Wed, 2 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Friendship

Thrissur

വ​യോ​ജ​ന​ങ്ങ​ളു​ടെ സം​ഗ​മ​മൊ​രു​ക്കി വ​ക്കാ​ല കാ​ഴ്ച സൗ​ഹൃ​ദ കൂ​ട്ടാ​യ്മ

വ​ട​ക്ക​ഞ്ചേ​രി: കി​ഴ​ക്ക​ഞ്ചേ​രി വ​ക്കാ​ല​യി​ൽ സാ​മൂ​ഹി​ക, ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കു​ന്ന കാ​ഴ്ച സൗ​ഹൃ​ദ കൂ​ട്ടാ​യ്മ​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ വ​യോ​ജ​ന സം​ഗ​മ​വും ഡ​യാ​ലി​സി​സ് രോ​ഗി​ക​ൾ​ക്കു​ള്ള സാ​മ്പ​ത്തി​ക​സ​ഹാ​യ വി​ത​ര​ണ​വും ന​ട​ത്തി.
വ​ക്കാ​ല സ​മു​ദാ​യ ഹാ​ളി​ൽ ന​ട​ന്ന വ​യോ​ജ​ന സം​ഗ​മം മു​ൻ​മ​ന്ത്രി കെ.​ഇ. ഇ​സ്മ​യി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു.

സൗ​ഹൃ​ദ​ചെ​യ​ർ​മാ​ൻ കെ.​ജെ. പൗ​ലോ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. റി​ട്ട​യേ​ഡ് എ​സ്ഐ എം. ​ഹം​സ, ഡോ. ​റെ​ജി മാ​ത്യു എ​ന്നി​വ​ർ വ​യോ​ജ​ന​ങ്ങ​ളെ ആ​ദ​രി​ക്ക​ൽ പ്ര​മു​ഖ വ്യ​ക്തി​ക​ളെ അ​നു​മോ​ദി​ക്ക​ൽ എ​ന്നീ പ​രി​പാ​ടി​ക​ൾ ഉ​ദ്ഘാ​ട​നം ചെ​യ്തു. ഡ​യാ​ലി​സി​സ് രോ​ഗി​ക​ൾ​ക്കു​ള്ള ധ​ന​സ​ഹാ​യ വി​ത​ര​ണം പ​ഞ്ചാ​യ​ത്ത് മെം​ബ​ർ എ​സ്. അ​നി​ൽ​കു​മാ​ർ നി​ർ​വ​ഹി​ച്ചു.​
വാ​ർ​ഡ് മെം​ബ​ർ ഷാ​ജു പു​ളി​ക്ക​ൽ, അ​ഡ്വ.​സി.​എ​സ്. ഐ​ശ്വ​ര്യ, കെ.​എം. ജോ​യ്, അ​ബ്ബാ​സ് മം​ഗ​ലം​ഡാം പ്ര​സം​ഗി​ച്ചു. ക​ൺ​വീ​ന​ർ കെ. ​കൃ​ഷ്ണ​ൻ​കു​ട്ടി സ്വാ​ഗ​ത​വും സി​ദി​ഖ് ന​ന്ദി​യും പ​റ​ഞ്ഞു.

Movies

പ്ര​ണ​യി​ച്ചി​രു​ന്നെ​ങ്കി​ൽ ഞ​ങ്ങ​ൾ​ക്കി​പ്പോ​ൾ കു​ട്ടി​ക​ളാ​യേ​നേ; ചി​രാ​ഗു​മാ​യു​ള്ള സൗ​ഹൃ​ദ​ത്തെ​ക്കു​റി​ച്ച് ക​ങ്ക​ണ

ന​ടി​യും എം​പി​യു​മാ​യ ക​ങ്ക​ണ റ​ണൗ​ട്ടും എം​പി​യും കേ​ന്ദ്ര മ​ന്ത്രി​യു​മാ​യ ചി​രാ​ഗ് പാ​സ്വാ​നും പ്ര​ണ​യ​ത്തി​ലാ​ണെ​ന്ന വാ​ർ​ത്ത​ക​ളി​ൽ പ്ര​തി​ക​രി​ച്ച് ന​ടി. പ്ര​ണ​യി​ക്കു​ക​യാ​യി​രു​ന്നെ​ങ്കി​ൽ ത​ങ്ങ​ൾ​ക്കി​പ്പോ​ൾ കു​ട്ടി​ക​ളാ​യേ​നേ​യെ​ന്നും ചി​രാ​ഗ് ത​ന്‍റെ സു​ഹൃ​ത്ത് മാ​ത്ര​മാ​ണെ​ന്നും ക​ങ്ക​ണ പ​റ​ഞ്ഞു.

ഇ​രു​വ​രേ​യും പൊ​തു പ​രി​പാ​ടി​ക​ളി​ൽ ഒ​രു​മി​ച്ച് ക​ണ്ട​തി​നെ തു​ട​ർ​ന്ന് സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ അ​ഭ്യൂ​ഹ​ങ്ങ​ൾ പ​ര​ന്നി​രു​ന്നു. ഇ​രു​വ​രും പ്ര​ണ​യ​ത്തി​ലാ​ണെ​ന്നാ​യി​രു​ന്നു വാ​ർ​ത്ത​ക​ൾ. ഇ​തി​നെ ത​ള്ളി​ക്കൊ​ണ്ടാ​ണ് എ​എ​ൻ​ഐ​ക്ക് ന​ൽ​കി​യ അ​ഭി​മു​ഖ​ത്തി​ൽ ക​ങ്ക​ണ ത​ന്‍റെ നി​ല​പാ​ട് പ​റ​ഞ്ഞ​ത്.

ഞ​ങ്ങ​ൾ പ്ര​ണ​യ​ത്തി​ല​ല്ല, ചി​രാ​ഗ് എ​ന്‍റെ സു​ഹൃ​ത്താ​ണ്. അ​ദ്ദേ​ഹ​ത്തെ കാ​ണു​മ്പോ​ഴെ​ല്ലാം എ​നി​ക്ക് അ​ങ്ങ​നെ​യാ​ണ് തോ​ന്നു​ന്ന​ത്. ഞാ​ൻ സ​ത്യ​സ​ന്ധ​മാ​യി പ​റ​യാം. ഞ​ങ്ങ​ൾ ത​മ്മി​ൽ പ്ര​ണ​യ​മൊ​ന്നു​ന്നി​ല്ല.

