x
ad
Mon, 20 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സ്മാർട്ട് ഇന്ത്യ ഹാക്കത്തൺ; അമൽ ജ്യോതി കോളജിൽ


Published: December 5, 2025 11:32 PM IST | Updated: December 5, 2025 11:32 PM IST

കാ​​​ഞ്ഞി​​​ര​​​പ്പ​​​ള്ളി: കേ​​​ന്ദ്ര വി​​​ദ്യാ​​​ഭ്യാ​​​സ മ​​​ന്ത്രാ​​​ല​​​യ​​​ത്തി​​​ന്‍റെ നേ​​​തൃ​​​ത്വ​​​ത്തി​​​ൽ ഇ​​​ന്ത്യ ഒ​​​ട്ടാ​​​കെ ന​​​ട​​​ത്ത​​​പ്പെ​​​ടു​​​ന്ന 2025ലെ ​​​സ്മാ​​​ർ​​​ട്ട് ഇ​​​ന്ത്യ ഹാ​​​ക്ക​​​ത്ത​​​ണി​​​ന് കാ​​​ഞ്ഞി​​​ര​​​പ്പ​​​ള്ളി അ​​​മ​​​ൽ​​​ ജ്യോ​​​തി എ​​​ൻ​​​ജി​​​നി​​​യ​​​റിം​​​ഗ് കോ​​​ള​​​ജ് വേ​​​ദി​​​യാ​​​കു​​​ന്നു. ഈ ​​​പ്രോ​​​ഗ്രാ​​​മി​​​ന്‍റെ ഹാ​​​ർ​​​ഡ്‌​​​വേ​​​ർ എ​​​ഡി​​​ഷ​​​ൻ ന​​​ട​​​ത്ത​​​പ്പെ​​​ടു​​​ന്ന​​​തി​​​ന് കേ​​​ര​​​ള​​​ത്തി​​​ൽനി​​​ന്ന് തെ​​​ര​​​ഞ്ഞെ​​​ടു​​​ക്ക​​​പ്പെ​​​ട്ട ഏ​​​ക വി​​​ദ്യാ​​​ഭ്യാ​​​സ സ്ഥാ​​​പ​​​ന​​​വും അ​​​മ​​​ൽ​​​ജ്യോ​​​തി​​​യാ​​​ണ്.

ഇ​​​ന്ത്യ​​​യി​​​ലെ ഉ​​​ന്ന​​​ത വി​​​ദ്യാ​​​ഭ്യാ​​​സ മേ​​​ഖ​​​ല​​​യി​​​ൽ പ​​​ഠി​​​ക്കു​​​ന്ന വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ളു​​​ടെ ക്രി​​​യാ​​​ത്മ​​​ക ചി​​​ന്താ​​​ഗ​​​തി​​​ക​​​ൾ വ​​​ർ​​​ധി​​​പ്പി​​​ച്ച് നൂ​​​ത​​​നാ​​​ശ​​​യ​​​ങ്ങ​​​ൾ രൂ​​​പ​​​പ്പെ​​​ടു​​​ത്തി ന​​​വ സം​​​രം​​​ഭ​​​ങ്ങ​​​ൾ വാ​​​ർ​​​ത്തെ​​​ടു​​​ക്കു​​​ക എ​​​ന്ന ല​​​ക്ഷ്യ​​​ത്തോ​​​ടു​​​കൂ​​​ടി കേ​​​ന്ദ്ര വി​​​ദ്യാ​​​ഭ്യാ​​​സ മ​​​ന്ത്രാ​​​ല​​​യം ഒ​​​രു​​​ക്കു​​​ന്ന ലോ​​​ക​​​ത്തി​​​ലെ ഏ​​​റ്റ​​​വും വ​​​ലി​​​യ ഓ​​​പ്പ​​​ൺ ഇ​​​ന്ന​​​വേ​​​ഷ​​​ൻ പ്ലാ​​​റ്റ്ഫോം ആ​​​ണ് സ്മാ​​​ർ​​​ട്ട് ഇ​​​ന്ത്യ ഹാ​​​ക്ക​​​ത്തൺ.

ഹാ​​​ക്ക​​​തോ​​​ണി​​​ന്‍റെ ഉ​​​ദ്ഘാ​​​ട​​​നം എ​​​ട്ടി​​​ന് തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം എ​​​ൻ​​​ജി​​​നി​​​യ​​​റിം​​​ഗ് സ​​​യ​​​ൻ​​​സ് ആ​​​ൻ​​​ഡ് ടെ​​​ക്നോ​​​ള​​​ജി റി​​​സ​​​ർ​​​ച്ച് പാ​​​ർ​​​ക്ക് ചീ​​​ഫ് എ​​​ക്സി​​​ക്യൂ​​​ട്ടീ​​​വ് ഓ​​​ഫീ​​​സ​​​ർ എം.​​​എ​​​സ്. രാ​​​ജ​​​ശ്രീ നി​​​ർ​​​വ​​​ഹി​​​ക്കും.

