Sat, 17 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Guidelines

വി​ദ്യാ​ർ​ഥി​ക​ളു​ടെ താ​മ​സ​സ്ഥ​ല​വും റാ​ഗിം​ഗ് നി​യ​മപ​രി​ധി​യി​ലേ​ക്ക്; മാ​​​​ർ​​​​ഗ​​​​നി​​​​ർ​​​​ദേ​​​​ശ​​​​ങ്ങ​​​​ളു​​​​മാ‍​യി സംസ്ഥാന സ​​​​ർ​​​​ക്കാ​​​​ർ

കൊ​​​​ച്ചി: കോ​​​​ള​​​​ജും സ്കൂ​​​​ളു​​​​ക​​​​ളും മാ​​​​ത്ര​​​​മ​​​​ല്ല, വി​​​​ദ്യാ​​​​ർ​​​​ഥി​​​​ക​​​​ൾ താ​​​​മ​​​​സി​​​​ക്കു​​​​ന്ന ഇ​​​​ട​​​​ങ്ങ​​​​ളും റാ​​​​ഗിം​​​​ഗ് സം​​​​ബ​​​​ന്ധി​​​​ച്ച നി​​​​യ​​​​മ​​​​ത്തി​​​​ന്‍റെ പ​​​​രി​​​​ധി​​​​യി​​​​ൽവ​​​​രു​​​​മെ​​​​ന്ന് സ​​​​ർ​​​​ക്കാ​​​​ർ മാ​​​​ർ​​​​ഗ​​​​നി​​​​ർ​​​​ദേ​​​​ശം. ഡി​​​​ജി​​​​റ്റ​​​​ൽ ഇ​​​​ട​​​​ങ്ങ​​​​ളി​​​​ല​​​​ട​​​​ക്കം വി​​​​ദ്യാ​​​​ർ​​​​ഥി​​​​ക​​​​ൾ​​​​ക്ക് ബു​​​​ദ്ധി​​​​മു​​​​ട്ടു​​​​ണ്ടാ​​​​കു​​​​ന്ന ഏ​​​​തു പ്ര​​​​വൃ​​​​ത്തി​​​​യെ​​​​യും റാ​​​​ഗിം​​​​ഗാ​​​​യി ക​​​​ണ​​​​ക്കാ​​​​ക്കും.

പു​​​​തി​​​​യ റാ​​​​ഗിം​​​​ഗ് നി​​​​രോ​​​​ധ​​​​ന​​​നി​​​​യ​​​​മം ന​​​​ട​​​​പ്പി​​​​ൽവ​​​​രാ​​​​ൻ കാ​​​​ല​​​​താ​​​​മ​​​​സ​​​​മെ​​​​ടു​​​​ക്കു​​​​ന്ന സാ​​​​ഹ​​​​ച​​​​ര്യ​​​​ത്തി​​​​ൽ ഹൈ​​​​ക്കോ​​​​ട​​​​തി നി​​​​ർ​​​​ദേ​​​​ശ​​​പ്ര​​​​കാ​​​​ര​​​​മാ​​​​ണ് സ​​​​ർ​​​​ക്കാ​​​​ർ ഇ​​​​തു​​​​സം​​​​ബ​​​​ന്ധി​​​​ച്ച മാ​​​​ർ​​​​ഗ​​​​നി​​​​ർ​​​​ദേ​​​​ശ​​​​ങ്ങ​​​​ൾ ത​​​​യാ​​​​റാ​​​​ക്കി​​​​യ​​​​ത്. മാ​​​​ർ​​​​ഗ​​​നി​​​​ർ​​​​ദേ​​​​ശ​​​​ങ്ങ​​​​ൾ ബാ​​​​ധ​​​​ക​​​​മാ​​​​കു​​​​ന്ന പ്ര​​​​ദേ​​​​ശ​​​​ങ്ങ​​​​ളു​​​​ടെ കാ​​​​ര്യ​​​​ത്തി​​​​ൽ വി​​​​ദ്യാ​​​​ഭ്യാ​​​​സ​​​ സ്ഥാ​​​​പ​​​​ന​​​​ത്തി​​​​ന​​​​ക​​​​ത്തും പു​​​​റ​​​​ത്തും എ​​​​ന്ന​​​രീ​​​​തി​​​​യി​​​​ലു​​​​ള്ള വാ​​​​ക്കു​​​​ക​​​​ളി​​​​ൽ

മാ​​​​റ്റം വേ​​​​ണ്ട​​​​തു​​​​ണ്ടെ​​​​ന്ന് സ​​​​ർ​​​​ക്കാ​​​​ർ വ്യ​​​​ക്ത​​​​മാ​​​​ക്കി. കോടതി നേ​​​​ര​​​​ത്തേ നി​​​​ർ​​​​ദേ​​​​ശി​​​​ച്ച പ്ര​​​​കാ​​​​രം ക​​​​ര​​​​ട് ബി​​​​ല്ലി​​​​ ന്‍റെ അ​​​​ടി​​​​സ്ഥാ​​​​ന​​​​ത്തി​​​​ലാ​​​​ണു മാ​​​​ർ​​​​ഗ​​​​നി​​​​ർ​​​​ദേ​​​​ശ​​​​ം ത​​​​യാ​​​​റാ​​​​ക്കി​​​​യ​​​​തെ​​​​ന്ന് സ​​​​ർ​​​​ക്കാ​​​​ർ അ​​​​റി​​​​യി​​​​ച്ചു.

പ്ര​​​​ധാ​​​​ന ഉ​​​​ള്ള​​​​ട​​​​ക്കം ഇ​​​​ങ്ങ​​​​നെ:

1.വി​​​​ദ്യാ​​​​ർ​​​​ഥി​​​​ക​​​​ൾ വാ​​​​ഹ​​​​നം കാ​​​​ത്തി​​​​രി​​​​ക്കു​​​​ന്ന സ്ഥ​​​​ല​​​​വും മാ​​​​ർ​​​​ഗ​​​നി​​​​ർ​​​​ദേ​​​​ശ പ്ര​​​​കാ​​​​രം വി​​​​ദ്യാ​​​​ല​​​​യം/​​​​ക​​​​ലാ​​​​ല​​​​യം എ​​​​ന്ന നി​​​​ർ​​​​വ​​​​ച​​​​ന​​​​ത്തി​​​​ന്‍റെ പ​​​​രി​​​​ധി​​​​യി​​​​ൽ വ​​​​രും.

2. റാ​​​​ഗിം​​​​ഗ് തെ​​​​ളി​​​​ഞ്ഞാ​​​​ൽ ക്രി​​​​മി​​​​ന​​​​ൽ കു​​​​റ്റ​​​​ത്തി​​​​നു​​​​ള്ള ശി​​​​ക്ഷ​​​​യ്ക്കു​​​ പു​​​​റ​​​​മേ വി​​​​ദ്യാ​​​​ഭ്യാ​​​​സ സ്ഥാ​​​​പ​​​​ന​​​​ത്തി​​​​ൽ​​​നി​​​​ന്ന് പു​​​​റ​​​​ത്താ​​​​ക്കു​​​​ക​​​​യും മൂ​​​​ന്നു വ​​​​ർ​​​​ഷ​​​​ത്തേ​​​​ക്ക് മ​​​​റ്റു സ്ഥാ​​​​പ​​​​ന​​​​ങ്ങ​​​​ളി​​​​ൽ പ്ര​​​​വേ​​​​ശ​​​​നം നി​​​​ഷേ​​​​ധി​​​​ക്കു​​​​ക​​​​യും ചെ​​​​യ്യും.

3. റാ​​​​ഗിം​​​​ഗ് ന​​​​ട​​​​ന്നെ​​​​ന്ന് പ്ര​​​​ഥ​​​​മ​​​​ദൃ​​​​ഷ്‌​​​ട്യാ ബോ​​​​ധ്യ​​​​പ്പെ​​​​ട്ടാ​​​​ൽ 24 മ​​​​ണി​​​​ക്കൂ​​​​റി​​​​ന​​​​കം പൊ​​​​ലി​​​​സി​​​​നു പ​​​​രാ​​​​തി കൈ​​​​മാ​​​​റു​​​​ക​​​​യും ആ​​​​രോ​​​​പ​​​​ണ​​​വി​​​​ധേ​​​​യ​​​​നാ​​​​യ വി​​​​ദ്യാ​​​​ർ​​​​ഥി​​​​യെ ഉ​​​​ട​​​​ന​​​​ടി സ​​​​സ്പെ​​​​ൻ​​​​ഡ് ചെ​​​​യ്യു​​​​ക​​​​യും വേ​​​​ണം.

