Wed, 9 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Hackathon

സ​ൻ​സ്കാ​ര സ്‌​കൂ​ളി​ൽ ഇ​ന്‍റ​ർ സ്കൂ​ൾ കോ​ഡിം​ഗ് ഹാ​ക്ക​ത്ത​ൺ

കൊ​​​​ച്ചി: കൊ​​​​ച്ചി ഇ​​​​ൻ​​​​ഫോ​​​​പാ​​​​ർ​​​​ക്കി​​​​ലെ സ​​​​ൻ​​​​സ്കാ​​​​ര സ്‌​​​​കൂ​​​​ളി​​​​ൽ ഗൂ​​​​ഗി​​​​ൾ ക്ലൗ​​​​ഡി​​​​ന്‍റെ പി​​​​ന്തു​​​​ണ​​​​യോ​​​​ടെ സ്‌​​​​കൂ​​​​ൾ വി​​​​ദ്യാ​​​​ർ​​​​ഥി​​​​ക​​​​ൾ​​​​ക്കാ​​​​യി എ​​​​ഐ ഹാ​​​​ക്ക​​​​ത്ത​​​​ണും ബൂ​​​​ട്ട്ക്യാ​​​​മ്പും നാ​​​ളെ​​​യും 11​നും ​​​ന​​​​ട​​​​ത്തും. മു​​​​ത്തൂ​​​​റ്റ് ഇ​​​​ൻ​​​​സ്റ്റി​​​​റ്റ്യൂ​​​​ട്ട് ഓ​​​​ഫ് ടെ​​​​ക്നോ​​​​ള​​​​ജി ആ​​​​ൻ​​​​ഡ് സ​​​​യ​​​​ൻ​​​​സു​​​​മാ​​​​യി (മി​​​​റ്റ്സ് കൊ​​​​ച്ചി) സ​​​​ഹ​​​​ക​​​​രി​​​​ച്ച് ന​​​​ട​​​​ത്തു​​​​ന്ന ഹാ​​​​ക്ക് യു​​​​വ​​​​ർ ഫ്യൂ​​​​ച്ച​​​​ർ ഇ​​​​ന്‍റ​​​​ർ സ്കൂ​​​​ൾ കോ​​​​ഡിം​​​​ഗ് ഹാ​​​​ക്ക​​​​ത്തോ​​​​ൺ സീ​​​​സ​​​​ൺ 2-ൽ ​​​​ആ​​​​ർ​​​​ട്ടി​​​​ഫി​​​​ഷ​​​ൽ ഇ​​​​ന്‍റ​​​​ലി​​​​ജ​​​​ൻ​​​​സ് (എ​​​​ഐ), കോ​​​​ഡിം​​​​ഗ്, മ​​​​റ്റ് ആ​​​​ധു​​​​നി​​​​ക സാ​​​​ങ്കേ​​​​തി​​​​ക​​​​വി​​​​ദ്യ​​​​ക​​​​ൾ എ​​​​ന്നി​​​​വ​​​​യി​​​​ൽ വി​​​​ദ​​​​ഗ്ധ പ​​​​രി​​​​ശീ​​​​ല​​​​നം ന​​​​ൽ​​​​കും. മു​​​​ന്പ് കോ​​​​ഡിം​​​​ഗ് പ​​​​രി​​​​ച​​​​യ​​​​മി​​​​ല്ലാ​​​​ത്ത​​​​വ​​​​ർ​​​​ക്കും പ​​​​ങ്കെ​​​​ടു​​​​ക്കാം.

നാ​​​ളെ രാ​​​​വി​​​​ലെ 8.30 മു​​​​ത​​​​ൽ വൈ​​​​കു​​​​ന്നേ​​​​രം നാ​​​​ലു​​​വ​​​​രെ​​​​യാ​​​​ണ് ഗൂ​​​​ഗി​​​​ൾ ക്ലൗ​​​​ഡി​​​​ന്‍റെ പി​​​​ന്തു​​​​ണ​​​​യോ​​​​ടെ​​​​യു​​​​ള്ള എ​​​​ഐ ബൂ​​​​ട്ട്ക്യാ​​​​ന്പ്. ഗൂ​​​​ഗി​​​​ൾ എ​​​​ഐ ടൂ​​​​ളു​​​​ക​​​​ൾ, ടീ​​​​ച്ച​​​​ബി​​​​ൾ മെ​​​​ഷീ​​​​ൻ, ജെ​​​​മി​​​​നി, നോ-​​​​കോ​​​​ഡ് എ​​​​ഐ പ്ലാ​​​​റ്റ്‌​​​​ഫോ​​​​മു​​​​ക​​​​ൾ എ​​​​ന്നി​​​​വ വി​​​​ദ്യാ​​​​ർ​​​​ഥി​​​​ക​​​​ൾ​​​​ക്ക് പ​​​​രി​​​​ച​​​​യ​​​​പ്പെ​​​​ടു​​​​ത്തും.

