x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സൗ​ഹൃ​ദം പ​ങ്കു​വ​ച്ച് മോ​ദി​യും രാ​ഹു​ലും


Published: April 12, 2026 12:15 AM IST | Updated: April 12, 2026 12:15 AM IST

ന്യൂ​ഡ​ൽ​ഹി: പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യും പ്ര​തി​പ​ക്ഷ നേ​താ​വ് രാ​ഹു​ൽ ഗാ​ന്ധി​യും ത​മ്മി​ലു​ള്ള സ്നേ​ഹ​പൂ​ർ​വ​മാ​യ സം​ഭാ​ഷ​ണ​ത്തി​ന്‍റെ വീ​ഡി​യോ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വൈ​റ​ലാ​യി.

ഇ​രു​വ​രും ത​മ്മി​ൽ പാ​ർ​ല​മെ​ന്‍റി​ലും പു​റ​ത്തും വാ​ക്പോ​ര് രൂ​ക്ഷ​മാ​യ​തി​നി​ടെ​യാ​ണ് ഇ​ന്ന​ലെ പാ​ർ​ല​മെ​ന്‍റ് സ​മു​ച്ചയ​ത്തി​ലെ ഒ​രു ച​ട​ങ്ങി​ലും മോ​ദി​യും രാ​ഹു​ലും പ​ര​സ്യ​മാ​യി സൗ​ഹൃദം പ​ങ്കു​വ​ച്ച​ത്.

ലോ​ക്സ​ഭാ സ്പീ​ക്ക​ർ ഓം ​ബി​ർ​ല, കേ​ന്ദ്ര​മ​ന്ത്രി​മാ​രാ​യ ജെ.​പി. ന​ഡ്ഡ, അ​ർ​ജു​ൻ റാം ​മേ​ഘ്വാ​ൾ തു​ട​ങ്ങി​യ​വ​രു​ടെ സാ​ന്നി​ധ്യ​ത്തി​ലാ​യി​രു​ന്നു പ്ര​ധാ​ന​മ​ന്ത്രി​യും പ്ര​തി​പ​ക്ഷ നേ​താ​വും രാഷ്‌ട്രീയ​വൈ​ര്യം മ​റ​ന്ന് സം​സാ​രി​ച്ച​ത്.

സാ​മൂ​ഹി​ക പ​രി​ഷ്ക​ർ​ത്താ​വാ​യ ജ്യോ​തി​റാ​വു ഫൂ​ലെ​യു​ടെ 200-ാം ജന്മ​വാ​ർ​ഷി​ക​ത്തി​ൽ ആ​ദ​രാ​ഞ്ജ​ലി​ അ​ർ​പ്പി​ക്കാ​ൻ എ​ത്തി​യ​പ്പോ​ഴാ​യി​രു​ന്നു കൂ​ടി​ക്കാ​ഴ്ച. രാ​ഹു​ലി​നെ ക​ണ്ട് മോ​ദി അ​ഭി​വാ​ദ്യം ചെ​യ്യു​ന്ന​തും ഇ​രു​വ​രും സം​സാ​രി​ക്കു​ന്ന​തും വീ​ഡി​യോ​യി​ൽ കാ​ണാം.

Tags : share friendship social media viral Rahul Gandhi PM Narendra Modi

Recent News

Corehub Up