​​​​ങ്ങ​​​​ൾ അ​​​​വ​​​​ത​​​​രി​​​​പ്പി​​​​ക്കു​​​​ക​​​​യും, ആ​​​​രോ​​​​പ​​​​ണ-പ്ര​​​​ത്യാ​​​​രോ​​​​പ​​​​ണ കോ​​​​ലാ​​​​ഹ​​​​ല​​​​ങ്ങ​​​​ളു​​​​ണ്ടാ​​​​ക്കി ജ​​​​ന​​​​കീ​​​​യ വി​​​​ഷ​​​​യ​​​​ങ്ങ​​​​ൾ മ​​​​റ​​​​യ്ക്കു​​​​ക​​​​യും ചെ​​​​യ്യു​​​​ന്ന രാ​​​ഷ്‌​​​ട്രീ​​​​യശൈ​​​​ലി മാ​​​​റ​​​​ണം. എ​​​​ല്ലാ​​​​ത്ത​​​​രം വ​​​​ർ​​​​ഗീ​​​​യ​​​​ത​​​​യെ​​​​യും ഒ​​​​രു​​​​പോ​​​​ലെ കാ​​​​ണു​​​​ക​​​​യും എ​​​​തി​​​​ർ​​​​ക്കു​​​​ക​​​​യും ചെ​​​​യ്യാ​​​​ൻ രാ​​​ഷ്‌​​​ട്രീ​​​​യ പാ​​​​ർ​​​​ട്ടി​​​​ക​​​​ൾ​​​​ക്കാ​​​​വ​​​​ണം.

13നും 14​​​​നും ക​​​​ണ്ണൂ​​​​രി​​​​ൽ ന​​​​ട​​​​ക്കു​​​​ന്ന ക​​​​ത്തോ​​​​ലി​​​​ക്ക കോ​​​​ൺ​​​​ഗ്ര​​​​സ് ജ​​​​ന്മ​​​​വാ​​​​ർ​​​​ഷി​​​​ക യോ​​​​ഗ​​​​ത്തി​​​​ലും അ​​​​ന്ത​​​​ർ​​​​ദേ​​​​ശീയ സ​​​​മ്മേ​​​​ള​​​​ന​​​​ത്തി​​​​ലും വി​​​​വി​​​​ധ രാ​​​​ജ്യ​​​​ങ്ങ​​​​ളി​​​​ൽനി​​​​ന്നു​​​​ള്ള പ്ര​​​​തി​​​​നി​​​​ധി​​​​ക​​​​ൾ പ​​​​ങ്കെ​​​​ടു​​​​ക്കും. 14ന് ​​​​ക​​​​ണ്ണൂ​​​​ർ പോ​​​​ലീ​​​​സ് പ​​​​രേ​​​​ഡ് ഗ്രൗ​​​​ണ്ടി​​​​ൽ ന​​​​ട​​​​ക്കു​​​​ന്ന സ​​​​മു​​​​ദാ​​​​യ ശ​​​​ക്തീ​​​​ക​​​​ര​​​​ണ സം​​​​ഗ​​​​മ​​​​ത്തി​​​​ൽ രാ​​​​ഷ്‌ട്രീ​​​​യ നി​​​​ല​​​​പാ​​​​ട് പ്ര​​​​ഖ്യാ​​​​പി​​​​ക്കു​​​​മെ​​​​ന്നും ക​​​​ത്തോ​​​​ലി​​​​ക്ക കോ​​​​ൺ​​​​ഗ്ര​​​​സ് കേ​​​​ന്ദ്ര സ​​​​മി​​​​തി അ​​​​റി​​​​യി​​​​ച്ചു.

പ്ര​​​​സി​​​​ഡ​​​​ന്‍റ് രാ​​​​ജീ​​​​വ്‌ കൊ​​​​ച്ചു​​​​പ​​​​റ​​​​മ്പി​​​​ൽ അ​​​​ധ്യ​​​​ക്ഷ​​​​ത വ​​​​ഹി​​​​ച്ച യോ​​​​ഗ​​​​ത്തി​​​​ൽ ഡ​​​​യ​​​​റ​​​​ക്ട​​​​ർ ഫാ. ​​​​ഡോ. ഫി​​​​ലി​​​​പ്പ് ക​​​​വി​​​​യി​​​​ൽ, ജ​​​​ന​​​​റ​​​​ൽ സെ​​​​ക്ര​​​​ട്ട​​​​റി ഡോ. ​​​​ജോ​​​​സുകു​​​​ട്ടി ഒ​​​​ഴു​​​​ക​​​​യി​​​​ൽ, ട്ര​​​​ഷ​​​​റ​​​​ർ അ​​​​ഡ്വ. ടോ​​​​ണി പു​​​​ഞ്ച​​​​ക്കു​​​​ന്നേ​​​​ൽ, പ്ര​​​​ഫ. കെ.​​​​എം. ഫ്രാ​​​​ൻ​​​​സി​​​​സ്, ബെ​​​​ന്നി ആ​​​​ന്‍റ​​​​ണി, രാ​​​​ജേ​​​​ഷ് ജോ​​​​ൺ, ട്രീസ ലി​​​​സ് സെ​​​​ബാ​​​​സ്റ്റ്യ​​​​ൻ, ഡോ. ​​​​കെ.​​​​പി. സാ​​​​ജു, അ​​​​ഡ്വ. മ​​​​നു ജെ. ​​​​വ​​​​രാ​​​​പ്പ​​​​ള്ളി എ​​​​ന്നി​​​​വ​​​​ർ പ്ര​​​​സം​​​​ഗി​​​​ച്ചു.

