Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Hardeep Singh Puri

രാ​ജ്യ​ത്ത് ഇ​ന്ധ​ന​ക്ഷാ​മം ഉ​ണ്ടാ​കി​ല്ല; എ​ൽ​പി​ജി ഉ​ത്പാ​ദ​നം പ്ര​തി​ദി​നം 54,000 ട​ണ്ണാ​യി ഉ​യ​ർ​ത്തി: ഹ​ർ​ദീ​പ് സിം​ഗ് പു​രി

ന്യൂ​ഡ​ൽ​ഹി: പ​ടി​ഞ്ഞാ​റ​ൻ ഏ​ഷ്യ​യി​ലെ യു​ദ്ധ​സാ​ഹ​ച​ര്യ​ങ്ങ​ൾ​ക്കി​ട​യി​ലും ഇ​ന്ത്യ​യി​ൽ ഇ​ന്ധ​ന​ക്ഷാ​മ​മു​ണ്ടാ​കി​ല്ലെ​ന്ന് ഉ​റ​പ്പു​ന​ൽ​കി കേ​ന്ദ്ര പെ​ട്രോ​ളി​യം മ​ന്ത്രി ഹ​ർ​ദീ​പ് സിം​ഗ് പു​രി . മു​ൻ​ക​രു​ത​ൽ ന​ട​പ​ടി​യു​ടെ ഭാ​ഗ​മാ​യി രാ​ജ്യ​ത്തെ പാ​ച​ക​വാ​ത​ക ഉ​ത്പാ​ദ​നം പ്ര​തി​ദി​നം 35,000-36,000 ട​ണ്ണി​ൽ നി​ന്ന് 54,000 ട​ണ്ണാ​യി വ​ർ​ധി​പ്പി​ച്ച​താ​യി അ​ദ്ദേ​ഹം അ​റി​യി​ച്ചു. ഡ​ൽ​ഹി​യി​ൽ ന​ട​ന്ന സി​ഐ​ഐ ബി​സി​ന​സ് സ​മ്മി​റ്റി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

നി​ല​വി​ൽ ഇ​ന്ത്യ​യു​ടെ കൈ​വ​ശം 69 ദി​വ​സ​ത്തേ​ക്കു​ള്ള ക്രൂ​ഡ് ഓ​യി​ൽ, എ​ൽ​എ​ൻ​ജി ശേ​ഖ​ര​വും 45 ദി​വ​സ​ത്തേ​ക്കു​ള്ള എ​ൽ​പി​ജി ശേ​ഖ​ര​വു​മു​ണ്ടെ​ന്ന് മ​ന്ത്രി വ്യ​ക്ത​മാ​ക്കി. അ​തി​നാ​ൽ ജ​ന​ങ്ങ​ൾ ആ​ശ​ങ്ക​പ്പെ​ടേ​ണ്ട സാ​ഹ​ച​ര്യ​മി​ല്ല. ഇ​ന്ധ​ന ഉ​പ​യോ​ഗം കു​റ​യ്ക്ക​ണ​മെ​ന്ന പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​ടെ ആ​ഹ്വാ​നം ഗൗ​ര​വ​ക​ര​മാ​യ ഒ​രു 'വേ​ക്ക​പ്പ് കോ​ൾ' ആ​യി കാ​ണ​ണം.

അ​ന്താ​രാ​ഷ്ട്ര വി​പ​ണി​യി​ലെ അ​നി​ശ്ചി​ത​ത്വ​ങ്ങ​ൾ സ​മ്പ​ദ്‌​വ്യ​വ​സ്ഥ​യെ ബാ​ധി​ക്കാ​തി​രി​ക്കാ​ൻ ജ​ന​ങ്ങ​ൾ മി​ത​ത്വം പാ​ലി​ക്ക​ണ​മെ​ന്നാ​ണ് അ​ദ്ദേ​ഹം നി​ർ​ദ്ദേ​ശി​ച്ച​ത്. ഇ​ന്ധ​നം ലാ​ഭി​ക്കാ​ൻ സ​ർ​ക്കാ​ർ ലോ​ക്ക്ഡൗ​ൺ ഏ​ർ​പ്പെ​ടു​ത്താ​ൻ ഒ​രു​ങ്ങു​ക​യാ​ണെ​ന്ന പ്ര​ചാ​ര​ണം മ​ന്ത്രി ത​ള്ളി. അ​നാ​വ​ശ്യ​മാ​യ യാ​ത്ര​ക​ൾ ഒ​ഴി​വാ​ക്കാ​നും കാ​ർ​പൂ​ളിം​ഗ് പോ​ലു​ള്ള മാ​ർ​ഗ്ഗ​ങ്ങ​ൾ സ്വീ​ക​രി​ക്കാ​നു​മാ​ണ് സ​ർ​ക്കാ​ർ ആ​വ​ശ്യ​പ്പെ​ടു​ന്ന​ത്.

