x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ക്രൈസ്തവ-മുസ്‌ലിം സൗഹൃദത്തിനു മാർപാപ്പയുടെ ആഹ്വാനം


Published: May 12, 2026 12:02 AM IST | Updated: May 12, 2026 12:02 AM IST

വ​ത്തി​ക്കാ​ൻ സി​റ്റി: അ​നു​ക​ന്പ​യും സ​ഹാ​നു​ഭൂ​തി​യും ഊ​ട്ടി​യു​റ​പ്പി​ച്ചു​കൊ​ണ്ടു​ള്ള ക്രി​സ്ത്യ​ൻ-​മു​സ്‌​ലിം സൗ​ഹൃ​ദ​ത്തി​ന് ആ​ഹ്വാ​നം ചെ​യ്ത് ലെ​യോ പ​തി​നാ​ലാ​മ​ൻ മാ​ർ​പാ​പ്പ.

വ​ത്തി​ക്കാ​നി​ലെ മ​താ​ന്ത​ര സൗ​ഹാ​ർ​ദ​ത്തി​നു​ള്ള കാ​ര്യാ​ല​യ​വും ജോ​ർ​ദാ​നി​ലെ റോ​യ​ൽ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഫോ​ർ ഇ​ന്‍റ​ർ ഫെ​യ്ത്ത് സ്റ്റ​ഡീ​സും ത​മ്മി​ലു​ള്ള എ​ട്ടാ​മ​ത് സം​വാ​ദ പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ക്കാ​നെ​ത്തി​യ​വ​രെ അ​ഭി​സം​ബോ​ധ​ന ചെ​യ്യു​ക​യാ​യി​രു​ന്നു മാ​ർ​പാ​പ്പ.

‘ആ​ധു​നി​ക​കാ​ല​ത്തെ മാ​നു​ഷി​ക അ​നു​ക​മ്പ​യും സ​ഹാ​നു​ഭൂ​തി​യും’ എ​ന്ന പ്ര​മേ​യം മു​ൻ​നി​ർ​ത്തി​യാ​യി​രു​ന്നു സം​വാ​ദ പ​രി​പാ​ടി. സം​വാ​ദ​ത്തി​നാ​യി തെ​ര​ഞ്ഞെ​ടു​ത്ത പ്ര​മേ​യം ഏ​റെ കാ​ലോ​ചി​ത​മാ​ണെ​ന്നും ഇ​തു പാ​ർ​ശ്വ​വ​ത്ക​രി​ക്ക​പ്പെ​ട്ട വി​കാ​ര​ങ്ങ​ള​ല്ല; മ​റി​ച്ച്, ഇ​രു മ​ത​പാ​ര​മ്പ​ര്യ​ങ്ങ​ളു​ടെ​യും അ​നി​വാ​ര്യ​മാ​യ മ​നോ​ഭാ​വ​ങ്ങ​ളും യ​ഥാ​ർ​ഥ മ​നു​ഷ്യ​ജീ​വി​തം ന​യി​ക്കാ​നു​ള്ള കാ​ഴ്ച​പ്പാ​ടു​ക​ളു​മാ​ണെ​ന്നും മാ​ർ​പാ​പ്പ പ​റ​ഞ്ഞു.

മ​നു​ഷ്യ​ന്‍റെ അ​നു​ക​മ്പ​യും സ​ഹാ​നു​ഭൂ​തി​യും ദൈ​നം​ദി​ന ജീ​വി​ത​ത്തി​ൽ ദൈ​വ​ത്തി​ന്‍റെ ന​ന്മ​യെ പ്ര​തി​ഫ​ലി​പ്പി​ക്കാ​നു​ള്ള ആ​ഹ്വാ​ന​മാ​ണെ​ന്നു പ​റ​ഞ്ഞ മാ​ർ​പാ​പ്പ, ദ​രി​ദ്ര​രും പാ​ർ​ശ്വ​വ​ത്ക​രി​ക്ക​പ്പെ​ട്ട​വ​രും സ​മൂ​ഹ​ത്തി​ന്‍റെ​യും ഭ​ര​ണ​കൂ​ട​ത്തി​ന്‍റെ​യും പ്ര​ത്യേ​ക ശ്ര​ദ്ധ​യും സ​ഹാ​യ​വും അ​ർ​ഹി​ക്കു​ന്നു​വെ​ന്ന ലെ​യോ പ​തി​മൂ​ന്നാ​മ​ൻ മാ​ർ​പാ​പ്പ​യു​ടെ വാ​ക്കു​ക​ളും ഉ​ദ്ധ​രി​ച്ചു.