അ​ദ്ദേ​ഹം 10 വ​ർ​ഷം മു​മ്പ് എ​ന്നോ​ടൊ​പ്പം ഒ​രു സി​നി​മ ചെ​യ്തു, അ​ങ്ങ​നെ​യാ​ണ് പ​ര​സ്പ​രം അ​റി​യു​ന്ന​ത്. പ്ര​ണ​യ​മു​ണ്ടാ​യി​രു​ന്നെ​ങ്കി​ൽ ഞ​ങ്ങ​ൾ​ക്കി​പ്പോ​ൾ കു​ട്ടി​ക​ളു​ണ്ടാ​കു​മാ​യി​രു​ന്നു,

എ​നി​ക്ക് പ്ര​ണ​യി​ക്ക​ണ​മെ​ങ്കി​ൽ, അ​ത് സം​ഭ​വി​ച്ചേ​നെ. അ​തൊ​ന്നും ന​ട​ക്കു​ന്നി​ല്ല. നി​ങ്ങ​ൾ​ക്ക​റി​യാ​മോ, അ​ത് സൗ​ഹൃ​ദ​പ​രം മാ​ത്ര​മാ​ണ്. അ​ദ്ദേ​ഹ​വും സി​നി​മാ​രം​ഗ​ത്തു നി​ന്നു​ള്ള ആ​ളാ​യ​തു​കൊ​ണ്ട്, എ​നി​ക്ക് അ​ദ്ദേ​ഹ​ത്തോ​ടൊ​പ്പം വ​ള​രെ ന​ല്ല​രീ​തി​യി​ൽ നി​ൽ​ക്കാ​നാ​കാ​റു​ണ്ട്. ക​ങ്ക​ണ പ​റ​ഞ്ഞു.

2011-ൽ ​പു​റ​ത്തി​റ​ങ്ങി​യ മി​ലേ നാ ​മി​ലേ ഹം ​എ​ന്ന പ്ര​ണ​യ​ചി​ത്ര​ത്തി​ലാ​ണ് ക​ങ്ക​ണ​യും ചി​രാ​ഗ് പാ​സ്വാ​നും ആ​ദ്യ​മാ​യി ഒ​രു​മി​ച്ച് അ​ഭി​ന​യി​ച്ച​ത്. ത​ൻ​വീ​ർ ഖാ​ൻ ആ​ണ് ചി​ത്രം സം​വി​ധാ​നം ചെ​യ്ത​ത്. ഈ ​ചി​ത്ര​ത്തി​ലൂ​ടെ​യാ​ണ് ചി​രാ​ഗ് അ​ഭി​ന​യ രം​ഗ​ത്തേ​ക്ക് ക​ട​ന്നു​വ​ന്ന​ത്. ക​ങ്ക​ണ​യാ​യി​രു​ന്നു ചി​ത്ര​ത്തി​ലെ നാ​യി​ക.

National

സൗ​ഹൃ​ദം പ​ങ്കു​വ​ച്ച് മോ​ദി​യും രാ​ഹു​ലും

ന്യൂ​ഡ​ൽ​ഹി: പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യും പ്ര​തി​പ​ക്ഷ നേ​താ​വ് രാ​ഹു​ൽ ഗാ​ന്ധി​യും ത​മ്മി​ലു​ള്ള സ്നേ​ഹ​പൂ​ർ​വ​മാ​യ സം​ഭാ​ഷ​ണ​ത്തി​ന്‍റെ വീ​ഡി​യോ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വൈ​റ​ലാ​യി.

ഇ​രു​വ​രും ത​മ്മി​ൽ പാ​ർ​ല​മെ​ന്‍റി​ലും പു​റ​ത്തും വാ​ക്പോ​ര് രൂ​ക്ഷ​മാ​യ​തി​നി​ടെ​യാ​ണ് ഇ​ന്ന​ലെ പാ​ർ​ല​മെ​ന്‍റ് സ​മു​ച്ചയ​ത്തി​ലെ ഒ​രു ച​ട​ങ്ങി​ലും മോ​ദി​യും രാ​ഹു​ലും പ​ര​സ്യ​മാ​യി സൗ​ഹൃദം പ​ങ്കു​വ​ച്ച​ത്.

ലോ​ക്സ​ഭാ സ്പീ​ക്ക​ർ ഓം ​ബി​ർ​ല, കേ​ന്ദ്ര​മ​ന്ത്രി​മാ​രാ​യ ജെ.​പി. ന​ഡ്ഡ, അ​ർ​ജു​ൻ റാം ​മേ​ഘ്വാ​ൾ തു​ട​ങ്ങി​യ​വ​രു​ടെ സാ​ന്നി​ധ്യ​ത്തി​ലാ​യി​രു​ന്നു പ്ര​ധാ​ന​മ​ന്ത്രി​യും പ്ര​തി​പ​ക്ഷ നേ​താ​വും രാഷ്‌ട്രീയ​വൈ​ര്യം മ​റ​ന്ന് സം​സാ​രി​ച്ച​ത്.

സാ​മൂ​ഹി​ക പ​രി​ഷ്ക​ർ​ത്താ​വാ​യ ജ്യോ​തി​റാ​വു ഫൂ​ലെ​യു​ടെ 200-ാം ജന്മ​വാ​ർ​ഷി​ക​ത്തി​ൽ ആ​ദ​രാ​ഞ്ജ​ലി​ അ​ർ​പ്പി​ക്കാ​ൻ എ​ത്തി​യ​പ്പോ​ഴാ​യി​രു​ന്നു കൂ​ടി​ക്കാ​ഴ്ച. രാ​ഹു​ലി​നെ ക​ണ്ട് മോ​ദി അ​ഭി​വാ​ദ്യം ചെ​യ്യു​ന്ന​തും ഇ​രു​വ​രും സം​സാ​രി​ക്കു​ന്ന​തും വീ​ഡി​യോ​യി​ൽ കാ​ണാം.