District News

കാ​ണാ​താ​യ വ​യോ​ധി​ക​ൻ വ​ന​ത്തി​നു​ള്ളി​ൽ മ​രി​ച്ച നി​ല​യി​ൽ

മു​ണ്ട​ക്ക​യം: കാ​ണാ​താ​യ വ​യോ​ധി​ക​നെ വ​ന​ത്തി​നു​ള്ളി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. പു​ഞ്ച​വ​യ​ൽ ആ​നി​ക്കു​ന്ന് കോ​ട്ട​ക്കു​ഴി​യി​ൽ ബേ​ബി (90) ആ​ണ് മ​രി​ച്ച​ത്.

കാ​രി​ശേ​രി വ​നം ഭാ​ഗ​ത്താ​ണ് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. ക​ഴി​ഞ്ഞ മാ​സം 11നാ​ണ് ഇ​ദ്ദേ​ഹ​ത്തെ വീ​ട്ടി​ൽ​നി​ന്നു കാ​ണാ​താ​യ​ത്. ഓ​ർ​മ​ക്കു​റ​വു​ള്ള ഇ​ദ്ദേ​ഹം ഈ ​ഭാ​ഗ​ത്തേ​ക്കു ത​നി​ച്ച് ന​ട​ന്നു പോ​യ​താ​കു​മെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു.

സം​സ്കാ​രം ഇ​ന്ന് മൂ​ന്നി​ന് വ​ണ്ട​ൻ​പ​താ​ലി​ലു​ള്ള ഷാ​രോ​ൺ ഫെ​ലോ​ഷി​പ്പ് ച​ർ​ച്ചി​ന്‍റെ സെ​മി​ത്തേ​രി​യി​ൽ ന​ട​ക്കും. ഭാ​ര്യ: മ​റി​യാ​മ്മ. മ​ക്ക​ൾ: സ​ണ്ണി, സൂ​സ​മ്മ, കു​ഞ്ഞു​മോ​ൾ, പ​രേ​ത​യാ​യ ലി​സി. മ​രു​മ​ക്ക​ൾ: മോ​ളി, അ​ച്ച​ൻ​കു​ഞ്ഞ്, തോ​മ​സ് കു​ര്യ​ൻ, രാ​ജു.

Kerala

പുള്ളിപ്പുലിയുടെ ആക്രമണത്തിൽ വനപാലകന് പരിക്ക്; പുലി ചത്തു

ഇരിട്ടി: അയ്യൻകുന്ന് പഞ്ചായത്തിലെ പാലത്തുംകടവിൽ ബാരാപ്പോൾ പദ്ധതി പ്രദേശത്ത് ബീറ്റ് ഫോറസ്‌റ്റ് ഓഫീസർ കെ.രാഹുലിനെ പുള്ളിപ്പുലി ആക്രമിച്ചു. സഹപ്രവർത്തകർ ചേർന്നു ആകാശത്തേക്കു വെടിയുതിർത്തു രാഹുലിനെ രക്ഷപ്പെടുത്തി.

മാസങ്ങളോളം പഴക്കം ഉള്ള പരിക്കുകൾ ഉണ്ടായിരുന്ന പുള്ളിപ്പുലി പിന്നാലെ ചത്തു. ബാരാപോൾ പദ്ധതി പ്രദേശത്ത് പുഴത്തീരത്ത് സോളർ പാനലുകൾ സ്ഥാപിച്ച ഭാഗത്താണ് സംഭവം. വൈകിട്ട് 4.30 ഓടെ റീഡിംഗ് എടുക്കാൻ എത്തിയ കെഎസ്ഇബി സോളർ വിഭാഗം ജീവനക്കാരായ പ്രവീണും ധനേഷും ആണു പുലിയെ കാണുന്നത്.

ഭയന്നു ഓടിയ ഇരുവരും സോളർ പാനലിന്‍റെ മുകളിൽ കയറി ഇരുന്നു കെഎസ്ഇബി അധികൃതരെ വിവരം അറിയിച്ചു. പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ മേരി റെജിയുടെ നേതൃത്വത്തിൽ പ്രദേശവാസികളും ഇരിട്ടി സെക്‌ഷൻ ഫോറസ്‌റ്റ് ഓഫീസർ സുനിൽ കുമാർ, ബീറ്റ് ഫോറസ്‌റ്റ് ഓഫീസർമാരായ കെ.രാഹുൽ, അമൽ, സരിക എന്നിവരടങ്ങിയ വനംവകുപ്പ് സംഘവും സ്ഥലത്തെത്തി.

പുലി സമീപത്തെ കാടു പിടിച്ച ഭാഗത്തേക്കു കയറിയിട്ടുണ്ടെന്നു ഇവർ അറിയച്ചതോടെ ഫോറസ്റ്റ് ഉദ്യോഗസ്ഥർ നിരീക്ഷണത്തിനായി ഈ ഭാഗത്തേക്കു നീങ്ങി. തെരച്ചിൽ നടത്തുന്നതിനിടയിൽ പുലി രാഹുലിനെ ആക്രമിക്കുകയായിരുന്നു. ഇതോടെ ഇവർ കൈവശം ഉണ്ടായിരുന്ന ടെൽവ് ബോർ തോക്ക് ഉപയോഗിച്ചു ആകാശത്തേക്കു വെടിയുതിർത്തു പുലിയെ അകറ്റി. പിന്നാലെ പുലിയെ ചത്ത നിലയിൽ കണ്ടെത്തി.