അ​ന്താ​രാ​ഷ്ട്ര വി​പ​ണി​യി​ൽ എ​ണ്ണ​വി​ല കു​തി​ച്ചു​യ​രു​മ്പോ​ഴും രാ​ജ്യ​ത്ത് ഇ​ന്ധ​ന​വി​ല വ​ർ​ധി​പ്പി​ക്കാ​തെ എ​ണ്ണ​ക്ക​മ്പ​നി​ക​ൾ ന​ഷ്ടം സ​ഹി​ക്കു​ക​യാ​ണെ​ന്ന് മ​ന്ത്രി ചൂ​ണ്ടി​ക്കാ​ട്ടി. ആ​ദ്യ പാ​ദ​ത്തി​ൽ ക​മ്പ​നി​ക​ൾ​ക്ക് ഏ​ക​ദേ​ശം ര​ണ്ട് ല​ക്ഷം കോ​ടി രൂ​പ​യു​ടെ വ​രെ ന​ഷ്ടം സം​ഭ​വി​ച്ചേ​ക്കാ​മെ​ന്നാ​ണ് ക​ണ​ക്കാ​ക്കു​ന്ന​ത്. ഈ ​സാ​ഹ​ച​ര്യം നേ​രി​ടാ​ൻ വി​ദേ​ശ​നാ​ണ്യം ലാ​ഭി​ക്കേ​ണ്ട​ത് അ​നി​വാ​ര്യ​മാ​ണെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

 

 

National

ഹ​ർ​ദീ​പ് സിം​ഗ് പു​രി​യെ പു​റ​ത്താ​ക്ക​ണം: സി​പി​എം

ന്യൂ​ഡ​ൽ​ഹി: എ​പ്സ്റ്റീ​ൻ ഫ​യ​ലു​ക​ളി​ൽ പേ​രു​ൾ​പ്പെ​ട്ട കേ​ന്ദ്ര​മ​ന്ത്രി ഹ​ർ​ദീ​പ് സിം​ഗ് പു​രി​യെ മ​ന്ത്രി​സ​ഭ​യി​ൽ​നി​ന്നു നീ​ക്ക​ണ​മെ​ന്ന് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യോ​ടു സി​പി​എം. ഹ​ർ​ദീ​പ് സിം​ഗ് പു​രി​യും വ്യ​വ​സാ​യി​യാ​യ അ​നി​ൽ അം​ബാ​നി​യും എ​പ്സ്റ്റീ​ൻ കേ​സി​ൽ ഉ​ൾ​പ്പെ​ട്ട​തി​നു വ്യ​ക്ത​മാ​യ തെ​ളി​വു​ക​ൾ ഉ​ണ്ടാ​യി​രു​ന്നി​ട്ടും കേ​ന്ദ്ര​സ​ർ​ക്കാ​ർ പ്ര​തി​ക​രി​ച്ചി​ട്ടി​ല്ലെ​ന്നും എ​പ്സ്റ്റീ​ൻ ഫ​യ​ലു​ക​ളെ​ക്കു​റി​ച്ച് പാ​ർ​ല​മെ​ന്‍റി​ൽ ഒ​രു ച​ർ​ച്ച​യും അ​നു​വ​ദി​ച്ചി​ട്ടി​ല്ലെ​ന്നും സി​പി​എം പോ​ളി​റ്റ് ബ്യൂ​റോ വാ​ർ​ത്താ​ക്കു​റി​പ്പി​ൽ ചൂ​ണ്ടി​ക്കാ​ട്ടി. എ​പ്സ്റ്റീ​ൻ ഫ​യ​ൽ വെ​ളി​പ്പെ​ടു​ത്ത​ലു​ക​ളു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ൽ രാ​ജ്യ​ത്തി​നു​ണ്ടാ​യ നാ​ണ​ക്കേ​ടും അ​പ​മാ​ന​വും പ​രി​ഹ​രി​ക്കാ​ൻ കേ​ന്ദ്ര​മ​ന്ത്രി​യെ പു​റ​ത്താ​ക്ക​ണ​മെ​ന്നും സി​പി​എം ആ​വ​ശ്യ​പ്പെ​ട്ടു.