International

വൈ​​​​​റ​​​​​ലാ​​​​​യി നാ​​​​​യ്ക്ക​​​​​ളു​​​​​ടെ അ​​​​ത്ഭു​​​​ത അ​​​​തി​​​​ജീ​​​​വ​​​​ന​​​​വും സൗ​​​​​ഹൃ​​​​​ദ​​​​വും

ബെ​​​​​യ്ജിം​​​​​ഗ്: വ​​​​ള​​​​ർ​​​​ത്തു​​​​നാ​​​​യ്-​​​​യ​​​​ജ​​​​മാ​​​​ന സ്നേ​​​​ഹ​​​​ത്തി​​​​ന്‍റെ ക​​​​ഥ​​​​ക​​​​ൾ ഒ​​​​ത്തി​​​​രി​​​​യേ​​​​റെ ന​​​​മു​​​​ക്കു​​​​മു​​​​ന്നി​​​​ലു​​​​ണ്ട്. എ​​​​ന്നാ​​​​ൽ, ക​​​​ഴി​​​​ഞ്ഞ​​​​ദി​​​​വ​​​​സം ചൈ​​​​ന​​​​യി​​​​ൽ ന​​​​ട​​​​ന്ന​​​​ത് വെ​​​​റു​​​​മൊ​​​​രു സ്നേ​​​​ഹ​​​​ത്തി​​​​ന്‍റെ ക​​​​ഥ മാ​​​​ത്ര​​​​മ​​​​ല്ല, ആ​​​​രേ​​​​യും അ​​​​തി​​​​ശ​​​​യി​​​​പ്പി​​​​ക്കു​​​​ന്ന അ​​​​തി​​​​ജീ​​​​വ​​​​ന​​​​ത്തി​​​​ന്‍റെ​​​​യും ആ​​​​ഴ​​​​മേ​​​​റി​​​​യ സൗ​​​​ഹൃ​​​​ദ​​​​ത്തി​​​​ന്‍റെ​​​​യും ക​​​​ഥ​​​​കൂ​​​​ടി​​​​യാ​​​​ണ്. വ​​​​​ട​​​​​ക്കു​​​​​കി​​​​​ഴ​​​​​ക്ക​​​​​ൻ ചൈ​​​​​ന​​​​​യി​​​​​ലെ ജി​​​​ലി​​​​ൻ പ്ര​​​​വി​​​​ശ്യ​​​​യി​​​​ൽ ന​​​​ട​​​​ന്ന ഈ ​​​​സം​​​​ഭ​​​​വം സ​​​​മൂ​​​​ഹ​​​​മാ​​​​ധ്യ​​​​മ​​​​ങ്ങ​​​​ളി​​​​ലൂ​​​​ടെ ലോ​​​​ക​​​​മാ​​​​കെ വൈ​​​​റ​​​​ലാ​​​​ണി​​​​പ്പോ​​​​ൾ.

പ്ര​​​​​വി​​​​​ശ്യ​​​​​യി​​​​​ലു​​​​​ള്ള ഒ​​​​​രു ഗ്രാ​​​​​മ​​​​​ത്തി​​​​​ലെ മൂ​​​​​ന്ന് വീ​​​​​ടു​​​​​ക​​​​​ളി​​​​​ലെ ഓ​​​​മ​​​​ന​​​​മൃ​​​​ഗ​​​​ങ്ങ​​​​ളാ​​​​യി​​​​രു​​​​ന്ന ഒ​​​​​രു കോ​​​​​ർ​​​​​ഗി, ഗോ​​​​​ൾ​​​​​ഡ​​​​​ൻ റി​​​​​ട്രീ​​​​​വ​​​​​റു​​​​​ക​​​​​ൾ, ലാ​​​​​ബ്ര​​​​​ഡോ​​​​​ർ, ഒ​​​​​രു ജ​​​​​ർ​​​​​മ്മ​​​​​ൻ ഷെ​​​​​പ്പേ​​​​​ർ​​​​​ഡ് എ​​​​ന്നി​​​​വ​​​​യു​​​​ൾ​​​​പ്പെ​​​​ടെ ഏ​​​​​ഴു നാ​​​​​യ്ക്ക​​​​​ളാ​​​​​ണ് ക​​​​ഥാ​​​​പാ​​​​ത്ര​​​​ങ്ങ​​​​ൾ. എ​​​​​ന്നും വൈ​​​​​കു​​​​​ന്നേ​​​​​രം ഒ​​​​​ന്നി​​​​​ച്ച് ക​​​​​ളി​​​​​ച്ചു​​​​​ന​​​​​ട​​​​​ന്നി​​​​​രു​​​​​ന്ന അ​​​​​വ​​​​​ർ വെ​​​​​റും മൃ​​​​​ഗ​​​​​ങ്ങ​​​​​ളാ​​​​​യി​​​​​രു​​​​​ന്നി​​​​​ല്ല, മ​​​​​റി​​​​​ച്ച് ഒ​​​​​രേ കു​​​​​ടും​​​​​ബ​​​​​ത്തി​​​​​ലെ അം​​​​​ഗ​​​​​ങ്ങ​​​​​ളെ​​​​​പ്പോ​​​​​ലെ​​​​​യാ​​​​​യി​​​​​രു​​​​​ന്നു. എ​​​​​ന്നാ​​​​​ൽ ക​​​​ഴി​​​​ഞ്ഞ​​​​യാ​​​​ഴ്ച ഒ​​​​രു രാ​​​​​ത്രി​​​​​യി​​​​​ൽ ആ ​​​​​ഗ്രാ​​​​​മ​​​​​ത്തെ ന​​​​​ടു​​​​​ക്കി​​​​​ക്കൊ​​​​​ണ്ട് അ​​​​​തു സം​​​​​ഭ​​​​​വി​​​​​ച്ചു.