4. പ​​​​രാ​​​​തി മ​​​​റ​​​​ച്ചു​​​​വ​​​​ച്ചാ​​​​ൽ സ്ഥാ​​​​പ​​​​ന മേ​​​​ധാ​​​​വി​​​​ക്കെ​​​​തി​​​​രേ​​​​യും റി​​​​ഗിം​​​​ഗി​​​​നെ​​​​തി​​​​രാ​​​​യ ന​​​​ട​​​​പ​​​​ടി​​​​യി​​​​ൽ വീ​​​​ഴ്ച വ​​​​രു​​​​ത്തു​​​​ന്ന സ്ഥാ​​​​പ​​​​ന​​​​ങ്ങ​​​​ൾ​​​​ക്കെ​​​​തി​​​​രേ​​​​യും ന​​​​ട​​​​പ​​​​ടി​​​​യു​​​​ണ്ടാ​​​​കും.

Kerala

അ​ക്ര​മ​കാ​രി​ക​ളാ​യ തെ​രു​വുനാ​യ്ക്ക​ളെ കൊ​ല്ലാ​ൻ മാ​ര്‍​ഗ​നി​ര്‍​ദേ​ശ​ങ്ങ​ള്‍ പു​റ​ത്തി​റ​ക്കി

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: നി​​​യ​​​ന്ത്ര​​​ണ​​​ങ്ങ​​​ള്‍​ക്കു വി​​​ധേ​​​യ​​​മാ​​​യി തെ​​​രു​​​വുനാ​​​യ്ക്ക​​​ളെ ഇ​​നി കൊ​​​ല്ലാം. ഇ​​​തു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട മാ​​​ര്‍​ഗ​​​നി​​​ര്‍​ദേ​​​ശ​​​ങ്ങ​​​ള്‍ സ​​​ര്‍​ക്കാ​​​ര്‍ പു​​​റ​​​ത്തി​​​റ​​​ക്കി. അ​​​ക്ര​​​മ​​​കാ​​​രി​​​ക​​​ളാ​​​യ നാ​​​യ്ക്ക​​​ളെ കൊ​​​ല്ലാ​​​മെ​​​ന്നു ത​​​ദ്ദേ​​​ശവ​​​കു​​​പ്പ് പു​​​റ​​​ത്തി​​​റ​​​ക്കി​​​യ മാ​​​ര്‍​ഗ​​​നി​​​ര്‍​ദേ​​​ശ​​​ങ്ങ​​​ളി​​​ല്‍ പ​​​റ​​​യു​​​ന്നു. കൂ​​​ടാ​​​തെ, പേ​​​വി​​​ഷ ബാ​​​ധ​​​യേ​​​റ്റ​​​തും ഗു​​​രു​​​ത​​​ര​​​മാ​​​യി പ​​​രി​​​ക്ക് പ​​​റ്റി​​​യ​​​തും മാ​​​റ്റാ​​​നാ​​​കാ​​​ത്ത രോ​​​ഗബാ​​​ധ​​​യേ​​​റ്റ​​​തു​​​മാ​​​യ നാ​​​യ്ക്ക​​​ളെ​​​യും കൊ​​​ല്ലാം.

നാ​​​യ്ക്ക​​​ള്‍​ക്ക് മ​​​രു​​​ന്ന് കു​​​ത്തി​​​വ​​​യ്ക്കു​​​ന്ന​​​ത് വെ​​​റ്റ​​​റി​​​ന​​​റി സ​​​ര്‍​ജ​​​ന്‍ ആ​​​യി​​​രി​​​ക്ക​​​ണ​​​മെ​​​ന്നു ക​​​ര്‍​ശ​​​ന നി​​​ര്‍​ദേ​​​ശ​​​മു​​​ണ്ട്. ഇ​​​തി​​​നാ​​​യി ത​​​ദ്ദേ​​​ശ സ്വ​​​യം​​​ഭ​​​ര​​​ണ ത​​​ല​​​ത്തി​​​ല്‍ ക​​​മ്മിറ്റി രൂ​​​പീ​​​ക​​​രി​​​ക്ക​​​ണം.

ത​​​ദ്ദേ​​​ശ സ്വ​​​യം​​​ഭ​​​ര​​​ണ സ്ഥാ​​​പ​​​ന​​​ത്തി​​​ലെ ചെ​​​യ​​​ര്‍​പേ​​​ഴ്‌​​​സ​​​ണ്‍ അ​​​ധ്യ​​​ക്ഷ​​​നും സെ​​​ക്ര​​​ട്ട​​​റി ക​​​ണ്‍​വീ​​​ന​​​റും ആ​​​യി​​​രി​​​ക്ക​​​ണം. വാ​​​ര്‍​ഡ് മെം​​​ബ​​​ര്‍, വെ​​​റ്റ​​​റി​​​ന​​​റി സ​​​ര്‍​ജ​​​ന്‍, മെ​​​ഡി​​​ക്ക​​​ല്‍ ഓ​​​ഫീ​​​സ​​​ര്‍, എ​​​ബി​​​സി കേ​​​ന്ദ്ര​​​ത്തി​​​ലെ പ്രൊ​​​ജ​​​ക്ട് ഇ​​​ന്‍​ചാ​​​ര്‍​ജ്, ആ​​​നി​​​മ​​​ല്‍ വെ​​​ല്‍​ഫെ​​​യ​​​ര്‍ ബോ​​​ര്‍​ഡ് അം​​​ഗം എ​​​ന്നി​​​വ​​​ര്‍ അം​​​ഗ​​​ങ്ങ​​​ളാ​​​യി​​​രി​​​ക്കും.

നാ​​​യ്ക്ക​​​ളെ യ​​​ന്ത്രം ഉ​​​പ​​​യോ​​​ഗി​​​ച്ച് കൊ​​​ല്ലാ​​​ന്‍ പാ​​​ടി​​​ല്ല. സോ​​​ഡി​​​യം പെ​​​ന്‍റോ ബാ​​​ര്‍​ബി​​​റ്റ​​​ല്‍, ത​​​യോ പെ​​​‍​ന്‍റാ​​​ല്‍ സോ​​​ഡി​​​യം എ​​​ന്നി​​​വ മാ​​​ത്ര​​​മേ കു​​​ത്തി​​​വയ്ക്കാ​​​ന്‍ പാ​​​ടു​​​ള്ളൂ. ദ​​​യാ​​​വ​​​ധ​​​ത്തി​​​ന് നാ​​​യ്ക്ക​​​ളെ പി​​​ടി​​​കൂ​​​ടി​​​യ ശേ​​​ഷം മൂ​​​ന്നു​​​നാ​​​ള്‍ ഐ​​​സൊ​​​ലേ​​​ഷ​​​ന്‍ സെ​​​ല്ലി​​​ല്‍ പാ​​​ര്‍​പ്പി​​​ക്ക​​​ണം.

ആ​​​രെ​​​ങ്കി​​​ലും ഏ​​​റ്റെ​​​ടു​​​ക്കാ​​​ന്‍ ത​​​യാ​​​റു​​​ണ്ടോ എ​​​ന്ന് പ​​​രി​​​ശോ​​​ധി​​​ച്ച ശേ​​​ഷം മാ​​​ത്ര​​​മാ​​​യി​​​രി​​​ക്ക​​​ണം ദ​​​യാ​​​വ​​​ധ​​​മെ​​​ന്നും മാ​​​ര്‍​ഗ​​​നി​​​ര്‍​ദേ​​​ശ​​​ത്തി​​​ലു​​​ണ്ട്.

Kerala

ലെ​യ്ന്‍ ട്രാ​ഫി​ക്: സു​ര​ക്ഷാ മാ​ര്‍​ഗ​നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി പോ​ലീ​സ്

തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം: കേ​​​​ര​​​​ള​​​​ത്തി​​​​ലെ വി​​​​വി​​​​ധ റോ​​​​ഡു​​​​ക​​​​ളി​​​​ല്‍, പ്ര​​​​ത്യേ​​​​കി​​​​ച്ച് നാ​​​​ഷ​​​​ണ​​​​ല്‍ ഹൈ​​​​വേ​​​​ക​​​​ളി​​​​ല്‍ ഇ​​​​രു​​​​ച​​​​ക്ര വാ​​​​ഹ​​​​നം ഓ​​​​ടി​​​​ക്കു​​​​ന്ന​​​​വ​​​​ര്‍​ക്ക് കൂ​​​​ടു​​​​ത​​​​ല്‍ സു​​​​ര​​​​ക്ഷാ മാ​​​​ര്‍​ഗ​​​​നി​​​​ര്‍​ദേ​​​​ശ​​​​ങ്ങ​​​​ളു​​​​മാ​​​​യി കേ​​​​ര​​​​ളപോ​​​​ലീ​​​​സ്.