രാഹുലിനെ ഉടൻ ഇരിട്ടി അമല ആശുപത്രിയിൽ എത്തിച്ചു പ്രഥമ ശുശ്രൂഷ നൽകിയ ശേഷം കണ്ണൂർ ജില്ലാ ആശുപത്രിയിലേക്കു മാറ്റി. പുലി രാഹുലിനെ ആക്രമിക്കുമ്പോൾ പഞ്ചായത്ത് അംഗം ഉൾപ്പെടെ 50 മീറ്റർ ദൂരത്തിൽ ഉണ്ടായിരുന്നു.

കൊട്ടിയൂർ റേഞ്ചർ ടി. നിധിൻരാജ്, ആറളം ആർആർടി വെറ്റിർനറി സർജൻ ഡോ. ഇല്യാസ് റാവുത്തർ, തോലമ്പ്ര സെക്‌ഷൻ ഫോറസ്‌റ്റർ സി.കെ. മഹേഷ് എന്നിവരുടെ നേതൃത്വത്തിൽ എത്തിയ സംഘം പരിശോധന നടത്തി. പുലിയുടെ ഇടതു മുൻകാലിന്‍റെ പാദത്തിൽ ആഴത്തിൽ മുറിവും ഇടതു പിൻകാലിൽ നീരും ഉണ്ടായിരുന്നു.

സ്വാഭാവികമായി തീറ്റ എടുക്കാൻ പറ്റാത്ത വിധം ക്ഷീണം ഉണ്ടായിരുന്ന പുലി പരിക്കുകൾ മൂലം ആണു ചത്തതെന്നാണ് നിഗമനം എന്നും ഉദ്യോഗസ്ഥർ സൂചിപ്പിച്ചു. 10 വയസിലധികം പ്രായം ഉള്ള ആൺപുലി ആയിരുന്നു. ആറളം ആർആർടി ആസ്ഥാനത്തെ ആശുപത്രിയിലേക്ക് മാറ്റിയ പുലിയെ വ്യാഴാഴ്ച പോസ്റ്റ്മോർട്ടം നടത്തി പ്രോട്ടോക്കോൾ പ്രകാരം സംസ്‌കരിക്കും.

പോസ്റ്റ്മോർട്ടത്തിനു ശേഷമേ കൃത്യമായ കാരണങ്ങൾ മനസിലാക്കാൻ സാധിക്കുവെന്നും വനം വകുപ്പ് വ്യക്തമാക്കി. അയ്യൻകുന്ന് പഞ്ചായത്ത് പ്രസിഡന്‍റ് മിനി വിശ്വനാഥനും സ്ഥലത്തെത്തിയിരുന്നു.

Kerala

നാട്ടുകാരെ ഭീതിയിലാഴ്ത്തി പനമരത്തു വീണ്ടും കാട്ടാനകളെത്തി

പനമരം: ഒരു ഇടവേളയ്ക്കു ശേഷം പനമരം എരനെല്ലൂരിൽ വീണ്ടും
കാട്ടാനകൾ എത്തി. വാടോച്ചാൽ, മേച്ചേരി ഭാഗത്ത് രണ്ടു ആനകളാണ് ഇന്നു പുലർച്ചെയോടെ ജനവാസ മേഖലയിലേക്ക് എത്തിയത്. മണിക്കൂറുകൾ നീണ്ട ശ്രമത്തിനൊടുവിൽ വനം വകുപ്പ് അധികൃതർ ആനകളെ പ്രദേശത്തുനിന്നു തുരത്തി.

എരനെല്ലൂർ ഭാഗത്ത് ആദ്യമെത്തിയ കാട്ടാനകളെ മാനന്തവാടി റേഞ്ച് ഓഫിസിൽനിന്ന് എത്തിയ വനം വകുപ്പ് ജീവനക്കാർ തുരത്താൻ ശ്രമിച്ചതോടെ ആനകൾ മേച്ചേരിയിൽ എത്തുകയായിരുന്നു. എല്ലാ വർഷവും ഈ ഭാഗത്തേക്ക് ആനകൾ എത്തുന്നതിനാൽ ഭീതിയിലാണ് തങ്ങളെന്നു പ്രദേശവാസികൾ പറയുന്നു.

പാതിരി സൗത്ത് സെക്ഷൻ വനമേഖലയിൽനിന്നാണ് രണ്ട് കൊമ്പന്മാർ പനമരം ചെറുപുഴ കടന്ന് മേച്ചേരി ഭാഗത്ത് എത്തിയത്. വനംവകുപ്പ് ജീവനക്കാരും ആർആർടി സംഘം ഉൾപ്പെടെയുള്ളവരും ചേർന്നാണ് ആനകളെ തുരത്തിയത്.