പ​​​​​ട്ടി​​​​​യി​​​​​റ​​​​​ച്ചി ക​​​​​ച്ച​​​​​വ​​​​​ടം ന​​​​​ട​​​​​ത്തു​​​​​ന്ന ഒ​​​​​രു​​​​​സം​​​​​ഘം ആ ​​​​​ഗ്രാ​​​​​മ​​​​​ത്തി​​​​​ൽ എ​​​​​ത്തു​​​​​ക​​​​​യും ഈ ​​​​​ഏ​​​​​ഴ് കൂ​​​​​ട്ടു​​​​​കാ​​​​​രെ​​​​​യും മോ​​​​​ഷ്‌​​​​​ടി​​​​​ക്കു​​​​​ക​​​​​യും ചെ​​​​​യ്തു. അ​​​​​വ​​​​​രെ ഒ​​​​​രു ട്ര​​​​​ക്കി​​​​​ലാ​​​​​ക്കി ന​​​​​ഗ​​​​​ര​​​​​ത്തി​​​​​നു പു​​​​​റ​​​​​ത്തേ​​​​​ക്ക് കൊ​​​​​ണ്ടു​​​​​പോ​​​​​യി. എ​​​​ന്നാ​​​​ൽ, ചാം​​​​ഗ്സ്ഷു​​​​വാം​​​​ഗ് എ​​​​ക്സ്പ്ര​​​​സ് വേ​​​​യി​​​​ലൂ​​​​ടെ പോ​​​​ക​​​​വെ ട്ര​​​​ക്ക് നി​​​​ർ​​​​ത്തി​​​​യ​​​​പ്പോ​​​​ൾ ഈ ​​​​നാ​​​​യ്ക്ക​​​​ൾ എ​​​​ങ്ങ​​​​നെ​​​​യോ ര​​​​ക്ഷ​​​​പ്പെ​​​​ടു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു.

വീ​​​​​ടി​​​​​നു കി​​​​​ലോ​​​​​മീ​​​​​റ്റ​​​​​റു​​​​​ക​​​​​ൾ അ​​​​​ക​​​​​ലെ, അ​​​​​പ​​​​​രി​​​​​ചി​​​​​ത​​​​​മാ​​​​​യ ഒ​​​​​രു ഹൈ​​​​​വേ​​​​​യു​​​​​ടെ ന​​​​​ടു​​​​​വി​​​​​ലാ​​​​​ണ് അ​​​​​വ​​​​​ർ ചെ​​​​​ന്നെ​​​​​ത്തി​​​​​യ​​​​​ത്. ഭ​​​​​യ​​​​​ന്ന് നാ​​​​​ലു​​​​​പാ​​​​​ടും ചി​​​​​ത​​​​​റി​​​​​യോ​​​​​ടു​​​​​ന്ന​​​​​തി​​​​​നു പ​​​​​ക​​​​​രം അ​​​​​വ​​​​​ർ മൂ​​​​ക​​​​ഭാ​​​​ഷ​​​​യി​​​​ൽ ബു​​​​ദ്ധി​​​​പ​​​​ര​​​​മാ​​​​യി പ്ര​​​​വ​​​​ർ​​​​ത്തി​​​​ച്ചു. ഏ​​​​​ഴു​​​​​പേ​​​​​രും ഒ​​​​​രു സം​​​​​ഘ​​​​​മാ​​​​​യി ഒ​​​​​ന്നു​​​​​ചേ​​​​​ർ​​​​​ന്നു നി​​​​​ൽ​​​​​ക്കാ​​​​​ൻ തീ​​​​​രു​​​​​മാ​​​​​നി​​​​​ച്ചു. അ​​​​​വി​​​​​ടെ​​​​​നി​​​​​ന്ന് അ​​​​​വ​​​​​രു​​​​​ടെ അ​​​​​തി​​​​​ജീ​​​​​വ​​​​​ന​​​​​ത്തി​​​​​ന്‍റെ മ​​​​​ഹാ​​​​​യാ​​​​​ത്ര ആ​​​​​രം​​​​​ഭി​​​​​ക്കു​​​​ക​​​​യാ​​​​യി. ഈ ​​​​​നാ​​​​യ് സം​​​​​ഘ​​​​​ത്തെ ന​​​​​യി​​​​​ച്ച​​​​​ത് കൂ​​​​​ട്ട​​​​​ത്തി​​​​​ലെ ഏ​​​​​റ്റ​​​​​വും ചെ​​​​​റി​​​​​യ​​​​​വ​​​​​നാ​​​​​യ കോ​​​​​ർ​​​​​ഗി ആ​​​​​യി​​​​​രു​​​​​ന്നു. അ​​​​​വ​​​​​ൻ മു​​​​​ന്നി​​​​​ൽ ന​​​​​ട​​​​​ന്ന് വ​​​​​ഴി കാ​​​​​ണി​​​​​ച്ചു, ഇ​​​​​ട​​​​​യ്ക്കി​​​​​ടെ തി​​​​​രി​​​​​ഞ്ഞു​​​​​നോ​​​​​ക്കി ബാ​​​​​ക്കി​​​​​യു​​​​​ള്ള ആ​​​​​റു​​​​​പേ​​​​​രും കൂ​​​​​ടെ​​​​​യു​​​​​ണ്ടെ​​​​​ന്ന് ഉ​​​​​റ​​​​​പ്പു​​​​​വ​​​​​രു​​​​​ത്തി.