റോ​​​​ഡി​​​​ന്‍റെ വ​​​​ല​​​​തു​​​​വ​​​​ശം ചേ​​​​ര്‍​ന്നും മീ​​​​ഡി​​​​യ​​​​നോ​​​​ട് ചേ​​​​ര്‍​ന്നും വാ​​​​ഹ​​​​നം ഓ​​​​ടി​​​​ക്കു​​​​ന്ന പ്ര​​​​വ​​​​ണ​​​​ത വ​​​​ര്‍​ധി​​​​ച്ചു​​​​വ​​​​രു​​​​ന്ന​​​​താ​​​​യി കേ​​​​ര​​​​ള പൊ​​​​ലീ​​​​സി​​​​ന്‍റെ ട്രാ​​​​ഫി​​​​ക് ആ​​​​ന്‍​ഡ് റോ​​​​ഡ് സേ​​​​ഫ്റ്റി മാ​​​​നേ​​​​ജ്‌​​​​മെ​​​​ന്‍റി​​​​ന്‍റെ നി​​​​രീ​​​​ക്ഷ​​​​ണ​​​​ത്തി​​​​ല്‍ ക​​​​ണ്ടെ​​​​ത്തി​​​​യി​​​​ട്ടു​​​​ണ്ട്.

മീ​​​​ഡി​​​​യ​​​​നോ​​​​ട് ചേ​​​​ര്‍​ന്ന് വാ​​​​ഹ​​​​നം ഓ​​​​ടി​​​​ക്കു​​​​ന്ന​​​​ത് സു​​​​ര​​​​ക്ഷി​​​​ത​​​​മാ​​​​ണെ​​​​ന്ന തെ​​​​റ്റി​​​​ദ്ധാ​​​​ര​​​​ണ​​​​മൂ​​​​ല​​​​മാ​​​​ണ് സ്ത്രീ​​​​ക​​​​ള്‍ ഉ​​​​ള്‍​പ്പെ​​​​ടെ​​​​യു​​​​ള്ള യാ​​​​ത്ര​​​​ക്കാ​​​​ര്‍ ഇ​​​​ത്ത​​​​ര​​​​ത്തി​​​​ല്‍ വാ​​​​ഹ​​​​നം ഓ​​​​ടി​​​​ക്കു​​​​ന്ന​​​​ത്. പ​​​​ല​​​​പ്പോ​​​​ഴും ഗ​​​​താ​​​​ഗ​​​​ത നി​​​​യ​​​​മ​​​​ങ്ങ​​​​ളെ​​​​ക്കു​​​​റി​​​​ച്ചു​​​​ള്ള അ​​​​ജ്ഞ​​​​ത​​​​യാ​​​​ണ് ഇ​​​​ത്ത​​​​ര​​​​ത്തി​​​​ലു​​​​ള്ള നി​​​​യ​​​​മ​​​​ലം​​​​ഘ​​​​ന​​​​ങ്ങ​​​​ള്‍​ക്കും അ​​​​തു​​​​വ​​​​ഴി​​​​യു​​​​ള്ള അ​​​​പ​​​​ക​​​​ട​​​​ങ്ങ​​​​ള്‍​ക്കും കാ​​​​ര​​​​ണം.

നാ​​​​ഷ​​​​ണ​​​​ല്‍ ഹൈ​​​​വേ ഉ​​​​ള്‍​പ്പെ​​​​ടെ​​​​യു​​​​ള്ള വി​​​​വി​​​​ധ റോ​​​​ഡു​​​​ക​​​​ളി​​​​ല്‍ പാ​​​​ലി​​​​ക്കേ​​​​ണ്ട ലൈ​​​​ൻ ട്രാ​​​​ഫി​​​​ക് സം​​​​വി​​​​ധാ​​​​നം കാ​​​​ര്യ​​​​ക്ഷ​​​​മ​​​​മാ​​​​യി പാ​​​​ലി​​​​ക്ക​​​​പ്പെ​​​​ടാ​​​​ത്ത​​​​താണ്. റോ​​​​ഡ​​​​പ​​​​ക​​​​ട​​​​ങ്ങ​​​​ള്‍ വ​​​​ര്‍​ധി​​​​ക്കു​​​​ന്ന​​​​തി​​​​നു​​​​ള്ള പ്ര​​​​ധാ​​​​ന​​​​കാ​​​​ര​​​​ണം. റോ​​​​ഡി​​​​ലെ ഗ​​​​താ​​​​ഗ​​​​തം സു​​​​ഗ​​​​മ​​​​മാ​​​​ക്കു​​​​ന്ന​​​​തി​​​​നാ​​​​യി വാ​​​​ഹ​​​​ന​​​​ങ്ങ​​​​ള്‍ ഓ​​​​രോ വ​​​​രി​​​​യാ​​​​യി ക്ര​​​​മീ​​​​ക​​​​രി​​​​ക്കു​​​​ന്ന രീ​​​​തി​​​​യാ​​​​ണ് ലൈ​​​​ൻ ട്രാ​​​​ഫി​​​​ക് സം​​​​വി​​​​ധാ​​​​നം. ലൈ​​​​ൻ അ​​​​ച്ച​​​​ട​​​​ക്കം പാ​​​​ലി​​​​ക്കു​​​​ന്ന​​​​ത് ഗ​​​​താ​​​​ഗ​​​​ത​​​​ക്കു​​​​രു​​​​ക്ക് കു​​​​റ​​​​യ്ക്കാ​​​​നും അ​​​​പ​​​​ക​​​​ട​​​​ങ്ങ​​​​ള്‍ ഒ​​​​ഴി​​​​വാ​​​​ക്കാ​​​​നും സ​​​​ഹാ​​​​യി​​​​ക്കു​​​​ന്നു.

സാ​​​​വ​​​​ധാ​​​​നം പോ​​​​കു​​​​ന്ന വാ​​​​ഹ​​​​ന​​​​ങ്ങ​​​​ളും ഭാ​​​​ര​​​​മേ​​​​റി​​​​യ വാ​​​​ഹ​​​​ന​​​​ങ്ങ​​​​ളും എ​​​​പ്പോ​​​​ഴും റോ​​​​ഡി​​​​ന്‍റെ ഏ​​​​റ്റ​​​​വും ഇ​​​​ട​​​​തു​​​​വ​​​​ശ​​​​ത്തു​​​​ള്ള ലെ​​​​യ്ന്‍ ഉ​​​​പ​​​​യോ​​​​ഗി​​​​ക്ക​​​​ണം. സാ​​​​ധാ​​​​ര​​​​ണ വേ​​​​ഗ​​​​ത​​​​യി​​​​ല്‍ പോ​​​​കു​​​​ന്ന വാ​​​​ഹ​​​​ന​​​​ങ്ങ​​​​ള്‍​ക്കു മ​​​​ധ്യ​​​​ഭാ​​​​ഗ​​​​ത്തെ ലെയ്ൻ ഉ​​​​പ​​​​യോ​​​​ഗി​​​​ക്കാം. മ​​​​റ്റു വാ​​​​ഹ​​​​ന​​​​ങ്ങ​​​​ളെ മ​​​​റി​​​​ക​​​​ട​​​​ക്കാ​​​​ന്‍ മാ​​​​ത്ര​​​​മാ​​​​ണ് സാ​​​​ധാ​​​​ര​​​​ണ​​​​യാ​​​​യി ഏ​​​​റ്റ​​​​വും വ​​​​ല​​​​തു​​​​വ​​​​ശ​​​​ത്തെ ലെയ്​​​​ൻ ഉ​​​​പ​​​​യോ​​​​ഗി​​​​ക്കു​​​​ന്ന​​​​ത്.

