x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഹ​ർ​ദീ​പ് സിം​ഗ്‌​പു​രി​യു​ടെ മ​ക​ൾ​ക്കെ​തി​രെ ഗു​രു​ത​ര ആ​രോ​പ​ണ​വു​മാ​യി രാ​ഹു​ൽ ഗാ​ന്ധി


Published: March 12, 2026 06:16 PM IST | Updated: March 12, 2026 06:16 PM IST

ന്യൂ​ഡ​ൽ​ഹി: ഹ​ർ​ദീ​പ് സിം​ഗ് പു​രി​യു​ടെ മ​ക​ൾ ശ​ത​കോ​ടീ​ശ്വ​ര​നാ​യ ജോ​ർ​ജ് സോ​റോ​സി​ൽ നി​ന്ന് പ​ണം കൈ​പ്പ​റ്റി​യെ​ന്ന ഗു​രു​ത​ര ആ​രോ​പ​ണ​വു​മാ​യി രാ​ഹു​ൽ ഗാ​ന്ധി. ഇ​തി​ന്‍റെ രേ​ഖ​ക​ൾ എ​ന്ന് അ​വ​കാ​ശ​പ്പെ​ട്ടു​കൊ​ണ്ട് ചി​ല പേ​പ്പ​റു​ക​ളും സ​ഭ​യി​ൽ പ്ര​ദ​ർ​ശി​പ്പി​ച്ചു കൊ​ണ്ടാ​യി​രു​ന്നു രാ​ഹു​ൽ ഗാ​ന്ധി​യു​ടെ ആ​രോ​പ​ണം. എ​ന്നാ​ൽ രാ​ഹു​ൽ ഗാ​ന്ധി​യു​ടെ പ​രാ​മ​ർ​ശ​ങ്ങ​ൾ ഭ​ര​ണ​പ​ക്ഷ​ത്തി​ന്‍റെ ശ​ക്ത​മാ​യ പ്ര​തി​ഷേ​ധ​ത്തി​ന് കാ​ര​ണ​മാ​യി. ന​ൽ​കി​യ നോ​ട്ടീ​സി​ലെ കാ​ര്യ​ങ്ങ​ൾ മാ​ത്രം സം​സാ​രി​ക്കാ​നും സ​ഭ​യു​ടെ മ​ര്യാ​ദ​ക​ൾ പാ​ലി​ക്കാ​നും സ്പീ​ക്ക​ർ ഓം ​ബി​ർ​ള രാ​ഹു​ൽ ഗാ​ന്ധി​യോ​ട് നി​ർ​ദേ​ശി​ച്ചു.

ച​ട്ട​ങ്ങ​ൾ ലം​ഘി​ച്ച് സം​സാ​രി​ക്കാ​ൻ ആ​രെ​യും അ​നു​വ​ദി​ക്കി​ല്ലെ​ന്ന് വ്യ​ക്ത​മാ​ക്കി​യ സ്പീ​ക്ക​ർ, ബ​ഹ​ള​ത്തെ​ത്തു​ട​ർ​ന്ന് സീ​റ്റി​ൽ നി​ന്ന് എ​ഴു​ന്നേ​റ്റു പോ​യി. തു​ട​ർ​ന്ന് ജ​ഗ​ദം​ബി​ക പാ​ൽ സ​ഭാ​ന​ട​പ​ടി​ക​ൾ നി​യ​ന്ത്രി​ച്ചു. രാ​ഹു​ൽ ഗാ​ന്ധി​ക്കെ​തി​രെ മ​റു​പ​ടി​യു​മാ​യി ബി​ജെ​പി എം​പി നി​ഷി​കാ​ന്ത് ദു​ബെ രം​ഗ​ത്തെ​ത്തി. രാ​ഹു​ൽ ഗാ​ന്ധി​യു​ടെ 'ഭാ​ര​ത് ജോ​ഡോ യാ​ത്ര'​യ്ക്ക് ജോ​ർ​ജ് സോ​റോ​സ് പ​ത്ത് കോ​ടി രൂ​പ ന​ൽ​കി​യെ​ന്ന് ദു​ബെ ആ​രോ​പി​ച്ചു. പ്ര​തി​പ​ക്ഷ നേ​താ​ക്ക​ൾ പാ​ർ​ല​മെ​ന്‍റ് പ​രി​സ​ര​ത്ത് ചാ​യ​യും ബി​സ്ക​റ്റും ക​ഴി​ച്ച് സ​മ​രം ചെ​യ്യു​ന്ന​ത് പാ​ർ​ല​മെ​ന്‍റി​നെ ഒ​രു 'പി​ക്നി​ക് സ്പോ​ട്ട്' ആ​ക്കി മാ​റ്റു​ന്ന​തി​ന് തു​ല്യ​മാ​ണെ​ന്നും അ​ദ്ദേ​ഹം പ​രി​ഹ​സി​ച്ചു. സ​ഭ​യ്ക്കു​ള്ളി​ൽ ചി​ത്ര​ങ്ങ​ൾ പ്ര​ദ​ർ​ശി​പ്പി​ച്ച ദു​ബെ​യെ ജ​ഗ​ദം​ബി​ക പാ​ൽ വി​ല​ക്കി.

Tags : Rahul Gandhi Hardeep Singh Puri

Recent News

Corehub Up