Kerala

മ​ക​ര​വി​ള​ക്ക് ദി​ന​ത്തെ സി​നി​മാ ഷൂ​ട്ടിം​ഗ്; സം​വി​ധാ​യ​ക​ൻ അ​നു​രാ​ജ് മ​നോ​ഹ​റി​നെ​തി​രെ കേ​സെ​ടു​ത്തു

പ​ത്ത​നം​തി​ട്ട: മ​ക​ര​വി​ള​ക്ക് ദി​വ​സം ശ​ബ​രി​മ​ല സ​ന്നി​ധാ​ന​ത്തും പ​രി​സ​ര പ്ര​ദേ​ശ​ങ്ങ​ളി​ലും സി​നി​മാ ഷൂ​ട്ടിം​ഗ് ന​ട​ത്തി​യ​തി​ന് സം​വി​ധാ​യ​ക​ൻ അ​നു​രാ​ജ് മ​നോ​ഹ​റി​നെ പ്ര​തി​യാ​ക്കി കേ​സെ​ടു​ത്തു. വ​ന​ത്തി​ൽ അ​തി​ക്ര​മി​ച്ചു ക​യ​റി​യ​തി​ന് വ​നം​വ​കു​പ്പാ​ണ് കേ​സെ​ടു​ത്ത​ത്.

പ​ത്ത​നം​തി​ട്ട റാ​ന്നി ഡി​വി​ഷ​നി​ലാ​ണ് നി​ല​വി​ൽ കേ​സെ​ടു​ത്ത​ത്. പെ​രി​യാ​ർ ക​ടു​വാ സ​ങ്കേ​ത​ത്തി​ന്‍റെ ഭാ​ഗ​മാ​യ സ്ഥ​ല​ത്താ​ണോ ചി​ത്രീ​ക​ര​ണം ന​ട​ത്തി​യ​തെ​ന്ന് വ​നം​വ​കു​പ്പ് പ​രി​ശോ​ധി​ച്ചു​വ​രി​ക​യാ​ണ്.

പ​മ്പ​യി​ൽ ചി​ത്രീ​ക​ര​ണം ന​ട​ത്തി എ​ന്നാ​യി​രു​ന്നു സം​വി​ധാ​യ​ക​ന്‍റെ വാ​ദം.

 

Kerala

കൂ​ത്തു​പറ​മ്പി​ൽ വ​നംവ​കു​പ്പി​ന്‍റെ വാ​ഹ​നം കാ​റി​ലി​ടി​ച്ച് യു​വ​തി​ക്ക് പ​രി​ക്ക്

ക​ണ്ണൂ​ർ: കൂ​ത്തുപ​റ​മ്പി​ൽ വ​നംവ​കു​പ്പി​ന്‍റെ വാ​ഹ​നം കാ​റി​ലി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ യു​വ​തി​ക്ക് പ​രി​ക്കേ​റ്റു. കാ​ർ യാ​ത്ര​ക്കാ​രി​യാ​യ ക​തി​രൂ​ർ സ്വ​ദേ​ശി നി​ബ​യ്ക്കാ​ണ്(29) പ​രി​ക്കേ​റ്റ​ത്. ഇ​വ​രെ കൂ​ത്തു​പ​റ​മ്പ് ഗ​വ. ​താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

തി​ങ്ക​ളാ​ഴ്ച രാ​വി​ലെ രാ​വി​ലെ 9.45 ഓ​ടെ​യാ​യി​രു​ന്നു സം​ഭ​വം. ത​ല​ശേ​രി ഭാ​ഗ​ത്തേ​യ്ക്ക് പോ​വു​ക​യാ​യി​രു​ന്ന കാ​റി​ന്‍റെ പി​റ​കി​ൽ ഇ​ടി​ച്ച് അ​പ​ക​ട​മു​ണ്ടാ​ക്കി നി​ർ​ത്താ​തെ പോ​യ വ​നംവ​കു​പ്പി​ന്‍റെ വാ​ഹ​ന​ത്തെ നാ​ട്ടു​കാ​ർ പി​ന്തു​ട​ർ​ന്ന് പാ​റാ​ലി​ൽ വ​ച്ച് പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു.

മ​ദ്യ​പി​ച്ച് ല​ക്കു​കെ​ട്ട നി​ല​യി​ലാ​യി​രു​ന്നു ഡ്രൈ​വ​റെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. ഇ​യാ​ളെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. ആ​റ​ളം ഫോ​റ​സ്റ്റ് ഓ​ഫീ​സ് വാ​ഹ​ന​ത്തി​ന്‍റെ താ​ൽ​ക്കാ​ലി​ക ഡ്രൈ​വ​ർ ഇ​രി​ട്ടി സ്വ​ദേ​ശി പി. ​ര​ഘു​നാ​ഥ​നെ (54) ആ​ണ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്.

പി​ന്നീ​ട് അ​റ​സ്റ്റ് ചെ​യ്ത പ്ര​തി​യെ ജാ​മ്യ​ത്തി​ൽ വി​ട്ട​യ​ച്ചു. വ​നംവ​കു​പ്പി​ന്‍റെ വാ​ഹ​ന​ത്തി​ൽ മ​റ്റാ​രും ഉ​ണ്ടാ​യി​രു​ന്നി​ല്ല.