ഓ​​​ൾ ഇ​​​ന്ത്യ കൗ​​​ൺ​​​സി​​​ൽ ഫോ​​​ർ ടെ​​​ക്നി​​​ക്ക​​​ൽ എ​​​ഡ്യുക്കേ​​​ഷ​​​ൻ, കേ​​​ന്ദ്ര ഗ​​​വ​​​ൺ​​​മെ​​​ന്‍റി​​​ന്‍റെ കീ​​​ഴി​​​ലു​​​ള്ള വി​​​വി​​​ധ മ​​​ന്ത്രാ​​​ല​​​യ​​​ങ്ങ​​​ൾ, വ്യ​​​വ​​​സാ​​​യ സ്ഥാ​​​പ​​​ന​​​ങ്ങ​​​ൾ എ​​​ന്നി​​​വ​​​യു​​​മാ​​​യി സ​​​ഹ​​​ക​​​രി​​​ച്ചാ​​​ണ് ഹാ​​​ക്ക​​​ത്തൺ ന​​​ട​​​ത്തു​​​ന്ന​​​ത്. ഹാ​​​ർ​​​ഡ്‌​​​വേർ, സോ​​​ഫ്റ്റ്‌​​​വേ​​​ർ എ​​​ന്നീ ര​​​ണ്ട് വി​​​ഭാ​​​ഗ​​​ങ്ങ​​​ളി​​​ലാ​​​യാ​​​ണ് മ​​​ത്സ​​​ര​​​ങ്ങ​​​ൾ. അ​​​മ​​​ൽ​​​ ജ്യോ​​​തി​​​യി​​​ൽ സം​​​ഘ​​​ടി​​​പ്പി​​​ക്കു​​​ന്ന ഹാ​​​ർ​​​ഡ്‌​​​വേ​​​ർ എ​​​ഡി​​​ഷ​​​ൻ എ​​​ട്ടി​​​ന് ആ​​​രം​​​ഭി​​​ച്ച് രാ​​​ത്രി​​​യി​​​ലും പ​​​ക​​​ലു​​​മാ​​​യി 12വ​​​രെ ന​​​ട​​​ക്കും.

ബീ​​​ഹാ​​​ർ, ഉ​​​ത്ത​​​ർ​​​പ്ര​​​ദേ​​​ശ്, ത​​​മി​​​ഴ്നാ​​​ട് ഉ​​​ൾ​​​പ്പെ​​​ടെ ഏ​​​ഴ് സം​​​സ്ഥാ​​​ന​​​ങ്ങ​​​ളി​​​ൽ നി​​​ന്നാ​​​യി തെ​​​ര​​​ഞ്ഞെ​​​ടു​​​ക്ക​​​പ്പെ​​​ട്ട വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ളാ​​​ണ് മ​​​ത്സ​​​ര​​​ത്തി​​​ൽ മാ​​​റ്റു​​​ര​​​യ്ക്കു​​​ന്ന​​​ത്. കോ​​​ള​​​ജ് ത​​​ല​​​ത്തി​​​ലും ദേ​​​ശീ​​​യ​​​ത​​​ല​​​ത്തി​​​ലും ര​​​ണ്ടു​​​ത​​​വ​​​ണ​​​യാ​​​യി ന​​​ട​​​ന്ന തെ​​​ര​​​ഞ്ഞെ​​​ടു​​​ക്ക​​​ൽ പ്ര​​​ക്രി​​​യ​​​യി​​​ലൂ​​​ടെ​​​യാ​​​ണ് ഈ ​​​മ​​​ത്സ​​​ര​​​ത്തി​​​നു വേ​​​ണ്ടി​​​യു​​​ള്ള ടീ​​​മു​​​ക​​​ളെ ക​​​ണ്ടെ​​​ത്തി​​​യി​​​രി​​​ക്കു​​​ന്ന​​​ത്. തെ​​​ര​​​ഞ്ഞെ​​​ടു​​​ക്ക​​​പ്പെ​​​ടു​​​ന്ന വി​​​ദ്യാ​​​ർ​​​ഥി ടീ​​​മു​​​ക​​​ളു​​​മാ​​​യി പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ന​​​രേ​​​ന്ദ്ര മോ​​​ദി ഓ​​​ൺ​​​ലൈ​​​നാ​​​യി സം​​​വ​​​ദി​​​ക്കും.