യാ​​​​​ത്ര​​​​​യ്ക്കി​​​​​ട​​​​​യി​​​​​ൽ കൂ​​​​​ട്ട​​​​​ത്തി​​​​​ലെ ജ​​​​​ർ​​​​​മ്മ​​​​​ൻ ഷെ​​​​​പ്പേ​​​​​ർ​​​​​ഡി​​​​​ന് പ​​​​​രി​​​​​ക്കേ​​​​​റ്റി​​​​​രു​​​​​ന്നു. വേ​​​​​ദ​​​​​ന​​​​​കൊ​​​​​ണ്ട് ന​​​​​ട​​​​​ക്കാ​​​​​ൻ പ്ര​​​​​യാ​​​​​സ​​​​​പ്പെ​​​​​ട്ട അ​​​​​വ​​​​​നെ ഉ​​​​​പേ​​​​​ക്ഷി​​​​​ച്ചു​​​​​പോ​​​​​കാ​​​​​ൻ ആ ​​​​​കൂ​​​​​ട്ടു​​​​​കാ​​​​​ർ ത​​​​​യാ​​​​​റാ​​​​​യി​​​​​ല്ല. ഗോ​​​​​ൾ​​​​​ഡ​​​​​ൻ റി​​​​​ട്രീ​​​​​വ​​​​​റു​​​​​ക​​​​​ളും ലാ​​​​​ബ്ര​​​​​ഡോ​​​​​റു​​​​​ക​​​​​ളും ആ ​​​​​പ​​​​​രി​​​​​ക്കേ​​​​​റ്റ സു​​​​​ഹൃ​​​​​ത്തി​​​​​നെ ന​​​​​ടു​​​​​വി​​​​​ൽ നി​​​​​ർ​​​​​ത്തി അ​​​​​വ​​​​​ർ​​​​​ക്കു​​​​​ചു​​​​​റ്റും ഒ​​​​​രു മ​​​​​തി​​​​​ൽ പോ​​​​​ലെ ന​​​​​ട​​​​​ന്നു. ര​​​​​ണ്ടു പ​​​​​ക​​​​​ലും ര​​​​​ണ്ടു രാ​​​​​ത്രി​​​​​യും അ​​​​​വ​​​​​ർ ആ ​​​​​ഹൈ​​​​​വേ​​​​​ക​​​​​ളി​​​​​ലൂ​​​​​ടെ​​​​​യും കാ​​​​​ട്ടു​​​​​പ്ര​​​​​ദേ​​​​​ശ​​​​​ങ്ങ​​​​​ളി​​​​​ലൂ​​​​​ടെ​​​​​യും ന​​​​​ട​​​​​ന്നു.

ഭ​​​​​ക്ഷ​​​​​ണ​​​​​വും വെ​​​​​ള്ള​​​​​വു​​​​​മി​​​​​ല്ലാ​​​​​തെ, അ​​​​​പ​​​​​രി​​​​​ചി​​​​​ത​​​​​മാ​​​​​യ മ​​​​​നു​​​​​ഷ്യ​​​​​രെ​​​​​യും വാ​​​​​ഹ​​​​​ന​​​​​ങ്ങ​​​​​ളെ​​​​​യും ഭ​​​​​യ​​​​​ന്ന് അ​​​​​വ​​​​​ർ നീ​​​​​ങ്ങി. ഡ്രോ​​​​​ൺ ദൃ​​​​​ശ്യ​​​​​ങ്ങ​​​​​ളി​​​​​ലും സി​​​​​സി​​​​​ടി​​​​​വി കാ​​​​​മ​​​​​റ​​​​​ക​​​​​ളി​​​​​ലും പ​​​​​തി​​​​​ഞ്ഞ അ​​​​​വ​​​​​രു​​​​​ടെ ദൃ​​​​​ശ്യ​​​​​ങ്ങ​​​​​ൾ ക​​​​​ണ്ട​​​​​വ​​​​​ർ​​​​​ക്കെ​​​​​ല്ലാം അ​​​​​തൊ​​​​​രു അ​​​​​ത്ഭു​​​​​ത​​​​​ക്കാ​​​​​ഴ്ച​​​​​യാ​​​​​യി​​​​​രു​​​​​ന്നു.ക​​​​ഴി​​​​ഞ്ഞ 16ന് ​​​​ലു ​എ​​​​​ന്ന വ​​​​​ഴി​​​​​യാ​​​​​ത്ര​​​​​ക്കാ​​​​​ര​​​​​നാ​​​​ണു നാ​​​​യ്ക്ക​​​​ളെ ആ​​​​ദ്യം ശ്ര​​​​ദ്ധി​​​​ക്കു​​​​ന്ന​​​​ത്.

നാ​​​​​യ്ക്ക​​​​​ളു​​​​​ടെ പെ​​​​​രു​​​​​മാ​​​​​റ്റം ക​​​​​ണ്ട​​​​​പ്പോ​​​​​ൾ​​​​ത്ത​​​​ന്നെ അ​​​​​വ തെ​​​​​രു​​​​​വു​​​​​നാ​​​​​യ്ക്ക​​​​​ള​​​​​ല്ലെ​​​​​ന്നു മ​​​​​ന​​​​​സി​​​​ലാ​​​​​ക്കി​​​​​യ ലു ​​​​തി​​​​ര​​​​ക്കേ​​​​റി​​​​യ പാ​​​​ത​​​​യി​​​​ലൂ​​​​ടെ നാ​​​​യ്ക്ക​​​​ൾ ന​​​​ട​​​​ന്നു​​​​നീ​​​​ങ്ങു​​​​ന്ന ദൃ​​​​ശ്യം പ​​​​ക​​​​ർ​​​​ത്തി. ആ ​​​​​നാ​​​​​യ്​​​​​ക്ക​​​​​ളെ ലി ​​​​ത​​​​​ന്‍റെ അ​​​​​ടു​​​​​ത്തേ​​​​​ക്കു വി​​​​​ളി​​​​​ക്കു​​​​​ന്നു​​​​​ണ്ടെ​​​​​ങ്കി​​​​​ലും അ​​​​​വ ന​​​​​ട​​​​​ത്തം തു​​​​​ട​​​​​രു​​​​ന്ന​​​​താ​​​​യി വീ​​​​ഡി​​​​യോ​​​​യി​​​​ൽ കാ​​​​ണാം.

