Wed, 23 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Greece

ഷ​വ​റി​ൽ കു​ളി​ക്കു​ന്ന​തി​നി​ടെ ഷോ​ക്കേ​റ്റു; 17കാ​ര​ന് ദാ​രു​ണാ​ന്ത്യം

ഏ​ത​ൻ​സ്: ഷ​വ​റി​ൽ കു​ളി​ക്കു​ന്ന​തി​നി​ടെ വൈ​ദ്യു​താ​ഘാ​ത​മേ​റ്റ് 17കാ​ര​ന് ദാ​രു​ണാ​ന്ത്യം. അ​യ​ർ​ല​ൻ​ഡ് സ്വ​ദേ​ശി​യാ​യ അ​ല​ക്സ് മ​ക്കീ​യാ​ണ് മ​രി​ച്ച​ത്. അ​മ്മ​യു​ടെ നാ​ടാ​യ ഗ്രീ​സി​ൽ അ​വ​ധി ആ​ഘോ​ഷി​ക്കാ​നെ​ത്തി​യ​താ​യി​രു​ന്നു അ​ല​ക്സ്.

ഗ്രീ​സി​ലെ കീ​മോ​ലോ​സി​ലെ വ​സ​തി​യി​ൽ വ​ച്ചാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. അ​യ​ർ​ല​ൻ​ഡി​ലെ കോ​ർ​ക്ക് സ്വ​ദേ​ശി​യാ​ണ് അ​ല​ക്സ്. അ​പ​ക​ടം ന​ട​ക്കു​ന്ന സ​മ​യ​ത്ത് അ​ല​ക്സ് താ​മ​സി​ച്ചി​രു​ന്ന വീ​ട്ടി​ൽ അ​മ്മ​യും ഉ​ണ്ടാ​യി​രു​ന്നു. ഇ​വ​ർ​ക്കും ഷോ​ക്കേ​റ്റെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷ​പ്പെ​ടു​ക​യാ​യി​രു​ന്നു.

കെ​ട്ടി​ട​ത്തി​ലെ വാ​ട്ട​ർ ഹീ​റ്റ​റി​ലെ വ​യ​റിം​ഗ് ത​ക​രാ​റും ഫ്യൂ​സ് ബോ​ക്സി​ലെ സു​ര​ക്ഷാ വാ​ൽ​വി​നു​ണ്ടാ​യ വീ​ഴ്ച​യു​മാ​ണ് അ​പ​ക​ട​ത്തി​ന് കാ​ര​ണ​മാ​യ​തെ​ന്നാ​ണ് പോ​ലീ​സി​ന്‍റെ പ്രാ​ഥ​മി​ക നി​ഗ​മ​നം. സം​ഭ​വ​ത്തി​ൽ വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.

International

ഗ്രീസിലും കുട്ടികൾക്ക് സോഷ്യൽ മീഡിയ നിരോധനം

ആ​​​ഥ​​​ൻ​​​സ്: ​​​പ​​​തി​​​ന​​​ഞ്ചി​​​നു താ​​​ഴെ പ്രാ​​​യ​​​മു​​​ള്ള​​​വ​​​രു​​​ടെ സോ​​​ഷ്യ​​​ൽ ​​​മീ​​​ഡി​​​യ ഉ​​​പ​​​യോ​​​ഗം നി​​​രോ​​​ധി​​​ക്കു​​​മെ​​​ന്ന് ഗ്രീ​​​ക്ക് ഭ​​​ര​​​ണ​​​കൂ​​​ടം അ​​​റി​​​യി​​​ച്ചു. ഇ​​​തി​​​നു​​​ള്ള ബി​​​ൽ വൈ​​​കാ​​​തെ പാ​​​ർ​​​ല​​​മെ​​​ന്‍റി​​​ൽ അ​​​വ​​​ത​​​രി​​​പ്പി​​​ക്കും.അ​​​ടു​​​ത്ത​​​ ജ​​​നു​​​വ​​​രി ഒ​​​ന്നി​​​നു നി​​​യ​​​മം പ്രാ​​​ബ​​​ല്യ​​​ത്തി​​​ലാ​​​കും.