Kerala

വയനാട് ചേലോട് എസ്റ്റേറ്റിൽ പുലി കൂട്ടിൽ വീണു

കൽപ്പറ്റ: വയനാട് ചേലോട് എസ്റ്റേറ്റിൽ പുലി കൂട്ടിലായി. മൂന്നര വയസ് കണക്കാക്കുന്ന പുലിയാണ് വനം വകുപ്പ് സ്ഥാപിച്ച കൂട്ടിൽ ഇന്നു പുലർച്ചെ അകപ്പെട്ടത്. പുലിയെ കുപ്പാടി പച്ചാടി ഹോസ്പീസിലേക്കു മാറ്റി. വനസേന പുലിയെ നിരീക്ഷിച്ചു വരികയാണ്.

ഇവിടെ പുലിയുടെ സാന്നിധ്യമുണ്ടെന്ന നാട്ടുകാരുടെ നിരന്തര പരാതിയെത്തുടർന്നാണ് വനംവകുപ്പ് കൂട് സ്ഥാപിക്കാൻ തയാറായത്. പലേടത്തും പുലിയും കടുവയുമൊക്കെ കൂട്ടിൽ വീഴുന്നുണ്ടെങ്കിലും ഇവയുടെ ശല്യം കുറ‍യുന്നില്ല എന്നതാണ് നാട്ടുകാരുടെ പ്രധാന പരാതി. വനസാമീപ്യമുള്ള പല മേഖലകളിലും വളർത്തു മൃഗങ്ങൾ മാത്രമല്ല മനുഷ്യർ പോലും വന്യമൃഗ ആക്രമണ ഭീഷണയിലാണ് കഴിയുന്നത്.

Kerala

ടാപ്പിംഗിന് പോയവരെ വഴിയിൽ കാട്ടുപോത്ത് ആക്രമിച്ചു; രണ്ടു പേര്‍ക്കു പരിക്ക്

തൊടുപുഴ: പുലര്‍ച്ചെ റബര്‍ ടാപ്പിംഗിനു പോയ രണ്ടു പേരെ കാട്ടുപോത്ത് ആക്രമിച്ചു. ഉടുമ്പന്നുര്‍ മഞ്ചിക്കല്ല് സ്വദേശികളായ കൂവക്കാട്ടില്‍ മുരളി (60), പുരയിടത്തില്‍ സാബു ( 62) എന്നിവർക്കു നേരെയാണ് കാട്ടുപോത്തിന്‍റെ ആക്രമണം ഉണ്ടായത്. കൈക്ക് ഒടിവ് സംഭവിച്ച മുരളിയെ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സാബുവിനും കൈയ്ക്കു പരിക്കേറ്റങ്കിലും സാരമുള്ളതല്ല.

പരിക്കേറ്റ് വഴിയിൽ

ഇന്നു പുലര്‍ച്ചെ 3.30 ഓടെ മഞ്ചിക്കല്ല് ഒലിവിരിപ്പ് മേഖലയിലായിരുന്നു കാട്ടുപോത്ത് ഇറങ്ങിയത്. രാവിലെ റബര്‍ ടാപ്പിംഗിനായി പതിവുപോലെ പോകുകയിരുന്നു ഇരുവരും. സ്‌കൂട്ടറില്‍ പോവുകയായിരുന്ന സാബു റോഡില്‍ കാട്ടുപോത്തിനെ കണ്ടു വാഹനം വെട്ടിച്ച് മാറ്റി. എന്നാല്‍, കൊമ്പുകൊണ്ട് കൈക്കു തട്ടി ചെറുതായി പരിക്കേറ്റെങ്കിലും കാട്ടുപോത്തില്‍നിന്നു രക്ഷപ്പെടാനായി. തുടര്‍ന്നു മുന്നോട്ടു പോകുമ്പോഴാണ് കാട്ടുപോത്ത് ഇടിച്ചിട്ട നിലയില്‍ മുരളി പരിക്കേറ്റ് റോഡില്‍ കിടക്കുന്നത് കണ്ടത്. തുടര്‍ന്ന് വീട്ടുകാരെയും നാട്ടുകാരെയും വിവരം അറിയിച്ച് മുരളിയെ ആശുപത്രിയിലാക്കുകയായിരുന്നു.

കാട്ടുപോത്ത് ആദ്യം

നാട്ടുകാര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് രാവിലെ അഞ്ചോടെ വനം വകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി മേഖലയില്‍ പരിശോധന നടത്തിയെങ്കിലും കാട്ടുപോത്തിനെ കണ്ടെത്താനായില്ല. സമീപത്തെ വീടിന്‍റെ മുറ്റത്തു വരെ കാല്‍പ്പാടുകള്‍ കണ്ടെത്തിയിട്ടുണ്ട്. പ്രദേശത്തു മുന്‍കാലങ്ങളില്‍ കാട്ടുപന്നിയുടെ ശല്യം ഉണ്ടാകാറുണ്ടെങ്കിലും കാട്ടുപോത്ത് എത്തുന്നത് ആദ്യമാണെന്നു മുന്‍ പഞ്ചായത്ത് പ്രസിഡന്‍റ് എം. ലതീഷ് പറഞ്ഞു. ഉപ്പുകുന്ന് മേഖലയില്‍നിന്നാകാം കാട്ടുപോത്ത് എത്തിയതെന്നാണ് നിഗമനം. പോലീസും റവന്യു ഉദ്യോഗസ്ഥരും സ്ഥലത്തെത്തിയിരുന്നു.