റെ​​​യി​​​ൽ​​​വേ മ​​​ന്ത്രാ​​​ല​​​യം, ഉ​​​പ​​​ഭോ​​​ക്തൃ കാ​​​ര്യ വ​​​കു​​​പ്പ്, അ​​​ഖി​​​ലേ​​​ന്ത്യാ സാ​​​ങ്കേ​​​തി​​​ക വി​​​ദ്യാ​​​ഭ്യാ​​​സ കൗ​​​ൺ​​​സി​​​ൽ എ​​​ന്നി​​​വ​​​ർ തെ​​​ര​​​ഞ്ഞെ​​​ടു​​​ത്ത നാ​​​ല് പ്ര​​​ശ്ന​​​ങ്ങ​​​ൾ​​​ക്കാ​​​ണ് സാ​​​ങ്കേ​​​തി​​​ക സം​​​വി​​​ധാ​​​ന​​​ങ്ങ​​​ളു​​​ടെ സ​​​ഹാ​​​യ​​​ത്തോ​​​ടു​​​കൂ​​​ടി പു​​​തു​​​മ​​​യാ​​​ർ​​​ന്ന പ​​​രി​​​ഹാ​​​ര​​​മാ​​​ർ​​​ഗ​​​ങ്ങ​​​ൾ ക​​​ണ്ട​​​ത്തു​​​ന്ന​​​തി​​​നാ​​​യി അ​​​മ​​​ൽ ​​​ജ്യോ​​​തി​​​യി​​​ൽ ന​​​ട​​​ക്കു​​​ന്ന ഹാ​​​ക്ക​​​ത്തൺ ശ്ര​​​മി​​​ക്കു​​​ന്ന​​​ത്.

ഈ ​​​നാ​​​ല് പ്ര​​​ശ്ന​​​ങ്ങ​​​ൾ​​​ക്കും ശാ​​​സ്ത്ര സ​​​ഹാ​​​യ​​​ത്തോ​​​ടു​​​കൂ​​​ടി ഏ​​​റ്റ​​​വും ന​​​ല്ല പ​​​രി​​​ഹാ​​​ര​​​മാ​​​ർ​​​ഗം ക​​​ണ്ടെ​​​ത്തു​​​ന്ന നാ​​​ല് ടീ​​​മു​​​ക​​​ൾ​​​ക്ക് ഒ​​​ന്ന​​​ര ല​​​ക്ഷം രൂ​​​പ വീ​​​തം സ​​​മ്മാ​​​ന​​​ങ്ങ​​​ൾ ന​​​ൽ​​​കു​​​ന്ന​​​താ​​​ണ്. കൂ​​​ടാ​​​തെ പ​​​ങ്കെ​​​ടു​​​ക്കു​​​ന്ന എ​​​ല്ലാ ടീ​​​മു​​​ക​​​ൾ​​​ക്കും അ​​​വ​​​രു​​​ടെ ആ​​​ശ​​​യ​​​ങ്ങ​​​ളെ പ്രോ​​​ട്ടോ​​​ടൈ​​​പ്പ് ആ​​​ക്കി മാ​​​റ്റു​​​ന്ന​​​തി​​​ന് ആ​​​വ​​​ശ്യ​​​മാ​​​യ ഉ​​​പ​​​ക​​​ര​​​ണ​​​ങ്ങ​​​ൾ വാ​​​ങ്ങു​​​ന്ന​​​തി​​​ന് വേ​​​ണ്ടി ഇ​​​രു​​​പ​​​തി​​​നാ​​​യി​​​രം രൂ​​​പ​​​യു​​​ടെ സാ​​​മ്പ​​​ത്തി​​​ക സ​​​ഹാ​​​യ​​​വും ന​​​ൽ​​​കു​​​ന്ന​​​താ​​​ണ്.

പ​​​ത്ര​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ പ്രി​​​ൻ​​​സി​​​പ്പ​​​ൽ ഡോ. ​​​ലി​​​ല്ലി​​​ക്കു​​​ട്ടി ജേ​​​ക്ക​​​ബ്, എ​​​സ്​​​ഐ​​​എ​​​ച്ച് കോ​​​ഓ​​​ർ​​​ഡ​​​നേ​​​റ്റ​​​ർ ഡോ. ​​​ഷെ​​​റി​​​ൻ സാം ​​​ജോ​​​സ്, ഡോ. ​​​ജി​​​പ്പു ജേ​​​ക്ക​​​ബ്, പ്ര​​​ഫ. അ​​​നീ​​​ഷാ​​​മോ​​​ൾ ഏ​​​ബ്രാ​​​ഹം എ​​​ന്നി​​​വ​​​ർ പ​​​ങ്കെ​​​ടു​​​ത്തു.

Tags : Smart India Hackathon Amal Jyoti College

Recent News

Corehub Up