കൊടകര സഹൃദയ കോളജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസിൽ
കൊടകര: സഹൃദയ കോളജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസിൽ (ഓട്ടോണമസ്) ലോകകപ്പ് ഫുട്ബോൾ മത്സരവുമായി ബന്ധപ്പെട്ടു കിക്കോറ ആഘോഷം സംഘടിപ്പിച്ചു.
ഓപ്പറേഷൻ തൂഫാൻ ആന്റി ഡ്രഗ് കാന്പയിന്റെയും സ്പോർട്സ് വാരത്തിന്റെയും സമാപന സമ്മേളനം ജില്ലാ പോലീസ് മേധാവി മുഹമ്മദ് നദീം ഉദ്ഘാടനം ചെയ്തു. കായിക വിഭാഗത്തിന്റെ നേതൃത്വത്തിൽ ഒരാഴ്ചയായി നടന്ന ഫുട്സാൽ മത്സരവിജയികൾക്കുള്ള സമ്മാനദാനവും അദ്ദേഹം നിർവഹിച്ചു. ബാനർ കോംപറ്റീഷൻ സംഘടിപ്പിച്ചു.
കൊടകര ഐഎസ്എച്ച്ഒ യും കോളജ് പ്രൊട്ടക്ഷൻ ഗ്രൂപ്പ് കൺവീനറുമായ ജർലിൻ സ്ക്കറിയ, കോളജ് എക്സിക്യൂട്ടീവ് ഡയറക്ടർ ഫാ. ഡോ. ജോജി കല്ലിങ്ങൽ, പ്രിൻസിപ്പൽ ഡോ. കെ.എൽ. ജോയ്, വൈസ് പ്രിൻസിപ്പൽ ഡോ. കെ. കരുണ, ഫിനാൻസ് ഓഫീസർ ഫാ. സിബിൻ വാഴപ്പിള്ളി, കായിക വിഭാഗം മേധാവി ഡോ. പോൾ ചാക്കോ എന്നിവർ പങ്കെടുത്തു.
Tags : Nattuvishesham Local News World Cup friendship