Special News

കരുത്തുള്ള ആണിനെ കണ്ടെത്താൻ നിയോൺ വിളക്ക്! നിങ്ങൾ കാണാത്തത് അവർ കാണും

നാട്ടി​ലെ മ​ര​ങ്ങ​ൾ​ക്കി​ട​യി​ലൂ​ടെ സ​ന്ധ്യാ​നേ​ര​ത്തോ പു​ല​ർ​ച്ചെ​യോ നി​ങ്ങ​ൾ ന​ട​ക്കു​ക​യാ​ണെന്നു സ​ങ്ക​ൽ​പ്പി​ക്കു​ക. മ​നു​ഷ്യ​നേ​ത്ര​ങ്ങ​ൾ​ക്ക് ഒ​ന്നും കാ​ണാ​നാ​വി​ല്ലെ​ങ്കി​ലും ആ ​വ​ന​ഭൂ​മി​യി​ൽ ഒ​രു -പ്ര​കാ​ശ​മേ​ള- ന​ട​ക്കു​ന്നു​ണ്ടാ​കാം. ആ​ൺ​മാ​നു​ക​ൾ ത​ങ്ങ​ളു​ടെ സാ​ന്നി​ധ്യം പെ​ൺ​മാ​നു​ക​ളെ അ​റി​യി​ക്കാ​ൻ മ​ര​ങ്ങ​ളി​ലും മ​ണ്ണി​ലും അ​വ​ശേ​ഷി​പ്പി​ക്കു​ന്ന അ​ട​യാ​ള​ങ്ങ​ൾ ഇ​രു​ട്ടി​ൽ നി​യോ​ൺ വി​ള​ക്കു​ക​ൾ പോ​ലെ തി​ള​ങ്ങു​ന്നു​വെ​ന്നു പു​തി​യ പ​ഠ​ന​ങ്ങ​ൾ പറയുന്നു. അ​മേ​രി​ക്ക​യി​ലെ പ്ര​മു​ഖ സ​ർ​വ​ക​ലാ​ശാ​ല​യാ​യ യൂ​ണി​വേ​ഴ്സി​റ്റി ഓ​ഫ് ജോ​ർ​ജി​യ​യി​ലെ ഗ​വേ​ഷ​ക​രാ​ണ് പ്ര​കൃ​തി​യി​ലെ അ​ദ്ഭു​ത​പ്ര​തി​ഭാ​സം ക​ണ്ടെ​ത്തി​യ​ത്.

തി​ള​ങ്ങു​ന്ന അ​ട​യാ​ള​ങ്ങ​ൾ

പ്ര​ജ​ന​ന കാ​ല​ത്തു ത​ങ്ങ​ളു​ടെ സാ​ന്നി​ധ്യം അ​റി​യി​ക്കാ​നാ​യി ആ​ൺ​മാ​നു​ക​ൾ മ​ര​ത്തോ​ലു​ക​ൾ കൊ​മ്പു​കൊ​ണ്ട് ഉ​ര​ച്ചു​മാ​റ്റാ​റു​ണ്ട്. കൂ​ടാ​തെ മ​ണ്ണി​ൽ കു​ഴി​ക​ളു​ണ്ടാ​ക്കി അ​വി​ടെ മൂ​ത്ര​മൊ​ഴി​ച്ച് അ​ട​യാ​ള​ങ്ങ​ൾ ഇ​ടാ​റു​മു​ണ്ട്. ഈ ​അ​ട​യാ​ള​ങ്ങ​ളി​ൽനിന്നു പു​റ​പ്പെ​ടു​ന്ന ഗ​ന്ധം നോ​ക്കി​യാ​ണ് പെ​ൺ​മാ​നു​ക​ൾ വി​വ​ര​ങ്ങ​ൾ മ​ന​സി​ലാ​ക്കു​ന്ന​ത് എ​ന്നാ​ണ് ഇ​തു​വ​രെ ക​രു​തി​യി​രു​ന്ന​ത്. എ​ന്നാ​ൽ, ഗ​ന്ധ​ത്തി​നൊ​പ്പം ഈ ​അ​ട​യാ​ള​ങ്ങ​ൾ പു​റ​പ്പെ​ടു​വി​ക്കു​ന്ന വെ​ളി​ച്ച​വും ആ​ശ​യ​വി​നി​മ​യ​ത്തിനു സ​ഹാ​യി​ക്കു​ന്നു​ണ്ടെ​ന്നാ​ണ് ഗ​വേ​ഷ​ക​രു​ടെ ക​ണ്ടെ​ത്ത​ൽ.

ഫോ​ട്ടോ​ലൂ​മി​ന​സെ​ൻ​സ് (Photoluminescence)