ഒ​​​​​ടു​​​​​വി​​​​​ല്‍ നാ​​​​യ്ക്ക​​​​ളു​​​​ടെ സു​​​​​ര​​​​​ക്ഷാ​​​​​ര്‍​ഥം ലു ​​​​പ്രാ​​​​​ദേ​​​​​ശി​​​​​ക ഭ​​​​​ര​​​​​ണ​​​​​കൂ​​​​​ട​​​​​ത്തി​​​​ന്‍റെ ഇ​​​​ട​​​​പെ​​​​ട​​​​ൽ തേ​​​​ടി വീ​​​​​ഡി​​​​​യോ സോ​​​​​ഷ്യ​​​​​ല്‍ മീ​​​​​ഡി​​​​​യ​​​​​യി​​​​​ല്‍ പ​​​​​ങ്കി​​​​​ട്ടു. പി​​​​​ന്നാ​​​​​ലെ ‘ബി​​​​​റ്റ​​​​​ർ കോ​​​​​ഫി സ്ട്രേ ​​​​​ഡോ​​​​​ഗ് ബേ​​​​​സ്’ എ​​​​​ന്ന സം​​​​​ഘ​​​​​ട​​​​​ന​​​​​യാ​​​​​ണ് ഈ ​​​​​നാ​​​​​യ്ക്ക​​​​​ൾ ഒ​​​​​രേ ഗ്രാ​​​​​മ​​​​​ത്തി​​​​​ൽ​​​​നി​​​​​ന്നു​​​​​ള്ള​​​​​വ​​​​​യാ​​​​​ണെ​​​​​ന്നും പ​​​​​ട്ടി​​​​​യി​​​​​റ​​​​​ച്ചി ക​​​​​ട ന​​​​​ട​​​​​ത്തി​​​​​യി​​​​​രു​​​​​ന്ന വ്യ​​​​​ക്തി​​​​​ക​​​​​ൾ ത​​​​​ട്ടി​​​​​ക്കൊ​​​​​ണ്ടു​​​​​പോ​​​​​യ​​​​​താ​​​​​ണെ​​​​​ന്നും വെ​​​​​ളി​​​​​പ്പെ​​​​​ടു​​​​​ത്തു​​​​​ന്ന​​​​​ത്. വ​​​​​ഴി​​​​​മ​​​​​ധ്യേ അ​​​​​വ​​​​​ര്‍ ര​​​​​ക്ഷ​​​​​പ്പെ​​​​​ട്ടി​​​​​രി​​​​​ക്കാ​​​​മെ​​​​ന്നും സം​​​​​ഘ​​​​​ട​​​​​ന പ​​​​​റ​​​​​യു​​​​​ന്നു.

നാ​​​​​യ്ക്ക​​​​​ളെ ട്രാ​​​​​ക്ക് ചെ​​​​​യ്യു​​​​​ന്ന​​​​​തി​​​​​നും അ​​​​​വ​​​​​യെ സു​​​​​ര​​​​​ക്ഷി​​​​​ത​​​​​മാ​​​​​യി തി​​​​​രി​​​​​കെ എ​​​​​ത്തി​​​​​ക്കു​​​​​ന്ന​​​​​തി​​​​​നു​​​​​മാ​​​​​യി സം​​​​​ഘ​​​​​ട​​​​​ന വോ​​​​ള​​​​ന്‍റി​​​​​യ​​​​​ർ​​​​​മാ​​​​​രെ​​​​​യും ഒ​​​​​രു ഡ്രോ​​​​​ണും അ​​​​​യ​​​​​ച്ചു. ഒ​​​​​ടു​​​​​വി​​​​​ല്‍ ക​​​​ഴി​​​​ഞ്ഞ 19ന് ​​​​​മൂ​​​​​ന്ന് വ്യ​​​​​ത്യ​​​​​സ്ത വീ​​​​​ടു​​​​​ക​​​​​ളി​​​​​ൽ​​​​നി​​​​​ന്നു​​​​​ള്ള ഏ​​​​​ഴു നാ​​​​​യ്ക്ക​​​​​ളും പ്രി​​​​​യ​​​​​പ്പെ​​​​​ട്ട ഗ്രാ​​​​​മ​​​​​ത്തി​​​​​ന്‍റെ മ​​​​​ണം പി​​​​​ടി​​​​​ച്ച​​​​​റി​​​​​ഞ്ഞ് അ​​​​​വ​​​​​യു​​​​​ടെ ഉ​​​​​ട​​​​​മ​​​​​സ്ഥ​​​​​രു​​​​​ടെ അ​​​​​ടു​​​​​ത്തേ​​​​​ക്ക് സു​​​​​ര​​​​​ക്ഷി​​​​​ത​​​​​മാ​​​​​യി തി​​​​​രി​​​​​ച്ചെ​​​​​ത്തി.

നാ​​​​​യ്ക്ക​​​​​ളു​​​​​ടെ ലു ​​​​പ​​​​​ക​​​​​ർ​​​​​ത്തി​​​​​യ വീ​​​​​ഡി​​​​​യോ​ ലോ​​​​ക​​​​മെ​​​​ങ്ങും സ​​​​മൂ​​​​ഹ​​​​മാ​​​​ധ്യ​​​​മ​​​​ങ്ങ​​​​ളി​​​​ൽ വൈ​​​​റ​​​​ലാ​​​​ണി​​​​പ്പോ​​​​ൾ. ആ​​​​ദ്യം ചൈ​​​​​നീ​​​​​സ് ആ​​​​​പ്പാ​​​​​യ ‘ഡൗ​​​​​യി​​​​​നി​​​​​ൽ’ പ്ര​​​​​ച​​​​​രി​​​​​ച്ച​ ഈ ​​​​വീ​​​​ഡി​​​​യോ 230 ദ​​​​​ശ​​​​​ല​​​​​ക്ഷ​​​​​ത്തി​​​​​ല​​​​​ധി​​​​​കം ആ​​​​​ളു​​​​​ക​​​​​ളാ​​​​​ണു ക​​​​​ണ്ട​​​​​ത്.

District News

അ​ഞ്ച​ൽ സെ​ന്‍റ് ജോ​ൺ​സി​ൽ സ്നേ​ഹ​സം​ഗ​മം സം​ഘ​ടി​പ്പി​ച്ചു

അ​ഞ്ച​ൽ: സെ​ന്‍റ് ജോ​ൺ​സ് കോ​ള​ജി​ന്‍റെ വ​ജ്ര​ജൂ​ബി​ലി ആ​ഘോ​ഷ​ങ്ങ​ളു​ടെ സ​മാ​പ​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് അ​ഡ്മി​നി​സ്‌​ട്രേ​റ്റീ​വ് സ്റ്റാ​ഫ് സ്‌​നേ​ഹ​സം​ഗ​മം സം​ഘ​ടി​പ്പി​ച്ചു. കോ​ള​ജ് ഓ​ഡി​യോ വി​ഷ്വ​ൽ ഹാ​ളി​ൽ സംഘടിപ്പിച്ച സം​ഗ​മം മേജർ ആർച്ച് ബിഷപ് ക​ർ​ദി​നാ​ൾ മാ​ർ. ബ​സേ​ലി​യോ​സ് ക്‌​ളീ​മി​സ് കാ​തോ​ലി​ക്കാ​ബാ​വാ ഉദ്ഘാടനം ചെയ്തു.