അ​നു​ക​മ്പ​യും സ​ഹാ​നു​ഭൂ​തി​യും ഇ​ന്ന് സ​മൂ​ഹ​ത്തി​ൽ അ​ന്യം​നി​ന്നു പോ​കു​ന്നു. സാ​ങ്കേ​തി​ക​ മു​ന്നേ​റ്റ​ങ്ങ​ൾ ബ​ന്ധ​ങ്ങ​ളെ അ​ടു​പ്പി​ച്ചു​വെ​ങ്കി​ലും നി​സം​ഗ​ത​യി​ലേ​ക്ക് ന​മ്മെ ത​ള്ളി​വി​ടു​ക​യാ​ണ്. ഇ​ത് ഗു​രു​ത​ര​മാ​യ ആ​ത്മീ​യ വെ​ല്ലു​വി​ളി​ക​ളി​ലൊ​ന്നാ​ണ്. അ​തി​നാ​ൽ, ത​ണു​ത്തു​റ​ഞ്ഞ മാ​ന​വി​ക​ത​യെ പു​ന​രു​ജ്ജീ​വി​പ്പി​ക്കു​ക, ക​ഷ്‌​ട​പ്പെ​ടു​ന്ന​വ​ർ​ക്ക് ശ​ബ്‌​ദം ന​ൽ​കു​ക, നി​സം​ഗ​ത​യെ ഐ​ക്യ​ദാ​ർ​ഢ്യ​മാ​ക്കി മാ​റ്റു​ക എ​ന്നീ ഉ​ത്ത​ര​വാ​ദി​ത്വങ്ങൾ ക്രൈ​സ്ത​വ-​ഇ​സ്‌​ലാം മ​ത​ങ്ങ​ൾ ഒ​രു​മി​ച്ച് ഏ​റ്റെ​ടു​ക്ക​ണ​മെ​ന്നും മാ​ർ​പാ​പ്പ ആ​ഹ്വാ​നം ചെ​യ്തു.

അ​ഭ​യാ​ർ​ഥി​ക​ളെ സ്വാ​ഗ​തം ചെ​യ്യു​ന്ന​തി​ലും പ്ര​യാ​സ​ക​ര​മാ​യ സാ​ഹ​ച​ര്യ​ങ്ങ​ളി​ൽ ആ​വ​ശ്യ​മു​ള്ള​വ​രെ സ​ഹാ​യി​ക്കു​ന്ന​തി​ലും ജോ​ർ​ദാ​ൻ ഭ​ര​ണ​കൂ​ടം ന​ട​ത്തു​ന്ന പ​രി​ശ്ര​മ​ങ്ങ​ളെ​യും മാ​ർ​പാ​പ്പ അ​നു​സ്മ​രി​ച്ചു.

ച​ട​ങ്ങി​ൽ വ​ത്തി​ക്കാ​നി​ലെ മ​താ​ന്ത​ര സം​വാ​ദ​ത്തി​നാ​യു​ള്ള കാ​ര്യാ​ല​യ​ത്തി​ന്‍റെ പ്രീ​ഫെ​ക്‌​ട് ക​ർ​ദി​നാ​ൾ ജോ​ർ​ജ് ജേ​ക്ക​ബ് കൂ​വ​ക്കാ​ടും പ​ങ്കെ​ടു​ത്തു.

Tags : Pope Leo XIV Christian Muslim friendship

Recent News

Corehub Up