ഫോ​ട്ടോ​ലൂ​മി​ന​സെ​ൻ​സ് എ​ന്ന പ്ര​തി​ഭാ​സ​മാ​ണ് ഇ​തി​നു പി​ന്നി​ൽ. ഒ​രു വ​സ്തു പ്ര​കാ​ശ​ത്തെ ആ​ഗി​ര​ണം ചെ​യ്ത ശേ​ഷം മ​റ്റൊ​രു ത​രം​ഗ​ദൈ​ർ​ഘ്യ​ത്തി​ൽ അ​തി​നെ പു​റ​ത്തു​വി​ടു​ന്ന രീ​തി​യാ​ണി​ത്. മ​നു​ഷ്യ​ർ​ക്ക് കാ​ണാ​ൻ ക​ഴി​യാ​ത്ത അ​ൾ​ട്രാ​വ​യ​ല​റ്റ് ര​ശ്മി​ക​ളെ​യാ​ണ് മാ​നു​ക​ളു​ടെ അ​ട​യാ​ള​ങ്ങ​ൾ ഇ​ത്ത​ര​ത്തി​ൽ പ്ര​തി​ഫ​ലി​പ്പി​ക്കു​ന്ന​ത്. ഗ​വേ​ഷ​ക​രു​ടെ അ​ഭി​പ്രാ​യ​ത്തി​ൽ, പു​ല​ർ​ച്ചെ​യും സ​ന്ധ്യാ​നേ​ര​ത്തും ഒ​രു മാ​നി​ന്‍റെ ക​ണ്ണി​ലൂ​ടെ നോ​ക്കി​യാ​ൽ ഈ ​അ​ട​യാ​ള​ങ്ങ​ൾ നി​യോ​ൺ വി​ള​ക്കു​ക​ൾ പോ​ലെ തി​ള​ങ്ങു​ന്ന​തു കാ​ണാം.

ക​ണ്ടെ​ത്ത​ലു​ക​ൾ

ജോ​ർ​ജി​യ​യി​ലെ വൈ​റ്റ് ഹാ​ൾ വ​ന​ത്തി​ൽ ന​ട​ത്തി​യ പ​ഠ​ന​ത്തി​ൽ 146 മാ​ൻ അ​ട​യാ​ള​ങ്ങ​ളാ​ണ് ഗ​വേ​ഷ​ക​ർ പ​രി​ശോ​ധി​ച്ച​ത്. മ​ണ്ണി​ൽ ക​ല​ർ​ന്ന മൂ​ത്രം വെ​ളള പെ​യി​ന്‍റ് ഒ​ഴി​ച്ച​തു​പോ​ലെ വെ​ളു​ത്ത നി​റ​ത്തി​ൽ തി​ള​ങ്ങു​ന്ന​താ​യി ഗ​വേ​ഷ​ക​ർ ക​ണ്ടെ​ത്താ​ൻ ക​ഴി​ഞ്ഞു. മ​ര​ത്തോ​ലു​ക​ൾ ഉ​ര​ച്ചു​മാ​റ്റി​യ ഭാ​ഗ​ങ്ങ​ളും സ​മാ​ന​മാ​യ രീ​തി​യി​ൽ പ്ര​കാ​ശം പു​റ​പ്പെ​ടു​വി​ക്കു​ന്നു. പ്ര​ജ​ന​ന​കാ​ല​ത്താ​ണ് അ​ട​യാ​ള​ങ്ങ​ളു​ടെ പ്ര​കാ​ശ​തീ​വ്ര​ത വ​ർ​ധി​ക്കു​ന്ന​തെ​ന്നും ഗ​വേ​ഷ​ക​ർ അ​ഭി​പ്രാ​യ​പ്പെ​ടു​ന്നു.

 

Kerala

അയ്യൻകുന്നിൽ നാലു പശുക്കളെ കടിച്ചുകൊന്നു; പുലിയോ കടുവയോ? ജനം ഭീതിയിൽ

ഇ​രി​ട്ടി: കണ്ണൂർ അ​യ്യ​ൻ​കു​ന്ന് പ​ഞ്ചാ​യ​ത്തി​ലെ ബാ​രാ​പോ​ൾ മാ​ക്ക​ണ്ട​യി​ൽ നാ​ലു പ​ശു​ക്ക​ളെ വ​ന്യ​ജീ​വി ക​ടി​ച്ചു കൊ​ന്നു. പു​ല്ലാ​ട്ട് കു​ന്നേ​ൽ രാ​കേ​ഷി​ന്‍റെ ഫാ​മി​ലെ തൊഴുത്തിൽ കെട്ടിയിരുന്ന പ​ശു​ക്ക​ളെ​യാ​ണ് വ​ന്യ​ജീ​വി ക​ടി​ച്ചു കൊ​ന്ന​ത്. ഇന്നു രാവിലെയായിരുന്നും സംഭവം.

പശുക്കളെ കൊലപ്പെടുത്തിയത് കടുവയോ പുലിയോ ആകാമെന്നാണ് ഫാം ഉടമ രാകേഷും പ്രദേശവാസികളും പറയുന്നത്. വൃക്കരോഗിയായ രാകേഷിന്‍റെ ഉപജീവന മാർഗമായിരുന്നു പശുവളർത്തൽ. വനമേഖലയായ ഇവിടെ പുലിയുൾപ്പടെയുള്ള വന്യജീവികളുണ്ടെന്ന കാര്യം അധികൃതരെ പലതവണ അറിയിച്ചും നടപടികൾ ഒന്നുമുണ്ടായില്ലെന്ന് ആരോപണമുണ്ട്.