ഫേ​​​സ്ബു​​​ക്ക്, ടി​​​ക്‌​​​ടോ​​​ക്, സ്നാ​​​പ്ചാ​​​റ്റ് തു​​​ട​​​ങ്ങി​​​യ സോ​​​ഷ്യ​​​ൽ​​​ മീ​​​ഡി​​​യ പ്ലാ​​​റ്റ്ഫോ​​​മു​​​ക​​​ൾ​​​ക്കു നി​​​രോ​​​ധ​​​നം ബാ​​​ധ​​​ക​​​മാ​​​യി​​​രി​​​ക്കും. യുട്യൂ​​​ബ്, വാ​​​ട്ട്സാ​​​പ്പ്, വൈ​​​ബ​​​ർ, മെ​​​സ​​​ഞ്ച​​​ർ തു​​​ട​​​ങ്ങി​​​യ വീ​​​ഡി​​​യോ സ്ട്രീ​​​മിം​​​ഗ്, മെ​​​സേ​​​ജിം​​​ഗ് ആ​​​പ്പു​​​ക​​​ളെ ഒ​​​ഴി​​​വാ​​​ക്കും.

നി​​​യ​​​മം പ്രാ​​​ബ​​​ല്യ​​​ത്തി​​​ൽ വ​​​ന്നു​​​ക​​​ഴി​​​ഞ്ഞാ​​​ൽ പ​​​തി​​​ന​​​ഞ്ചി​​​നു താ​​​ഴെ പ്രാ​​​യ​​​മു​​​ള്ള​​​വ​​​ർ സോ​​​ഷ്യ​​​ൽ​​​ മീ​​​ഡി​​​യ ഉ​​​പ​​​യോ​​​ഗി​​​ക്കു​​​ന്നി​​​ല്ല എ​​​ന്ന് ഉ​​​റ​​​പ്പു​​​വ​​​രു​​​ത്താ​​​നു​​​ള്ള ഉ​​​ത്ത​​​ര​​​വാ​​​ദി​​​ത്വം സോ​​​ഷ്യ​​​ൽ ​​​മീ​​​ഡി​​​യ ക​​​ന്പ​​​നി​​​ക​​​ൾ​​​ക്കാ​​​ണ്.

സോ​​​ഷ്യ​​​ൽ ​​​മീ​​​ഡി​​​യ ഉ​​​പ​​​യോ​​​ഗം കു​​​ട്ടി​​​ക​​​ളി​​​ൽ ഉ​​​ത്ക​​​ണ്ഠ, ഉ​​​റ​​​ക്ക​​​മി​​​ല്ലാ​​​യ്മ, അ​​​ടി​​​മ​​​ത്തം എ​​​ന്നി​​​വ​​​യ്ക്കു കാ​​​ര​​​ണ​​​മാ​​​കു​​​ന്ന​​​തി​​​നാ​​​ലാ​​​ണ് ന​​​ട​​​പ​​​ടി​​​യെ​​​ന്നു ഗ്രീ​​​ക്ക് പ്ര​​​ധാ​​​ന​​​മ​​​ന്ത്രി കി​​​ര്യാ​​​ക്കോ​​​സ് മി​​​റ്റ്സോ​​​താ​​​ക്കീ​​​സ് പ​​​റ​​​ഞ്ഞു.

കു​​​ട്ടി​​​ക​​​ളെ സോ​​​ഷ്യ​​​ൽ ​​​മീ​​​ഡി​​​യ​​​യി​​​ൽ​​​നി​​​ന്നു പു​​​റ​​​ത്താ​​​ക്കി​​​യ ആ​​​ദ്യരാ​​​ജ്യം ഓ​​​സ്ട്രേ​​​ലി​​​യ​​​യാ​​​ണ്. ഡി​​​സം​​​ബ​​​റി​​​ലാ​​​ണ് ഓ​​​സ്ട്രേ​​​ലി​​​യ​​​യി​​​ൽ നി​​​യ​​​മം പ്രാ​​​ബ​​​ല്യ​​​ത്തി​​​ലാ​​​യ​​​ത്. ബ്രി​​​ട്ട​​​ൻ, മ​​​ലേ​​​ഷ്യ, ഫ്രാ​​​ൻ​​​സ്, ഡെ​​​ന്മാ​​​ർ​​​ക്ക്, പോ​​​ള​​​ണ്ട് തു​​​ട​​​ങ്ങി​​​യ രാ​​​ജ്യ​​​ങ്ങ​​​ൾ സ​​​മാ​​​ന നീ​​​ക്ക​​​ത്തി​​​ലാ​​​ണ്.