മ​​​​റി​​​​ക​​​​ട​​​​ന്ന ശേ​​​​ഷം വീ​​​​ണ്ടും പ​​​​ഴ​​​​യ ലെയ്നി​​​​ലേ​​​​ക്ക് മാ​​​​റേ​​​​ണ്ട​​​​താ​​​​ണ്. ലെയ്ൻ മാ​​​​റു​​​​ന്ന​​​​തി​​​​ന് മു​​​​ന്‍​പാ​​​​യി കൃ​​​​ത്യ​​​​മാ​​​​യി ഇ​​​​ന്‍​ഡി​​​​ക്കേ​​​​റ്റ​​​​ര്‍ ഉ​​​​പ​​​​യോ​​​​ഗി​​​​ക്കു​​​​ക. റി​​​​യ​​​​ര്‍ വ്യൂ ​​​​മി​​​​റ​​​​റും സൈ​​​​ഡ് മി​​​​റ​​​​റു​​​​ക​​​​ളും ഉ​​​​പ​​​​യോ​​​​ഗി​​​​ച്ച് പി​​​​ന്നി​​​​ല്‍ നി​​​​ന്നും വ​​​​ശ​​​​ങ്ങ​​​​ളി​​​​ല്‍നി​​​​ന്നും വ​​​​രു​​​​ന്ന വാ​​​​ഹ​​​​ന​​​​ങ്ങ​​​​ള്‍ ശ്ര​​​​ദ്ധി​​​​ക്കു​​​​ക. മ​​​​റ്റു വാ​​​​ഹ​​​​ന​​​​ങ്ങ​​​​ള്‍​ക്ക് ബു​​​​ദ്ധി​​​​മു​​​​ട്ടു​​​​ണ്ടാ​​​​ക്കാ​​​​ത്ത രീ​​​​തി​​​​യി​​​​ല്‍ കൃ​​​​ത്യ​​​​മാ​​​​യ അ​​​​ക​​​​ലം പാ​​​​ലി​​​​ച്ചു​​​​കൊ​​​​ണ്ട് മാ​​​​ത്രം ലെയ്​​​​ൻ മാ​​​​റു​​​​ക. മു​​​​റി​​​​ഞ്ഞ വെ​​​​ള്ള വ​​​​ര​​​​ക​​​​ളു​​​​ള്ള ഇ​​​​ട​​​​ങ്ങ​​​​ളി​​​​ല്‍ സു​​​​ര​​​​ക്ഷി​​​​ത​​​​മെ​​​​ങ്കി​​​​ല്‍ ലെയ്ൻ മാ​​​​റാം.

മു​​​​റി​​​​യാ​​​​ത്ത വെ​​​​ള്ള വ​​​​ര​​​​ക​​​​ളു​​​​ള്ള ഇ​​​​ട​​​​ങ്ങ​​​​ളി​​​​ല്‍ ലെ​​​​യ്ന്‍ മാ​​​​റു​​​​ന്ന​​​​ത് അ​​​​നു​​​​വ​​​​ദ​​​​നീ​​​​യ​​​​മ​​​​ല്ല. മ​​​​ഞ്ഞ വ​​​​ര​​​​ക​​​​ളു​​​​ള്ള ഇ​​​​ട​​​​ങ്ങ​​​​ളി​​​​ല്‍ മ​​​​റി​​​​ക​​​​ട​​​​ക്കു​​​​ന്ന​​​​ത് ഒ​​​​ഴി​​​​വാ​​​​ക്കു​​​​ക. ജം​​​​ഗ്ഷ​​​​നു​​​​ക​​​​ളി​​​​ലും സീ​​​​ബ്ര ക്രോ​​​​സിം​​​​ഗു​​​​ക​​​​ളി​​​​ലും ലെയ്ൻ മാ​​​​റു​​​​ന്ന​​​​ത് ഒ​​​​ഴി​​​​വാ​​​​ക്കു​​​​ക.

റോ​​​​ഡ​​​​രി​​​​കി​​​​ലെ ട്രാ​​​​ഫി​​​​ക് സൈ​​​​ന്‍ ബോ​​​​ര്‍​ഡു​​​​ക​​​​ളി​​​​ലെ അ​​​​ട​​​​യാ​​​​ള​​​​ങ്ങ​​​​ള്‍ കൃ​​​​ത്യ​​​​മാ​​​​യി പാ​​​​ലി​​​​ക്ക​​​​ണ​​​​മെ​​​​ന്നും നി​​​​ര്‍​ദേ​​​​ശ​​​​ങ്ങ​​​​ളി​​​​ല്‍ പ​​​​റ​​​​യു​​​​ന്നു. ട്രാ​​​​ഫി​​​​ക് നി​​​​യ​​​​മ​​​​ലം​​​​ഘ​​​​ന​​​​ങ്ങ​​​​ള്‍ ശ്ര​​​​ദ്ധ​​​​യി​​​​ല്‍​പ്പെ​​​​ട്ടാ​​​​ല്‍, ട്രാ​​​​ഫി​​​​ക് ആ​​​​ന്‍​ഡ് റോ​​​​ഡ് സേ​​​​ഫ്റ്റി മാ​​​​നേ​​​​ജ്‌​​​​മെ​​​​ന്‍റി​​​​ന്‍റെ റോ​​​​ഡ് സു​​​​ര​​​​ക്ഷാ സം​​​​രം​​​​ഭ​​​​മാ​​​​യ ശു​​​​ഭ​​​​യാ​​​​ത്ര വാ​​​​ട്‌​​​​സ്ആ​​​​പ്പ് ന​​​​മ്പ​​​​ര്‍ (974700 1099) മു​​​​ഖേ​​​​ന നി​​​​യ​​​​മ​​​​ലം​​​​ഘ​​​​ന​​​​ങ്ങ​​​​ളു​​​​ടെ ഫോ​​​​ട്ടോ, ഓ​​​​ഡി​​​​യോ, വീ​​​​ഡി​​​​യോ എ​​​​ന്നി​​​​വ​​​​യോ​​​​ടൊ​​​​പ്പം നി​​​​യ​​​​മ​​​​ലം​​​​ഘ​​​​നം ന​​​​ട​​​​ന്ന ജി​​​​ല്ല, സ്ഥ​​​​ലം, തീ​​​​യ​​​​തി, സ​​​​മ​​​​യം, വാ​​​​ഹ​​​​ന​​​​ത്തി​​​​ന്‍റെ ന​​​​മ്പ​​​​ര്‍ ഉ​​​​ള്‍​പ്പ​​​​ടെ പൊ​​​​തു​​​​ജ​​​​ന​​​​ങ്ങ​​​​ള്‍​ക്ക് അ​​​​റി​​​​യി​​​​ക്കാം.

Kerala

ഗവ. പ്ലീഡര്‍ നിയമനത്തിന് മാര്‍ഗരേഖ: കരട് സര്‍ക്കുലര്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ചു

കൊ​​​ച്ചി: ഗ​​​വ. പ്ലീ​​​ഡ​​​ര്‍മാ​​​രു​​​ടെ​​​യും പ​​​ബ്ലി​​​ക് പ്രോ​​​സി​​​ക്യൂ​​​ട്ട​​​ര്‍മാ​​​രു​​​ടെ​​​യും നി​​​യ​​​മ​​​ന​​​ത്തി​​​ന് സ​​​ര്‍ക്കാ​​​ര്‍ ത​​​യാ​​​റാ​​​ക്കു​​​ന്ന മാ​​​ര്‍ഗ​​​നി​​​ര്‍ദേ​​​ശ​​​ങ്ങ​​​ളു​​​ടെ ക​​​ര​​​ട് സ​​​ര്‍ക്കു​​​ല​​​ര്‍ നി​​​യ​​​മ​​​വ​​​കു​​​പ്പ് ഹൈ​​​ക്കോ​​​ട​​​തി​​​യി​​​ല്‍ ഹാ​​​ജ​​​രാ​​​ക്കി.

ഒ​​​ഴി​​​വു​​​ക​​​ള്‍ സം​​​ബ​​​ന്ധി​​​ച്ച് വ്യാ​​​പ​​​ക പ്ര​​​ചാ​​​ര​​​ണം ന​​​ല്‍കി​​​യും നോ​​​ട്ടീ​​​സ് ബോ​​​ര്‍ഡു​​​ക​​​ളി​​​ല്‍ പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ച്ചും വേ​​​ണം നി​​​യ​​​മ​​​ന​​​ത്തി​​​നു​​​ള്ള അ​​​ന്തി​​​മ പാ​​​ന​​​ല്‍ ത​​​യാ​​​റാ​​​ക്കേ​​​ണ്ട​​​തെ​​​ന്ന് സ​​​ര്‍ക്കു​​​ല​​​റി​​​ല്‍ പ​​​റ​​​യു​​​ന്നു.