പ്രി​ൻ​സി​പ്പ​ൽ ഡോ. ​നി​ഷ തോ​മ​സ്, ഫാ. ​ബോ​വാ​സ് മാ​ത്യു, ഡോ. ​തോ​മ​സ്കു​ട്ടി, വി. ​ടി. തോ​മ​സ്, പി.​സാ​മോ​ൻ, കെ. ​മാ​ത്തു​ണ്ണി,കോ​ള​ജ് ബ​ർ​സാ​ർ ഫാ. ​ക്രി​സ്റ്റി ച​രു​വി​ള , സൂ​പ്ര​ണ്ട് ബി​നു കെ. ​ജോ​യ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. 1964 മു​ത​ൽ കോ​ള​ജി​ന്‍റെ വ​ള​ർ​ച്ച​യി​ൽ പ​ങ്കാ​ളി​ക​ളാ​യ അ​ഡ്മി​നി​സ്‌​ട്രേ​റ്റീ​വ് സ്റ്റാ​ഫ് അം​ഗ​ങ്ങ​ളെ സം​ഗ​മ​ത്തി​ൽ ആ​ദ​രി​ച്ചു

Movies

വ​ർ​ഷ​ങ്ങ​ൾ നീ​ണ്ട പി​ണ​ക്ക​ത്തി​ന് വി​രാ​മം; ഒ​ടു​വി​ൽ കൂ​ട്ടു​കൂ​ടി ന​യ​നും തൃ​ഷ​യും

ഇ​ൻ​സ്റ്റ​ഗ്രാം ഫീ​ഡു​ക​ളെ ത്ര​സി​പ്പി​ക്കു​ന്ന ചി​ത്ര​മാ​യി​രു​ന്നു ന​യ​ൻ​താ​ര ഏ​റ്റ​വും അ​വ​സാ​ന​മാ​യി പ​ങ്കു​വ​ച്ച പോ​സ്റ്റ്. ന​യ​ൻ​താ​ര​യും തൃ​ഷ​യും ഒ​ന്നി​ച്ചി​രി​ക്കു​ന്ന ചി​ത്ര​ങ്ങ​ളാ​ണ് അ​തെ​ങ്കി​ലും അ​തി​ന്‍റെ പി​ന്നി​ലെ ക​ഥ​ക​ൾ വ​ർ​ഷ​ങ്ങ​ൾ നീ​ണ്ട പി​ണ​ക്ക​ത്തി​ന്‍റെ അ​വ​സാ​നം കൂ​ടി​യാ​ണ്.

ഇ​രു​വ​രും അ​ത്ര​ന​ല്ല സൗ​ഹൃ​ദ​ത്തി​ല​ല്ല എ​ന്ന​ത് കോ​ളി​വു​ഡി​ലെ സം​സാ​ര​വി​ഷ​യ​ങ്ങ​ളി​ലൊ​ന്നാ​യി​രു​ന്നു. ഇ​തി​നെ​ല്ലാം മ​റു​പ​ടി​യാ​ണ് ന​യ​ൻ​താ​ര ന​ൽ​കി​യി​രി​ക്കു​ന്ന​ത്. തൃ​ഷ​യ്ക്കൊ​പ്പം സൂ​ര്യാ​സ്ത​മ​യം ആ​സ്വ​ദി​ക്കു​ന്ന ന​യ​നെ ചി​ത്ര​ങ്ങ​ളി​ൽ കാ​ണാം.

നേ​രി​ൽ ക​ണ്ടാ​ൽ പോ​ലും മു​ഖം തി​രി​ക്കു​ന്ന വി​ധ​ത്തി​ലു​ള്ള ശ​ത്രു​ക്ക​ളാ​യി​രു​ന്നു ഇ​വ​രെ​ന്നാ​ണ് ഇ​ൻ​ഡ​സ്ട്രി​യി​ൽ നി​റ​ഞ്ഞു​നി​ന്നി​രു​ന്ന സം​സാ​രം. വി​ഗ്നേ​ഷ് ശി​വ​ൻ സം​വി​ധാ​നം ചെ​യ്ത ഒ​രു ചി​ത്ര​ത്തി​ൽ ന​യ​നൊ​പ്പം തൃ​ഷ​യെ ആ​യി​രു​ന്നു തീ​രു​മാ​നി​ച്ചി​രു​ന്ന​ത്. എ​ന്നാ​ൽ ചി​ത്ര​ത്തി​ല്‍ നി​ന്നും അ​വ​സാ​ന നി​മി​ഷം തൃ​ഷ പി​ന്‍​മാ​റി​യി​രു​ന്നു. പി​ന്നീ​ട് ആ ​വേ​ഷം സ​മാ​ന്ത ചെ​യ്തു.

2000ക​ളു​ടെ അ​വ​സാ​ന​ത്തി​ൽ, ന​യ​ൻ​താ​ര- തൃ​ഷ ശ​ത്രു​ത ഉ​ച്ച​സ്ഥാ​യി​യി​ൽ നി​ൽ​ക്കു​മ്പോ​ൾ വി​ജ​യ് ടി​വി​ക്ക് ന​ൽ​കി​യ അ​ഭി​മു​ഖ​ത്തി​ലും തൃ​ഷ​യു​മാ​യി താ​ന​ത്ര സു​ഖ​ത്തി​ൽ അ​ല്ലെ​ന്ന് ന​യ​ൻ​താ​ര പ​റ​യാ​തെ പ​റ​യു​ന്നു​ണ്ട്.

തൃ​ഷ, ശ്രി​യ ശ​ര​ൺ തു​ട​ങ്ങി​യ സ​മ​പ്രാ​യ​ക്കാ​രു​മാ​യു​ള്ള സൗ​ഹൃ​ദ​ത്തെ​ക്കു​റി​ച്ച് ചോ​ദി​ച്ച​പ്പോ​ൾ ന​യ​ൻ​താ​ര പ​റ​ഞ്ഞ​തി​ങ്ങ​നെ ‘‘ഫ്ര​ണ്ട്സ് എ​ന്ന​ത് അ​ല​ക്ഷ്യ​മാ​യി ഉ​പ​യോ​ഗി​ക്കാ​ൻ പ​റ്റു​ന്ന ഒ​രു വ​ലി​യ വാ​ക്കാ​ണ്. ഞാ​ൻ തൃ​ഷ​യു​മാ​യി സൗ​ഹൃ​ദ​ത്തി​ല​ല്ല.