National

"ഏ​ത് പ​ദ​വി​യി​ലാ​ണ് എ​പ്സ്റ്റീ​നെ ക​ണ്ട​ത്?" : കേ​ന്ദ്ര​മ​ന്ത്രി ഹ​ർ​ദീ​പ് സിം​ഗ് പു​രി​ക്കെ​തി​രെ ആ​ഞ്ഞ​ടി​ച്ച് പ​വ​ൻ ഖേ​ര

ന്യൂ​ഡ​ൽ​ഹി: വി​വാ​ദ അ​മേ​രി​ക്ക​ൻ ശ​ത​കോ​ടീ​ശ്വ​ര​നും ലൈംഗിക കുറ്റവാളിയുമായ ജെ​ഫ്രി എ​പ്സ്റ്റീ​നു​മാ​യി കേ​ന്ദ്ര​മ​ന്ത്രി ഹ​ർ​ദീ​പ് സിം​ഗ് പു​രി ന​ട​ത്തി​യ കൂ​ടി​ക്കാ​ഴ്ച​ക​ളി​ൽ ദു​രൂ​ഹ​ത ആ​രോ​പി​ച്ച് കോ​ൺ​ഗ്ര​സ്. 2014-നും 2016-​നും ഇ​ട​യി​ൽ സ​ർ​ക്കാ​ർ പ​ദ​വി​ക​ളൊ​ന്നും വ​ഹി​ക്കാ​തി​രു​ന്ന പു​രി, ആ​രു​ടെ നി​ർ​ദ്ദേ​ശ​പ്ര​കാ​ര​മാ​ണ് എ​പ്സ്റ്റീ​നെ ക​ണ്ട​തെ​ന്ന് കോ​ൺ​ഗ്ര​സ് വ​ക്താ​വ് പ​വ​ൻ ഖേ​ര ചോ​ദി​ച്ചു. വി​ഷ​യ​ത്തി​ൽ മ​ന്ത്രി​യു​ടെ രാ​ജി ആ​വ​ശ്യ​പ്പെ​ട്ട് പ്ര​തി​പ​ക്ഷം പാ​ർ​ല​മെ​ന്‍റ് ന​ട​പ​ടി​ക​ൾ സ്തം​ഭി​പ്പി​ച്ചു.

2014 മു​ത​ൽ 2016 വ​രെ​യു​ള്ള കാ​ല​യ​ള​വി​ൽ ഹ​ർ​ദീ​പ് സിം​ഗ് പു​രി സ​ർ​ക്കാ​രി​ൽ ഒ​രു പ​ദ​വി​യും വ​ഹി​ച്ചി​രു​ന്നി​ല്ല. അ​ക്കാ​ല​ത്ത് എ​പ്സ്റ്റീ​നു​മാ​യി ന​ട​ത്തി​യ മൂ​ന്നോ നാ​ലോ കൂ​ടി​ക്കാ​ഴ്ച​ക​ൾ ഏ​ത് ഔ​ദ്യോ​ഗി​ക പ​ദ​വി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​യി​രു​ന്നു? രാ​ജ്യ​ത്ത് വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യ​വും മ​ന്ത്രി​യും ഉ​ള്ള​പ്പോ​ൾ, ഇ​ത്ത​ര​മൊ​രു കൂ​ടി​ക്കാ​ഴ്ച ന​ട​ത്താ​ൻ പു​രി​ക്ക് ആ​രാ​ണ് അ​നു​മ​തി ന​ൽ​കി​യ​ത്?
അ​ന്ന് വെ​റു​മൊ​രു മു​ൻ ഉ​ദ്യോ​ഗ​സ്ഥ​ൻ മാ​ത്ര​മാ​യി​രു​ന്ന പു​രി, പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​ടെ പ്ര​ത്യേ​ക പ്ര​തി​നി​ധി​യാ​യാ​ണോ എ​പ്സ്റ്റീ​നെ ക​ണ്ട​തെ​ന്നും പ​വ​ൻ ഖേ​ര ചോ​ദി​ച്ചു.

"ഇ​ന്ത്യ​യു​ടെ വി​ക​സ​ന മാ​തൃ​ക​യെ​ക്കു​റി​ച്ച് സം​സാ​രി​ക്കാ​നാ​ണ് എ​പ്സ്റ്റീ​നെ ക​ണ്ട​തെ​ന്നാ​ണ് മ​ന്ത്രി പ​റ​യു​ന്ന​ത്. വി​ദേ​ശ​കാ​ര്യ മ​ന്ത്രി​യും എം​ബ​സി​യും ചെ​യ്യേ​ണ്ട കാ​ര്യം ചെ​യ്യാ​ൻ അ​ന്ന് ഔ​ദ്യോ​ഗി​ക പ​ദ​വി പോ​ലു​മി​ല്ലാ​ത്ത പു​രി​യെ ആ​രാ​ണ് ചു​മ​ത​ല​പ്പെ​ടു​ത്തി​യ​ത്?" തു​ട​ങ്ങി​യ ചോ​ദ്യ​ങ്ങ​ളാ​ണ് ഡ​ൽ‌​ഹി​യി​ലെ എ​ഐ​സി​സി ആ​സ്ഥാ​ന​ത്ത് ന​ട​ത്തി​യ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ പ​വ​ൻ ഖേ​ര ചോ​ദി​ച്ച​ത്.