ജി​​​ല്ലാ ഗ​​​വ. പ്ലീ​​​ഡ​​​ര്‍, പ​​​ബ്ലി​​​ക് പ്രോ​​​സി​​​ക്യൂ​​​ട്ട​​​ര്‍, അ​​​ഡീ. ഗ​​​വ. പ്ലീ​​​ഡ​​​ര്‍, അ​​​ഡീ. പ​​​ബ്ലി​​​ക് പ്രോ​​​സി​​​ക്യൂ​​​ട്ട​​​ര്‍ ത​​​സ്തി​​​ക​​​ക​​​ളി​​​ലെ ഒ​​​ഴി​​​വു​​​ക​​​ള്‍ സം​​​ബ​​​ന്ധി​​​ച്ച് ക​​​ള​​​ക്ട​​​റേ​​​റ്റ്, ജി​​​ല്ലാ കോ​​​ട​​​തി, ബാ​​​ര്‍ അ​​​സോ​​​സി​​​യേ​​​ഷ​​​ന്‍ എ​​​ന്നി​​​വി​​​ട​​​ങ്ങ​​​ളി​​​ല്‍ വി​​​ജ്ഞാ​​​പ​​​നം പ്ര​​​ദ​​​ര്‍ശി​​​പ്പി​​​ക്ക​​​ണം. പ​​​ത്ര​​​പ്പ​​​ര​​​സ്യ​​​വും ന​​​ല്‍ക​​​ണം. ഇ​​​തി​​​ന്‍റെ ഉ​​​ത്ത​​​ര​​​വാ​​​ദി​​​ത്വം ജി​​​ല്ലാ ക​​​ള​​​ക്ട​​​ര്‍മാ​​​ര്‍ക്കാ​​​യി​​​രി​​​ക്കും.

അ​​​ര്‍ഹ​​​രാ​​​യ​​​വ​​​രു​​​ടെ പ​​​ട്ടി​​​ക ത​​​യാ​​​റാ​​​ക്കി​​​യ​​​ശേ​​​ഷം ക​​​ള​​​ക്ട​​​ര്‍, ജി​​​ല്ലാ ജ​​​ഡ്ജി, ജി​​​ല്ലാ പോ​​​ലീ​​​സ് മേ​​​ധാ​​​വി എ​​​ന്നി​​​വ​​​രു​​​ടെ സം​​​യു​​​ക്ത യോ​​​ഗം വി​​​ളി​​​ക്ക​​​ണം. യോ​​​ഗ​​​ത്തി​​​ലെ ച​​​ര്‍ച്ച​​​ക​​​ള്‍ക്കും മെ​​​റി​​​റ്റ് അ​​​ടി​​​സ്ഥാ​​​ന​​​മാ​​​ക്കി​​​യു​​​ള്ള വി​​​ല​​​യി​​​രു​​​ത്ത​​​ലു​​​ക​​​ള്‍ക്കും ശേ​​​ഷ​​​മാ​​​യി​​​രി​​​ക്ക​​​ണം സ​​​ര്‍ക്കാ​​​ര്‍ അ​​​ഭി​​​ഭാ​​​ഷ​​​ക​​​രു​​​ടെ അ​​​ന്തി​​​മ പാ​​​ന​​​ല്‍ ത​​​യാ​​​റാ​​​ക്കേ​​​ണ്ട​​​ത്.

സ​​​ര്‍ക്കാ​​​ര്‍ അ​​​ഭി​​​ഭാ​​​ഷ​​​ക നി​​​യ​​​മ​​​ന​​​വു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട മാ​​​ര്‍ഗ​​​നി​​​ര്‍ദേ​​​ശ​​​ങ്ങ​​​ള്‍ പു​​​റ​​​പ്പെ​​​ടു​​​വി​​​ക്ക​​​ണ​​​മെ​​​ന്നാ​​​വ​​​ശ്യ​​​പ്പെ​​​ട്ട് അ​​​ഡ്വ. പി.​​​എ​​​സ്. സു​​​ധീ​​​ര്‍ ഉ​​​ള്‍പ്പെ​​​ടെ ന​​​ല്‍കി​​​യ ഹ​​​ര്‍ജി​​​യി​​​ലാ​​​ണു ക​​​ര​​​ട് നി​​​ര്‍ദേ​​​ശ​​​ങ്ങ​​​ള്‍ ഹാ​​​ജ​​​രാ​​​ക്കി​​​യ​​​ത്.

Kerala

വിധി പറയുന്നതിലെ കാലതാമസം: ഹൈക്കോടതികള്‍ക്ക് സുപ്രീംകോടതിയുടെ മാര്‍ഗനിര്‍ദേശം

ന്യൂഡല്‍ഹി: വിധി പറയുന്നതിലെ കാലതാമസം ഒഴിവാക്കാന്‍ ഹൈക്കോടതികള്‍ക്ക് പുതിയ മാർഗനിർദേശം പുറപ്പെടുവിച്ച് സുപ്രീംകോടതി. വിധി പറയുന്നതിനായി മാറ്റിവച്ച കേസുകളില്‍ മൂന്ന് മാസത്തിനകം വിധി പ്രസ്താവിക്കണമെന്നാണ് സുപ്രീം കോടതിയുടെ നിർദേശം.

ജാമ്യാപേക്ഷകളിലെ ഉത്തരവുകള്‍ വാദം കേള്‍ക്കുന്ന അതേ ദിവസം തന്നെയോ, അല്ലെങ്കില്‍ പരമാവധി അടുത്ത ദിവസമോ പ്രസ്താവിക്കണം. തടവുകാരന്‍റെ മോചനം സംബന്ധിച്ച് ജാമ്യം അനുവദിച്ചതിന്‍റെയും ശിക്ഷ മരവിപ്പിച്ചതിന്‍റെയും ഉത്തരവുകള്‍ ജയില്‍ അധികൃതരെ ഉടന്‍ തന്നെ അറിയിക്കണമെന്നും സുപ്രീം കോടതി വ്യക്തമാക്കി.

വിധിയുടെ പ്രധാന ഭാഗം മാത്രമാണ് പ്രസ്താവിക്കുന്നതെങ്കില്‍ കാരണങ്ങള്‍ സഹിതമുള്ള വിശദമായ വിധിന്യായം 15 ദിവസത്തിനകം വെബ്‌സൈറ്റില്‍ അപ്‌ലോഡ് ചെയ്യണം. കേസ് വിധി പറയാന്‍ മാറ്റിവച്ച് നാല് മാസമായിട്ടും വിധി പ്രസ്താവിച്ചില്ലെങ്കില്‍, കേസ് മറ്റൊരു ബെഞ്ചിന് വിട്ടുനല്‍കാന്‍ കക്ഷികള്‍ക്ക് ചീഫ് ജസ്റ്റീസിനോട് അപേക്ഷിക്കാമെന്നും സുപ്രീംകോടതി നിർദേശത്തിൽ പറയുന്നു.

National

എ​ബോ​ള വ്യാ​പ​നം: വി​മാ​ന​ക്ക​മ്പ​നി​ക​ൾ​ക്ക് ക​ർ​ശ​ന മാ​ർ​ഗ​നി​ർ​ദ്ദേ​ശ​ങ്ങ​ളു​മാ​യി ഡി​ജി​സി​എ

ന്യൂ​ഡ​ൽ​ഹി: ആ​ഫ്രി​ക്ക​ൻ രാ​ജ്യ​ങ്ങ​ളി​ൽ എ​ബോ​ള രോ​ഗ​ബാ​ധ സ്ഥി​രീ​ക​രി​ച്ച പ​ശ്ചാ​ത്ത​ല​ത്തി​ൽ വി​മാ​ന​ക്ക​മ്പ​നി​ക​ൾ​ക്കാ​യി ക​ടു​ത്ത ജാ​ഗ്ര​താ നി​ർ​ദ്ദേ​ശ​ങ്ങ​ള​ട​ങ്ങി​യ പു​തു​ക്കി​യ മാ​ർ​ഗ​രേ​ഖ വ്യോ​മ​യാ​ന മ​ന്ത്രാ​ല​യ​ത്തി​ന് കീ​ഴി​ലു​ള്ള ഡി​പ്പാ​ർ​ട്ട്മെ​ന്‍റാ​യ ഡി​ജി​സി​എ പു​റ​ത്തി​റ​ക്കി.

ഉ​ഗാ​ണ്ട, കോം​ഗോ എ​ന്നീ രാ​ജ്യ​ങ്ങ​ളി​ൽ നി​ന്ന് നേ​രി​ട്ടോ അ​ല്ലെ​ങ്കി​ൽ മ​റ്റ് രാ​ജ്യ​ങ്ങ​ൾ വ​ഴി ട്രാ​ൻ​സി​റ്റ് ചെ​യ്തോ ഇ​ന്ത്യ​യി​ലേ​ക്ക് എ​ത്തു​ന്ന എ​ല്ലാ യാ​ത്ര​ക്കാ​രും നി​ർ​ബ​ന്ധ​മാ​യും 'സ്വ​യം സാ​ക്ഷ്യ​പ​ത്ര ഫോം' ​പൂ​രി​പ്പി​ച്ചു ന​ൽ​ക​ണ​മെ​ന്ന് ഡ​യ​റ​ക്ട​റേ​റ്റ് ജ​ന​റ​ൽ ഓ​ഫ് സി​വി​ൽ ഏ​വി​യേ​ഷ​ൻ ഉ​ത്ത​ര​വി​ട്ടു.