11ന് ​​​​രാ​​​​വി​​​​ലെ 8.30 മു​​​​ത​​​​ൽ വൈ​​​​കു​​​​ന്നേ​​​​രം അ​​​​ഞ്ചു വ​​​​രെ​​​​യാ​​​​ണ് ഹാ​​​​ക്ക​​​​ത്ത​​​​ൺ സം​​​​ഘ​​​​ടി​​​​പ്പി​​​​ച്ചി​​​​രി​​​​ക്കു​​​​ന്ന​​​​ത്. വി​​​​ദ്യാ​​​​ഭ്യാ​​​​സം, ആ​​​​രോ​​​​ഗ്യം, സ​​​​സ്റ്റൈ​​​​ന​​​​ബി​​​​ലി​​​​റ്റി, സ്മാ​​​​ർ​​​​ട്ട് ക​​​​മ്യൂ​​​​ണി​​​​റ്റി​​​​ക​​​​ൾ എ​​​​ന്നീ​​​മേ​​​​ഖ​​​​ല​​​​ക​​​​ളി​​​​ലെ യ​​​​ഥാ​​​​ർ​​​​ഥ വെ​​​​ല്ലു​​​​വി​​​​ളി​​​​ക​​​​ൾ​​​​ക്ക് എ​​​​ഐ അ​​​​ധി​​​​ഷ്ഠി​​​​ത പ​​​​രി​​​​ഹാ​​​​ര​​​​ങ്ങ​​​​ൾ ക​​​​ണ്ടെ​​​​ത്തി പ്രോ​​​​ട്ടോ​​​​ടൈ​​​​പ്പു​​​​ക​​​​ൾ ത​​​​യാ​​​​റാ​​​​ക്കു​​​​ക​​​​യാ​​​​ണ് ഇ​​​​തി​​​​ലൂ​​​​ടെ ല​​​​ക്ഷ്യ​​​​മി​​​​ടു​​​​ന്ന​​​​ത്. ആ​​​​റു മ​​​​ണി​​​​ക്കൂ​​​​റി​​​​നു​​​​ള്ളി​​​​ൽ പ്രോ​​​​ജ​​​​ക്ടു​​​​ക​​​​ൾ പൂ​​​​ർ​​​​ത്തി​​​​യാ​​​​ക്കി വി​​​​ധി​​​​ക​​​​ർ​​​​ത്താ​​​​ക്ക​​​​ൾ​​​​ക്കു​​​മു​​​​ന്നി​​​​ൽ അ​​​​വ​​​​ത​​​​രി​​​​പ്പി​​​​ക്ക​​​​ണം.

ഒ​​​​ന്നാം​​​സ്ഥാ​​​​നം നേ​​​​ടു​​​​ന്ന ടീ​​​​മി​​​​ന് 20,000 രൂ​​​​പ​​​​യും ര​​​​ണ്ടും മൂ​​​​ന്നും സ്ഥാ​​​​ന​​​​ക്കാ​​​​ർ​​​​ക്ക് യ​​​​ഥാ​​​​ക്ര​​​​മം 10,000, 5,000 രൂ​​​​പ​​​​യും കാ​​​​ഷ് അ​​​​വാ​​​​ർ​​​​ഡു​​​​ക​​​​ളാ​​​​യി ല​​​​ഭി​​​​ക്കു​​​​മെ​​​​ന്ന് മു​​​​ത്തൂ​​​​റ്റ് ഗ്രൂ​​​​പ്പ് ഡെ​​​​പ്യൂ​​​​ട്ടി മാ​​​​നേ​​​​ജിം​​​​ഗ് ഡ​​​​യ​​​​റ​​​​ക്ട​​​​ർ ജോ​​​​ർ​​​​ജ്‌ എം. ​​​​ജോ​​​​ർ​​​​ജ്, സ​​​​ൻ​​​​സ്കാ​​​​ര സ്‌​​​​കൂ​​​​ൾ പ്രി​​​​ൻ​​​​സി​​​​പ്പ​​​​ൽ ഡോ. ​​​​സ്വാ​​​​മി​​​​നാ​​​​ഥ​​​​ൻ കൃ​​​​ഷ്ണ, രോ​​​​ഹി​​​​ത് രാ​​​​ജ്, മു​​​​ത്തൂ​​​​റ്റ് ഗ്രൂ​​​​പ്പ് കോ​​​​ർ​​​​പ​​​​റേ​​​​റ്റ് ക​​​​മ്യൂ​​​​ണി​​​​ക്കേ​​​​ഷ​​​​ൻ​​​​സ് ആ​​​​ൻ​​​​ഡ് സി​​​​എ​​​​സ്ആ​​​​ർ ഹെ​​​​ഡ് രോ​​​​ഹി​​​​ത് രാ​​​​ജ് എ​​​​ന്നി​​​​വ​​​​ർ അ​​​​റി​​​​യി​​​​ച്ചു. ഫോ​​​ൺ: 80892 58531, 94461 26750, 97445 40397.

Latest News

Corehub Up