x
ad
Wed, 8 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഗവ. പ്ലീഡര്‍ നിയമനത്തിന് മാര്‍ഗരേഖ: കരട് സര്‍ക്കുലര്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ചു

വെബ്ഡെസ്ക്
Published: July 8, 2026 01:04 AM IST | Updated: July 8, 2026 01:04 AM IST

കേരള ഹൈ​​ക്കോ​​ട​​തി

കൊ​​​ച്ചി: ഗ​​​വ. പ്ലീ​​​ഡ​​​ര്‍മാ​​​രു​​​ടെ​​​യും പ​​​ബ്ലി​​​ക് പ്രോ​​​സി​​​ക്യൂ​​​ട്ട​​​ര്‍മാ​​​രു​​​ടെ​​​യും നി​​​യ​​​മ​​​ന​​​ത്തി​​​ന് സ​​​ര്‍ക്കാ​​​ര്‍ ത​​​യാ​​​റാ​​​ക്കു​​​ന്ന മാ​​​ര്‍ഗ​​​നി​​​ര്‍ദേ​​​ശ​​​ങ്ങ​​​ളു​​​ടെ ക​​​ര​​​ട് സ​​​ര്‍ക്കു​​​ല​​​ര്‍ നി​​​യ​​​മ​​​വ​​​കു​​​പ്പ് ഹൈ​​​ക്കോ​​​ട​​​തി​​​യി​​​ല്‍ ഹാ​​​ജ​​​രാ​​​ക്കി.

ഒ​​​ഴി​​​വു​​​ക​​​ള്‍ സം​​​ബ​​​ന്ധി​​​ച്ച് വ്യാ​​​പ​​​ക പ്ര​​​ചാ​​​ര​​​ണം ന​​​ല്‍കി​​​യും നോ​​​ട്ടീ​​​സ് ബോ​​​ര്‍ഡു​​​ക​​​ളി​​​ല്‍ പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ച്ചും വേ​​​ണം നി​​​യ​​​മ​​​ന​​​ത്തി​​​നു​​​ള്ള അ​​​ന്തി​​​മ പാ​​​ന​​​ല്‍ ത​​​യാ​​​റാ​​​ക്കേ​​​ണ്ട​​​തെ​​​ന്ന് സ​​​ര്‍ക്കു​​​ല​​​റി​​​ല്‍ പ​​​റ​​​യു​​​ന്നു.

ജി​​​ല്ലാ ഗ​​​വ. പ്ലീ​​​ഡ​​​ര്‍, പ​​​ബ്ലി​​​ക് പ്രോ​​​സി​​​ക്യൂ​​​ട്ട​​​ര്‍, അ​​​ഡീ. ഗ​​​വ. പ്ലീ​​​ഡ​​​ര്‍, അ​​​ഡീ. പ​​​ബ്ലി​​​ക് പ്രോ​​​സി​​​ക്യൂ​​​ട്ട​​​ര്‍ ത​​​സ്തി​​​ക​​​ക​​​ളി​​​ലെ ഒ​​​ഴി​​​വു​​​ക​​​ള്‍ സം​​​ബ​​​ന്ധി​​​ച്ച് ക​​​ള​​​ക്ട​​​റേ​​​റ്റ്, ജി​​​ല്ലാ കോ​​​ട​​​തി, ബാ​​​ര്‍ അ​​​സോ​​​സി​​​യേ​​​ഷ​​​ന്‍ എ​​​ന്നി​​​വി​​​ട​​​ങ്ങ​​​ളി​​​ല്‍ വി​​​ജ്ഞാ​​​പ​​​നം പ്ര​​​ദ​​​ര്‍ശി​​​പ്പി​​​ക്ക​​​ണം. പ​​​ത്ര​​​പ്പ​​​ര​​​സ്യ​​​വും ന​​​ല്‍ക​​​ണം. ഇ​​​തി​​​ന്‍റെ ഉ​​​ത്ത​​​ര​​​വാ​​​ദി​​​ത്വം ജി​​​ല്ലാ ക​​​ള​​​ക്ട​​​ര്‍മാ​​​ര്‍ക്കാ​​​യി​​​രി​​​ക്കും.

അ​​​ര്‍ഹ​​​രാ​​​യ​​​വ​​​രു​​​ടെ പ​​​ട്ടി​​​ക ത​​​യാ​​​റാ​​​ക്കി​​​യ​​​ശേ​​​ഷം ക​​​ള​​​ക്ട​​​ര്‍, ജി​​​ല്ലാ ജ​​​ഡ്ജി, ജി​​​ല്ലാ പോ​​​ലീ​​​സ് മേ​​​ധാ​​​വി എ​​​ന്നി​​​വ​​​രു​​​ടെ സം​​​യു​​​ക്ത യോ​​​ഗം വി​​​ളി​​​ക്ക​​​ണം. യോ​​​ഗ​​​ത്തി​​​ലെ ച​​​ര്‍ച്ച​​​ക​​​ള്‍ക്കും മെ​​​റി​​​റ്റ് അ​​​ടി​​​സ്ഥാ​​​ന​​​മാ​​​ക്കി​​​യു​​​ള്ള വി​​​ല​​​യി​​​രു​​​ത്ത​​​ലു​​​ക​​​ള്‍ക്കും ശേ​​​ഷ​​​മാ​​​യി​​​രി​​​ക്ക​​​ണം സ​​​ര്‍ക്കാ​​​ര്‍ അ​​​ഭി​​​ഭാ​​​ഷ​​​ക​​​രു​​​ടെ അ​​​ന്തി​​​മ പാ​​​ന​​​ല്‍ ത​​​യാ​​​റാ​​​ക്കേ​​​ണ്ട​​​ത്.

സ​​​ര്‍ക്കാ​​​ര്‍ അ​​​ഭി​​​ഭാ​​​ഷ​​​ക നി​​​യ​​​മ​​​ന​​​വു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട മാ​​​ര്‍ഗ​​​നി​​​ര്‍ദേ​​​ശ​​​ങ്ങ​​​ള്‍ പു​​​റ​​​പ്പെ​​​ടു​​​വി​​​ക്ക​​​ണ​​​മെ​​​ന്നാ​​​വ​​​ശ്യ​​​പ്പെ​​​ട്ട് അ​​​ഡ്വ. പി.​​​എ​​​സ്. സു​​​ധീ​​​ര്‍ ഉ​​​ള്‍പ്പെ​​​ടെ ന​​​ല്‍കി​​​യ ഹ​​​ര്‍ജി​​​യി​​​ലാ​​​ണു ക​​​ര​​​ട് നി​​​ര്‍ദേ​​​ശ​​​ങ്ങ​​​ള്‍ ഹാ​​​ജ​​​രാ​​​ക്കി​​​യ​​​ത്.

Tags : Kerala High Court Guidelines Govt. Pleader Draft circular submitted

Recent News

Corehub Up