യാ​ത്ര​ക്കാ​രു​ടെ ആ​രോ​ഗ്യ​സ്ഥി​തി മു​ൻ​കൂ​ട്ടി മ​ന​സ്സി​ലാ​ക്കു​ന്ന​തി​നും രാ​ജ്യ​ത്തേ​ക്ക് രോ​ഗ​വ്യാ​പ​നം ഉ​ണ്ടാ​കു​ന്ന​ത് ത​ട​യു​ന്ന​തി​നും വേ​ണ്ടി​യാ​ണ് ഈ ​അ​ടി​യ​ന്ത​ര ന​ട​പ​ടി. എ​ബോ​ള ബാ​ധി​ത പ്ര​ദേ​ശ​ങ്ങ​ളി​ൽ നി​ന്ന് വ​രു​ന്ന യാ​ത്ര​ക്കാ​രെ നി​രീ​ക്ഷി​ക്കാ​നും നി​ർ​ദ്ദേ​ശ​ങ്ങ​ൾ കൃ​ത്യ​മാ​യി പാ​ലി​ക്കു​ന്നു​ണ്ടെ​ന്ന് ഉ​റ​പ്പാ​ക്കാ​നും എ​ല്ലാ വി​മാ​ന​ക്ക​മ്പ​നി​ക​ൾ​ക്കും അ​തോ​റി​റ്റി ക​ർ​ശ​ന നി​ർ​ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ട്.

 

Kerala

താ​ത്കാ​ലി​ക- ക​രാ​ർ ജീ​വ​ന​ക്കാ​രെ സ്ഥി​ര​പ്പെ​ടു​ത്താ​ൻ മാ​ർ​ഗ​നി​ർ​ദേ​ശം

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ര​​​ണ്ടാം പി​​​ണ​​​റാ​​​യി സ​​​ർ​​​ക്കാ​​​രി​​​ന്‍റെ കാ​​​ലാ​​​വ​​​ധി പൂ​​​ർ​​​ത്തി​​​യാ​​​ക്കു​​​ന്ന​​​തി​​​നു മു​​​ൻ​​​പ് താ​​​ത്കാ​​​ലി​​​ക- ക​​​രാ​​​ർ ജീ​​​വ​​​ന​​​ക്കാ​​​രെ സ്ഥി​​​ര​​​പ്പെ​​​ടു​​​ത്താ​​​നു​​​ള്ള നീ​​​ക്ക​​​ത്തി​​​ന് കോ​​​ട​​​തി​​​യി​​​ൽ നി​​​ന്ന് തി​​​രി​​​ച്ച​​​ടി നേ​​​രി​​​ട്ട സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ൽ കോ​​​ട​​​തി കേ​​​സു​​​ക​​​ൾ ഒ​​​ഴി​​​വാ​​​ക്കാ​​​ൻ പു​​​തു​​​ക്കി​​​യ മാ​​​ർ​​​ഗ​​​നി​​​ർ​​​ദേ​​​ശ​​​ങ്ങ​​​ൾ​​​ക്കു മ​​​ന്ത്രി​​​സ​​​ഭ അം​​​ഗീ​​​കാ​​​രം ന​​​ൽ​​​കി.

കാ​​​ഷ്വ​​​ൽ, താ​​​ത്കാ​​​ലി​​​ക സ്വീ​​​പ്പ​​​ർ​​​മാ​​​രു​​​ടെ സ്ഥി​​​ര​​​പ്പെ​​​ടു​​​ത്ത​​​ലു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ടാ​​​ണ് പു​​​തി​​​യ മാ​​​ർ​​​ഗ​​​രേ​​​ഖ. നി​​​ല​​​വി​​​ൽ ജോ​​​ലി ചെ​​​യ്യു​​​ന്ന കാ​​​ഷ്വ​​​ൽ സ്വീ​​​പ്പ​​​ർ​​​മാ​​​ർ​​​ക്ക് അ​​​ത​​​തു ജി​​​ല്ല​​​ക​​​ളി​​​ൽ പാ​​​ർ​​​ട്ട് ടൈം ​​​സ്വീ​​​പ്പ​​​ർ ത​​​സ്തി​​​ക​​​ക​​​ളി​​​ൽ ഇ​​​നി മു​​​ത​​​ൽ വ​​​രു​​​ന്ന ഒ​​​ഴി​​​വി​​​ന്‍റെ 20 ശ​​​ത​​​മാ​​​നം ത​​​സ്തി​​​ക​​​ക​​​ളി​​​ലേ​​​ക്ക് നി​​​യ​​​മ​​​നം അ​​​നു​​​വ​​​ദി​​​ക്കാ​​​ൻ ക​​​ഴി​​​യു​​​മോ എ​​​ന്നു പ​​​രി​​​ശോ​​​ധി​​​ക്കും. ഇ​​​ക്കാ​​​ര്യം ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ഭ​​​ര​​​ണ പ​​​രി​​​ഷ്കാ​​​ര വ​​​കു​​​പ്പു​​​മാ​​​യി കൂ​​​ടി​​​യാ​​​ലോ​​​ചി​​​ച്ച് പ്ര​​​ത്യേ​​​കം തീ​​​രു​​​മാ​​​ന​​​മെ​​​ടു​​​ക്കാ​​​നാ​​​ണ് മ​​​ന്ത്രി​​​സ​​​ഭാ നി​​​ർ​​​ദേ​​​ശം.

സ​​​ർ​​​ക്കാ​​​ർ സ്ഥാ​​​പ​​​ന​​​ങ്ങ​​​ളി​​​ൽ പ​​​ല​​​യി​​​ട​​​ത്തും താ​​​ത്ക്കാ​​​ലി​​​ക ത​​​സ്തി​​​ക​​​ക​​​ളി​​​ൽ രാ​​​ഷ്ട്രീ​​​യ നി​​​യ​​​മ​​​ന​​​മാ​​​ണ് ന​​​ട​​​ക്കു​​​ന്ന​​​തെ​​​ന്നാ​​​ണ് ആ​​​രോ​​​പ​​​ണം.​​സ​​​ർ​​​ക്കാ​​​ർ, അ​​​ർ​​​ധ​​​സ​​​ർ​​​ക്കാ​​​ർ സ്ഥാ​​​പ​​​ന​​​ങ്ങ​​​ളി​​​ലെ താ​​​ല്കാ​​​ലി​​​ക​​​ക്കാ​​​രെ സ്ഥി​​​ര​​​പ്പെ​​​ടു​​​ത്താ​​​നു​​​ള്ള നീ​​​ക്ക​​​ത്തി​​​ന് നേ​​​ര​​​ത്തെ ഹൈ​​​ക്കോ​​​ട​​​തി​​​യി​​​ൽ നി​​​ന്ന് തി​​​രി​​​ച്ച​​​ടി നേ​​​രി​​​ട്ടി​​​രു​​​ന്നു. സു​​​പ്രീം കോ​​​ട​​​തി​​​യു​​​ടെ മാ​​​ർ​​​ഗ​​​നി​​​ർ​​​ദേ​​​ശ​​​ങ്ങ​​​ൾ ലം​​​ഘി​​​ച്ച് നി​​​യ​​​മ​​​നം ന​​​ട​​​ത്ത​​​രു​​​തെ​​​ന്ന മു​​​ൻ ഉ​​​ത്ത​​​ര​​​വു​​​ക​​​ൾ പാ​​​ലി​​​ക്കാ​​​ത്ത​​​തി​​​നെ​​​യാ​​​ണ് കോ​​​ട​​​തി വി​​​മ​​​ർ​​​ശി​​​ച്ച​​​ത്.