വകുപ്പധികൃതർ കാട്ടിയ അനാസ്ഥയാണ് നാലു പശുക്കളുടെ ജീവനെടുത്തതെന്നും പ്രദേശവാസികൾ ആരോപിക്കുന്നു. രണ്ടു മാസം മുമ്പ് വാണിയപ്പാറത്തട്ട് പാറയ്ക്കാമലയിലും വന്യജീവി പശുവിനെ കൊന്നു തിന്നിരുന്നു. ഈ മേഖലയിൽനിന്നു വളർത്തു നായകളെ കാണാതായ സംഭവവും ഉണ്ടായിരുന്നു.
പശുക്കളെ വന്യജീവി കൊന്ന ഫാം സണ്ണി ജോസഫ് എംഎൽഎ, ​ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ബി​നോ​യ് കു​ര്യ​ൻ, പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് മി​നി വി​ശ്വ​നാ​ഥ​ൻ, വൈ​സ് പ്ര​സി​ഡന്‍റ് കെ.​സി. ചാ​ക്കോ പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ൾ, വനംവകുപ്പ് ജീവനക്കാർ എ​ന്നി​വ​ർ സ​ന്ദ​ർ​ശി​ച്ചു.

 

District News

കാ​ട്ടാ​ന​ക്കൂ​ട്ട​ം കൃ​ഷി​ ന​ശിപ്പിച്ചു

നാ​ദാ​പു​രം: വാ​ണി​മേ​ല്‍ പ​ഞ്ചാ​യ​ത്തി​ലെ മ​ല​യോ​ര മേ​ഖ​ല​യാ​യ മ​ല​യ​ങ്ങാ​ട് കാ​ട്ടാ​ന​ക്കൂ​ട്ട​മി​റ​ങ്ങി. വ്യാ​പ​കമായി കൃ​ഷി നാ​ശിപ്പിച്ചു. ക​ണ്ണൂ​ര്‍ ജി​ല്ല​യി​ലെ ക​ണ്ണ​വം വ​നമേ​ഖ​ല​യോ​ട് ചേ​ര്‍​ന്നുകി​ട​ക്കു​ന്ന പ്ര​ദേ​ശ​മാ​ണ് മ​ല​യ​ങ്ങാ​ട്. എ​ഴു​ക്കു​ന്നേ​ല്‍ ബാ​ബു, ജ​യിം​സ്, വാ​ഴ​യി​ല്‍ അ​മ്മ​ദ് എ​ന്നി​വ​രു​ടെ കാ​ര്‍​ഷി​ക വി​ള​ക​ളാ​ണ് ആ​ന​ക്കൂ​ട്ടം ന​ശി​പ്പി​ച്ച​ത്.

ബാ​ബു​വി​ന്‍റെ റ​ബ്ബ​ര്‍ മ​ര​ങ്ങ​ള്‍, വാ​ഴ​ക​ള്‍, തെ​ങ്ങു​ക​ള്‍ തു​ട​ങ്ങി​യ​വ പി​ഴു​തെ​റി​ഞ്ഞും ച​വി​ട്ടി​യും ന​ശി​പ്പി​ച്ചു. ജ​യിം​സ്, അ​മ്മ​ദ് എ​ന്നി​വ​രു​ടെ തെ​ങ്ങു​ക​ളാ​ണ് ന​ശി​പ്പി​ച്ച​ത്. കു​ട്ടി ആ​ന​ക​ള്‍ ഉ​ള്‍​പ്പെ​ടെ ആ​റ് ആ​ന​ക​ള്‍ ര​ണ്ട് ദി​വ​സ​മാ​യി മ​ല​യ​ങ്ങാ​ടും പ​രി​സ​ര​ത്തെ കൃ​ഷി ഭൂ​മി​ക​ളി​ല്‍ നാ​ശം വി​ത​യ്ക്കു​ക​യാ​ണെ​ന്ന് പ്ര​ദേ​ശ​വാ​സി​ക​ള്‍ പ​റ​ഞ്ഞു.

ക​ണ്ണ​വം വ​നാ​തി​ര്‍​ത്തി​യി​ല്‍ ഫെ​ന്‍​സിം​ഗ് ലൈ​നു​ക​ള്‍ ഇ​ല്ലാ​ത്ത സ്ഥ​ല​ങ്ങ​ളി​ലൂ​ടെ​യാ​ണ് ആ​ന​ക​ള്‍ കൃ​ഷി​യി​ട​ങ്ങ​ളി​ല്‍ ഇ​റ​ങ്ങു​ന്ന​ത്. വ​നമേ​ഖ​ല​യി​ല്‍ ഫെ​ന്‍​സിം​ഗ് ലൈ​നു​ക​ള്‍ സ്ഥാ​പി​ക്ക​ണ​മെ​ന്ന ക​ര്‍​ഷ​ക​രു​ടെ ആ​വ​ശ്യ​ങ്ങ​ള്‍​ക്ക് വ​ര്‍​ഷ​ങ്ങ​ളു​ടെ പ​ഴ​ക്കം ഉ​ണ്ടെ​ങ്കി​ലും വ​നംവ​കു​പ്പ് ചെ​വി​ക്കൊ​ള്ളാ​റി​ല്ലെ​ന്ന് ക​ര്‍​ഷ​ക​ര്‍ പ​റ​യു​ന്നു.

കാ​ട്ടാ​ന​ക്കൂ​ട്ടം ഇ​റ​ങ്ങി​യ വി​വ​രം അ​റി​യി​ച്ച​തി​നെത്തു​ട​ര്‍​ന്ന് വി​ല​ങ്ങാ​ട് സെ​ക്‌ഷ​ന്‍ ഫോ​റ​സ്റ്റ് അ​ധി​കൃ​ത​ര്‍ സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി​യ​താ​യി പ്ര​ദേ​ശ​വാ​സി​ക​ള്‍ പ​റ​ഞ്ഞു.

Latest News

Corehub Up