എ​പ്സ്റ്റീ​ൻ ഫ​യ​ൽ വി​വാ​ദ​ത്തി​ൽ കേ​ന്ദ്ര സ​ർ​ക്കാ​ർ മ​റു​പ​ടി ന​ൽ​കാ​തെ ഒ​ളി​ച്ചു​ക​ളി​ക്കു​ക​യാ​ണെ​ന്ന് ആ​രോ​പി​ച്ച് പ്ര​തി​പ​ക്ഷം ലോ​ക്സ​ഭ​യു​ടെ ന​ടു​ത്ത​ള​ത്തി​ലി​റ​ങ്ങി പ്ര​തി​ഷേ​ധി​ച്ചു. രാ​ഹു​ൽ ഗാ​ന്ധി ഉ​ന്ന​യി​ച്ച ചോ​ദ്യ​ങ്ങ​ൾ​ക്ക് വ്യ​ക്ത​മാ​യ മ​റു​പ​ടി ന​ൽ​കാ​ത്ത​തി​ലും പ്ര​തി​പ​ക്ഷം അ​തൃ​പ്തി രേ​ഖ​പ്പെ​ടു​ത്തി. പ്ര​തി​ഷേ​ധ​ത്തെ​ത്തു​ട​ർ​ന്ന് സ​ഭാ ന​ട​പ​ടി​ക​ൾ ത​ട​സപ്പെ​ടു​ക​യും ലോ​ക്സ​ഭ മാ​ർ​ച്ച് ഒ​ൻ​പ​തി​ലേ​ക്ക് പി​രി​യു​ക​യും ചെ​യ്തു.

ബ​ജ​റ്റ് സ​മ്മേ​ള​ന​ത്തി​ന്‍റെ ര​ണ്ടാം ഘ​ട്ട​ത്തി​ലും ഈ ​വി​ഷ​യം സ​ജീ​വ​മാ​യി നി​ല​നി​ർ​ത്താ​നാ​ണ് പ്ര​തി​പ​ക്ഷ​ത്തി​ന്‍റെ നീ​ക്കം. എ​പ്സ്റ്റീ​ൻ വി​വാ​ദ​ത്തി​ന് പു​റ​മെ, ഇ​ന്ത്യ-​അ​മേ​രി​ക്ക വ്യാ​പാ​ര ക​രാ​റി​ലെ ക​ർ​ഷ​ക വി​രു​ദ്ധ വ്യ​വ​സ്ഥ​ക​ളും വ​രും ദി​വ​സ​ങ്ങ​ളി​ൽ സ​ഭ​യി​ൽ ഉ​ന്ന​യി​ക്കു​മെ​ന്ന് കോ​ൺ​ഗ്ര​സ് നേ​തൃ​ത്വം വ്യ​ക്ത​മാ​ക്കി.

National

എപ്സ്റ്റീനെ കണ്ടിട്ടുണ്ടെന്ന് കേന്ദ്രമന്ത്രി ഹർദീപ് സിംഗ് പുരി

ന്യൂഡൽഹി: കുപ്രസിദ്ധ ലൈംഗിക കുറ്റവാളി ജഫ്രി എപ്സ്റ്റീനെ കണ്ടിട്ടുണ്ടെന്ന് കേന്ദ്രമന്ത്രി ഹർദീപ് സിംഗ് പുരി. താൻ ജോലിചെയ്ത സന്നദ്ധസംഘടനയുടെ ഭാഗമായാണ് എപ്സ്റ്റീനെ കണ്ടത്. എട്ട് വർഷം താൻ ന്യൂയോർക്കിലുണ്ടായിരുന്നു. സ്വകാര്യവ്യക്തിയായിട്ടാണ് താൻ എപ്സ്റ്റീനെ കണ്ടതെന്നും ഹർദീപ് പറഞ്ഞു.

എപ്സ്റ്റീനെ കണ്ടപ്പോൾ താൻ സർക്കാരിന്‍റെ ഭാഗമായിരുന്നില്ല. ഇതാണ് വലിയ കാര്യമായി രാഹുൽ ഇപ്പോൾ അവതരിപ്പിക്കുന്നത്.

രാഹുൽ ഗാന്ധി കോമാളിയാണെന്നും അദ്ദേഹം പറഞ്ഞു. രാഹുൽ ഗാന്ധിയുടെ വാക്കുകൾക്ക് തമാശയുടെ വിലയേയുള്ളുവെന്നും ഹർദീപ് സിംഗ് പുരി കൂട്ടിച്ചേർത്തു.

Latest News

Corehub Up