Kerala

ക​ണ​ക‌്ട് ടു ​വ​ർ​ക്ക് പ​ദ്ധ​തി: പു​തു​ക്കി​യ മാ​ർ​ഗ​രേ​ഖ​യ്ക്ക് അം​ഗീ​കാ​രം

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: മു​​​ഖ്യ​​​മ​​​ന്ത്രി​​​യു​​​ടെ ക​​​ണ​​​ക്ട് ടു ​​​വ​​​ർ​​​ക്ക് പ​​​ദ്ധ​​​തി​​​യു​​​ടെ പു​​​തു​​​ക്കി​​​യ മാ​​​ർ​​​ഗ​​​രേ​​​ഖ​​​യ്ക്ക് മ​​​ന്ത്രി​​​സ​​​ഭ​​​യു​​​ടെ അം​​​ഗീ​​​കാ​​​രം. അ​​​പേ​​​ക്ഷ​​​ക​​​രു​​​ടെ കു​​​ടു​​​ബ വാ​​​ർ​​​ഷി​​​ക വ​​​രു​​​മാ​​​നം അ​​​ഞ്ച് ല​​​ക്ഷം രൂ​​​പ​​​യി​​​ൽ ക​​​വി​​​യാ​​​ൻ പാ​​​ടി​​​ല്ല. അ​​​പേ​​​ക്ഷ​​​ക​​​ർ കേ​​​ള​​​ത്തി​​​ലെ സ്ഥി​​​ര​​​താ​​​മ​​​സ​​​ക്കാ​​​രും അ​​​പേ​​​ക്ഷി​​​ക്കു​​​ന്ന തീ​​​യ​​​തി​​​ൽ 18 വ​​​യ​​​സ് പൂ​​​ർ​​​ത്തി​​​യാ​​​യ​​​വ​​​രും 30 വ​​​യ​​​സ് ക​​​വി​​​യാ​​​ത്ത​​​വ​​​രു​​​മാ​​​ക​​​ണം.

കേ​​​ന്ദ്ര-​​​സം​​​സ്ഥാ​​​ന സ​​​ർ​​​ക്കാ​​​ർ വ​​​കു​​​പ്പു​​​ക​​​ൾ, കേ​​​ന്ദ്ര-​​​സം​​​സ്ഥാ​​​ന പൊ​​​തു​​​മേ​​​ഖ​​​ലാ സ്ഥാ​​​പ​​​ന​​​ങ്ങ​​​ൾ, കേ​​​ന്ദ്ര സം​​​സ്ഥാ​​​ന പൊ​​​തു​​​മേ​​​ഖ​​​ലാ സ്ഥാ​​​പ​​​ന​​​ങ്ങ​​​ളു​​​ടെ അ​​​നു​​​ബ​​​ന്ധ സ്ഥാ​​​പ​​​ന​​​ങ്ങ​​​ൾ, രാ​​​ജ്യ​​​ത്തെ അം​​​ഗീ​​​കൃ​​​ത സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല​​​ക​​​ൾ, ഡീം​​​ഡ് സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല, നി​​​ല​​​വി​​​ൽ പ്ര​​​വ​​​ർ​​​ത്തി​​​ക്കു​​​ന്ന അം​​​ഗീ​​​കൃ​​​ത സ്വ​​​കാ​​​ര്യ സ്ഥാ​​​പ​​​ന​​​ങ്ങ​​​ൾ എ​​​ന്നി​​​വി​​​ട​​​ങ്ങ​​​ളി​​​ൽ നൈ​​​പു​​​ണ്യ പ​​​രി​​​ശീ​​​ല​​​നം ന​​​ട​​​ത്തു​​​ന്ന​​​വ​​​രോ, യു​​​പി​​​എ​​​സ്‌​​​സി, പി​​​എ​​​സ്‌​​​സി, സ​​​ർ​​​വീ​​​സ് സെ​​​ല​​​ക്ഷ​​​ൻ ബോ​​​ർ​​​ഡ്, ക​​​ര- നാ​​​വി​​​ക- വ്യോ​​​മ സേ​​​ന, ബാ​​​ങ്ക്, റ​​​യി​​​ൽ​​​വേ, മ​​​റ്റു കേ​​​ന്ദ്ര-​​​സം​​​സ്ഥാ​​​ന പൊ​​​തു​​​മേ​​​ഖ​​​ല റി​​​ക്രൂ​​​ട്ട്മെ​​​ന്‍റ് ഏ​​​ജ​​​ൻ​​​സി​​​ക​​​ൾ എ​​​ന്നി​​​വ ന​​​ട​​​ത്തു​​​ന്ന മ​​​ത്സ​​​ര പ​​​രീ​​​ക്ഷ​​​ക​​​ൾ​​​ക്ക് അ​​​പേ​​​ക്ഷ സ​​​മ​​​ർ​​​പ്പി​​​ച്ചു ത​​​യാ​​​റെ​​​ടു​​​ക്കു​​​ന്ന​​​വ​​​രോ ആ​​​ക​​​ണം അ​​​പേ​​​ക്ഷ​​​ക​​​ർ. അ​​​ർ​​​ഹ​​​രാ​​​യ ആ​​​ദ്യ​​​ത്തെ അ​​​ഞ്ചു​​​ല​​​ക്ഷം പേ​​​ർ​​​ക്ക് സ്കോ​​​ള​​​ർ​​​ഷി​​​പ്പ് ന​​​ൽ​​​കും.

യു​​​വാ​​​ക്ക​​​ളു​​​ടെ ആ​​​ത്മ​​​വി​​​ശ്വാ​​​സം വ​​​ർ​​​ധി​​​പ്പി​​​ച്ചും പ​​​ഠ​​​നോ​​​ത്സാ​​​ഹം നി​​​ല​​​നി​​​ർ​​​ത്തി​​​യും നൈ​​​പു​​​ണ്യ വി​​​ക​​​സ​​​ന​​​ത്തി​​​ലൂ​​​ടെ തൊ​​​ഴി​​​ൽ സാ​​​ധ്യ​​​ത​​​ക​​​ൾ മെ​​​ച്ച​​​പ്പെ​​​ടു​​​ത്തു​​​ക എ​​​ന്ന​​​താ​​​ണ് പ​​​ദ്ധ​​​തി​​​യു​​​ടെ ല​​​ക്ഷ്യം.

സ​​​ർ​​​ക്കാ​​​ർ എം​​​പ്ലോ​​​യ​​​്മെ​​​ന്‍റ് വ​​​കു​​​പ്പ് മു​​​ഖേ​​​ന ആ​​​വി​​​ഷ്ക​​​രി​​​ച്ച് ന​​​ട​​​പ്പാ​​​ക്കു​​​ന്ന പ​​​ദ്ധ​​​തി​​​യി​​​ലേ​​​ക്ക് eemployment.kerala.gov.in എ​​​ന്ന വെ​​​ബ​​​ൽ​​​പോ​​​ർ​​​ട്ട​​​ൽ വ​​​ഴി അ​​​പേ​​​ക്ഷ​​​ക​​​ൾ സ​​​മ​​​ർ​​​പ്പി​​​ക്കാം. ഡ​​​യ​​​റ​​​ക്ട് ബെ​​​നി​​​ഫി​​​റ്റ് ട്രാ​​​ൻ​​​സ്ഫ​​​ർ മു​​​ഖേ​​​ന നേ​​​രി​​​ട്ട് അ​​​പേ​​​ക്ഷ​​​ക​​​രു​​​ടെ ബാ​​​ങ്ക് അ​​​ക്കൗ​​​ണ്ടി​​​ലേ​​​ക്ക് സ്കോ​​​ള​​​ർ​​​ഷി​​​പ്പ് തു​​​ക വി​​​ത​​​ര​​​ണം ചെ​​​യ്യും. പ്ര​​​തി​​​മാ​​​സം 1,000 രൂ​​​പ വീ​​​തം 12 മാ​​​സ​​​ത്തേ​​​ക്കാ​​​ണ് സ്കോ​​​ള​​​ർ​​​ഷി​​​പ്പ് അ​​​നു​​​വ​​​ദി​​​ക്കു​​​ക.

Kerala

എ​ഐ ഉ​പ​യോ​ഗി​ച്ചു​ള്ള പ്ര​ചാ​ര​ണം; മാ​ര്‍​ഗ​നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ണ​ര്‍

കൊ​ച്ചി: പു​തി​യ​കാ​ല ടെ​ക്‌​നോ​ള​ജി​ക​ള്‍ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ച​ര​ണ​ത്തി​ന് ഉ​പ​യോ​ഗ​പ്പെ​ടു​ത്താ​നു​ള്ള സ്ഥാ​നാ​ര്‍​ഥി​ക​ളു​ടെ ശ്ര​മ​ങ്ങ​ള്‍​ക്ക് തി​രി​ച്ച​ടി.