International

ഗ്രീസിൽ കർഷക പ്രക്ഷോഭം കനക്കുന്നു

ആ​ഥ​ൻ​സ്: ഗ്രീ​സി​ൽ ക​ർ​ഷ​ക​പ്ര​ക്ഷോ​ഭം ക​ന​ത്തു. രാ​ജ്യ​ത്തു​ട​നീ​ള​മു​ള്ള ക​ർ​ഷ​ക​ർ പ്ര​ഖ്യാ​പി​ച്ച 48 മ​ണി​ക്കൂ​ർ നീ​ണ്ട ബ​ന്ദ് മൂ​ലം ഇ​ന്ന​ലെ പ്ര​ധാ​ന ഹൈ​വേ​ക​ൾ, ജം​ഗ്ഷ​നു​ക​ൾ, ടോ​ൾ സ്റ്റേ​ഷ​നു​ക​ൾ എ​ന്നി​വി​ട​ങ്ങ​ൾ സ്തം​ഭി​ച്ചു. കു​തി​ച്ചു​യ​ർ​ന്ന നി​ർ​മാ​ണ​ച്ചെ​ല​വും യൂ​റോ​പ്യ​ൻ യൂ​ണി​യ​ൻ വ്യാ​പാ​ര​ക്ക​രാ​റു​മാ​ണ് പ്ര​തി​ഷേ​ധി​ക്കാ​ർ ചൂ​ണ്ടി​ക്കാ​ട്ടു​ന്ന പ്ര​തി​സ​ന്ധി​ക​ൾ.

വ്യാ​പാ​ര​ക്ക​രാ​ർ യാ​ഥാ​ർ​ഥ്യ​മാ​യാ​ൽ യൂ​റോ​പ്യ​ൻ വി​പ​ണി​യി​ലേ​ക്കു വ​ൻ​തോ​തി​ൽ ഇ​റ​ക്കു​മ​തി​ക​ൾ ഒ​ഴു​കു​മെ​ന്ന് ക​ർ​ഷ​ക​ർ ക​രു​തു​ന്നു. ഇ​ന്ന​ലെ എ​മ​ർ​ജ​ൻ​സി വാ​ഹ​ന​ങ്ങ​ൾ ഒ​ഴി​കെ മ​റ്റൊ​ന്നും സ​മ​ര​ക്കാ​ർ ക​ട​ത്തി​വി​ട്ടി​ല്ല.

സ​മ​ര​ക്കാ​രെ നീ​ക്കാ​നു​ള്ള ശ്ര​മ​ങ്ങ​ൾ പോ​ലീ​സും ന​ട​ത്തി​യി​ല്ല. എ​ന്നി​രു​ന്നാ​ലും ദി​വ​സ​ങ്ങ​ളോ​ളം സാ​ഹ​ച​ര്യം തു​ട​രാ​ൻ അ​നു​വ​ദി​ക്കി​ല്ലെ​ന്ന് സ​ർ​ക്കാ​ർ അ​റി​യി​ച്ചി​ട്ടു​ണ്ട്. ന​വം​ബ​റി​ൽ ആ​രം​ഭി​ച്ച പ്ര​തി​ഷേ​ധ​ങ്ങ​ൾ മ​റ്റ് കാ​ര​ണ​ങ്ങ​ൾ മൂ​ലം കൂ​ടു​ത​ൽ തീ​വ്ര​മാ​കു​ക​യാ​യി​രു​ന്നു.

സ​ബ്സി​ഡി ന​ൽ​കാ​തി​രു​ന്ന​തും അ​ടു​മാ​ടു​ക​ൾ​ക്കി​ട​യി​ൽ രോ​ഗ​ങ്ങ​ൾ പൊ​ട്ടി​പ്പു​റ​പ്പെ​ട്ട​തും കാ​ര​ണ​ങ്ങ​ളാ​ണ്. സ​മ​ര​ക്കാ​രെ മെ​രു​ക്കാ​ൻ ഇ​ന്ധ​ന നി​കു​തി​യി​ള​വും കു​റ​ഞ്ഞ നി​ര​ക്കി​ൽ വൈ​ദ്യു​തി​യും ബു​ധ​നാ​ഴ്ച സ​ർ​ക്കാ​ർ പ്ര​ഖ്യാ​പി​ച്ചി​രു​ന്നു.

ഫ്രാ​ൻ​സി​ലും ഇ​ന്ന​ലെ ക​ർ​ഷ​ക​ർ രാ​ജ്യ​വ്യാ​പ​ക​മാ​യി പ്ര​തി​ഷേ​ധ പ്ര​ക​ട​ന​ങ്ങ​ൾ സം​ഘ​ടി​പ്പി​ച്ചു.

Latest News

Corehub Up