 

District News

ദി​വ​സ​വും ഒ​രേ ബ​സി​ൽ ഒ​രു​മി​ച്ച് സ​ഞ്ച​രി​ക്കു​ന്ന യാ​ത്ര​ക്കാ​ർ സൗ​ഹൃ​ദകൂ​ട്ടാ​യ്മ രൂ​പീ​ക​രി​ച്ചു

ക​ട്ട​പ്പ​ന: എ​രു​മേ​ലി​യി​ൽനി​ന്നു പു​ല​ർ​ച്ചെ ഇ​ടു​ക്കി ക​ള​ക്ട​റേ​റ്റ് പ​ടി​ക്ക​ലേ​ക്ക് സ​ർ​വീ​സ് ന​ട​ത്തു​ന്ന കെ​എ​സ്ആ​ർ​ടി​സി ബ​സി​ൽ സ​ഞ്ച​രി​ക്കു​ന്ന യാ​ത്ര​ക്കാ​ർ സൗ​ഹൃ​ദകൂ​ട്ടാ​യ്മ രൂ​പീ​ക​രി​ച്ചു.

ഈ ​ബ​സി​ൽ ഏ​റ്റ​വുമ​ധി​കം സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​രാ​ണ് യാ​ത്ര ചെ​യ്യു​ന്ന​ത്. ഇ​ടു​ക്കി എ​ൻ​ജി​നി​യ​റിം​ഗ് കോ​ള​ജ്, മെ​ഡി​ക്ക​ൽ കോ​ള​ജ്, ക​ള​ക്ട​റേ​റ്റ്, എ​സ്‌പി ​ഓ​ഫീ​സ് തു​ട​ങ്ങി​യ വി​വി​ധ സ​ർ​ക്കാ​ർ വ​കു​പ്പു​ക​ളി​ലെ ജീ​വ​ന​ക്കാ​ർ ഈ ​ബ​സി​ലെ സ്ഥി​രം യാ​ത്ര​ക്കാ​രാ​ണ്.
ഇ​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ സൗ​ഹൃ​ദ കൂ​ട്ടാ​യ്മ രൂ​പീ​ക​രി​ച്ച് പു​തു​വ​ത്സ​രത്ത​ലേ​ന്ന് ആ​ഘോ​ഷ​മാ​ക്കി മാ​റ്റി. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി ക​ട്ട​പ്പ​ന കെ​എ​സ്ആ​ർ​ടി​സി ഡി​പ്പോ​യി​ൽ സം​ഘ​ടി​പ്പി​ച്ച പു​തു​വ​ത്സ​രാ​ഘോ​ഷ പ​രി​പാ​ടി​യി​ൽ കൂ​ട്ടാ​യ്മ​യി​ലെ മു​ഴു​വ​ൻ ആ​ളു​ക​ളും പ​ങ്കെ​ടു​ത്തു.​ തു​ട​ർ​ന്നു കേ​ക്ക് മു​റി​ച്ച് സ​ന്തോ​ഷം പ​ങ്കി​ട്ടു. ​വ​ർ​ഷ​ങ്ങ​ളാ​യി പ​തി​വുതെ​റ്റാ​തെ സ​ർ​വീ​സ് ന​ട​ത്തു​ന്ന കെ​എ​സ്ആ​ർ​ടി​സി ബ​സാണിത്.

ത​ങ്ങ​ളെ സു​ര​ക്ഷി​ത​മാ​യി ജോ​ലി​സ്ഥ​ല​ത്ത് എ​ത്തി​ക്കു​ന്ന ഡ്രൈ​വ​ർ​ക്കും ക​ണ്ട​ക്ട​ർ​ക്കും​ആ​ദ​ര​വ് അ​ർ​പ്പി​ക്കാനും കൂ​ട്ടാ​യ​മ മ​റ​ന്നി​ല്ല. ക​ട്ട​പ്പ​ന കെ​എ​സ്ആ​ർ​ടി​സി ഡി​പ്പോ എ​ടിഒ ​ഷാ​ജി കു​ര്യാ​ക്കോ​സ്, പി.​കെ. ഷെ​ഫീ​ഖ്, ജോ​ഷി ജോ​ർ​ജ്, പി.​കെ. പ്ര​കാ​ശ് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

District News

സ്നേ​ഹോ​ത്സ​വം സംഘടിപ്പിച്ചു

കൊ​ട്ടി​യം: കൊ​ട്ടി​യം ഡോ​ൺ ബോ​സ്കോ കോ​ള​ജി​ൽ സ്നേ​ഹോ​ത്സ​വം 2025 സം​ഘ​ടി​പ്പി​ച്ചു. ജി​ല്ല​യി​ലെ വി​വി​ധ സ്പെ​ഷൽ സ്കൂ​ളു​ക​ളി​ലെ കു​ട്ടി​ക​ൾ​ക്കാ​യി സം​ഘ​ടി​പ്പി​ച്ച ക്രി​സ്മ​സ് വി​രു​ന്ന് അ​ഖി​ർ മാ​രാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു.


കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ ഡോ.​വൈ ജോ​യ് അ​ധ്യ​ക്ഷ​നാ​യി​രു​ന്നു. ജി​ല്ല​യി​ലെ 200 ഓ​ളം കു​ട്ടി​ക​ൾ പ​ങ്കെ​ടു​ത്ത പ​രി​പാ​ടി​യി​ൽ കു​ട്ടി​ക​ളു​ടെ വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ൾ ന​ട​ന്നു. അ​വ​ർ​ക്ക് വി​വി​ധ​ങ്ങ​ളാ​യ ക്രി​സ്മ​സ് സ​മ്മാ​ന​ങ്ങ​ളും ന​ൽ​കി. കോ​ള​ജിെ ന്‍റ മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ർ ഡോ. ​ബോ​ബി ജോ​ൺ പ്ര​സം​ഗി​ച്ചു.

Latest News

Corehub Up