ന്യൂഡൽഹി: എപ്സ്റ്റീൻ ഫയലുകളിൽ പേരുൾപ്പെട്ട കേന്ദ്രമന്ത്രി ഹർദീപ് സിംഗ് പുരിയെ മന്ത്രിസഭയിൽനിന്നു നീക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയോടു സിപിഎം. ഹർദീപ് സിംഗ് പുരിയും വ്യവസായിയായ അനിൽ അംബാനിയും എപ്സ്റ്റീൻ കേസിൽ ഉൾപ്പെട്ടതിനു വ്യക്തമായ തെളിവുകൾ ഉണ്ടായിരുന്നിട്ടും കേന്ദ്രസർക്കാർ പ്രതികരിച്ചിട്ടില്ലെന്നും എപ്സ്റ്റീൻ ഫയലുകളെക്കുറിച്ച് പാർലമെന്റിൽ ഒരു ചർച്ചയും അനുവദിച്ചിട്ടില്ലെന്നും സിപിഎം പോളിറ്റ് ബ്യൂറോ വാർത്താക്കുറിപ്പിൽ ചൂണ്ടിക്കാട്ടി. എപ്സ്റ്റീൻ ഫയൽ വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തിൽ രാജ്യത്തിനുണ്ടായ നാണക്കേടും അപമാനവും പരിഹരിക്കാൻ കേന്ദ്രമന്ത്രിയെ പുറത്താക്കണമെന്നും സിപിഎം ആവശ്യപ്പെട്ടു.
Tags : Hardeep Singh Puri CPM