ത​ദ്ദേ​ശ​സ്ഥാ​പ​ന​ങ്ങ​ളി​ലേ​ക്കു​ള്ള തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ ആ​ര്‍​ട്ടി​ഫി​ഷ്യ​ല്‍ ഇ​ന്‍റ​ലി​ജ​ന്‍​സ് (എ​ഐ) ഉ​പ​യോ​ഗി​ച്ചു​ള്ള പ്ര​ചാ​ര​ണ​ങ്ങ​ള്‍​ക്ക് ക​ര്‍​ശ​ന നി​രീ​ക്ഷ​ണം ഏ​ര്‍​പ്പെ​ടു​ത്തി​യ​താ​യി സം​സ്ഥാ​ന തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ണ​ര്‍ എ. ​ഷാ​ജ​ഹാ​ന്‍ അ​റി​യി​ച്ചു.

പ്ര​ചാ​ര​ണ​ത്തി​ന് ഉ​പ​യോ​ഗി​ക്കു​ന്ന ഡീ​പ് ഫേ​ക്ക്, സി​ന്ത​റ്റി​ക് ക​ണ്ട​ന്‍റ് എ​ന്നി​വ പൊ​തു​ജ​നാ​ഭി​പ്രാ​യ​ത്തെ തെ​റ്റി​ദ്ധ​രി​പ്പി​ക്കാ​നും തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ക്രി​യ​യെ ബാ​ധി​ക്കാ​നും സാ​ധ്യ​ത​യു​ള്ള​താ​യി വി​ല​യി​രു​ത്തി​യ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് എ​ഐ ഉ​പ​യോ​ഗ​ത്തി​ല്‍ ക​ര്‍​ശ​ന​നി​യ​ന്ത്ര​ണ​വു​മാ​യി ക​മ്മീ​ഷ​ന്‍ രം​ഗ​ത്ത് എ​ത്തി​യ​ത്. ഇ​ത് സം​ബ​ന്ധി​ച്ച് വ്യ​ക്ത​മാ​യ മാ​ര്‍​ഗ​നി​ര്‍​ദേ​ശ​ങ്ങ​ള്‍ സം​സ്ഥാ​ന തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍ പു​റ​ത്തി​റ​ക്കി.

പ്ര​ചാ​ര​ണ​ത്തി​നാ​യി ഉ​പ​യോ​ഗി​ക്കു​ന്ന ഡി​ജി​റ്റ​ലാ​യി മാ​റ്റം വ​രു​ത്തി​യ ഉ​ള്ള​ട​ക്ക​ങ്ങ​ള്‍ ഏ​ത് സാ​ങ്കേ​തി​ക വി​ദ്യ​യി​ലാ​ണ് രൂ​പ​പ്പെ​ടു​ത്തി​യി​ട്ടു​ള്ള​ത് അ​ത് വ്യ​ക്ത​മാ​യി രേ​ഖ​പ്പെ​ടു​ത്തി​യി​രി​ക്ക​ണ​മെ​ന്നാ​ണ് മാ​ര്‍​ഗ​നി​ര്‍​ദേ​ശ​ത്തി​ല്‍ പ്ര​ധാ​നം.

വീ​ഡി​യോ​യി​ല്‍ സ്‌​ക്രീ​നി​ന് മു​ക​ളി​ലാ​യും ചി​ത്ര​ങ്ങ​ളി​ല്‍ കു​റ​ഞ്ഞ​ത് പ​ത്തു ശ​ത​മാ​നം ഡി​സ്‌​പ്ലേ ഭാ​ഗ​ത്തും ഓ​ഡി​യോ​യി​ല്‍ ആ​ദ്യ പ​ത്തു ശ​ത​മാ​നം സ​മ​യ​ദൈ​ര്‍​ഘ്യ​ത്തി​ലും ലേ​ബ​ല്‍ വ്യ​ക്ത​മാ​യി ഉ​ണ്ടാ​ക​ണം. ഉ​ള്ള​ട​ക്കം സൃ​ഷ്ടി​ച്ച വ്യ​ക്തി​യു​ടെ അ​ല്ലെ​ങ്കി​ല്‍ സ്ഥാ​പ​ന​ത്തി​ന്‍റെ പേ​ര് മെ​റ്റാ​ഡാ​റ്റ​യി​ലും വി​വ​ര​ണ​ത്തി​ലും വെ​ളി​പ്പെ​ടു​ത്ത​ണം.

ഒ​രാ​ളു​ടെ രൂ​പം, ശ​ബ്ദം, സ്വ​ത്വം തു​ട​ങ്ങി​യ​വ തെ​റ്റി​ദ്ധ​രി​പ്പി​ക്കു​ന്ന രീ​തി​യി​ല്‍ മാ​റ്റി​യും അ​നു​മ​തി​യി​ല്ലാ​തെ​യും പ്ര​ച​രി​പ്പി​ക്കു​ന്ന​തും പൂ​ര്‍​ണ​മാ​യും നി​രോ​ധി​ച്ചു.

പാ​ര്‍​ട്ടി​ക​ളു​ടെ ഔ​ദ്യോ​ഗി​ക സ​മൂ​ഹ മാ​ധ്യ​മ പ്ലാ​റ്റ്‌​ഫോ​മു​ക​ളി​ല്‍ ഇ​ത്ത​രം ഉ​ള്ള​ട​ക്കം ക​ണ്ടെ​ത്തു​ക​യോ റി​പ്പോ​ര്‍​ട്ട് ചെ​യ്യു​ക​യോ ചെ​യ്താ​ല്‍ മൂ​ന്നു മ​ണി​ക്കൂ​റി​നു​ള്ളി​ല്‍ അ​ത് നീ​ക്കം ചെ​യ്യ​ണം. കൂ​ടാ​തെ അ​വ​യു​ടെ സൃ​ഷ്ടി​ക്ക് ഉ​ത്ത​ര​വാ​ദി​ക​ളാ​യ​വ​ര്‍​ക്ക് മു​ന്ന​റി​യി​പ്പ് ന​ല്‍​ക​ണം.

വ്യാ​ജ അ​ക്കൗ​ണ്ടു​ക​ളും നി​യ​മ​വി​രു​ദ്ധ വി​വ​ര​ങ്ങ​ളും അ​ത​ത് പ്ലാ​റ്റ്‌​ഫോ​മു​ക​ള്‍​ക്ക് റി​പ്പോ​ര്‍​ട്ട് ചെ​യ്യ​ണം. എ​ഐ ഉ​പ​യോ​ഗി​ച്ച് നി​ര്‍​മി​ച്ച എ​ല്ലാ പ്ര​ചാ​ര​ണ സാ​മ​ഗ്രി​ക​ളും സൃ​ഷ്ടി​ക്ക​പ്പെ​ട്ട തീ​യ​തി, നി​ര്‍​മാ​താ​വി​ന്‍റെ വി​വ​ര​ങ്ങ​ള്‍ എ​ന്നി​വ ആ​ഭ്യ​ന്ത​ര രേ​ഖ​ക​ളാ​യി രാ​ഷ്‌​ട്രീ​യ പാ​ര്‍​ട്ടി​ക​ള്‍ സൂ​ക്ഷി​ക്ക​ണ​മെ​ന്നും മാ​ര്‍​ഗ​രേ​ഖ​യി​ലു​ണ്ട്.

ആ​ധു​നി​ക സാ​ങ്കേ​തി​ക വി​ദ്യ​ക​ളി​ലൂ​ടെ വ്യാ​ജ ചി​ത്ര​ങ്ങ​ളും ശ​ബ്ദ സ​ന്ദേ​ശ​ങ്ങ​ളും തെ​റ്റാ​യ വി​വ​ര​ങ്ങ​ളും നി​ര്‍​മ്മി​ക്കു​ന്ന​തും അ​വ തി​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ങ്ങ​ളി​ല്‍ ഉ​പ​യോ​ഗി​ക്കു​ന്ന​തി​നു​മെ​തി​രേ ശ​ക്ത​മാ​യ ന​ട​പ​ടി​ക​ളു​ണ്ടാ​വും.

പ്ര​ചാ​ര​ണ​ത്തി​ന്‍റെ വി​ശ്വാ​സ്യ​ത​യും മ​ത്സ​ര​ത്തി​ലെ തു​ല്യ​ത​യും ഉ​റ​പ്പാ​ക്കു​ന്ന​തി​ന് സ്ഥാ​നാ​ര്‍​ഥി​ക​ളും രാ​ഷ്‌​ട്രീ​യ പാ​ര്‍​ട്ടി​ക​ളും പ്ര​ചാ​ര​ണം ന​ട​ത്തു​ന്ന​വ​രും ഇ​ക്കാ​ര്യം കൃ​ത്യ​മാ​യി ശ്ര​ദ്ധി​ക്ക​ണ​മെ​ന്നും ക​മ്മീ​ഷ​ണ​ര്‍ പ​റ​ഞ്ഞു.

Latest News

Corehub Up